എബോള വൈറസിനെ WHO ഭീകരനായി പ്രഖ്യാപിച്ചു.
ആഫ്രിക്കയിൽ 1000 നടുത്തു ആളുകളുടെ ജീവനപഹരിച്ചതിനെ തുടർന്നാണതു. എബോളയെ
നിഗ്രഹിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൈവശം ഒന്നുമില്ല എന്നും
ലോകാരോഗ്യസംഘടന സമ്മതിച്ചു. വന്യമൃഗങ്ങളുമായുള്ള സംബന്ധമാണു രോഗം
പകരാൻ കാരണമെന്നാണു ആധുനിക ശാസ്ത്രികളുടെ കണ്ടെത്തൽ. മരുന്നില്ലെങ്കിലും
കച്ചോടം കൊഴുപ്പിക്കാൻ മാദ്ധ്യമങ്ങൾ ഭീതിപരത്തിത്തുടങ്ങിയിട്ടുണ്ട്.
ആശുപത്രിവയവ്യവസായികൾ ചാകര പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലും എബോളാ
അലർട്ട് വന്നു കഴിഞ്ഞു. മരുന്നില്ലെങ്കിൽ അടുത്തപടി പ്രതിരോധമാണു.
വൈദ്യശാസ്ത്രപരമായി അതിനു പ്രതിരോധമരുന്നുകൾ ഒന്നുമില്ല. പിന്നെ സാമൂഹികമായ
രീതികളാണു അവലംബിക്കേണ്ടതു. അതിനു ആദ്യം പഴങ്ങളും ഭക്ഷ്യവസ്തുക്കളും
വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്നതു നിർത്തിവക്കണം. എമ്പോളാ
വരുന്നതിനേക്കാൾ നല്ലതു എലിറ്റ് ഭക്ഷണം ഉപേക്ഷിക്കുന്നതായിരിക്കും. ഹൈടെക്,
ന്യൂജെൻ സമൂഹമാണു ഇതിൽ ഏറെ ശ്രദ്ധിക്കേണ്ടതു. അവർ സന്ദർശിക്കുന്ന
ഫുഡ്കോർട്ടുകളിലെ ഭക്ഷണം എംബോളയുമായി വരുന്നതല്ലെന്നു ഉറപ്പുവരുത്തണം.
നെറികെട്ടവരാണു കച്ചവടക്കാർ. എംബോളാ ബാധയെത്തുടർന്നു പഴം പച്ചക്കറി,
മാംസത്തിനൊക്കെ വിദേശത്തു വിലയിടിവ് ഉണ്ടാകുമ്പോൾ അത് വാങ്ങി ലാഭം കൂട്ടാൻ
ഇവിടുത്തെ കച്ചവടക്കാർ ശ്രമിക്കും. സർക്കാർ ഇടപെട്ട് അതു തടയണം.
ഭക്ഷണത്തോടൊപ്പം തന്നെ സാമൂഹിക ഇടപെടലുകളിലും ശ്രദ്ധവേണം. എമ്പോളയുടെ
പശ്ചാത്തലത്തിൽ ശരീരങ്ങൾ ചേർത്തുവച്ചുള്ള സൌഹൃദം ഉപേക്ഷിക്കുന്നതാണു
നല്ലതു. കൈകൊടുപ്പും കെട്ടിപ്പിടുത്തവും ഉപേക്ഷിച്ച് കൈകൂപ്പൽ സ്വീകരിച്ചാൽ
നന്നു. ഡിസ്പോസിബിൾ വിരികൾ ഉപയോഗിക്കുന്ന ഹോട്ടലുകളേയും ആശുപത്രികളേയും
മാത്രമേ ആശ്രയിക്കാവു. വിയർപ്പും, ഉമിനീരും, ലൈംഗികസ്രവങ്ങളും എമ്പോളയുടെ
വാഹകരാകാൻ സാദ്ധ്യതയുണ്ട്. പാരമ്പര്യേതര ലൈംഗികരീതികൾ ഒഴിവാക്കണം.
മറ്റുള്ളവരുടെ വസ്ത്രങ്ങൽ മാറിധരിക്കരുതു. ഒരുപാത്രത്തിൽ നിന്നും
വാരിക്കഴിക്കരുതു. കൂട്ടായ്മകൾ പരമാവധി തുറന്നസ്ഥലത്താവണം. ഏ.സി
ഓഡിറ്റോറിയങ്ങൾ പോലുള്ളിടത്തു കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതു രോഗസാദ്ധ്യത
വർദ്ധിപ്പിക്കും.
ഇനിയുള്ളതു ആർക്കും സ്വീകാര്യമാവില്ലെന്നറിയാം.
ഔപസർഗ്ഗീക രോഗവിജ്ഞാനിയത്തിൽ അണുക്കൾ രൂപം മാറുന്നതിനെക്കുറിച്ച്
ആയുർവ്വേദം പരാമർശിക്കുന്നുണ്ട്. അതുവച്ച് അനുമാനിച്ചാൽ എംബോളാ ഒരു രൂപം
മാറിയ അണുവാണെന്നു മനസിലാക്കാം. ഈ രൂപമാറ്റമാണു ആധുനിക വൈദ്യത്തെ
ഭ്രമിപ്പിക്കുന്നതു. അവർ കരുതുന്നത് ഇതു പുത്തൻ വൈറസ്സാണെന്നാണു. അതു
അറിവില്ലായ്മയല്ലാതെ മറ്റൊന്നുമല്ല. എന്തായാലും അവർ കയ്യൊഴിഞ്ഞസ്ഥിതിക്ക്
മറ്റുശാഖകളിൽ പരിഹാരമുണ്ടോ എന്നു അന്വേഷിക്കാവുന്നതാണു. സർക്കാർ വേണം അതിനു
മുൻകൈ എടുക്കാൻ.
No comments:
Post a Comment