ആധുനികർ
പഠിച്ച ശാസ്ത്രത്തിന്റെ രീതിയിൽ വഴങ്ങാത്തതൊന്നും ആധുനികർക്ക്
ശാസ്ത്രമല്ല. ആയുർവ്വേദം ആധുനികന്റെ നാഴിയിൽ ഇറങ്ങുന്ന പറയല. ആ പറയെ
വേണമെങ്കിൽ ആധുനികശാസ്ത്രത്തിന്റെ നാഴികൊണ്ടളക്കാം. പക്ഷെ പറനിറയാൻ
ആധുനികശാസ്ത്രം ഒരുപാട് അളക്കേണ്ടി വരും. അതിനുള്ള കോപ്പിന്നു
ആധുനികശാസ്ത്രത്തിനില്ല. അതുകൊണ്ട് ആയുർവ്വേദത്തെ ശാസ്ത്രമായി എടുക്കണ്ട.
അതു അന്ധവിശ്വാസമാണെന്നു തന്നെ വിചാരിക്കുക. അല്ല ‘വിശ്വസി’ക്കുക.
ഇത്ര കടുത്ത
ഒരു അന്ധവിശ്വാസം എന്തിനാണു ചെടികളെക്കുറിച്ചും, സയുക്തങ്ങളേക്കുറിച്ചും,
ജീവജാലങ്ങളേക്കുറിച്ചും സ്വന്തമായ രീതിയിൽ പഠിച്ചതെന്നാണു എനിക്കു
മനസിലാകാത്തതു. ഒരു അന്ധവിശ്വാസത്തിനു നിലനിൽക്കാൻ ആഴത്തിലുള്ള പഠനം
വല്ലതും ആവശ്യമുണ്ടോ? ഭയപ്പെടുത്താനുള്ള കാര്യങ്ങൾ പറഞ്ഞാൽ പോരെ? ഇന്നു
മോഡേൺ മെഡിസിൻ ചെയ്യുന്നപോലെ. പണ്ടുള്ളവർ അങ്ങനെയുള്ള ഗിമിക്കുകൾ
കാണിച്ചില്ല.
അവർ ചെയ്തതു ഓരോ ദേശത്തും സ്വാഭാവികമായി വളരുന്ന
ചെടികൾ, ജീവിക്കുന്ന ജന്തുജാലങ്ങൾ, ഭൂമിയുടെ സ്വഭാവം, കാലാവസ്ഥയൊക്കെ
നിരീക്ഷിച്ചും പരീക്ഷിച്ചും പഠിച്ചു. അതെങ്ങനെ മനുഷ്യനെ സ്വാധീനിക്കുന്നു
എന്നു വിശകലനം ചെയ്തു രേഖപ്പെടുത്തി. അതു രഹസ്യമാക്കി വച്ചിട്ടൊന്നുമില്ല.
ആർക്കും എപ്പോഴും എടുത്തു നോക്കാം.
ഒരു സസ്യത്തെ കണ്ടെത്തിയാൽ
അതിന്റെ വേരുമുതൽ ഫലം വരെയുള്ള ഭാഗങ്ങളുടെ രസ, വീര്യ, വിപാകങ്ങളാണവർ
പഠിച്ചതു. രസമെന്നാൽ നാവിലലിയുമ്പോഴുള്ള അതിന്റെ രുചി. പുളി നുണഞ്ഞാൽ
പുളിക്കും! വീര്യം അതിന്റെ രാസഘടനയാണു. നാരങ്ങ അമ്ലഗുണമുള്ളതാണ്. അതു അവർ
പഠിച്ചു. അടുത്തതു വിപാകം. അതാണു ഏറ്റവും വലിയ പഠനം. ഒരു വസ്തുവിന്റെ
രുചിയും, ഗുണവും മനസിലായിട്ടു മാത്രം കാര്യമില്ല. അതെങ്ങനെയാണു വയറ്റിൽ
പ്രവർത്തിക്കുക എന്നറിയണം. ഈ വയറ്റിലുമുണ്ട് അനേകം രാസവസ്തുക്കൾ.
അകത്തേക്കുകൊടുക്കുന്നതു അവയുമായി പ്രതിപ്രവർത്തിക്കും. മാത്രമല്ല ശരീരം
പ്രവർത്തിപ്പിക്കാൻ ഉള്ളിൽ ജീവൻ എന്നൊരു കാര്യവുമുണ്ട്. അതു സൂക്ഷ്മമാണു.
മനസുമായാണു അതിന്റെ ബന്ധം. ഉള്ളിൽ ചെല്ലുന്ന ഒരു വസ്തു ഇതിനേയെല്ലാം എങ്ങനെ
ബാധിക്കും? അതു ആ വസ്തുവിന്റെ വിപാകം കൊണ്ടാണു അറിയേണ്ടതു. ഉപ്പിനു നാവിൽ
ഉപ്പുരസവും, ഉള്ളിൽ ലവണഗുണവുമാണു. പക്ഷെ അതു വയറ്റിൽ ചെന്നാൽ മധുരമാകും.
അതാണു അതിന്റെ വിപാകം. അതു കൊണ്ട് പ്രമേഹരോഗികൾ ഉപ്പിട്ട നാരങ്ങാവെള്ളം
കുടിക്കുന്നതു വെറുതെയാണെന്നു ആയുർവ്വേദം പറയും.
ഈ
രസ,വീര്യ,വിപാകങ്ങൾ ആയുർവ്വേദത്തിന്റെ തന്നെ മറ്റൊരു അന്ധവിശ്വാസമായ
വാത-പിത്ത-കഫങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കിയിട്ടാണു അവർ
മരുന്നുകൾ നിശ്ചയിക്കുന്നതു. അതിനൊപ്പം രോഗികഴിക്കുന്ന ഭക്ഷണത്തേയും
ശ്രദ്ധിക്കുന്നു. അവയും രാസസംയുക്തങ്ങളാണു. അവയ്ക്കുമുണ്ട് ത്രിദോഷങ്ങളിൽ
സ്വാധീനം. മരുന്നുമായി പ്രതിപ്രവർത്തിക്കുന്നതും പരിഗണിക്കണം. അപ്പോൾ രോഗം
ഭേദമാകണമെങ്കിൽ ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി ത്രിദോഷങ്ങളെ സമീകരിക്കുന്ന
മരുന്നു കൊടുക്കണം. അത്രേയുള്ളു. വളരെ സിമ്പിൾ. ആധുനികൻ രോഗിയെ എന്തൊക്കെ
ഉപകരങ്ങളിൽക്കൂടി കയറ്റിയിറക്കിയാലും, എത്രയൊക്കെ ടെസ്റ്റെടുത്താലും,
ഏതൊക്കെ മരുന്നു കൊടുത്താലും അസുഖം മാറണമെങ്കിൽ ശരീരത്തിൽ അതിന്റെ സമതുലിത
വരണം. അങ്ങനെ സമഗ്രമായ ഒരു പഠനം ആധുനിക വൈദ്യത്തിലുണ്ടോ? ഉണ്ടെങ്കിൽ പറ....
No comments:
Post a Comment