Thursday, August 7, 2014

രോഗചിന്ത പ്രോത്സാഹിപ്പിക്കുന്ന ആശുപത്രികൾ

ശരീരത്തെ തകർക്കുന്ന ബാഹ്യശത്രുവായിട്ടാണു ആധുനിക വൈദ്യശാസ്ത്രം രോഗത്തെ ഇപ്പോൾ പരിഗണിക്കുന്നതു. രോഗങ്ങൾ മനസിനെ ബാധിക്കുന്ന തലങ്ങൾ പരിശോധിക്കാതെയാണു ഇന്നത്തെ ചികിത്സകൾ. ശരീരത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയോ അവയവങ്ങൾ മാറ്റിവച്ചോ എല്ലാം ശരിയാക്കാമെന്നാണു ഡോക്ടറന്മാർ അവകാശപ്പെടുന്നതു. അതു അത്ര വിജയപ്രദമല്ല എന്നു കൂടിവരുന്ന രോഗികളുടെ എണ്ണത്തിൽ നിന്നും വ്യക്തമാണു. ചികിത്സാവ്യവസായത്തെ അതു പുഷ്ടിപ്പെടുത്തിയേക്കാം. ഡോക്ടറന്മാർക്കും ആശുപത്രിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും അതു സഹായകരമായേക്കാം. പക്ഷെ രോഗികൾക്കോ കുടുംബത്തിനോ ഗുണകരമാണെന്നു തോന്നുന്നില്ല.

രോഗത്തെക്കാൾ അപകടകരമാണു രോഗചിന്ത. രോഗചിന്തകൾക്ക് പ്രചാരം കിട്ടുന്നതു മെഡിക്കൽ ക്യാമ്പുകളിലൂടെയും മാദ്ധ്യമങ്ങളിലൂടെയുമാണു. നിങ്ങൾക്ക് എന്തെങ്കിലും ഒരു രോഗമുണ്ടെന്നു വരുത്തിത്തീർക്കാൻ ആശുപത്രികൾ ശ്രമിക്കുന്നതിനെ മാദ്ധ്യമങ്ങളും ക്യാമ്പുകളും സഹായിക്കുന്നു. മനസു ശക്തമാണെങ്കിൽ രോഗചിന്തകൾ വിട്ടുനിൽക്കും. ശാരീരിക വൈകല്യങ്ങളെ മറികടക്കാൻ ശക്തമായ മനസു സഹായിക്കുമെന്നതിന്റെ ഉദാഹരണമാണു സ്റ്റീഫൻ ഹോക്കിൻസ്. ശാരീരികോപാചരത്തിനു മരുന്നുകൾ ആകാം. ഇന്നസെന്റിനേപ്പോലെ. അതിലുമപ്പുറം രോഗത്തെ തന്നെ ജീവനോപാധിയാക്കിയ എത്രയോ പേർ ഈ ലോകത്തുണ്ട്. യാചകർ. കാൻസർപോലുള്ള തങ്ങളുടെ മാരകരോഗങ്ങൾ കാട്ടിയാണു അവർ ജീവിക്കുന്നതു. മാദ്ധ്യമങ്ങളിലൂടെയും മറ്റും ചികിത്സാസഹായം തേടുന്ന ചിലരും അക്കൂട്ടത്തിൽ പെടും. കുടുംബങ്ങളിലും, പണിസ്ഥലത്തും രോഗികൾക്കു കിട്ടുന്ന പരിഗണന ആരേയും രോഗിയാകാൻ പ്രേരിപ്പിക്കും. ചിലർ രോഗത്തെ പ്രണയിക്കുക പോലും ചെയ്യുന്നുണ്ട്. പ്രേമവും, വില്ലനിയും പോലെ രോഗവും ഒരു വൈകാരികതയായി മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ പഴയ ചില സിനിമകൾ കണ്ടിട്ടില്ലെ? സെന്റിമെൻസിന്റെ തീവ്രതകൂട്ടാൻ കടന്നു വരുന്ന വില്ലൻ കഥാപാത്രം കാൻസർ പോലുള്ള ഭീകരരോഗങ്ങളായിരുന്നു. ചുരുക്കത്തിൽ രോഗങ്ങളേക്കാൾ, രോഗചിന്തകളാണു മനുഷ്യനെ ഇന്നു സ്വാധീനിക്കുന്നതു.

രോഗമെന്ന വൈകാരികതയെ പരമാവധി താലോലിക്കുന്നവയാണു ആധുനിക ആശുപത്രികൾ. അവിടുത്തെ സ്റ്റാർ സൌകര്യങ്ങൾ ആസ്വാദ്യകരമാണു. ഡോക്ടറന്മാർക്ക്, നഴ്സുമാർക്കു, പരിചാരകർക്ക് ഒക്കെ ഒരു ക്ലാസ് ഭംഗിയുണ്ട്. ആധുനിക ഉപകരങ്ങൾ വിജ്രംഭിപ്പിക്കുന്നു. അവയിലൂടൊക്കെ കടന്നു പോകുമ്പോൾ അഭിമാനം തോന്നും. നാം ലോകത്തിലെ ഏറ്റവും ആധുനികമായ സമ്പ്രദായത്തിലൂടെ കടന്നു പോകുന്ന ഒരു തൃപ്തി. താൻ ഇത്ര ലക്ഷം രൂപ മുടക്കി സ്റ്റാർ ചികിത്സാ സൌകര്യം തേടി എന്നൊക്കെ പറയുമ്പോൾ സ്വയം ആദരിക്കപ്പെടുന്ന അനുഭൂതിയാണു. പക്ഷെ രോഗങ്ങൾ മാറുന്നുണ്ടോ? ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് മടങ്ങുന്നുണ്ടോ? അതൊന്നും ആരും ശ്രദ്ധിക്കാറില്ല. പകരം ഇത്തരം അനുഭൂതികൾ ആസ്വദിക്കാൻ എന്താണു വഴിയെന്നു പിന്നെയും പിന്നെയും മനസ്സ് അന്വേഷിച്ചു കൊണ്ടിരിക്കും. പുതിയ രോഗങ്ങളും പുതിയ ചികിത്സകളും മുന്നിൽ വന്നു പ്രലോഭിപ്പിക്കുമ്പോൾ ആർക്കാണു ഒഴിഞ്ഞുമാറാൻ കഴിയുക! സ്വകാര്യ ആശുപത്രികളിലെ തിരക്കിനു പിന്നിൽ ഇതല്ലാതെ മറ്റെന്തുണ്ട് കാരണം. പിന്നെയും പിന്നെയും രോഗങ്ങളിലേക്ക് തിരിച്ചു ചെല്ലാൻ ആഗ്രഹിക്കുന്ന മനസുകൾ അവിടെ തിക്കിത്തിരക്കുകയാണു.

ജനം സർക്കാർ ആശുപത്രികളെ വെറുക്കുന്നതിന്റെ കാരണം അവിടെ ഈ താലോലിക്കൽ ഇല്ലാത്തതു കൊണ്ടാണു. സൌകര്യങ്ങളും പരിഗണനയും കുറവാണു. പക്ഷെ രോഗവിമുക്തി കൂ‍ടുതലാണു. അവിടെ എത്തുന്ന ഭൂരിഭാഗവും രക്ഷപ്പെടുന്നു. പക്ഷെ നമുക്കു വേണ്ടത് രോഗം ഭേദമാകലല്ലലോ. വൈകാരികത താലോലിക്കപ്പെടലല്ലെ. അതിനു സ്വകാര്യ ആശുപത്രികളിൽ തന്നെ പോകണം. നമ്മുടെ കയ്യിൽ ചെലവാക്കാൻ ഒരുപാട് ധനമുണ്ട്. പക്ഷെ അതിനു തക്ക പരിഗണന നമുക്ക് കിട്ടുന്നില്ല. കിട്ടുന്ന ഒരിടമേയുള്ളു. ആശുപത്രികൾ. അവിടെ മരണം കാത്തുനില്പുണ്ടെങ്കിൽ പോലും നമുക്കതു ആസ്വാദ്യകരമാണു. ഇതെന്തു ലോകം?
Photo: ശരീരത്തെ തകർക്കുന്ന ബാഹ്യശത്രുവായിട്ടാണു ആധുനിക വൈദ്യശാസ്ത്രം രോഗത്തെ ഇപ്പോൾ പരിഗണിക്കുന്നതു. രോഗങ്ങൾ മനസിനെ ബാധിക്കുന്ന തലങ്ങൾ പരിശോധിക്കാതെയാണു ഇന്നത്തെ ചികിത്സകൾ. ശരീരത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയോ അവയവങ്ങൾ മാറ്റിവച്ചോ എല്ലാം ശരിയാക്കാമെന്നാണു ഡോക്ടറന്മാർ അവകാശപ്പെടുന്നതു. അതു അത്ര വിജയപ്രദമല്ല എന്നു കൂടിവരുന്ന രോഗികളുടെ എണ്ണത്തിൽ നിന്നും വ്യക്തമാണു. ചികിത്സാവ്യവസായത്തെ അതു പുഷ്ടിപ്പെടുത്തിയേക്കാം. ഡോക്ടറന്മാർക്കും ആശുപത്രിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും അതു സഹായകരമായേക്കാം. പക്ഷെ രോഗികൾക്കോ കുടുംബത്തിനോ ഗുണകരമാണെന്നു തോന്നുന്നില്ല. 

No comments: