ആധുനിക മെഡിക്കൽ രംഗം മലയാളിയുടെ ആയുസ്സ് വർദ്ധിപ്പിച്ചു എന്നായിരുന്നു ഇതുവരെയുള്ള പ്രചരണം. പക്ഷെ ആരോഗ്യ മേഖലയിലുള്ള ഗവേഷകർ തന്നെ പറയുന്നു ആയുസ്സ് കുറയുകയാണു! ഇതിൽ എന്തോ പന്തികേടുള്ളതുപോലെ തോന്നുന്നില്ലെ. ശാസ്ത്രജ്ഞന്മാർ പറയുന്നതു അവിശ്വസിക്കാൻ പാടില്ല.
ശ്രീചിത്രാ ഗവേഷകരുടെ വാദം തെറ്റാണെന്നു തെളിയിക്കണമെങ്കിൽ മറിച്ചുള്ള
കണക്കുകൾ വേണം. അതിനു ശ്രീചിത്ര ചെയ്തതുപോലെ RCCയും, അമൃതയും, കിംസും,
ലേൿഷോറും, മെഡിക്കൽ കോളേജുകളും രോഗികൾ മരിക്കുമ്പോഴുള്ള പ്രായം
പുറത്തുവിട്ടാൽ മതി. കരൾ രോഗത്തിനു, കാൻസറിനു, വൃക്കയ്ക്കൊക്കെ
ചികിത്സിച്ചിട്ട്, അവയവങ്ങൾ മാറ്റിവച്ചിട്ടൊക്കെ ആയുസ്സ് എത്ര
കൂടുന്നുണ്ടെന്നു അപ്പോൾ മനസിലാക്കാമല്ലോ. ആയുസ്സ് കൂടുന്നു എന്ന
വൈദ്യശാസ്ത്രത്തിന്റെ വാദം സത്യമാണെങ്കിൽ ആ കണക്കുകൾ പുറത്തുവിടാൻ എന്തിനു
ഭയക്കണം. പക്ഷെ അങ്ങനെയൊരു കണക്കും ആശുപത്രികൾ പുറത്തു വിടുന്നില്ല.
ഇക്കാര്യത്തിൽ സർക്കാരിനു നിർബ്ബന്ധിക്കാൻ കഴിയുമോ? ഇങ്ങനെയൊരു കണക്കില്ലാതെ ആരോഗ്യരംഗത്തു എന്തു പരിഷ്കരണം വരുത്താൻ കഴിയും?
ഇക്കാര്യത്തിൽ സർക്കാരിനു നിർബ്ബന്ധിക്കാൻ കഴിയുമോ? ഇങ്ങനെയൊരു കണക്കില്ലാതെ ആരോഗ്യരംഗത്തു എന്തു പരിഷ്കരണം വരുത്താൻ കഴിയും?
No comments:
Post a Comment