ഹരീതികി എന്നാണു കടുക്കയുടെ സംസ്കൃതനാമം. യൌവ്വനത്തെ നിലനിർത്താൻ കടുക്കപോലെ ഉത്തമമായ ഫലങ്ങൾ മറ്റനവധിയില്ല. കടിച്ചുനോക്കിയാൽ ചവർപ്പനുഭവപ്പെടും. കടുക്ക ഉമിനീരിലലിഞ്ഞ് ഉള്ളിൽച്ചെന്നു പാകമാകുമ്പോൾ മധുരമാണു. അതാണു അതിന്റെ കെമിസ്ട്രി.
രൂക്ഷഗുണമുള്ളതാണു കടുക്ക. ഉപ്പൊഴിച്ച് 5 രസങ്ങളും അതിലുണ്ട്. കടുക്ക അഗ്നിദീപ്തിയെ ഉണ്ടാക്കും. അതായതു ആമാശയത്തിലുള്ളതു ദഹിപ്പിക്കുവാൻ കടുക്ക സഹായിക്കുമെന്നു അർത്ഥം. കടുക്ക ഒരല്പം വയറിളക്കാൻ ഇടയുണ്ട്. അതുകൊണ്ടാണു പലപ്പോഴും തേൻ കൂടെ കഴിക്കാൻ നിർദ്ദേശിക്കുന്നതു.
കടുക്കയുടെ ഏറ്റവും വലിയ ഗുണം ധാരണാശക്തിയെ അതു ഉണ്ടാക്കുമെന്നതാണു. അതായതു കടുക്ക കഴിച്ചാൽ ബുദ്ധിയുണ്ടാകും. അതു ഇന്ദ്രിയങ്ങളെ ബലപ്പെടുത്തും. മലയാളിയുടെ ഏറ്റവും വലിയ തെറ്റിദ്ധാരണ ഇവിടെയാണു. കടുക്ക കഴിച്ചാൽ ഇന്ദ്രിയബലങ്ങൾ നഷ്ടപ്പെടുമെന്നു ആരോ അവനെ ഭയപ്പെടുത്തിയിരിക്കുന്നു. അതു ശരിയല്ല. എന്നു മാത്രമല്ല, ദീർഘായുസ്സോടെ ഇരിക്കാനും കടുക്ക സഹായിക്കും. അതു കൊണ്ടാണു കടുക്ക ഉൾപ്പെട്ട ത്രിഫലയെ നിത്യരസായനം എന്നു പറയുന്നതു.
ഉഷ്ണവീര്യമുള്ള ഒരു ഫലമാണു കടുക്ക. വയറ്റിൽ ചെന്നാൽ ചൂടുൽപ്പാദിപ്പിക്കുന്ന രാസപ്രവർത്തനങ്ങളിൽ ഏർപ്പെടും. അതുകൊണ്ടാണതു പാചനമാണെന്നു പറയുന്നതു.
കടുക്ക ശമിപ്പിക്കുന്ന രോഗങ്ങൾ അനവധിയുണ്ട്. കുഷ്ഠം, ശരീരത്തിനുണ്ടാകുന്ന നിറ വ്യത്യാസം, ഒച്ചയടപ്പ്, ആവർത്തിച്ചുണ്ടാകുന്ന പനികൾ, വിഷമജ്വരം, തലവേദന, മാന്ദ്യം, അനീമിയ, കരൾ രോഗങ്ങൾ, ഗ്രഹണി, ഡിപ്രഷൻ, ശ്വസതടസ്സം, കാസം, കൃമിപീഡ, അർശ്ശസ്സ്, ഭക്ഷ്യവിഷം, ബ്ലോക്കുകൾ.... അതിന്റെ പട്ടിക തീരുന്നില്ല. ഇവയിൽ അതാതു രോഗങ്ങൾക്കൊപ്പമുള്ള മറ്റ് ഔഷധങ്ങൾ കൂടി ചേർത്തു കൊടുത്താൽ ഉടനടി ഫലം.
ഹൃദ്രോഗത്തിനു ഏറ്റവും ഉത്തമമായ ഒരു ഔഷധമാണു കടുക്ക. കണ്ണുകൾക്കു തെളിച്ചം കിട്ടാനും നല്ലതാണു. ഇന്നു പ്ലീഹാ രോഗങ്ങൾ വ്യാപകമാണു. കടുക്ക ഉപയോഗിച്ചാൽ അതു ചെലവു കൂടാതെ തടയാം.
ഏറ്റവും പ്രധാനപ്പെട്ടതു കഫവാതവികാരത്താലുണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിനെ കടുക്ക തടയും. ഇതിനെയാണു മലയാളി മറിച്ചൊരു അർത്ഥത്തിൽ എടുത്തതു. മലയാളി മണ്ടനല്ല എന്നു എങ്ങനെ പറയാതിരിക്കും.
(അവലംബം : അഷ്ടാംഗഹൃദയം)
3 comments:
Sir blog and site making is very tedious process. Switch over to youtube to reach more people
Nannayittundennu parayatte.
കടുക്കാ മാഹാത്മ്യം
Post a Comment