ഒരു മലയണ്ണാനെ കാട്ടിൽ തിരികെ കൊണ്ടുവിട്ട വാർത്ത ഇന്നു പത്രത്തിലുണ്ട്.
കഴിഞ്ഞ കുറേനാളുകളായി ഇതുപോലുള്ള വാർത്തകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. മുൻപ് വയനാട്ടിൽ ഒരു പുലിയിറങ്ങി. ഹതഭാഗ്യനായിരുന്നു അയാൾ. പുലിയുടെ മൃഗാവകാശമൊന്നും നോക്കാതെ മനുഷ്യർ അതിനെ വെടിവച്ചു കൊന്നു. അതിനു പറഞ്ഞ ന്യായം ജെണ്ടകെട്ടിത്തിരിച്ച കാടുകളാണു പുലിക്കു പതിച്ചുകൊടുത്തിരിക്കുന്നതു എന്നാണു. സർവ്വേ നമ്പരും, തണ്ടപ്പേരും പിടിച്ച് അവറ്റ അവിടെ കഴിഞ്ഞോണം. പുറത്തുവന്നാൽ വെടിവക്കും. പക്ഷെ നാം ഒരു കാര്യം ഓർക്കണം, അങ്ങനെ കഴിയുകയായിരുന്ന കാലത്താണു മനുഷ്യൻ പേടിച്ച് അവയെ കൊന്നുകളയുകയും അവയുടെ ആവാസവ്യവസ്ഥ പിടിച്ചെടുക്കുകയും ചെയ്തതു. അന്നതു ഉൾക്കാട്ടിലേക്ക് പിൻവാങ്ങി. ഇപ്പോൾ അന്നു ചത്ത മൃഗങ്ങളുടെ അനന്തരതലമുറയാണോ നാടെറങ്ങുന്നതെന്നു ആർക്കറിയാം. അങ്ങനെയാണെങ്കിൽ അതിൽ നാം പരിഭവിക്കണോ? പണ്ട് അവയെ നാം കൊന്നു. ഇന്നു ചിലപ്പോൾ അവറ്റകൾ നമ്മെ കൊന്നേക്കാം. അതു പ്രകൃതിനിയമമാണു.
പുലി മാത്രമല്ല മനുഷ്യനെ ഇപ്പോൾ ഭയപ്പെടുത്തുന്നതു. കഴിഞ്ഞയൊരു ദിവസം ആന മനുഷ്യന്റെ ഹൈവേയിൽ ഒരു മര്യാദയുമില്ലാതെ പ്രസവിച്ചു കളഞ്ഞു. വലിയൊരു കാട്ടാനക്കൂട്ടം അതിനു കാവൽ നിന്നു. മറുപിള്ള പോകാൻ ആറുമണിക്കൂറെടുത്തു. അതു കഴിഞ്ഞാണു ആന എഴുന്നേറ്റു പോയതു. ഹൈവേ ബ്ലോക്കായപ്പോൾ അസ്വസ്ഥരായ മനുഷ്യർ പറഞ്ഞു “എത്ര സമയമാണു വെറുതെ പോയത്” എന്നു. പക്ഷെ മനുഷ്യൻ, വിരണ്ടു... കീഴടങ്ങി.
കാട്ടുപോത്തുകളും, കാട്ടുപന്നികളും മനുഷ്യനെ വിരട്ടാൻ തുടങ്ങിയിട്ടുണ്ട്. അവയുടെ എണ്ണം പെരുകി. മലയോരമേഖലകളിൽ കൃഷി നശിപ്പിക്കുന്നു. ഇവയേയൊന്നും എതിരിടാൻ മനുഷ്യനിപ്പോൾ ധൈര്യമോ, സ്റ്റാമിനയോ ഇല്ല. വനം വകുപ്പ് സഹായിക്കുകയുമില്ല. കേരളത്തിൽ ഗുണപരമായി മാറ്റം വന്ന ഏക വകുപ്പാണു വനം. അതിനു നാമവരെ അഭിനന്ദിക്കണം. സർക്കാർ വകുപ്പാണെങ്കിലും ഉദ്യോഗസ്ഥർ പ്രകൃതിയേ സ്നേഹിക്കുന്നു. രാഷ്ട്രീയ്ക്കാർക്കും, മേലുദ്യോഗസ്ഥർക്കും മുകളിലായി ഒരു പ്രകൃതി ശക്തി അവരിൽ പ്രവർത്തിക്കുന്നുണ്ടാകും.
ഭയം നീങ്ങിയതോടെ കാട്ടുമൃഗങ്ങൾ നാടിറങ്ങിത്തുടങ്ങി. ഇപ്പോഴുള്ള അവയുടെ ഈ യാത്രകൾ നഷ്ടമായ അവയുടെ ആവാസ-ഗോത്ര-വ്യവസ്ഥകൾ തേടിയുള്ളതായിരിക്കണം. വിശന്നിട്ടാണു, കുപ്പിമേടിക്കാനാണെന്നൊക്കെ ഈ ഉഡായിപ്പ് ശാസ്ത്രജ്ഞന്മാർ പറയുന്നതു വിശ്വസിക്കണ്ട. അവരുടെ പുലിയെല്ലാം പുസ്തകത്തിലേയുള്ളു.
മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ എല്ലാം അവയുടെ ആന്തരിക പ്രചോദനത്തിലാണു ജീവിക്കുന്നതു. എന്തു തിന്നണം, എവിടെപ്പോകണം, ലഗിൻസ് കണ്ടാൽ നേരമ്പോക്കാക്കണോ എന്നൊക്കെ അവയ്ക്ക് ഉള്ളിൽ നിന്നും വരും. മനുഷ്യനു അങ്ങനെയല്ല. അവൻ ജീവിക്കുന്നതു ഈഗോയിലാണു. അതു കപടമാണു. മനുഷ്യൻ എന്തു തിന്നണമെന്നു കെന്റക്കിയും നെസ്ലേയുമൊക്കെ നിശ്ചയിക്കും. എന്തു ധരിക്കണമെന്നു കല്യാണരാമനായിരിക്കും. പരസ്യങ്ങളാണു അവന്റെ ചോദനകളെ നിർണ്ണയിക്കുന്നതു. അതു കൃത്രിമവുമാണു. ചുറ്റുപാടുകളോട് ചേർന്നു അവനവനെ വഞ്ചിച്ചുകൊണ്ടാണു ഇന്നു മനുഷ്യൻ ജീവിക്കുന്നതു. ആധുനിക മനുഷ്യൻ ജീവനുള്ള ഒരു ജന്തുവേയല്ല!
എന്നാൽ ആന്തരചോദനകൾ ഉള്ള മൃഗങ്ങൾക്ക് എന്തു ചെയ്യണമെന്നറിയാം. അവയ്ക്കുള്ളിൽ ഒരു സർഗ്ഗാത്മകതയുണ്ട്. വയനാട്ടിലെ പാവം പുലി അബദ്ധത്തിൽ നാടെറങ്ങിയതാണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അതിന്റെ ബ്രയിൽ മാപ്പിൽ കണ്ട അതിരുകൾ തേടിയിറങ്ങിയതാവണം. അവിടമിപ്പോൾ നാടായിപ്പോയെന്നു മാത്രം. അതിന്റെ പേരിൽ അതിനു രക്തസാക്ഷിയുമകേണ്ടി വന്നു. അതിനിനിയും തലമുറകൾ ഉണ്ടാകും. അവ ബുദ്ധിപൂർവ്വകമായ നീക്കത്തിലൂടെ തങ്ങളുടെ പൂർവ്വികരുടെ നാട് പിടിച്ചെടുക്കും. ഒന്നുകിൽ പലയാനം. അല്ലെങ്കിൽ പ്രകൃതിയോട് ഇണങ്ങിയ ജീവിതം. മനുഷ്യനു ഇനി അതേയുള്ളു ചോയ്സ്! പുലി മാത്രമല്ല, ആനയും, കാട്ടിയും, പാമ്പും, മലയണ്ണാനും, കുരങ്ങനുമൊക്കെ ആ വിപ്ലവത്തിനു പങ്കാളികൾ ആകുന്നുണ്ട്. അവർ QUIT WILD AREA എന്നു പറയുന്നതിനു മുൻപ് അവരുമായി നമുക്കൊരു സന്ധി സംഭാഷണമായിക്കൂടെ?

1 comment:
ഭൂമി മനുഷ്യർക്കു മാത്രമാണെന്നു ചിന്തിക്കുന്നിടത്താണ് എല്ലാ കുഴപ്പവും...
Post a Comment