ജാതി പറയുകമാത്രമല്ല; ജാതിരാഷ്ട്രീയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യും
ഡോ.എം.എ കുട്ടപ്പന്‍
*****************************************
ഡോ.എം.എ കുട്ടപ്പന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജാതി ചോദിക്കണം. അഭിമാനത്തോടെ സ്വന്തം ജാതി പറയണം.
കേരളത്തിന്റെ യഥാർത്ഥ അവകാശികൾ ഡോ.എം.എ കുട്ടപ്പന്‍ ഉൾപ്പെടുന്ന ദളിത് ജനതയാണു. നൂറ്റാണ്ടുകളായി കേരളത്തെ ലോകശ്രദ്ധയിൽ നിലനിർത്തിയ കാർഷികവൃത്തി അവരുടെ നേതൃത്വത്തിലായിരുന്നു. അവരുടെ ജീവിതം എന്നും പ്രകൃതിയോട് ഇണങ്ങിയതായിരുന്നു. ആധുനികനേപ്പോലെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടായിരുന്നില്ല അവർ ആവാസവ്യവസ്ഥ കെട്ടിപ്പടുത്തത്. പ്രകൃതി ഉപേക്ഷിക്കുന്ന വസ്തുക്കൾ കൊണ്ടവർ വീടു കെട്ടി. ലളിതമായിരുന്നു അവരുടെ ജിവിതം. ചുറ്റുപാടുകളെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തുസൂക്ഷിച്ചു. അതുവിശിഷ്ടമായ ഔഷധങ്ങൾ അവർ കണ്ടെത്തി. അവരിൽ ഭൂരിപക്ഷവും വിഗ്രഹാരാധകരായിരുന്നില്ല. പക്ഷെ പ്രകൃതിയുടെ അന്ത:സത്തയെ ഉപാസിച്ചു. അതിന്റെ നന്മ എല്ലാർക്കുമായി പങ്കുവെച്ചു.
വരത്തന്മാരായ ബ്രാഹ്മണരും, അവരിൽ നിന്നും ഉൽഭവിച്ച നായരീഴവാദികളും സ്വകാര്യസ്വത്തു സമ്പാദിക്കുകയും ജന്മികളായി മാറുകയും ചെയ്തിട്ടും ദളിതർ പ്രകൃതിയിൽ വിശ്വാസമർപ്പിച്ച് കഴിഞ്ഞു. എല്ലാവർക്കും സ്വന്തമായ പ്രകൃതി ഒരു വിഭാഗം കയ്യടക്കാൻ തുടങ്ങിയിട്ടും അവർ പരിഭവിച്ചില്ല. കാരണം അവർ കർമ്മ നിരതർ മാത്രമായിരുന്നു. ‘കസ്യസി ധനം?’ എന്ന ഉപനിഷ്ത് പ്രശ്നം സ്വയം ചോദിച്ച് അതിന്റെ ഉത്തരം തിരിച്ചറിഞ്ഞ ഒരു ജനതയായിരുന്നു, ദളിതുകൾ.
16 ആം നൂറ്റാണ്ടോടെയാണു അവർക്ക് പതിത്വം കല്പിച്ചു തുടങ്ങിയത്. അതു യൂറോപ്യന്മാരുടെ വരവോടെ ആയിരുന്നു താനും. എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട പ്രകൃതിയെ യൂറോപ്യന്മാരായ അക്രമണകാരിൽ പങ്കു വച്ചു. കാടുകൾ കയ്യേറി. ദളിതുകളുടെ ഉപാസനകളെ വെല്ലുവിളിച്ചു. അതിനു ഇതരരേയും കൂട്ടുപിടിച്ചു. തങ്ങളുടെ ഉച്ഛിഷ്ടത്തിന്റെ ഒരു പങ്ക് ഈ കൂട്ടാളികൾക്ക് കൊടുത്തു. നായരും ഈഴവനും നമ്പൂതിരിയുമായിരുന്ന അവരിൽ പലരേയും മതം മാറ്റി. ഈ ഉന്നതജാതിക്കാർ നിസ്സാരമായി സ്വന്തം വിശ്വാസത്തെ ത്യജിക്കുന്നവരാണെന്നു കണ്ട് പാശ്ചാത്യർ സന്തോഷിച്ചു. അപ്പോഴും കേരളത്തിലെ ദളിതർ സ്വന്തം സ്വത്വം സൂക്ഷിക്കുകയാണു ചെയ്തത്. അവർ സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിന്നു. മതം മാറിയ മറ്റുവർണ്ണികളാണു ദളിതരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും മതം മാറ്റാൻ തുടങ്ങിയത്. അതു മിക്കവാറും അവരുടെ Work Force നിലനിർത്താനാവണം. അപ്പോഴേക്കും ലോകം ചൂഷണം കൊണ്ട് ജീർണ്ണിക്കാൻ തുടങ്ങിയിരുന്നു.
ഡോ.എം.എ കുട്ടപ്പന്‍ ജാതിരാഷ്ട്രീയത്തിനായി പ്രവർത്തിക്കുമെന്നു പറയുമ്പോൾ ദളിതരുടെ സ്വത്വം നിലനിർത്തുന്ന ഒരു രാഷ്ട്രീയമായിരിക്കണം മുന്നിൽ കാണേണ്ടത്. അതു തിരിച്ചറിയാൻ പുറത്തു നിന്നു ആരുടേയും സഹായം ആവശ്യമില്ല. അതിനു ദളിത് പാരമ്പര്യത്തിലേക്ക് ഒന്നു ഉറ്റുനോക്കിയാൽ മതി. ഇന്നത്തെ സാമൂഹിക ഘടനയിൽ നിന്നു കൊണ്ട് ദളിതരെ പരിഷ്കരിക്കാൻ പോയാൽ പരാജയമാകും ഫലം. ഡോക്ടർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പേരിനു മറ്റൊരു സംഘടയുണ്ടാക്കി സംഘർഷം വർദ്ധിപ്പിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദളിത്‌സമൂഹത്തിനുള്ള അപാരമായ അറിവിന്റെ ഖനി ആ പ്രവർത്തനത്തിനു ഉപയോഗപ്പെടുത്തിയാൽ അത്ഭുതങ്ങളാകും സംഭവിക്കുക. കൃഷിയിലും, മൃഗപരിപാലനത്തിലും, വൈദ്യത്തിലുമുള്ള അവരുടെ പാരമ്പര്യ അറിവുകളെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉപയോഗിക്കുക. മറ്റുവർണ്ണക്കാരാണു ഇന്നതു മാർക്കറ്റ് ചെയ്തു കോടികൾ സമ്പാദിക്കുന്നത്. അതു ദളിതന്റെ സ്വത്താണു. ദളിതർ അതു തിരിച്ചറിയണം. തിരിച്ചെടുക്കണം.

2 comments:
ജാതി രാഷ്ട്രീയം ഫാസിസമാണ്. തമ്മിലടിപ്പിക്കുക ഭരിക്കുക എന്നതാണ് അടിസ്ഥാനതത്വം. വിദേശരാജ്യങ്ങള്ക്ക് പൂര്ണ്ണമായി ചൂഷണം ചെയ്യാനാവും വിധം രാജ്യത്ത് ഇറാഖ് പോലെ, ലാറ്റിനമേരിക്കപോലെയാക്കി തീര്ക്കരുത്. എല്ലാവര്ക്കും സുഖകരമായി ജീവിക്കാനുതുകുന്ന രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്.

Post a Comment