Wednesday, May 29, 2013
മലയാളിയുടെ ഡ്രസ്സ്കോഡ്
ഏഴെട്ടുവയസ്സുവരെ ആണിനും പെണ്ണിനും കാര്യമായി
തുണിയുടുപ്പൊന്നുമില്ല. കഷ്ടി ഒരു കൂമ്പാളയോ, കട്ടിക്കോണകമോ അരയിൽ
കണ്ടേക്കും. കുറച്ച്കൂടി മുതിർന്നാൽ ഒരു ചുട്ടിത്തോർത്തു. മുണ്ട് ഒരു
ആഡംബരമാണു. എത്ര വലുതയാലും അർദ്ധനഗ്നർ. പൊതുക്കുളത്തിൽ നിന്നു കുളിച്ചെന്നു
വിചാരിച്ച് ആരും ഒളിഞ്ഞുനോക്കാൻ ചെല്ലില്ല. മാറിടം കാട്ടിനടന്നിട്ടും
ആർക്കും വികാരമൊന്നുമുണ്ടായി കയറിപ്പിടിച്ചില്ല. ഇന്നത്തെപ്പോലെ സ്കൂളിലോ,
കോളേജിലോ പോയി പഠിച്ചവരൊന്നുമല്ല. അക്ഷരമെഴുത്തും വായനയും കഷ്ടി. എന്നാലും
വിവേകമുണ്ടായിരുന്നു. പിന്നീടാണു ബ്ലൌസിടാനുള്ള സമരം വന്നത്. പെട്ടെന്നു
നാണം വരാൻ കാരണമെന്താണെന്നു മനസിലാകുന്നില്ല. ഇവിടുത്തെ അർദ്ധനഗ്നരേക്കാൾ
സാമൂഹികവും, സാമ്പന്തികവുമായി പിന്നോക്കമായി കഴിഞ്ഞ ഒരു കൂട്ടർ വന്നതിൽ
പിന്നെയാണു അതുണ്ടായത്. പണ്ടൊരു പാതിരി വന്നപ്പോൾ പരാതിപ്പെട്ടത് “ഇവിടെ
ഒരു തുന്നൽക്കാരൻ പോലുമില്ല” എന്നാണു. മലയാളിയുടെ ഡ്രസ്സ് കോഡ് വളരെ
സിമ്പിളായിരുന്നു. സായിപ്പ് വന്നതോടെ പെട്ടെന്നു നമ്മുടെ സംസ്കാരം
പ്രാകൃതമായി. ശരീരത്തിലെ അവയവങ്ങൾക്ക് അതുവരെയില്ലാത്ത വിവേചനം വന്നു.
എന്നിട്ട് അവർ പറഞ്ഞതു കേട്ട് അതു മൂടിവച്ച് ഒരു ഒന്നൊന്നര നൂറ്റാണ്ടു
കഴിഞ്ഞപ്പോൾ പഴയ പ്രാകൃതരെ ലജ്ജിപ്പിക്കുന്ന വിധത്തിൽ മനുഷ്യന്റെ സ്വഭാവം
മാറി. സർവ്വത്ര പീഡനം! ഒരു 600 കൊല്ലത്തെ കേരള ചരിത്രത്തിലേക്ക്
നോക്കിയിരുന്നപ്പോൾ തോന്നിയതാണു. എന്താ...........
Subscribe to:
Post Comments (Atom)
No comments:
Post a Comment