ദമ്പതിക്രിയയിൽ സ്ത്രീക്ക് Multiple Climax
ഉണ്ടാകുമെന്നാണു വാത്സ്യായനൻ തുടങ്ങി ജോൺസൺ വരെയുള്ളവർ പറയുന്നതു. ആണിനു
ഒരിക്കൽ ഒറ്റത്തവണ മാത്രവും. അതുകൊണ്ട് സ്ത്രീയെ തൃപ്തിപ്പെടുത്താൻ ആണിനു
പാടുപെടേണ്ടി വരും. ചരിത്രാതീതകാലം മുതൽ ഈ ഒരു ഭയം ഉള്ളിൽ കിടക്കുന്നതുകൊണ്ടാണു
സ്ത്രീയെ അടിമയാക്കി വക്കാൻ പുരുഷൻ ആഗ്രഹിക്കുന്നതു. അടിമയാണെങ്കിൽ
അടിച്ചും, ഇടിച്ചും, ഭയപ്പെടുത്തിയും പുരുഷനു മുഖം രക്ഷിക്കാമല്ലോ.
ഭയമുണ്ടായാൽ ഒരു Climax പോയിട്ട് അര Climax പോലും ഉണ്ടാവില്ല.
അതുണ്ടായില്ലെങ്കിലെന്താ വയറുകായാതെ കിടക്കാമല്ലോ എന്നു വിചാരിച്ചു സ്ത്രീ
അടങ്ങും.
എന്നാൽ സ്ത്രീശാക്തീകരണത്തെ തുടർന്നു
പുരുഷമേധാവിത്വത്തിനു വിള്ളൽ വീണു. സ്ത്രീ സ്വന്തമായി അദ്ധ്വാനിച്ചു
സമ്പാദിക്കാനും തന്റെ വൈകാരികതയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും തുടങ്ങി.
അതു പുരുഷസമൂഹത്തിനു ഒരു വെല്ലുവിളിയായി. ലൈംഗികതയുടെ മേഖലയിൽ സ്ത്രീ
Multiple Climax ന്റെവജ്രായുധമെടുക്കുമോ എന്നു പേടി ആണുങ്ങൾക്കിടയിൽ
ശക്തമായി. അതാണു സ്ത്രീക്കുനേരെയുള്ള എല്ലാ ലൈംഗികആക്രമണമങ്ങൾക്കു
പിന്നിലും. സ്ത്രീസമൂഹത്തോട് ശത്രുതപ്രഖ്യാപിച്ചു കാണുന്നവരെ ആക്രമിക്കുക
എന്ന തലത്തിലേക്കതു വളർന്നു.
വാജീകരണ ഔഷധങ്ങൾ ഉപയോഗിച്ചു
പിടിച്ചുനിൽക്കാൻ പുരുഷൻ കുറേ ശ്രമിക്കാറുണ്ട്, എന്നിട്ടും കുഞ്ഞിരാമൻ
സല്യൂട്ടടിക്കാതെ വന്നാൽ? പിന്നെ ഒറ്റവഴിയേ ഉള്ളു. അബ്ദുള്ളക്കുട്ടിയുടെ
വഴി. പുരുഷനു സ്ത്രീയെ പൂർണ്ണതയിലെത്തിക്കാൻ കഴിവില്ലാതെ വരുമ്പോൾ
സ്ത്രീയുടെ ശ്രദ്ധ കളിക്കോപ്പുകളിലേക്ക് തിരിച്ചുവിടുക. യന്ത്രമാകുമ്പോൾ
അതിനെത്രയും ആവർത്തി എന്തുമുണ്ടാക്കാൻ കഴിയും. പിക്കപ്പില്ലാത്ത ഏതൊരു
ആണിനും ആശ്വാസകരമാണു കുട്ടിയുടെ നിർദ്ദേശം. യാത്ര എളുപ്പമാക്കാൻ നാം
വാഹനങ്ങളെ ആശ്രയിക്കാറില്ലെ. അതുപോലെ ദമ്പതിക്രിയയിൽ ഒരു സഹായം. എല്ലാം
നമ്മളെക്കൊണ്ട് ഒറ്റയ്ക്കാവൂല്ല!. കുട്ടി അത്രയേ ഉദ്ദേശിച്ചുള്ളു.
ആട്ടോമേഷന്റെ ഈ ആധുനികകാലത്തു ലൈംഗികതയിലായാലും യന്ത്രങ്ങളുടെ സഹായം
തേടുന്നതു ഒരു അപരാധമൊന്നുമല്ല. സെക്സ് ടൂളുകൾ വഴി കേരളീയസമൂഹത്തിനു ഒരു
സമാധാനം കിട്ടുമെങ്കിൽ കിട്ടട്ടെ. പക്ഷെ നമ്മുടെ ജീവനുള്ള ടൂൾ പെറുമ്പോൾ
കുട്ടി യന്ത്രമാകാതെ നോക്കിക്കോണം.
Thursday, August 7, 2014
ഗീതപഠിച്ചാലെന്താ?
ഗീതപഠിച്ചാൽ സമൂഹം മാറിപ്പോകുമെന്നു ആരാണു
നിങ്ങളെ പേടിപ്പിച്ചതു? അല്ല. അത്ര വശീകരണശക്തി ആ പുസ്തകത്തിനുണ്ടെങ്കിൽ
അതൊന്നു വായിച്ചു നോക്കണ്ടെ? ഒരു പുസ്തകം തമസ്കരിക്കണമെന്നു പറയുന്നതു
ഫനാറ്റിസമാണു. വ്യാസന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേൽ ഉള്ള കടന്നു
കയറ്റുമാണു. ‘5000 കൊല്ലത്തിനുമുൻപുള്ള അവശിഷ്ടം’ എന്നൊക്കെ പറയുന്നവർ
അതൊന്നു വായിച്ചു നോക്കാൻ ശ്രമിക്കണം. എങ്കിലെ അതിനെ സമർത്ഥമായി
ഖണ്ഡിക്കാനാവു. വിമർശകർക്ക് അതിൽ നിന്നു ആകെകിട്ടിയിട്ടുള്ളതു
‘ചാതുർവർണ്ണ്യം’ എന്നൊരു വാക്കുമാത്രമാണു. അതുപോലും എന്തർത്ഥത്തിലാണു
കൃതിയിലുപയോഗിച്ചിരിക്കുന്നതെന്നു വിമർശകർക്ക് അറിയില്ല. ഗീതയെ മറപിടിച്ചു
കൊണ്ട് ഹൈന്ദവത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരും അതിനെ എതിർക്കാൻ
ശ്രമിക്കുന്നവരും അതൊന്നു പഠിച്ചിട്ട് ചെയ്യുക.
ഗീതപഠിച്ചാൽ ഗീതയിലെ ഈശ്വരൻ വന്നു ഇതരമതങ്ങളിലെ ഈശ്വരനെ തള്ളിമാറ്റി കയറിയിരിക്കുമെന്നാണു വിമർശകരുടെ അലാഹം! ഗീതയിലെ ഈശ്വരനെങ്ങാനും അങ്ങനെ ചെയ്താൽ മതനിരപേക്ഷത പോകും. എന്നാൽ ആരാണെന്നു ആരും പറയുന്നില്ല.
“ഈശ്വര: സർവ്വഭൂതാനാം ഹൃദ്ദേശേർജ്ജുന തിഷ്ഠതി
ഭ്രാമയൻ സർവ്വഭൂതാനി യന്ത്രാരൂഢാനി മായയാ” (18-61)
പ്രപഞ്ചം ഒരു യന്ത്രമായി സങ്കല്പിച്ചാൽ അതൊരു കേന്ദ്രത്തെ ആധാരമാക്കിയാണു പ്രവർത്തിക്കുന്നതെന്നു കാണാം. സംശയമുള്ളവർ വീട്ടിലെ മിക്സി എടുത്തു ഒന്നു കറക്കിനോക്കുക. ആ കേന്ദ്രത്തിനോടു ബന്ധിച്ചാണു മറ്റ് പാർട്ടുകൾ ഫിറ്റു ചെയ്തിരിക്കുന്നതു. വൈദ്യുതിപോലെ മായാശക്തി പ്രവർത്തിക്കുമ്പോൾ ഈ പ്രപഞ്ചയന്ത്രം പ്രവർത്തിക്കും. എങ്ങനെയെന്നാൽ സർവ്വപ്രാണികളേയും അതാതിന്റെ കർമ്മങ്ങളിൽ നിലനിർത്തിക്കൊണ്ട്. ഈച്ചയ്ക്ക് ഈച്ചയുടെ പ്രവർത്തി. പൂച്ചയ്ക്ക് പൂച്ചയുടേതു. പൂച്ചയുടെ പ്രവർത്തിയെടുത്തു ഈച്ചയ്ക്കു കൊടുക്കുന്ന സ്വഭാവം ഈശ്വരനില്ല. എന്തു പ്രവർത്തിയെടുക്കണോ ആ രൂപത്തിലാണു ആ പ്രാണികൾ ഉണ്ടായിരിക്കുന്നതു. അവയെ പ്രവർത്തിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. അതാണു ഗീതയിലെ ഈശ്വരൻ.
ഇതെങ്ങനെ ഇതരമതങ്ങളെ ബാധിക്കും? അബ്ദുൾഖാദരിനെ അച്യുതൻ നായരാകാൻ പ്രേരിപ്പിക്കുന്നതല്ല ശ്രീകൃഷ്ണൻ അർജ്ജുനനനു പറഞ്ഞുകൊടുത്ത ഈശ്വരസങ്കല്പം. രൺജിതുസിംഗിനെ അതു റജിവർഗ്ഗീസുമാക്കില്ല. പിന്നെന്തിനാണു ഭയം? ഒരിക്കൽ ഗീതവായിച്ചാൽ നിങ്ങളുടെ ആ ഭയം മാറും. ഗീത അനുഷ്ഠാനപൂർവ്വം ഒന്നും വായിക്കണമെന്നു ആരും ആരേയും നിർബ്ബന്ധിക്കുന്നില്ല. പിന്നെയും ആ പേരുകേൾക്കുമ്പോൾ വിറളിപിടിക്കണോ?
ഈ ഭയം നിലനിൽക്കേണ്ടതു സ്ഥാപിതതാല്പര്യക്കാരുടെ ആവശ്യമാണു. ഗീതയേ സ്വാർത്ഥത്തിനുപയോഗിക്കുന്നവർക്കും, എതിർക്കുന്നവർക്കും ഒരുപോലെ. ആരെങ്കിലും ഗീതപഠിച്ചുപോയാൽ ഇരുകൂട്ടരുടേയും ആപ്പീസു പൂട്ടും. അതു കൊണ്ടാണു ഈ പ്രതിഷേധമൊക്കെ സ്അംഘടിപ്പിച്ച് അതു മാറ്റിനിർത്തുന്നതു. ഒരു കാര്യത്തെപ്പറ്റിയുള്ള ഭയം തീരാനുള്ള എളുപ്പവഴി അതിനെ പഠിക്കുക എന്നതാണു. ഇന്ത്യയിലെ ജനങ്ങൾ അറിയട്ടെ ഈ ഗീതയ്ക്കുള്ളിൽ എന്താണെന്നു. അതിൽ എന്തെങ്കിലും മതതാല്പര്യങ്ങൾ ഒളിച്ചു വച്ചിട്ടുണ്ടോ എന്നറിയട്ടെ. ഖുറാനും, ബൈബിളും അതുപോലെ തന്നെ പഠിപ്പിക്കണം. ഫിലോസഫി ക്ലാസുകളിലൊക്കെ ഇവ ടെക്സ്റ്റുബുക്കുകളാണല്ലോ. പിന്നെന്താ തഴ്ന്ന ക്ലാസുകളിലും പഠിച്ചാൽ?
കൂട്ടികൾ ഗീതപഠിച്ചാൽ ഒരു ഗുണമുണ്ട്. അവർ യൌവ്വനത്തിലെത്തുന്നതിനു മുൻപേ അതിലുള്ള കാര്യം പിടികിട്ടും.പിന്നെ മതനേതൃത്വങ്ങൾക്കു അവരെ വഴിതെറ്റിക്കാൻ കഴിയില്ല. അതോടെ ഇന്ത്യയിലെ മതതീവ്രവാദം അവസാനിക്കുകയും ചെയ്യും.

സിദ്ധന്മാർ
ഉറുക്ക് കെട്ടിക്കൊടുക്കുന്നതും, ഭസ്മം
ജപിച്ചുനൽകുന്നതും, മന്ത്രവാദം നടത്തുന്നതുമൊക്കെ 1954ലെ Drugs and Magic
Remedies Act ന്റെ പരിധിയിൽ വരുന്ന ശിക്ഷാർഹമായ കുറ്റം തന്നെ. പക്ഷെ ഈ
ദൈവമനുഷ്യരുടേയും സിദ്ധന്മാരുടേയും യഥാർത്ഥ ബിസിനസ്സ് ഇതാണോ?
കുരുത്തംകെട്ട ഒരു മാദ്ധ്യമ പ്രവർത്തകൻ ഇതൊന്നു അന്വേഷിച്ചപ്പോൾ ഞെട്ടിപ്പോയി. ഈ ഉറുക്കുകെട്ടലൊക്കെ വലിയൊരു ബിസിനസ്സിന്റെ മുനയറ്റം മാത്രമാണു. ജനത്തിനു നേർക്കുള്ള മുഖം! ശരിക്കുള്ള കച്ചവടം നടക്കുന്നതു റിയൽ എസ്റ്റേറ്റ്, സ്വർണ്ണവ്യാപാരം (ഖനികളിലുള്ള നിക്ഷേപമുൾപ്പെടെ), വിവാഹ ഏജൻസി, സിനിമാ നിർമ്മാണം (ബിനാമികൾ വഴി), പവർ പൊളിറ്റിക്സ് തുടങ്ങിയ മേഖലകളിലാണു. ആഗോളീകരണം വരുന്നതിനു മുൻപ് ചന്ദ്രസാമിയേപ്പോലുള്ളവർ വ്യാപാര-വ്യവസായ ലൈസൻസിങ്ങിലായിരുന്നു പാടവം കാണിച്ചിരുന്നതു. ധീരേന്ദ്രബ്രഹ്മചാരി ശീർഷാസനത്തിൽ നിന്നു അധികാരവും നിയന്ത്രിച്ചു.
ഒരു മെട്രോനഗരത്തിലെ മുഖ്യ റിയൽ എസ്റ്റേറ്റ് ഏജന്റ് ഒരു താന്ത്രികനായിരുന്നു. ഇപ്പോൾ ഏകാന്തതയിൽ ധ്യാനത്തിലാണു. വിശ്വാസികളെ പറഞ്ഞുപറ്റിച്ച് ഈ ബിസിനസ്സ് എങ്ങനെ കൊണ്ടുപോകാം എന്നതിനു ദൃഷ്ടാന്തമാണു ടിയാൻ. എന്തെങ്കിലും വിഷമമുള്ളതുകൊണ്ടായിരിക്കുമല്ലോ ആളുകൾ ഇത്തരം ദുഷ്ടന്മാരെ കാണാൻ ചെല്ലുന്നതു. അല്ലെങ്കിൽ ഗീതവായിക്കുകയോ, ഓച്ചിറ ഉപ്പയുടെ അടുത്തുപോയിരിക്കുകകയോ ചെയ്താൽ പോരെ.
തങ്ങളുടെ അടുത്തുവരുന്നവരെ ഇവർ പേടിപ്പിക്കും. വത്സാ അല്ലെങ്കിൽ വത്സലേ നിന്റെ സകല ദുരിതത്തിനും കാരണം നീ താമസിക്കുന്ന സ്ഥലമാണു എന്നു ആദ്യമേ പറയും. അതു മിക്കവാറും സിറ്റി സെന്ററിലായിരിക്കും. സിദ്ധന്റെ കണ്ണു അതിലാണു. നീയതു കയ്യൊഴിഞ്ഞില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം. അതാണു രണ്ടാമത്തെ പ്രവചനം. ഇതു കേൾക്കുന്ന മന്ദബുദ്ധി വീട്ടിൽ ചെന്നു കെട്ടിയോളുടെ അടുത്തു അതെഴുന്നള്ളിക്കും. സ്ത്രീകൾക്ക് പൊതുവേ സഹജാവബോധം കൂടുതലാണു. അവർക്ക് കാര്യം പിടികിട്ടും. സെന്റിനു 10 ലക്ഷം കിട്ടുന്ന സ്ഥലമാണു. അതു വിക്കണം പോലും. താമസിക്കുന്നിടത്തു നിന്നു മാറാൻ മിക്കവർക്കും ഇഷ്ടമില്ല. അതിലൊരു ഒരു ജഡത്വമുണ്ട്. ചുറ്റുമുള്ള പരിചയങ്ങൾ, ശീലിച്ചുപോയ സാഹചര്യങ്ങൾ ഒക്കെ മാറ്റാൻ പ്രയാസമാകും. അതു കൊണ്ട് നിജസ്ഥിതിയറിയാൻ ഈ സ്ത്രീ അവിടെ ചെല്ലും. അപ്പോൾ ദുഷ്ടൻ വേറൊരു നമ്പരാണു ഇറക്കുന്നതു. നിന്റെ കെട്ടിയോനെ ഒരാൾ വശീകരിക്കുന്നുണ്ട് എന്നൊരു കാച്ചുകാച്ചും. ഒരു സ്ത്രീയും അതു സഹിക്കില്ലാ എന്നു ദുഷ്ടനു അറിയാം. അതിനുള്ള കാരണം ഇപ്പോത്തെ ആരൂഡമാണെന്നാണു അടുത്ത കാച്ച്! ആരൂഡമെന്നുവച്ചാൽ താമസസ്ഥലം. അതുവിറ്റ് പോടേ എന്നാണു ദുഷ്ടൻ ഉദ്ദേശിക്കുന്നതു. അവളും വീഴും. സ്ഥലം വിറ്റിട്ടായാലും ഭർത്താവിനെ രക്ഷിച്ചാൽ മതിയെന്നാണു ഏതൊരു സ്ത്രീയും ചിന്തിക്കുന്നതു. ഇതാണു ദൈവീക ബിസിനസ്സിന്റെ ലൈൻ. സിദ്ധൻ തന്നെ വാങ്ങാനുള്ള ആളേ അറേഞ്ച് ചെയ്തു കൊടുക്കും. പക്ഷെ മാർക്കറ്റ് വിലയേക്കാൾ കമ്മിയായിരിക്കും കിട്ടുക. എന്നാലെന്തു ആരുഢം മാറില്ലെ
ഇതിനേക്കാളൊക്കെ ദുഷ്ടതയാണു വിവാഹങ്ങൾക്ക് ഇടനില നിന്നുകൊണ്ട് കാണിക്കുന്നതു. റിയൽ എസ്റ്റേറ്റിൽ പണം പോകുന്നതേയുള്ളു. വൈവാഹികതയിൽ കുടുംബം തന്നെ തകരും. ദുഷ്ടന്മാർ ചെയ്യുന്ന മുഖ്യകർമ്മം വിൽക്കാച്ചരക്കിനെ കച്ചോടമാക്കലാണു. ഇവർ പറഞ്ഞാൽ വിശ്വാസികൾ വേറൊന്നും അന്വേഷിക്കില്ല. സാമി പറഞ്ഞൂ, തിരുമേനി പറഞ്ഞു എന്നൊക്കെ വിചാരിച്ച് മകളെ അല്ലെങ്കിൽ മകനെ കെട്ടിച്ചു കൊടുക്കും. നാലഞ്ചു ദിവസം കഴിയുമ്പോഴാണു മനസിലാകുക പെണ്ണു നാഗവല്ലിയാണു. അല്ലെങ്കിൽ ചെക്കൻ പൂരാ വെള്ളമാണു. കല്യാണത്തിരക്കിൽ ഗുളിക കഴിക്കാൻ മറന്നു കാണും. പിന്നെ ഒരു തരത്തിലും അഡ്ജസ്റ്റ് പണ്ണവേ മുടിയലെ. കുടുംബം കുട്ടിച്ചോറാകും. തുടർന്നു പോലീസ് സ്റ്റേഷനായി, ഫാമിലിക്കോർട്ടായി. ഇവിടെയും ഒരു കക്ഷിക്കു പിന്നെയും സിദ്ധനെന്ന നാറിയെ (പര ഉപയോഗിക്കുന്നില്ല) പിൻപറ്റേണ്ടി വരും. അവിടേയും കാശ് സിദ്ധനു!
അതു കൊണ്ട് സിദ്ധന്മാരെ പിടികൂടുമ്പോൾ 1954ലെ ആക്റ്റു പ്രകാരം വെറുതെ കേസ്സുചാർജ്ജു ചെയ്താൽ പോരാ. അവർ ചെയ്യുന്ന മറ്റിടപാടുകൾ കൂടി വിശദമായി പരിശോധിക്കണം. എന്നിട്ട് ഈ മാജിക് റെമഡി ആക്റ്റ് വിട്ടിട്ട് സ്ട്രോങ്ങായ മറ്റ് 4 വകുപ്പുകൾ കൂടി ചേർത്തു കേസ്സ് രജിസ്റ്റർ ചെയ്യണം. അകത്തുപോയാൽ ഒരു വ്യാഴവട്ടം ധ്യാനിച്ചിരിക്കാനുള്ള അവസരം അവർക്കു കൊടുക്കണം. സിദ്ധി കുറച്ചു കൂടി കൂടട്ടെ! ആറുമാസം ജയിലിൽ കിടക്കുന്നതോ അഞ്ചുലക്ഷം പിഴയടക്കുന്നതോ ഇവർക്കൊരു പ്രശ്നമല്ല. ഇതിനായി ആഭ്യന്തരവകുപ്പ് ഓപ്പറേഷൻ ദേബേന്ദ്രാ എന്നൊരു പദ്ധതി ആവിഷ്കരിച്ചാൽ ഉചിതമായിരിക്കും.

മനുഷ്യദൈവങ്ങൾ
ആറുയുഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണു കാലം. ആദ്യത്തെ രണ്ടുയുഗങ്ങൾ -
ആദിയുഗവും, ദേവയുഗവും- ഉൾക്കൊള്ളാനുള്ള വ്യാപ്തി ഇന്നത്തെ മനുഷ്യനില്ല.
ബാക്കി നാലുയുഗങ്ങളെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ട്. സത്യ, ത്രേത,
ദ്വാപര, കലിയുഗങ്ങൾ. ഓരോ യുഗത്തിലും ഓരോ ലാൻഡ്മാർക്കുകളുമുണ്ട്. അവരെ
കേന്ദ്രമാക്കിയാണു പുരാണങ്ങൾ ചമയ്ക്കുക. ഇത്രയും ആമുഖം.
സത്യയുഗം : നളനാണു ലാൻഡ്മാർക്ക്. രാജാവായിരുന്നു. മനുഷ്യൻ ഭൂമിയിൽ സെറ്റിൽ ചെയ്തു തുടങ്ങിയ കാലം. അന്നാണു പാചകം ഒരു അനിവാര്യതയായി മാറിയതു. അതുവരെ കാകനികൾ പറിച്ചു തിന്നു പ്രകൃതിയിൽ നിന്നു നേരിട്ടു ഭക്ഷണം സ്വീകരിക്കുകയായിരുന്നു. പ്രജാക്ഷേമതല്പരനായിരുന്നതു കൊണ്ട് നളൻ പാചകം കണ്ടുപിടിച്ചു. പാചകത്തിന്റെ കോപ്പിറൈറ്റ് ഇപ്പോഴും നളനാണു. ‘നളപാചകം‘. വേറേയും അനേകം സിദ്ധികൾ നളനുണ്ടായിരുന്നു. കുതിരയെ വേഗത്തിലോടിക്കുന്ന അക്ഷഹൃദയത്തിന്റെ പേറ്റന്റ് നളന്റെ പേരിലാണു. അതിനു അന്യമനസുകൾ മനസിലാക്കുക എന്നൊരു അർത്ഥം കൂടിയുണ്ട്. ആ നളനു ചൂതിൽ തോൽക്കേണ്ടി വന്നു. അന്യമനസുകൾ മനസിലാക്കാൻ കഴിയുന്ന നളനു കലിയുടെ അടുത്ത നീക്കം നിസ്സാരമായി കണ്ടെത്താവുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷെ അതു ചെയ്തില്ല. സിദ്ധി ഉപയോഗിച്ചില്ല. മനുഷ്യജന്മമെടുത്തിട്ട് മനുഷ്യനായി തന്നെ ജീവിക്കാം എന്നു നിശ്ചയിച്ചു. എന്തുപറ്റി! രാജ്യം പോയി. ഭാര്യയ്ക്കൊപ്പം കാട്ടില്പോകേണ്ടി വന്നു. കഷ്ടപ്പാടുകൊണ്ട് ഡിപ്രഷൻ ബാധിച്ചു. ദമയന്തിയുടെ ശീലയും കീറിയെടുത്തു മുങ്ങി. കാർക്കോടകൻ കടിച്ചു. ഗ്ലാമെറെല്ലാം പോയി. എന്നിട്ടും സിദ്ധിപുറത്തെടുത്തില്ല. പ്രതിക്രിയകൾ ചെയ്തില്ല. അത്ഭുതങ്ങൾ കാട്ടിയില്ല. മനുഷ്യജന്മം കിട്ടിയാൽ മനുഷ്യനെപ്പോലെ ജീവിക്കണമെന്നു നിശ്ചയിച്ചു.
ത്രേതായുഗം : രാമനാണു നാഴികക്കല്ല്. ഈശ്വരൻ തന്നെ മനുഷ്യരൂപമെടുത്തതാണു. “കർത്തും, അകർത്തും, അന്യഥാ കർത്തും സമർത്ഥ:“ എന്നാണു ഈശ്വരന്റെ നിർവ്വചനം. ചെയ്യാനും, ചെയ്യാതിരിക്കാനും, മറ്റുവിധത്തിൽ ചെയ്യാനും കഴിവുള്ളവനാണു ഈശ്വരൻ. ആ ഈശ്വരനാണു രാമനായി വന്നിരിക്കുന്നതു. മത്തൻ കുത്തിയാൽ കുമ്പളം കിളിർക്കുമോ? ആ രാമനും സിദ്ധിയൊന്നും കാണിച്ചില്ല. അച്ഛന്റെ വാക്കുപാലിക്കാൻ കാട്ടിൽ പോയി. അതു പുത്രധർമ്മമായതു കൊണ്ടാണു അങ്ങനെ ചെയ്തതു. ലക്ഷ്മണനെപ്പോലെ വികാരം കൊണ്ടിരുന്നെങ്കിൽ നിഷ്‌പ്രയാസം നാട്ടിൽ തന്നെ നിൽക്കാമായിരുന്നു. അതു ചെയ്തില്ല. കാട്ടിൽപ്പോയിട്ടോ. നിലത്തു കിടന്നു. കാക്കയിറച്ചിവരെ തിന്നു. തീർന്നില്ല. ഭാര്യയെ ഒരാൾ തട്ടിക്കൊണ്ടുപോയി. പ്രിയപ്പെട്ടവളായിരുന്നു എന്നിട്ടും സിദ്ധികൾ മറച്ചുവച്ചു മനുഷ്യനെപ്പോലെ പെരുമാറിയതേയുള്ളു. രാമനും അത്ഭുതങ്ങൾ ഒന്നും കാണിച്ചില്ല.
ദ്വാപരം : യുധിഷ്ഠിരനാണു ഹീറോ. യമൻ തന്നെയാണു യുധിഷ്ഠിരൻ. എല്ലാം ഭക്ഷിക്കുന്നതാണു കാലം. അതിന്റെ നാഥനാണു കാലൻ. ഭൌതികലോകത്തിൽ മരണദേവതയേക്കാൾ വലിയവൻ ആരാണു? കാലനറിയാത്ത കാര്യം വല്ലതുമുണ്ടോ. എന്നിട്ടും ചൂതിൽ തോറ്റു. ഭാര്യയെ പണയം വയ്ക്കേണ്ടി വന്നു. നാടുവിട്ടു. വീടുവയ്ക്കാൻ ഒരു തുണ്ട് ഭൂമിപോലും കിട്ടിയില്ല. അനുഭവിക്കാത്ത കഷ്ടപ്പാടുകൾ ഒന്നുമില്ല. എന്നിട്ടും യുധിഷ്ഠിരൻ ഒരു നമ്പരും കാണിച്ചില്ല. എന്താകാര്യം. മനുഷ്യക്കോലം കെട്ടിയാൽ അതുപോലെ ജീവിക്കണ്ടെ? അല്ലെങ്കിൽ അതിലെന്താ ഒരു രസം!
കലിയുഗം : അവിടേയും പല അവതാരപുരുഷന്മാർ ഉണ്ടായിട്ടുണ്ട്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായിട്ട്. അവരും മനുഷ്യരെപ്പോലെ ജീവിച്ചുമരിച്ചു. മരിച്ചവനെ ജീവിപ്പിച്ചവൻ പോലും മരിച്ചു. അത്ഭുതം കാണിക്കാൻ പറ്റാഞ്ഞിട്ടല്ല. മനുഷ്യനായി ജനിച്ചാൽ ഒരു ദിവസം മരിക്കണം. അതു ജീവിച്ചു തന്നെ മരിക്കുന്നതല്ലെ ഭംഗി. അതിനുപകരം താൻ ഈശ്വരനാണെന്നു നടിച്ചാൽ പിന്നെ കപ്പേം കാന്താരിമുളകും കഴിക്കാൻ പറ്റുമോ? ഊര്ചുറ്റാനും ആളുകളോടു സംസാരിക്കാനും കഴിയുമോ?
ഈശ്വരൻ മനുഷ്യനായി ജനിച്ചിട്ടു മനുഷ്യനായി തന്നെ ജീവിച്ചു മരിക്കുമ്പോൾ ഇവിടെ ചിലർ മനുഷ്യരായി ജനിച്ചിട്ട് ദൈവമായി അഭിനയിക്കുന്നു. ചിലർ ശംഖ് ശർദ്ദിക്കും. മണ്ടന്മാർ ഭയഭക്ത്യാദരപൂർവ്വമതു പട്ടിൽ പൊതിഞ്ഞെടുക്കും. ആമാശയത്തിൽ പോയ ഏതു സാധനത്തിനും ഒരു നാറ്റമാണു. അതടിച്ചാൽ തന്നെ ആരും ശർദ്ദിക്കും. അപ്പോൾ ശംഖല്ല സാക്ഷാൽ അമൃത് തന്നെ ശർദ്ദിച്ചു തന്നാലും തൊടാനാവില്ല. അല്ലെങ്കിൽ നാലു ജിലേബി തിന്നിട്ടു ഒന്നു ശർദ്ദിച്ച് നോക്കു. മുറിയാത്ത വല്ല കഷണവുമുണ്ടെങ്കിൽ തിരിച്ചുവായിലിട്ട് ചവയ്ക്കാൻപറ്റുമോ?
വേറെ ചിലർ മന്ത്രിച്ച ചരടും, വെള്ളവും, ഭസ്മവുമൊക്കെ കൊടുക്കും. ദുരിതം തീരാനാണു. അതു നല്ലകാര്യം. പക്ഷെ അതിനു പണം വാങ്ങണോ? ഒരുപാട് സിദ്ധികളുള്ളവരല്ലെ. പാവങ്ങളാണു വന്നിരിക്കുന്നതെന്നു വിചാരിച്ച് ദുരിതം മാറ്റിക്കൊടുത്തുകൂടെ? സിദ്ധി ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയുക. വിദ്യാലയങ്ങൾ സ്ഥാപിക്കുക. അവിടെ പ്രവേശനം കിട്ടുന്നവരെ കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കുമ്പോൾ സബ്ജക്റ്റ് അവരിലേക്ക് സ്വയമറിയാതെ പകർന്നു ചെല്ലുക. അവരൊക്കെ പരീക്ഷയെഴുതുമ്പോൾ ഡിസ്റ്റിങ്ങ്ഷൻ കിട്ടുക. ഇങ്ങനെയൊക്കെ ചെയ്യുന്നതല്ലെ സിദ്ധികൾ. അതെന്താ ഒരു സിദ്ധനും ചെയ്യാത്തതു?
ആശുപത്രികൾ സ്ഥാപിക്കുന്ന സിദ്ധന്മാരെയാണു തീരെ മനസിലാകാത്തതു. മനുഷ്യൻ ഏറ്റവും ഭയക്കുന്നതും കഷ്ടപ്പെടുന്നതും രോഗം വരുമ്പോഴാണു. അതിനു പിന്നെയും ചികിത്സ എന്ന കഷ്ടപ്പാട് അനുഭവിക്കാൻ വിധേയമാക്കുന്നതു ശരിയാണോ? സിദ്ധന്മാർക്കങ്ങ് തൊട്ട് വെള്ളമൊഴിച്ചു രോഗങ്ങൾ മാറ്റിക്കൂടെ? അതിനുപകരം പ്രകൃതിയെ നശിപ്പിക്കുന്ന വൻ എടുപ്പുകൾ പണിതു അവിടെ പലവിധയന്ത്രങ്ങൾ സ്ഥാപിച്ച് ഡോക്ടർ തുടങ്ങി അനേകം മനുഷ്യരുടെ പരിചരണത്തിൽ വിട്ട് രോഗം മാറ്റണ്ട ആവശ്യമുണ്ടോ? അങ്ങനെ ചെയ്യണമെന്നു തോന്നിയാൽ പോലും അതിനു പണം വാങ്ങുന്നതെന്തിനു? രോഗികൾക്ക് ചെലവാകുന്ന തുക ആശുപത്രി അക്കൌണ്ടിൽ തനിയേവരാനുള്ള സിദ്ധിപോലും ഇവർക്കൊന്നുമില്ലെ?
ഒന്നോർത്താൽ ഈ സിദ്ധന്മാരുടെ ജീവിതമാകെ കഷ്ടമാണു. മനുഷ്യനായി ജീവിക്കാനും പറ്റില്ല. ദൈവമൊട്ടല്ലാ താനും. അവസാനം ഈ ഉണ്ടാക്കിയതൊന്നും ദൈവത്തേപ്പോലെ ചിരകാലം അനുഭവിക്കാൻ കഴിയാതെ ‘മണ്ണടി’യിൽ പോകുകയും ചെയ്യും. ബാക്കിയിരിക്കുന്ന മനുഷ്യർ അതുവച്ച് കാശുണ്ടാക്കി ആർഭാടത്തോടെ ജീവിക്കും. ശുഭം!

Sunday, February 23, 2014
ഹിന്ദുമതത്തിനു സംഘടനാ പിൻബലം ആവശ്യമുണ്ടോ?
ഏതെങ്കിലും സംഘടനയോ സ്ഥാപനങ്ങളോ സഹായിച്ചിട്ടല്ല ഹിന്ദുമതം വളർന്നതു.
അവയിലെ ഒറ്റപ്പെട്ട തപസ്വികളുടെ തപസിന്റെ ഫലമാണതു. ശങ്കരൻ മുതൽ നാരായണഗുരു
വരെ ആ ശ്രേണിയിലുണ്ട്. ഭരണാധികാരികൾ സഹായിച്ചാൽ പോലും ഒരു മതത്തിനു
വളരാനാവില്ലെന്നതിന്റെ തെളിവായി ബുദ്ധമതം നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ
സംഘടിത ശക്തികൾക്കും സ്ഥാപനങ്ങൾക്കും അതു കഴിയുമെന്നു നാം എങ്ങനെയാണു
ചിന്തിക്കുന്നതു?. അശോകചക്രവർത്തി സഹായിച്ചിട്ടും ശങ്കരന്റെ
ആത്മജ്ഞാനത്തിനു മുന്നിൽ അസ്തമിച്ചുപോയ ഒരു മതമാണു ബുദ്ധമതം. പടയുടേയോ
രാജാക്കന്മാരുടേയോ പിന്തുണ ശങ്കരനില്ലായിരുന്നു.
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ......
(ഉള്ളൂർ - പ്രേമ സംഗീതത്തിൽ)
എല്ലാ സംഘടിത സ്ഥാപനങ്ങളും ഒരു ദിവസം തകരും. ആളുകൾ ചേരുമ്പോഴാണു സംഘമുണ്ടാകുന്നതു. അവർ പിരിയുമ്പോൾ സംഘം തീരും. ഉള്ളിൽ നിന്നുള്ള എതിർപ്പുകൊണ്ടു മാത്രമേ ഏതു സംഘടനയും തകരു. ഹിന്ദുമതം അങ്ങനെയൊരു സംഘടയായിട്ടില്ല. ആവുകയുമില്ല.
അതു കൊണ്ട് ഹിന്ദുമതത്തെ സംരക്ഷിക്കാൻ സംഘടനയോ സ്ഥാപനങ്ങളോ മുന്നോട്ട് വരേണ്ട കാര്യമില്ല. അതു സനാതനമാണു. അതിന്റെ കാര്യം ഈശ്വരൻ നോക്കിക്കൊള്ളും. അതിന്റെ തെളിവാണു പ്രചാരകരോ, കേന്ദ്രീയനേതൃത്വമോ ഇല്ലാഞ്ഞിട്ടും 5000 കൊല്ലമായി ഹിന്ദുമതം നിലനിൽക്കുന്നതു. വേദങ്ങൾ ഇന്നും പഠിക്കപ്പെടുന്നത്. അതിനിടയിൽ ആരും ചെന്നു ഈശ്വരനെ ഡയറക്റ്റ് ചെയ്യണ്ട. ചെയ്താലും പ്രയോജനമില്ല അവിടുത്തെ ഹിതം മാത്രമെ നടക്കൂ. അഥവാ ഇനി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്നു ആർക്കെങ്കിലും തോന്നിയാൽ അവർ ചെയ്യേണ്ടതു ഒരുകാര്യമേയുള്ളു. ആത്മജ്ഞാനം നേടുക. അങ്ങനെ കുറേപ്പേർ ഉണ്ടായാൽ ഹിന്ദുമതം ഇനിയും വളരും.
ജനിച്ചു, പ്രകൃതിയോട് ഇണങ്ങി തൃപ്തനായി ജീവിച്ചു പോരുമ്പോൾ ഒരു ദിവസം തനിക്കുചുറ്റുമുള്ളതിനോട് മനുഷ്യനു തോന്നുന്ന വിരക്തിയിൽ നിന്നാണു ഒരു ഹിന്ദുവിന്റെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുന്നതു. ഈ ആത്യന്തികലക്ഷ്യത്തെ പരമമായി കണ്ട് അതിനു അനുഗുണമായി കുടുംബവും, സമൂഹവും വളർത്തിക്കൊണ്ടുവന്ന ഒരു കാലമുണ്ടായിരുന്നു. തനിക്ക് ധർമ്മാനുസാരമായും വിധിപൂർവ്വകവുമായി ലഭിക്കുന്നതിനെ മാത്രം സ്വീകരിച്ച് നിഷ്ഠാപൂർവ്വം ജീവിച്ചു. അന്യന്റെ മുതലിനോട് ആഗ്രഹമോ, കാമ്യമല്ലാത്തതിൽ ആസക്തിയോ ഉണ്ടാകാതിരിക്കാൻ അന്നവർ നിഷ്കർഷിച്ചു. സത്യം പറയുന്നതു ശ്രേഷ്ഠമായി കരുതി. എല്ലാ ഹിംസകളും പാപമാണെന്നവർ വിശ്വസിച്ചു. ഏതെങ്കിലും ഒരു സന്ദർഭത്തിലെ കാമമോ, അറിവില്ലായ്മ മൂലം അഭികാമ്യമല്ലാത്തതോ ചെയ്തു പോയാൽ പശ്ചാത്താപം കൊണ്ടും തപസ്സുകൊണ്ടും പരിഹരിക്കണമെന്നു നിർദ്ദേശിച്ചു. അക്കാലത്തു ഇന്നത്തേക്കാൾ ശാന്തിയും സമാധാനവും ഉണ്ടായിരുന്നു എന്നാണു കേൾക്കുന്നതു. അതു ശരിയായിരിക്കണം. അല്ലെങ്കിൽ നമുക്ക് ആ കാലത്തെക്കുറിച്ചെങ്ങനെ പ്രതിപത്തി തോന്നും? അങ്ങനെ ജീവിച്ചു പോകുമ്പോൾ താനാരാണെന്ന ചോദ്യം ഉദിക്കുകയും അതു അന്വേഷിച്ചു പുറപ്പെടുകയും ചെയ്യും. അവിടെയാണു ഒരുവന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതു. ഈ ഒരു മനോഭാവത്തിനു മാറ്റമുണ്ടായിട്ട് 300ലധികം കൊല്ലമായിട്ടില്ല. അല്ലാതെ ആശ്രമങ്ങളോ സംഘടനകളോ പരിശീലിപ്പിച്ചാൽ ഹിന്ദു ഉണ്ടാകുകയില്ല.
പിന്നെ എവിടെയാണു ഹിന്ദുസമാജത്തിൽ സന്യാസിമാരും ഗുരുക്കന്മാരും ആശ്രമങ്ങളും കടന്നുവരുന്നതു?
ചില മനുഷ്യർ ജന്മനാ തന്നെ ആത്മാന്വേഷണത്തിൽ ആകൃഷ്ടരാകാറുണ്ട്. അവർ സമൂഹജീവിതം വെടിഞ്ഞ് ഏകാന്തതയിൽ പോയിരുന്നു ചിന്തിക്കും. അവർക്ക് അപൌരുഷേയങ്ങളായ സത്യങ്ങൾ വെളിവായി വരും. അതിലവർ ആനന്ദിക്കും. അവരിൽ ചിലർ തിരിച്ചുവന്നു ലോകത്തിനു ഗുണകരമാകട്ടെ എന്നു വച്ച് തങ്ങളുടെ അറിവുകൾ സമൂഹത്തിനു പകർന്നു കൊടുക്കും. അവർക്ക് ഇരിക്കാനും വിരക്തരായവർക്ക് തത്ത്വങ്ങൾ പറഞ്ഞുകൊടുക്കാനും ഒരിടം വേണം. അവയെയാണു ആശ്രമമെന്നു വിളിക്കുന്നതു. അത്തരം ഗുരുക്കന്മാർ പറയുന്നതു വളരെക്കുറച്ചുപേർക്കു അപ്പോൾ തന്നെ മനസിലാകും. അവർ ജീവന്മുക്തന്റെ പാത സ്വീകരിച്ചു തപസിനുപോകും. ബാക്കിയുള്ളവർ അതു കേട്ടെങ്കിലും മറന്നു തിരിച്ചുപോയി ഭൌതിക ലോകത്തിൽ പഴയതുപോലെ ജീവിക്കും. എന്നു വച്ച് ജീവന്മുക്തന്മാരുടെ വാക്കുകൾ ഇല്ലാതാവുകയില്ല. അതു കേട്ടവരുടെയെല്ലാം മനസുകളിൽ മറഞ്ഞാണെങ്കിലും അതു മുഴങ്ങിക്കൊണ്ടിരിക്കും. പിന്നീട് അനുഗുണമായ സാഹചര്യങ്ങൾ വരുമ്പോൾ ആ വാക്കുകൾ അവരിൽ പ്രവർത്തിക്കുകയും ആത്മാന്വേഷണത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യും. രമണമഹർഷിയും, ശ്രീരാമകൃഷ്ണദേവനും അങ്ങനെയാണു ഈ ലോകത്തിൽ ജീവിച്ചതു. അവരുടെ ശബ്ദമാണു നാം ഇന്നും കേട്ടുകൊണ്ടിരിക്കുന്നതു. ജീവന്മുക്തിയെക്കുറിച്ചുള്ള ഈ അറിവാണു ഹിന്ദുമതത്തെ വളർത്തുന്നതു. ഒറ്റയ്ക്കുപോയി തപസനുഷ്ഠിച്ചവരാണു അതിനെ മുന്നോട്ട് കൊണ്ടുപോയതു.
പിന്നെ ഇന്നത്തെ ഗുരുക്കന്മാരുടേയും സന്യാസിമാരുടേയും അടുത്തേക്ക് ആളുകൾ ഇരച്ചു കയറിച്ചെല്ലുന്നതെന്തിനാണു? തങ്ങൾക്കുള്ള സർവ്വവും അവർക്ക് എറിഞ്ഞുകൊടുക്കുന്നതെന്തിനാണു? മുങ്കാലങ്ങളിൽ ജീവന്മുക്താവസ്ഥ പ്രാപിച്ചവരെ സ്മരിച്ചിട്ടാണു ഈ മനുഷ്യരൊക്കേയും അതെല്ലാം ചെയ്യുന്നതു. ഇവരും അങ്ങനെയുള്ളവരാണെന്നു ജനം വിചാരിക്കുന്നു. അതുപോലെ പരമാനന്ദത്തെക്കുറിച്ച് അവരുടെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന ഒരു ജ്ഞാനമുണ്ട്. അതു പ്രകാശിപ്പിച്ചു തരാൻ ഈ ഗുരുക്കന്മാർക്ക് കഴിയുമെന്നു വിശ്വസിക്കുന്നു.അല്ലാതെ, തങ്ങളുടെ വടിയും, കൊടിയും, മോടിയും കണ്ടിട്ടാണു ജനം വരുന്നതെന്നു തെറ്റിദ്ധരിച്ചാൽ, ശാന്തം! പാവം!!

Subscribe to:
Posts (Atom)