Friday, November 12, 2010
നിങ്ങളുടെ ഫ്രിഡ്ജ് സുരക്ഷിതമാണോ?
ഏതാണ്ട് മുപ്പത് കൊല്ലം മുമ്പാണു റെഫ്രിജറേറ്ററുകൾ എന്ന് ഫ്രിഡ്ജ് കേരളത്തിൽ വ്യാപകമാകാൻ തുടങ്ങിയത്. ഇന്ന് ഫ്രിഡ്ജില്ലാത്ത കേരളഭവനങ്ങൾ ചുരുക്കമാണു. ആദ്യകാലത്ത് പരിഷ്കാരത്തിന്റെ ചിഹ്നമായിരുന്നു. ഇന്ന് ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. തിരക്ക് പിടിച്ച ജീവിതമാണു മലയാളിയുടേത്. വിശേഷിച്ചും ഇടത്തരക്കാരന്റേത്. രാവിലത്തെ ട്രെയിൻ പിടിച്ച് ജോലിക്ക് പോകണം. അല്ലെങ്കിൽ ബസ്സിലോ ഇരുചക്രവാഹനങ്ങളിലോ. കുടുംബങ്ങളാണെങ്കിൽ അച്ഛൻ അമ്മ രണ്ട് മക്കൾ എന്ന രീതിയിൽ പരിമിത കുടുംബങ്ങളായി. ബന്ധുക്കൾ കൂടെ താമസിക്കുന്നില്ല. വീട്ടുജോലിക്ക് ആളെ കിട്ടാനുമില്ല. ഈ സമ്മർദ്ദത്തിനിടയിൽ ഒരു അനുഗ്രഹമായാണു ഫ്രിഡ്ജ് കടന്ന് വന്നത്.
ഭക്ഷണം മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്തതാണു. എന്നാൽ തിരക്കിനിടയിൽ അത് വേണ്ട വിധത്തിൽ ഉണ്ടാക്കിക്കൊടുത്ത് തൊഴിലിനു പോകാൻ വീട്ടമ്മക്ക് പ്രയാസമായി. മത്സരത്തിന്റെ കാലത്തെ തലമുറ കൂടി കുടുംബ ജീവിതം ആരംഭിച്ചപ്പോൾ പലർക്കും പാചകം അറിയുക കൂടി ഇല്ലാതായിത്തീർന്നു. വീട്ടിലെ അടുക്കളയിൽ സഹകരിച്ച് പഠിച്ചെടുക്കേണ്ട ഒന്നാണു പാചകം. പഠനത്തിനും തുടർന്നുള്ള മത്സരത്തിനും കുട്ടികളെ പാകമാക്കാൻ അമ്മമാർ അവർക്ക് ആദ്യം ഒഴിവാക്കിക്കൊടുത്തത് അടുക്കളയാണു. ജീവിച്ചില്ലെങ്കിലും ബിരുദങ്ങൾ നേടുക. മത്സരിക്കുക എന്നതായി ലക്ഷ്യം.
ഈ ഒരു ഗാപ്പിൽ ഫ്രിഡ്ജ് നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയത് നാമറിഞ്ഞില്ല. ഫ്രിഡ്ജിനു ഒരുപാട് സൌകര്യങ്ങളുണ്ട്. പല ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിച്ചു വക്കാം. ഓരോ നേരവും എടുത്ത് ചൂടാക്കി കഴിച്ചാൽ മതി. എന്ത് സൌകര്യം! പല വീടുകളിലും ഒരാഴ്ചത്തേക്കുള്ള ഭക്ഷണമാണു തയ്യാറാക്കി ഫ്രിഡ്ജിൽ വക്കുന്നത്. അത് സ്വൈര്യത തരുമെന്നാണു വീട്ടമ്മമാർ പറയുന്നത്. ടി.വി.കാണാനും സോഷ്യൽ സർവ്വീസ് ചെയ്യാനും ബന്ധുഗൃഹങ്ങൾ സന്ദർശിക്കാനും അത് സഹായിക്കും.
പാചകം ചെയ്ത ഭക്ഷണം സൂക്ഷിച്ചു വക്കാൻ മാത്രമല്ല എന്തും തണുപ്പിച്ച് സൂക്ഷിക്കാൻ ഉത്തമമാണു ഫ്രിഡ്ജെന്ന ഒരു തിരിച്ചറിവു ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പച്ചക്കറികൾ വാങ്ങി വക്കാം. എപ്പോഴും വില കൂടിക്കൊണ്ടിരിക്കുന്നതും നാം ഉൽപ്പാദനം ഉപേക്ഷിച്ചതുമായ ഒന്നാണത്. അതു കൊണ്ട് സഹായ വിലക്ക് കിട്ടുമ്പോൾ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണു. ഫ്രിഡ്ജിൽ തന്നെ ഒരറയുണ്ട്. ഫ്രീസറാണത്. മാംസവും മത്സ്യവും മിഠായികളും അതിൽ വയ്ക്കാം.
മദ്യപാന ശീലം വർദ്ധിച്ചപ്പോൾ സോഡയും ബിയറും ഫ്രിഡ്ജിനുള്ളിൽ സ്ഥാനം പിടിച്ചു. വട്ട് സോഡക്ക് പകരം തിരിപ്പടപ്പുള്ള സോഡ വന്നതാണു മദ്യപാനത്തിൽ ഏറ്റവും വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയതെന്ന് സരസനായ ഒരു സ്നേഹിതൻ പറഞ്ഞത് ഓർക്കുന്നു. ‘ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി ഷോഡയും ഇച്ചരെ പിക്കിളും എടുത്ത് സ്വസ്ഥമായിരുന്ന് അടിക്കാൻ‘ കഴിയുന്ന കാലത്തിലേക്ക് നാം എത്തി. ഇതിൽ അടിപറ്റിയത് സോഡാമേക്കറിനാണു.
ഇങ്ങനെ എന്തു കൊണ്ടും അനുഗ്രമായ ഫ്രിഡ്ജെന്ന ഈ സാധനം നമ്മുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും ഗ്രസിച്ചു കഴിഞ്ഞു എന്ന് പറയാതെ വയ്യ!
ഭക്ഷണം കേടാകാതെ ഇരിക്കുന്നു എന്നതാണു ഫ്രിഡ്ജിന്റെ അനുഗ്രഹമായി നാം പറയുന്നത്. എന്താണു അതിന്റെ അർത്ഥം? ഫ്രിഡ്ജിലിരിക്കുന്ന ജൈവ വസ്തുക്കളുടെ ഘടനയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല എന്നല്ലെ? അത് ശരിയാണു. കീടനാശിനികൾ തളിക്കപ്പെട്ടവയാണു നമുക്ക് ലഭിക്കുന്ന പച്ചക്കറികളിൽ അധികവും. കീടനാശിനിയോട് കൂടി നാമത് ഫ്രിഡ്ജിൽ വക്കുമ്പോൾ അവയുടെ ജൈവസ്വഭാവത്തിനു മാറ്റം വരുന്നില്ല എങ്കിൽ എപ്പോൾ നാം അതെടുത്താലും കീടനാശിനിയുടെ രൂക്ഷതയ്ക്ക് കുറവൊന്നും വരില്ല എന്നല്ലെ? അടച്ച ഒരു സംവിധാനമായത് കൊണ്ട് കീടനാശിനി ചുറ്റുപാടും പ്രസരിച്ച് മറ്റ് ഭക്ഷ്യവസ്തുക്കളിലും കയറിപ്പറ്റിക്കൊള്ളും. പച്ചക്കറികൾ തുറന്ന് വച്ചിരുന്നാൽ സൂര്യപ്രകാശവും കാറ്റും അതിലൂടെ കടന്നു പോകുമ്പോൾ ഒരുപരിധി വരെ അതിലെ വിഷത്തിനു കുറവു സംഭവിച്ചേക്കാനിടയുണ്ട്. ഫ്രിഡ്ജിനുള്ളിൽ അതിനുള്ള സാദ്ധ്യതയില്ല.
അണുബാധ കൊണ്ട് സ്വാഭാവികമായും ചീത്തയാകേണ്ട ഭക്ഷ്യവസ്തുക്കളും നാം വാങ്ങിയവയുടെ കൂട്ടത്തിൽ ഉണ്ടാകാം. അവ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ സ്വാഭാവികമായി സംഭവിക്കേണ്ട ആ ദ്രവീകരണം സംഭവിക്കില്ല. നല്ലതാണെന്ന് കരുതി നാമത് ഭക്ഷിക്കുകയും ചെയ്യും.
മത്സ്യത്തിലും മാംസത്തിലും പലപ്പോഴും ചോരമയം ഉണ്ടാകാറുണ്ട്. അവയിൽ അണുജീവികൾ പെട്ടെന്ന് വളരും. താഴ്ന്ന ഊഷ്മാവു അണുജീവികൾക്ക് ഏറ്റവും അനുകൂലവുമാണു. അവയാണു നാം പിന്നീടെടുത്ത് ഭക്ഷണമാക്കുന്നത്.
അണുജീവികൾക്കും അണുനാശിനികൾക്കും ഒരുപോലെ സഹവർത്തിത്തൊടെ കഴിയാൻ ഫ്രിഡ്ജ് പോലെ മറ്റൊരാവാസ വ്യവസ്ഥ ഭൂമിയിലുണ്ടെന്ന് തോന്നുന്നില്ല.
ബയോളജിയും, ബയോകെമിസ്ട്രിയും, പതോളജിയും പഠിച്ചവർ പോലും ഫ്രിഡ്ജിനുള്ളിലെ സവിശേഷമായ ആവസവ്യവസ്ഥയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന് സംശയമാണു.
ഒരു വീട്ടമ്മ ഒരു ജീവശാസ്ത്രജ്ഞയാണെന്ന് സങ്കല്പിക്കുക. വീട്ടിൽ ഫ്രിഡ്ജിൽ നിന്നുള്ള ഭക്ഷണം വിശ്വാസപൂർവ്വം ഭർത്താവിനും കുട്ടികൾക്കും നൽകിയിട്ട് ലാബിൽ പോയി ചെയ്യുന്നത് എന്തായിരിക്കും? അവിടെ ശീതീകരിച്ച അന്തരീക്ഷത്തിൽ വൈറസ് വളരുന്നു എന്ന് കുട്ടികളെ പഠിപ്പിക്കുകയും പ്രബന്ധങ്ങൾ എഴുതുകയും ചെയ്യുന്നു. ഇതിൽ ഏതാണു ശരി? അവർ കണ്ടെത്തിയ ശാസ്തസത്യം- തണുപ്പിൽ അണുജീവികൾ വളരും- തെറ്റാണെങ്കിൽ അവർക്ക് ശമ്പളം നൽകുന്നത് സത്യസന്ധമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണു. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ ധനം പാഴാക്കിക്കളയുമോ? ഇനി അത് സത്യമാണെങ്കിൽ സ്വന്തം ജീവിതത്തോട് അവർ ചെയ്യുന്നത് കൊടും ക്രൂരതയാണു. അണുജീവികളാൽ പരിപൂരിതമായ ഭക്ഷണം അറിഞ്ഞു കൊണ്ട് കുടുംബത്തിനു നൽകുകയും സ്വയം ഭക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ. അത് ആലോചിക്കാൻ കൂടിയാവുമോ? താൻ ഒറ്റക്കും കുടുംബാഗങ്ങൾ മൊത്തമായും രോഗത്തിനും ജനിതക വൈകല്യങ്ങൾക്കും വിധേയമാകുമാറ് ഒരു ഫ്രിഡ്ജ് അധിഷ്ഠിത ഭക്ഷണ രീതി നടപ്പാക്കാൻ അവർക്കെങ്ങനെ കഴിയുന്നു? അവരുടെ ശാസ്ത്ര ബോധം അതിനു അവരെ അനുവദിക്കുമോ?
ഫ്രിഡ്ജിന്റേയും ഫ്രീസറിന്റേയും തണുപ്പിൽ യാതൊരു അണുജീവികളും വളരില്ലെന്ന് വീട്ടിൽ വിശ്വസിക്കുകയും അത്രയും തണുപ്പിലേ അണുക്കളെ സൂക്ഷിക്കാനാവു എന്ന് ഔദ്യോഗികരംഗത്ത് വാശിപിടിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രവൈരുദ്ധ്യം ഇതുവരെ നാമാരും ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു.
പശുവിനു കുത്തിവക്കാനുള്ള ബീജം ആ തണുപ്പിലാണു സൂക്ഷിക്കുന്നത്. ആ തണുപ്പിൽ അവ ജീവത്തായി ഇരുന്നില്ലെങ്കിൽ പശുവിനെ ഗർഭിണിയാക്കുന്നത് ആരാണു?
സ്ത്രീകളിൽ ‘ഇബ്സി’ ഏർപ്പാടിനുള്ള പുംബീജവും ഗർഭധാരണ ശേഷിയില്ലാത്ത സ്ത്രീക്ക് വേണ്ടിയുള്ള അണ്ഡവും ഈ തണുപ്പിലാണു സജീവമായി സൂക്ഷിക്കുന്നത്. പശുവിന്റെ കാര്യത്തിൽ ചോദിച്ച പോലെ രണ്ടാമത്തെ ചോദ്യം ചോദിക്കുന്നില്ല.
പോളിയോക്കുള്ള വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്ന നാളുകളിൽ ഫ്രീസറുകൾക്ക് തുടർച്ചയായി പ്രവർത്തിക്കാനുള്ള സൌകര്യം ഉണ്ടാക്കണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നത് ചൂടിൽ അവ നശിച്ചു പോകും എന്നത് കൊണ്ടാണു. അപ്പോൾ അണുക്കൾ നശിക്കാൻ ഫ്രിഡ്ജിൽ വക്കണോ പുറത്ത് വക്കണോ? ശാസ്ത്രം പഠിച്ച മലയാളി ആലോചിച്ച് നോക്കു.
ഹൃദ്രോഗവും കരൾ രോഗവും ഒഴിവാക്കാൻ ആധുനിക വൈദ്യം പോലും ആവശ്യപ്പെടുന്നത് വെയിൽ കൊള്ളാനാണു. എന്താണു അപ്പോൾ ഇതിന്റെ മറുപുറം? ഇരുട്ടിലും തണുപ്പിലും രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണു?
പാശ്ചാത്യന്റെ തണുപ്പിൽ സുലഭമായ പലതരം അണുജീവികളേയും നാം ഫ്രിഡ്ജിൽ വളർത്തുന്നുണ്ടോ. അവയാണൊ നമുക്ക് പുതിയ സാംക്രമിക രോഗങ്ങൾ സംഭാവന ചെയ്തത്. നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ടാകുന്ന രോഗങ്ങളേക്കുറിച്ച് കൂടുതൽ പഠനങ്ങളും മരുന്നുകളും മറുനാട്ടിൽ നിന്നാണു വരുന്നത് ഇത് സംശയാസ്പദമാണു. വെറും സഹാനുഭൂതിയുടെ പുറത്താണു പാശ്ചാത്യനും അവന്റെ മരുന്നു കമ്പനികളും ഇന്ത്യൻ ദരിദ്രന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് കരുതാനാവില്ല. സൂര്യനെ കാണാനില്ലാത്ത തണുപ്പുരാജ്യങ്ങളിലെ വിധ്വംസകങ്ങളായ അണുകങ്ങളെ ഇന്ത്യയിലേക്ക് ആനയിച്ചു കൊണ്ടു വരുന്നത് ഉഷ്ണമേഖലാ രാജ്യത്തിലെ കാലാവസ്ഥയ്ക്കുള്ളിലെ ശീകരിക്കപ്പെട്ട ആവസവ്യവസ്ഥകൾ അല്ലെ? ആ രീതിയിൽ ഒരു പഠനം നടത്താൻ ഒരാളുമെന്തേ തയാറാകാത്തത്? അതിൽ ഫ്രിഡ്ജിനും ഏ.സിക്കും ഉള്ള പങ്കിനേക്കുറിച്ച് ആലോചിക്കാത്തത്?
പാശ്ചാത്യ രീതിയിൽ ഭക്ഷണം കഴിക്കുകയും ശീതികരിച്ച മുറികളിലിരുന്നു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളും യുവാക്കളും കൂടുതൽ രോഗികളും അല്പായുസ്സുകളുമായി മാറുന്നത് കാണുമ്പോൾ ഈ ഒരു ചോദ്യത്തിനു പ്രസക്തിയേറുന്നു.
Subscribe to:
Post Comments (Atom)
12 comments:
ഏതാണ്ട് മുപ്പത് കൊല്ലം മുമ്പാണു റെഫ്രിജറേറ്ററുകൾ എന്ന് ഫ്രിഡ്ജ് കേരളത്തിൽ വ്യാപകമാകാൻ തുടങ്ങിയത്. ഇന്ന് ഫ്രിഡ്ജില്ലാത്ത കേരളഭവനങ്ങൾ ചുരുക്കമാണു. ആദ്യകാലത്ത് പരിഷ്കാരത്തിന്റെ ചിഹ്നമായിരുന്നു. ഇന്ന് ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. തിരക്ക് പിടിച്ച ജീവിതമാണു മലയാളിയുടേത്. വിശേഷിച്ചും ഇടത്തരക്കാരന്റേത്. രാവിലത്തെ ട്രെയിൻ പിടിച്ച് ജോലിക്ക് പോകണം. അല്ലെങ്കിൽ ബസ്സിലോ ഇരുചക്രവാഹനങ്ങളിലോ. കുടുംബങ്ങളാണെങ്കിൽ അച്ഛൻ അമ്മ രണ്ട് മക്കൾ എന്ന രീതിയിൽ പരിമിത കുടുംബങ്ങളായി. ബന്ധുക്കൾ കൂടെ താമസിക്കുന്നില്ല. വീട്ടുജോലിക്ക് ആളെ കിട്ടാനുമില്ല. ഈ സമ്മർദ്ദത്തിനിടയിൽ ഒരു അനുഗ്രഹമായാണു ഫ്രിഡ്ജ് കടന്ന് വന്നത്.
Sw Nirmalanada ne ariyumo ?
എല്ലാ തണുപ്പിനെയും ഒന്നായി കാണുന്നു എന്ന പിശക് ലേഖനത്തില്‍ കാണുന്നുണ്ട്. എസി റൂമിലെ തണുപ്പും ഫ്രിഡ്ജിനുള്ളിലെ തണുപ്പും ഒന്നാണെന്ന് പറയുന്നത് തെറ്റാണ്. അതിനേക്കാല്‍ വലിയ മണ്ടത്തരമാണ് ബീജം സൂക്ഷിക്കുന്നതുമായി ഇവയെ താരതമ്യം ചെയ്യുന്നത്. ലിക്വിഡ് നൈട്രജന്റെ താപനിലയിലാണ് അവ സൂക്ഷിക്കുന്നത്. അതും തണുപ്പിനെ പ്രതിരോധിക്കാനുള്ള ഒരുപാട് ചേരുവകള്‍ ചേര്‍ത്ത്.
അതിശൈത്ത്യത്തിൽ ബാക്റ്റീരിയകളും വൈറസ്സുകളും പോലുള്ള സൂക്ഷ്മജീവികളുടെ പ്രവർത്തനം വളരെയേറെ മന്ദീഭവിക്കുന്നതുകൊണ്ടാണ് ഭക്ഷണസാധനങൾ കേടുകൂടാതെ നിലനിൽക്കുന്നത്. അതുകൊണ്ട് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്ന ഭക്ഷണസാധനങൾ തിന്നാൻ കൊള്ളാത്തവയാണെന്ന് പറയുന്നതിൽ വലിയകാര്യമുണ്ടെന്നു തോന്നുന്നില്ല.
പാശ്ചാത്യന്റെ തണുപ്പിൽ സുലഭമായ പലതരം അണുജീവികളേയും നാം ഫ്രിഡ്ജിൽ വളർത്തുന്നുണ്ടോ. അവയാണൊ നമുക്ക് പുതിയ സാംക്രമിക രോഗങ്ങൾ സംഭാവന ചെയ്തത്.
@അനില്‍@ബ്ലോഗ് // anil & Rajendran Erinhjeri
പാഠപുസ്തകങ്ങൾ പ്രകാരം ഇരുവരുടേയും വാദം ശരിയാണു. ആരെങ്കിലും ഒരിക്കൽ ഒരു കാര്യം രേഖപ്പെടുത്തിക്കഴിഞ്ഞാൽ അതേപ്പറ്റി പിന്നീട് അന്വേഷണം നടത്തുന്ന രീതി സയൻസിൽ കുറഞ്ഞു വരികയാണു. മേരിയുടെ കന്യാകാത്വം പോലെയാണു ശാസ്ത്രജ്ഞന്റെ വാക്ക്! എന്നാണോ ആ ശാസ്ത്രജ്ഞൻ ശാസ്ത്രകമ്മ്യൂണിറ്റിക്കെതിരെ തിരിയുന്നത് അന്നേ അവന്റെ ചാരിത്ര്യം സംശയിക്കപ്പെട്ടു തുടങ്ങു. അങ്ങനെ എത്രയെത്ര ആധുനിക കണ്ടുപിടുത്തങ്ങൾക്കിരയാണു മനുഷ്യൻ.
ലോഡ് ചെയ്ത ഫ്രിഡ്ജിനുള്ളിലെ ആവാസവ്യവസ്ഥയെപ്പറ്റി എവിടെയെങ്കിലും എന്തെങ്കിലും പഠനം നടക്കുകയും അത് ഇരുവരുടേയും അഭിപ്രായവുമായി യോജിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്നയച്ചു തന്നാൽ ഉപകാരമായിരുന്നു. നിങ്ങളൊരു കാര്യം വെറുതെ പറയുമെന്ന് കരുതുന്നില്ല. മത്സ്യം മാംസം പച്ചക്കറി ചൂടാക്കി തണുപ്പിച്ച ഭക്ഷണം അച്ചാർ മദ്യം തുടങ്ങി അനേക കൂട്ടം സാധനങ്ങളും തണുപ്പുമായി എങ്ങനെ പ്രതികരിക്കുന്നു. അവയിൽ അണുജീവികളുടെ അവസ്ഥ. അവയുടെ മ്യൂട്ടേഷൻ. ഇവയേക്കുറിച്ചൊക്കെ പഠനം നടന്നിട്ടുണ്ടെങ്കിൽ അതറിയാൻ താല്പര്യമുണ്ട്.
ഇവിടെ ഞാൻ കാണുന്നത് ഒരു നേർക്കാഴ്ചയാണു. സുതാര്യമായ നിരീക്ഷണം. ഫ്രിഡ്ജ് വരുന്നതിനു മുൻപ് അങ്ങനെ. വന്നതിനു ശേഷം ഇങ്ങനെ. അതിലുള്ള തെറ്റുകൾ ശാസ്ത്രം അറിയുന്നവർ തിരുത്തുന്നതിൽ സന്തോഷമേയുള്ളു.
ഫ്രിഡ്ജില്‍ ജൈവാണുക്കള്‍ വളരില്ല എന്നല്ല ഞാന്‍ പറഞ്ഞു വന്നത്. പക്ഷെ ഫ്രിഡ്ലില് അവയുടെ അളവ് കുറവായിരിക്കും . ജീവാണുക്കളുടെ സാന്ദ്രത ആണ് കീപ്പിങ് ക്വാളിറ്റി നിര്‍ണ്ണയിക്കുന്ന ഘടകം , അതുകൊണ്ട് കൂടൂതല്‍ സമയം ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ കേടുകൂടാതെ ഇരിക്കും .
ഫ്രിഡ്ജിന്റെ ഊഷ്മാവില്‍ വളരുന്ന അണുക്കള്‍ ഉണ്ട്, എന്നാല്‍ ലേഖനം പരാമര്‍ശിക്കുന്ന രീതിയിലാണോ എന്നത് സംശയമാണ് . ഫിഡ്ജ് എന്നാല്‍ ആകെ അപകടകാരിയാണെന്ന് കരുതുന്നില്ലെന്നര്ത്ഥം.
ഇനിയൊന്ന്, വാദഗതി ഉദാഹരിക്കാനായ് താങ്കള്‍ ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങള്‍ ശരിയല്ലെന്നതാണ്.
ഇത്രയും കാര്യങ്ങള്‍ പറയാന്‍ അത്രവലിയ പഠനത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.
@അനില്‍@ബ്ലോഗ് // anil
പാലിൽ മുക്കിയ ഒരു റൊട്ടിക്കഷണം അല്ലെങ്കിൽ ഫ്രിഡിൽ ഒരു ദിവസം വച്ച ദോശ/ഇഡ്ഡലി മാവ് ഒന്നു പരീക്ഷണ നിരീക്ഷത്തിനു വിധേയമാക്കി നോക്കുമോ?
വായിച്ചു കഴിഞ്ഞിട്ട് ഞാന്‍ പറയാന്‍ വന്നത് അനില്‍ പറഞ്ഞു. ഒന്ന് മനസ്സിലാക്കു, microorganisms ഫ്രിഡ്ജില്‍ വയ്ക്കുന്നതിനു മുന്‍പും പിന്‍പും ഭക്ഷണത്തില്‍ ഉണ്ട്. അവയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു എന്നെ ഉള്ളു. അത് കൊണ്ട് തന്നെയാണ് പുറത്തു വെച്ച പാല് പുളിക്കുന്നതും, ഫ്രിഡ്ജില്‍ വെച്ച പാല് പുളിക്കാത്തതും. അണുക്കളെ സൂക്ഷിക്കുന്ന കാര്യം പറഞ്ഞല്ലോ, അത് ഫ്രിഡ്ജില്‍ വെക്കുന്ന പോലെ അല്ല, മൈനസ് ഇരുപതു അല്ലെങ്കില്‍ മൈനസ് എഴുപതു അതുമല്ലെങ്കില്‍ liquid nitrogen - ആണ്. അതും അനില്‍ പറഞ്ഞ പോലെ വേറെ കെമിക്കല്‍ ചേര്‍ത്തും. അതെന്തിനാനെന്ന്നു വെച്ചാല്‍, അണുക്കള്‍ ചാവരുത്, എന്നാല്‍ വളരാനും പാടില്ല എന്നതിന് വേണ്ടിയാണ്. കൂടുതല്‍ വിവരങ്ങള്‍ ഒന്ന് സേര്‍ച്ച് ചെയ്തു നോക്കിയാല്‍ നന്നായിരിക്കും.
Types of Bacteria in Refrigerated Foods:-
There are two completely different families of bacteria: pathogenic bacteria, the kind that cause foodborne illness, and spoilage bacteria, the kind of bacteria that cause foods to deteriorate and d......evelop unpleasant odors, tastes, and textures.
Pathogenic bacteria can grow rapidly in the "Danger Zone," the temperature range between 40 and 140 °F, but they do not generally affect the taste, smell, or appearance of a food. In other words, one cannot tell that a pathogen is present.
Spoilage bacteria can grow at low temperatures, such as in the refrigerator. Eventually they cause food to develop off or bad tastes and smells. Most people would not choose to eat spoiled food, but if they did, they probably would not get sick. It comes down to an issue of quality versus safety:
* Food that has been left too long on the counter may be dangerous to eat, but could look fine.
* Food that has been stored too long in the refrigerator or freezer may be of lessened quality, but most likely would not make anyone sick. (However, some bacteria such as Listeria monocytogenes thrive at cold temperatures, and if present, will multiply in the refrigerator over time and could cause illness.)
ഇങ്ങനെ നിർത്താം:-Refrigeration slows bacterial growth
ഈ സദ്യവട്ടം വേണമെങ്കിൽ കൊള്ളാം അല്ലേൽ തള്ളാം
Storage Times For Refrigerated Foods
Ground Meat, Ground Poultry, and Stew Meat
Ground beef, turkey, veal, pork, lamb 1-2 days
Stew meats 1-2 days
......Fresh Meat (Beef, Veal, Lamb, and Pork)
...Steaks, chops, roasts 3-5 days
Variety meats (Tongue, kidneys, liver, heart, chitterlings) 1-2 days
Fresh Poultry
Chicken or turkey, whole 1-2 days
Chicken or turkey, parts 1-2 days
Giblets 1-2 days
Bacon and Sausage
Bacon 7 days
Sausage, raw from meat or poultry 1-2 days
Smoked breakfast links, patties 7 days
Summer sausage labeled "Keep Refrigerated" Unopened, 3 months;
Opened, 3 weeks
Hard sausage (such as Pepperoni) 2-3 weeks
Ham, Corned Beef
Ham, canned, labeled "Keep Refrigerated" Unopened, 6-9 months;
Opened, 3-5 days
Ham, fully cooked, whole 7 days
Ham, fully cooked, half 3-5 days
Ham, fully cooked, slices 3-4 days
Corned beef in pouch with pickling juices 5-7 days
Hot Dogs and Luncheon Meats
Hot dogs Unopened package, 2 weeks;
Opened package, 1 week
Luncheon meats Unopened package, 2 weeks;
Opened package, 3-5 days
Deli and Vacuum-Packed Products
Store-prepared (or homemade) egg, chicken, tuna, ham, and macaroni salads 3-5 days
Pre-stuffed pork, lamb chops, and chicken breasts 1 day
Store-cooked dinners and entrees 3-4 days
Commercial brand vacuum-packed dinners with/USDA seal, unopened 2 weeks
Cooked Meat, Poultry, and Fish Leftovers
Pieces and cooked casseroles 3-4 days
Gravy and broth, patties, and nuggets 3-4 days
Soups and Stews 3-4 days
Fresh Fish and Shellfish
Fresh Fish and Shellfish 1-2 days
Eggs
Fresh, in shell 3-5 weeks
Raw yolks, whites 2-4 days
Hard-cooked 1 week
Liquid pasteurized eggs, egg substitutes Unopened, 10 days;
Opened, 3 days
Cooked egg dishes 3-4 daysSee more
2 minutes ago
Post a Comment