Tuesday, August 11, 2009

H1N1 ന്റെ പ്രയോക്താക്കൾ ആര്?

പന്നിപ്പനി അനാവശ്യമായി ആശങ്കപ്പെടേണ്ട ഒരു രോഗമാണെന്ന് തോന്നുന്നില്ല. കാര്യവിവരമുള്ളവർ അതിനെ അങ്ങനെ കരുതുന്നുമില്ല. പന്നിപ്പനിയെ ഭീഷണമാക്കുന്നത് മാദ്ധ്യമങ്ങളാണു. അക്കാര്യത്തിൽ അവർ ഒറ്റക്കെട്ടാണു. പന്നിപ്പനിക്ക് ആസ്പദമെന്ന് പറയുന്ന H1N1 വൈറസ് പുതിയ ഒരിനമല്ല. അവയെക്കുറിച്ച് പഠനങ്ങൾ മുൻപ് തന്നെ നടന്നിട്ടുണ്ട്. ആ മാന്യവൈറസ്സ് അല്ലലുകളോ ആവലാതികളോ ഇല്ലാതെ ജീവിച്ച് പോരികയായിരുന്നു. അതിനെ മനുഷ്യജന്തുവിൽ കണ്ടെത്തി എന്ന് പറയുന്നിടത്താണു ഈ കോലാഹലമൊക്കെ തുടങ്ങുന്നത്. അതും അത്രയങ്ങ് അപ്രതീക്ഷിതമോ അവിചാരിതമോ ആണെന്ന് വിശ്വസിക്കാനുമാവില്ല.

ഇക്കഴിഞ്ഞ മേടത്തിൽ മെക്സിക്കോവിലും അമേരിക്കയിലും അവന്റെ അസാധാരണമായ വ്യാപകത്വം ഉണ്ടായി എന്ന് ആരോഗ്യക്കച്ചവടക്കാരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു തുടങ്ങുന്നു. അത് പൊതുജന നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു അറിയിപ്പായിരുന്നു എന്ന് വിചാരിക്കണ്ട. കാരണം പ്രചരണത്തിന്റെ പോക്ക് അതിനു അനുഗുണമായിരുന്നില്ല. വൈറസിന്റെ ആഗമനം നടുക്കുന്ന വിധത്തിൽ ആകാൻ WHO എന്ന കഴമ്പില്ലാ കമ്പനി സഹായിച്ചു കൊടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ സംഘടന നമുക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കടന്നിരിക്കുകയാണ്. അത് നിലവിൽ വന്നതിനു ശേഷം ഹെൽത്ത് ബിസിനസ്സ് വർദ്ധിച്ചതല്ലാതെ ആഗോളതലത്തിൽ മനുഷ്യന്റെ ആരോഗ്യത്തിനു എന്തു ഗുണമുണ്ടായിട്ടുണ്ട്? ഈ ഒരു കാര്യം ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആദ്യം അത് ചെയ്യണം. എന്നിട്ട് വേണം അവർ പറയുന്നത് കേൾക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

മനുഷ്യന്റെ ആരോഗ്യപരിപാലനരംഗത്ത് ആധുനിക വൈദ്യം അമ്പേ പരാജയപ്പെട്ട് നിൽക്കുകയാണു. യഥാർത്ഥ രോഗങ്ങളേക്കാൾ ആശുപത്രിജന്യ രോഗങ്ങൾ കൂടിയിരിക്കുന്നു. ഇത് മനസിലാക്കാൻ സാമാന്യ യുക്തി മതി. പക്ഷെ ആധുനിക കാലത്ത് ആ ഫാക്കൽറ്റി പ്രയൊജനപ്പെടുത്താൻ ആരും തയ്യാറാകുന്നില്ല.

ഒരു രോഗവുമായി ആശുപത്രി കയറുന്ന വ്യക്തി പണ്ടേപ്പോലെ പൂർണ്ണ ആരോഗ്യത്തോടേ അല്ല തിരിച്ചു വരുന്നത്. ഒട്ടനവധി രോഗങ്ങളുടെ വിത്തുകളുമായിട്ടായിരിക്കും മടക്കം. പിന്നെ അതിന്റെ ചികിത്സയായി. ഇത് ചാക്രികമായി തുടരും. അത് അവസാനിക്കുന്നത് രോഗിയുടെ മരണത്തിലോ കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയിലോ ആയിരിക്കും. അതു വരെ ആ രോഗി ആശുപത്രി വ്യവസായത്തിനു ഇരയാകുകയാണു. ഈ വസ്തുത കണ്ടില്ലെന്ന് നടിക്കാനാണു രോഗിക്കും ബന്ധുക്കൾക്കും താൽ‌പ്പര്യം. രോഗവും ചികിത്സയും അഭിമാനത്തിന്റെ പ്രശ്നമാണിന്ന്. രോഗി രക്ഷപ്പെടുന്നില്ലെങ്കിൽ കൂടി കൂടുതൽ ചെലവുള്ള ചികിത്സ ചെയ്തു എന്ന് അഭിമാനിക്കാനാണു ലോകർ ഇഷ്ടപ്പെടുന്നത്. ഇതു മുതലെടുത്തുകൊണ്ട് ആശുപത്രികളും ലാബുകളും മെഡിക്കൽ ഇൻഷ്വറൻസ് കമ്പനികളും തഴച്ചു വളരുന്നു.

രോഗം ചികിത്സിക്കപ്പെട്ട് ഭേദമാകുന്നില്ല എന്ന പ്രതിസന്ധി തരണം ചെയ്യാൻ ലോകം എമ്പാടും മെഡിക്കൽ കമ്പനികൾ - മരുന്നുണ്ടാക്കുന്നതും ആശുപത്രികൾ നടത്തുന്നതും ക്ലിനിക്കൽ ടെസ്റ്റുകൾ ചെയ്യുന്നതും - പലതരം രോഗങ്ങളുടെ ആശങ്കകൾ പരത്തി ജനതയെ മുൾമുനയിൽ നിർത്തുന്നു. അതിന്റെ ഭാഗമായിട്ടാവില്ലെ പുതുരോഗങ്ങളുടെ കഥകൾ പ്രചരിക്കുന്നത്?

സൂക്ഷ്മമായി പരിശോധിച്ചാൽ കഴിഞ്ഞ 10 വർഷത്തിനിടെ പുറത്തിറങ്ങിയ ഒട്ടു മിക്ക രോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞിരുന്ന രോഗത്തിന്റെ തന്നെ വ്യതിയാനങ്ങൾ (VARIENTS) ആണ്. പുതിയ രോഗങ്ങൾ അല്ല. അവയെ കീഴടക്കാൻ നിലവിലുള്ള മരുന്നും ചികിത്സാ രീതിയും മതി. പക്ഷെ അത് ധീരമായി പറയാൻ ഡോക്ടറന്മാർക്ക് ഇന്ന് കഴിവില്ല. വ്യവസായികൾ അവരെ വിലയ്ക്കെടുത്ത് വച്ചിരിക്കുകയാണു. കോടികൾ വരെ ചെന്നെത്തുന്ന ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിനു ചെലവാകുന്ന പണം തിരികെ പിടിക്കുന്നതിനു പ്രയാസപ്പെടുന്ന ആധുനിക ഡോക്ടറന്മാർ വ്യവസായികളുടെയും വണിക്കുകളുടേയും കെണിയിൽ പെട്ടുപോയാൽ അത്ഭുതമില്ല.

H1N1 ന്റെ കഥയെടുത്താലും ഒരു സാധാരണ വൈറൽ‌പ്പനിയുടെ ഗണത്തിനു അപ്പുറം അതിനെ പെടുത്താനാവില്ല. പന്നിപ്പനി വൈറസ് ആരേയെങ്കിലും കൊല്ലുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്ന ഒരു രോഗിയിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടാൽ ഉടൻ മരണകാരണം ഈ വൈറാവിയാണെന്ന് നിശ്ചയിക്കുന്നു. ഇന്ത്യയിലാണു ഈ ശീലം വ്യാപകമായിരിക്കുന്നത്. വിദേശത്ത് പലപ്പോഴും യഥാർത്ഥ മരണകാരണം തന്നെ റിപ്പോർട്ടിൽ ചേർക്കും.

ഈ വൈറസ്സ് ബാധിച്ച എല്ലാവരും മരിക്കുന്നില്ല ശ്രദ്ധിച്ചിട്ടുണ്ടോ? അത്രേയുള്ളു അതിന്റെ ഭീഷണി. രോഗബാധിതരായി ചികിത്സ തേടിയെത്തുന്ന മിക്കവരും രോഗവിമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രോഗ പഠനങ്ങളിൽ മരണം ഒരു Exeception ആയിക്കാണണം. രോഗമില്ലെങ്കിലും മനുഷ്യൻ മരിക്കും. രോഗിയും മരിക്കും. അതിനു ചില സന്ദർഭങ്ങളിൽ രോഗം ഒരു നിമിത്തമാകാമെന്നേയുള്ളു. ആ തീരുമാനത്തിൽ എത്തെണമെങ്കിൽ അത്രയ്ക്ക് കൂടിയ അളവിൽ ആ രോഗം കൊണ്ട് മരണം ഉണ്ടാകണം. ഇവിടെ അത് സംഭവിക്കുന്നില്ല. എന്നിട്ടും മരണത്തെ ചൂണ്ടിക്കാണിച്ച് ആശങ്കകൾ ഉണർത്തി വിടുന്നത് ഒരു കുടില തന്ത്രം മാത്രമായേ കരുതാവു. അതിനു മാദ്ധ്യമങ്ങൾ സഹായം ചെയ്തു കൊടുക്കുന്നു. ആ കർമ്മത്തിനു അവർ വേണ്ടവിധത്തിൽ സൽക്കരിക്കപ്പെടുന്നുണ്ടാവണം. അല്ലെങ്കിൽ ഒരേ ദിവസം ഒരേ തലക്കെട്ടോടെ എല്ലാ മാദ്ധ്യമങ്ങളും ആശങ്കയുടെ ആ വാർത്ത ഒരേ പോലെ കൊടുക്കുമായിരുന്നില്ല. മാദ്ധ്യമങ്ങൾക്ക് അതിന്റെ വരിക്കാരോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ രോഗബാധിധരിൽ കൂടുതലും പേരും ആരോഗ്യത്തിലേക്ക് മടങ്ങുന്ന ചിത്രം പ്രചരിപ്പിച്ച് ബാക്കിയുള്ളവരെയെങ്കിലും ആത്മവിശ്വാസത്തിലേക്ക് നയിക്കുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നതിന്റെ പിന്നിൽ മാദ്ധ്യമങ്ങൾ വലിയ എന്തോ ലാഭം പ്രതീക്ഷിക്കുന്നു. പണമായോ അവസരങ്ങളായോ. ഈ കുത്സിതത്വം ചലിപ്പിക്കുവാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വസിക്കണം. മാദ്ധ്യമങ്ങളും ആരോഗ്യ കച്ചവടക്കാരും, NGO കളും ചേർന്ന വലിയ ഒരു ഗൂഡ സംഘം. അവരെ തിരിച്ചറിയുകയാണ് ഇനി വേണ്ടത്.
*****************************************************
മേമ്പൊടി
*****************************************************
  • യഥാർത്ഥത്തിൽ H1N1 വൈറസ് ശക്തി കുറഞ്ഞ ഇനത്തിൽ പെട്ടതാണു.
  • സാധാരണ പകർച്ചപ്പനിയുടെ അത്ര മാരകമല്ല
(ആരോഗ്യ വകുപ്പ് സെക്രട്ടറി, ഭാരത സർക്കാർ)
*****************************************************
  • ലോകമെമ്പാടും പന്നിപ്പനി ബാധിച്ച 95% പേരും സുഖം പ്രാപിച്ചു കഴിഞ്ഞു.
  • രോഗബാധിധരിൽ 6% നു മാത്രമേ ആസ്പത്രിയിൽ കിടത്തി ചികിത്സ വേണ്ടി വന്നുള്ളു.
  • അതിൽ തന്നെ തീവ്രപരിചരണ ശുശ്രൂഷ 2% നു മാത്രം
  • (രൺദീപ് ഗുലേറിയ, AIMS മെഡിസിൻ വിഭാഗം മേധാവി)

*****************************************************

അനുപാനം
പന്നിപ്പനിയേപ്പറ്റി മുൻപ് പ്രസിദ്ധീകരിച്ച പോസ്റ്റുകൾ കൂടി ശ്രദ്ധിക്കുക
അവ താഴെ ലഭ്യമാണു

12 comments:

അശോക് കർത്താ said...

ഡോക്ടറന്മാർക്ക് ഇന്ന് കഴിവില്ല. വ്യവസായികൾ അവരെ വിലയ്ക്കെടുത്ത് വച്ചിരിക്കുകയാണു. കോടികൾ വരെ ചെന്നെത്തുന്ന ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിനു ചെലവാകുന്ന പണം തിരികെ പിടിക്കുന്നതിനു പ്രയാസപ്പെടുന്ന ആധുനിക ഡോക്ടറന്മാർ വ്യവസായികളുടെയും വണിക്കുകളുടേയും കെണിയിൽ പെട്ടുപോയാൽ അത്ഭുതമില്ല.

വേണു venu said...

ഒരു കുടില തന്ത്രം മാത്രമായേ കരുതാവു. അതിനു മാദ്ധ്യമങ്ങൾ സഹായം ചെയ്തു കൊടുക്കുന്നു. ആ കർമ്മത്തിനു അവർ വേണ്ടവിധത്തിൽ സൽക്കരിക്കപ്പെടുന്നുണ്ടാവണം. അല്ലെങ്കിൽ ഒരേ ദിവസം ഒരേ തലക്കെട്ടോടെ എല്ലാ മാദ്ധ്യമങ്ങളും ആശങ്കയുടെ ആ വാർത്ത ഒരേ പോലെ കൊടുക്കുമായിരുന്നില്ല.


No not at all. the seriousness you are ignoring.
you may take time to see such a conclusion.

Seriousness is so alarming.
I may write afterwords.

Venu.

വാഴേക്കോടൻ said...

ഗൌരവം കുറച്ചു കാണണ്ട. പക്ഷെ കഷായക്കാരൻ പറഞ്ഞ പോലെയല്യോ വാർത്ത വന്നത്? ചെന്നൈ സിൽക്കിന്റെ പരസ്യം എല്ലാവമ്മാരും ഒരു ദിവസം ഒന്നിച്ച് ഒരുപോലെ അടിച്ചില്യോ. അതുപോലല്യോ പന്നിപ്പനീം മിനിഞ്ഞാന്ന് വന്നത്. ശ്രദ്ധിക്കണ്ടായോ.

അശോക് കർത്താ said...
This comment has been removed by the author.
അശോക് കർത്താ said...

മേമ്പൊടി
യഥാർത്ഥത്തിൽ H1N1 വൈറസ് ശക്തി കുറഞ്ഞ ഇനത്തിൽ പെട്ടതാണു.
സാധാരണ പകർച്ചപ്പനിയുടെ അത്ര മാരകമല്ല
(ആരോഗ്യ വകുപ്പ് സെക്രട്ടറി, ഭാരത സർക്കാർ)
*****************************************************
ലോകമെമ്പാടും പന്നിപ്പനി ബാധിച്ച 95% പേരും സുഖം പ്രാപിച്ചു കഴിഞ്ഞു.
രോഗബാധിധരിൽ 6% നു മാത്രമേ ആസ്പത്രിയിൽ കിടത്തി ചികിത്സ വേണ്ടി വന്നുള്ളു.
അതിൽ തന്നെ തീവ്രപരിചരണ ശുശ്രൂഷ 2% നു മാത്രം
(രൺദീപ് ഗുലേറിയ, AIMS മെഡിസിൻ വിഭാഗം മേധാവി)
*****************************************************
മേമ്പൊടി ചേർത്ത് പുതുക്കിയ കഷായം സേവിക്കുക

Unknown said...

ഇതൊന്നു ശ്രദ്ധിക്കുക
Subject: Dr Deepak Purohit wrote to President about Swine Flu

My dear President,

I agree with you that swine flu awareness is needed, but there is no need to be panicky and join the publicity propaganda carried out by media and others which acts as a vehicle to spread misconception than to spread scientific information.

These are few facts about swine flu when discussed with the leading epidemiologists.

1) Swine flu, that is H1N1 flu is not new, first detected in 1987
2) Infective stage of flue is 5 days, 1 day before and 4 days after onset of symptoms
3) The best way to prevent it spreading is asking patient having symptoms of flu like fever cough and running nose to take rest at home for 4 days so he does not transmit it
4) Masks are of limited value if any, in this disease, it can spread through droplets on your skin, through contact etc, and I have seen that the masks in Pune are worn as fashion statement, while walking on road today morning I saw people wearing masks coming out for a morning walk with their dogs!, many wearing masks around their necks, and so on, infact these masks shall act as the vehicles to carry the virus, instead, avoiding crowded places or cinema halls or malls where airconditioners are on, is advisable, because you get recirculated air, where the virus density multiplies
5)Death after H1N1 flu is not common, infact infections like measles is taking toll of thousands more every year, and we are oblivious of the facts. Swine flu is being blown out of proportion by media trying to create hysteria among lay people.
6) Fever accompanied by respiratory distress, should be immediately notified which is likely to be a complication of H1N1 flu
7)The mortality is less than .01 percent of those affected, that means may be one in 10,000 affected is likely to suffer the life loss.
8) If you remember, 2 years ago SARS was blown out of proportion, what happened? Humans develop immunity to the virus, the same is going to happen, we develop immunity in due course of time, the virus is in the air, you can not stop it, our body is already developing the immunity so nothing to panic.
We need to take care of children and elderly who have less immunity and do not let them go to crowded places that is all .

WE MUST START THIS CAMPAIGN OF NOT TO BE AFRAID OF THIS FLU AND LET YOUR DAILY WORK CONTINUE AS NORMAL, NO MASKS FOR ORDINARY CITIZENS, HEALTH CARE WORKERS OR SPECIFIC EXPOSED TO LOT OF CROWDED ENVIRONMENTS MAY BE BENEFITTED, NOT PROVEN.

I am amazed to hear that people are selling masks of RS 20 each which are available to less than Rupee 1 in the market.
See who is getting benefitted?

Please spread the scientific info, do not join the band wagon and stick to science, that should be the order of the day.

Deepak Purohit
District governor
3131

--
Rtn Dr Deepak Purohit
DG 09/10
Dist 3131
Purohit Clinic, Plot 78, MCCHS
Panvel, Maharashtra
India
PIN 410206
Cell no. 098209 77773

Dr.jishnu chandran said...

കഷായകാരന്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. പേടിപ്പിക്കുകയാണ് എല്ലാവരും ജനങ്ങളെ. പന്നിപനി ബാധിച്ച് മരിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ വന്നു മരിക്കുന്നു. വിഷലിപ്തമായ ആഹാര സാധനങ്ങള്‍ കഴിച്ച എന്തുമാത്രം ആള്‍ക്കാര്‍ പല്വിഷ രോഗങ്ങളുമായി കഷ്ടപെടുന്നു അത്തരം അസുഖങ്ങള്‍ക്ക് ഇതിന്റെ പകുതി പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍.........

Sabu Kottotty said...

കഷായക്കാരന്‍ പറഞ്ഞതിനോടു നൂറുശതമാനം യോജിയ്ക്കുന്നു.

അശോക് കർത്താ said...

നന്ദി ജിഷ്ണു ഡോക്ടർ, കൊട്ടോടിക്കാരൻ.
ഒരു കാര്യമുള്ളത് ഇപ്പോഴുള്ള ഈ ആശുപ്ത്രി വ്യവസായം ഇന്നത്തെ ജനത അർഹിക്കുന്നതാണു. ധാർമ്മികയില്ലാത്ത ജീവിതം നയിക്കുന്നവരെ ഹരിക്കാൻ ആരെങ്കിലും വേണ്ടെ? കാലനാണെങ്കിൽ ആയുസ്സ് മാത്രമല്ലെ എടുക്കാൻ കഴിയു? വൈദ്യവ്യവസായി ആയുസ്സും ധനവും എടുത്തുകൊണ്ട് പൊയ്ക്കളയം. ഒന്നുമില്ലാതെ വരുമ്പോൾ ഒന്നു തിരിഞ്ഞൂ നോക്കും. കുറേ അനുഭവിക്കുമ്പോൾ തിരിച്ചറിയുമായിരിക്കും.

പാവപ്പെട്ടവൻ said...

ഈ വൈറസ്സ് ബാധിച്ച എല്ലാവരും മരിക്കുന്നില്ല ശ്രദ്ധിച്ചിട്ടുണ്ടോ? അത്രേയുള്ളു അതിന്റെ ഭീഷണി. രോഗബാധിതരായി ചികിത്സ തേടിയെത്തുന്ന മിക്കവരും രോഗവിമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.
ശരിയായിരിക്കാം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് മാധ്യമാങ്ങളല്ലേ

Senu Eapen Thomas, Poovathoor said...

H1 N1ന്റെ ഭീതി ലോകമെമ്പാടും പരത്താന്‍ മള്‍ട്ടി നാഷ്‌ണല്‍ മരുന്ന് കമ്പനിയായ ROCHE 400 ലക്ഷം ഡോളറാണു മുടക്കിയതെന്ന് ആരോ പറഞ്ഞപ്പോള്‍ ഏതോ മാധ്യമ സിന്‍ഡിക്കേറ്റസിന്റെ കുടില തന്ത്രമാണെന്നാണു ഞാനും വിചാരിച്ചത്‌.

ഇന്ന് രോഗിയും, രോഗവും എല്ലാം വില്‍പനോപാധികളാണല്ലോ. അല്‍പം വിവേക ബുദ്ധിയോടെ നമ്മള്‍ പെരുമാറിയാല്‍ ഒരു പരിധി വരെ നമ്മള്‍ക്ക്‌ ഇവനെ പ്രതിരോധിക്കാം.

H1 N1 വൈറസ്‌ പിടിച്ച്‌ മരിച്ചതിനേക്കാള്‍ എത്രയോ കൂറ്റൂതല്‍ പേരാണു നമ്മുടെ കൊച്ചു കേരളത്തില്‍ റോഡപകടത്തില്‍ പെട്ട്‌ മരണപ്പെട്ടത്‌. എന്നിട്ട്‌ അതിനോട്‌ ഒന്നും കാണിക്കാത്ത ശുഷ്ക്കാന്തിയാണു നമ്മുടെ സര്‍ക്കാരുകള്‍ ഇന്ന് പന്നി പനിയുടെ കാര്യത്തില്‍ ചെയ്യുന്നത്‌.

ഇനിയും ഇത്തരം നല്ല കാര്യങ്ങള്‍ തുറന്ന് പറയൂ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

jayanEvoor said...

കഴമ്പുള്ള കാര്യം!
ഡെങ്കി പോയി
'പക്ഷി' വന്നു
പക്ഷി പോയി
'ഗുനിയ' വന്നു
ഗുനിയ പോയി
'പന്നി' വന്നു!

ഇനി...?