Wednesday, November 18, 2009

കാൻസറിനെ പേടിക്കണോ?

വാസ്തവം പറയുകയാണെന്ന ഭാവത്തിൽ വായനക്കാരെ ഉൽഘണ്‌ഠപ്പെടുത്തുന്ന ഒരു വാർത്ത ഇന്ന് മാദ്ധ്യമങ്ങൾ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിലെ കുട്ടികളിൽ അർബ്ബുദബാധ കൂടുന്നു. രക്താർബ്ബുദമാണു പ്രധാന വില്ലൻ. 2007-08 വർഷം 680 കുട്ടികൾ അർബ്ബുദ ചികിത്സക്ക് എത്തി. പിന്നെ 2008-09 നവംബർ വരെ ആയപ്പോൾ അത് 820 പേരായി. (നവംബർ തീരാൻ ഇനിയും 12 ദിവസം ബാക്കി നിൽക്കെ എങ്ങനെ നവംബറിലെ കണക്ക് ഇത്ര കൃത്യമായി എടുത്തു എന്നാരും ചോദിക്കരുത്. ഇതൊക്കെ ഒരു തമാശയല്ലെ. വാർത്ത മാതൃഭൂമിയുടെ കോട്ടയം എഡിഷനിൽ).



‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്ന് പണ്ട് ശ്രീമാൻ ജോൺ എബ്രഹാം അന്വേഷിച്ചതുപോലെ നമുക്ക് ചില ചോദ്യങ്ങൾ ചോദിക്കാം.

1.അർബ്ബുദബാധ ഉണ്ടായിട്ട് ആശുപത്രിയിൽ ചെല്ലാത്തവർ എത്ര?

2.രോഗമുണ്ടായിട്ടും മറ്റ് വൈദ്യശാസ്ത്രശാഖകളെ ആശ്രയിച്ച് രോഗം ഭേദമായവർ എത്ര?

3.നാട്ടുവൈദ്യം, മന്ത്രവാദം, പടം വരച്ച് രോഗം മാറ്റൽ തുടങ്ങിയവയ്ക്ക് പോയി രോഗം മാറിയവർ എത്ര? മരിച്ചവർ എത്ര?

4.രോഗമുണ്ടായിട്ടും അതറിയാതെ ജീവിക്കുന്നവർ എത്ര?

5.രോഗം ഒരു വരുമാനമാക്കിയവർ എത്ര?

ഇങ്ങനെ പലവിധ കോണുകളിൽ നിന്ന് അന്വേഷിച്ച് വസ്തുതകൾ ശേഖരിച്ചാലല്ലെ ‘സംസ്ഥാനത്ത് അർബ്ബുദം പടരുകയാണോ’ അല്ലയോ എന്ന് തീർത്ത് പറയാനാകു?

ഇതിപ്പോൾ സോഷ്യൽ സെക്യൂരിറ്റി മിഷൻ കൊണ്ടുവന്ന കാൻസർ സുരക്ഷാപദ്ധതിയുടെ ഭാഗമായി നടത്തിയ കണ്ടെത്തലാണെന്ന് വാർത്ത പറയുന്നു. അതും കേരളത്തിലെ ഏതാനം സ്ഥാപങ്ങളെ ആശ്രയിച്ച് എടുത്ത കണക്ക് പ്രകാരം! ഇത് ഒരു പൊതു ട്രെൻഡാണെന്ന് വിശ്വസിക്കുന്നത് ശരിയായിരിക്കുമോ?

‘കാൻസർ സുരക്ഷാപദ്ധതി‘ എന്ന് പറയുന്നതിൽ തന്നെ ഒരു അപശകുനം ഉണ്ട്. കാൻസറിന്റെ സുരക്ഷയ്ക്കുള്ള പദ്ധതിയാണെന്ന് വാഗർത്ഥം. രോഗിയുടെ സുരക്ഷയല്ല. അതു കൊണ്ടു തന്നെ കാൻസർ ചികിത്സ ചിലവുള്ളതും ദൈർഘ്യമേറിയതുമാണെന്നും ഈ മിഷൻ‌കാർ പ്രചരിപ്പിക്കുന്നു.

പിന്നെയുള്ളത് അർബ്ബുദം ഇത്രയും (അവരുടെ കണക്കിൽ) പെരുകുമ്പോഴും അതിന്റെ കാരണമെന്താണന്ന് ചികിത്സിക്കുന്നവർക്ക് അറിയില്ല. അതിനു കാശുകൊടുക്കുന്ന മിഷനുമറിയില്ല. എന്നാൽ അത് കണ്ടെത്താനുള്ള താല്പര്യം മിഷനോ കേരളത്തിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്കോ ഉള്ളതായി വാർത്തയിൽ സൂചനയൊന്നും കാണുന്നുമില്ല. കാൻസറുള്ള ഒരു കുട്ടിയുണ്ടെങ്കിൽ പോരു, അൻപതിനായിരം രൂപാ ഇനാം എന്നതാണു അവരുടെ ലൈൻ. അതായത് ഡോക്ടറന്മാർക്കും മരുന്നു കമ്പനികൾക്കും കൂടി ആളൊന്നുക്ക് 50000 രൂപയുടെ കച്ചവടം ഉറപ്പ്. രോഗകാരണം അന്വേഷിച്ച് കണ്ടുപിടിച്ചാൽ അത് സമൂഹത്തിൽ നിന്നു തന്നെ നിസാരമായി മാറ്റിക്കളയാൻ കഴിഞ്ഞാൽ പിന്നെ ഈ കച്ചവടം നടക്കുമോ? അതു കൊണ്ട് അതാരും ഡോക്ടറന്മാരിൽ നിന്നോ ഇത്തരം മിഷനുകളിൽ നിന്നോ പ്രതീക്ഷിക്കരുത്. രോഗം ഉണ്ടാക്കുക. അത് ചികിത്സിക്കുന്ന കാര്യം ഇതുപോലുള്ള ഏജൻസികൾ ചെയ്തു കൊള്ളും. അല്ലാതെ രോഗം ഉന്മൂലനം ചെയ്യണം, അതിനുവേണ്ട പ്രചരണം നടത്തണമെന്നൊന്നും പറയരുത്.

പുകയില കാൻസറിനു കാരണമാകുമെന്ന് വമ്പിച്ച പ്രചരം നടത്തുന്നുണ്ട്. നല്ല കാര്യം. പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന പലമരുന്നുകളും കാൻസർ ഉണ്ടാക്കുമെന്ന് അറിയാമോ? അവയൊക്കെ പൊതിഞ്ഞുവരുന്ന കടലാസുകൾ പഠിക്കണം. റാപ്പറുകൾ. ‘ഇതു വെള്ളെലികളിൽ കാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്’, ‘ഇത് അപകടകരമായ ഒരു രാസസംയുക്തമാണു, ഡോക്ടറുടെ നിർദ്ദേശപ്രകാരം സൂക്ഷിച്ച് ഉപയോഗിക്കുക’, ‘ഗർഭിണികൾ കഴിക്കരുത്’ എന്നൊക്കെ കാണാം. ഡോക്റ്ററന്മാരോ ഫാർമസിസ്റ്റുകളോ ഡ്രഗ്ഗിസ്റ്റുകളോ ഇതൊന്നും ശ്രദ്ധിക്കാറില്ല. പിന്നെയാണോ രോഗികൾ? വെള്ളെലിയിൽ കാൻസർ ഉണ്ടാക്കുന്നതല്ലെ, നമ്മളെ ബാധിക്കില്ല എന്ന് മരുന്നു കഴിക്കുന്നവർക്ക് വേണമെങ്കിൽ വിചാരിക്കാം. നാം വെള്ളെലികൾ അല്ലല്ലോ. (യഥാർത്ഥത്തിൽ അതിനേക്കാൾ കഷ്ടമാണു നമ്മുടെ സ്ഥിതി. ഒരു മരുന്ന് പരീക്ഷണം കൊണ്ട് അവറ്റയുടെ ജന്മം അവസാനിക്കും. മനുഷ്യന്റെയോ? എന്തോരം മരുന്നാ മാർക്കറ്റിൽ!). കാശുണ്ടാക്കാനുള്ള തിരക്കിൽ മരുന്നിന്റെ രസതന്ത്രമൊന്നും നോക്കാൻ ഡോക്റ്ററന്മാർ മിനക്കെടാറില്ല. അല്ലെങ്കിൽ തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴെ ആ പുസ്തകങ്ങളൊക്കെ കെട്ടിവച്ചതാണു. ഇനി ആരേക്കൊണ്ടാകും അതൊക്കെ മറിച്ചു നോക്കാൻ. ഇനി റെപ്പ് പറയുന്ന രസതന്ത്രമൊക്കേയുള്ളു. ജീവിക്കാൻ അത് മതി. പക്ഷെ നമുക്ക് ജീവിക്കാൻ അത് പോരാ. പുകയില കാൻസർ ഉണ്ടാക്കും എന്ന് വ്യാപകമായ പ്രചരണം നടത്തുന്നപോലെ മരുന്നുകൾ എന്തൊക്കെ ഉണ്ടാക്കും എന്നൊരു പ്രചരണം തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആ ബോധവൽക്കരണത്തിനൊടുവിൽ ലോകത്തിലെ കാൻസർ രോഗികളുടെ എണ്ണം പകുതിയായി കുറയുമെന്നാണു എന്റെ വിശ്വാസം. അതല്ലാ‍തെ മറ്റൊരു പോംവഴി എന്തെങ്കിലും ഉണ്ടോ എന്ന് അടുത്ത പോസ്റ്റിൽ...........

9 comments:

അശോക് കർത്താ said...

വെള്ളെലികളേക്കാൾ കഷ്ടമാണു മലയാളത്താന്മാരായ രോഗികളുടെ സ്ഥിതി. ഒരു മരുന്ന് പരീക്ഷണം കൊണ്ട് അവറ്റയുടെ ജന്മം അവസാനിക്കും. മനുഷ്യന്റെയോ? എന്തോരം മരുന്നാ മാർക്കറ്റിൽ

Dr.jishnu chandran said...

ആ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. ദോഷഫലമുള്ള മരുന്നുകളുടെ വിവരങ്ങള്‍ അറിയേണ്ടതാണ് എല്ലാവരും. കാന്‍സര്‍ രോഗികള്‍ കൂടുന്നു എന്നുല്ലകാര്യം ശരിതന്നെയാണ്. അതിനെതിരെ ബോധവല്‍ക്കരണം ആണ് ആവശ്യം. മരുന്ന് ആവശ്യത്തിനു മാത്രം കഴിക്കാനുള്ളതാണ് എന്ന് നമ്മുടെ നാട്ടുകാര്‍ക്ക് അറിയില്ല. കാന്‍സര്‍ ഒരു ജീവിത ശൈലി രോഗമാണ്. ആഹാര വിഹാരങ്ങളില്‍ നമുക്ക് നഷ്ടപ്പെട്ട അച്ചടക്കമില്ലയ്മയാണ് പ്രധാന കാരണം.

manojmaani.com said...

Nalla lekhanam...but aaru vaayickan? Njangal kazhchakaluday pinnaleyanu...sorry

പാട്ടോളി, Paattoli said...

പുര കത്തുമ്പോൾ വാഴവെട്ടുന്ന ചില വകുപ്പുകൾ നമുക്കുണ്ട്. അത്യാവശ്യക്കാരനെ ആ സമയം നോക്കി പിഴിയുന്ന വിഭാഗം...
ഉദാ:- ആശൂത്രി, കോടതി, പോലീസ്, റവന്യു, പിന്നെ കരണ്ടാപ്പീസ്....
അവർക്കറിയാം വാഴ എപ്പോ വെട്ടണമെന്ന്...

Anonymous said...

കാൻസർ സുരക്ഷാപദ്ധതി‘ എന്ന് പറയുന്നതിൽ തന്നെ ഒരു അപശകുനം ഉണ്ട്.
കഷ്ടം! ഇയ്യാളെപ്പോലൊരു സിനിക്കിനെ കണ്ടുകിട്ടാൻ പ്രയാസം.

Midhin Mohan said...

വെള്ളെലികളുടെ വില പോലും സാമാന്യ ജനങ്ങള്‍ക്കില്ലാതയിരിക്കുന്നു....
വിദേശങ്ങളില്‍ നിരോധിക്കപ്പെട്ട ഒരുപാടു മരുന്നുകള്‍ ഇന്ത്യയില്‍ നിര്‍ബാധം വിറ്റു പോകുന്നുണ്ട്... കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നെ പറ്റൂ.....

നിരക്ഷരൻ said...

വെള്ളെലിയായിട്ട് ജനിക്കുന്നതായിരുന്നു ഇതിലും ഭേദം അല്ലേ കഷായക്കാരാ ? അതാകുമ്പോള്‍ ഒറ്റ പരീക്ഷണം കൊണ്ട് തീരുമല്ലോ ?

അശോക് കർത്താ said...

@നിരക്ഷരൻ
അതൊക്കെ ഓരോത്തരുടെ ജന്മോദ്ദേശം പോലെ ഇരിക്കും. കൈ നിറയെ കാശോ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് ഉള്ള ജോലിയോ, മെഡിക്കൽ ഇൻഷ്വറൻസോ ഉള്ളവരുടെ കാര്യം വെള്ളെലിയേക്കാട്ടിലും കഷ്ടമാ. ആശുപത്രി മാനേജ്മെന്റ് അവരേയാ നൊക്കിയിരിക്കുന്നത്.

jayanEvoor said...

ചിന്തനീയമായ കാര്യം...