നൂറു കോടി പത്തു ലക്ഷം ദാരിദ്യവാസികളും അവരേയൊക്കെ ഞെക്കിപ്പിഴിഞ്ഞ് ജീവിക്കുന്ന പത്തോ പന്ത്രണ്ടോ ലക്ഷം മാന്യന്മാരുമുള്ള ഒരു നാടാണു ഇന്ത്യ. അതിൽ 400 ക്ടാങ്ങൾക്ക് പന്നിപ്പനിയുണ്ട് എന്ന് സർക്കാർ ഗുമസ്തന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ നാലു പേർ ഇഹലോകവാസം വെടിഞ്ഞു.
വളരെ അലാമിങ്ങായ ഒരു സിറ്റുവേഷനാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹം അത് സ്വന്തം നിലയിൽ പറഞ്ഞതാകാൻ ഇടയില്ല. ഗുമസ്താവികൾ എഴുതിക്കൊടുത്തതാകും ആ ഭീതി.അതിനുള്ള ചില്ലറ ഡോളറായിത്തന്നെ അവന്മാർക്ക് മറ്റേവന്മാരിൽ നിന്ന് കിട്ടിക്കാണും. എല്ലാ മാദ്ധ്യമ ജീവികളും ആ ഭീതി തിന്നു തൂറി. അവനും കിട്ടിയിട്ടുണ്ടാവും കാശ്.
സാധാരണ ഒരു ഇന്ത്യാക്കാരനു ഭയം ഉളവാക്കുന്ന ഒന്നും ഈ പന്നിപ്പനി മരണത്തിലില്ല. ദിവസവും അതിൽ കൂടുതൽ അസ്വാഭാവിക മരണങ്ങൾ അവന്റെ ചുറ്റും നടക്കാറുണ്ട്. നിയമം അനുസരിക്കാൻ കൂട്ടാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അപകടമരണങ്ങൾ ഒരു ഉദാഹരണം. വണ്ടി തട്ടി തന്നെ എത്ര പേരാണു ദിനം പ്രതി മരിക്കുന്നത്. എന്നിട്ടും ആരെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ? ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ടോ? അത് മോണിറ്റർ ചെയ്യുന്നുണ്ടോ? പ്രതികളെ കണ്ടെത്തി വിലക്കുന്നുണ്ടോ? പാവം ഒരു വൈറസ്സിന്റെ കാര്യം വന്നപ്പോൾ എല്ലാ കീഴ്വഴക്കങ്ങളും മറന്നു. അതു പോകട്ടെ. വർഗ്ഗീയ ലഹളകളിൽ എത്ര പേരാണു മരിക്കുന്നത്? എന്നിട്ട് കാര്യമായ എന്തു നടപടിയുണ്ടായി. ഡോക്ടറന്മാരുടെ കൈതെറ്റു കൊണ്ട് മരിക്കുന്നുവരുടെ കാര്യം എടുക്കാം. കുറ്റം തെളിഞ്ഞാലെങ്കിലും അത്തരക്കാരെ പാടത്ത് പണിയ്ക്കയക്കാറുണ്ടോ? ഇതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.
അതൊക്കെ വിടാം. സാധാരണ പനി, ചിരങ്ങ്, ആശുപത്രികളിലെ ഐ.സികളിൽ കിടക്കുന്നത് കൊണ്ടുണ്ടാകുന്ന അസുഖങ്ങളും മരണങ്ങളും ആരുമെന്താണു പരിഗണിക്കാത്തത്?
ഇതാണു ഇപ്പോഴും സായിപ്പിനെക്കണ്ടാൽ ഇന്ത്യാക്കാരൻ കവാത്ത് മറക്കും എന്ന് പറയുന്നത്. ഇത് അവന്റെ നാട്ടിൽ ഉണ്ടായ സൂക്കേടാണു. അത് അവനെ പേടിപ്പിച്ചു. അത് കൊണ്ട് ലോകം മുഴുവൻ പേടിക്കണം എന്നാണു അവന്റെ ശാഠ്യം. അവന്റെ സിൽബന്ധികൾ അതിനു മരുന്നുണ്ടാക്കും. അത് ഇന്ത്യയിലെ തെണ്ടികൾ വാങ്ങി തിന്നോണം. എങ്കിലെ അവന്റെ കീശ വീർക്കു.
അവിടെ ആകെ ദാരിദ്രമാണു. മാന്ദ്യം. നമ്മൾ വല്ലതും കൊടുക്കണം. “അമ്മാ, ഒരു ഡോളർ തരണേ” എന്ന് കൈനീട്ടി പറയാൻ ആ ജന്തുക്കൾക്ക് നാണമാണു. അതിനു ഇത്തരം കുന്നായ്മകളെ കൂട്ടു പിടിക്കും.
പന്നിപ്പനി വന്നാൽ മൂക്ക് മൂടിക്കെട്ടി അകത്തിരുന്നോണം. ഇടവിട്ടിടവിട്ട് സോപ്പ് ഉപയോഗിച്ച് കൈകഴുകണം. ശ്വാസം എടുക്കരുത്. എടുത്താൽ പുറത്ത് വിടരുത്. ഒരുപാടുണ്ട് ശാസനങ്ങൾ. ആരേക്കൊണ്ടാകും ഇതൊക്കെ ഓർത്തിരുന്നു പാലിക്കാൻ.
വഴിയിൽ തുമ്മരുത്, തുപ്പരുത് എന്നൊക്കെ ഇന്ത്യാക്കാരോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?
വണ്ടികൾ പുറത്തുവിടുന്ന പുകയുടെ കാര്യം ആലോചിച്ച് നോക്കുക. അതിന്റെ നിയമവും അതു നടപ്പാക്കുന്ന രീതിയും ഓർത്താൽ മറ്റൊരു ഫലിതമില്ല.
തൊട്ടും തുപ്പലിലൂടെയുമാണു പന്നിപ്പനി പകരുന്നതെന്ന് പറയുന്നു. അതുകൊണ്ട് അമ്മ കുഞ്ഞിനെ ഉമ്മവക്കരുത്.
ഇത് ശരിയാണെങ്കിൽ നമ്മുടെ റ്റൂറിസത്തിന്റെ കാര്യം പോക്കാണു. അവിടെയുള്ള ദേഹാദ്ധ്വാനവും വിയർപ്പും വിസർജ്യങ്ങളും മറ്റൊരു മേഖലയിലുമില്ല. അവിടെങ്ങാനും പന്നിപ്പനിയുടെ ഒരു വൈറാവി ചെന്നുപെട്ടാൽ എന്താകും ഗതി? ആരെങ്കിലും അത് സങ്കല്പിച്ചിട്ടുണ്ടോ? നമ്മുടെ സകല സുഖചികിത്സാ കേന്ദ്രങ്ങളും ഉടൻ അടച്ചു പൂട്ടണം. ഇല്ലെങ്കിൽ പന്നിപ്പനി തീപ്പനിയാകും. സായിപ്പ് പറയുന്നത് വിശ്വസിക്കാമെങ്കിൽ.
ഇങ്ങനെ പറയാൻ കാരണമുണ്ട്. പടക്കത്തിനു തീപിടിക്കുന്ന പോലെ എയിഡ്സ് ഇന്ത്യയിൽ വ്യാപകമാകുമെന്നാണു സായിവും അവന്റെ ഇന്ത്യക്കാരായ ടിഷ്യുപേപ്പറുകളും പ്രചരിപ്പിച്ചത്. എന്നിട്ടെന്തായി. സങ്ങതി അങ്ങോട്ട് പിക്കപ്പായില്ല. എന്താ കാര്യം എന്ന് ആരും പറയുന്നുമില്ല.
നാലുപേർ മരിച്ച സ്ഥിതിക്ക് ആശങ്കാകുലമായ പന്നിപ്പനിയെ നാം സൂക്ഷിച്ചിരിക്കണം. അവന്മാരടെ എർത്തുകൾ മരുന്നുമായി ആറുമാസത്തിനകം എത്തും. അതുവരെ നാം പിടിച്ചു നിക്കണം.അത്രയും കാലം അദ്ധ്വാനിച്ചോ വെട്ടിച്ചോ കുറച്ച് കാശുണ്ടാക്കി വച്ചാൽ മതി. അത് അടിച്ചുമാറ്റുന്ന കാര്യം അവന്മാരും സിൽബന്ധികളും കൂടി നോക്കിക്കോളും. പന്നിയെ തന്നെ തിന്നാൻ കിട്ടുന്നില്ല. അപ്പോൾ പന്നിപ്പനിയെങ്കിലും വിറ്റ് ജീവിക്കണ്ടെ?
മേമ്പൊടി
മദ്ധ്യവർഗ്ഗ ഇന്ത്യാക്കാരനെ പിടികൂടുന്ന രോഗങ്ങൾക്കൊന്നും വളരെ മോശമായ സാഹചര്യത്തിൽ ജീവിക്കുന്ന ദരിദ്രനാരായണന്മാരെ തൊടാൻ കഴിയുന്നില്ല. എന്താ അവരെ ഇത്ര പേടി. എലികൾക്കൊപ്പം ജീവിക്കുന്ന ചേരിനിവാസികളെ എലിപ്പനിക്ക് വേണ്ടാ. കാണുന്ന പറവകളെ ഒക്കെ മാടിപ്പിടിച്ചു തിന്നുന്ന നായാടികളെ പക്ഷിപ്പനിക്ക് ഭയം! റയിൽവേസ്റ്റേഷനിൽ പുതയ്ക്കാൻ ഒരു പുതപ്പുപോലുമില്ലാതെ കൊതുകുകടിയും കൊണ്ട് കിടന്നുറങ്ങുന്ന നാടോടികളെ ഡെങ്കിപ്പനിക്ക് കണ്ടഭാവമില്ല. ഒരു കാലത്ത് സമ്മന്തവും, നേരമ്പോക്കുമായി പലരുടെ പുറത്തും കേറിമറിഞ്ഞ വരേണ്യവർഗ്ഗത്തിനു എയിഡ്സുമില്ല!കൈയിൽ നാലു പുത്തനുള്ളവരെ മാത്രമേ വൈറസ്സിനായാലും ബാക്ടീരിയായ്ക്കായാലും വേണ്ടു. കാലത്തിന്റെ ഒരു പോക്കേ.

19 comments:
എലികൾക്കൊപ്പം ജീവിക്കുന്ന ചേരിനിവാസികളെ എലിപ്പനിക്ക് വേണ്ടാ. കാണുന്ന പറവകളെ ഒക്കെ മാടിപ്പിടിച്ചു തിന്നുന്ന നായാടികളെ പക്ഷിപ്പനിക്ക് ഭയം! റയിൽവേസ്റ്റേഷനിൽ പുതയ്ക്കാൻ ഒരു പുതപ്പുപോലുമില്ലാതെ കൊതുകുകടിയും കൊണ്ട് കിടന്നുറങ്ങുന്ന നാടോടികളെ ഡെങ്കിപ്പനിക്ക് കണ്ടഭാവമില്ല. ഒരു കാലത്ത് സമ്മന്തവും, നേരമ്പോക്കുമായി പലരുടെ പുറത്തും കേറിമറിഞ്ഞ വരേണ്യവർഗ്ഗത്തിനു എയിഡ്സുമില്ല!
നല്ല വിഞ്ജാനപ്രദമായ ലേഖനം മാഷെ
പന്നിപ്പനീന്ന് പാറയല്ലെ മാഷെ,നുമ്മടെ അമേരിക്ക കോപിക്കും . വിജ്ഞാനപ്രദം താങ്കളുടെ ലേഖനം .
ചിന്തിക്കാന്‍ വക നല്കുന്നു ലേഖനം കര്‍ത്താജി.
കര്‍ത്തായ്ക്കും ഒരു പക്ഷേ എനിക്കും ഒക്കെ പറ്റുന്നത്, പിന് തലമുറയ്ക്ക് പറ്റാതാകുന്നതോടൊപ്പം അവര്‍ അന്ന് നമുക്ക് പറ്റാതിരുന്ന മേഖലകളെ തുറന്നിടുന്നതും, അതു കണ്ട് നമ്മള് അമ്പരക്കുന്നതും കണ്ടില്ലെന്ന് നടിക്കണ്ട.
ചിക്കന്‍ ഗുനിയായും അതേപോലെ പല പകര്‍ച്ച വ്യാധികളും ചേരികളില്‍ ആണ്ഊ് ഊര്‍ജ്ജം കൈ വരിക്കുന്നത് എന്നതും സത്യമല്ലേ.
മേമ്പൊടിയില്‍ എന്റെ കണ്ണും പതറുന്നു.
Well read and enjoyed. cheers.:)
ഇപ്പോള്‍ തന്നെ ഏഷ്യനെറ്റ് ന്യൂസില്‍ പന്നിപ്പനിയുടെ പേരില്‍ കേന്ദ്ര ആരോഗ്യന് പറഞ്ഞ കാര്യങ്ങളുടെ അവലോകനത്തില്‍ ഡോ. സി ആര് സോമന് പറഞ്ഞതും ഇതായിരുന്നു. എത്രയോ പേര് ദിനവും പല കാരണങ്ങളാല്‍ മരിക്കുന്നു.. ഒരു ബില്ല്യണില്‍ ഇരുന്നൂറ് പേര് മരിച്ചപ്പോള്‍ എന്താ ഒരു കോലാഹലം!!
മാഷേ..
നല്ല ലേഖനം
ദാ,അത്രേ ഉള്ളൂ കാര്യങ്ങള്‍.
ഓ.ടോ.
അമേരിക്കയില്‍ ആന്ത്രാക്സ് പൊടി കിട്ടിയെന്ന് കേട്ട് പോത്തിനെ തിന്നുന്നത് നിര്‍ത്തിയ ടീമാ നമ്മുടെ നാട്ടുകാര്‍.
വഴിയിൽ തുമ്മരുത്, തുപ്പരുത് എന്നൊക്കെ ഇന്ത്യാക്കാരോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?
ഒരു കാര്യവുമില്ല. ഞങ്ങള്‍ അങ്ങനെയൊക്കൊ തന്നെയാണ് സാറേ. ഇന്ത്യാക്കാരൊഴികെ ആരും വഴിയില്‍ തുമ്മാറില്ലേ.
ഇന്ത്യക്കാരെ നന്നാക്കാന്‍ ഇറങ്ങുന്നതിനു മുമ്പ് തുമ്മലെന്താ തുപ്പലെന്താ.. അത് തമ്മിലുള്ള വ്യത്യാസം എല്ലാം പഠിച്ചിട്ട് വാടേ.
അതെ, ഒന്നും കാര്യമാക്കേണ്ടന്നേ, ചത്തത് നമ്മളാരും അല്ലല്ലോ, ദേ മറ്റേ അണ്ണന് പറഞ്ഞ പോലെ 'ദാ, അത്രേ ഉള്ളൂ കാര്യങ്ങള്‍..'
ദേവികുളം താലൂക്കിലെ ഇടമലക്കുടി ആദിവാസി സെറ്റില്മെറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും.ഇരവികുളം നാഷണല്‍ പാര്ക്ക്കിനുള്ളിലെ വനത്തിലൂടെ പത്ത്-പതിമൂന്നു കിലോമീറ്റര്‍ കാല്‍നടയായി പോയാല്‍ മാത്രമെത്തുന്നപ്രദേശം. ഇവിടെയുള്ളവരുടെ ഇഷ്ടഭോജ്യങ്ങളിലൊന്നു എലിയിറച്ചിയാകുന്നു.
ഇടുക്കിയില്‍ എലിയെ തിന്നുന്ന വേറെയും ജനവിഭാഗങ്ങളുണ്ടു.....
മൈസൂറിനടുത്ത് ഒരു മൂഷികക്ഷേത്രമുണ്ടു.അവിടെ ആയിരക്കണക്കിനു എലികള്‍ ഭക്തരുടെ നിവേദ്യങ്ങള്‍ കഴിച്ചു സസുഖം വിഹരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടു.ഇവിടെയൊന്നും എലിപ്പനി പടര്‍ന്നു പിടിച്ച് ആയിരങ്ങള്‍ മരിക്കാത്തതെന്തുകൊണ്ടാകും?
3 മാസം കൊണ്ട് മെക്സിക്കോയില്‍ നിന്നും ലോകമാസകലം പടര്‍ന്നുപിടിച്ച ഈ മഹാമാരിയെ അതിന്റെ പ്രാധാന്യം കുറച്ചുകണ്ട്, സായിപ്പിനെ തെറിപ്പറയുന്നപ്പോലത്തെ നിങ്ങള്‍ കാണിക്കുന്ന സാഹസം പ്രശംസിക്കപ്പെടേണ്ടിയിരിക്കുന്നു.
പരിസര വ്രുത്തിക്കു പേരുകേട്ട അമേരിക്ക,യൂറൊപ്പു ആസ്ട്രലിയ എന്നിവിടങ്ങളില്പോലും അനിയിതിന്ത്രിതമായി അതിവേഗം പടര്ന്ന്പിടിക്കുന്ന ഈ മഹാമാരി ഇന്ത്യയില്‍ ചെറിയ തോതിലെങ്കിലും നിയന്ത്രിക്കാന്‍ നടത്തുന്ന ഈ ഉദ്യമത്തില്‍ ഭാഗഭാക്കാകൂ....മാറിനിന്നു തെറിപ്പറയാതെ യാതാര്ദ്ത്യം മനസ്സിലാക്കൂ. ചികില്സിക്കുന്ന ഡോക്ടര്‍മാര്‍ക്കു പോലും രക്ഷയില്ലാത്ത ഈ മഹാമാരി അതിന്റെ പ്രാധാന്യത്തോടെ കാണു....
"ദാരിദ്ര്യം" എന്നാല്‍ ഇന്ത്യാക്കാര്‍ മാത്രമാണു അനുഭവിക്കുന്നതു എന്ന നമ്മുടെ മിധ്യധാരണ മാറ്റേണ്ടത് തന്നെ...
"Pannippaniyan"
അനോനിണി,
“പരിസര വ്രുത്തിക്കു പേരുകേട്ട അമേരിക്ക,യൂറൊപ്പു ആസ്ട്രലിയ എന്നിവിടങ്ങളില്പോലും അനിയിതിന്ത്രിതമായി അതിവേഗം പടര്ന്ന്പിടിക്കുന്ന ഈ മഹാമാരി” എന്നിട്ട് എന്ത് കൊണ്ട് അമേരിക്കന്‍ ഗവണ്മെന്റ് അവിടങ്ങളിലെ മാളുകള്‍ അടച്ച് പൂട്ടാഞ്ഞത്? സ്കൂളുകള്‍ക്ക് പൊതു അവധി പ്രഖ്യാപിക്കാതിരുന്നത്? ട്രാന്സ്പോര്ട്ടേഷന് നിരോധിക്കാതിരുന്നത്?
സാധാരണ ഫ്ലൂ വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് പേരെയാണ് കൊല്ലുന്നത്. അതിലും ഭീകരമായി ഏതെങ്കിലും ഒന്ന് നിലവിലുണ്ടോ? അതും അമേരിക്കയില്‍ ഇങ്ങനെയുള്ളതിന് മരണകാരണമായി മരണ സര്‍ട്ടിഫിക്കറ്റില്‍ എഴുതുന്നത് ന്യുമോണിയ എന്നോ കാര്‍ഡിയാക്ക് പ്രോബ്ലം എന്നോ ആണ്.
എല്ലാം അമേരിക്ക, അമേരിക്ക മാത്രം. നമ്മള് പട്ടിണീ കിടന്നാലും നമുക്കു രോഗം വന്നാലും കാരണം അമേരിക്ക. ഈ അമേരിക്കക്കാരുടെ ഒരു കാര്യം. ഇന്ത്യക്കു പണികൊടുക്കുക എന്ന ഒരേയൊരു ഉദ്ദേശ്യത്തിലാണല്ലോ അവര്‍ ജീവിക്കുന്നത്. (അമേരിക്കക്കാര്‍ തുമ്മുമ്പോള്‍ മിനിമം ഒരു പേപ്പറെങ്കിലും എടുത്ത് മൂക്കു പൊത്തും. നമ്മളോ, ചുറ്റും നില്‍ക്കുന്നവര്‍ക്ക് കൊടുക്കും ഒരു ഷവര്‍മ്മ. നമ്മുക്ക് ഭയങ്കര രോഗപ്രതിരോധ ശേഷിയല്യോ?)
അമ്മേ...അമ്മെ..ഞാന്‍ അമേരിക്കാ..ക്കു പോയിട്ടു വരാം
മനോജേ,
വിവരം ഇല്ലെങ്കില്‍ മിണ്ടാതിരിക്കണം...ചുമ്മാ വളാ വളാന്നു... അയ്യെ...
അമേരിക്കയില്‍ സ്കൂളുകള്‍ അടച്ചിട്ടില്ലപ്പോലും !!
സാധാരണ "ഫ്ലൂ" ആണോ അല്ലയൊ ഈ "പന്നിപ്പനി" എന്നു രണ്ട് മാസത്തിനുള്ളില്‍ മനസ്സിലാകും.
വിവരം ഇല്ലാതായാല്‍ അതും അമേരിക്കയുടെ തലയില്‍ .
ഇവനെയൊക്കെ പന്നിയൊകൊണ്ട് കടിപ്പിച്ച് എലിയെ കൊണ്ട് മൂത്രമൊഴിപ്പിച്ച് പന്നിപ്പനിയും പ്ലേഗും വരുത്തിച്ച് താലൂക്കാസുപ്പത്രിയില് കൊണ്ടിട്ട് കൊല്ലണം.
"pannippaniyan"
ഈ അനോണി ഓൻ മറ്റേപ്പാർട്ടിയാ. നമുക്കറിയാം.
(നായനാരോട് കടപ്പാട്)
:P
:P ദാ ഇത് ഒന്ന് വായിക്കൂ
http://www.npr.org/templates/story/story.php?storyId=111675614
"When the new H1N1 flu first made its appearance last spring, federal health authorities urged schools to consider closing even if a single student got sick. They eventually backed off that advice, and now they are backing off even further."
മനൊജേ,
അപ്പൊ പറഞ്ഞതു വിഴുങ്ങി !!! ഫെഡറല്‍ ഹെല്‍ത്ത് ഡിപ്പാ: അഡ്വൈസ് കൊടുത്തതുപ്രകാരം ന്യുയോര്‍ക്കില്‍ മാത്രം 20 ല്‍പ്പരം സ്കൂളുകള്‍ അടഞ്ഞു കിടന്നു 15-30 ദിവസത്തേക്ക്, അന്നു ഏപ്രില്‍-മേയ് മാസങ്ങളില്‍.
ലിങ്ക് വേണൊ ആവൊ വിവരദോഷിക്കു വിശ്വസിക്കാന്‍....? വിടു മാഷേ .. ..
മിണ്ടാതിരിക്കണം അറിയില്ലേല്‍...
Pannippaniyan.
പന്നിപ്പനി “ഫീകര”നായത് ഇതുകൊണ്ടാ മാഷമ്മാരേ. അനോണികളായി വരുന്നതിനു പകരം ആണുങ്ങളായി വന്നുകൂടെ?
Post a Comment