പ്രഗത്ഭയായ ഒരു ഗൈനക്കോളജിസ്റ്റ് ദിവസം 10 പുതിയ ഗര്‍ഭിണികളെ പരിശോധിക്കുന്നു എന്നു വയ്ക്കുക. ഒരു മരുന്ന് കമ്പനി ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് നല്ലതാണു എന്ന് പറയുന്ന ഒരു മരുന്ന് പ്രമോട്ട് ചെയ്യണമെന്ന് ആ ഡോക്ടറോട് ആവശ്യപ്പെടുന്നു. അതു നല്ലതാണല്ലോ എന്നു വിചാരിച്ച് ഡോക്ടര്‍ ആ 10 പേര്‍ക്കും യാതൊരു വിവേചനവുമില്ലാതെ പ്രിസ്ക്രൈബ് ചെയ്യുന്നു. മരുന്നിനു നല്ല ഓട്ടം കിട്ടിയതുകൊണ്ട് കമ്പനി സന്തോഷപൂര്‍വ്വം ആ ഡോക്ടര്‍ക്ക് ആദ്യകാലത്ത് മിഠായിപ്പൊതി, പിന്നീട് എലക്ടിക്കയണ്‍, ക്രമേണ ടീവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മാരുതിക്കാറു തുടങ്ങിയവ സമ്മാനമായിക്കൊടുക്കുന്നു. ഡോക്ടര്‍ സന്തോഷത്തോടെ ജീവിച്ചു പോരുന്നു.
30 വര്‍ഷം അങ്ങനെ കഴിഞ്ഞു. മാസത്തില്‍ 25 ദിവസം 10 പേരെ വച്ച് 30 വര്‍ഷം. ആ ഡോക്ടര്‍ എത്ര പേര്‍ക്ക് ആ മരുന്ന് കുറിച്ച് കൊടുത്തുകാണും? 90,000 പേര്? മതി, അത്രയും പേര്‍ക്കെങ്കിലും മരുന്ന് കുറിച്ചു എന്ന് നമ്മുക്ക് വിചാരിക്കാം. നല്ല പ്രാക്ടീസുള്ള ഡോക്ടറാണെങ്കില് അതു ഒന്നോ, ഒന്നരയോ, രണ്ടോ ലക്ഷമായിരിക്കും. അങ്ങനെ ഇരിക്കുമ്പോഴാണു ഗവേഷകര്‍ കണ്ടെത്തുന്നതു, ആ മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ട്.....ശരീരവളര്‍ച്ചക്ക് സഹായിക്കുമെന്നേ കമ്പനി പറഞ്ഞിരുന്നുള്ളു. അതേ സമയം അത് തലച്ചോറിനെ കാര്‍ന്ന് കാര്‍ന്ന് നശിപ്പിക്കുമെന്ന വേറൊരു ഗവേഷണവിവരം ഒന്ന് മറച്ചു വച്ചു. വേറെ കുറ്റമൊന്നും ചെയ്തില്ല. ഒരു വിവരം മറച്ചു വച്ചു..അത്രേയുള്ളു!വളരെപ്പണച്ചെലവുള്ള ഏര്‍പ്പാടാണീ മരുന്ന് കമ്പനി എന്നൊക്കെ പറയുന്നത്. അതിനു ഡൊക്ടറന്മാരുടെയൊക്കെ സഹായം വേണം. അല്ലാതെ നിലനിന്ന് പോകാനാവില്ല, അതിനവരെ കൂടെ നിര്‍ത്താന്‍ ചില്ലറ പണമൊന്നുമല്ല കമ്പനിക്ക് ചെലവായതു. ഒക്കെ ആര്‍ത്തിക്കാരാണു. ഗിഫ്റ്റൊക്കെ ചോദിച്ചു വാങ്ങും. അപ്പോള്‍ അതിന്റെ ഒരു റിസ്ക്ക് അവരും എടുക്കണ്ടെ? അത്രെയുള്ളു. ലോകാരോഗ്യ സംഘടന പറഞ്ഞാല്‍ പിന്നെ അപ്പീലില്ല! ദാ മരുന്ന് പിന് വലിച്ചിരിക്കുന്നു. അല്ലേലും അതൊന്ന് നിര്‍ത്തണമെന്ന് വിചാരിച്ചിരിക്കുമ്പോഴാ അവരത് കണ്ടുപിടിച്ചത്. നന്നായി. ഉര്‍വശി ശാപം ഉപകാരം!!
ഒരു ഡോക്ടര്‍ 90,000 പേര്‍ക്കെങ്കിലും ആ മരുന്ന് കൊടുക്കുമെങ്കില്‍ ഇന്‍ഡ്യയില്‍ എത്ര ഡോക്ടറന്മാര് ആ മരുന്ന് എഴുതിക്കാണും? പോകട്ടെ കേരളത്തില്‍ എത്ര പേര് എഴുതി കാണും? 500 ഗൈനക്കോളജിസ്റ്റുകള്‍? അതുമതി. 45 ലക്ഷം അമ്മമാരിലൂടെ 45 ലക്ഷം കുഞ്ഞുങ്ങളിലേക്ക്...അപകടകരമായ ഒരു മരുന്ന് കടന്നു ചെന്നിരിക്കാം എന്ന് ഊഹിച്ചാലോ? ഓട്ടിസവും, അള്‍ഷീമറും,ഇമ്മ്യുണിറ്റി ഡെഫിഷെനസിയുമൊക്കെയാണു അതുണ്ടാക്കുന്ന രോഗങ്ങള്‍ എന്നറിഞ്ഞാലോ? 50 ലക്ഷം രോഗികള്‍ നമുക്ക് ചുറ്റും. വേണ്ട 5 ലക്ഷം എടുക്കുക. കാരണം പാരമ്പര്യവഴിയാ ഉള്ള പ്രതിരോധം 45 ലക്ഷത്തിനേയും രക്ഷപ്പെടുത്തി എന്നു വിചാരിക്കാം. 5 ലക്ഷത്തിന്റെ കാര്യത്തിലും നാം വലുതായി ആശങ്കപ്പെടേണ്ടത്തില്ല. നമ്മുക്ക് ചുറ്റും സ്പെഷാലിറ്റികളും, സൂപ്പര്‍സ്പെഷാലിറ്റികളും എത്രവേണമെങ്കിലും ഉണ്ട്. കയ്യില്‍ നിറയെ കാശു വേണമെന്ന് മാത്രം. അതില്ലാത്തവര്‍ക്ക് ഭൂസ്വത്ത് ഉണ്ടായാല്‍ മതി. കണ്ടിട്ടില്ലെ, അത്തരം ആശുപത്രികളുടെ മുന്നില്‍ വച്ചിരിക്കുന്ന വലിയ ബോര്‍ഡുകള്‍! "വീടും വസ്തുവും വില്ക്കാന് സഹായിക്കും!!" വില്ക്കാന് വീടും വസ്തുവും ഉണ്ടായാല്‍ മതി! ബാക്കി കാര്യം അവര്‍ നോക്കിക്കൊള്ളും.
അപ്പോള്‍, നമുക്ക് ചുറ്റും 5 ലക്ഷം രോഗികള്‍. വെറും രോഗികളല്ല. മസ്തിഷ്കരോഗം ബാധിച്ചവര്‍. പരസഹായമില്ലാതെ അവര്‍ക്ക് ജീവന് നിലനിര്‍ത്താന്‍ പോലുമാകില്ല. കലാഭവന്‍ മണിയും, മോഹന്‍ലാലും, ദിലീപുമൊക്കെ നമുക്ക് ചുറ്റും പ്രാഞ്ചി പ്രാഞ്ചി നടക്കുന്നു... അല്ല, അവരവതരിപ്പിച്ച കഥാപാത്രങ്ങള്‍. ആ കാഴ്ച സിനിമയിലെപ്പോലെ അത്ര സുഖകരമായിരിക്കില്ല എന്നു മാത്രം. കാരണം അവര്‍, നമ്മുക്ക് അടുപ്പമുള്ളവരായിരിക്കാം, ബന്ധുക്കള്‍ അല്ലെങ്കില്‍ സ്നേഹിതര്‍. അതിന്റെ വേദന നമ്മുടെ ഉള്ളില്‍ ഊറിക്കൂടും. അതു നമുക്ക് സഹിക്കാം എന്ന് വയ്ക്കാം. പക്ഷെ മരുന്ന് കുറിച്ചു കൊടുത്ത ആ ഡോക്ടറുടെ അവസ്ഥയോ?
തന്റെ പിഴവുകൊണ്ട്, ആര്ത്തികൊണ്ട് ഇത്രയധികം രോഗികള്‍ ഉണ്ടായി എന്നറിയുമ്പോള്‍ ആ ഡോക്ടര്‍ക്കുണ്ടാകുന്ന മനോവേദന എത്ര ഭീകരമായിരിക്കും? പിന്നെയുള്ള അവരുടെ ഓരോ ദിനങ്ങളും മനോനില തെറ്റിയ ഒരു മനുഷ്യന്റെപോലെ ആയിരിക്കില്ലെ? അവരുടെ മുന്നിലെത്തേണ്ടി വരുന്ന രോഗികളുടെ അവസ്ഥയോ? സ്നേഹിതരെ ഈ സമസ്യ പൂരിപ്പിക്കാന്‍ നിങ്ങളെ ക്ഷണിച്ചുകൊള്ളുന്നു.........
------------------------------------------------------------------------------------------------
LINKS :- സയന്‍സ് ശാസ്ത്രമല്ല - സി.രാധാകൃഷ്ണന്
http://ashokapathrika.blogspot.com/
വേലിയില്‍ ഇരിക്കുന്ന പാമ്പ്....
6 comments:
വെറുതെ ആളെ പേടിപ്പിക്കതെ
Sir....True ...True....
ManojMaani.com
Please read my cartoon article..
"Pongacha Rogangal"
in http://www.cartoonkeralam.com
സംഗതി സാങ്കല്പികമാണെങ്കിലും സംഭവിക്കാവുന്നതാണ്. പക്ഷെ ഈ social conscience എന്ന സാധനം തലയ്ക്കകത്തുള്ളവര്ക്കല്ലെ ഇതില്‍ വിഷമമുണ്ടാവൂ.
ഡോക്ടറെയോ ആശുപത്രിയെയോ മരുന്നു കമ്പനിയെയോ തള്ളിപ്പറയാം. പക്ഷെ മോഡേണ്‍ മെഡിസിനെ തള്ളാന്‍ കഴിയില്ല. രോഗം അനിവാര്യമായ ഒന്നല്ല. ചികിത്സയെക്കാള്‍ ആരോഗ്യപരിപാലനമാണ് ബുദ്ധി (Prevention is better than cure). പോഷകഗുണമുള്ള ഭക്ഷണം,നല്ല ഭക്ഷണ ക്രമം, വ്യായാമം എന്നിവയില്‍ ശ്രദ്ധിച്ചാല്‍ പല രോഗങ്ങളെയും നമുക്ക് അകറ്റിനിര്‍ത്താം.These days, disordered lifestyle increases the possibility of falling sick compared to earlier generations.ഏന്നാല്‍ ഇതൊക്കെ ആയാലും നമ്മെ ബാധിക്കുന്ന രോഗങ്ങളെ ചികിത്സിച്ചു മാറ്റാന്‍ മോഡേണ്‍ മെഡിസിന് മാത്രമേയുള്ളൂ.(മാറ്റാന്‍ കഴിയുന്നതാണെങ്കില്‍ : എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയുന്ദെന്നു Modern Medicine അവകാശപ്പെടുന്നില്ല).അഹോരാത്രം കഷ്ടപ്പെട്ടു നമ്മുടെ ശാസ്ത്രജ്ഞന്മാര് നടത്തിയ ഗവേഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും അടിസ്ഥാനമാക്കിയുള്ള സയന്‍സിനെ അല്പജ്ഞാനമോ കപടജ്ഞാനമോ വച്ചു നിരാകരിച്ചു കൊണ്ടുള്ള കമന്റ്റ്സ് വായിക്കുമ്പോള്‍ അതില്‍ അഹങ്കാരവും നന്ദികേടും പ്രതിഫലിക്കുന്നില്ലേ എന്നൊരു സംശയം.ഇങ്ങനെയുള്ളവര്‍ തങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെന്തു മാരകരോഗം ബാധിച്ചാലും മോഡേണ്‍ മെഡിസിന് ഡോക്റ്ററെ സമീപിക്കരുത്.തങ്ങളുടെ മക്കളെ പത്താം തരം വരെയോ അതു കഴിഞ്ഞോ ബയോളജി പഠിക്കാന്‍ അനുവദിക്കരുത് ( അവര്‍ ത്രിദോഷങ്ങളെ പറ്റി പഠിക്കട്ടെ).എല്ലാ രംഗത്തും വാണിജ്യവല്‍ക്കരണം ക്രൂരമായി രംഗപ്രവേശം ചെയ്യുന്നതിനാല്‍ കരുതലും വിവെചനബുദ്ധിയും ഉള്ള ഉപയോക്താവായിരിക്കണം രോഗി.അതു അനുമാനങ്ങളെ ആധാരമാക്കിയുള്ള കപട ശാസ്ത്ര ശാഖകളുടെ വളര്‍ച്ചയ്ക്കു വഴിവെയ്ക്കലാവരുത്.
NB: ഞാനീ ടൈപ്പ് ചെയ്യുന്ന കമ്പുട്ടറും ബന്ധപ്പെട്ട സാങ്കേതികവിദ്യകളും ആയുര്വേദക്കാരുടെയും ജ്യൊതിഷികളുടെയും ലോകത്തുളളവര്ക്കു ഒരു കൌതുകമാണോ എന്നറിയില്ല.5000 വര്‍ഷം മുന്‍പുള്ള മനുഷ്യന് തന്നെപ്പറ്റിയും ചുറ്റുപാടുകളെപ്പറ്റിയും കൂടുതല്‍ കൂടുതല്‍ അറിയാന്‍ ദാഹിച്ചതിന്റ്റെ ഫലമായുണ്ടായതാണിത്.
ബ്ലോഗിളിന്റെ അഭിപ്രായം പൂര്‍ണ്ണമായും ശരിയല്ല. ആധുനികവൈദ്യശാസ്ത്രം ഇന്ന് വലിയൊരു വിപത്താണു. ഇതരശാസ്ത്രശാഖകളും മോശമല്ല. ഇന്ന് ആശുപതിയില്‍ പോക്ക് ഒരു രാവണന് കോട്ട കടക്കലാണു. ഭാഗ്യമുണ്ടെങ്കില്‍ തിരിച്ചു വരാം. ചിലപ്പോള്‍ പുതിയ രോഗങ്ങളുമായിട്ടായിരിക്കും വരവു. ഇതിനിടെയില്‍ ഒരുപാട് സംഖ്യയും പോകും. താങ്കള്‍ പറയുന്ന പോലെ ബുദ്ധിയുള്ള ഉപഭോക്താവാകാന്‍ പറ്റുന്നയിടമല്ല ആശുപത്രി.
സംഭവിക്കാമെന്നല്ല സംഭവിച്ചതു തന്നെ..പലയിടത്തും ഇന്നും സംഭവിയ്ക്കുന്നു..
ഒലി ഹാന്സന് എന്നു കേട്ടിട്ടില്ലേ..ഒരു ഡോക്ടാറാണ്..സീബാ ഗീഗീയുടേ ഇത്തരമൊരു ചെറ്റത്തരത്തിനെതിരേ പടനയിച്ച് മഹാരഥന്..അല്ല ഒലിഹാന്‍സന്‍ ദിനം മേയിലെങ്ങാണ്ടാണല്ലോ..അവിടേ ശരീര പോഷണമായിരുന്നില്ല കാര്യം..വയറിളാക്കം നിര്‍ത്താന്‍ മരുന്ന് കഴിച്ചതാണ്..
Post a Comment