Sunday, January 21, 2007

പൈനാപ്പിള്‍ ഈറ്റര്‍

നിങ്ങള്‍ ഒരു പൈനാപ്പിള്‍ ഈറ്റര്‍ ആണോ...?

എങ്കില്‍ സൂക്ഷിക്കുക.പൈനാപ്പിളും ഏത്തക്കയും കോഴിയും ഹോര്‍മോണ്‍ നല്‍കിയാണിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്‌. രോഗം വരാതിരിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ ഇവ മൂന്നും ഉപേക്ഷിക്ക‍ണം.

പൈനാപ്പിള്‍ ഒന്നിച്ച്‌ വിളയിച്ചെടുക്കുന്നതു ഹോര്‍മോണ്‍ ട്രീറ്റ്‌ ചെയ്തിട്ടാണു. അതു പോലെ ഒന്നരക്കൊല്ലം കൊണ്ട്‌ വളരേണ്ട കോഴിയെ 28 ദിവസം കൊണ്ട്‌ വളര്‍ത്തി തിന്നാറാക്കുന്നതും ഏത്തവാഴ ഒന്നിച്ചു കുലപ്പിക്കുന്നതും ഹോര്‍മോണ്‍ കൊടുത്തിട്ടാണു.

ഇതിലൊക്കെ ചേര്‍ത്ത ഹോര്‍മോണ്‍ അതു കഴിക്കുന്നവരില്‍ എങ്ങനെ പ്രവര്‍ത്തിക്കും? കഴിക്കുന്നവരും കൊടുക്കുന്നവരും അതു വല്ലതും ചിന്തിക്കുന്നുണ്ടോ? ജനങ്ങളുടെ ആരോഗ്യരക്ഷ ഉറപ്പാക്കേണ്ട ഗവണ്മെന്റിന് അതൊന്നും അറിയെണ്ട. ആരോഗ്യവകുപ്പിനറിയെണ്ട. സര്‍ക്കാറിനു വ്യാവസ്സായികാടിസ്ധാനത്തില്‍ കൃഷി വികസിപ്പിച്ചാല്‍ മതി. ജനതയുടെ ആരോഗ്യം പോയാലും വ്യവസായം വളരണം. വ്യക്തികള്‍ക്ക്‌ ലാഭം ഉണ്ടാകണം. കൃഷി വ്യവസായമായതിന്റെ ഒരു ദുര്യോഗമാണിതു. വ്യവസായത്തിന്റെ വകുപ്പില്‍ കോടികള്‍ വരുമായിരിക്കും. പക്ഷെ ആരോഗ്യത്തിന്റെ വകുപ്പില്‍ അതിലുമെത്രയോ കോടികള്‍ പോകുന്നതു ആരും കാണുന്നില്ല. പൊതുജനാരോഗ്യത്തിന്റെകണക്കില്‍.

ഹോര്‍മോണ്‍ കൊടുത്തുവീര്‍പ്പിച്ച കോഴി, ഏത്തക്ക, പൈനാപ്പിള്‍ ഒക്കെ വാങ്ങിത്തിന്നുമ്പോള്‍ കൊച്ചു കുട്ടികള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പെണ്‍കുട്ടികള്‍ക്ക്‌ 7ഉം 8ഉം വയസ്സില്‍ ആര്‍ത്തവം തുടങ്ങും. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെപ്പോലെ പെരുമാറും. ഗര്‍ഭ വൈകല്യങ്ങളും ഗര്‍ഭധാരണ ശേഷിയുടെ നഷ്ടവും ഉണ്ടാകാം. ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണിത്. അതിനു തക്കതായ മാറ്റമാണു ഈ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നതു. പ്രായപൂര്‍ത്തി എത്തുന്നതിനു മുന്‍പേ എല്ലാ വികാരങ്ങളും ഇരുവരിലും സുസജ്ജമാകുന്നു. പെട്ടെന്ന് അസ്തമിക്കുന്നു. കോശങ്ങളുടെ പ്രായമാകല്‍ വളരെ പെട്ടെന്ന് സംഭവിക്കുന്നു. ഒന്നര വര്‍ഷം കൊണ്ട്‌ വളരേണ്ട കോഴി 28 ദിവസം കൊണ്ട്‌ വളരുന്ന പോലെ. 10ഉം 12ഉം വയസ്സില്‍തന്നെ 18ന്റെയും 20ന്റെയും വൈകാരികത...!

ആധുനിക ലോകത്തു പണ്ടില്ലാത്ത വിധം കൊച്ചുകുട്ടികള്‍ നശിപ്പിക്കപ്പെടുന്നതിനു ഒരു കാരണം ഈ ഹോര്‍മോണ്‍ ഇമ്പാലന്‍സ്സാണു. കുട്ടികള്‍ അസാധാരണ പെരുമാറ്റം കാണിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങള്‍ കൊടുക്കുന്ന ഭക്ഷണത്തില്‍ വൈകാരികതയെ ബാധിക്കുന്ന ഹോര്‍മ്മോണുണ്ട്. ഭക്ഷണത്തിലൂടെയാണു അത് പ്രധാനമായും കടന്നു വരുന്നതു. പെണ്‍കുട്ടികളില്‍ ഇന്ന് ഒരു 8 വയസ്സാകുമ്പോഴേക്കും പിരീഡ്സ്‌ ആരംഭിക്കുന്നു. 16ഓ 18ഓ ഒക്കെ ആകുമ്പോള്‍ അപ്രതീക്ഷിതമായി അതു നിന്നു പോകുകയും ചെയ്യുന്നു. പലപ്പോഴും അതു ശ്രദ്ധിക്കുന്നതു വിവാഹമൊക്കെ നിശ്ചയിക്കുമ്പോഴാണു. അതു വരെ പില്‍സ്സൊക്കെ കഴിക്കുന്നതു കൊണ്ടു പിന്നെ ഉണ്ടായിക്കോളും എന്നു വിചാരിച്ചിരിക്കും. നിന്നതാണെന്നു വിചാരിക്കില്ല. ഹോര്‍മോണിന്റെ ഇമ്പാലന്‍സ്‌ കൊണ്ട്‌ ഒന്നുകില്‍ നിര്‍ത്താത്ത ബ്ലീഡിംഗ്‌ അല്ലെങ്കില്‍ ബ്ലീഡിംഗ്‌ ഇല്ലായ്മ. പിന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട്‌ ഹോര്‍മോണ്‍ കുത്തിവയ്പ്പ്‌ എടുക്കണം.ഇതാവര്‍ത്തിക്കുമ്പോള്‍ പെണ്‍കുട്ടിക്കു താടിയും മീശയുമൊക്കെ കിളിര്‍ത്തു തുടങ്ങും. അതു കളയാന്‍ പിന്നെ,നേരെ ബ്യുട്ടി പാര്‍ലറിലേക്കു.....പണ്ടൊക്കെ അപൂര്‍വ്വം വല്ല സ്ത്രീകള്‍ക്കുമാണു മുഖത്ത്‌ രോമവളര്‍ച്ച ഉണ്ടാകുന്നതു. പോളിസിസ്റ്റിക്കു ഓവറിയും മറ്റുമുണ്ടാകുമ്പോള്‍. ഇന്ന് മിക്ക പെണ്ണുങ്ങള്‍ക്കും മീശയുണ്ട്‌. അതൊക്കെ വടിച്ചു കളഞ്ഞിട്ടാണു ഇന്ന് സ്ത്രീകള്‍ പുറത്തിറങ്ങുന്നതു. അതിനുള്ള തെളിവല്ലെ ബ്യൂട്ടി പാര്‍ലറുകളുടെ വര്‍ധിച്ചു വരുന്ന എണ്ണം.ബ്യൂട്ടി പാര്‍ലറുകാര്‍ കടപ്പെട്ടിരിക്കുന്നതു കോഴിക്കച്ചവടക്കാരോടും ഗൈനക്കോളജിസ്റ്റ്‌ കളോടുമാണു.

ഹോര്‍മോണ്‍ ഇമ്പാലന്‍സില്‍ വളര്‍ന്നുവരുന്ന തലമുറ ഒരു സാമൂഹിക വിപത്തായി ഇന്ന് പാശ്ചാത്യ നാടുകളിലുണ്ട്‌. നഗ്നതാ പ്രദര്‍ശ്ശനവും അവയവം മോടിപിടിപ്പിക്കലും ഫാഷന്‍ ഷോകളും അതിന്റെ ഭാഗമാണു. ഹോളിവുഡിലും, പാരിസ്സ്‌ പോലുള്ള നഗരങ്ങളിലെ റാമ്പുകളിലും മാത്രം ഒതുങ്ങി നിന്ന ഇത്തരം വൈകൃതങ്ങള്‍ ഇന്‍ഡ്യയിലേക്കും കടന്നു കയറിക്കഴിഞ്ഞു. സൗ ന്ദര്യ മത്സരങ്ങള്‍ വഴിയും ലോക സുന്ദരിയെ തെരെഞ്ഞെടുത്തുമാണു അതു സാധിച്ചതു. ഇപ്പോഴത് ‘റിയാലിറ്റി ഷോ’ കളിലൂടെ വളര്‍ന്ന് കൊണ്ടിരിക്കുന്നു. കുടുംബാധിഷ്ടിതമാണു നമ്മുടെ സമൂഹം എന്ന് ആരും ചിന്തിച്ചു കാണുന്നില്ല. കൂടുംബങ്ങള്‍ ജനത ആരോഗ്യത്തോടെ വളരാനുള്ള ഒരു സംവിധാനത്തിനുവേണ്ടി ഉണ്ടായതാണെന്ന് നാം മറന്നു. വിപണിയുടെ തന്ത്രങ്ങളില്‍ പെട്ടുപോയ നാം സ്വയം പ്രദര്‍ശനങ്ങള്‍ ആധുനികവും പുരോഗതിയുമാണെന്ന് വിശ്വസിക്കുന്നു.

സൌന്ദര്യമത്സരങ്ങളും റിയാലിറ്റി ഷോകളും സ്വീകാര്യമാവുകയും മാതാപിതാക്കള്‍ കുഞ്ഞുങ്ങളുമായി ആവേശപൂര്‍വ്വം അതിലൊക്കെ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ സാമൂഹികഘടനക്കുണ്ടാകുന്ന മാറ്റം ഊഹിക്കാവുന്നതാണു.കൗമാരക്കാരായ മക്കളേയും കൊണ്ട്‌ അമ്മമാരാണു ഇന്ന് റാമ്പിലേക്കൊക്കെ പോകുന്നതു.അവിടെ അവര്‍ തുണിയഴിച്ചും അവയവങ്ങള്‍ പ്രദര്‍ശ്ശിപ്പിച്ചും നില്‍ക്കുമ്പോള്‍ അമ്മമാര്‍ക്കു നാണത്തിനു പകരം അഭിമാനമാണു ഉണ്ടാകുന്നത്. അവര്‍ ആനന്ദിക്കുന്നു. റാമ്പില്‍ വന്നു നില്‍ക്കുന്ന കുട്ടികളുടെ അച്ഛന്മാരുടെ കാര്യം പറയാതിരിക്കുകയാണു ഭേദം. .

പുതിയ ലോകക്രമത്തില്‍ ഹരം കയറിയ അച്ഛ്നമ്മമാര്‍ ഇതിനൊക്കെ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണു. ലക്ഷങ്ങള്‍ മുടക്കിയാണ് കോസ്മറ്റിക്ക് സര്‍ജ്ജറികള്‍ നടത്തുന്നത്. കുട്ടിയുടെ "അതു ചെറുതാണു", "ഇതു വലുതാണു", വേറൊന്നിനു ഭംഗി പോരാ" "പല്ലു കെട്ടണം", "മൂക്ക്‌ നേരെയാക്കണം" എന്നൊക്കെ പറഞ്ഞ്‌ ഡോക്ടറന്മാരെ വിടാതെ പിന്തുടരുന്നു. ലക്ഷങ്ങള്‍ മുടക്കി അതൊക്കെ ചെയ്യും. നല്ലൊരു വരുമാന മാര്‍ഗ്ഗമായതു കൊണ്ട് ഡോക്ടറന്മാര്‍ അതൊന്നും എതിര്‍ക്കാറില്ല. അവര്‍ ചെത്താനുള്ളതു ചെത്തിയും വയ്ക്കാനുള്ളതു വച്ചും കൊടുക്കും. മനുഷ്യജീവന്‍ രക്ഷിക്കാന്‍ 8ഉം 10ഉം കൊല്ലം മെഡിക്കല്‍ കോളേജില്‍ പോയി പഠിച്ച, സമൂഹത്തിന്റെ തന്നെ വെണ്ണയായ ഒരു വിഭാഗമാണു ഇതു ചെയ്യുന്നതെന്ന് ഓര്‍ക്കണം. വിലകൂടിയ ഒരു മേക്കപ്പ്‌ മാന്‍.ഇങ്ങനെയൊക്കെ ചെത്തി മിനുക്കിയും സുതാര്യമോ അംഗവടിവ്‌ വ്യക്തമാകുന്നതൊ ആയ വസ്ത്രങ്ങള്‍ ഒക്കെ ധരിപ്പിച്ചും കുട്ടിയെ സമൂഹത്തിലേക്ക്‌ ഇറക്കി വിടും. പാവം കുട്ടി...! എല്ലാം പറഞ്ഞുകൊടുക്കേണ്ട അമ്മയ്ക്കാണെങ്കില്‍ ഭ്രാന്ത്‌....! എന്തിന്റെയാണെന്ന് പ്രത്യേകം പറയണോ? ഹോര്‍മോണ്‍ തകരാറില്‍ കുട്ടിയും അമ്മയും അങ്ങനെ പരിസരബോധമില്ലാതെ ജീവിച്ചു പോകും. കുട്ടിയെ മാത്രം കുറ്റം പറഞ്ഞിട്ട്‌ എന്തു കാര്യം? അമ്മയച്ഛന്മാരാണ് ഇതിന് ഉത്തരവാദികള്‍. ചുരുക്കത്തില്‍ കേരളം ഇന്നൊരു ബ്രോയിലര്‍ ഫാമിനെ അനുസ്മരിപ്പിക്കുന്നുണ്ട്‌.

ഹോര്‍മോണ്‍ ഇമ്പാലന്‍സ്‌ കൊണ്ട്‌ രോഗികളാകുന്നവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കനും പാശ്ചാത്യനാട്ടില്‍ സംവിധാനമുണ്ട്‌. ഇവിടെയും അതൊക്കെ വരാന്‍ പോകുന്നു.അത്രയധികമുണ്ട്‌ ഹോര്‍മോണ്‍ പ്രശ്നക്കാര്‍ ഇന്‍ഡ്യയില്‍. ഇവരുടെ ശാരീരിക, മാനസ്സിക, സാമൂഹിക പ്രശ്നങ്ങള്‍ വളരെ വലുതാണു. അവരെ പെറ്റുവളര്‍ത്തിയവരുടെ വികലമായ മനസ്സാണു അതിനൊക്കെ അടിസ്ധാനം. മരുന്ന് കമ്പനികളും, മന:ശ്ശാസ്ത്രജ്ഞന്മാരും, സാമൂഹിക സൊഘടനകളുമൊക്കെ ഇത്‌ മുതലാക്കിയാല്‍ അവരെ എന്തിനു കുറ്റം പറയണം?

കൂടുതല്‍ മോശമായ ഒരു സാമൂഹികാവസ്ഥയിലേക്ക് പോകുന്നതിനു മുമ്പ് മലയാളി അവന്റെ ഭക്ഷണശീലത്തില്‍ പാരമ്പര്യത്തിന്റെ രീതികള്‍ തിരികെ കൊണ്ട് വരണം.

8 comments:

Kaithamullu said...

ദേ, ഒരു പൈനാപ്പിള്‍ പുളിശ്ശേരി പാചകവിധി പോസ്റ്റ് ചെയ്യാന്‍ പൊകുമ്പോഴാ കര്‍ത്തായുടെ ....

സാരമില്ല, ഞാന്‍ ഒരു കോഴി ഈറ്റര്‍ കൂടിയാണല്ലോ!

Devadas V.M. said...

അശോക്കെട്ടാ..നന്നായീ. നല്ല ഇന്‍ഫര്‍മേഷന്‍സ്.
പക്ഷേ “രുചി” എന്ന ഘടകം മനുഷ്യന്‍ ഉപേക്ഷിക്കും എന്ന് തോന്നുന്നില്ലാ.

UNNI said...

പേടിപ്പിച്ചു കളഞ്ഞല്ലോ!!! പ്രിസര്‍വേറ്റീവ്സില്ലാത്ത ജാം പിള്ളേര്‍ക്ക് കൊടുക്കാന്‍ മാര്‍ക്കറ്റില്‍ നിന്ന് നല്ല പൈനാപ്പിള്‍ വാങ്ങി ജാമുണ്ടാക്കാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ വെടി പൊട്ടുന്നത്.. ഇനി ഞാന്‍ എന്തു ചെയ്യട്ടെ??!! ഈ ഇനത്തില്‍ ഇനിയും ധാരാളം പോരട്ടെ..

ഈയുള്ളവന്‍ said...

അശോകേട്ടാ,
പറഞ്ഞതൊക്കെയും സത്യമെന്നു മാത്രമേ പറയേണ്ടൂ. ഇത്തരത്തിലൊരു വേറിട്ട ചിന്താഗതി ആവശ്യം തന്നെ. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തേക്കാള്‍ സൌന്ദര്യത്തിന് മുന്‍‌തൂക്കം നല്‍കി അതിനുവേണ്ടി എന്തും കാട്ടിക്കൂട്ടുന്ന പുതിയ തലമുറയെ വളരെ വ്യക്തമായിത്തന്നെ വരച്ചുകാട്ടുവാന്‍ അശോകേട്ടന്റെ ഈ സംഭവത്തിനുകഴിഞ്ഞു. പലരും ഒരു പക്ഷെ, അതിന്റെയൊക്കെ അനന്തരഫലങ്ങള്‍ അറിഞ്ഞിട്ടായിരിക്കില്ല. അവരൊക്കെ ഇത് വായിക്കട്ടെ. എന്നിട്ട് ഈ കാട്ടിക്കൂട്ടുന്നതൊക്കെ ശരി തന്നെയോ എന്ന് സ്വയം തീരുമാനിക്കട്ടെ. എന്തായാലും നാണയത്തിന്റെ മറുവശം കൂടി കാണിക്കുന്ന ഈ സംഭവം ഇഷ്ടപ്പെട്ടു. ഉണ്ണി പറഞ്ഞതുപോലൈഇ ഇനത്തിലുള്ളത് ഇനിയും പോരട്ടെ...!

Sapna Anu B.George said...

എന്റെ കര്‍ത്താവേ, ഇതൊന്നും ഞങ്ങക്കറിയില്ലായിരുന്നു കര്‍ത്താ, അതുകൊണ്ട് ഞാന്‍ എന്റെ ബ്ലൊഗില്‍ നിന്നു ഇങ്ങോട്ടോരു ലിങ്ക് കൊടുക്കുകയാണ്, വിരോധമില്ലല്ലോ??ലോനപ്പന്‍ പറഞ്ഞതു പോലെ ‘രുചി’ ആരും വിട്ടുകളിക്കും എന്നു കരുതേണ്ട!! എന്നാലും ഒരു നല്ല നാഗരികനായതുകൊണ്ട്, നമ്മള്‍ പറയേണ്ടതു പറയണമല്ലോ!!! അല്ലെ??

അപ്പു ആദ്യാക്ഷരി said...

എല്ലാം പറഞ്ഞുകൊടുക്കേണ്ട അമ്മയ്ക്കാണെങ്കില്‍ ഭ്രാന്ത്‌....! എന്തിന്റെയാണെന്ന് പ്രത്യേകം പറയണോ? ഹോര്‍മോണ്‍ തകരാറില്‍ കുട്ടിയങ്ങനെ പരിസരബോധമില്ലാതെ ജീവിച്ചു പോകും. അതിനെ കുറ്റം പറഞ്ഞിട്ട്‌ എന്തു കാര്യം?ചുരുക്കത്തില്‍ കേരളം ഇന്നൊരു ബ്രോയിലര്‍ ഫാമിനെ അനുസ്മരിപ്പിക്കുന്നുണ്ട്‌.


Horrible...!!

Unknown said...

കേരളത്തില്‍ കലര്‍പ്പില്ലാത്ത വിഷം പോലും കിട്ടില്ല ഒന്നാത്മഹത്യ ചെയ്യാന്‍. കയര്‍ തന്നെ വേണ്ടി വരും. :-(

കാളിയമ്പി said...

പൈനാപ്പിളിനു കൊടുക്കുന്നുണ്ടേങ്കില്‍ അത് സസ്യങ്ങള്‍ക്കു വേണ്ട ഹോര്‍മോണുകളായിരിയ്ക്കുമല്ലോ? അതെങ്ങനെ മനുഷ്യനെ ബാധിയ്ക്കും..

കോഴിയ്ക്ക് ഇസ്റ്റ്രൊജനും മറ്റും നല്‍കുന്നതായി കേട്ടിട്ടുണ്ട്..എന്നാ‍ലും പൈനാപ്പിളിലേയും വാഴയിലേയും കീടനാശിനികളേക്കാള്‍ ആരോഗ്യദൂഷ്യങ്ങള്‍ ഹോര്‍മോണുകളുണ്ടാക്കുന്നുണ്ടോ?

സസ്യ ഹോര്‍മോണുകള്‍ക്ക് മനുഷ്യനില്‍ ഹോര്‍മോണുകളുടേ ഫലം ചെയ്യാന്‍ കഴിയുമോ?

കഷായത്തിലെ എല്ലാ പോസ്റ്റും വായിച്ചു..ഗംഭീരം....ഇതില്‍ മാ‍ത്രം ഒരു ചോദ്യമുള്ളതുകൊണ്ട് കമന്റിവിടേയാക്കാമെന്നു കരുതി..