Friday, January 12, 2007

അനുബന്ധം

4" ന് “അക്ഷരക്കഷായം അനിബന്ധമായി പറയട്ടേ, പണ്ട് നമ്മുടെ നാട്ടില്‍ “തീണ്ടാരിപ്പുര/മറപ്പുര” എന്നീ പേരുകളില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് മാറിത്താമസ്സിക്കാനായി അല്‍പ്പം ഇരുളടഞ്ഞ മുറികള്‍ ഉണ്ടായിരുന്നു. ഫെമിനിസം,ജോലിത്തിരക്ക്,അണുകുടുംബം എന്നീ കാരണങ്ങളാല്‍ നമുക്കത് നഷ്ടമായി. 4 വര്‍ഷം മുമ്പ് കല്‍ക്കത്താ യൂണിവേഴ്സിറ്റിയുടെ ഒരു പഠനം വെളിവാക്കുന്നത് മനുഷ്യരുടെ “ജെനിറ്റിക്കല്‍ ക്ലോക്ക്” ചന്ദ്രമാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. (ആസ്ത്മാ,ആര്‍ത്തവം എന്നിവ നോക്കുക). ചന്ദ്രമാസത്ത്നനുസൃതമായി ഉള്ള ശാരീരികക്രമീകരണങ്ങള്‍ ആര്‍ത്തവം വരെ എത്തുന്നു. എന്നാല്‍ ആര്‍ത്തവം തുടങ്ങിയാല്‍ സ്ത്രീകള്‍ തീണ്ടാരിപ്പുരകളിലേയ്ക്ക് മാറ്റപ്പെടുകയും , നേര്‍ത്ത വെളിച്ചത്തില്‍ കഴിയേണ്ടതായും വരുന്നു. ഇത് “പിറ്റൂറ്ററി ഗ്രന്ഥി”യെ ബാധിക്കുകയും, “ജെനിറ്റിക്കല്‍ ക്ലോക്ക്” താല്‍ക്കാലികമായെങ്കിലും വ്യതിചലിക്കപ്പെടുകയും, ഇത് അമിത രക്തസ്രാവം തടയുകയും ചെയ്യുന്നു. മാത്രമല്ലാ ഹൈജീനിക്കായും, ടെന്‍ഷന്‍ റിലാക്സേഷന്‍ നടത്താനും, ഭാരിച്ച ജോലികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍കാനും ഈ സിസ്റ്റം സഹായിച്ചിരുന്നു.

1 comment:

manojmaani.com said...

Pathitha kaalavum, veliyilay pampum vayichu..ugran... thanks