Thursday, July 17, 2008

പാഠപുസ്തകം മാടാണോ?

7-)0 ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഹിന്ദു വര്‍ഗ്ഗിയത ഒളിഞ്ഞിരിക്കുന്നത് അധികമാരും ശ്രദ്ധിച്ചില്ല . മുസ്ലീമും ഹിന്ദുവും വിവാഹം കഴിച്ചപ്പോള്‍ ഉണ്ടായ കുട്ടിക്ക് ഇട്ടിരിക്കുന്നത് ഹിന്ദു പേര്‍. “ജീവന്‍”. ആത്മാവിന്റെ പ്രതിബിംബമാണു ജീവന്‍ എന്ന് സ്മൃതി. ഇതെങ്ങനെ സമ്മതിക്കും? ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അത് പാഠപുസ്തകത്തില്‍ കടന്ന് കൂടിയതെങ്ങനെ ? കുറഞ്ഞപക്ഷം ‘ബാബു’ എന്നായിരുന്നു ആ പേരെങ്കില്‍ മത നിരപേക്ഷത നിലനിര്‍ത്തി എന്ന് ഉറപ്പാക്കാമായിരുന്നു. ഇവിടെ എന്തോ അട്ടിമറി നടന്നിട്ടുണ്ട്. ഉടന്‍ ഗവണ്മെന്റ് ഒരു കമ്മിറ്റിയെ നിയമിച്ചു.പാഠപുസ്തകത്തിലെ ഹൈന്ദവ അജന്‍ഡ കണ്ടെത്തി. ഇനി ജീവന്‍ എന്ന പേരുണ്ടാവില്ല. തലക്കെട്ട് പരിഷ്കരിച്ചു. തന്തയ്ക്കും തള്ളയ്ക്കും പേരില്ല. പിന്നെ മോനൊരു പേരുവേണോ? ജീവന്‍ എന്ന പേരില്‍ ലിംഗപരമായ വേര്‍തിരിവുണ്ടെന്ന് ഇതിനിടയില്‍ ഫെമിനിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. മിശ്രവിവാഹിതര്‍ക്കെന്തേ പെണ്‍ കുട്ടികള്‍ ഉണ്ടാവില്ലെ എന്നാണവരുടെ ചോദ്യം. ജീവന്‍ എന്നതിനു പകരം ജീവി എന്നാക്കണം എന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

7 comments:

അശോക് കർത്താ said...

പാഠപുസ്തകം മാടാണോ?

കടത്തുകാരന്‍/kadathukaaran said...

പേരു മാറ്റം, സമയ മാറ്റം...
അതെ മാറ്റം പ്രകൃതിയുടെ മാറ്റമില്ലാത്ത മാറ്റമാണ്,
മാറ്റങ്ങള്‍ക്കിടയിലെ പെരുമാറ്റവും

yousufpa said...

എ കെ മാഷെ,അങ്ങനെ വീളിക്കാലോ..ല്യേ..,
പെരുമ്പറമ്പത്തിന്റെ സത്രത്തില്‍ ഒന്ന് കയറി.അപ്പോഴാണ്,അക്ഷരക്കഷായ കൂട്ടുമായി എ കെ ന്നൊരു വൈദ്യന്‍ അവിടെ കേറീര്‍ന്നു ന്ന് കണ്ടത്.
ഹേയ്..ന്നാ ആ മരുന്ന് ശാലേന്ന് ച്ചിരി കഷായം കുടിക്കാം ന്ന്‌ച്ചിട്ട് കേറീതാ...
ശ്ശി പിടിച്ചൂട്ടാ...ച്ചിരി കൈപ്പാണേലും നര്‍മ്മ കഷായം ചേര്‍ത്തത് കൊണ്ട് കേമായി.
സന്തോഷം ണ്ട് .
വീണ്ടും വരാട്ടോ...

അശോക് കർത്താ said...

കടത്തുകാരന്‍, അത്ക്കന്‍ നന്ദി

umbachy said...

കര്‍ത്ത സാര്‍,
മുള്ളന്‍ മീന്‍ (രാം മോഹന്‍ എഴുതിയത്) വഴിയാ ഇവിടെ എത്തിയത്, അവിടെ ഇട്ട പോസ്റ്റ് ഏറെ വിവരങ്ങള്‍ നല്‍കി. അതിനാദ്യം നന്ദി. ജീവന്‍ മരണ പ്രശ്നമാണല്ലോ പാഠബുക്ക്. അതിനെ ഇങ്ങനെ വിരട്ടിയത്, അതോ വരട്ടിയതോ, ഗംഭീരം. കര്‍ത്തസാര്‍ എന്ന വിളി ആ പേരില്‍ വിളിക്കുന്ന ഒരു സാര്‍ വേറെ ഉള്ളതിനാല്‍ മാത്രം.,ക്ഷമി

v!N!th@ said...
This comment has been removed by the author.
!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

മുസ്ലീമും ഹിന്ദുവും വിവാഹം കഴിച്ചപ്പോള്‍ ഉണ്ടായ കുട്ടിക്ക് ഇട്ടിരിക്കുന്നത് ഹിന്ദു പേര്‍. “ജീവന്‍”.

ജീവന്‍ ഹിന്ദു പേരാണോ? എന്നിട്ട് അച്ഛന്മാരെല്ലാം കൂടി ഒരു ചാനല്‍ ഉണ്ടാക്കിയപ്പോള്‍ അതും ‘ജീവന്‍’ എന്നാണല്ലോ പേരിട്ടത്?!!!