Tuesday, February 26, 2008

ഡോക്ടറന്മാരുടെ വാരിക്കുഴികള്‍

ഒരാള്‍ ശാസ്ത്രജ്ഞനാകുന്നത്‌ എപ്പോഴാണു? താന്‍ പഠിച്ചതിനെ ജീവിതത്തില്‍ പകര്‍ത്തുമ്പോഴല്ലെ? ഡോക്ടറന്മാരുടെ കാര്യത്തില്‍ ഇത്‌ എത്ര കണ്ട്‌ ശരിയാണു? ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലെ അവസാനവാക്കാണു മോഡേണ്‍ മെഡിസിനിലെ ഡോക്ടറന്മാര്‍. നാനാതരം രോഗങ്ങളെക്കുറിച്ച്‌ അവര്‍ പഠിക്കുന്നു, പരീക്ഷിക്കുന്നു, മരുന്ന് കണ്ടുപിടിക്കുന്നു, രോഗികള്‍ക്ക്‌ നല്‍കുന്നു. ആധുനികവും ശാസ്ത്രീയവുമായ ആരോഗ്യരീതികള്‍ ഉപദേശിക്കുന്നു. രോഗികള്‍ക്ക്‌ നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പാലിക്കാന്‍ ഡോക്ടറന്മാരും ബാദ്ധ്യസ്ഥരല്ലെ? അങ്ങനെ ചെയ്യുന്നില്ലെന്നു വരുമ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണു? അവര്‍ പ്രചരിപ്പിക്കുന്ന ശാസ്ത്രം അര്‍ത്ഥശൂന്യവും വെറും വില്‍പനച്ചരക്കും മാത്രമാണെന്നാണോ?

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്റ്റ്രോള്‍, ഇവ മൂന്നും ഡോക്ടറന്മാര്‍ക്ക്‌ നല്ല വരുമാനം നേടിക്കൊടുക്കുന്ന ശാരീരിക വ്യതിയാനങ്ങളാണു. അവയെപ്പറ്റി ഭീതിദമായ കഥകള്‍ മെനഞ്ഞ്‌ രോഗികളെ ഭയപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും നാം എന്താണു വിചാരിക്കുക? ഇത്തരം അസുഖങ്ങള്‍ ഡോക്ടറന്മാരില്‍ കാണില്ല. കാരണം ഇതിന്റെ ദുരന്തത്തേക്കുറിച്ച്‌ ശാസ്ത്രയുക്ത്യാ അവബോധമുള്ളവരാണു ഡോക്ടറന്മാര്‍. അതുകൊണ്ട്‌ ഇത്തരം അസുഖങ്ങള്‍ ഉണ്ടാകാന്‍ അവര്‍ ഇടവരുത്തില്ല. ഉണ്ടായാല്‍ തന്നെ ചികിത്സിച്ച്‌ ഭേദമാക്കിക്കഴിഞ്ഞിരിക്കും. രോഗിയായിരുന്നു കൊണ്ട്‌ മറ്റൊരു രോഗിയെ ഉപദേശിച്ചാല്‍ എന്ത്‌ പ്രയോജനം? അങ്ങനെ ചികിത്സിക്കാന്‍ മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? അതു ചെകുത്താന്റെ വേദം പറച്ചിലോ വേശ്യയുടെ ചാരിത്ര്യ പ്രസംഗമോ ആയി അധഃപതിക്കില്ലെ? എന്നാല്‍ ഡോക്ടറന്മാര്‍ അത്‌ ചെയ്യുന്നുണ്ട്‌.

പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, കുടവയര്‍ തുടങ്ങിയവ ഡോക്ടറന്മാരില്‍ എത്രകണ്ട്‌ വ്യാപകമാണെന്നറിയുവാന്‍ വേണ്ടി ഒരു പഠനം ** നടന്നു. അഞ്ചു വര്‍ഷക്കാലം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ നടന്ന ഗവേഷണത്തിന്റെ ഫലം ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുന്നു. അതൊട്ടും ആശാവഹമല്ല. പഠനവിധേയമാക്കിയ ഡോക്ടറന്മാരുടെ പ്രായം 25-55. അതായത്‌ നമ്മുടെ സമകാലിക ഡോക്ടറന്മാരുടെ പ്രായം! (യാഥാര്‍ത്ഥ്യത്തോട് യോജിക്കില്ലെന്ന് അറിയിച്ചതു കൊണ്ട് ഇവിടെ ഉണ്ടായിരുന്ന പരാമര്‍ശം നീക്കം ചെയ്തിരിക്കുന്നു.)

സാധാരണ നിലയില്‍ ഒരു രോഗിയെ ഭയവിഹ്വലനാക്കാന്‍ ഡോക്ടറന്മാര്‍ നിരീക്ഷണ വിധേയമാക്കുന്ന ഘടകങ്ങളാണു കൊളസ്റ്റ്രോള്‍, രക്തത്തിലെ പഞ്ചസാര, അമിതവണ്ണം തുടങ്ങിയവ. അവ നിശ്ചിത തോതിനുള്ളില്‍ നിന്നില്ലെങ്കില്‍ അപകടമാണെന്നാണു ഡോക്ട്ടറന്മാരുടെ വിരട്ടല്‍സ്‌. രോഗി പേടിച്ച്‌ ഒരു നൂറായിരം ടെസ്റ്റുകള്‍ക്ക്‌ വിധേയമാകുകയും ആയിരക്കണക്കിനു രൂപയുടെ മരുന്ന് വിഴുങ്ങുകയും ചെയ്യും. ഈ വിരട്ടല്‍സ്‌ നടത്തുന്ന ഡോക്ടറുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഈ ഘടകങ്ങള്‍ ഡോക്ടറിന്മാരില്‍ പഠനവിധേയമാക്കിയപ്പോള്‍ അവരുടെ കാര്യത്തിലും അതൊന്നും പരിധിക്കുള്ളിലല്ല എന്ന് കണ്ടെത്തുന്നു. എന്നുമാത്രമല്ല പഠിപ്പോ വിദ്യാഭ്യാസമോ ഇല്ലാത്ത ചിട്ടകള്‍ പാലിക്കാത്ത സാധരണ രോഗികള്‍ക്കുള്ള അനുപാതത്തിലും തരത്തിലും തന്നെയാണു ഡോക്ടറന്മാരിലും അവയൊക്കെ കാണപ്പെട്ടത്‌. പിന്നെ ഈ ഡോക്ടറന്മാര്‍ ഇത്രയൊക്കെ പഠിച്ചതുകൊണ്ട്‌ എന്തു ഗുണം? അതോ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നാണോ? ഇതൊക്കെ ഒരു തൊഴിലല്ലെ എന്നാണോ? ചുരുക്കത്തില്‍ അമ്മയും മോളും പെണ്ണു തന്നെ! ഡോക്ടറും രോഗിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് ചുരുക്കം. പിന്നെ ചികിത്സയ്കായി ഡോക്ടറെ കണ്ടിട്ട്‌ എന്ത്‌ പ്രയോജനം?

സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍. രോഗം കണ്ടുപിടിക്കാനുള്ള ആധുനിക സങ്കേതങ്ങള്‍. അത്ഭുതകരമായ മരുന്നുകള്‍. അതിനിപുണന്മാരായ ഭിഷഗ്വരന്മാര്‍. ഇത്രയൊക്കെയും ഉണ്ടായിട്ടും അതിന്റെ സാരഥികളില്‍ നിന്നു പോലും രോഗം അകറ്റി നിര്‍ത്താനാവുന്നില്ല. ഇത്‌ രോഗികള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയല്ലെ? ഇത്‌ നല്‍കുന്ന സൂചനയെന്താണു? ആധുനിക വൈദ്യശാസ്ത്രം ഒരു പരാജയമാണെന്നോ?

വ്യവസായം എന്ന നിലയില്‍ ആധുനിക വൈദ്യശാസ്ത്രം ഒരു വന്‍ വിജയമാണെന്ന് ആര്‍ക്കാണറിയാത്തത്‌. പക്ഷെ ആരോഗ്യത്തിന്റേയോ, രോഗം ഭേദമാകുന്നതിന്റേയോ മാനദണ്ഡം വച്ചു നോക്കിയാല്‍ അത്‌ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. അതിനുള്ള ഏറ്റവും വലിയ തെളിവാണു ഈ പഠനം വഴി പുറത്ത്‌ വന്നിരിക്കുന്നത്‌.

ഇനി മുതല്‍ ഒരു ഡോക്ടറെ സമീപിക്കുമ്പോള്‍ രോഗിയുടെ ഉത്തരവാദിത്തം ഇരട്ടിയാകും. ആദ്യം തന്നെ ഡോക്ടര്‍ ഒരു രോഗിയാണൊ എന്നറിയണ്ടെ? സ്പിഗ്മോമാനോ മീറ്റര്‍ കയ്യില്‍ കെട്ടാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ രോഗിക്ക്‌ ഡോക്ടറോട്‌ ചോദിക്കേണ്ടി വരും,
"ഡോക്ടറെ, ഡോക്ടറുടെ ബി.പി.എത്രയാ? 80/120 ?“
അതില്‍ നിന്നും വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍, എന്തു കൊണ്ട്‌ അതിതുവരെ നോര്‍മ്മലായില്ല? അതറിയാനുള്ള അവകാശം രോഗിക്കില്ലെ? ഡോക്ടര്‍ക്ക്‌ തന്നെ ആ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ താനെന്തിനു നിന്നു കൊടുക്കണം എന്ന് രോഗികള്‍ ചിന്തിക്കാന്‍ തുടങ്ങിയലോ? അതുപോലെ ഡോക്ടര്‍ പുകവലിക്കുമോ? അതറിയണം.
പിന്നെ കൊളസ്റ്റ്രോള്‍ എത്രയാ? അതില്‍ LDL എത്ര? HDL എത്ര?
സംഗതി 200 നു മുകളിലാണെങ്കില്‍ എന്താ ഡോക്ടറെ അത്‌ ഇതുവരെ പരിധിക്കകത്ത്‌ കൊണ്ടുവരാന്‍ കഴിയാതിരുന്നത്‌?
പുക്കിളിനു കണക്കാക്കി ടേപ്പ്‌ പിടിച്ചാല്‍ എത്ര സെന്റീമീറ്റര്‍ വണ്ണമുണ്ട്‌?
90 നു മുകളിലോ. എന്നാല്‍ അത്‌ കുറച്ചിട്ടു വാ.
ഇതൊക്കെ അറിഞ്ഞിട്ടു വേണ്ടി വരും രോഗിക്ക്‌ ചികിത്സ ആരംഭിക്കാന്‍.

ഏതു രോഗത്തിനും ബോര്‍ഡ്‌ വച്ച്‌ ചികിത്സയുള്ള കാലമാണു. വലിയ ഫീസും ഈടാക്കുന്നുണ്ട്‌. അപ്പോള്‍ അതിന്റെ ഗുണമേന്മ അന്വേഷിക്കാനുള്ള അര്‍ഹത രോഗിക്കില്ലെ? അതൊരു ഉപഭോക്താവിന്റെ അവകാശമല്ലെ? ഇത്തരം തലവേദന ഒഴിവാക്കാന്‍ വേണ്ടിയാകും ആശുപത്രികളെ ഉപഭോക്തൃനിയമത്തിനു പുറത്ത്‌ കൊണ്ട്‌ വരണമെന്ന് ഡോക്ടറന്മാര്‍ ബഹളം വയ്ക്കുന്നത്‌.

ഡോക്ടറന്മാരുടെ പേച്ചും പ്രവര്‍ത്തിയും തമ്മില്‍ പിരിഞ്ഞിട്ട്‌ കാലം കുറച്ചേറയായി. കള്ളപ്പണക്കാരനും കള്ള്‌ കച്ചവടക്കാരനും ആശുപത്രികള്‍ ആരംഭിച്ചപ്പോള്‍ കാശ്‌ മോഹിച്ച്‌ അവിടേക്ക്‌ ചെന്നതു മുതലാണു അതിന്റെ തുടക്കം. ചികിത്സയുടെ അന്തസത്ത വിസ്മരിച്ചു. പണമുണ്ടാക്കാനുള്ള ഒരു ബിസിനസ്സില്‍ പങ്കാളിയാകുമ്പോള്‍ സ്വാഭാവികമായും അതിന്റെ മൂല്യം നഷ്ടപ്പെടും.

രോഗം ഭേദമാക്കലല്ല ഇന്നത്തെ മെഡിക്കല്‍ മാനേജ്‌മന്റ്‌. ചാകുന്ന വരെ രോഗവുമായി രോഗിയെ നടത്തുക. കോടികള്‍ മുടക്കി തുടങ്ങിയ ആശുപത്രികള്‍ ലാഭത്തില്‍ ഓടിച്ച്‌ പോകണ്ടെ. അതിനു രോഗികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കണം.ഒരിക്കലും രോഗം മാറരുത്‌.

ഇതിന്റെ തന്നെ വേറൊരു വശം മോഡേണ്‍ മെഡിസിനിലെ ആധുനിക താവഴി രോഗികളെ ചികിത്സിക്കുന്നില്ല എന്നുള്ളതാണു. രോഗലക്ഷണങ്ങളെ മറച്ചു പിടിക്കാന്‍ മരുന്ന് നല്‍കുകയാണു അവരുടെ രീതി. രോഗിക്ക്‌ ആശ്വാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കണം. ഇനി അതിനു പറ്റാതെ വന്നാല്‍ ബന്ധപ്പെട്ട അവയവം മുറിച്ച്‌ മാറ്റും. ഒത്താല്‍ കൃത്രിമമായ വേറൊന്ന് വച്ച്‌ പിടിപ്പിച്ചു കൊടുക്കും. ഒരു മോട്ടോര്‍ മെക്കാനിക്കിനെപ്പോലെ. പക്ഷെ, മനുഷ്യന്‍ കാറോ സ്കൂട്ടറോ അല്ലല്ലോ.

സമഗ്രമായ ഒരു ആരോഗ്യശാസ്ത്രത്തിന്റെ സരണികളിലേക്ക്‌ വൈദ്യശാസ്ത്രം ചുവടുമാറിയാലെ ഈ വാരിക്കുഴിയില്‍ നിന്ന് കരകയറാനാകു. ഇന്ത്യയ്കാണെങ്കില്‍ അത്തരമൊരെണ്ണം ചൂണ്ടിക്കാണിച്ച്‌ തരാനുമുണ്ട്‌.

** ചെന്നയിലെ ഇന്ത്യന്‍ ഡയബറ്റിക്ക് ഫൌണ്ടേഷനാണു പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് 2008 ജനവരി ലക്കം അസ്സോസ്സിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യാ ജേര്‍ണലില്‍

മേമ്പൊടി:
High Prevalence of Cardiometabolic Risk Factors among Young Physicians in India
A Ramachandran, C Snehalatha, A Yamuna, N Murugesan
Abstract
Aim : To assess the health status of young Indian doctors engaged in clinical practice compared with the general population.
Conclusions: In India , doctors had high prevalence of metabolic disorders showing that they had not taken good care of their health. Doctors need to be motivated to practise good healthcare habits that they advocate to their clients.
(പൊതു അറിവിനായി പ്രസിദ്ധീകരിക്കുന്നത്. പൂര്‍ണ്ണരൂപത്തിനു http://www.japi.org/january2008/O-17.htm)

17 comments:

Anonymous said...

Is this not a nonsense discussion? You have a few valid points , but you dont highlight it, instead you are highlighting your handicapped thoughts. A doctor is a service provider and a human being like a patient.A patient is not a brainless dumb for not understanding about his own health and better practices in life. Did you question about a teacher, pooojari, palleelachan, politician and police etc? How about their life? Are you accepting their service only after getting convinced about their life?

Your valid point is commercialization in medical field as in any other service sector.That has been discussed enough and even Dr.Sooraj is not denying it. This is not a problem with science or modern medicine.

Your scrap Ayurveda does not do any good or bad.As of now It is just like a plain water.So dont ever compare with it. If at all it has some genuine power or capabiility, you and me dont know about it since it is not undergone a complete research. Dont live on flat earth even at this 21st century.

അശോക് കർത്താ said...

പള്ളിലച്ചനെപ്പോലെയോരാഷ്ട്രീയക്കരനേയോ പോലെ മതി ഒരു ഡോക്ടറെങ്കില്‍ എനിക്കെന്താ വിരോധം? ഡോകടര്‍ വെറും സര്‍വ്വീസ് പ്രൊവൈഡറാണോ? എങ്കില്‍ സഹിക്ക്യ തന്നെ. കുഷ്ഠം പിടിച്ച ഡോക്ടറുടെ അറ്റുത്ത് എത്ര രോഗികള്‍ പോകും? സര്‍വ്വീസ് പ്രൊവൈഡര്‍ അവിടെ ഇരിക്കട്ടെ. ഈ ഡോക്ടറന്മാര്‍ ചികിത്സിക്കുന്നതിനു വല്ല ഫലവും കിട്ടുമായിരുന്നെങ്കില്‍ അവര്‍ ആദ്യം സ്വന്തം അസുഖമല്ലെ ഭേദമാക്കാന്‍ നോക്കു? അതാണു ഞാന്‍ ചോദിച്ചത്? മോഡെണ്‍ മെഡിസിന്‍ തീരെ അപര്യാപ്തമായിരിക്കുകയാണു. അത് പുതു വഴികള്‍ തേടണം. സാങ്കേതികതയുടെ ഗിമിക്കുകള്‍ കൊണ്ട് അസുഖം മാറില്ല. അതു കൊണ്ട് കച്ചവടം മാത്രമേ നടക്കു.

Anonymous said...

So you came to a conclusion that, it is not only problem with doctor, but it is a problem modern medicine and it is not an appropriate methodology.Am I understood right?

Now you share your thoughts on :

what are the new ways you suggest for modern medicine to seek for?

What are the alternative solutions are you going to provide for each prevailing disease?

What is the basic change need to be implemented in science of medicines?

Because you only told that , just preaching is not good!

ചന്ദനമരം said...

പാരമ്പര്യത്തിന്റെ ചിതല്‍പ്പുറ്റിനകത്ത്‌ ഒളിച്ചിരിക്കുന്ന ഒരാളാണു ഏ.കെ. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ആധുനിക കാലത്തിനു പഥ്യമാവുക പ്രയാസവുമായിരിക്കും. എങ്കിലും ചില വ്യത്യസ്ഥതകള്‍ അതില്‍ കാണാറുണ്ട്‌. നമ്മുടെ തന്നെ ഉള്ളില്‍ എവിടെയോ മറഞ്ഞിരിക്കുന്ന ഒരു അപരിചിതനായ വ്യക്തിയുടെ സ്വരം പോലെ. അതില്‍ കവിഞ്ഞ്‌ അതിനെ ഒരു പ്രായോഗിക പദ്ധതിയായിക്കാണുന്നതാണു ഇത്ര ഈര്‍ഷ്യയും പകയും ഉണ്ടാക്കാനിടവരുത്തുന്നത്‌. റൂട്ട്‌ക്‍കോസ്‌ വൈദ്യത്തിന്റെ വാണിജ്യവല്‍ക്കരണത്തേക്കുറിച്ച്‌ തന്റെ കമന്റില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. മെഡിക്കല്‍ രംഗം പോലെ തന്നെ മനുഷ്യന്റെ 'വ്യഥ' കൈകാര്യം ചെയ്യുന്ന ഒരു മേഖലയാണു ജുഡീഷറിയും. കാലത്തിന്റെ രോഗം അവിടെയും വാണിജ്യവല്‍ക്കരണത്തിന്റെ അക്കേഷ്യകള്‍ പിടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌. പക്ഷെ അതിനെ ഒരു പരിധി വരെ ചെറുത്ത്‌ നിര്‍ത്തുന്നത്‌ നിയമരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ മൂല്യബോധം തന്നെയാണു. ഏതു രംഗത്തിന്റേയും അധഃപ്പതനത്തിനു കാരണം ആ രംഗത്തുള്ളവര്‍ സഹായിച്ചു കൊടുക്കുന്നതാണു. മെഡിക്കല്‍ രംഗത്ത്‌ ഇതു വളരെ വ്യക്തമായിക്കാണാം. മെഡിക്കല്‍ പ്രാക്റ്റീഷണന്മാര്‍ അനായാസമാണു വാണിജ്യവല്‍ക്കരണത്തിന്റെ കൈകളില്‍ ചെന്ന് പതിക്കുന്നത്‌. എന്തെങ്കിലും പുതുമോടിയോ, കാറോ ആഭരണമോ ഓഫര്‍ ചെയ്യപ്പെടുമ്പോള്‍ തങ്ങളുടെ അടിസ്ഥാനം മറക്കുന്നവരാണു ഭൂരിഭാഗം മെഡിക്കോകളും. മരുന്ന് കമ്പനികള്‍ അവരെ വീഴ്ത്തുവാനുള്ള എല്ലാ വഴികളും നോക്കിക്കൊണ്ടിരിക്കും. അതില്‍ നിന്ന് മോചനമില്ല എന്ന ഭാവമാണു മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക്‌. ഇത്‌ തങ്ങളുടെ തെറ്റാണെന്ന് തിരിച്ചറിഞ്ഞ്‌, അതിനു പാവം രോഗികളെ ബലിയാടാക്കേണ്ടതില്ല എന്ന് എന്തു കൊണ്ട്‌ ചിന്തിക്കുവാന്‍ കഴിയുന്നില്ല. ഇന്നെന്താണു വണ്‍-മാന്‍ ക്ലിനിക്കുകള്‍ നടത്താന്‍ മെഡിക്കോകള്‍ മുന്നോട്ട്‌ വരാത്തത്‌? എല്ലാ രോഗവും സ്പെഷാലിറ്റികളില്‍ പരിശോധിക്കപ്പെടേണ്ടതാണോ? രോഗികള്‍ക്ക്‌ ആത്മവിശ്വാസവും ലഘുവായ ചികിത്സാ തുടക്കവും നല്‍കാന്‍ ആരും പരിശ്രമിച്ച്‌ കാണുന്നില്ല. വലിയ വലിയ ആശുപത്രികളില്‍ ചെന്നാല്‍ എന്തൊരപരിചിതത്ത്വമാണു? ചികിത്സിക്കുന്ന ഡോക്ടറെ നമ്മുക്ക്‌ പലപ്പോഴും കാണാനാവില്ല. ഒന്നിനും വ്യക്തമായ ഉത്തരം കിട്ടില്ല. വല്ലാത്ത ഒരു ദുരൂഹത കൊണ്ട്‌ മറച്ചു പിടിച്ചിരിക്കുകയാണു ആധുനിക വൈദ്യരംഗം.(പക്ഷെ പണം കെട്ടുന്ന കാര്യത്തില്‍ ഒരു ദുരൂഹതയുമില്ല!!) ഡോക്ടര്‍-രോഗി ബന്ധം എന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ചൂഷണത്തിനു കളമൊരുക്കുകയാണു ഇത്തരം അവ്യക്തതകളുടെ ലക്ഷ്യം. ഇതൊക്കെ കാണുമ്പോള്‍ വൈദ്യരംഗത്തെ അടച്ചാക്ഷേപിക്കുന്നതില്‍ കുറ്റം പറയാന്‍ തോന്നുമോ?

Anonymous said...
This comment has been removed by the author.
Anonymous said...

ചന്ദനമരം, നമ്മള്‍ ഒരേ പേജിലാണെന്നു തോന്നുന്നു.
വാണിജ്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ അതീവദു:ഖിതരാ‍ണു നമ്മളെല്ലാം.പക്ക്ഷെ ആധുനിക വൈദ്യശാസ്ത്രം എന്ന ശാസ്ത്ര ശാഖയെയും പൊതുവെ ശാസ്ത്രത്തെയും വെറുക്കാന്‍ മാത്രം അഹങ്കാരിയല്ല ഞാന്‍.ഹോട്ടലുടമയും, ഹോട്ടലും നല്ലതല്ലെന്നു വച്ച് , ഭക്ഷണം എന്ന concept-നെ തള്ളിപ്പറയാന്‍ എന്നെ കിട്ടില്ല..

Dr.Blog said...

ഹഹഹ

മെഡിസിനു പഠിച്ചാല്‍ രോഗം ഇല്ലാതാകുമെന്നാണോ സുഹൃത്തേ ഈ പറയുന്നത്‌? അതോ ഡോക്ടര്‍മാര്‍കൊന്നും അസുഖം വരൂല്ലാ എന്നും വിചാരിച്ചിരിക്കുവായിരുന്നോ ?

എന്തൊരു ന്യായീകരണം എന്റെ സഹോദരാ.

ചികില്‍സിക്കുന്നതുകൊണ്ട്‌ രോഗികളൊന്നും ഇപ്പോള്‍ ചെരുപ്പത്തിലേ മരിക്കുന്നില്ല അവരെല്ലാം വളരെക്കാലം രോഗവും കൊണ്ടു നടക്കുന്നത്രേ. അതും ഡോക്ടര്‍മാരുടെ കുറ്റം !

അശോക് കർത്താ said...

1.ഹോട്ടലുടമയും ഹോട്ടലും നല്ലതല്ലെന്ന് വച്ച്‌, ഭക്ഷണം എന്ന concept-നെ തള്ളിപ്പറയാന്‍ എന്നെ കിട്ടില്ല........rootcasue....

തികച്ചും ശരിയായ ഉപമ! മോഡേണ്‍ മെഡിസിനു ഇത്‌ നന്നായി ചേരും. വിശപ്പിനു ഹോട്ടല്‍ ഭക്ഷണം പോലെ രോഗത്തിനു ആശുപത്രി ചികിത്സ!! സത്യം ഉള്‍ക്കൊണ്ട്‌ അറിയാതെ പുറത്തേക്ക്‌ വന്ന വാക്കുകളാണിത്‌. താങ്കളുടെ സുതാര്യസമീപനത്തിനു നന്ദി. ഹോട്ടലുകള്‍ ലാഭമുണ്ടാക്കാനുള്ള കച്ചവടസ്ഥാപനങ്ങളാണു. ആശുപത്രികളും. വിശക്കുന്നവനു മറ്റ്‌ ഗത്യന്തരമില്ല. രോഗം വന്നവനും. മനേജുമെന്റിന്റെ താല്‍പര്യം സംരക്ഷിക്കുന്ന കുക്കുകളാണു ഡോക്ടറന്മാര്‍. അജുമോമോട്ടയൊ എന്തു പാഷാണമോ ചേര്‍ത്താലും കുഴപ്പമില്ല വായ്ക്ക്‌ രുചിയുണ്ടെന്ന് തോന്നിച്ചാല്‍ മതി. രോഗിക്ക്‌ അസുഖം ഭേദമായില്ലെങ്കിലും ബന്ധുക്കള്‍ക്ക്‌ പരമാവധി സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണം. ദോശ ചുടാന്‍ ആളുവന്നില്ലെങ്കില്‍ പറോട്ടക്കാരനെ കയറ്റി നിര്‍ത്തണം. സര്‍ജ്ജന്‍ വന്നില്ലെങ്കില്‍ ബാര്‍ബറായാലും തരക്കേടില്ല. രണ്ടുപേരും കത്തി പിടിക്കുന്നവരാണല്ലോ. എത്ര അര്‍ത്ഥവ്യാപ്തിയുള്ള ഒരു കമന്റാണു റൂട്ട്‌കോസ്‌ ഇട്ടത്‌. നന്ദി.

ഇതിനു തന്നെ മറ്റൊരു വശമുണ്ട്‌. ഭക്ഷണം ഹോട്ടല്‍ ഭക്ഷണം മാത്രമല്ല. വീട്ടിലെ ഭക്ഷണം. അമ്മയുടെ ഭക്ഷണം. അത്‌ ശാസ്ത്രീയമായി ഉണ്ടാക്കുന്നതാണോ? അല്ല. പാരമ്പര്യ വഴിക്ക്‌ ഉണ്ടാക്കിപ്പോരുന്നതാണു. അതാണു ഏറെപ്പേര്‍ക്കും ഇഷ്ടം. മനസിനും ശരീരത്തിനും ഏറെ ഹിതകരവുമാണു. അങ്ങനെയും ഒരു വീക്ഷണം ഈ കമന്റ്‌ നല്‍കുന്നു. വീണ്ടും നന്ദി.
ഇനി ഇതിനു മുന്‍പിട്ട കമന്റിലേക്ക്‌ പോകാം.
1.So you came to a conclusion that, it is not only problem with doctor.....അല്ല. ഇത്‌ താങ്കളുടെ ഒരു നിഗമനമാണു. ഡോക്ടറേയും ഡോക്ടറുടെ പ്രവര്‍ത്തിയേയും എങ്ങനെ വേറിട്ട്‌ കാണാന്‍ കഴിയും? ഡോക്ടറാകുന്ന മനുഷ്യന്റെ മനസാണു ഡോക്ടറുടെ പ്രവര്‍ത്തിയായി പുരത്ത്‌ വരുന്നത്‌. അതിപ്പോള്‍ ശാസ്ത്രത്തെക്കാള്‍ ബിസിനസ്സിനോടാണു അടുത്ത്‌ നില്‍ക്കുന്നത്‌. അതിനിടയാക്കുന്നതോ മോഡേണ്‍ മെഡിസിനു ഒരു ഫിലൊസഫി ഇല്ലാത്തതു കൊണ്ടും.
2.what are the new ways you suggest for modern medicine to seek for?.....ന്യായമായ ആവശ്യം. എന്റെ ബ്ലോഗ്‌ കണ്ടിട്ട്‌ പെട്ടെന്ന് തോന്നിയ ഒരു വികാരത്തില്‍ നിന്ന് ഉദിച്ച ചോദ്യമാണിതെന്ന് തോന്നുന്നില്ല. സ്വന്തം അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാവണം. ഇതിനു ഉത്തരം തേടേണ്ടവര്‍ ആ രംഗത്ത്‌ നില്‍ക്കുന്നവരാണു. അതിനു സഹായകരമാകുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ചെയ്തു തരാന്‍ സന്തോഷമേയുള്ളു. എന്തായാലും ഈ ചോദ്യം വന്ന സ്ഥിതിക്ക്‌ ചെറിയൊരു പോസ്റ്റ്‌ തുടര്‍ന്നിടുന്നതാണു.
3.What are the alternative solutions are you going to provide for each prevailing disease?.....ഇതു രോഗത്തെക്കുറിച്ചും ചികിത്സയേക്കുറിച്ചും മോഡേണ്‍ മെഡിസിന്റെ പഴകിയ ചിന്തയില്‍ നിന്നുമുണ്ടായ ചോദ്യമാണു. ഒരു രോഗം ഒരു ചികിത്സ എന്നുള്ളത്‌ ശാസ്ത്ര ലോകത്ത്‌ എന്നേ കാലഹരണപ്പെട്ടു കഴിഞ്ഞു. രോഗം തന്നെ സ്ഥുല ശരീരം കടന്ന് ജീനുകളിലും അതിനപ്പുറം മനസിന്റെ തലത്തിലും ചെന്ന് നില്‍ക്കുന്നു. അപസ്മാരത്തിന്റെയും മറ്റ്‌ തലച്ചോര്‍ വൈകല്യങ്ങളിലും ഉള്ള ചികിത്സകളില്‍ ഈ ക്ലാസിക്ക്‌ കണ്‍സപ്റ്റ്‌ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. രോഗം ശരീരത്തിന്റെ ഒരു ഭാഗത്ത്‌ പ്രകടമാകുന്നെങ്കിലും അതിന്റെ പ്രഭവം ജീനുകളിലാണെന്നും, ആ ജീനുകളോ ഭൂതകാലത്തില്‍ നിന്നും ജന്മം വഴി കടന്നു വന്ന ഘടകങ്ങള്‍ കൊണ്ട്‌ സംഘടിക്കപ്പെട്ടിരിക്കുന്നതാണെന്നും, ശരീരത്തില്‍ അതിന്റെ നിയന്ത്രണം തലച്ചോറിനുള്ളില്‍ എവിടെയോ ആണെന്നുമാണു പുതിയ സങ്കല്‍പം. അവിടെ ഒറ്റയൊറ്റ രോഗങ്ങള്‍ ഇല്ല.

ഇപ്പോള്‍ മോഡേണ്‍ മെഡിസിനും ഡോക്ടറന്മാരും ശാസ്ത്രത്തിനു പുറത്താണു. താന്‍ എഴുതിക്കൊടുക്കുന്ന മരുന്നിന്റെ ബയോ കെമിസ്റ്റ്രി അറിയാവുന്ന ഡോക്ടറന്മാര്‍ എത്ര പേരുണ്ട്‌? റെപ്പ്‌ കൊണ്ടു വരുന്ന ഒരു സാധനം തള്ളുകയല്ലാതെ അതേക്കുറിച്ച്‌ പഠിക്കുന്ന എത്ര പേരുണ്ട്‌? നിങ്ങള്‍ ഓര്‍ക്കണം സമൂഹത്തിന്റെ വെണ്ണപ്പാളിയാണു ഡോക്ടറായി മാറുന്നത്‌. എന്നിട്ട്‌ എന്ത്‌ പ്രയോജനം? രോഗങ്ങളുടെ എണ്ണം കുറഞ്ഞോ? മനുഷ്യന്‍ കൂടുതല്‍ ആരോഗ്യവാനായോ? മോഡേണ്‍ മെഡിസിന്‍ 1930-1960 കാലഘട്ടത്തില്‍ ഉണ്ടാക്കിയ റിസള്‍ട്ട്‌ ഇന്ന് എന്താണു ഉണ്ടാക്കാത്തത്‌? അന്ന് ചികിത്സിച്ചാല്‍ രോഗം ഭേദമാകുമായിരുന്നു. ഇന്നോ?

Unknown said...

ak, ഇയ്യാള്‍ എന്തോന്നാ കൂവേ വലിയ സൂപ്പര്‍ ഡോക്ടറ് കളിക്കുന്നെ......അസുഖം വന്നാല്‍ നല്ല ഒരു ഡൊക്ടറെപ്പോയിക്കാണണം, എന്നിട്ട് അയാള്‍ പറയുന്ന പോലെ മരുന്നൊക്കെ കഴിച്ചാല്‍ അസുഖം മാറും. അല്ലാതെ ഡോക്ടറുടെ ജാതകവും കുടുംബപുരാണവുമൊക്കെ തപ്പി നടക്കാന്‍ നമുക്കെവിടെ സമയം. പണ്ടത്തെപ്പോലെ കണിയാനേം LMP ക്കാരേയും പോയിക്കണ്ട് വല്ലതും വാങ്ങിക്കഴിച്ചാല്‍ ചത്ത് പോകും. കാലം മാറിയതൊന്നും ഇയ്യാള്‍ അറിയുന്നില്ലെ? ഏത് കാട്ടിലാണാവോ കമ്പ്യൂട്ടറുമായി ഈ വിദ്വാന്‍ ഇരിക്കുന്നത്.

Anonymous said...

rootcasue പറയുന്ന പോലെ മോഡേണ്‍ മെഡിസിന്‍ ഒരു ഒറ്റപ്പെട്ട തുരുത്താണോ? അതോ ak പറയുന്ന പോലെ അതൊരു അറവുശാലയാണൊ? ചികിത്സയുടെ കാര്യത്തില്‍ മനുഷ്യനു സൌഖ്യം വരണമെന്നതേ ഒരു മാനദണ്ഡമായി എടുക്കാന്‍ കഴിയൂ. ഈ തര്‍ക്കങ്ങള്‍ ആരേയും എവിടെയും കൊണ്ടെത്തിക്കില്ല. ഡോ.എം.എസ്.വലിയത്താന്‍ Legacy of Charka യുടെ പ്രകാശവേളയില്‍ ഒരു വസ്തുത പറഞ്ഞത് ഓര്‍മ്മ വരുന്നു. ‘മോഡേണ്‍ സര്‍ജ്ജറിയുടെ നേട്ടങ്ങളേയും സംഭാവനകളേയും നമുക്ക് അവഗണിക്കാനാവില്ല. ഒപ്പം തന്നെ ഭാരതത്തിന്റെ വൈദ്യപാരമ്പര്യത്തേയും. ലോകത്ത് ആദ്യമായി ശസ്ത്രക്രിയ അവതരിപ്പിച്ചത് സുശ്രുതനാണു. ആധുനിക ചികിത്സാരംഗം മെച്ചപ്പെടുത്തുന്നതിനു അവര്‍ നേടിയ അറിവുകള്‍ കൂടി നാം പ്രയോജനപ്പെടുത്തണം’. ഇതാണു ശരിയെന്ന് എനിക്ക് തോന്നുന്നു

Anonymous said...

എന്തരണ്ണാ..അണ്ണന്‍ പുലിയാണല്ലോ..ഫിലോസഫിയും ബയോകെമിസ്റ്റ്രിയും എല്ലാം പഠിച്ച അണ്ണന്‍ എന്തിനാ ഈ ശിലായുഗവിശേഷോം പറഞ്ഞോണ്ടിരിക്കുന്നേ..
ആ മരവുരിയൊക്കെ ഉരിഞ്ഞു ഇങ്ങ് അമേരിക്കായിലേക്ക് വാ..അണ്ണന്‍ ആ ഠ വട്ടത്തില്‍ ഇരുന്ന് അവിടത്തെ ഡാക്കിട്ടറന്മാരെ കണ്ട് തോന്നുന്നതാ.. ബെസ്റ്റ് ഡോക്റ്റര്‍മാരുണ്ട് ഇവിടെ..
അവര്‍ക്ക് പണത്തോട് ആര്‍ത്തിയൊന്നുമില്ല (എനിക്കുമില്ല :-))... എത്രയെത്ര എമര്‍ജന്‍സി കേസുകളാണെന്നോ ചികിത്സിക്കപ്പെടുന്നത്? കുട്ടികള്‍ക്കൊക്കെ രോഗങ്ങള്‍ വളരെ കുറവാണ്..
അണ്ണന്‍ ഇങ്ങോട്ട് പോരുന്നോ?..ഇനി പാശ്ചാത്യം അലര്‍ജിയാണെങ്കില്‍, നമുക്ക് ഭൂമിയെ തിരിച്ച് വയ്ക്കാം..!

Suraj said...

നാലു മാസമേ ആയുള്ളൂ ഈയുള്ളവന്‍ ബൂലോകത്ത് വന്നിട്ട്. അതിനിടയ്ക്ക് ദാ, ഒരു പോസ്റ്റിന്റെ ബ്ലര്‍ബില്‍ തന്നെ റെഫറന്‍സ് ! ശിവ ശിവ!
കര്‍ത്താ സാറിനോട് എങ്ങനെയാണ് നന്ദി പറയ്കാ!

നടക്കട്ടെ നടക്കട്ടെ!

പിന്നെ "...ആധുനിക വൈദ്യമല്ലാതെ മറ്റൊന്നും രക്ഷയില്ലെന്ന് വാദിക്കുന്ന ഡോ.സൂരജിനേപ്പോലെയുള്ളവര്‍.."
എന്നെഴുതിയത് കണ്ട് എനിക്കു ചിരി നിര്‍ത്താനാവുന്നില്ല! മാഷ് ഏതോ താളിയോലയില്‍ ബ്ലോഗെഴുത്ത് തുടങ്ങാന്‍ പോകുന്നെന്ന് കേട്ടു.

ഈ 'ആധുനിക വൈദ്യം' എന്നതു കൊണ്ട് മാഷ് ഉദ്ദേശിക്കുന്നത് എന്താണോ ആവോ!

ഏതായാലും നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് മനുഷ്യ സഞ്ചാരംകിട്ടുന്ന ഈ ബ്ലോഗില്‍ വിവാ‍ദങ്ങള്‍ക്ക് മറുപടിയെഴുതി സമയം കളയാന്‍ ഈയുള്ളവനില്ല.
അക്ഷരകഷായം നിര്‍ബാധം തുടരുക ജല്പനങ്ങള്‍...അതു താങ്കളുടെ സ്വാതന്ത്ര്യമാണ്- ബ്ലോഗിന്റെ ജനാധിപത്യം തരുന്ന സ്വാതന്ത്ര്യം.

ഒന്നുമില്ലെങ്കിലും ഇങ്ങനെയൊന്നുമല്ല വൈദ്യം എന്ന് ഈ ബ്ലോഗു വായിച്ചിട്ടെങ്കിലും നാലാള്‍ അറിയുമല്ലോ.

നമോവാകം!

അശോക് കർത്താ said...

ശാസ്ത്രത്തിന്റെ പരിമിതിയാണു താങ്കളേയും ഉത്സാഹക്കമ്മിറ്റിക്കാരേയും പ്രകോപിതരാക്കുന്നത്. ഞാന്‍ എഴുതുന്നത് ഒരു സയന്‍സ് കോളമല്ല. മനുഷ്യന്റെ അനുഭവത്തില്‍ വരുന്ന ശാസ്ത്രത്തെപ്പറ്റിയാണു. അതിലെ പലസമസ്യകള്‍ക്കും താങ്കള്‍ ഇനിയും ഉത്തരം പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ഇനിയൊരിക്കല്‍ പറയാന്‍ കഴിഞ്ഞേക്കും. എന്തായാലും താങ്കളുടെ അന്വേഷണ ത്വര അഭിനന്ദനാര്‍ഹമാണു. ഇന്ത്യന്‍ ഈട് വയ്പുകളിലേക്ക് കൂടി അതൊന്ന് തിരിഞ്ഞാല്‍ സമൂഹത്തിനു പ്രയോജനപ്പെടും.
സൌഹൃദപൂര്‍വ്വം
എ.കെ

അങ്കിള്‍ said...

പ്രിയ എ.കെ.,

വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു. നാം ചികിത്സക്ക്‌ വേണ്ടി അഭയം തേടുന്ന ഡോക്ടര്‍മാര്‍ അസുഖങ്ങളില്‍ നിന്നും മുക്തരല്ലെന്ന് തന്നെ യാണ്‌ ന്മുക്കേല്ലാം അരിയാവുന്നത്‌. അതെല്ലാം പറയുന്നതോടൊപ്പം ഡോ.സൂരജിന്റെ പേര് വലിച്ചിഴച്ചപ്പോള്‍ താങ്കളുടെ ഈ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടായിപ്പോകുന്നു. അതൊഴിവാക്കിയിരുന്നുവെങ്കില്‍, ഇതു തീര്‍ച്ചയായും നര്‍മ്മത്തില്‍ കലര്‍ന്ന ഒരു സീരിയസ് ലേഖനമായി കരുതാമായിരുന്നു.

Anonymous said...

എന്താ‍യാലും വേദങ്ങളുടെ വരിക്കാര്‍ മിനിമം സംസ്കാരം പാലിക്കണംന്ന് എതോ ഒരു അനിയന്‍ താക്കീത് ചെയ്തോണ്ട് , അണ്ണന്റെ കമന്റ് മറുപടിയില്‍ ആ മര്യാ‍ദ കാണാനുണ്ട്..അനിയാ റൂട്ട് കേസേ..നീയും പുലി തന്ന് കേട്ടാ..

അണ്ണാ ശാസ്ത്രം പരിമിതിയുള്ളതു തന്നാന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ട്. അണ്ണന്റെ പരിമിതിയില്ലാത്ത സാധനം ശാസ്ത്രം എടുത്തോണ്ട് പോവൂല്ല..വിട്ടേക്ക്...
അണ്ണന്റെ സമസ്യക്ക് (മനുഷ്യന്റെയല്ല) ഉത്തരം പറയാനൊന്നും ശാസ്ത്രത്തിനു സമയം കിട്ടൂല്ല..

മേമ്പൊടി: വേദസ്യ: ആരെയെങ്കിലും ചുരണ്ടസ്യ..
(അനിയാ, ആരെയെങ്കിലും ചുരണ്ടണമെങ്കില്‍ വേദം പഠിക്കണം)

അശോക് കർത്താ said...

അങ്കിളിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് ആ ഡോക്ടറെ ഒഴിവാക്കിയിരിക്കുന്നു. അദ്ദേഹം ആ ഏജ് ഗ്രൂപ്പില്‍ വരില്ലെന്ന് എനിക്കറിയില്ലായിരുന്നു. ക്ഷമിക്കണം. അദ്ദേഹം ഒരു യുവ ഡോക്ടര്‍ ആയിരിക്കുമെന്നാണു ഞാന്‍ കരുതിയിരുന്നത്. അല്ലെന്ന് അങ്കിളിന്റെ കമന്റില്‍ നിന്ന് മനസിലായി.

Anonymous said...

എന്തര് അണ്ണാ പണി ഒന്നുമില്ലേല് തിരയെണ്ണണ്ണാ ..ചുമ്മാ ലവന്മാരെ ഉപദേശിക്കണ് ..
ഉളുപ്പ് തൊട്ട് തീണ്ടിയിട്ടില്ലല്ലെ... തൊലി ഏതിന്റെതാ കാട്ടു പോത്തിന്റെയാ ..കാണ്ടാമൃഗത്തിന്റെയാ