Sunday, December 30, 2007

ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ........

HPV വൈറസ്സ്‌ ബാധയ്ക്ക്‌ ആധുനിക സാനിട്ടറി നാപ്‌കിനുകള്‍ മാദ്ധ്യമമാകാനിടയുണ്ടെന്ന് അക്ഷരക്കഷായത്തില്‍ എഴുതിയിരുന്ന പോസ്റ്റിനോട്‌ ചിലരെങ്കിലും പ്രതികരിച്ചത്‌ വേണ്ടത്ര ഗൗരവത്തോടെയായിരുന്നില്ല. സ്ത്രീസമൂഹത്തെ മുച്ചൂടും രോഗാതുരമാക്കാനിടയുള്ള ഒരു വിപത്തിനെ ലാഘവത്തോടെ കാണാന്‍ കഴിയുന്നത്‌ അത്ഭുതപ്പെടുത്തുന്നു. നിലവില്‍ ചികിത്സയുള്ള രോഗമല്ല HPV ബാധ. എന്നിട്ടും അതു വരാതിരിക്കാനുള്ള ഒരു സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ ജീവിതക്രമം മാറിപ്പോയതു കൊണ്ട്‌ ഇനി തിരിച്ച്‌ പോക്കാവില്ലെന്ന ഒരു നിലപാടാണു പലരും കൈക്കൊണ്ടത്‌. മരിച്ച്‌ പോയാലും, കമ്പനി നിര്‍മ്മിത മാസമുറത്തുണികള്‍ വിടില്ല എന്നതായിരുന്നു മനോഭാവം. ഇതു സമകാലിക മലയാളിയുടെ ആന്തരിക ഭാവങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.
അരി കടയില്‍ നിന്ന് വാങ്ങാവുന്ന ഒരു സാധനം മാത്രമാണെന്ന തോന്നല്‍ പോലെയാണിതും. ഭൂമിയില്‍ മഴയും വെയിലുമൊക്കെ നോക്കി മനുഷ്യന്‍ കൃഷി ചെയ്തുണ്ടാക്കുന്നതാണു നെല്ലെന്നും അത്‌ കുത്തിയാണു അരി എടുക്കുന്നതെന്നും നാം മറന്നു. ഏതോ യന്ത്രം നിര്‍മ്മിച്ച്‌ പാക്ക്‌ ചെയ്ത്‌ തരുന്ന ഒരു പ്രോഡക്ടായി അരിയെ കാണാന്‍ നാം പഠിച്ചു. മലയാറ്റൂരിന്റെ 'വേരുകളി'ലെ നെല്‍വയല്‍ ചൂണ്ടിക്കാട്ടുമ്പോള്‍ 'ഇതെന്നാ, അരശിച്ചെടിയാ?' എന്ന് അത്ഭുതം കൂറുന്ന കഥാപാത്രമായി വളര്‍ന്നുകൊണ്ടിരിക്കുകയാണു നാം!!
സാമാന്യ ബുദ്ധിയുപയോഗിച്ചാല്‍ നാപ്‌കിന്നുകള്‍ ദോഷം ചെയ്യുന്നുണ്ടെന്ന് മനസിലാകും. ഈര്‍പ്പം വലിച്ചെടുത്ത്‌ ഉള്ളില്‍ ശേഖരിക്കുകയാണു നാപ്പികള്‍ ചെയ്യുന്നത്‌. മൂത്രം വീണു അടിവസ്ത്രം നനഞ്ഞാല്‍ ഉണ്ടാകുന്ന അസ്വസ്ഥത ഒന്നാലോചിച്ച്‌ നോക്കുക. അപ്പോള്‍ രക്തവും വിയര്‍പ്പും സ്രവങ്ങളും കൂടിക്കലര്‍ന്ന് തൊലിപ്പുറമേ തങ്ങിനിന്നാലോ? അതെല്ലാം നാപ്പി ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്നുണ്ടെന്ന് നിങ്ങള്‍ പറയും.
ഒരു കഷണം സ്പോഞ്ച്‌ എടുത്ത്‌ പരസ്യത്തില്‍ കാണുന്നപോലെ കുറച്ച്‌ മഷിയൊഴിച്ച്‌, അല്‍പനേരത്തിനു ശേഷം അമര്‍ത്തിനോക്കുക. വിരലുകളില്‍ മഷി പറ്റുമോ? നിങ്ങളുടെ പരീക്ഷണത്തിലെ സ്പോഞ്ച്‌ തുറന്നിരിക്കുന്നതായത്‌ കൊണ്ട്‌ കുറേ മഷി ബാഷ്പീകരിച്ച്‌ പോകും. അതുകൊണ്ട്‌ മഷി ഒഴിച്ച ശേഷം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ്‌ കുറച്ചു കഴിഞ്ഞ്‌ വീണ്ടും പരീക്ഷിക്കുക. ഇപ്പോള്‍ വിരലില്‍ പറ്റുന്ന മഷിയുടെ നനവ്‌ എത്രയുണ്ട്‌? ആദ്യപരീക്ഷണവുമായി ഈ റിസള്‍ട്ട്‌ ഒന്ന് താരതമ്യം ചെയ്ത്‌ നോക്കു. വ്യത്യാസം മനസിലാകും!ഇതു തന്നെയാണു അവിടേയും സംഭവിക്കുന്നത്‌.
രണ്ടാമത്തെ പരീക്ഷണത്തിലെ സ്പോഞ്ച്‌ പിഴിഞ്ഞാല്‍ മഷി ഇറ്റും. ഓടുകയും ചാടുകയും ഒക്കെ ചെയ്യുമ്പോള്‍ നാപ്പികളും പിഴിയപ്പെടും. അപ്പോള്‍ ഇറ്റുന്ന മലങ്ങള്‍ എവിടെ വീഴും? വീണ്ടുമത്‌ ശ്ലേഷ്മസ്തരങ്ങളില്‍ പടരുകയും ഉള്ളിലേക്ക്‌ ആഗീരണം ചെയ്യപ്പെടുകയും ചെയ്യില്ലെ? ഒരു തുള്ളി മൂത്രം വീണാല്‍ അസഹ്യതപ്പെടുന്ന നിങ്ങള്‍ അതിഷ്ടപ്പെടുമോ? അതു രോഗമുണ്ടാക്കുമോ എന്നത്‌ വേറെ കാര്യം. ആ സ്പര്‍ശം നിങ്ങള്‍ ഇഷ്ടപ്പെടുമോ?പരുത്തിത്തുണിക്കുള്ള മെച്ചം രക്താദികള്‍ അതില്‍ പടരുന്ന പാടെ കുറേ ബാഷ്പീകരിച്ച്‌ പോകും. ഈര്‍പ്പം ഉടനുടന്‍ വലിച്ചെടുക്കുകയും ചെയ്യും. ചര്‍മ്മത്തിനു ഹിതകരമാണു പരുത്തി. വിഷമദിവസങ്ങളില്‍ ഓടാതെയും ചാടാതെയും അടങ്ങി ഒരിടത്തിരിക്കാന്‍ പറയുന്നത്‌ തുണി പിഴിയപ്പെടാതിരിക്കാനാണ്‌. ഹൈജീനിന്റെ ഒരു പാഠമാണത്‌.
പിന്നെയുള്ള പരാതി കാലദോഷത്തേപ്പറ്റിയാണു.ആധുനിക ജീവിതത്തിന്റെ തിക്കിനേക്കുറിച്ചും തിരക്കിനേക്കുറിച്ചും പലരും വേവലാതിപ്പെട്ടു കണ്ടു. അതു കൊണ്ടാണു തുണി കഴുകിയെടുക്കാന്‍ നേരം കിട്ടാത്തതെന്നും പറയുന്നു. എന്തു തിക്ക്‌? എന്ത്‌ തിരക്ക്‌? ഇതൊരു മിസ്റ്റിഫിക്കേഷനാണു. നിങ്ങള്‍ക്ക്‌ കമ്പമോ ആവശ്യമോ ഉള്ള ഒരു കാര്യത്തിനും നിങ്ങള്‍ക്ക്‌ തിക്കോ തിരക്കോ ഇല്ല. ഒരു തിരത്തുണി അലക്കിയെടുക്കാന്‍ നേരമില്ലാത്തവര്‍ സപ്താഹങ്ങള്‍ക്കും, ധ്യാനം കൂടലുകള്‍ക്കും, മത പ്രസംഗങ്ങള്‍ക്കും സമയം ഉണ്ടാക്കി പോകും. ടി.വിയുടെ മുന്നിലിരുന്ന് സീര്യലുകളും അണ്‍റിയാലിറ്റി ഷോകളും കണ്ട്‌ വെള്ളമിറക്കാന്‍ എത്ര നേരം വേണമെങ്കിലും നിങ്ങള്‍ക്കുണ്ട്‌. കണ്ട ആരോഗ്യമാസികള്‍ ഒക്കെ വായിച്ച്‌ രോഗമുണ്ടാക്കാന്‍ ധാരാളം നേരമുണ്ട്‌. നെറ്റില്‍ തെന്നിനടക്കാനും സൗഹൃദവും കൂട്ടായ്മകളും സംഘടിപ്പിക്കുവാനും സമയക്കുറവില്ല്ല. തുണിക്കടകളിലും ജ്വല്ലറികളിലും എത്രനേരം വേണമെങ്കിലും ചെലവഴിക്കാനുണ്ട്‌. പക്ഷെ ഒരു തുണി നനച്ച്‌ ഉണങ്ങാനിടാന്‍ സമയമില്ല. നിങ്ങളുടെ കയ്യിലിരിപ്പുകൊണ്ട്‌ രോഗം വന്നിട്ട്‌ ആശുപത്രികളില്‍ പോയി കാത്ത്‌ കെട്ടിക്കിടക്കുമ്പോള്‍ ഈ സമയബോധം എവിടെപ്പോയി?
ചുരുക്കത്തില്‍ മെയ്യനങ്ങാന്‍ വയ്യാ എന്നുള്ളതാണു കാര്യം. അതിനു കാലത്തെ പഴിക്കരുത്‌. നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥ ആവശ്യമുണ്ടെങ്കില്‍ നേരം നിങ്ങളുടെ കൈക്കുള്ളില്‍ ഇഷ്ടം പോലെ...ഇല്ലെങ്കില്‍ ഇല്ല! അത്രേയുള്ളു.നമ്മുടെ പൊതുവായ ഒരു മാനസികസ്ഥിതി നമുക്ക്‌ ജീവിക്കാന്‍ ആഗ്രഹമില്ലെന്നതാണു. മലയാളികളില്‍ ഭൂരിഭാഗവും ഇന്നത്തെ ജീവിതത്തിനു മിസ്ഫിറ്റാണു. അര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരാനാവാത്തതിന്റെ ഒരു തരം നിരാശ. അതുകൊണ്ട്‌ കിട്ടിയ ജീവിതം അടിച്ചുപൊളിച്ച്‌ ചെലവാക്കി ത്തീര്‍ക്കുന്നു. അത്ര മാത്രം. ജീവിതത്തോട്‌ ഇത്ര കമിറ്റ്‌മെന്റില്ലാത്ത ഒരു സമൂഹം ലോകത്ത്‌ വേറെവിടെയെങ്കിലും ഉണ്ടാകുമോ? അതു കൊണ്ടാണു ഒരു കഷണം പരുത്തിത്തുണി കഴുകി വെയിലില്‍ ഉണക്കിയെടുത്ത്‌ ആരോഗ്യസംരക്ഷണം നടത്തുന്നതിനു പകരം 60ഉം 100ഉം രൂപകൊടുത്ത്‌ സിന്തെറ്റിക്ക്‌ സാധനങ്ങള്‍ വാങ്ങി ഉപയോഗിച്ച്‌ കാന്‍സര്‍ പോലുള്ള രോഗങ്ങളിലൂടെ കടന്ന് മരണം വാങ്ങാന്‍ ശ്രമിക്കുന്നത്‌. രോഗം വന്ന് മരിച്ചാല്‍ ഒരു ഗുണമുണ്ട്‌. മരിക്കാന്‍ ഒരു കാരണമായി. അവനവന്റെ തെറ്റും കുറ്റോം മറച്ച്‌ വയ്ക്കാം. കുറ്റം മുഴുവനും രോഗത്തിനും കാലത്തിനും. എങ്ങനെയുണ്ട്‌ മലയാളി?

131 comments:

ak said...

ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ.........

അങ്കിള്‍ said...

പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍, തലക്കെട്ടിനോട്‌ യോജിക്കാതിരിക്കാന്‍ പറ്റുന്നില്ല.

കൃഷ്‌ | krish said...

ഹാ ഹാ..:)

ദേവതീര്‍ത്ഥ said...

തീര്‍ച്ചയായും നൂറുവട്ടം

കാവലാന്‍ said...

ഇവിടെ 'ഫെമിനി'മണിയൊരുവളായുധ പാണിയായില്ലയോ കള്ളനെ ക്കൊല്ലുവാന്‍ ചൊല്ലുവിന്‍.!

Prasanth. R Krishna said...
This comment has been removed by the author.
Prasanth. R Krishna said...

"ചൊറിതണം പറിച്ചടിക്കണം ഈ ബ്ലോഗറെ........" ശരിക്കും നിരാശജനകമാണ് ഈ തരത്തിലുള്ള പോസ്റ്റുകള്‍. ഓരു സാധാരണ പരുത്തിതുണി പാഡുകളായ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍, അതിന്റെ ദോഷ വശങ്ങള്‍ ഇതൊക്കെ നന്നായി പഠിച്ചശേഷമാണ് ഇങ്ങനയുള്ള പാഡുകള്‍ വിപണിയില്‍ എത്തിയതും പ്രചുര പ്രചാരം നേടിയതും. പൊതുവേ പിശുക്കന്‍‌മാരായ മലയാളികള്‍ എന്തുകൊണ്ട് 100രൂപാവിലയുള്ളപാഡുകള്‍ വാങ്ങി തന്‍റെ ഭാര്യക്കുകൊടുക്കുന്നു അല്ലങ്കില്‍ ഭര്യ എന്തിനു അതിനു നിര്‍ബന്ധം പിടിക്കുന്നു. സാധാരണ പരുത്തിതുണിയില്‍ ബയോഡീഗ്രേഡബിള്‍ ആയ സെലുലോസ് ആണ് എന്നതുകൊണ്ട് ബാക്ടീരിയ ഇന്‍ഫക്‍ഷന്‍ വളരെ എളുപ്പവും, അതുപോലെ അതു വലിച്ചെടുക്കുന്ന ഈര്‍പ്പത്തിന്‍റെ അളവ്‌ വളരെ തുലോം ആണ് എന്ന് ഏതൊരു കൊച്ചുകുട്ടിക്കുപോലും അറിവുള്ള ഒന്നാണ്.

പണ്ട്കാലത്ത് നമ്മുടെ മുത്തശ്ശിമാര്‍ ഇതല്ലേ ഉപയോഗിച്ചത് എന്നു ചോദിക്കാം. ശരിയാണ് അവര്‍ ഇതുതന്നയാണ് ഉപയോഗിച്ചത്. പക്ഷേ അവര്‍ക്ക് അത് ഇടക്കിടക്ക് മാറ്റാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ത്രീകള്‍ രാവിലെ ജോലിക്കുവേണ്ടി ഓഫീസില്‍ പോയാല്‍ വൈകിട്ടാണ് തിരികെ വരിക. ബസ്സിലും മറ്റും യാത്രചെയ്യുമ്പോള്‍, ഒഫീസില്‍ ചെല്ലുമ്പോള്‍ ഒന്നും ഇടക്കിടക്ക് മാറ്റാന്‍ കഴിയില്ല. പിന്നെ വിപണിയിലെ പാഡുകള്‍ സിന്തറ്റിക് ഫൈബറികള്‍ ആണ്. സൂപ്പര്‍ അബ്സോര്‍ബന്‍റ് പോളിമറുകള്‍ കൊണ്ടുണ്ടാക്കിയ പാഡുകള്‍ വലിച്ചെടുക്കുന്ന ഈര്‍പ്പം പോളിമറുകളെ ജല്ലുചെയ്യിക്കാന്‍ ഉപയോഗിക്കപെടുന്നതുകൊണ്ട് രക്തവും വിയര്‍പ്പും സ്രവങ്ങളും കൂടിക്കലര്‍ന്ന് തൊലിപ്പുറമേ തങ്ങിനില്‍ക്കാതെ അതെല്ലാം നാപ്പി ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്നു.

ഒരുബ്ലോഗിടും മുന്‍പേ അതിന്‍റെ ആധികാരികത അറിയുക. ‍ അതിനെപറ്റി പഠിച്ച ശേഷംമാത്രം പബ്ലിഷ്ചെയ്യുക. വെറുതേ അന്ന് ബസ്സില്‍ സംഭവിച്ചത്, ബുള്‍സൈ ഐസ്ക്രീം എന്നൊക്കെയുള്ള ബ്ലോഗുകള്‍ പോലെഅല്ല ഇത്തരം ആധികാരികവും സാമൂഹ്യപ്രാധാന്യ്‌വും ഉള്ളബ്ലോഗുകള്‍...

....കൈയ്യില്‍ കിട്ടിയാല്‍ വെറുതേ ചൊറിതനം വച്ച് അടിച്ചാല്‍ പോരാ നായക്കുറിഞ്ഞി ദേഹം മുഴുവന്‍ പൊശിയിട്ടേ ചൊറിതനം വച്ച് അടിക്കാവൂ...ഈ ലിങ്കില്‍ പോയാല്‍ ആധുനിക സാനിട്ടറി പഡുകളെകുറിച്ച് കുറച്ചൊക്കെ അറിയാന്‍ കഴിയും.

http://Prasanth R Krishna/watch?v=P_XtQvKV6lc

വക്കാരിമഷ്‌ടാ said...

പ്രശാന്തേ, ബയോഡിഗ്രെഡബിലിറ്റി എങ്ങിനെയാണ് ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്നത് എന്നൊന്ന് പറയാമോ?

പ്രശാന്തിന്റെ രണ്ടാമത്തെ ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റിയല്ലേ അശോക് കര്‍ത്ത ഈ പോസ്റ്റിലും ഇതിനു മുന്നിലത്തെ പോസ്റ്റിലും പറഞ്ഞിരിക്കുന്നത് ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഞാന്‍ നേരത്തെ ഈ പോസ്റ്റും ഇതിനോടനുബന്ധിച്ച ആദ്യത്ത പോസ്റ്റും വായിച്ചിരുന്നു . കമന്റ് എഴുതാതെ പോയതാണ് . ഏതായാലും prasanth r krishna എഴുതിയല്ലോ . ഞാന്‍ എഴുതി വെറുതെ മുഷിപ്പിക്കണ്ട എന്ന് കരുതിയതാണ് . പ്രശാന്ത് നാപ്‌കിനെ പറ്റി ശരിയായിത്തന്നെ പറഞ്ഞു . അശോക് കര്‍ത്താ അശാസ്ത്രീയമായ ചില വിവരങ്ങളും എഴുതിയിട്ടുണ്ട് . അതിനൊക്കെ മറുപടി പറഞ്ഞാല്‍ പലര്‍ക്കും രസിക്കില്ല . ഒരു ഉദാഹരണം മാത്രം പറയാം . ഒരിടത്ത് അദ്ദേഹം പറയുന്നു : ഈ മാലിന്യങ്ങളെല്ലാം ശ്ലേഷ്മസ്തരങ്ങളിലൂടെ ശരീരം ആഗിരണം ചെയ്യില്ലേ എന്ന് . ആളുകള്‍ ഇപ്പോഴും വെച്ചു പുലര്‍ത്തുന്ന ഒരു അന്ധവിശ്വാസമാണിത് . വിയര്‍പ്പ് ശരീരം വീണ്ടും വലിച്ചെടുക്കുന്നു എന്ന് ഇപ്പോഴും പലരും കരുതുന്നുണ്ട് . എന്നാല്‍, വിയര്‍പ്പ് സ്രവിക്കുന്ന ഗ്രന്ഥികള്‍ ത്വക്കിലുണ്ട് . അത് അപ്പാടെ ബാഷ്പീകരിക്കപ്പെടുകയാണ് ചെയ്യുന്നത് . ശരീരത്തിന് പുറത്ത് നിന്ന് ഒന്നും തന്നെ അകത്തേക്ക് പ്രവേശിക്കാത്ത വണ്ണം സുസജ്ജമാണ് നമ്മുടെ ചര്‍മ്മം . തൊലിപ്പുറമേ നിന്ന് ഒന്നും തന്നെ ശരീരകോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുകയില്ല എന്ന് സാരം ! ഇനിയും കൂടുതല്‍ എഴുതി വിശ്വാസങ്ങളെ വൃണപ്പെടുത്താന്‍ ഞാന്‍ തുനിയുന്നില്ല .

വക്കാരിമഷ്‌ടാ said...

എന്റെ സംശയങ്ങള്‍ ഇവയാണ്:

1. HPV വൈറസ്സ്‌ ബാധയ്ക്ക്‌ ആധുനിക സാനിട്ടറി നാപ്‌കിനുകള്‍ മാദ്ധ്യമമാകാനിടയുണ്ടോ ഇല്ലയോ?

2. ആധുനിക നാപ്‌കിനുകള്‍ കണ്ടുപിടിക്കപ്പെടാനുള്ള കാരണം ശരിയായ രീതിയില്‍ അണുവിമുക്തമാക്കിയ പരുത്തിത്തുണികള്‍ അങ്ങിനെ ചെയ്താലും നല്‍‌കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണോ അതോ മാറിയ ജീവിത സാഹചര്യങ്ങളിലെ സൌകര്യങ്ങള്‍ നോക്കിയാണോ അതോ രണ്ട് കാരണങ്ങളുമുണ്ടോ?

3. പ്രശാന്ത് പറഞ്ഞ കാര്യങ്ങള്‍ - ബയോഡിഗ്രഡബിലിറ്റി എങ്ങിനെ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ തരും?

തൊലിപ്പുറത്തുനിന്നും ഒന്നും തന്നെ ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുകയില്ല എന്നത് ശരിയാണോ തെറ്റാണോ എന്നറിയില്ല (അതിനെപ്പറ്റി നോക്കണം). പക്ഷേ HPV വൈറസ്സ്‌ ബാധയ്ക്ക്‌ ആധുനിക സാനിട്ടറി നാപ്‌കിനുകള്‍ മാദ്ധ്യമമാകാനിടയുണ്ടോ ഇല്ലയോ എന്നതാണ് ഈ രണ്ടുപോസ്റ്റുകളുടെയും പ്രധാനപ്പെട്ട പോയിന്റ് എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സൌകര്യങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ച് ആരോഗ്യത്തെപ്പറ്റി മാത്രം ഒന്ന് നോക്കിയാല്‍ ആധുനിക നാപ്‌കിനുകളാണോ അതോ അണുവിമുക്തമാക്കിയ പരുത്തിത്തുണികളാണോ കൂടുതല്‍ നല്ലത് ?

വക്കാരിമഷ്‌ടാ said...

ഈ ലിങ്കില്‍, അബ്‌സ്ട്രാക്റ്റ് മാത്രം വായിച്ചതില്‍ നിന്നും, എന്റെ വായനകൊണ്ട് മനസ്സിലാക്കിയതില്‍ നിന്നും എന്തൊക്കെയോ ചര്‍മ്മത്തില്‍ കൂടി പെനെട്രേറ്റ് ചെയ്യുമെന്നാണ്. ഞാന്‍ മനസ്സിലാക്കിയത് പല രീതിയിലും തെറ്റാന്‍ സാധ്യതയുണ്ട്- ഓടിച്ചുള്ള ഒരു വായന മാത്രമായിരുന്നു.

Prasanth. R Krishna said...

വക്കാരിമഷ്‌ടാ സ്വയം ചെറുതവല്ലേ. ബയോഡിഗ്രഡബിള്‍ എന്നാല്‍ എന്ത് എന്ന് അറിയണം ആദ്യം. ബയോഡിഗ്രഡബിള്‍ ആയാല്‍ അതില്‍ ബാക്ടീരിയ എളുപ്പത്തില്‍ ആക്ട്ചെയ്യും. സെലുലോസ് എന്നത് ബയോഡിഗ്രഡബിള്‍ പോളിമറാണ്. അതില്‍ ബാക്ടീരിയ ആക്ട്ചെയ്ത് അതിനെ ഡീഗ്രേഡ് ചെയ്യുകയും ചെയ്യും.

The swelling of cellulose due to the absorbed body fluids will make a suitable medium for the fungal and bacterial growth. The bacterial colony will grow rapidly and will take ony limited time. These bacterias will cause the infection. But in the case of the synthetic fiber there is no such accelarating enzymes or products fro the fungal and bacterila growth in the Napkins. So conclussively the Napkins which are available in the market is safeset.

If you want more expalnation feel free to ask.

വക്കാരിമഷ്‌ടാ said...

ഈ ലിങ്കും നോക്കാവുന്നതാണ്

http://www.nature.com/jid/journal/v88/n5/abs/5613989a.html

വക്കാരിമഷ്‌ടാ said...

അപ്പോള്‍ ബയോഡിഗ്രെഡബിള്‍ പോളിമറുകള്‍ മെഡിക്കല്‍ ആപ്ലിക്കേഷനില്‍ ഉപയോഗിക്കുന്നത്?

Rajesh said...

"ബയോഡിഗ്രഡബിള്‍ ആയാല്‍ അതില്‍ ബാക്ടീരിയ എളുപ്പത്തില്‍ ആക്ട്ചെയ്യും."
under lab conditions ?
what about real conditions?
28-22 ഡിഗ്രി സെത്ഷ്യസില്‍ താപനിലയുള്ള ഒരു പ്രദേശമാണു കേരളം. അവിടെ ബാക്ടീരിയല്‍ ഗ്രോത്തിനുള്ള സാഹചര്യങ്ങളെപ്പറ്റി എന്ത് പഠനം നടന്നിട്ടുണ്ട്? എന്താണു റിസള്‍ട്ട്? ലാബില്‍ ഉള്ളത് ഒരു given condition ആണു. It can vary

positron said...

ശാസ്ത്രം വൈകാരികമാകുമ്പോള്‍ പ്രശാന്ത് കൃഷ്ണയെപ്പോലെയും കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയേപ്പോലെയും പ്രതികരിക്കാം. പാരമ്പര്യം ഒരു വികാരമാകുമ്പോള്‍ കര്‍ത്തായേപ്പോലെയും. ഇതിനിടയില്‍ ഒരു ചോദ്യമുണ്ട്. അനുഭവമാണോ ശാസ്ത്രം? അതോ അക്കാദമിക ജാര്‍ഗണുകളോ? പ്രശാന്തിന്റെ ലിങ്ക് ഒരു നാപ്പിക്കച്ചവടക്കാരനുവേണ്ടി എഴുതിയതാണെന്ന് വ്യക്തം. പണ്ട് തേങ്ങയെ ചതിച്ച പോലെ. അനുഭവം വച്ച് നോക്കുമ്പോള്‍ എന്ത് കൊണ്ട് HPV ബാധ കുതിച്ചുയരുന്നു എന്ന ചോദ്യം വരും. പണ്ട് അതിത്ര ഇല്ല. ശാസ്ത്രം വളരുമ്പോള്‍ രോഗം കുറയുകയല്ലെ വേണ്ടത്? അല്ലാതെ വികാസത്തിനൊപ്പമോ കൂടിയ തോതിലോ അപകടം ഉണ്ടാവുകയാണോ വേണ്ടത്?

അങ്കിള്‍ said...

ഈ പോസ്റ്റില്‍ തുടക്കത്തില്‍ തന്നെഒരു കമന്റിട്ടയാളാണ് ഞാന്‍.

അതിനു ശേഷം കഴിഞ്ഞ രണ്ടു മണിക്കുര്‍ സഹധര്‍മ്മിണിയുമായുള്ള വാഗ്വാദമായിരുന്നു, ഇതിനെപ്പറ്റി. സത്യം പറയട്ടെ. പലതിനും എനിക്ക്‌ മറുപടിയില്ലായിരുന്നു. ഞാന്‍ എടുത്തു ചാടി കമന്റിട്ടതായിരുന്നു എന്ന്‌ തോന്നുന്നു.

ജോലിക്കു പോകുന്ന ഒരു സ്ത്രീക്ക്‌ ഇതുകൊണ്ടുള്ള സൌകര്യങ്ങള്‍, ഒരു ദിവസം തന്നെ ഓഫീസില്‍ വച്ചുപോലും ഈ സാധനം മാറ്റേണ്ടി വന്നിട്ടുള്ള അവസരങ്ങള്‍, ശരീര സ്വാതന്ത്ര്യം, ഇങ്ങനെയൊരു സാധനം ധരിച്ചിട്ടുള്ളതുകൊണ്ടുള്ള മനഃധൈര്യം മുതലായ കരങ്ങളെപറ്റി ഘോരഘോരം വായിട്ടടിച്ച എന്റെ വീട്ടുകാരിയുടെ മുമ്പില്‍ പലതിനും മറുപടി മുട്ടിപ്പോയി.

അവസാനം എന്നോടൊരു ചോദ്യവും: ഇതുപയോഗിച്ചനുഭവമുള്ള ആരെങ്കിലുമാണോ ഇപ്പറഞ്ഞ നിങ്ങടെ ബ്ലോഗ്ഗര്‍. ഉപയോഗിച്ച എത്രപേര്‍ പോസ്റ്റിനെ അനുകൂലിച്ചു?

ഞാന്‍ ഉടന്‍ തന്നെ കം‌പ്യൂട്ടറിനടുത്തോട്ട്‌ മടങ്ങി, ഈ കമന്റ് രേഖപ്പെടുത്തതിരിക്കാന്‍ മനസ്സു വരുന്നില്ല, നേരത്തേ പറഞ്ഞത്‌ വിഴുങ്ങികൊണ്ടാണെങ്കില്‍ പോലും.

അങ്കിള്‍ said...

ഓ.ടോ:
ഒരു കാര്യം വിട്ടു പോയി. സുകുമാരന്‍ മാഷ്‌ പറഞ്ഞഃ
“തൊലിപ്പുറമേ നിന്ന് ഒന്നും തന്നെ ശരീരകോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുകയില്ല എന്ന് സാരം“
ശരിയാണോ. തൊലിപ്പുറത്ത്‌ പുരട്ടുന്ന ആയുര്‍വേദ എണ്ണകള്‍ പലതും ഫലം ചെയ്യുന്നത്‌ ശരീരത്തിനുള്ളിലോട്ട ആകിരണം ചെയ്യപ്പെടുന്നതുകൊണ്ടല്ലേ.

Prasanth. R Krishna said...

Dear Positron,

Its not the matter of emotion. Technlogy is growing and all we are enjoying its advantages. If one method is developing its have more advantages and leass disadvatages than te existing one. And more over I am not a spoke man of any just wnat to pass the knowledhe I have, and I am believing its also my duty.

വികാരം അല്ല വിചാരം ആണു വേണ്‍ടത്. പുതുമയെ ഉള്‍കൊള്ളനുള്ള മനസ്സുകാനിക്കണം. നമ്മള്‍ മലയാളികള്‍ക്കില്ലാതെപോയ ഒന്ന്. നിര്‍ഭഗ്യം എന്ന് അല്ലാതെ എന്തുപറയാന്‍. പണ്ട് നമ്മുടെനാട്ടില്‍ ട്രാക്ടര്‍ വന്നപ്പോള്‍ അ‍തിനെതിരെ കൊടിപിടിച്ചവരാണ് നമ്മള്‍. പിന്നീട് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ ആര്‍ക്കും തൊഴിലുകിട്ടാതെപോകും എന്നുപറഞ്ഞു സത്യാഗ്രഹവും വഴിതടയലും നടത്തിയവരഅണു മലയാളികള്‍. എന്നും പുതുമയെ ഉള്‍കൊള്ളാന്‍ നമ്മുടെ മനസ്സു സമ്മതിക്കറില്ല. അതുകൊണ്ട് നഷ്‌ടങ്ങള്‍ ആര്‍ക്കാണ്? നമുക്കോ നമ്മുടെ വരും തലമുറക്കോ? ഒന്നു ചിന്തിച്ചുനോക്ക്..

എതിരന്‍ കതിരവന്‍ said...

തൊലി (skin epithelium) രാസവസ്തുക്കളെ എളുപ്പം ആഗിരണം ചെയ്യും. nasal epithelium (മൂക്കിനകത്തെ നേര്‍ത്ത പാട) എന്തിനേയും അബ്സോര്‍ബ് ചെയ്യാന്‍ റെഡിയാണ്. skin epithelium ല്‍ എന്തെങ്കിലും കൂടുതല്‍ കയറ്റിവിടാന്‍ സ്വല്പം DMSO (Dimethyl sulfoxide) ചേര്‍ത്താല്‍ മതി. ഇവന്‍ plasma membrane lipid bilayer ല്‍ ചെറിയ സുഷിരങ്ങള്‍ ഉണ്ടാക്കി അകത്തേയ്ക്ക് കടത്തിവിടല്‍ എളുപ്പമാക്കും ഇപ്പോല്‍ ഇറങ്ങുന്ന ചില skin cream ല്‍ DMSO ചേര്‍ക്കാറുണ്ട്.

skin epithelium വഴി genetically modified DNA കടത്തിവിടനുള്ള പരീക്ഷണങ്ങള്‍ നടന്നു വരുന്നു. skin cancer നെ ചെറുക്കാന്‍. തൊലിപ്പുറത്തു പുരട്ടിയ plasmid DNA ചര്‍മ്മകോശങ്ങള്‍ക്കകത്തു കയറും.

ചൊറിയണം ചൊറിച്ചില്‍ ഉണ്ടാക്കുന്നത് അതിലെ oxalic acid ഉം അതുപോലുള്ള രാസവസ്തുക്കളും ചര്‍മ്മകോശങ്ങള്‍ക്കകത്തു കയറിപ്പറ്റിക്കഴിഞ്ഞശേഷം ഉണ്ടാക്കുന്ന റിയാക്ഷന്‍ ആണ്.

ചില amine compounds വളരെപ്പെട്ടെന്നു ചര്‍മ്മകോശങ്ങളില്‍ പ്രവേശിക്കും.

മുറിവു കൂടല്‍ (wound healing) ത്വരിതപ്പെടുത്താന്‍ ADP (adenosine diphosphate) അടങ്ങിയ ക്രീമുകള്‍ ഉണ്ടാക്കി വരുന്നു. പ്ലാസ്റ്റിക് സര്‍ജന്മാര്‍ ഇക്കാര്യത്തില്‍ തല്‍പ്പരരാണ്.

positron said...

Technlogy is growing and all we are enjoying its advantages
താങ്കള്‍ക്ക് യാഥാര്‍ത്ഥ്യബോധം വളരെക്കുറവാണെന്ന് തോന്നുന്നു. ടെക്നോളജി ഇത്ര വികസിച്ചിട്ടും ലോകത്തിലെ മൂന്നില്‍ രണ്ട് ഭാഗത്തിനു ശുദ്ധജലം കിട്ടുന്നില്ല. പട്ടിണി കിടക്കുന്ന ആളുകളുടെ എണ്ണം കൂടി. ഒരു ന്യൂനപക്ഷത്തിനേ മെച്ചമുണ്ടായിട്ടുള്ളു. വ്യവസായവും വാണിജ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക്. താങ്കളുടെ മെച്ചപ്പെട്ട സൌകര്യം എല്ലാവര്‍ക്കും ഉണ്ടെന്ന് വിശ്വസിക്കരുത്. താങ്കള്‍ പോലും ഇന്നൊരു അടിമയാണു. പഴയ കാല അടിമയേക്കാള്‍ ഒരു വ്യത്യാസം നിങ്ങള്‍ക്ക് കുറേ പണം കിട്ടുന്നുണ്ട്. ചെലവഴിക്കാന്‍ ശുദ്ധമായ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ. അതേപ്പറ്റിയൊന്നുമല്ല ഇവിടെ പറയുന്നത്. ടെക്നോളജി വികസിച്ചിട്ടും എന്തു കൊണ്ടാണു രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത്? യഥാര്‍ത്ഥത്തില്‍ അത് കുറയുകയല്ലേ വേണ്ടത്. കുറയാത്തത് എന്ത്? അതിനു ടെക്നോളജിസ്റ്റുകള്‍ക്ക് ഉത്തരമുണ്ടോ? ഇന്‍ഫര്‍മേഷന്‍ റ്റെക്നോളജി വികസിച്ചപ്പോള്‍ സമയവും പണവും ലാഭിക്കാന്‍ കഴിഞ്ഞു. മനുഷ്യന്റെ ഏറ്റവും അത്യാവശ്യമായ ആരോഗ്യരംഗത്ത് എന്താണു അത് കാണാ‍ത്തത്. പാശ്ചാത്യനാടുകളില്‍ ഒരു പനി വരുന്നതുപോലും പേടി സ്വപ്നമാണു. മെഡിക്കല്‍ ചെലവ് അത്രയ്ക്ക് അസഹനീയം. ടെക്നോളജി അതെന്താണു കുറയ്ക്കാത്തത്? 40 വര്‍ഷമായി കാന്‍സര്‍ ഒരു പ്രഹേളികയായി നില്‍ക്കുന്നത് എന്തു കൊണ്ട്. വികാസം അതിനൊരു പരിഹാരം കാണേണ്ട സമയം കഴിഞ്ഞ് പോയില്ലെ. വികാസത്തിന്റെ വേഗത വച്ച് നോക്കുമ്പോള്‍? റേഡിയേഷന്‍ നടത്തിയിട്ടും 0.43% രോഗം അവശേഷിക്കുന്നത് അണുവ്യാപനത്തിന്റെ കാര്യത്തില്‍ വലിയൊരു സംഖ്യയാണു.അല്ലേ? കാന്‍സര്‍ എവിടെ കീഴടക്കപ്പെട്ടു? മരിക്കുന്നവരെ രോഗിയേ വേദനയോടെ maintain ചെയ്യുന്നതല്ലെ കാന്‍സര്‍ രംഗത്തെ വിപുലമായ ചികിത്സ?
പിന്നെ ട്രാക്ടറും കമ്പ്യൂട്ടറും. ട്രാക്ടറിന്റെ കാര്യത്തില്‍ കൃഷിഭൂമി കര്‍ഷകനല്ല പാട്ടക്കാരനാണു കിട്ടിയത്. അവന്‍ ലാഭം ക്ണ്ടപ്പോള്‍ അത് വിറ്റു. അല്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് നമുക്ക് കാണാമായിരുന്നു. കമ്പ്യൂട്ടറിനു താങ്കള്‍ പറഞ്ഞത്ര എതിര്‍പ്പുണ്ടായിരുന്നോ? ചില തൊഴിലാളി സംഘടനകള്‍ എതിര്‍ത്തെന്ന് വച്ച് ജനം അത് കൈവിട്ടോ? ഗുണമുള്ളതാണെങ്കില്‍ ജനം സ്വീകരിക്കും. ദോഷമുണ്ടെന്ന് കണ്ടാല്‍ വലിച്ചെറിയും. വൈദ്യരംഗത്ത് അത് സംഭവിക്കാന്‍ ഇടയുണ്ട്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

അങ്കിളേ , സഹധര്‍മ്മിണിയുടെ പക്കല്‍ നിന്ന് കണക്കിന് വാങ്ങിക്കൂട്ടി അല്ലേ ? അശോക് കര്‍ത്തായുടെ സഹധര്‍മ്മിണി ഈ പോസ്റ്റ് വായിച്ചിട്ടുണ്ടോ എന്നറിയില്ല . ഉണ്ടെങ്കില്‍ താങ്കളുടെ അനുഭവം തന്നെയായിരിക്കും . എന്തിനാണ് ഇങ്ങിനെയൊക്കെ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത് എന്ന് അശോക് കര്‍ത്തായ്ക്ക് മാത്രമേ അറിയൂ . പിന്നെ ഒന്നുണ്ട് , എന്തിനും ഹായ് പറയുക എന്നത് ബൂലോഗത്തിന്റെ ഒരു പ്രത്യേകതയാണ് . തപ്പിയാല്‍ എല്ലാറ്റിനും നെറ്റില്‍ ലിങ്കും കിട്ടും . ഈ സാനിറ്ററി നാപ്‌കിന്‍ എന്നു പറയുന്ന ആ ഉപകരണം ഇക്കാലത്തെ സ്ത്രീകള്‍ക്കും പെണ്‍‌കുട്ടികള്‍ക്കും ഒരു അനുഗ്രഹം തന്നെയാണ് .

ഞാന്‍ പറയാന്‍ വന്നത് മറ്റൊന്നാണ് . താങ്കള്‍ ചോദിച്ചല്ലോ തൊലിപ്പുറത്ത്‌ പുരട്ടുന്ന ആയുര്‍വേദ എണ്ണകള്‍ പലതും ഫലം ചെയ്യുന്നത്‌ ശരീരത്തിനുള്ളിലോട്ട് ആഗിരണം ചെയ്യപ്പെടുന്നതുകൊണ്ടല്ലേ. എന്ന് . തൊലിപ്പുറത്ത് പുരട്ടുന്ന എണ്ണ അവിടെ കിടക്കും . കുളിക്കുമ്പോള്‍ സോപ്പ് പതയോടൊപ്പം പോകും അത്രയേയുള്ളൂ . ഞാനിത് നാട്ടില്‍ വെച്ച് പറഞ്ഞപ്പോള്‍ അദ്ധ്യാപകര്‍ പോലും എതിര്‍ത്തു . പക്ഷെ പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ഒരു യുവാവ് പറഞ്ഞു : സുകുമാരാട്ടന്‍ പറയുന്നത് ശരിയാണ് . ചര്‍മ്മത്തില്‍ പുരട്ടുന്നത് ശരീരത്തില്‍ കടക്കുമെങ്കില്‍ കര്‍ഷകത്തൊഴിലാളിയുടെ ശരീരത്തില്‍ ചെളി നിറയുമല്ലോ എന്ന് . അത്ര പോലും സാമാന്യ യുക്തി ഇന്നത്തെ അഭ്യസ്ഥവിദ്യര്‍ക്ക് പോലും ഇല്ല അങ്കിളേ .

Prasanth. R Krishna said...

First of all I am sorry to answar in English, hope you will understand. Look Positron this is the modern world. There Nations are developing. It doesnt mean all the problems are aboolished. Lots are stil there as a big question. But you try to compare the diference of the situations in any of the countries with its past years. In all nations the percentage of problemas are going down. Think on the India. What was India before 10 years and what is now? The poverty still there in India I agree but the no of starved is less as compared to past. You will tell the no patiaents and hospitalsa re more yes its ture but think on the population. So the no is no right take all in percentage. Its going down. For example rate of child death, death rate due to delivery, percentage of cancer patients all going down? Why becasue of teh advantage of medical science. Once Plague and small pox it was a serous problem but now both irradicated and percentage of polio all its percentage drastically going down.

സ്വയം ഉണ്ടാക്കുന്ന കൂട്ടിലിരുന്നു ചിന്തിക്കതെ യാഥാര്‍ത്യത്തിലെക്ക് ഇറങ്ങിവരൂ. കാര്യങ്ങളെ മനസിലക്കന്‍ ശ്രമിക്കൂ.

KUTTAN GOPURATHINKAL said...

മലയാളിയുടെ ഈ പ്രതേക സൈകിയെ സാനിട്ടറി നാപ്കിനിലേയ്ക്കു മാത്രം ചുരുക്കേണ്ട. നല്ല നാലു പരസ്യ വാചകങളും, കാണാന്‍ മൊഞ്ചുള്ള പെണ്‍കിടാവും ഉണ്ടെങ്കില്‍ മലയാളി എന്തും വാങി പരീക്ഷിയ്ക്കും. ആണ്‍ പെണ്വ്യത്യാസമില്ലാതെ..
ഏതു പ്രോഡക്റ്റും പരീക്ഷണാറ്ത്ഥം ഇറക്കാന്‍ പറ്റിയ ഫലഭൂയിഷ്ട്മായ മണ്ണാണ് നമ്മുടേത്.

positron said...

1.ശിശുമരണം, പ്രസവത്തെ തുടര്‍ന്നുള്ള മരണം, കാന്‍സര്‍ രോഗികള്‍ ഇവ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് ജനസംഖ്യാനുപാതികമായ കണക്ക് വച്ച് സ്ഥാപിക്കാന്‍ പ്രശാന്തിനു കഴിയുമോ?
2.വസൂരി, പ്ലേഗ് തുടങ്ങിയവ എപ്പോഴും ഉണ്ടാകുന്നവയല്ല. ആധുനികവൈദ്യം പിച്ച വച്ച് തുടങ്ങിയ കാ‍ലത്ത് അത് ദൃശ്യമായതും അന്ന് അത് അടങ്ങിയതും റ്റെക്കനോളജിയുടെ വികാസമായി എങ്ങനെ എഴുതും? അന്നവയ്ക്ക് ഉപയോഗിച്ച മരുന്ന് മാനേജുമെന്റ് എന്നിവയെ ഇപ്പോള്‍ അംഗീകരിക്കുമോ?
3.ടെക്നോളജി വികസിച്ച ഇക്കാലത്ത് ആശുപത്രി ജന്യരോഗങ്ങളുടെ നിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനെ എങ്ങനെ കാണുന്നു?

മൂര്‍ത്തി said...

പ്രിയ പ്രശാന്ത്,
ദാരിദ്ര്യം കുറഞ്ഞു, രോഗം കുറഞ്ഞു എന്നൊക്കെ പറയുമ്പോള്‍ അത് സ്ഥാപിക്കണം. ഈ നോക്കുക.. ആ സൈറ്റിലെ മറ്റു ലേഖനങ്ങളും നോക്കുക. എന്നിട്ട് പറയുക ദാരിദ്ര്യം കുറഞ്ഞോ ഇല്ലയോ എന്നൊക്കെ.

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഒരു ഭാഗം മാത്രം കോട്ട് ചെയ്യട്ടെ...
But the most dramatic evidence is for the bottom 80 per cent of the
rural population - well more than half of India's total population. For
these people, who now number nearly 600 million, per capita consumption
has actually declined since 1989-90. In other words, even the official
statistics of the government still show that more than half of India has
lower consumption per person than more than 10 years ago,
link

ബാബുരാജ് said...

പ്രിയ അശോക്‌ കര്‍ത്ത,

താങ്കളുടെ ഈ പോസ്റ്റ്‌ന്‌ ആസ്പദമായ വിവരങ്ങള്‍ താങ്കള്‍ക്ക്‌ എവിടെ നിന്നാണ്‌ കിട്ടിയത്‌? താങ്കള്‍ സൂചിപ്പിച്ച മുന്‍ പോസ്റ്റ്‌ ഞാന്‍ നേരത്തേ കാണാതിരുന്നതു കൊണ്ട്‌ അതും നോക്കി. അവിടെയും സൂചനകളൊന്നുമില്ല. അതോ അതു താങ്കളുടെ സ്വന്തം കണ്ടു പിടുത്തമാണോ?

ഉള്ള വിവരത്തിനും സാമാന്യബുദ്ധിക്കും നിരക്കാത്തതായി തോന്നിയതിനാല്‍ ഒന്നു നെറ്റില്‍ തപ്പി നോക്കി. (പ്രൊഫഷണലായിട്ടുള്ള മെഡിക്കല്‍ വിവരം കിട്ടാന്‍ ഗൂഗിളും യാഹുവും ഒന്നും പോരാ, ഏതെങ്കിലും മെഡിക്കല്‍ സേര്‍ച്ച്‌ എഞ്ചിന്‍ തന്നെ വേണം.) പബ്‌മെഡിന്റെയും, സി ഡി സി യുടേയും, എഫ്‌.ഡി.എ യുടേയും (ഇതൊക്കെയാണ്‌ പ്രൊഫെഷണലുകള്‍ ആശ്രയിക്കുന്ന സൈറ്റുകള്‍) റഫറന്‍സുകള്‍ കിട്ട്ടി. പക്ഷെ ഒരു കുഴപ്പം. HPV യുടെ കാരണമായി അവിടോക്കെ പറയുന്നത്‌ ഹോം മേഡ്‌ നാപ്കിന്‍സ്‌ ആണല്ലോ?!!! (പ്രധാനമായും 2 പഠനങ്ങളാണ്‌, ഒന്ന് മാലിയിലും ഒന്ന് മൊറോക്കോയിലും)

ഇതുപോലൊരു കല്ലു വെച്ച നുണ അടിച്ചു വിടാന്‍ എന്താണു പ്രേരണ?


ഇത്തരം നുണ പ്രചരണം ആണോ സവിശേഷ ഭാരതീയ പാരമ്പര്യം?

ചൊറിതണം പറിച്ചടിക്കേണ്ടത്‌ ആരെയാണ്‌?

ഇനി ബ്ലോഗില്‍ കാണുന്ന സ്ഥിരം പല്ലവി പാടാം. Pub medഉം C.D.C യും FDA യും ഒക്കെ ബഹുരാഷ്ട്ര കുത്തക നാപ്കിന്‍ കമ്പനിക്കാരന്റെ പിണിയാളുകളാണെന്ന്.

ഒരു അഭ്യര്‍ത്ഥന കൂടി, ഒരു മിനിമം അടിസ്ഥാന വിജ്ഞാനം ഇല്ലാത്ത കാര്യങ്ങളെപ്പറ്റി പറയാന്‍ നില്‍ക്കരുത്‌. താങ്കളുടെ ആദ്യ HPV പോസ്റ്റ്‌ കണ്ടപ്പോള്‍ തോന്നിയതാണ്‌.

Sebin Abraham Jacob said...

വണ്ടിയിടിച്ചു് അപകടങ്ങളുണ്ടാകുന്നു. അതുകൊണ്ടു് നമുക്കു് കാളവണ്ടിയുഗത്തിലേക്കു് തിരിച്ചുപോകാം.

ഒരു “ദേശാഭിമാനി” said...

പുതുവത്സരാശസകള്‍!!!

വക്കാരിമഷ്‌ടാ said...

സുകുമാരന്‍ മാഷേ, എതിരന്‍ കതിരവന്റെ കമന്റ് കണ്ടിരുന്നോ? ചര്‍മ്മം ഒരു വസ്തുവും (മാക്രോ സ്കെയിലുള്ള ചെളി പോലുള്ള വസ്തുക്കളല്ല) അകത്തേക്ക് ആഗിരണം ചെയ്യില്ല എന്ന് തന്നെയാണോ? നേച്ചറിലെ പഠനമുള്‍പ്പടെ ചര്‍മ്മത്തിന്റെ ഡിഫ്യൂഷന്‍ സ്റ്റഡീസ് വായിച്ചപ്പോള്‍ ചര്‍മ്മം വസ്തുക്കള്‍ ആഗിരണം ചെയ്യും എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

പ്രശാന്തേ, ബയോഡിഗ്രെഡബിലിറ്റി ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുമെങ്കില്‍ ബയോഡിഗ്രെഡബിള്‍ പോളിമറുകളുടെ മെഡിക്കല്‍ ആപ്ലിക്കേഷനില്‍ ആ ബാക്റ്റീരയല്‍ ഇന്‍ഫക്ഷന്‍ തടയുന്നതെങ്ങിനെ? മുറിവില്‍ വെക്കുന്ന കോട്ടണ്‍ (പഞ്ഞി) ബാക്റ്റീരിയല്‍ ഇന്‍‌ഫക്ഷന്‍ ഉണ്ടാക്കുമോ?

ഞാന്‍ വന്നു പറഞ്ഞു പോയി said...

സാനിട്ടറി നാപ്കിന്‍ എച്ച്പിവിക്കു കാരണമാകുമെന്ന് സംശയാതീതമായി ഒന്നിലധികം പഠനങ്ങളില്‍ തെളിഞ്ഞോ, അവ വിശ്വസീയമാണോ? ആണെങ്കില്‍ സിഗററ്റ് കൂടിന്റ്റ്റെ പുറത്ത് എഴുതും പോലെ ഒരു ആരോഗ്യവകുപ്പ് വാണിങ്ങോടെ ഇതിനെ തുടര്‍ന്നും വില്‍ക്കാം, കാരണം ഇതു മരുന്നല്ല, ഒരു സൌകര്യം മാത്രമാണ്. നിസ്സംശയം തെളിഞ്ഞില്ലേല്‍ കൂടുതല്‍ അറിയും വരെ ഒന്നും വേണ്ട. സ്ത്രീകള്‍ പ്രസ്തുത വാണിങ്ങ് നോക്കി അവര്‍ക്കിഷ്ടമുള്ളതുപോലെ ചെയ്യട്ടെ.

തൊലിപ്പുറമേ നിന്ന് ഒന്നും അകത്തോട്ട് കടക്കില്ലെങ്കില്‍ സപ്പോസിറ്ററി വച്ചാല്‍ പനി മാറില്ലല്ലോ.

എതിരന്‍ കതിരവന്‍ said...

Transderamal therapy എന്നത് പുതുമയൊന്നുമല്ല. ചര്‍മ്മത്തില്‍ക്കൂടി എളുപ്പം ആഗിരണം ചെയ്യുന്ന തന്മാത്രകള്‍ “പാച്ച്” ആയി രോഗിയുടെ ദേഹത്ത് ഒട്ടിച്ചു വയ്ക്കും. Selegiline എന്ന antidepressant ഉദാഹരണം.

ഇന്‍സുലിന്‍ സ്വല്‍പ്പം വലിയ പ്രോടീന്‍ തന്മാത്രയായതു കൊണ്ട് ചര്‍മ്മകോശങ്ങളില്‍ എളുപ്പം പ്രവേശിക്കുകയില്ല. പ്രമേഹരൊഗികള്‍ക്കു വേണ്ടി “ഇന്‍സുലിന്‍ പാച്ച്” ഉണ്ടാക്കിയെടുക്കാനുള്ള ഗവേഷണങ്ങള്‍ നടന്നു വരുന്നു.

എണ്ണയില്‍ organic compounds ഉണ്ടെങ്കില്‍ അതു ചര്‍മ്മത്തില്‍ കയറും. ചെളിയില്‍ കുറച്ച് oxalic acid കലര്‍ത്തി ദെഹത്ത് തേച്ചാല്‍ ചെളി കയറുകയില്ല, പക്ഷെ ചൊറിയും എന്ന് സുകുമാരന്‍ മാഷ് കര്‍ഷകത്തൊഴിലാളിയോട് പറയേണ്ടി വരും.

ബാബുരാജ് said...

റെഡിമേഡ്‌ സാനിറ്ററി നാപ്കിന്‍സ്‌ HPV ബാധയ്ക്ക്‌ സാദ്ധ്യത കൂട്ടും എന്ന് ഒരു പഠനത്തിലും തെളിഞ്ഞിട്ടില്ല.

അത്‌ ഈ ബ്ലൊഗ്ഗറുടെ വക്രബുദ്ധിയില്‍ ഉദിച്ച ഒരു ആശയമാവാനാണു സാദ്ധ്യത. ഇനി ഒരു പക്ഷെ ഈ വിവരം അദ്ദേഹത്തിന്‌ മേറ്റെവിടെനിന്നെങ്കിലും കിട്ടിയതാണെങ്കില്‍ പോലും അതിന്റെ സാധുത സംശയിക്കണം. എന്റെ ആദ്യത്തെ കമന്റ്‌ കാണൂ. പകരുന്ന രോഗങ്ങളെപ്പറ്റിയുള്ള കാര്യങ്ങളില്‍ CDC ഉം പൊതുവായുള്ള മെഡിക്കല്‍ വിജ്ഞാനത്തില്‍ Pubmed ഉം ഏറ്റവും പുതിയതും വിശ്വസനീയവും ആയ മെഡിക്കല്‍ അറിവുകള്‍ക്കായ്‌ ലോകം മുഴുവന്‍ ആശ്രയിക്കുന്ന സ്ഥലങ്ങളാണ്‌. അവരൊക്കെ പറയുന്നത്‌ തനിയെ ഉണ്ടാക്കുന്ന നാപ്കിനുകള്‍ HPV ബാധയ്ക്ക്‌ സാദ്ധ്യത കൂട്ടുമെന്നാണ്‌. കാരണം, തന്മൂലമുണ്ടായേക്കാവുന്ന ശുചിത്വത്തിന്റെ കുറവാണ്‌. ശുചിത്വക്കുറവ്‌ HPV ബാധയെ സംബന്ധിച്ച്‌ ഒരു പുതിയ അറിവല്ല.

ചര്‍മ്മം ഒന്നും ആഗീരണം ചെയ്യില്ല എന്നത്‌ ശരിയല്ല. കതിരവന്‍ പറഞ്ഞതു പോലെ Transdermal therapy സര്‍വ്വ സാധാരണമല്ലേ. ആഗീരണം ചെയപ്പെടുന്നത്‌ ആ വസ്തുവിന്റെ ഗുണങ്ങളെ അപേക്ഷിച്ചിരിക്കും. പിന്നെ വായ്ക്കുള്ളില്‍, മലദ്വരത്തില്‍, മൂക്കില്‍, യോനിയില്‍ ഒക്കെയുള്ള തൊലി വ്യത്യസ്ഥമാകയാല്‍ ആഗീരണം കൂടും. സത്യത്തില്‍ ഉള്ളില്‍ കഴിക്കുന്ന പല മരുന്നുകളും ഈ മാര്‍ഗ്ഗങ്ങളിലൂടെ ഉപയോഗിച്ചാല്‍ മെച്ചപ്പെട്ട ഫലം കിട്ടാറുണ്ട്‌. ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനായും ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം.

ബയോഡിഗ്രേഡബിലിറ്റിയെ പറ്റി പറയുമ്പോള്‍ ഓര്‍ഗാനിക്‌ വസ്തുക്കളേയും (ക്യാറ്റ്ഗട്ട്‌ മുതലായ) സിന്തറ്റിക്‌ പോളിമറുകളേയും രണ്ടായി കാണണം. പ്രശാന്ത്‌ ഓര്‍ഗാനിക്‌ വസ്തുക്കളെപ്പറ്റിയാണ്‌ പറഞ്ഞത്‌. ക്യാറ്റ്ഗട്ട്‌ അണുബാധ കൂടാന്‍ കാരണമാകും എന്നത്‌ ഒരു സത്യം തന്നെയാണ്‌. സര്‍ജന്മാരുടെ ഒരു തലവേദനയുമാണ്‌. അതിന്റെ മറ്റുചില ഗുണങ്ങള്‍ കണക്കിലെടുത്താണ്‌ ഇപ്പോഴും ഉപയോഗിക്കുന്നത്‌.

പിന്നെ പഞ്ഞിയുടെ കാര്യം. പഞ്ഞിയുടെ ആഗീരണശേഷി കണക്കിലെടുത്താണ്‌ അതുപയോഗിക്കുന്നത്‌. പക്ഷെ അത്‌ ദ്രവിച്ച്‌ പ്രശ്നമുണ്ടാക്കാന്‍ മാത്രം കാലം തുടര്‍ച്ചയായി വെയ്ക്കുന്നില്ല. വയറ്റില്‍ മറന്നു വെച്ചു പോയ മോപ്പു (ഓപ്പറേഷന്‍ സമയത്ത്‌ ഒപ്പാന്‍ ഉപയോഗിക്കുന്ന കോട്ടണ്‍ തുണി)കളേപ്പറ്റി കേട്ടിട്ടില്ലേ. എന്നാല്‍ മറ്റ്‌ ഇന്‍പ്ലാന്റ്സ്‌ എത്രയോ കാലം കുഴപ്പം കൂടാതെ അകത്തിരിക്കുന്നു.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ചര്‍മ്മം ഒന്നും ആഗീരണം ചെയ്യില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല . നാലഞ്ച് അടുക്കുകളായി ശരീരത്തെ സംരക്ഷിക്കുന്ന ഒരു കോട്ട പോലെയാണ് ചര്‍മ്മം . ചര്‍മ്മം ബാഹ്യ അന്തരീക്ഷവുമാ‍യി സമ്പര്‍ക്കത്തിലാണല്ലോ . ചര്‍മ്മവും അല്ലെങ്കില്‍ ചര്‍മ്മ കോശങ്ങളും കടന്ന് ഒന്നും തന്നെ ശരീരത്തിനകത്ത് അഥവാ ശരീരകോശങ്ങളില്‍ ആഗിരണം ചെയ്യപ്പെടുകയില്ല എന്നാണ് പറഞ്ഞത് . ചര്‍മ്മ കോശങ്ങളില്‍ ആഗിരണം ചെയ്യപ്പെടുന്നതൊന്നും ശരീരത്തിന്റെപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ല . അനേകം ബാക്റ്റീരിയങ്ങള്‍ നമ്മുടെ ചര്‍മ്മത്തില്‍ സഹവസിക്കുന്നു . അവക്കൊന്നിനും ശരീരത്തിനകത്ത് കടക്കാന്‍ കഴിയില്ല . ഒരു മുറിവുണ്ടായി അകത്ത് കടക്കാന്‍ ഒരു പഴുതിന് വേണ്ടി അവ കാത്ത് കെട്ടിക്കിടക്കുന്നു . ആയുര്‍വ്വേദ എണ്ണകള്‍ ചര്‍മ്മകോശത്തിന്റെ ആദ്യത്തെ അടുക്കില്‍ പോലും ആഗിരണം ചെയ്യപ്പെടുന്നില്ല . ഇത് ഞാന്‍ അങ്കിളിനോട് പറഞ്ഞത് . അശോക് കര്‍ത്ത പറഞ്ഞത് സാ‍നിറ്ററി നാപ്‌കിന്‍ ഉപയോഗിച്ചാല്‍ പുറന്തള്ളപ്പെട്ട രക്തവും വിയര്‍പ്പും മറ്റും കൂടിക്കുഴഞ്ഞ് ആ മാലിന്യങ്ങള്‍ ശ്ലേഷ്മസ്തരങ്ങളിലൂടെ വീണ്ടും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും എന്നാണ് . ഇതിനെയാണ് ഞാന്‍ ഖണ്ഡിച്ചത് .

ശ്രദ്ധിക്കുക !
1)ശരീരം പുറന്തള്ളിയ മാലിന്യങ്ങള്‍ വിയര്‍പ്പ് തുടങ്ങിയവ വീണ്ടും ശരീരത്തിലേക്ക് വലിച്ചെടുക്കപ്പെടുകയില്ല .
2) തൊലിപ്പുറമേ പുരട്ടുന്ന ആയുര്‍വ്വേദ എണ്ണകള്‍ , കുഴമ്പുകള്‍ , തൈലങ്ങള്‍ ഇവയൊന്നും ചര്‍മ്മ കോശങ്ങളിലെ ആദ്യത്തെ ലേയറില്‍ പോലും ആഗിരണം ചെയ്യപ്പെടുകയില്ല . ഇപ്പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ ലിങ്കുകള്‍ ഉണ്ടോ ?

വക്കാരിമഷ്‌ടാ said...

ബാബുരാജ്,

പ്രശാന്തിന്റെ പരുത്തിതുണിയില്‍ ബയോഡീഗ്രേഡബിള്‍ ആയ സെലുലോസ് ആണ് എന്നതുകൊണ്ട് ബാക്ടീരിയ ഇന്‍ഫക്‍ഷന്‍ വളരെ എളുപ്പവും, അതുപോലെ അതു വലിച്ചെടുക്കുന്ന ഈര്‍പ്പത്തിന്‍റെ അളവ്‌ വളരെ തുലോം ആണ് എന്ന പരാമര്‍ശമാണ് എന്റെ ചോദ്യങ്ങളുടെ അടിസ്ഥാനം.

ബയോഡിഗ്രെഡബിലിറ്റിയാണോ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്റെ കാരണം?

ബയോഡിഗ്രെഡബിള്‍ പദാര്‍ത്ഥങ്ങളെല്ലാം ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുമോ?

സെല്ലുലോസിന്റെ ഡിഗ്രെഡെഷന്‍ മെക്കാനിസം എങ്ങിനെ? എന്തൊക്കെയാണ് ഡിഗ്രെഡഷന്‍ പ്രൊഡക്റ്റ്സ്? അവ എങ്ങിനെയൊക്കെ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷനെ സഹായിക്കുന്നു (ഇനി അങ്ങിനെ സംഭവിക്കുന്നുണ്ടെങ്കില്‍‌)?

സെല്ലുലോസിന്റെ (ബയോ)ഡിഗ്രെഡെഷന്‍ റേറ്റ് എത്രമാത്രം?

അണുവിമുക്തമാക്കിയ ഒരു പരുത്തിത്തുണി, അത് നിശ്ചിതസമയം കഴിയുമ്പോള്‍ മാറുമെന്ന രീതിയില്‍ (പ്രശാന്ത് തന്നെ പറഞ്ഞ അമ്മൂമ്മമാരുടെ കാര്യം) ശരീരത്തില്‍ ഇരിക്കുമ്പോള്‍ അത് എത്രമാത്രം ഡിഗ്രെഡ് ചെയ്യപ്പെടും (ഇനി ബയോഡിഗ്രെഡബിലിറ്റിയാണ് ബാക്ടീരിയല്‍ ഇന്‍ഫക്ഷന് കാരണമെന്ന പ്രശാന്തിന്റെ വാദം അതിനായി അംഗീകരിച്ചാല്‍ തന്നെ)?

തുടങ്ങി കാക്കത്തൊള്ളായിരം സംശയങ്ങള്‍ അപ്പോള്‍ ഉണ്ടാവുന്നു.

ബാബുരാജ് പറഞ്ഞ, കോട്ടണ്‍ ദ്രവിച്ച് പ്രശ്‌നമുണ്ടാവാന്‍ മാത്രം കാലം മുറിവില്‍ വെക്കുന്നില്ല എന്നത്- അത്രയും സമയം പോലും നാപ്കിനായി പരുത്തിത്തുണി വെക്കുന്നില്ലല്ലോ (അത് വേണ്ട സമയത്ത് മാറ്റുകയാണെങ്കില്‍). ഇനി കോട്ടണ്‍ ദ്രവിച്ചാല്‍ എന്തൊക്കെയാണ് ബൈ പ്രൊഡക്റ്റ്സ്? കോട്ടണിന്റെ ബയോഡിഗ്രെഡെഷന്‍ ശരീരത്തിനെ എങ്ങിനെയൊക്കയാണ് ദോഷകരമായി ബാധിക്കുന്നത്? തുടങ്ങിയ സംശയങ്ങളായി പിന്നെ.

(ഇതെല്ലാം ചോദിക്കാന്‍ കാര്യം ബയോഡിഗ്രെഡബിലിറ്റി ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍).

ഈ പ്രത്യേക കാര്യത്തില്‍ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന് ഉണ്ടാവുന്നുണ്ടെങ്കില്‍ അതിന് കാരണം പരുത്തിയുടെ ബയോഡിഗ്രെഡബിലിറ്റിയാണോ അതോ ബോഡി ഫ്ല്യൂയ്‌ഡ്‌സ് ആഗിരണം ചെയ്യപ്പെടാതെ ശരീരഭാഗങ്ങളില്‍ തങ്ങിനില്‍‌ക്കുന്നതാണോ?

എന്തായാലും പരുത്തി- ബയോഡിഗ്രഡെഷന്‍-ബാക്റ്റീരിയ-ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ എന്ന സിമ്പിള്‍ ആന്‍ഡ് സ്ട്രെയിറ്റ് ഫോര്‍വേഡ് രീതിയിലല്ല ബയോഡിഗ്രഡെഷന്‍ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുമെങ്കില്‍ തന്നെ ഉണ്ടാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

അതുപോലെ പ്രശാന്ത് പറഞ്ഞ, പരുത്തി ഈര്‍പ്പം വലിച്ചെടുക്കുന്നതിന്റെ അളവ് തുലോം കുറവാണ് എന്ന് പറയുമ്പോള്‍ ആ തുലോമിന്റെ ക്വാണ്ടിഫിക്കേഷനും കമ്പാരിസണും വേറൊരു സംശയം. ബാബുരാജ് തന്നെ പരാമര്‍ശിച്ചല്ലോ, പഞ്ഞിയുടെ ആഗിരണശേഷിയുടെ കാര്യം. ആഗിരണശേഷി കണക്കിലെടുത്ത് മുറിവുകളില്‍ പോലും വെക്കാവുന്ന ഒരു സാധനം (പ്രശാന്ത് പറഞ്ഞതനുസരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബയോഡിഗ്രെഡ് ചെയ്ത് ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന സാധനം) അതേ ആഗിരണ ശേഷി കണക്കിലെടുത്ത് സാനിറ്ററി നാപ്‌കിനായി ഉപയോഗിക്കാന്‍ പറ്റില്ല എന്ന് പറയുമ്പോള്‍ പ്രശാന്തിന്റെ രണ്ട് പോയിന്റുകളില്‍ കണ്‍ഫ്യൂഷനായി- ആഗിരണ ശേഷിയിലും ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷനിലും.


പിന്നെ ഇപ്പോഴും നാച്ചുറല്‍ കോട്ടണ്‍ വെച്ചുള്ള ഡിസ്‌പോസിബിള്‍ നാപ്‌കിനുകളും മാര്‍ക്കറ്റില്‍ ഉണ്ടല്ലോ.

വക്കാരിമഷ്‌ടാ said...

സുകുമാരന്‍ മാഷേ,

ചര്‍മ്മവും അല്ലെങ്കില്‍ ചര്‍മ്മ കോശങ്ങളും കടന്ന് ഒന്നും തന്നെ ശരീരത്തിനകത്ത് അഥവാ ശരീരകോശങ്ങളില്‍ ആഗിരണം ചെയ്യപ്പെടുകയില്ല

എങ്കില്‍ Transdermal therapy യുടെ തിയറിയും മെക്കാനിസവും എങ്ങിനെ?

ചര്‍മ്മ കോശങ്ങളില്‍ ആഗിരണം ചെയ്യപ്പെടുന്നതൊന്നും ശരീരത്തിന്റെപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ല

എങ്കില്‍ Selegiline എന്ന antidepressant എങ്ങിനെ ഫംഗ്‌ഷന്‍ ചെയ്യുന്നു?

ചര്‍മ്മത്തിന്റെ പോര്‍ സൈസ് 50 മൈക്രോമീറ്ററോ മറ്റോ ആണ്. ചര്‍മ്മത്തിന്റെ ഔട്ടര്‍ ലെയറിന്റെ (ആണോ?) ഡൈപോള്‍ ഇന്ററാക്ഷനോ മറ്റോ അഡ്‌ജസ്റ്റ് ചെയ്ത് ചര്‍മ്മത്തിന്റെ പെര്‍മിയബിലിറ്റി മാറ്റാം എന്നോ മറ്റോ ഒരു പേപ്പര്‍ കണ്ടിരുന്നു.

തൊലിപ്പുറമേ പുരട്ടുന്ന ആയുര്‍വ്വേദ എണ്ണകള്‍ , കുഴമ്പുകള്‍ , തൈലങ്ങള്‍ ഇവയൊന്നും ചര്‍മ്മ കോശങ്ങളിലെ ആദ്യത്തെ ലേയറില്‍ പോലും ആഗിരണം ചെയ്യപ്പെടുകയില്ല . ഇപ്പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ ലിങ്കുകള്‍ ഉണ്ടോ ?

തൊലിപ്പുറമേ പുരട്ടുന്ന ആയുര്‍വേദ എണ്ണകള്‍, കുഴമ്പുകള്‍, തൈലങ്ങള്‍ ഇവ ചര്‍മ്മകോശങ്ങളിലെ ആദ്യത്തെ ലെയറില്‍ പോലും ആഗിരണം ചെയ്യപ്പെടുമോ ഇല്ലയോ എന്ന പഠനങ്ങള്‍ നടക്കുകയും ആ പഠനങ്ങളുടെ ഫലങ്ങള്‍ ഇന്റര്‍നെറ്റില്‍ വരികയും ചെയ്തിട്ടില്ലിങ്കില്‍ അവയെപ്പറ്റിയുള്ള ലിങ്കുകള്‍ കാണാനും സാധ്യത കുറവാണ്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ വക്കാരി , Transdermal therapy,
Selegiline എന്ന antidepressant എന്നിവയെക്കുറിച്ച് ഞാന്‍ നെറ്റില്‍ നോക്കി . വിശദമായി മനസ്സിലാക്കേണ്ടതുണ്ട് . സമയം കിട്ടുമ്പോള്‍ പഠിക്കാം . പക്ഷെ എന്റെ വിഷയം അതായിരുന്നില്ലല്ലോ . സ്വാഭാവികമായി ചര്‍മ്മവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഒന്നും തന്നെ ചര്‍മ്മം എന്ന സുരക്ഷാകവചം ഭേദിച്ച് ശരീരത്തിനകത്ത് കടക്കുകയില്ല എന്നാണ് ഞാന്‍ പറഞ്ഞത് . അങ്ങിനെ കടക്കും എന്ന അന്ധവിശ്വാസം നിലവിലുണ്ട് . അത് കൊണ്ടാണ് അശോക് കര്‍ത്ത അങ്ങിനെ എഴുതിയതും അങ്കിള്‍ സംശയം പ്രകടിപ്പിച്ചതും . വിയര്‍പ്പ് കുടിച്ചിട്ട് പനി വന്നു എന്ന് ഞങ്ങളുടെ നാട്ടില്‍ പറയാറുണ്ട് . അതായത് വിയര്‍പ്പ് വീണ്ടും ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു എന്ന് കരുതപ്പെടുന്നു . വക്കാരിയുടെ നാട്ടില്‍ ഈ അബദ്ധ ധാരണ ഉണ്ടോ എന്നറിയില്ല . അതേ പോലെയാണ് ആയുര്‍വ്വേദ എണ്ണകളുടെ കാര്യം . കോടിക്കണക്കിന് രൂപ വിറ്റുവരവുള്ള ഒരു വന്‍‌ബിസ്സിനസ്സ് ആണത് . ആളുകള്‍ അത് വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നു . ആ എണ്ണകള്‍ കൊണ്ട് ശരീരത്തിന് ഒരു പ്രയോജനവുമില്ല എന്ന ഗൌരവമുള്ള ഒരു കാര്യമാണ് ഞാന്‍ ഉന്നയിക്കുന്നത് . തടവുന്നതില്‍ കാര്യമുണ്ട് . തടവുമ്പോള്‍ തൊലിക്ക് ഒരു വഴുവഴുപ്പ് കിട്ടുക എന്ന ധര്‍മ്മം മാത്രമാണ് എണ്ണകള്‍ നിര്‍വ്വഹിക്കുന്നത് . അതിന് വിലയുയര്‍ന്ന എണ്ണക്കൂട്ടുകള്‍ വേണ്ട . വെളിച്ചെണ്ണയായാലും മതി . ശരീരത്തിന്റെ അകവും പുറവും ഏത് എന്നതിലും ആളുകള്‍ക്ക് ഒരു ധാരണയില്ല . അന്നനാളത്തിന്റെ ഉള്‍ഭാഗം ശരീരത്തിന്റെ പുറംഭാഗമാണ് . ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിന് മുന്‍പാണ് ആയുര്‍വേദ ചികിത്സ രൂപപ്പെട്ടത് . സംഗതി ഓഫ് ടോപ്പിക്ക് ആകുന്നു . ഞാന്‍ വിശദമായ ഒരു പോസ്റ്റ് എന്റെ ബ്ലോഗില്‍ വഴിയേ എഴുതാം .
ഇത്രയും എഴുതിയതിന് അശോക് കര്‍ത്തായോട് ക്ഷമാപണം !

അങ്കിള്‍ said...

തൊലിപ്പുറവും ഔഷധ എണ്ണകളും.

ലിങ്കൊന്നും തരാന്‍ ഇല്ല. എന്റെ അനുഭവം പറയാം.

പോസ്റ്റുകള്‍ വായിക്കാന്‍ തുടങ്ങിയാല്‍ മണിക്കൂറുകള്‍ പോകുന്നതറിയില്ല. പിടലി വേദന തുടങ്ങുമ്പോഴാണ് മണിക്കൂറുകള്‍ 3-4 ആയെന്ന്‌ പലപ്പോഴും തിരിച്ചറിയുന്നത്‌. ആ ദിവസം പിന്നെ പോക്കാണ്. ശ്രീമതിയുടെ കാലു പിടിക്കണം, പിന്നെ. ഒരു മൂന്ന്‌ പ്രാവശ്യമെങ്കിലും ഇതിനിടെ ഓര്‍മ്മിപ്പിച്ചിട്ടുണ്ടാകും തുടര്‍ച്ചയായി കം‌പ്യൂട്ടര്‍ മുമ്പെ ഇരിക്കരുതെന്ന്‌. എന്നാലും ഒരു മൂന്നു നാലു പ്രാവശ്യം അപേക്ഷിച്ചാല്‍ മുതുക്‌ മുഴുവന്‍ ചെറുചൂടാക്കിയ മുറിവെണ്ണ പുരട്ടിത്തരും. ഏകദേശം ഒരു മണിക്കുര്‍ കഴിഞ്ഞ്‌ ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കി കഴിഞ്ഞാല്‍ ഞാന്‍ അനുഭവിക്കുന്ന ആശ്വാസം വെറും തോന്നലായിരിക്കുമോ, സുകുമാരന്‍ മാഷേ.

അത്തരത്തിലൊരാശ്വാസം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ പിന്നെയെനിക്ക്‌ പോസ്റ്റുക്കള്‍ വായിക്കാന്‍ പറ്റില്ലെന്നതുറപ്പ്‌.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

അങ്കിള്‍ , വക്കാരിക്ക് കൊടുത്ത മറുപടി വായിക്കുമല്ലോ . പലരും വ്യക്തിപരമായ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടാറുണ്ട് . വ്യക്തിപരമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ബാധകമായ പൊതു സത്യങ്ങള്‍ ആവുകയില്ലല്ലോ . ആയുര്‍വേദ എണ്ണകള്‍ക്ക് പരക്കെ വിശ്വസിക്കപ്പെടുന്ന പോലെ ഔഷധഗുണം എന്നൊന്നില്ല എന്നാണ് ഞാന്‍ പറയുന്നത് . മസ്സാജ് ചെയ്യുന്നതും ചൂട് വെള്ളത്തില്‍ കുളിക്കുന്നതും സംഗതി വേറെ . എണ്ണകളുടെ കാര്യം ഞാന്‍ ഊന്നിപ്പറയാന്‍ കാരണം ആളുകളെ തെറ്റിദ്ധരിപ്പിച്ച് വന്‍ തുക ചൂഷണം ചെയ്യുന്നു എന്നതിനാലാണ് .

Prasanth. R Krishna said...

ഉറങ്ങുന്നവനെ ഉണര്‍ത്താം...എന്നാല്‍ ഉറക്കം നടിക്കുന്നവനെയൊ? ശാസ്ത്രം വളരുമ്പോള്‍ പുരോഗതിയിലേക്കല്ല അധോഗതിയിലേക്കാണ് എന്ന് പറയുന്നവരോട് സംസാരിച്ചിട്ട് കാര്യമില്ല.

പിന്നെ വക്കാരിമഷ്‌ടാ ഒന്നുകൂടി...wound dressing ന് ഉപയോഗിക്കുന്ന കോട്ടന്‍ ഈ പറയുന്ന വെറും പരുത്തി അല്ല. അത് സ്റ്റെറിലൈസഡ് ചെയ്തതും ആന്റിമൈക്രൊബിയല്‍ ട്രീറ്റഡും ആണ്. മുറിവില്‍ വക്കുന്ന മെഡിസിനുകള്‍ ആന്റിമൈക്രോബിയല്‍ കണ്ടന്‍‌ന്റ് ഉള്ളവയാണ്. എങ്കില്‍പോലും ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നു. പ്ണ്ടേദുര്‍ബല പിന്നായോ....എന്നപോലെ ആകും

ammu said...

പ്ലീസ് ഒന്നു മാറി ,അല്പം വഴി തരു.
ഒരു ‘ഉപഭോക്താവിനു’ മിണ്ടാന്‍ അവസരം തരു!
ശാസ്ത്രീയമായ വിശകലനങ്ങള്‍ നല്ല രീതിയില്‍ കര്‍ത്തായ്ക്ക് കിട്ടിയ സ്ഥിതിയ്ക്ക് , അല്പം , പ്രായോഗിക ശാസ്ത്രം പറഞ്ഞു തരാം. കേരളത്തില്‍ ഇപ്പോഴും , മൂന്നില്‍ ഒരു ‘ഭൂരിപക്ഷം’ സ്ത്രീകള്‍ പോലും നാപ്കിന്‍ വൈറസിന്റെ ഭീഷണിയില്‍ അല്ല ഉള്ളത്. കാരണം , ‘അഫോര്‍ഡബള്‍’ അല്ല.
വെയിലത്തുണക്കാത്ത , ഏതെങ്കിലും തുണിക്കടിയിലിട്ട്, കഴിയുന്നതും ഇരുട്ടില്‍ തന്നെ നനവ് മാറ്റുന്ന പഴന്തുണികള്‍ ആണ്, മഴയത്തും വെയിലത്തും 10 മണിക്കൂര്‍വരെ കൂലിപ്പണികള്‍ ചെയ്യുന്ന ഭൂരിപക്ഷം മലയാളി സ്ത്രീകളും ഉപയോഗിക്കുന്നത്.
നാപ്കിന്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കാവട്ടെ, ആവശ്യത്തിനു വിശ്രമവും, ഇടയ്ക്കിടയ്ക്ക് മാറ്റുവാന്‍ സൌകര്യവും ശ്രദ്ധയും ഉള്ളവരാണ്.
നാപ്കിന്‍ വലിച്ചെടുക്കുന്ന സ്രവം കാപില്ലറി ‘റിയാക്ഷന്‍’ ആയി തിരിച്ച് പമ്പ് ചെയ്തു , കൊല്ലപ്പെടുന്ന സ്ത്രീകള്‍ മരിച്ചോട്ടെ എന്നു വക്കുക, അത്തരം അപകടങ്ങള്‍ക്ക് ഈ മുന്നറിയിപ്പ് ഫലപ്രദമല്ല.
അതല്ലാതെ ഓടാനും ചാടാനും ഇടയ്ക്ക് അലസതകൊണ്ടും മാറ്റാതെ ഇരികുന്ന 10 പേരെക്കുറിച്ച് ആശങ്കപ്പെടുന്ന, കര്‍ത്തായുടെ ,പ്രതിബദ്ധത, സംശയാസ്പദമാണ്.
സ്ത്രീകള്‍ക്ക് വേണ്ടി അവതരിച്ച ‘ശ്രീ ശ്രീ കര്‍ത്താ’,
എന്തുകൊണ്ട് പ്രതിരോധ വാക്സിന്‍ പോലും മാര്‍കെറ്റില്‍ ലഭ്യമായ , ഇനിയും ആശങ്കാജനകമല്ലാത്ത ഒരു വൈറസ് നിങ്ങളെ ഇത്രമാത്രം വിഷമിപ്പിക്കുകയും വീണ്ടും വീണ്ടും നാപ്കിന്‍ വനിതകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്നു?
വസ്ത്രം ഒരു ആഡംബരമായി മാത്രം ചിന്തിക്കാവുന്ന ബഹുപൂരിപക്ഷവും, അടിവസ്ത്രം അചിന്ത്യവുമായ ഭൂരിപക്ഷവും, നാപ്കിന്‍ അലഭ്യവുമായ ഒരു സംഘവും , നിങ്ങള്‍ടെ മഹാമനസ്കതയില്‍ പെടുന്നില്യ?
ശാസ്ത്രീയമായി ആധികാരികതയോ, പ്രായോഗികമായി നിലനില്‍ക്കാത്തതോ ആയ ഇത്തരം കൊച്ചമ്മ പ്രശ്നങ്ങള്‍ക്ക് , ശ്രീ ശ്രീ മെനക്കെട്ടാല്‍, ചൊറിതണം പറിച്ച് അടിക്കാന്‍ എനിക്കും മടിയില്യ.

ammu said...

ഏറ്റവും രസകരമായ കാര്യം, ‘നാപ്കിന്‍ വൈറസ്’ എന്നു ഇതിനെ കര്‍ത്താ തിരിച്ചറിയുന്നതുമാണ്. എച് പി വി , വിഹരിക്കുന്ന മറ്റൊരു വലിയ മേഘല , ശ്രീ ശ്രീ , ബോധപൂര്‍വ്വം ഒഴിവാക്കിയെടുത്തു.
ആത്യന്തികമായ ലക്ഷ്യം ഒരുപക്ഷെ അതുതന്നെ ആയിരിക്കും. പുരുഷനില്‍ അപൂര്‍വ്വമായി മാത്രം അപകടകാരി ആയി പതുങ്ങിയിരിക്കുന്ന ‘കര്‍ത്ത വൈറസ്’ നാപ്കിന്‍ വഴിയല്ല ലോകം മുഴുവന്‍ എത്തിയത്. ആര്‍ത്തവ സ്രവങ്ങളേക്കാള്‍ , സ്ത്രീയും പുരുഷനും പ്രചാരണത്തില്‍ പങ്കുകൊള്ളുന്ന ‘അന്തര്‍ജലങ്ങളെ’ മറന്നതോ മറച്ചതോ?
എച് പി വി , ഇതുവരെയും, എസ് റ്റി ഡി ആയി തന്നെയാണ്, ശാസ്ത്രലോകം പരിഗണിക്കുന്നത്.
പ്രസവസമയത്ത് അമ്മയില്‍ നിന്നും ആക്റ്റിവ് ആയാണ് എങ്കില്‍ വൈറസ് , കുഞ്ഞിനെയും ബാധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സിസേറിയന്‍ നിര്‍ബന്ധമായി വരും. അടുത്തത്, ഇതിനെതിരെ സ്വാഭാവിക പ്രസവത്തിന്റെ മേന്മയുമായി വരു കര്‍ത്താ.
കുഞഹമ്മദിന്റെ പരദേശി ഓര്‍മ്മ വരുന്നു. കേരളത്തില്‍ ആകെയുള്ള 10 പാക് പൌരന്മാരുടെ പ്രശ്നമാണ് ആ സിനിമ. സിനിമയെടുത്തത്, എന്തായാലും പ്രശ്നപരിഹാരത്തിനല്ല, ഭരണകാലത്ത് വല്ല അവോര്‍ഡ് ബോണസും, പിന്നെ നേരമ്പോക്കിനു വരുമാനവും. കര്‍ത്താ ചെയ്യുന്നത് ആ തരത്തിലുള്ള നേരമ്പോക്കാണ്. വരുമാനമില്ലെങ്കിലും, മറ്റു കുറേ ആളുകള്‍ടെ സമയവും കുടുംബസമാധാനവും കളയുന്നു എന്ന വരവുണ്ട്.

Jamshad V said...

ആധികാരികമായ തെളിവുകളുടെ അഭാവം ഈ ലേഖനത്തിനുണ്ട്. ഇന്നത്തെ സ്ത്രീക്ക് വെയിലത്തുണക്കാനോ, കഴുകി വെടിപ്പാക്കാനോ സമയമില്ലെന്നതിലുപരി ശുചിത്വത്തിന്റെ കാര്യത്തില്‍ സാനിറ്ററി പാഡുകള്‍ മുന്‍ പന്തിയില്‍ തെന്നെ എന്ന കാര്യത്തില്‍ സശയം വേണ്ട. മനുഷ്യന്‍ പരുത്തിത്തുണിയില്‍ നിന്നും നാപ്കിനില്‍ എത്തിയത് മാത്രമാണോ അവനിലുണ്ടായ മാറ്റം?. അവന്റെ(അവളുടെ) ഭക്ഷണ രീതി മാറി, പണ്ട് നിലത്ത് പായ വിരിച്ച് കിടന്നവന്‍ കട്ടിലില്‍ സുനിദ്ര ബെഡുകളില്‍ ഉറങ്ങാന്‍ തുടങ്ങി. എന്തിനേറെ പണ്ടൊക്കെ നന്നായി മുട്ടുമടക്കിയിരുന്ന് മലവിസര്ജ്ജനം നടത്തിരുന്നവന്‍ ഇന്ന് യൂറേപ്പ്യന്‍ ക്ലോസറ്റുകളില്‍ പണി പൂര്ത്തിയാക്കി ആശ്വസിക്കുന്നു. ഇതുകൊണ്ടെല്ലാം ഗുണവും ദോഷവുമുണ്ട്. ഇതിലൊന്നിലും പിടിക്കാതെ കേറി പിടിക്കാതെ നാപ്കിനുപയോഗിക്കുന്ന പാവം സ്ത്റീ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ കര്‍ത്താവേ?

Ice and soda said...

ABSENCE OF EVIDENCE IS NOT EVIDENCE FOR ABSENCE

ചുരുങ്ങിയ സമയം കൊണ്ട് വന്ന കമന്റുകള്‍ ശ്രീ. അശോക് കര്‍ത്തായുടെ പോസ്റ്റിന്റെ കാലിക പ്രാധാന്യം വിളിച്ചറിയിക്കുന്നു.

പോസ്റ്റിലും കമന്റുകളിലും വന്ന താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നു :-

1) സാനിറ്ററി നാപ്കിനുകളുടെ ഉപയോഗം HPV വൈറസ് ബാധയ്ക്ക് കാരണമാകുന്നുണ്ടോ എന്നതിനെപ്പറ്റി ആധികാരികമായ പഠനങ്ങള്‍ നടന്നിട്ടുണ്ടോ?

2) ബയോഡിഗ്രെയ് ഡബിള്‍ വസ്തുക്കളില്‍ വളരുന്ന ബാക്ടീരീയാകള്‍ ശരീരത്തിന് ഹാനികരമാണോ?

3) തൊലിപ്പുറത്ത് തേച്ചു പിടിപ്പിക്കുന്ന എണ്ണകളും മറ്റും ഉള്ളിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടോ എന്നതിനെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

4) അടിവസ്ത്രങ്ങളുള്‍പ്പെടെയുള്ള സിന്തറ്റിക് വസ്ത്രങ്ങളേക്കാളും നന്ന് പരുത്തി വസ്ത്രങ്ങളല്ലേ?

ശ്രീ.അശോക് കര്‍ത്തായുടെ ആദ്യ പോസ്റ്റ് സാനിറ്ററി നാപ്കിനുകള്‍ HPV ബാധയ്ക്ക് കാരണമാകുന്നെന്ന് വ്യക്തമായി സ്ഥാപിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. നാപ്കിനുകള്‍ക്ക് പകരം പരുത്തിത്തുണി ഉപയോഗിക്കുന്നതിലെ പ്രായോഗികതയായിരുന്നു അതുയര്‍ത്തിയ മുഖ്യ പ്രശ്നം. ആ വിഷയം ഞാന്‍ അവിടെ കൊടുത്ത കമന്റില്‍ ചുരുങ്ങിയ വാക്കുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ശ്രീ.പ്രശാന്ത് ആര്‍ കൃഷ്ണ തന്നിരിക്കുന്ന ലിങ്കില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ് :-

1) 21.05.2002 ല്‍ സമര്‍പ്പിച്ചിരിക്കുന്ന ഒരു പേറ്റന്റ് ആപ്പ്ലിക്കേഷനാണത്. കാറ്റാമീനിയല്‍ ഡിവൈസ് അഥവാ സാനിറ്ററി നാപ്കിനുള്ളത്. പേറ്റന്റ് ഇതു വരെ ലഭിച്ചിട്ടില്ല.
2)നിലവിലുള്ള നാപ്കിനുകള്‍ക്ക് പല ന്യൂനതകളുമുണ്ട്
3)A major disadvantage of the diapers disclosed in the Duncan et al. reference is that the hydrophobic and oleophobic topsheets are slow in promoting transfer of urine to the underlying absorbent cores. Since the viscosity of menses is considerably greater than urine, the problems associated with Duncan et al are more profound. എന്ന് വ്യക്തമായി ആ ലിങ്കില്‍ പറയുന്നു. “ചൊറിതണം” എഴുതിയ ലേഖകന്റെ പല കാഴ്ച്ചപ്പാടുകളേയും ശരി വയ്ക്കുന്നുവല്ലോ അത്.

പൊതുവെ പിശുക്കന്മാരായ മലയാളികള്‍ എന്ന് ശ്രീ. പ്രശാന്ത് പ്രയോഗിച്ചത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.

ശ്രീ.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഞാന്‍ വളരെ മുന്‍പ് തന്നെ ശ്രദ്ധിച്ചിട്ടുള്ളവയാണ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇവിടെ ചെയ്ത കമന്റുകള്‍ ശാസ്ത്രീയമായി എത്തിച്ചേര്‍ന്ന നിഗമനങ്ങളേക്കാളുപരി എന്തൊക്കെയോ മുന്‍വിധികളെ ആധാരപ്പെടുത്തി ഉള്ളവയെന്ന തോന്നലുകളുണ്ടാക്കുന്നു. കര്‍ഷകത്തൊഴിലാളിയുടെ ശരീരത്തില്‍ ചെളി കടക്കാത്തതിന്റെ(ചിലവ കടക്കുന്നതിന്റേയും) കാരണം വക്കാരമിഷ്ടാ , എതിരന്‍ കതിരവന്‍ എന്നിവര്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നും വ്യക്തമാണല്ലോ.

പിന്നെ , ‘ലിങ്ക് ’ ഇല്ലെങ്കില്‍ വസ്തുതകള്‍ സ്ഥാപിക്കാന്‍ പറ്റില്ല എന്ന മട്ടിലുള്ള ശ്രീ.അഞ്ചരക്കണ്ടിയുടെ പ്രസ്താവന, Experiment>Observation>Inferrence എന്ന രീതിയില്‍ കാര്യങ്ങളെ വിലയിരുത്തി ശീലമുള്ള ശാസ്ത്ര മനസ്സുകള്‍ക്ക് , സ്വാംശീകരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. “....മുതുക്‌ മുഴുവന്‍ ചെറുചൂടാക്കിയ മുറിവെണ്ണ പുരട്ടിത്തരും. ഏകദേശം ഒരു മണിക്കുര്‍ കഴിഞ്ഞ്‌ ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കി കഴിഞ്ഞാല്‍ ഞാന്‍ അനുഭവിക്കുന്ന ആശ്വാസം വെറും തോന്നലായിരിക്കുമോ,... ” എന്ന അങ്കിളിന്റെ അനുഭവം എണ്ണയെ തൊലി ആഗിരണം ചെയ്തു എന്നതിന് തെളിവല്ല, മറിച്ച് , കാഴ്ച്ചപ്പാടിന്റെ ന്യൂനതയാണ്.

ഇപ്പോള്‍ വികസിത രാജ്യങ്ങളില്‍ പ്രചുരപ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഒന്ന് Re-usable cloth menstrual pad എന്ന നാപ്കിനുകളാണ്. Bitch magazine പോലുള്ള ഫെമിനിസ്റ്റ് പ്രസിദ്ധീകരണങ്ങളും നിരവധി പാരിസ്ഥിതിക , പ്രകൃതി-ആരോഗ്യ മാസികകളും ഇവയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഫെമിനിസ്റ്റുകളുടെ ഇടയില്‍ മാത്രമല്ല , മുഖ്യധാരാ വനിതകളുടെ ഇടയിലും ഇവയ്ക്കുള്ള പ്രിയം ഏറി വരാന്‍ കാരണങ്ങള്‍ നിരവധിയാണ്. 1) പരിസ്ഥിതിക്ക് കൂടുതല്‍ അനുയോജ്യം 2) അലര്‍ജന്‍ , രാസവസ്തുക്കള്‍ , പെര്‍ഫ്യൂം എന്നിവയില്‍ നിന്നും മുക്തം 4) ഡിസ്പോസെബിള്‍ പാഡ് , ഇറിറ്റേഷന്‍ സൃഷ്ടിക്കുന്ന സ്ത്രീകള്‍ക്ക് ഇവ കൂടുതല്‍ അനുയോജ്യം. 5) വള്‍വോ വജൈനല്‍ ആരോഗ്യത്തെക്കുറിച്ച് പഠിക്കുന്നവരും Re-usable cloth menstrual pad-നെ അനുകൂലിക്കുന്നു.6) ഇവ വീട്ടിലും നിര്‍മ്മിക്കാം


എന്തായാലും ഒറിജിനല്‍ പോസ്റ്റില്‍ സൂചിപ്പിച്ച പരുത്തി തുണി ഉപയോഗിക്കുന്നതിലെ പ്രയോജനങ്ങള്‍ സായിപ്പ് (മദാമ്മ) തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. മറ്റു പലതിലുമെന്ന പോലെ തന്നെ സാനിറ്ററി നാപ്കിന്‍ ആരാധകരും കവാത്ത് മറക്കുന്ന കാലം വിദൂരത്തല്ല.

ak said...

ബ്ലോഗ് പോസ്റ്റ് ചെയ്ത് ഏതാണ്ട് 24 മണിക്കൂറിനുള്ളില്‍ 44 പ്രതികരണങ്ങള്‍..........ഞാന്‍ പ്രതീക്ഷിച്ചതല്ല. സംഗതി ഗൌരവമുള്ളതാണെന്ന് ബോദ്ധ്യമായി. പ്രശാന്തിനും സുകുമാരേട്ടനും ബാബുരാജിനും മറ്റ് ശാസ്ത്രിമാര്‍ക്കും അവരുടെ യുക്തികള്‍ ‘ശാസ്ത്രം, ശാസ്ത്രം’ എന്ന് ചുമ്മാ പറഞ്ഞാല്‍ ഉറപ്പിക്കാനാവില്ല എന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി. ശാസ്ത്രത്തിന്റെ പേരില്‍ ഒരുപാട് വില നാം കൊടുത്തിട്ടുണ്ട്. വിപണിയില്‍ എത്തുന്ന ചരക്കിനെപ്പറ്റി ഉപഭോക്താവിനു ന്യായമായ സംശയങ്ങള്‍ ഉണ്ടാവാം. അത് ദൂരികരിച്ചു കൊടുക്കാന്‍ ബാദ്ധ്യതയുള്ള ശാസ്ത്രജ്ഞന്മാര്‍ വിപണിയുടെ പക്ഷത്ത് നില്‍ക്കുമ്പോള്‍ ശാസ്ത്രം വിജയിക്കുമോ വിപണി വിജയിക്കുമോ? പാരമ്പര്യം എന്നുള്ളത് ഒരു കച്ചവട സങ്കേതമല്ല. തലമുറകളുടെ അറിവും അനുഭവവുമാണു. ലേഖകന്‍ ആ പക്ഷത്താണു. ശാസ്ത്രത്തിന്റെ പേരില്‍ വിപണി അതിനെ കുറേ നശിപ്പിച്ചതിന്റെ ദു:ഖത്തില്‍. പാരമ്പര്യത്തെ ഒരു നവഭാവുകമായി മലയാളിക്ക് കാണാന്‍ എന്തു കൊണ്ട് കഴിയുന്നില്ല. അത് അന്വേഷിക്കാനാണു അക്ഷരക്കഷായം.

വക്കാരിമഷ്‌ടാ said...

പ്രശാന്തേ,

ഇവിടെ പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ‍ (അതിന്റെ അടിസ്ഥാനത്തില്‍ മാത്രം) എന്റെ സംശയങ്ങള്‍-

1. ബയോഡിഗ്രഡബിലിറ്റി എങ്ങിനെ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കും? (ബയോഡിഗ്രെഡഷന്‍-ബാക്റ്റീരിയ-ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ എന്ന സിമ്പിള്‍ പാത്‌വേ ആണോ?)

2. പരുത്തി ഒരു സാനിറ്ററി നാപ്‌കിനായി ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ അത് വെച്ച് അത് ശരിയായ രീതിയില്‍ മാറുന്ന ആ സമയത്തിനുള്ളില്‍ പരുത്തിയുടെ (ബയോ)ഡിഗ്രെഡെഷന്‍ റേറ്റ് എത്രമാത്രം? (കാരണം പ്രശാന്ത് പറഞ്ഞതനുസരിച്ച് ബയോഡിഗ്രെഡഷന്‍ ആണ് ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന് കാരണം).

3. ഇനി പ്രശാന്ത് അവസാനം പറഞ്ഞ കമന്റ് പ്രകാരം- പരുത്തി നാപ്‌കിനായി ഉപയോഗിക്കുമ്പോഴും അത് ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില്‍ (നല്ലപോലെ കഴുകി വെയിലത്ത് ഇട്ട് ഉണക്കി - പ്രശാന്ത് തന്നെ പറഞ്ഞ അമ്മൂമ്മമാരുടെ ഉദാഹരണം) അത് സ്റ്റെറിലൈസ്‌ഡ് ആണല്ലോ.

4. ഒരു മുറിവില്‍ നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കുക മാത്രം ചെയ്ത ഒരു പരുത്തിത്തുണി വെച്ച് കെട്ടുന്നു. വേറെ മരുന്നൊന്നും അവിടെ വെക്കുന്നില്ല. പ്രശാന്ത് പറഞ്ഞതനുസരിച്ച് ആ തുണി ആ മുറിവിലിരിക്കുന്ന സമയത്തില്‍ പരുത്തിയുടെ ബയോഡിഗ്രെഡഷന്‍ എന്ന കാരണം ഒന്നുകൊണ്ട് മാത്രം അവിടെ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവുമോ? (ഇവിടെ പോയിന്റ് പരുത്തിത്തുണി ആ മുറിവിലിരിക്കുന്ന സമയത്തില്‍ ബാക്റ്റീരിയ വന്ന് പരുത്തിയെ ബയോഡിഗ്രെഡ് ചെയ്ത് സ്വെല്‍ ചെയ്ത് അങ്ങിനെ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നു എന്ന പ്രശാന്തിന്റെ സ്റ്റേറ്റ്‌മെന്റ് മാത്രമാണ്- കണക്കിലെടുക്കേണ്ടത് പരുത്തിയുടെ (ബയോ)ഡിഗ്രെഡെഷന്‍ റേറ്റും).

5. സ്വല്പംകൂടി സ്പെസിഫിക്കായി- ഏതൊക്കെ പോളിമെറിക് ഫൈബറുകളാണ് ഡിസ്‌പോസിബിള്‍ നാപ്‌കിനുകളില്‍ ഉപയോഗിക്കുന്നത്? അവയുടെ അബ്‌സോര്‍പ്ഷന്‍ കപ്പാസിറ്റി പരുത്തിയുമായി എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു? നാച്വറല്‍ കോട്ടണ്‍ ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പാഡുകളെപ്പറ്റി എന്താണ് പ്രശാന്തിന്റെ അഭിപ്രായം?

ഞാന്‍ ബാബുരാജിന്റെ കമന്റിന് മറുപടിയായി കൊടുത്ത കമന്റും കണ്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു. അതില്‍ പറഞ്ഞ കാര്യങ്ങളും (പഞ്ഞിയുടെ അബ്‌സോര്‍പ്‌ഷന്‍ കപ്പാസിറ്റി-പ്രശാന്ത് പറഞ്ഞത് പരുത്തിക്ക് അത് തുലോം കുറവാണ് എന്നാണ്) കൂടി കണക്കിലെടുക്കുമെന്ന് കരുതുന്നു‍ ( പരുത്തിയുടെ (ബയോ) ഡിഗ്രെഡഷന്‍ റേറ്റ് ഉള്‍പ്പടെ).

വക്കാരിമഷ്‌ടാ said...

സുകുമാരന്‍ മാഷേ, Transdermal therapy,
Selegiline എന്ന antidepressant എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കിയാല്‍ മാത്രമേ ചര്‍മ്മവും അല്ലെങ്കില്‍ ചര്‍മ്മ കോശങ്ങളും കടന്ന് ഒന്നും തന്നെ ശരീരത്തിനകത്ത് അഥവാ ശരീരകോശങ്ങളില്‍ ആഗിരണം ചെയ്യപ്പെടുമോ ഇല്ലയോ എന്നും ചര്‍മ്മ കോശങ്ങളില്‍ ആഗിരണം ചെയ്യപ്പെടുന്നതൊന്നും ശരീരത്തിന്റെപ്രവര്‍ത്തനങ്ങളെ ബാധിക്കുമോ ഇല്ലയോ എന്നും ആധികാരികമായി പറയാന്‍ സാധിക്കൂ. ഓരോ പദാര്‍ത്ഥങ്ങളും സ്പെസിഫിക്കായി തന്നെയാണ് ചര്‍മ്മത്തില്‍ ആഗിരണം ചെയ്യപ്പെടുന്നതെന്നു തോന്നുന്നു. അതുകൊണ്ട് ഓരോന്നിനെയും സ്പെസിഫിക്കായിത്തന്നെ പഠിക്കേണ്ടിയിരിക്കുന്നു.

എണ്ണയും തൈലവും ചര്‍മ്മത്തില്‍ ആഗിരണം ചെയ്യപ്പെടുമോ ഇല്ലയോ എന്നോ അതുമൂലം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും മാറ്റം വരുമോ ഇല്ലയോ എന്നോ പറയണമെങ്കില്‍ എണ്ണയും തൈലവും മറ്റും ചര്‍മ്മത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിക്കണം (അങ്ങിനെ പഠനങ്ങള്‍ നടന്നിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല). അങ്ങിനെ ഒരു പഠനം നടക്കാതെ (നടന്നിട്ടില്ലെങ്കില്‍) അവ ആഗിരണം ചെയ്യപ്പെടുമെന്ന് പറയുന്നതും ചെയ്യപ്പെടില്ല എന്ന് പറയുന്നതും ഒരുപോലെ ശരിയല്ലല്ലോ.

സ്വാഭാവികമായി ചര്‍മ്മവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഒന്നും തന്നെ ചര്‍മ്മം എന്ന സുരക്ഷാകവചം ഭേദിച്ച് ശരീരത്തിനകത്ത് കടക്കുകയില്ല എന്ന് പറയണമെങ്കില്‍ ചര്‍മ്മത്തിന്റെ ബാരിയര്‍ പ്രോപ്പര്‍ട്ടിയും പെര്‍മിയേഷന്‍ മെക്കാനിസവും എങ്ങിനെയാണെന്നറിയണം. 50 മൈക്രോമീറ്ററോളം (ആധികാരികമായ അറിവല്ല) പോര്‍ സൈസുള്ള ചര്‍മ്മത്തില്‍ ഒന്നും അകത്തേക്ക് സ്വാഭാവികമായി കടക്കില്ലെങ്കില്‍ അതിന്റെ ബാരിയര്‍ പ്രോപ്പര്‍ട്ടി ആ രീതിയിലാവണം. എണ്ണ, തൈലം മുതലായവയുടെ ഡിഫ്യൂഷന്‍ മെക്കാനിസം എങ്ങിനെ, അവ ചര്‍മ്മത്തിന്റെ ബാരിയര്‍ പ്രോപ്പര്‍ട്ടിയെ എങ്ങിനെ ബാധിക്കുന്നു എന്നറിഞ്ഞാലേ അവ ചര്‍മ്മത്തില്‍ കൂടി അകത്തേക്ക് കടക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയാന്‍ പറ്റൂ (എന്റെ ലോജിക് വെച്ചുള്ള ഒരു തിങ്കിംഗ് മാത്രമാണ് ഈ പറഞ്ഞത്).

Anonymous said...

കക്ഷം, ശരീരത്തിലെ ഇടുങ്ങിയ ഭാഗങ്ങള്‍ എന്നിവയില്‍ വിയര്‍പ്പ് തങ്ങി നിന്നാല്‍ അവിടം ചൊറിച്ചിലുണ്ടാക്കും. അത് ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. പരിഹാരം ശുചിത്വം തന്നെ. ശാസ്ത്രസഹായത്തോടെയുള്ള കച്ചവടമായപ്പോള്‍ തെളിവുകളോടുള്ള വിപണി പലര്‍ക്കും ലാഭകരം. ആരോഗ്യ പരിപാലനത്തെക്കാള്‍ സൗകര്യം പലര്‍ക്കും പ്രധാനം. പെസ്റ്റിസൈഡുകള്‍ ക്യാന്‍സര്‍ വരുത്തുമെന്ന് തെളിവുകള്‍ ഉണ്ടായിട്ടും വീണ്ടും ഭരണത്തെ സ്വാധീനിച്ച് വിപണനം നടത്തുന്നു.
നാപ്കിനും തുണിയും ശരീര ഊഷ്മാവില്‍ എന്ത് സംഭവിക്കുന്നു അതും ആര്‍ത്തവ സമയത്ത് പരീക്ഷിച്ച് നോക്കാവുന്നതാണ്. അതാരും ചെയ്യില്ല കാരണം നാപ്ക്കിന്റെ കച്ചവടം ഇല്ലാതാക്കാനല്ലല്ലോ അവര്‍ക്കുവേണ്ടി വാദിക്കുന്നവര്‍. അങ്കിളിന്റെ അനുഭവം എനിക്കുണ്ടാകില്ല കാരണം ആര്‍ത്തവ സമയത്തുപയോഗിച്ച തുണി തിളപ്പിച്ച് കഴുകുവാനും സമയാ സമയങ്ങളില്‍ മാറ്റുവാനും എന്റെ ശ്രീമതിക്ക് സമയമുണ്ടായിരുന്നു. കാരണം സര്‍ക്കാര്‍ ജോലി ഇല്ലായിരുന്നു. സൂര്യ നമസ്കാരം തന്നെ ഒരു ചികിത്സയാണ്. ജനിതക മാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്ത ആന്ധ്രയിലെ പാടത്ത് മേഞ്ഞ് നടന്ന കന്നുകാലികള്‍ ചത്തു. വിഷാംശം തന്നെ കാരണം. അത്തരം പരുത്തിച്ചെടിയിലെ പഞ്ഞിയിലും വിഷം കണ്ടെന്ന് വരാം. ആ പരുത്തിക്കുരു എണ്ണ നാം കഴിക്കുന്നുണ്ടാവാം. ആര്‍ത്തവ സമയത്ത് അത്തരം തുണികള്‍ ഉപയോഗിച്ചാല്‍ എന്തു സംഭവിക്കുമെന്ന് കാലം തെളിയിക്കട്ടെ. അന്ന് ആ രോഗത്തിന് ഫലപ്രദമായ ഒരു ചികിത്സയുമായി മരുന്നു കമ്പനിയും ഉണ്ടാവും.

Anonymous said...

പറയാന്‍ കൊള്ളാം ഇതൊക്കെ... പക്ഷേ എത്രത്തോളം പ്രാവര്‍ത്തികം ആക്കാം എന്നതു പ്രശ്നമാണ്.അനുശീലത്തിന്റെ കുറവാണു പ്രധാനമായിട്ടും. പത്ത് പതിമൂന്ന് വയസ്സുമുതല്‍ അമ്മമാര്‍ വച്ചുകൊടുക്കുന്നതില്‍ നിന്ന് മാറാന്‍ പിന്നീട് പ്രയാസം.നപ്കിനാണ് സൌകര്യം... മാത്രമല്ല അതു മാറ്റാന്‍ സൌകര്യവും ഉണ്ട്
നാപ്കിനെ കുറിച്ച് പറഞ്ഞ താങ്കള്‍ വിട്ട്പോയ ഒന്നുണ്ട്
ടാമ്പൂണ്‍
അതില്‍ എന്തുകൊണ്ട് ടാം‌പൂണുകളെ കുറിച്ച് പറയുന്നില്ല
ടാം‌പൂണുകളായാല്‍ വാദത്തിന് കുറെ കൂടെ പ്രസക്തി കൈവരും
നപ്കിനേക്കാന്‍ കൂടുതല്‍ ഇന്‍ഫെക്ഷന്‍ സാധ്യത ടാം‌പൂണിനാണ്
മെട്രൊയില്‍ പെണ്ണുങ്ങള്‍ ഇപ്പോള്‍ ടാം‌പൂണാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. കാരണം അണ്ടര്‍വെയര്‍ മുഴുവന്‍ കാണുന്ന വസ്ത്രമാണല്ലൊ, അതിനാല്‍ നപിനേകാള്‍ പ്രിയങ്കരം അതാണു.
പോസ്റ്റിന്റെ പിന്നിലെ ധ്വനി ഇഷ്ടപ്പെട്ടു.
അനുഭവത്തേക്കാള്‍ കേട്ട് കേഴ്വിയാണു മലയാളിക്ക് ശാസ്ത്രം.ഒരൊറ്റ സ്ത്രീയും ഒരക്ഷരം മിണ്ടിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

എതിരന്‍ കതിരവന്‍ said...

“ഔഷധമൂല്യമുള്ള“ ( സസ്യഭാഗങ്ങള്‍ ഇട്ടു വാറ്റിയെടുത്ത) എണ്ണ അമര്‍ത്തിത്തടവുമ്പോള്‍ അതിലുള്ള, ചെടിയില്‍ നിന്നും ലയിച്ചു ചേര്‍ന്ന organic compounds ചര്‍മ്മകോശങ്ങളില്‍ പ്രവേശിക്കും. (ചെറിയ മോളിക്യൂളുകള്‍ ചര്‍മ്മകോശങ്ങളില്‍ ആഗിരണം ചെയ്യും എന്ന സത്യം ആധാരം)

എളുപ്പത്തില്‍ നടത്താവുന്ന ഒരു പരീക്ഷണം. ചൊറിതണം ഇട്ട് വെളിച്ചെണ്ണ വാറ്റി എടുക്കുക. ദേഹത്തു തേക്കുക. ചൊറിയുമോ ഇല്ലയോ?

കറിവേപ്പില ഇട്ടു കടുകുവറുത്ത എണ്ണയ്ക്കു അതിന്റെ മണം കാണും. കറിവേപ്പില യിലെ flavanoid എണ്ണയില്‍ കലര്‍ന്നിട്ടുള്ളതുകൊണ്ട്. ആയുര്‍വേദക്കാര്‍ ഉണ്ടാക്കുന്ന എണ്ണയില്‍ സസ്യാംശങ്ങള്‍ ഉണ്ടാകും എന്നതിനു ഉദാഹരണം.

അങ്കിള്‍ said...

ice and soda യോടാണ് എനിക്കു ചോദിക്കുവാനുള്ളത്‌.

എന്റെ അനുഭവത്തില്‍ നിന്നുള്ള വിശ്വാസത്തിനെയാണ് താങ്കള്‍ കാഴ്ചപ്പാടിന്റെ ന്യൂന്നതയെന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.

എന്റെ വിശ്വാസം വെറും തോന്നലാണെങ്കില്‍ അത്‌ മാറ്റേണ്ടതല്ലേ?. അതിന് ഇങ്ങനെ പറഞ്ഞാല്‍ മതിയോ?. ഒന്നുകില്‍ പറഞ്ഞകാരങ്ങള്‍ക്ക്‌ വക്കാരി ചെയ്യുന്നതുപോലെ ആധികാരികമായ രേഖകളെ കൊണ്ട്‌ സപ്പോര്‍ട്ട്‌ ഉണ്ടാക്കണം. അല്ലെങ്കില്‍ പറയുന്ന ആളിന്റെ ക്രഡിബിലിറ്റി നോക്കണം. ഞാന്‍ താങ്കളുടെ പ്രൊഫൈലില്‍ നോക്കി. പറ്യുന്നത്‌ അപ്പടി വിശ്വസിക്കാന്‍ അവിടെ ഒന്നുംകണ്ടില്ല. ഇവിടുത്തെ കമന്റ്‌ വായിച്ചാല്‍ ആധികാരിതയുണ്ടെന്ന്‌ തോന്നിപ്പോകുകയും ചെയ്യുന്നു. പക്ഷേ കുറച്ച്‌ നല്ല വാചകങ്ങള്‍ എന്നതിനേക്കാള്‍ തല്‍കാലം എനിക്ക്‌ വിലമതിക്കാന്‍ കഴിയുന്നില്ല. താങ്കളെ അവഹേളിക്കയാണെന്ന്‌ ദയവായി കരുതരുതേ. ഇക്കാര്യത്തില്‍ ഒന്നുകില്‍ എന്റെ വിശ്വാസത്തെ ഉറപ്പിക്കണം അല്ലെങ്കില്‍ നിങ്ങളോടൊപ്പം എനിക്കും കൂടണം എന്നുള്ളതുകൊണ്ടാണ്.

സമയം കളയാന്‍ വേണ്ടി മാത്രം ബ്ലോഗുന്ന ഒരാളല്ല ഞാന്‍. അതിനുള്ള പ്രായം കഴിഞ്ഞു.എന്റെ ബ്ലോഗുകള്‍ നോക്കിയാലും താങ്കള്‍ക്ക്‌ ഇക്കാര്യം മനസ്സിലാകും.

മോഡേണ്‍ മെഡിസിനും, ആയുര്‍വേദവും ഒരു പോലെ അതിന്റേതായ ഫലം ചെയ്യുമെന്ന്‌ വിശ്വൊസിച്ച്‌ KIMs ആശുപത്രിയിലെ ഒരു ന്യൂറോ സര്‍ജ്ജന്റെ ഉപദേശപ്രകാരം ‘പഞ്ചകര്‍മ്മ’ ചികിത്സപോലും ചെയ്തുപോയവനാണ് ഞാന്‍. എനിക്കും സ്വയവും, എന്നെ കാണുന്ന മറ്റു പലരും ആ ചികിത്സകൊണ്ട്‌ ഫലമുണ്ടെന്ന്‌ പറയുകയും ചെയിട്ടുണ്ട്‌.

ശരീരത്തില്‍ പുരട്ടുന്ന ഔഷധ എണ്ണകള്‍ക്ക്‌ ഒരു effect -ം ഉണ്ടാക്കില്ല എന്ന താങ്കള്‍ തന്ന അറിവ്‌ ബലപ്പിക്കണോ വേണ്ടയോ എന്ന്‌ തീരുമാനിക്കുവാനാണ് ഞാനിത്രയും എഴുതിയത്‌.

എതിരന്‍ കതിരവന്‍ said...

ചര്‍മ്മത്തില്‍ പുരട്ടുന്ന organic compounds ശരീരത്തില്‍ പ്രവെശിക്കുമെന്നതിന്റെ തെളിവ് അത് മൂത്രത്തില്‍ കാണുമെന്നതാണ്. ഈ ലിങ്ക് നോക്കുക:
http://www.nature.com/jid/journal/v54/n5/abs/5618185a.html

വക്കാരിമഷ്‌ടാ said...

എതിരന്‍ അവസാ‍നം പറഞ്ഞ കാര്യം ഞാനും പറയണമേന്നോര്‍ത്തതായിരുന്നു. തൊലിയില്‍ കൂടി എന്തെങ്കിലും ശരീരത്തില്‍ ആഗിരണം ചെയ്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നറിയുവാനുള്ള ഒരു മാര്‍ഗ്ഗം അതിന്റെ അംശം മൂ‍ത്രത്തിലും മറ്റു വിസര്‍ജ്ജ്യ വസ്തുക്കളിലും ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുകയാണ് എന്ന് ഒരു പേപ്പര്‍ വായിച്ചതില്‍ നിന്നും മനസ്സിലായിരുന്നു. ചെളിയില്‍ പണിയെടുക്കുന്ന ഒരാളുടെ ശരീരത്തിനകത്ത് മുഴുവന്‍ ചെളി കാണുന്നില്ല എന്നതല്ല എന്നു തോന്നുന്നു ചെളി ചര്‍മ്മം അബ്‌സോര്‍ബ് ചെയ്യുമോ ഇല്ലയോ എന്നതിന് മാനദണ്ഡമാവേണ്ടതെന്ന് തോന്നുന്നു (അതിനര്‍ത്ഥം ചെളി ചര്‍മ്മം അബ്‌സോര്‍ബ് ചെയ്യുമെന്നോ ഇല്ലെന്നോ അല്ല- അതിനെപ്പറ്റി ആധികാരികമായി പറയാനുള്ള അറിവ് അക്കാര്യത്തില്‍ എനിക്കില്ല).

മുക്കുവന്‍ said...

isn't it convenience? what will the working ladies will do without this?

ammu said...

സ്ത്രീകള്‍ പ്രതികരിച്ചില്യ, എന്നു വീണ്ടും സമാധാനിച്ചിരിക്കുന്ന, സ്നേഹോദാരരായ, പുരുഷ സമൂഹത്തിനു വണക്കം. ഞങ്ങളുടെ ആരോഗ്യത്തിനു രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന, അന്‍പര്‍കളെ , ഈ പോസ്റ്റിനു മുകളിലെ പ്രസംഗം വെറും മൈതാനപ്രസംഗമല്ല എന്നു തെളിയിക്കാന്‍, പുതുവര്‍ഷമായി നിങ്ങള്‍ക്ക് ഒരു റെസല്യൂഷന്‍ എടുക്കാം.
മാസമുറക്കാലത്ത്, സ്വന്തം ഭാര്യയ്ക്ക് പൂര്‍ണ്ണവിശ്രമം നല്‍കുന്നതിന്റെ ഭാഗമായി, അവര്‍ക്ക് വേണ്ടി ,
പരുത്തി തുണി നനച്ച് വെയിലത്തിട്ടുണക്കല്‍, ധീരതയോടെ ഏറ്റെടുക്കുക. ഉണക്കി മടക്കി അലമാരയില്‍ കൊണ്ട് വച്ചിട്ട്, അവളത് ഉപയോഗിക്കുന്നില്ലെങ്കില്‍, കര്‍ത്താ പറഞ്ഞ പോലെ, ചൊറിതണം കയ്യിലെടുക്കാം..

ammu said...

കര്‍ത്താ കരുതുന്ന പോലെ വിഷയത്തിന്റെ കാലിക പ്രാധാന്യമാണ്, പെട്ടെന്നു വന്ന ഉത്തേജനമെങ്കില്‍, അടുത്ത പോസ്റ്റില്‍ സിഗരറ്റുവലിയെയും പാസ്സിവ് പുക വഴി സ്ത്രീകള്‍ക്ക് വരാവുന്ന ‘മാരക’ രോഗങ്ങളെയും പറ്റി എഴുതുക. ശ്വാസകോശം വിദൂരഭാവിയില്‍ പോലും ലൈംഗിക അവയവങ്ങളുടെ പട്ടികയിലേയ്ക്ക് കയറിക്കൂടാന്‍ സാധ്യത ഇല്യാത്തതിനാല്‍, സ്വന്തം ഭാര്യയോട്, സ്ത്രീയോട് ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാന്‍ എത്ര ‘ജാഗരൂകര്‍’ മുന്നോട്ട് വരുമെന്നു നോക്കാം. നളിനി ജമീലയുടെ ആതമകഥയ്ക്ക് കിട്ടിയ ‘തള്ള്’ , തസ്ലിമയുടെ ലജ്ജയ്ക്കില്യ കേരളത്തില്‍.

അങ്കിള്‍ said...

അമ്മുവേ, പ്രൊഫൈലില്‍ ഒന്നും കൊടുക്കാതെ ഒളിച്ച്‌ നടക്കുന്നതെന്താ?. കഥയും കവിതയുമാണെങ്കില്‍, പോസ്റ്റ്‌ വായിച്ച്‌ ആളെ മനസ്സിലാക്കാം.ഇവിടെ ഇങ്ങനെയുള്ള വിഷയങ്ങളില്‍ പങ്കെടുക്കുന്നയാളിനെ മുന്‍‌കൂട്ടി അറിഞ്ഞ്‌ നേരിടാനാണ്.

കൊള്ളാമല്ലോ, കുട്ടീ, നേരിടാന്‍ തന്നെ തീരുമാനിച്ചോ.

ammu said...

സിന്തെറ്റിക് തുണികള്‍കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ധരിച്ചാലും, പ്രശ്നങ്ങള്‍ പലതാണ്. രോഗങ്ങളും .
കറുത്ത നിറത്തിലുള്ള ബ്രാ ധരിക്കുന്നത് പോലും, സമീപകാലത്ത് ബ്രെസ്റ്റ് കാന്‍സെര്‍ ഗവേഷണങ്ങളില്‍ ‘വില്ലന്‍’ ആയി വരുന്നുണ്ട്.
എന്തൊക്കെ അഴിച്ച് മാറ്റിയാല്‍, അത്യന്തികമായി കാന്‍സെര്‍ ഉപരോധിക്കാം എന്നാലോചിച്ച്, ദിഗംബര പ്രസ്ഥാനമാണുത്തരം. ഇനി ആ വഴിക്ക് തിരിയണോ മലയാളി മങ്ക? 500 വര്‍ഷത്തിനിപ്പുറമാണ് മലയാളിയുടെ വസ്ത്രപാരമ്പര്യം എന്നു ഗവേഷകന്‍ പട്ടാഭിരാമന്‍ പറയുന്നുമുണ്ട്. അത്രേം കാലം പിന്നോട്ട് പോയാല്‍ ഈ പ്രശ്നം തീരുമെങ്കില്‍, അതും ആലോചിക്കാവുന്നതെ ഉള്ളു.

ammu said...

ഒന്നുകൂടി, മരണത്തിനു ഒരു കാരണം തിരയുന്നതു മാത്രമാണ് മലയാളിക്ക് ജീവിതം എന്ന് ഒരു ഊക്കിനിരിക്കട്ടെ എന്നാവും കര്‍ത്ത. ജീവിക്കാന്‍ ഒരു കാരണം കണ്ടെത്താന്‍ എപ്പോഴെങ്കിലും കേരളത്തില്‍ ഒരു സ്ത്രീയെങ്കിലും ചിന്തിച്ചുപോയാല്‍ ഈ സംസ്ഥാനം കടലെടുത്ത് പൂവും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

അമ്മു പറയുന്നതൊക്കെയും വാസ്തവമാണെങ്കിലും പറഞ്ഞ് പറഞ്ഞ് വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു പോകുമോ എന്നൊരു സംശയം . വളരെ ആരോഗ്യകരമായ ഒരു സംവാദത്തിന് വഴിയൊരുക്കിയ അശോക് കര്‍ത്തായെ ഞാന്‍ അനുമോദിക്കുന്നു >

Prasanth. R Krishna said...

വക്കാരിമഷ്‌ടാ
നിങ്ങള്‍ ചോദിച്ചിരിക്കുന്നതഇങ്ങനയാണ്.
ചോദ്യം.
ഇവിടെ പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ‍ (അതിന്റെ അടിസ്ഥാനത്തില്‍ മാത്രം) എന്റെ സംശയങ്ങള്‍-

1. ബയോഡിഗ്രഡബിലിറ്റി എങ്ങിനെ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കും? (ബയോഡിഗ്രെഡഷന്‍-ബാക്റ്റീരിയ-ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ എന്ന സിമ്പിള്‍ പാത്‌വേ ആണോ?)

2. പരുത്തി ഒരു സാനിറ്ററി നാപ്‌കിനായി ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ അത് വെച്ച് അത് ശരിയായ രീതിയില്‍ മാറുന്ന ആ സമയത്തിനുള്ളില്‍ പരുത്തിയുടെ (ബയോ)ഡിഗ്രെഡെഷന്‍ റേറ്റ് എത്രമാത്രം? (കാരണം പ്രശാന്ത് പറഞ്ഞതനുസരിച്ച് ബയോഡിഗ്രെഡഷന്‍ ആണ് ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന് കാരണം).

ഉത്തരം.

ബയോഡീഗ്രഡബള്‍ മെറ്റീരിയല്‍സ് ബാക്ടീരിയല്‍ ഇഫക്ഷനെ ത്വരിതപ്പെടുത്തും എന്നെ ഞാന്‍ പറഞ്ഞിട്ടുള്ളൂ. (കാരണം പ്രശാന്ത് പറഞ്ഞതനുസരിച്ച് ബയോഡിഗ്രെഡഷന്‍ ആണ് ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന് കാരണം). അതും ഒരു കാരണം ആണു എന്നുമാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. കാളപെറ്റൂ എന്നുകേട്ടാല്‍ ഉടനെ കയറെടുക്കുന്നവരോട് ഒന്നും പറഞ്ഞിട്ടുകാര്യം ഇല്ല.

ചോദ്യം.

3. ഇനി പ്രശാന്ത് അവസാനം പറഞ്ഞ കമന്റ് പ്രകാരം- പരുത്തി നാപ്‌കിനായി ഉപയോഗിക്കുമ്പോഴും അത് ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില്‍ (നല്ലപോലെ കഴുകി വെയിലത്ത് ഇട്ട് ഉണക്കി - പ്രശാന്ത് തന്നെ പറഞ്ഞ അമ്മൂമ്മമാരുടെ ഉദാഹരണം) അത് സ്റ്റെറിലൈസ്‌ഡ് ആണല്ലോ.

ഉത്തരം.

എത്ര അബദ്ധമാണ് പറയുനത്. സ്റ്റെറിലൈസ്‌ഡ് എന്നത് എന്താണ് എന്നു അറിയാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ ലിങ്ക് നോക്കുക. വെറുതേ കഴുകി വയിലത്തൂണക്കിയാല്‍ അതു സ്റ്റെറിലൈസ്‌ഡ് ആകുന്നില്ല. http://en.wikipedia.org/wiki/Sterilization_(microbiology)

Anonymous said...

വക്കാരി-
(അതിനര്‍ത്ഥം ചെളി ചര്‍മ്മം അബ്‌സോര്‍ബ് ചെയ്യുമെന്നോ ഇല്ലെന്നോ അല്ല- അതിനെപ്പറ്റി ആധികാരികമായി പറയാനുള്ള അറിവ് അക്കാര്യത്തില്‍ എനിക്കില്ല).
ഇതിനൊരു തെളിവ് ഞാന്‍ തരാം. കഠിനമായ വേനലിനു ശേഷം പെയ്യുന്ന മഴയിലൂടെ ലഭിക്കുന്ന ചെളിവെള്ളത്തില്‍ അല്പ സമയം നിന്നിട്ട് തെളിഞ്ഞ വെള്ളത്തില്‍ കഴുകി നോക്കൂ. നീറ്റ് ആന്റ് ക്ലീന്‍ ആകുന്നത് കാണാം. ശരീരത്തില്‍ മണ്ണ് പുരട്ടിയുള്ള ചികിത്സയെപ്പറ്റിയും എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എന്നുവെച്ചാല്‍ മണ്ണിലെ ചില ന്യൂട്രിയന്റ്സ് ശരീരത്തിലും കടക്കുന്നുണ്ടാവാം. അതും രക്ത, മല, മൂത്ര പരിശോധനയില്‍ തെളിയിക്കപ്പെടാം. തെളിയിക്കാന്‍ ഞാന്‍ ശാസ്ത്രജ്ഞനല്ല.

ദീപു മേലാറ്റൂര്‍ said...

Ohhhh....my god....ithenthappaa...oralenthelum paranjoonnu vachu...athettu pidikkan kure peru...thallikkollan vere chilar...sthreekale nannakkan neeyaru thampee ennu mattu chilar....enthayalum "SREEKANDAN NAYARE" onnu contact cheyyuka...nattarum koodi arinjirikkatte ini engane ODANAM nnu...

Njan ithe patti onnum mindanilla...pinne choottum pathalumekkeyayi ente nerkkavum...nthyalum siva siva kalikalam nnallathentha paraya....appa lalsalam.....

deepu :)

വക്കാരിമഷ്‌ടാ said...

പ്രശാന്തേ, സൂര്യപ്രകാശത്തിന്റെ സ്റ്റെറിലൈസേഷന്‍ ഇഫക്ട് മനസ്സില്‍ വെച്ചുകൊണ്ടാണ് ഞാന്‍ അത് പറഞ്ഞത്. സൂര്യപ്രകാശത്തിന് സ്റ്റെറിലൈസേഷന്‍ ഇഫക്റ്റ് ഇല്ല എങ്കില്‍ ഞാന്‍ പറഞ്ഞത് മൊത്തം തെറ്റ്. സൂര്യപ്രകാശത്തിന് അത്ര സ്റ്റെറിലൈസേഷന്‍ ഇഫക്ട് ഇല്ല എന്ന് തന്നെ എന്ന് തോന്നുന്നു. അതുകൊണ്ട് അത് അംഗീകരിക്കുന്നു. വെറുതെ കഴുകി വെയിലത്തുണക്കി എന്നതുകൊണ്ട് മാത്രം അണുവിമുക്തമാവണമെന്നില്ല എന്ന് തന്നെ തോന്നുന്നു.

പക്ഷേ മെയിന്‍ പോയിന്റ് ബയോഡിഗ്രഡബിലിറ്റി ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്നതാണല്ലോ (സാനിറ്ററി നാപ്‌കിനുകളുടെ പശ്ചാത്തലത്തില്‍).

ഈ വാചകത്തില്‍ നിന്നാണ് തുടക്കം:

സാധാരണ പരുത്തിതുണിയില്‍ ബയോഡീഗ്രേഡബിള്‍ ആയ സെലുലോസ് ആണ് എന്നതുകൊണ്ട് ബാക്ടീരിയ ഇന്‍ഫക്‍ഷന്‍ വളരെ എളുപ്പവും...

അപ്പോള്‍ ഞാന്‍ ചോദിച്ചു- ബയോഡിഗ്രഡബിലിറ്റി എങ്ങിനെ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കും?

പ്രശാന്ത് പറഞ്ഞു:

ബയോഡിഗ്രഡബിള്‍ ആയാല്‍ അതില്‍ ബാക്ടീരിയ എളുപ്പത്തില്‍ ആക്ട്ചെയ്യും. സെലുലോസ് എന്നത് ബയോഡിഗ്രഡബിള്‍ പോളിമറാണ്. അതില്‍ ബാക്ടീരിയ ആക്ട്ചെയ്ത് അതിനെ ഡീഗ്രേഡ് ചെയ്യുകയും ചെയ്യും.

അപ്പോഴാണ് സെല്ലുസോസിന്റെ ബയോഡിഗ്രഡഷന്‍ റേറ്റും മറ്റും ഞാന്‍ ചോദിച്ചത്.

അതായത് ഒരു സാനിറ്ററി നാപ്കിനായി സെല്ലുലോസ് ഉപയോഗിക്കുമ്പോള്‍ അത് ഒരു തവണ വെച്ച് അത് മാറേണ്ട സമയത്ത് മാറുന്ന ആ സമയത്തിനുള്ളില്‍ അതിന്റെ ബയോഡിഗ്രഡബിലിറ്റി എന്ന ഒറ്റ കാരണം കൊണ്ട് (അതുകൊണ്ട് മാത്രം) ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാവുമോ? - ഈ ഒരു ചോദ്യത്തിന് ഉത്തരം തന്നാല്‍ മതി.

അതുപോലെ ഞാന്‍ വേറെയും കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു - സിന്തറ്റിക് നാപ്‌കിനുകളില്‍ ഉപയോഗിക്കുന്ന പോളിമറുകള്‍, അവയുടെ സെല്ലുലോസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉള്ള അബ്സോര്‍പ്ഷന്‍ റേറ (സെല്ലുലോസിന് അബ്‌സോര്‍പ്‌ഷന്‍ റേറ്റ് തുലോം കുറവാണ് എന്നാണ് പ്രശാന്ത് പറഞ്ഞത്), ഡിസ്‌പോസബിള്‍ നാപ്കിനുകളില്‍ കോട്ടണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് മുതലായവ.

ഇനി കാള/കയര്‍-

പ്രശാന്തേ, ഇവിടെ കാള പെറ്റെന്ന് കേട്ടപ്പോള്‍ ഞാന്‍ കയറെടുത്തുകൊണ്ടോടുകയല്ലായിരുന്നല്ലോ. സെല്ലുലോസ്-ബയോഡിഗ്രഡബിലിറ്റി-ബാക്റ്റീരിയ-
ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ എന്ന ഒരു കാള പെറ്റു എന്ന് കേട്ടപ്പോള്‍ ഞാന്‍ അത് കാള തന്നെയാണോ, പെറ്റത് തന്നെയാണോ, കാള പെറുമോ എന്നൊക്കെ ചോദിക്കുകയല്ലായിരുന്നോ.

വക്കാരിമഷ്‌ടാ said...

പ്രശാന്തേ, മുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് ശേഷം എങ്ങിനെയാണ് ബയോഡിഗ്രെഡബിള്‍ പോളിമറുകള്‍ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്താണ് അവയുടെ ബയോഡിഗ്രെഡഷന്‍ മെക്കാനിസമെന്നും ബയോഡിഗ്രെഡബിള്‍ പോളിമറുകള്‍ എത്രമാത്രം ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ (അവയുടെ ബയോഡിഗ്രെഡഷന്‍ മെക്കാനിസം വഴി മാത്രം) മനുഷ്യശരീരത്തില്‍ ഉണ്ടാക്കുമെന്നും നമുക്ക് വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം

കര്‍ത്താ മാഷേ, ഈ ഓഫുകള്‍ക്ക് മാഫ്. താങ്കളുടെ സ്പേസ് ഇതിനായി ദുരുപയോഗപ്പെടുത്തുകയില്ല.

വക്കാരിമഷ്‌ടാ said...

പ്രശാന്തേ, ഇതില്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറയാം (പറയുന്നതെല്ലാം എന്റെ വളരെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് - തെറ്റാണെങ്കില്‍ തീര്‍ച്ചയായും തിരുത്താം).

ഒരു ബയോഡിഗ്രെഡബിള്‍ പോളിമര്‍ ശരീരത്തില്‍ വെക്കുമ്പോള്‍ വളരെ എളുപ്പത്തില്‍ ബാക്റ്റീരിയ വന്ന് അതിനെ (ബയോ)ഡിഗ്രെഡ് ചെയ്ത് അങ്ങിനെ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാവുന്നു എന്ന രീതിയിലല്ല എല്ലാ പോളിമറുകളുടെയും ശരീരത്തിലെ ബയോഡിഗ്രെഡഷന്‍ മെക്കാനിസം എന്ന് തോന്നുന്നു. (അതിനര്‍ത്ഥം ബയോഡിഗ്രെഡബിലിറ്റി ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുകയേ ഇല്ല എന്നല്ല). പ്രത്യേകിച്ചും, ഹൈഡ്രോഫിലിക് ആയിട്ടുള്ള ബയോഡിഗ്രെഡബിള്‍ പോളിമറുകള്‍ ശരീരത്തില്‍ (ബയോ)ഡിഗ്രെഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബൈപ്രൊഡക്റ്റ്സ് ബോഡി ഫ്ലൂയിഡ്സും മറ്റും വഴി പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത് എന്നാണ് തോന്നുന്നത്. ശരീരത്തില്‍ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള ധാരാളം സാധ്യതകളുണ്ട്. ഒരു എക്സ്റ്റേണല്‍ മെറ്റീരിയല്‍ (ബയോഡിഗ്രെഡബിള്‍ ആണെങ്കിലും അല്ലെങ്കിലും) ശരീരത്തില്‍ വെച്ചാല്‍ പല രീതിയിലും ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാം. പക്ഷേ ബയോഡിഗ്രെഡബിളിറ്റി മൂലം ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവും എന്നുള്ള സ്റ്റേറ്റ്‌മെന്റ് തെറ്റാണെന്നല്ല, അത് ചിലപ്പോള്‍ മിസ്‌ലീഡിംഗ് ആയേക്കാം. (ബയോഡിഗ്രെഡബിള്‍ പോളിമറുകളുടെ) ശരീരത്തില്‍ നടക്കുന്ന എല്ലാ ബയോഡിഗ്രെഡബിലിറ്റിയും ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുമോ?

ഇനി ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിലും പ്രശാന്തിന്റെ ആദ്യത്തെ കമന്റിന്റെ അടിസ്ഥാനത്തിലും പരുത്തി ഒരു നാപ്കിനായി ഉപയോഗിച്ച്, അത് ഒരു പ്രാവശ്യം ശരീരത്തില്‍ വെച്ച് അത് മാറേണ്ട സമയത്ത് മാറുന്ന ആ കാലയളവിനുള്ളില്‍ അതിന് എന്തെങ്കിലും ബയോഡിഗ്രെഡഷന്‍ തന്നെ നടക്കുന്നുണ്ടോ എന്നറിയില്ല (അതിനര്‍ത്ഥം ഉണ്ടാവില്ല എന്നല്ല, അത്തരം പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടാവുകയും അത് ഇക്കാര്യം ശരിവെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കുന്നു). പക്ഷേ എന്റെ പരിമിതമായ അറിവില്‍ അത്രയ്ക്കും ഫാസ്റ്റല്ല പരുത്തിയുടെ ബയോഡിഗ്രെഡഷന്‍ റേറ്റ് എന്ന് തോന്നുന്നു. ബോഡി ഫ്ലൂയിഡ്സ് ഈ ഒരു കാലയളവില്‍ പരുത്തിയുടെ ബയോഡിഗ്രെഡഷന്‍ വളരെ എളുപ്പത്തിലാക്കും എന്ന് എന്തെങ്കിലും റിപ്പോര്‍ട്ടുണ്ടോ?

എന്തായാലും ബയോഡിഗ്രെഡബിള്‍ പോളിമര്‍-ബാക്റ്റീരിയ-ബയോഡിഗ്രെഡഷന്‍-
ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ എന്നതിനപ്പുറമുണ്ട് ഒരു ബയോഡിഗ്രെഡബിള്‍ പോളിമറിന്റെ ശരീരത്തിലെ ബയോഡിഗ്രെഡഷന്‍ മെക്കാനിസം എന്നാണ് എന്റെ ഒരു തോന്നല്‍. അതുകൊണ്ട് ഒരു പരുത്തിത്തുണി നാപ്കിനായി ശരീരത്തില്‍ വെക്കുമ്പോള്‍ ആ ഒരു ആപ്ലിക്കേഷനില്‍ (അത് മാറേണ്ട സമയത്ത് മാറിയാല്‍ തന്നെയും) അത് ബയോഡിഗ്രെഡ് ചെയ്ത് അതുകാരണം ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവും എന്ന സ്റ്റേറ്റ്‌മെന്റ് എന്റെ അഭിപ്രായത്തില്‍ മിസ്‌ലീഡിംഗ് ആണ്. ബയോഡിഗ്രെഡബിള്‍ പോളിമറുകളുടെ മെഡിക്കല്‍ ആപ്ലിക്കേഷനെയും ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷനെയും ബന്ധപ്പെടുത്തുന്ന ഒരു പഠനത്തിന് ഇക്കാര്യം ആധികാരികമായി പറയാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്.

എതിരന്‍ കതിരവന്‍ said...

പോസ്റ്റില്‍ ആദ്യം പറഞ്ഞിരിക്കുന്നത് യുക്തിസഹമല്ല. നാപ്കിന്‍ നനഞ്ഞതു കൊണ്ട് HPV വന്നു കയറുകയില്ല. അത് മറ്റൊരാളില്‍ നിന്നും പകരുന്ന വൈറസ് ആണ്.

HPV (Human papilloma virus)നെ ക്കുറിച്ച് ഉള്ള ഈ പോസ്റ്റില്‍ ബാക്റ്റീരിയ എങ്ങനെ വന്നു കയറി?

സെല്ലുലോസ് ഡിഗ്രേഡ് ചെയ്യണമെങ്കില്‍ നാപ്കിന്‍ കുറെ നാള്‍ വച്ചുകൊണ്ടിരിക്കേണ്ടി വരും.

സാനിടറി നാപ്കിന്‍ വയ്ക്കുന്നതും HPV ഇന്‍ഫെക്ഷനും മലയാളികള്‍ക്കു മാത്രം. അതുകൊണ്ടു ചൊറിതണം അടിയില് നിന്നും ലോകം രക്ഷപെട്ടു.‍

പുറത്ത് മഞ്ഞു വീണു കിടക്കുന്നു. വെയിലില്ല. ഭാര്യ പരുത്തിത്തുണി എല്ലാം മാസങ്ങള്‍ക്കു മുന്‍പേ വെയിലത്തുണക്കി വച്ചിട്ടൂണ്ട്.(മിടുക്കി!) ചൊറിതണം വച്ചുള്ള അടിയുടെ ഓര്‍മ്മ തന്നെ അവളെ മര്യാദ പഠിപ്പിച്ചിരിക്കുന്നു.
അവള്‍ അയച്ചുകൊടുക്കുന്ന പണം പോക്കറ്റിലാക്കി ബിവെറേജസ് കോര്‍പറെഷന്‍ കടയില്‍ ക്യൂ നിന്ന് കരള്‍ നശിപ്പിച്ച രണ്ട് അനിയന്മാരെക്കുറിച്ച് എനിക്ക് അഭിമാനമാണ്. അതൊക്കെ ആണത്തത്തിന്റെ ലക്ഷണമല്ലെ. (ചൊറിതണം പിടിച്ച്, പെങ്ങന്മാരേയും അമ്മ്മയേയും അടിയ്ക്കുമ്പോള്‍ സ്വന്തം കയ് ചൊറിയാതിരിക്കാന്‍ ഞാന്‍ ധാരാളം ഗ്ലോവ്സ് (കയ്യുറകള്‍) കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കൊണ്ടെ കൊടുത്തിട്ടുണ്ട്.)

Sebin Abraham Jacob said...

എതിരന്‍ കതിരവനു് സബാഷ്! പാരമ്പര്യ കടുംപിടുത്തം മൌലികവാദത്തിന്റെ സ്വഭാവവും കടന്നു് ഒരു തരം ഭ്രാന്തായി കോലംതുള്ളുകയാണു്. അതിനു് ഇങ്ങനെ മറുപടി പറഞ്ഞാലേ ശരിയാവൂ.

പ്രായവും പക്വതയും അറിവുമുള്ള പ്രിയ സുഹൃത്തുക്കളെ,

തീവണ്ടിയുടെ മുമ്പില്‍ ആളുകള്‍ ചാടി ആത്മഹത്യ ചെയ്യുന്നതിനാല്‍ നാളെ മുതല്‍ തീവണ്ടി ഓടാന്‍ പാടില്ല എന്നു് നാളെ നമുക്കു് പ്രമേയം പാസാക്കിയാലോ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

എതിരന് സെബിന്‍ സബാഷ് പറഞ്ഞത് നന്നായി . ഒരു സത്യം എതിരന്‍ പറഞ്ഞല്ലൊ . വൈറസ് മറ്റുള്ളവരില്‍ നിന്ന് പകരുന്നതാണെന്നും പിന്നെ ഇവിടെ ബാക്റ്റീരിയ എങ്ങിനെ കടന്ന് കയറി എന്നും . സെബിന് ഞാന്‍ ഒരു സബാഷ് പറയുന്നു , പാരമ്പര്യ കടും‌പിടുത്തം മൌലിക വാദത്തിന്റെ സ്വഭാവവും കടന്ന് ഒരു തരം ഭ്രാന്തായി കോലം തുള്ളുകയാണ് എന്ന് പറഞ്ഞതിന് . അതെ അതാണ് കാര്യം പാരമ്പര്യ കടും‌പിടുത്തം ഇന്ന് ഒരു തരം ഭ്രാന്താണ് . ഇവിടെ മാത്രമല്ല എവിടെയും . പാരമ്പര്യം സംരക്ഷിക്കാനാണ് ഈ ബ്ലോഗ് എന്ന് അശോക് കര്‍ത്തായും നയം വ്യക്തമാക്കിയിട്ടുണ്ട് . ഒരു നീണ്ട പോസ്റ്റിന്റെ വിഷയമായതിനാല്‍ ഞാന്‍ കൂടുതല്‍ അതിനെപ്പറ്റി പറയുന്നില്ല .

എതിരന്‍ കതിരവന്‍ പറഞ്ഞതിനെ പറ്റി ഞാന്‍ എന്റെ കമന്റില്‍ ഒന്നും പരാമര്‍ശിച്ചിരുന്നില്ല . കാരണം ആയുര്‍വ്വേദ എണ്ണകള്‍ക്ക് ശരീരത്തില്‍ കടന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും തടവുമ്പോള്‍ ഒരു ല്യൂബ്രിക്കേഷന്‍ നല്‍കുന്നു എന്ന ഗുണമേ ഉള്ളൂ എന്നും പറഞ്ഞതിന് എതിരന്‍ ഇങ്ങിനെ പറഞ്ഞു : എണ്ണ അമര്‍ത്തിത്തടവുമ്പോള്‍ അതിലുള്ള, ചെടിയില്‍ നിന്നും ലയിച്ചു ചേര്‍ന്ന organic compounds ചര്‍മ്മകോശങ്ങളില്‍ പ്രവേശിക്കും. വാദത്തിന് വേണ്ടി അത് സമ്മതിച്ചാല്‍ തന്നെ ഈ organic compounds ശരീരത്തില്‍ ചെന്നിട്ട് എന്ത് രോഗമാണ് ഗുണപ്പെടുത്തുക ? എന്തിനൊക്കെയാണ് എണ്ണയും തൈലവും പുരട്ടാന്‍ വൈദ്യന്‍ നിര്‍ദ്ദേശിക്കുന്നത് ? ഇനി മറ്റൊന്ന്, organic compounds അങ്ങിനെ ശരീര കോശങ്ങളില്‍ കടന്ന് കൂട എന്നതാണ് സത്യം . കാരണം ഏത് organic compounds ഉം ശരീരത്തിന് അന്യപദാര്‍ത്ഥമാണ് . 5ml എണ്ണ ശരീരത്തില്‍ ഇന്‍‌ജക്‍ഷന്‍ മുഖേന നല്‍കി നോക്കൂ വിവരം അറിയും . ജീവശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പോലും പാരമ്പര്യപ്രേമത്തിന്റെ സ്വാധീനം നിമിത്തം ആളുകള്‍ ഓര്‍ക്കുന്നില്ല . വെറുതെ എന്തൊക്കെയോ കാച്ചിക്കുറുക്കി എണ്ണകളും തൈലങ്ങളും എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് നടത്തുന്നു . പാരമ്പാര്യത്തിന്റെ പേരില്‍ അതിന് വക്കാലത്ത് പിടിക്കുന്നു ആളുകള്‍ . സസ്യങ്ങളില്‍ ഔഷധമൂല്യങ്ങള്‍ ഉണ്ടെങ്കില്‍ അത് എന്ത് എന്ന് പരീക്ഷിച്ച് തെളിയിക്കണ്ടേ ? വെറുതെ പണ്ടത്തെ മുനിമാര്‍ എഴുതിയ താളിയോലകളില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ മതിയോ ? പച്ചിലകളില്‍ ഹരിതകം ഉണ്ട് എന്ന് പറയുന്ന പോലെ ഇന്ന ഔഷധഘടകം ഉണ്ട് എന്ന് പറയണ്ടേ ?

അങ്കിള്‍ said...

തൊലിപ്പുറത്തുകൂടി എണ്ണകള്‍ ആകിരണം ചെയ്യുമോ എന്നായിരുന്നു ഒരു സംശയം, അല്ലേ സുകുമാരന്‍ മാഷേ. ശാസ്ത്രജ്ഞനല്ലാത്ത എതിരന്‍ തന്ന ലിങ്കുകളൊന്നും മാഷിന് ഇഷ്ടമായില്ലേ.

വീണ്ടും മാഷ് പറയുന്നു:“എണ്ണകളും തൈലങ്ങളും എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്“ എന്ന്‌. എത്ര നാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും. ഒരഞ്ഞൂറ്‌ കൊല്ലം?. ഈ എണ്ണകളും, തൈലങ്ങളും ഉപയോഗിച്ചു തുടങ്ങിയത്‌ എന്നു മുതലെന്ന്‌ കൃത്യമായി എനിക്കറിയില്ല. ഏതായാലും ഞാന്‍ ജനിക്കും മുമ്പേ ഉണ്ട്‌. തെറ്റിദ്ധരിച്ചുകൊണ്ടല്ല ഞാന്‍ ഉപയോഗിക്കുന്നത്‌. തൊലിപ്പുറത്തു തേക്കുന്നതും, കുത്തിവക്കുന്നതും തമ്മിലെങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റും. വക്കാരിയും, കതിരനും ഇപ്പോള്‍ സെര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

തൊലിപ്പുറത്തുകൂടി എണ്ണകള്‍ ആഗിരണം ചെയ്യുമോ എന്ന് എനിക്ക് സംശയമില്ല . അങ്കിളിനായിരുന്നു സംശയം . ഞാനതിന് ഉത്തരവും പറഞ്ഞു , തൊലിപ്പുറമേ പുരട്ടുന്ന എണ്ണ അവിടെ കിടക്കുമെന്നും കുളിക്കുമ്പോള്‍ സോപ്പ് പതയോടൊപ്പം പോകുമെന്നും . തടവുമ്പോള്‍ ഒരു വഴുവഴുപ്പിന്റെ ഗുണമേയുള്ളൂ എണ്ണകള്‍ക്ക് , അതിന് പാം ഓയിലോ വെളിച്ചെണ്ണയോ മതി . ഇപ്പറഞ്ഞ രണ്ട് എണ്ണകള്‍ക്കുമില്ലാത്ത ഒരു സവിഷേഷതയും ആയുര്‍വ്വേദ എണ്ണകള്‍ക്കില്ല എന്ന് ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു . ഇത് കേള്‍ക്കുമ്പോള്‍ ആരെങ്കിലും പ്രകോപിതനാകുന്നുണ്ടെങ്കില്‍ അത് പാരമ്പര്യബോധത്തിന്റെ സ്വാധീനം കൊണ്ടാണ് . ഇതൊന്നും ആരും ചോദ്യം ചെയ്യാത്തത് കൊണ്ട് തുടരുന്നു എന്നേയുള്ളൂ . അഞ്ഞൂറല്ല അയ്യായിരം കൊല്ലത്തിലപ്പുറവും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും എന്നതിന് തെളിവല്ലേ ഇപ്പോഴും വിറ്റുതീരുന്ന എണ്ണകളും തൈലങ്ങളും . തെറ്റായ ധാരണകള്‍ ആചാരങ്ങളായി ഇപ്പോഴും എന്തെല്ലാം അനുഷ്ടിക്കപ്പെടുന്നു . സ്ത്രീക്ക് പല്ലുകള്‍ 30എണ്ണമാണെന്നും പുരുഷന് 32 എണ്ണമാണെന്നും അരിസ്റ്റോട്ടല്‍ പഠിപ്പിച്ചത് സഹസ്രാബ്ദങ്ങള്‍ വരെ ചോദ്യം ചെയ്യപ്പെടാതെ ആളുകള്‍ വിശ്വസിച്ചു പോന്നു എന്നും ആരും തന്നെ ഒരു സ്ത്രീയുടെ വായ തുറന്ന് നോക്കി പല്ലുകള്‍ എണ്ണി നോക്കാന്‍ തുനിഞ്ഞില്ല എന്നൊരു കഥയുണ്ട് .

വക്കാരിയും എതിരനും ലിങ്കുകള്‍ തപ്പട്ടെ , അത് പക്ഷെ തൊലിപ്പുറമേ പുരട്ടുന്ന എണ്ണകള്‍ ശരീരത്തില്‍ രോഗനിവാരണം വരുത്തുന്നു എന്ന് സ്ഥാപിക്കാനായിരിക്കണം . ഇക്കാര്യത്തിലൊന്നും ഗവേഷണം നടന്നോ എന്നറിയില്ല എന്നേ വക്കാരി പറയൂ . ആയുര്‍വ്വേദ ചികിത്സയെ പറ്റി ശാസ്ത്രീയമായ ഗവേഷണങ്ങള്‍ നടത്താനുള്ള സജ്ജീകരണങ്ങളൊന്നും ഇന്‍ഡ്യാമഹാരാജ്യത്തില്ല . അത് പാശ്ചാത്യരാജ്യങ്ങള്‍ നടത്തിത്തരണം . അവര്‍ക്ക് അതിന്റെ ആവശ്യവുമില്ല . നമുക്ക് മുനിമാര്‍ താളിയോലകളില്‍ സര്‍വ്വതും വിശദീകരിച്ചതിനാല്‍ ഒന്നിന്റെയും ഗവേഷണങ്ങള്‍ ആവശ്യമില്ലല്ലോ .

organic compounds ശരീരം ആഗിരണം ചെയ്യും എന്ന് എതിരന്‍ പറഞ്ഞതിനാണ് ഞാന്‍ കുത്തിവെപ്പിന്റെ കാര്യം പറഞ്ഞത് . അത് എതിരന് മനസ്സിലായിക്കാണും .

എതിരന്‍ കതിരവന്‍ said...

സുകുമാരന്‍ മാഷ്:
1. എണ്ണ/തൈലം ഇവയില്‍ ഔഷധ organic compounds ഉണ്ടെങ്കില്‍ അവ കോശങ്ങളില്‍ പ്രവേശിക്കും എന്ന സത്യ്മാണ് ഞാന്‍ പറയുന്നത്. അത് ആയുര്‍വേദ തൈലങ്ങള്‍ക്ക് ചികിത്സാ ഗുണങ്ങളുണ്ടെന്നുള്ള വാദമല്ല ജീവശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അറിവില്ലെന്ന നാട്യവുമല്ല.

2. സസ്യ്ങ്ങളില്‍ നിന്നും കോശങ്ങളിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വസ്തുക്കള്‍ കണ്ടുപിടിക്കാനും അവ കൊണ്ട് രോഗങ്ങളെ എങ്ങനെ നേരിടാമെന്നും കൊണ്ടു പിടിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നു. (ഇന്‍ഡ്യയില്‍ ഇല്ലായിരിക്കാം). ആയുര്‍വെദത്തിലെ പല മരുന്നുകള്‍ക്കും molecular biology യുടെ ആധികാരികപിന്തുണ കിട്ടുന്നു. എന്റെ “ഉലുവയും മഞ്ഞളും പിന്നെ NFkB യും“ ഒന്നു വായിക്കാന്‍ അപേക്ഷ.

3. Signal Transduction, mRNA Transcription എന്നിവയെ നിയന്ത്രിക്കുന്ന രാസവസ്തുക്കളാണ് കൂടുതലും ഗവേഷകരുടെ ലക്ഷ്യം. കാരണം ഈ രണ്ടു പ്രതിഭാസങ്ങളെ നിയന്ത്രിച്ചാല്‍ മിക്ക രോഗങ്ങളേയും വരുതിയിലാക്കാം. അമേരിക്കയിലെ പല ലാബുകളിലേക്കും ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ കൊട്ടക്കണക്കിനു വരുന്നുണ്ട്, എനിയ്ക്കു നേരിട്ടറിയാം. ഇതിനു പാരമ്പര്യവാദവുമായി എന്തു ബന്ധം?

എതിരന്‍ കതിരവന്‍ said...

വിട്ടുപൊയത്:
ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മോളിക്കുലാര്‍ ബയോളജിയുടെ പരീക്ഷണനിരീക്ഷണങ്ങല്‍ക്ക് വശംവദരായിക്കൊണ്ടിരിക്കുകയാണ്. സായിപ്പിനു താല്‍പ്പര്യം ഉണ്ട്.

അങ്കിളിന്റെ എന്നെപ്പറ്റിയുള്ള വിശേഷണം ക്ഷ പിടിച്ചു,’ശാസ്ത്രജ്ഞനല്ലാത്ത”....

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

എതിരന്‍ : എണ്ണ/തൈലം ഇവയില്‍ ഔഷധ organic compounds എന്നാല്‍ എന്താണ് ? ഔഷധം അഥവാ മരുന്ന് എന്ന് പറഞ്ഞാല്‍ തന്നെ എന്താണ് ? കാര്‍ബണ്‍ അടങ്ങിയ പദാര്‍ഥങ്ങളെയാണ് organic compounds എന്ന് പറയുന്നത് . സസ്യങ്ങളില്‍ organic compounds ഉണ്ടല്ലോ . അതെങ്ങിനെയാണ് ഔഷധമാവുന്നത് ? നമുക്ക് വരുന്ന രോഗങ്ങളില്‍ 99 ശതമാനവും വൈറസ് , ബാക്റ്റീരിയ , തുടങ്ങിയ സൂക്ഷ്മാണുക്കള്‍ മൂലമാണ് . ഈ സൂക്ഷ്മാണുക്കളെ നശിപ്പിക്കാന്‍ നിലവില്‍ ആന്റി ബയോടിക് മരുന്നുകളാണുള്ളത് .

എണ്ണ / തൈലം ഇവയ്ക്ക് ഔഷധ ഗുണമില്ല എന്ന് ഞാന്‍ പറയുന്ന കാതലായ പ്രശ്നത്തെപ്പറ്റി മൌനം പാലിക്കുന്നതെന്തേ ?

സായിപ്പിന് താല്പര്യമുണ്ട് എന്ന മട്ടിലുള്ള വാക്കുകള്‍ നമുക്കെന്തോ ഭയങ്കരമായ അറിവുകളുടെ സഞ്ചയം കൈമുതലായുണ്ട് എന്ന ബോധത്തില്‍ നിന്ന് വരുന്നതാണ് . ഇതിനാണ് പാരമ്പര്യബോധം എന്ന് പറഞ്ഞത് . പാശ്ചാത്യര്‍ കണ്ടുപിടിച്ചതിന്റെ ഫലം തന്നെയാണ് മുഴുവനും നമ്മള്‍ അനുഭവിക്കുന്നത് . കണ്ടുപിടുത്തങ്ങളില്‍ ഭാരതത്തിന്റെ സംഭാവന ആര്യഭട്ടന്റെ പൂജ്യവും , സി.വി.രാമന്റെ രാമന്‍എഫക്റ്റ് ഇത്രയെയുള്ളൂ . ബാക്കി മൊട്ടുസൂചി മുതല്‍ വിന്‍ഡോസ് വരെ ഇപ്പറയുന്ന സായ്പ്പന്മാരുടേതാണ് .

ammu said...

മെയില്‍ഷോവനിസ്റ്റ് എന്നൊക്കെ ചില വാക്കുകള്‍ ‘ഫെമിനിസ്റ്റുകള്‍‘ [അതെന്താണെന്നു മാത്രം ചോദിക്കരുത്] പറയാറുണ്ടെങ്കിലും ആ ജീവിയെ കാണാന്‍ അവസരം ഉണ്ടാക്കി തന്ന കര്‍ത്തായോട് നന്ദി പറയാതെ വയ്യ. ബ്ലോഗ് നിയമങ്ങള്‍ പരിചിതമല്ല. വിഷയത്തില്‍ നിന്നു വ്യതിചലിക്കുന്നു എന്നൊക്കെ ചില മൂത്ത ബ്ലോഗന്മാര്‍ മാപ്പപേക്ഷിക്കുന്നത് കണ്ടു.
കര്‍ത്ത എഴുതിയ കഥയ്ക്ക് അടിക്കുറിപ്പിടുവാന്‍, മനുഷ്യത്തം ആണ് പ്രേരിപ്പിച്ചത് . പക്ഷേ ‘ആണത്തം’ എന്നതാണ്, ഇവിടെ കണ്ട ഭിഷഗ്വരന്മാരുടെയും ഗവേഷകരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പ്രശ്നം. ആണത്തം എന്നാല്‍ പുരുഷ കാമം എന്നെ അര്‍ത്ഥമുള്ളു. കാമം, ലൈംഗികത മാത്രമല്ല എന്നുകൂടി പറഞ്ഞില്ലെങ്കില്‍ ആ ‘വൃത്തികേട്’ വൈറസ് വഴക്കില്‍ ബാക്റ്റീരിയ എന്നപോലെ കുഴപ്പക്കാരനാവും.
ഞാന്‍ മിടുക്കന്‍, കേമന്‍, ബുദ്ധിശാലി, ഗവേഷകന്‍ , ധനികന്‍ , വിദേശമലയാളി എന്നൊക്കെയുള്ള ധ്വനികള്‍ക്കപ്പുറത്ത്, വസ്ത്രം എന്ന ‘ഫണ്ടമെന്റല്‍ റൈറ്റിലേയ്ക്ക്, ഒരു കതിരവനൊ സുകുമാരനൊ അമ്മാവനോ ഒരുവനും ഒരക്ഷരം പറഞ്ഞില്യ!
അറിവ്, സങ്കീര്‍ണ്ണതകള്‍ ആവുന്നു, എന്നലാതെ ലളിതവും പ്രയോജനപ്രദവുമായ ഒരവസ്ഥയില്‍ എത്തുക പ്രായോകികമായി അതിനെ രൂപപ്പെടുത്തുമ്പോഴാണ്. അതിനു മനുഷ്യനേ കഴിയു, ഈ ആര്‍ഭാടവും അലങ്കാരവും പാരമ്പര്യവും ബിരുദങ്ങളുമൊക്കെയായി തലയിലും സഞ്ചിയിലും പത്തായത്തിലും സൂക്ഷിക്കുന്ന, ആണുങ്ങളോട് [ജെന്‍ഡെര്‍ അല്ല], ‘ഇന്നു വൈകീട്ട് എന്താ പരിപാടി‘ എന്നു ചോദിക്കുകയാവും ഉത്തമം.

ഉത്തരം കിട്ടാത്ത എന്റെ ചോദ്യങ്ങളുമായി ഞാന്‍ ഉപസംഹരിക്കുന്നു. ഞാനാരെന്നു ഒളിച്ചിരിക്കുന്നില്യ അമ്മാവാ. ഓര്‍കുട് എന്ന ചെറിയ കൂട്ടം എനിക്കുണ്ട്. ബ്ലോഗ് പോലെ വിശാലമായ ലോകത്ത് ‘അറിയപ്പെടാന്‍’ ഞാന്‍ കവിയോ സാഹിത്യകാരിയോ ലോകവനിതയോ ഒന്നുമല്ല. ആള്‍ക്കൂട്ടത്തില്‍ അമ്പരപ്പ് മാറാത്ത ഒരു സാധാരണ സ്ത്രീ. അസംഘടിത(അമ്മു) അതൊക്കെ തന്നെ .

ദേവന്‍ said...

സാനിട്ടറി നാപ്കിന്‍ വിവാദം ഇതുവരെ തീര്‍ന്നില്ലേ?
എച്ച് പി വി:
അശോക് ജി തന്ന ലിങ്കിലൊക്കെ പരതിയിട്ട് എച്ച് പി വി എങ്ങനെ സാനിട്ടറി നാപ്കിന്‍ വഴി ഉണ്ടാകുമെന്ന് മനസ്സിലായില്ല. ഇതുവരെ വായിച്ചറിവ് സ്കിന്‍ റ്റു സ്കിന്‍ കോണ്ടാക്റ്റ് ഉള്ള ലൈംഗികബന്ധം വഴിയല്ലാതെ ഒരാള്‍ക്ക് എച്ച് പി വി ലഭിക്കുകയില്ല എന്നാണ്‌ (തെറ്റാണെങ്കില്‍ ആരെങ്കിലും തിരുത്തി തരണേ) എന്ന നിലയ്ക്ക് നാപ്കിന്‍ ഉണ്ടാക്കുന്ന റിസ്ക് എന്താണ്‌?

ഈ അടുത്ത സമയത്ത് ന്യൂസില്‍ കണ്ട ഒരു വാര്‍ത്ത സ്മെയര്‍ ടെസ്റ്റിനു പകരം സാനിട്ടറി നാപ്കിനിലെ സ്വാബ് എടുത്താലും എച്ച് പി വി ബാധിത ആണോ എന്ന് ഡിറ്റക്റ്റ് ചെയ്യാനാവും എന്നാണ്‌. അതിനെ നാപ്കിന്‍ ഉപയോഗിക്കുന്നതുകൊണ്ട് എച്ച് പി വി ബാധിക്കും എന്ന് വിവക്ഷിക്കാനാവില്ലല്ലോ? മോണ പഴുക്കുന്നയാള്‍ ബ്രഷ് ചെയ്യുമ്പോള്‍ ചോര തുപ്പും എന്നതിനു ബ്രഷ് ചെയ്യുന്ന നേരത്തു ചോര തുപ്പുന്നതിനാലാണ്‌ മോണ പഴുക്കുന്നതെന്ന് കൊറോളറി എഴുതാനാവുമോ?

ഡയോക്സിന്‍, റെയണ്‍:
ഒന്നു രണ്ടു വര്‍ഷം മുന്നേ സാനിട്ടറി നാപ്കിനിലെ ഡയോക്സിനും റയണും ക്യാന്‍സറുണ്ടാക്കും എന്നൊരു ചെയിന്‍ മെയില്‍ കിട്ടിയപ്പോള്‍ ഈ-മെയില്‍ തട്ടിപ്പ് ഡിറ്റക്ഷന്‍ സൈറ്റുകളില്‍ ഒന്നു പരതി. (എനിക്കെന്തു ചെയിന്‍ മെയില്‍ വന്നാലും അതില്‍ താല്പ്പര്യമുള്ള വിഷയത്തില്‍ തട്ടിപ്പു ഡിക്റ്റക്റ്റ് ചെയ്യുകയോ താല്പ്പര്യമില്ലാത്ത വിഷയമാണേല്‍ തുറക്കാണ്ടെ ഡിലീറ്റ് ചെയ്യുകയോ ആണ്‌ പതിവ്)

ആ സൈറ്റ് തന്ന വിവരണം ഇങ്ങനെ (ഓര്‍ത്തെഴുതുന്നത്, ഇന്നതു വീണ്ടും സേര്‍ച്ചാന്‍ ഈ-മെയിലിന്റെ സബ്ജക്റ്റ് ലൈന്‍ ഓര്‍ക്കുന്നില്ല: ഈ മെയില്‍ ഞങ്ങല് എഫ് ഡി ഏയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോല്‍ കിട്ടിയ വിശദീകരണം ഇതാണ്‌:-

ഡയോക്സിന്‍- പണ്ടുകാലത്ത് നാപ്കിനുകളില്‍ റയോണ്‍ ബ്ലീച്ച് ചെയ്യാന്‍ ഡയോക്സിന്‍ ഉപയോഗിച്ചിരുന്നു, ഇന്നീ രീതി പോപ്പുലറായ ബ്രാന്‍ഡുകളിലൊന്നും ഇല്ല, പിന്നെ ഡയോക്സിന്‍ ട്രേസുകള്‍ ഏത് ഓര്‍ഗാനിക്ക് ബേസ് ഉള്ള സാധനത്തിലും ഇപ്പോഴത്തെ കാലത്ത് ഉണ്ടാവും. ഭക്ഷണത്തിനുപയോഗിക്കുന്ന പാത്രത്തിലും കടലിലെ മത്സ്യത്തിലും പഴങ്ങളിലും ഈ ട്രേസസ് സെല്ലുലോസിലും റയോണിലും ഉള്ളതിനെക്കാള്‍ വളരെ കൂടുതലുണ്ട്. നമ്മള്‍ ഭൂമിയെ പൊല്യൂട്ട് ചെയ്തതിനുള്ള ഫലമാണത്, ഡയോക്സിനില്‍ നിന്നും നമുക്കിനി രക്ഷയില്ല. മിനറല്‍ വാട്ടറില്‍ കൂടി ഇതു കാണും.

റയോണ്‍: വുഡ് പള്‍പ്പ് പ്രോസസ് ചെയ്തെടുക്കുന്ന റയോണ്‍ ക്യാന്‍സറിനു കാരണമാവുമെന്ന് ആരും ആരോപിച്ചിട്ടില്ല. കോട്ടണ്‍ സേഫ് ആണെന്നു കരുതും മുന്നേ ഒരു കാര്യം മനസ്സിലോര്‍ക്കുക. അതിശക്തമായ പെസ്റ്റിസൈഡുകളും കെമിക്കല്‍ പ്രോസസിങ്ങും ഇന്നത്തെ കാലത്തെ കോട്ടണ്‍ നിര്‍മ്മാണത്തിലുണ്ട്. ഓര്‍ഗാനിക്ക് സൈര്‍ട്ടിഫൈഡ് കോട്ടണ്‍ ഉണ്ടെന്ന് മറക്കുന്നില്ല, പക്ഷേ അത് ഉപയോഗിച്ച് നിര്‍മ്മിക്കുന്നെന്ന് പറയുന്ന ടാമ്പണുകളുടെ വില്പ്പന വര്‍ദ്ധിപ്പിക്കാനുള്ള ഒരു ശ്രമമാകാം ഈ ഭീതി പരത്തല്‍.വായിച്ചതും കേട്ടതുമായ കാര്യങ്ങള്‍ എഴുതിയതാണേ. ആധികാരികമായി പറയാന്‍ ഞാനാളല്ല. ഇന്നുവരെ സാനിട്ടറി നാപ്കിന്റെ ഉപഭോക്താവുമല്ല.

വക്കാരിമഷ്‌ടാ said...

സുകുമാരന്‍ മാഷേ, പോസ്റ്റില്‍ നിന്നും വ്യതിചലിക്കുന്നു എങ്കിലും:

ആയുര്‍വ്വേദ ചികിത്സയെ പറ്റി ശാസ്ത്രീയമായ ഗവേഷണങ്ങള്‍ നടത്താനുള്ള സജ്ജീകരണങ്ങളൊന്നും ഇന്‍ഡ്യാമഹാരാജ്യത്തില്ല . അത് പാശ്ചാത്യരാജ്യങ്ങള്‍ നടത്തിത്തരണം . അവര്‍ക്ക് അതിന്റെ ആവശ്യവുമില്ല .

എന്ന താങ്കളുടെ കമന്റിന് മറുപടിയായാണ് എതിരന്‍
ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മോളിക്കുലാര്‍ ബയോളജിയുടെ പരീക്ഷണനിരീക്ഷണങ്ങല്‍ക്ക് വശംവദരായിക്കൊണ്ടിരിക്കുകയാണ്. സായിപ്പിനു താല്‍പ്പര്യം ഉണ്ട് എന്ന് പറഞ്ഞത്.

ഒരു കാര്യത്തെപ്പറ്റി എനിക്കറിയില്ലെങ്കില്‍ അറിയില്ല എന്ന് തന്നെയല്ലേ പറയേണ്ടത്. അത് എനിക്കറിയുകയേ വേണ്ട എന്ന നിഷേധമല്ല. ഇക്കാര്യത്തിലൊന്നും ഗവേഷണം നടന്നോ എന്ന് എനിക്കറിയില്ലെങ്കില്‍ ആ കാര്യം അറിയില്ല എന്നേ ഞാന്‍ പറയൂ. അതേ സമയം അക്കാര്യങ്ങളില്‍ ഗവേഷണം നടക്കുന്നുണ്ടോ എന്നറിയാന്‍ എനിക്ക് താത്പര്യവുമുണ്ട്. ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മോളിക്യുളാര്‍ ബയോളജിയുടെ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നത് എനിക്കൊരറിവാണ്. ആ അറിവിനെപ്പറ്റി എന്താണ് സുകുമാരന്‍ മാഷിന്റെ അഭിപ്രായം?

ഇത്തരം രീതിയില്‍ ഒരു ചര്‍ച്ച ആരംഭിക്കാനുള്ള ഒരു കാരണം മാഷിന്റെ “ശരീരത്തിന് പുറത്ത് നിന്ന് ഒന്നും തന്നെ അകത്തേക്ക് പ്രവേശിക്കാത്ത വണ്ണം സുസജ്ജമാണ് നമ്മുടെ ചര്‍മ്മം . തൊലിപ്പുറമേ നിന്ന് ഒന്നും തന്നെ ശരീരകോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുകയില്ല എന്ന് സാരം ! എന്ന അഭിപ്രായമാണ് എന്നതും ഓര്‍ക്കുമല്ലോ. ആ അഭിപ്രായം കൊണ്ട് എനിക്ക് പിന്നീട് കിട്ടിയ അറിവ് എന്താണെന്ന് വെച്ചാല്‍ തൊലിപ്പുറത്തുനിന്ന് പലതും ശരീരത്തിലേക്ക് പ്രവേശിക്കും എന്നതാണു താനും.

(ആയുര്‍വേദത്തിന് യാതൊരു ഗുണവുമില്ല എന്ന് വാശിപിടിക്കേണ്ട യാതൊരു ആവശ്യവും എനിക്കില്ല. അതിന് ഗുണമുണ്ടെങ്കില്‍ ആ ഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെടണം. അത്തരം പരീക്ഷണ/നിരീക്ഷണങ്ങള്‍ മോളിക്യുളാര്‍ ബയോളജി ലെവലിലും മറ്റും നടക്കുന്നുണ്ട് എന്നത് എനിക്കൊരറിവാണ്. അത് പോസിറ്റീവായിട്ടുള്ള ഒരു അറിവാണ് താനും. സുകുമാരന്‍ മാഷ് ആ അറിവിനെ ഏത് രീതിയില്‍ എടുക്കുന്നു എന്നത് മാഷിന്റെ താത്‌പര്യത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. അറിവിനെ നിഷേധിക്കണോ വേണ്ടയോ എന്നതൊക്കെ വ്യക്തിപരമായി ഇരിക്കുന്നിടത്തോളം അതുകൊണ്ട് വ്യക്തിപരമായ ദോഷങ്ങളെ ഉണ്ടാവാന്‍ സാധ്യതയുള്ളൂ).

സായിപ്പിന് താല്പര്യമുണ്ട് എന്ന മട്ടിലുള്ള വാക്കുകള്‍ നമുക്കെന്തോ ഭയങ്കരമായ അറിവുകളുടെ സഞ്ചയം കൈമുതലായുണ്ട് എന്ന ബോധത്തില്‍ നിന്ന് വരുന്നതാണ് . ഇതിനാണ് പാരമ്പര്യബോധം എന്ന് പറഞ്ഞത് . പാശ്ചാത്യര്‍ കണ്ടുപിടിച്ചതിന്റെ ഫലം തന്നെയാണ് മുഴുവനും നമ്മള്‍ അനുഭവിക്കുന്നത് . കണ്ടുപിടുത്തങ്ങളില്‍ ഭാരതത്തിന്റെ സംഭാവന ആര്യഭട്ടന്റെ പൂജ്യവും , സി.വി.രാമന്റെ രാമന്‍എഫക്റ്റ് ഇത്രയെയുള്ളൂ . ബാക്കി മൊട്ടുസൂചി മുതല്‍ വിന്‍ഡോസ് വരെ ഇപ്പറയുന്ന സായ്പ്പന്മാരുടേതാണ് .

:)

സൂരജ് said...

പ്രിയ അശോക് കര്‍ത്താ സര്‍,

ഈ പോസ്റ്റും ഇതില്‍ പരാമര്‍ശിച്ച പാപ്പിലോമ വൈറസ്-ആര്‍ത്തവത്തുണി പാരസ്പര്യത്തെക്കുറിച്ചുള്ള മുന്‍പത്തെ പോസ്റ്റും വായിച്ചതില്‍ നിന്നു രൂപപ്പെട്ട ചില അഭിപ്രായങ്ങള്‍ ഇവിടെ കമന്റായി ഇടുന്നു. മറ്റുള്ളവരിട്ട 74ഓളം കമന്റുകള്‍ മുഴുവന്‍ വായിക്കാന്‍ ഇപ്പോള്‍ സമയമില്ലാത്തതിനാല്‍ പോസ്റ്റിനു മാത്രമാണ് ഈ കമന്റ്:

1. HPV നൂറോളം തരത്തിലുണ്ടെങ്കിലും ലൈംഗികാവയവങ്ങളിലെ HPV 30 ടൈപ്പുകളാണുള്ളത്. ഇവയാകട്ടെ രതിജന്യ രോഗാണുക്കളാണ് .HPV-6ഉം 11ഉം ലൈംഗികാവയവങ്ങളില്‍ സാധാരണ അരിമ്പാറകള്‍ ഉണ്ടാക്കുമ്പോള്‍ HPV-18,30,33,35 തുടങ്ങിയവ ഗര്‍ഭാശയഗളക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു .

ഈ കമന്റില്‍ ഇനിമേല്‍ HPV എന്നതുകൊണ്ടുദ്ദേശിച്ചിരിക്കുന്നത് ലൈംഗിക-HPVയെ ആണ്.

2. രതിയിലേര്‍പ്പെടുന്ന മനുഷ്യരില്‍ 50% പേര്‍ ഈ വൈറസ് അണുബാധയ്ക്കു വിധേയരാവുന്നു. എന്നാലും ഇത് താരതമ്യേന പ്രശ്നക്കാരനല്ലാത്ത ഒരു വൈറസ് ആയതിനാല്‍ വളരെ ചെറിയൊരു പങ്കിലേ രോഗങ്ങള്‍ ഉണ്ടാകുന്നുള്ളൂ. ക്യാന്‍സര്‍ രൂപത്തിലേക്കൊക്കെ വളരുന്നതു പിന്നേയും ചെറിയ ഒരു വിഭാഗത്തില്‍ മാത്രം. ഗര്‍ഭാശയഗള ക്യാന്‍സര്‍ (cervical cancer) ബാധിച്ച ഏതാണ്ടെല്ലാവരിലും HPV കണ്ടെത്തിയിട്ടുണ്ട് എന്നു കരുതി HPV ഉള്ളവരിലെല്ലാം ക്യാന്‍സറും ഉണ്ട് എന്ന് ആരും തെറ്റിദ്ധരിക്കരുതേ. ക്യാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റിയവരിലും HPV അണുബാധ നിലനില്ക്കും.
HPV ഗര്‍ഭാശയഗളക്യാന്‍സറിന്റെ അനവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ്.

3. രതിജന്യ രോഗാണുവായതിനാല്‍ HPV ഇന്‍ഫക്ഷനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും രതിയില്‍ ഏര്‍പ്പെടാതിരിക്കേണ്ടി വരും. കാരണം അത്രകണ്ട് സര്‍വ്വസാധാരണമാണു HPV. പിന്നെ, കുറേയൊക്കെ ഇന്‍ഫക്ഷന്‍ സാധ്യത കുറയ്ക്കാന്‍ ‘ഏകപങ്കാളീവ്രതം’ എടുത്താല്‍ മതി. അല്ലെങ്കില്‍ ഉറകള്‍ ഉപയോഗിക്കാം. (ഉറ വലിയ പ്രയോജനമൊന്നും ചെയ്യില്ലെങ്കിലും അതുപയോഗിക്കുന്ന പങ്കാളികള്‍ ഉള്ളവരില്‍ ഗര്‍ഭാശയഗളക്യാന്‍സര്‍ കുറയുന്നതായി അസന്ദിഗ്ധമായ തെളിവുകളുണ്ട്.)

4. പങ്കാളിക്ക് ഈ ഇന്‍ഫക്ഷന്‍ ഉണ്ടോയെന്ന് PCR വഴി പരിശോധിക്കാന്‍ വലിയ ചെലവു വരും. മാത്രമല്ല സ്ത്രീജനസംഖ്യയില്‍ ഏതാണ്ട് 50-80 ശതമാനത്തിനും തങ്ങളുടെ 50 വയസ്സോടടുത്ത് ഈ ഇന്‍ഫക്ഷന്‍ ഉണ്ടാവുമെന്നിരിക്കെ ഇങ്ങനെ ലാബ് പരിശോധനയും കൊണ്ടിറങ്ങിയാല്‍ കുത്തുപാളയെടുക്കുമെന്നുറപ്പ്.

5. കന്യകമാരിലെ യോനീസ്രവത്തിലും കന്യകന്മാരായ പുരുഷന്മാരിലും ലൈംഗിക-HPV കാണാറില്ല. ചേലാകര്‍മ്മം(circumcision) ചെയ്യുന്നത് പുരുഷനിലെ HPV ഇന്‍ഫക്ഷന്‍ സാധ്യത ഗണ്യമായി കുറയ്ക്കും.

6. ആ‍ര്‍ത്തവകാലത്തുപയോഗിക്കുന്ന “തീണ്ടാരി”ത്തുണി/നാപ്കിന്‍ എന്നിവയില്‍ HPV വളരുകയൊന്നുമില്ല. ജീവനുള്ള കോശത്തിനു പുറത്ത് ഒരു വൈറസിന്റെ ആയുസ്സ് സെക്കന്റുകള്‍ പോലുമില്ല. (ഒരു വൈറസിനെ ലബോറട്ടറിയില്‍ വളര്‍ത്തിയെടുക്കാന്‍ പെടുന്ന പാട് മൈക്രോബയോളജിസ്റ്റുകള്‍ക്കറിയാം!).

കക്കൂസിന്റെ വക്കുകള്‍, വൃത്തിയില്ലാത്ത തുണികള്‍, കുളിക്കാതിരിക്കല്‍, വിയര്‍പ്പ്, മൂത്രം മലം എന്നിവയിലൊന്നും HPVയെ ജീവനോടെ കാണാനാവില്ല. ഇന്‍ഫക്ഷനുണ്ടാക്കാവുന്ന ഒരു രൂപത്തില്‍ HPVയെ ഈ പറഞ്ഞ സ്ഥലങ്ങളിലോ അവസ്ഥകളിലോ കണ്ടെത്തിയിട്ടുമില്ല. അപ്പോള്‍ നാപ്കിനുകളോ അത്തരം തുണികളോ HPV ഇന്‍ഫക്ഷനു കാരണമാകുമെന്നു പറയുന്നതില്‍ ശാസ്ത്രാടിസ്ഥാനവുമില്ല.

7. പരുത്തികൊണ്ടുള്ള നാപ്കിനുകള്‍ മിക്ക പ്രകൃതിജന്യ വസ്തുക്കളേയും പോലെ പ്ലാസ്റ്റിക് അടങ്ങിയ നാപ്കിനുകളേക്കാള്‍ പല സംഗതികളിലും മികച്ചതാണ്. എന്നു വച്ച് കമ്പനി നാപ്കിനുകളില്‍ HPV വളരും അല്ലെങ്കില്‍ പരുത്തിയില്‍ വളരില്ല എന്ന് പറയുന്നത് ശാസ്ത്രത്തിനു നിരക്കുന്നതല്ല.

9. Vaginal Tamponകളും ടോക്സിക് ഷോക് സിന്‍ഡ്രോമും (Toxic Shock Syndrome-TSS) തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചു മാത്രം മുന്‍ വിധി വച്ചുകൊണ്ട് നാപ്കിനുകളെ പഴിപറയുന്ന പതിവ് പലയിടത്തുമുണ്ട്. ഇതേക്കുറിച്ച് പഠിച്ചാല്‍ തെറ്റിദ്ധാരണ വ്യക്തമാകും.
ആഗിരണശേഷി അധികമുള്ള ടാമ്പൂണുകള്‍ യോനിക്കുള്ളിലേക്കു തിരുകിവയ്ക്കുമ്പോള്‍ അവ യോനിയുടെ ഉള്‍ ഭാഗത്തെ വരണ്ടതാക്കുന്നു. ഇതു മുറികുകളുണ്ടാകാന്‍ കാരണമാകുന്നു. തുടര്‍ന്ന് നമ്മുടെ ചര്‍മ്മത്തില്‍ നേരത്തേതന്നെയുള്ള സ്റ്റഫൈലോക്കോക്കസ് എന്ന ബാക്ടീരിയ ഇന്‍ഫക്ഷനുകള്‍ ഉണ്ടാക്കുന്നു. അതാണ് Toxic Sock Syndrome ആയി പരിണമിക്കുന്നത്. ഇതില്‍ പ്രശ്നക്കാരന്‍ റയോണോ പരുഠിയോ ഒന്നുമല്ല, മറിച്ച് ഉപയോഗിച്ച തുണിയുടെ അധിക ആഗിരണശേഷിയാണ്. അതുണ്ടാക്കുന്ന വരള്‍ച്ച (vaginal Dryness) ആണ് യഥാര്‍ത്ഥ വില്ലന്‍. ആ വരള്‍ച്ച കമ്പനിത്തുണിക്കും വീട്ടിലുണ്ടാക്കുന്ന പരുത്തിതുണിക്കും ഒക്കെയുണ്ടാവാം.
വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന തുണികളില്‍ അതിന്റെ ആഗിരണ ശേഷി(absorbancy)രേഖപ്പെടുത്തിവയ്ക്കാന്‍ നിയമമുണ്ട്. അതനുസരിച്ച് മാസമുറയുടെ കണക്കിന് വേണം തുണിയുപയോഗിക്കാന്‍. പരുത്തികൊണ്ടുള്ള ‘ഹോം മേയ്ഡ്‘ തുണിക്കും ഈ നിഷ്കര്‍ഷയുണ്ടാകണം.

8. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലെ ഉയര്‍ന്ന അളവിലെ ഡയോക്സിനും രോഗങ്ങളുമായുള്ള ബന്ധം പണ്ടേ തെളിയിക്കപ്പെട്ടതാണ്. ഡൈപ്പറുകളില്‍ ഡയോക്സിന്റെ അളവു രേഖപ്പെടുത്താന്‍ നിയമങ്ങളുമുണ്ട്. പാലിക്കപ്പെടുന്നോ ഇല്ലയോ എന്നത് വേറേ കാര്യം.

ചര്‍മ്മവുമായി ബന്ധപ്പെട്ട ചില സംഗതികള്‍ ഇവിടെ കമന്റുകളില്‍ ഘോരതര്‍ക്കങ്ങള്‍ക്ക് വിഷയമാകുന്നതായി കണ്ടു. കാളമൂത്രം പോലെ വിഷയേതര ചര്‍ച്ചകളും... അത് ഈ പോസ്റ്റിന്റെ വിഷയമല്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല. :)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മോളിക്യുളാര്‍ ബയോളജിയുടെ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നത് എനിക്കൊരറിവാണ്. വക്കാരിക്ക് ഇത് പുതിയ അറിവാണെങ്കില്‍ എനിക്കും അങ്ങിനെ തന്നെ . എതിരന്‍ ഇക്കാര്യത്തില്‍ കൂ‍ടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം . എനിക്ക് പക്ഷെ സംശയം പിന്നെയും ബാക്കി . രോഗങ്ങളെക്കുറിച്ചും അതിന്റെ പ്രതിരോധത്തെപറ്റിയും ചികിത്സയെക്കുറിച്ചുമല്ലേ ഗവേഷണങ്ങള്‍ നടക്കുക . ആയുര്‍വ്വേദം മാത്രമല്ല എത്രയോ ചികിത്സാപദ്ധതികള്‍ ലോകത്ത് നിലവിലുണ്ട് . പലതും പുതുതായി വരുന്നുമുണ്ട് . ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് ഗവേഷണം നടത്താന്‍ എന്താണ് പ്രചോദനം . ശ്രദ്ധിക്കുക ഗവേഷണം മരുന്നുകളെക്കുറിച്ചാണ് , അതായത് കഷായം , ലേഹ്യം , ചൂര്‍ണ്ണം , എണ്ണ, തൈലം തുടങ്ങിയവയൊക്കെ പറ്റി ! ഏതായാലും എതിരന്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കട്ടെ . ഞാനും മനസ്സിലാക്കാം . മോഡേണ്‍ മെഡിസന്‍ മാത്രമാണ് ശാസ്ത്രീയവും ശരിയുമായ ചികിത്സ എന്നൊരു ധാ‍രണ എനിക്കുണ്ട് . അത് തിരുത്തേണ്ട കാരണമൊന്നും കാണുന്നില്ല . ഇനി ഈ വിഷയത്തെപ്പറ്റി ഇവിടെ കമന്റ് ഒന്നും എഴുതുകയില്ല . എതിരന്‍ നല്‍കുന്ന വിവരങ്ങള്‍ വായിക്കാം . വക്കാരിക്കും , എതിരനും , അങ്കിളിനും , അശോക് കര്‍ത്തായ്ക്കും മറ്റെല്ലാവര്‍ക്കും അല്പം താമസിച്ചു പോയ പുതുവത്സര ആശംസകള്‍ !

ഗുപ്തന്‍ said...

നന്ദി സൂരജ്. ഇത്തരം ഒരു മറുപടിക്ക് നോക്കിയിരിക്കുകയായിരുന്നു.

കണ്ണൂസ്‌ said...

എന്‍.എസ്.മാധവന്റെ "ബിയാട്രിസ്" എന്നൊരു കഥയുണ്ട്. കഥ എന്ന നിലയില്‍ ഈ വിഷയവുമായി വലിയ ബന്ധമൊന്നുമില്ല എങ്കിലും വെറുതേ ഒന്ന് വായിച്ചു നോക്കുക, കിട്ടുകയാണെങ്കില്‍.

സുകുമാരന്‍ മാഷേ, പാരമ്പര്യ വാദം ഒരു മൗലിക വാദമാണെങ്കില്‍ പാരമ്പര്യേതര വാദവും പലപ്പോഴും അങ്ങിനെ തന്നെ. സസ്യങ്ങള്‍ (പച്ച മരുന്നുകള്‍) കൊണ്ട് മുറിവുകള്‍ ഉണക്കുന്ന രീതി താങ്കള്‍ കണ്ടിട്ടേയില്ല? മഞ്ഞള്‍, ഇഞ്ചി മുതലായവക്ക് അംഗീകരിക്കപ്പെട്ട ആന്റി ബയോട്ടിക്ക് ഗുണങ്ങള്‍ ഉണ്ട് എന്നത് ഒരു സത്യമല്ലേ?

ഇത് പറഞ്ഞത് കൊണ്ട് കര്‍ത്താ മാഷിന്റെ വീക്ഷണത്തെ ഞാന്‍ പിന്തുണക്കുന്നു എന്ന് ധരിക്കരുതേ. വായിച്ചു വന്നപ്പോള്‍ അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ നിലനില്‍ക്കത്തക്കതല്ല എന്നാണ്‌ തോന്നുന്നത്.

Sebin Abraham Jacob said...

പാരമ്പര്യകടുംപിടുത്തത്തേക്കാള്‍ ഭീകരമാണ് സുകുമാരന്‍സാറിന്റെ ആധുനികതാ കടുംപിടുത്തം. അതിനുവേണ്ടി ഈ പോസ്റ്റിന്റെ പരിധിയില്‍ വരാത്ത കാര്യങ്ങള്‍ ഇങ്ങനെ ചര്‍ച്ചചെയ്യുന്നതെന്തിനാണു്?

മുമ്പ് ആയുര്‍വേദത്തിനെതിരെ സുകുമാരന്‍ സാര്‍ പോസ്റ്റെഴുതിയപ്പോള്‍ ഞാന്‍ എന്റെ ന്യായമായ സംശയങ്ങള്‍ ചോദിച്ചിരുന്നു. അതിനു മറുപടി പറയാന്‍ പുതിയ പോസ്റ്റുമായി വരാമെന്നു പറഞ്ഞതല്ലാതെ പിന്നെ കണ്ടില്ല. ഇപ്പോള്‍ സാനിറ്ററി നാപ്കിനും അതുമായി ഒട്ടു ബന്ധവുമില്ല. ആയുര്‍വേദത്തെ പറ്റി ചര്‍ച്ചവേണമെങ്കില്‍ അത് വേറെവിടെങ്കിലും ആകാം. ഡോ. സൂരജിന്റെയും പണിക്കര്‍ സാറിന്റെയും ബ്ലോഗുകളില്‍ ആരോഗ്യകരമായ സംവാദം തന്നെ ഇതുസംബന്ധിച്ചു് നടന്നതാണല്ലോ.

സാനിറ്ററി നാപ്കിനാണോ പഴയ മട്ടിലുള്ള തീണ്ടാരിത്തുണിയുടെ പ്രയോഗമാണോ സൌകര്യം എന്നതേ ഞാന്‍ നോക്കുന്നുള്ളൂ. വൈറസും ബാക്ടീരിയയും നാപ്കിന്‍ ഉപയോഗിച്ചാല്‍ വരികയും നാപ്കിന്‍ ഉപേക്ഷിച്ചാല്‍ പേടിച്ചോടുകയും ചെയ്യുന്ന ജീവികളല്ലെന്നാണു് എന്റെ ധാരണ. എന്റെ ഭാര്യയ്ക്കും പെങ്ങള്‍ക്കും ജോലിയുണ്ടു്. മറ്റു ധാരാളം കാര്യങ്ങളുണ്ടു്. എല്ലാക്കാലത്തേക്കും ജീവിച്ചുകൊള്ളാമെന്നു് അവരോ ഞാനോ ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ജീവിക്കുന്ന കാലത്തു് ലഭ്യമായ സൌകര്യങ്ങള്‍ കഴിയാവുന്നത്ര ഉപയോഗിക്കണമെന്ന അഭിപ്രായമാണു് ഞങ്ങള്‍ക്കു്. ശുചിത്വത്തിന്റെ കാര്യത്തില്‍ തീണ്ടാരിത്തുണിയെക്കാള്‍ നല്ലതു് നാപ്കിന്‍ തന്നെയാണെന്നാണു് എനിക്കു് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതു്. പിന്നെ എന്തിനാണു് ഇക്കാര്യത്തില്‍ ഇത്ര പേടിയും ഉത്കണ്ഠയും?

Prasanth. R Krishna said...

വക്കാരിമഷ്‌ടാ
സോറി മലയാളത്തി ടൈപ്പുചയ്യാന്‍ നല്ലബുദ്ധിമുട്ടായതുകൊണ്ട് ആംഗലേയം ഉപയോഗിക്കണ്ടിവരുന്നു. ക്ഷമിക്കുക

നിങ്ങളുടെ കമന്റ് താഴെ കൊടുക്കുന്നു. അതിനുള്ള മറുപടി ആണ് ഞാന്‍ തരാന്‍ ശ്രമിക്കുന്നത്. ഞാന്‍ ഒരു സര്‍വ്വവിക്‌ഞാനകോശം ഒന്നും അല്ല. എന്റെ ചില അറിവുകള്‍ പങ്കുവയ്‌ക്കുന്നു എന്നു മാത്രം.

പ്രശാന്തേ, ഇതില്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറയാം (പറയുന്നതെല്ലാം എന്റെ വളരെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് - തെറ്റാണെങ്കില്‍ തീര്‍ച്ചയായും തിരുത്താം).

ഒരു ബയോഡിഗ്രെഡബിള്‍ പോളിമര്‍ ശരീരത്തില്‍ വെക്കുമ്പോള്‍ വളരെ എളുപ്പത്തില്‍ ബാക്റ്റീരിയ വന്ന് അതിനെ (ബയോ)ഡിഗ്രെഡ് ചെയ്ത് അങ്ങിനെ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാവുന്നു എന്ന രീതിയിലല്ല എല്ലാ പോളിമറുകളുടെയും ശരീരത്തിലെ ബയോഡിഗ്രെഡഷന്‍ മെക്കാനിസം എന്ന് തോന്നുന്നു. (അതിനര്‍ത്ഥം ബയോഡിഗ്രെഡബിലിറ്റി ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുകയേ ഇല്ല എന്നല്ല). പ്രത്യേകിച്ചും, ഹൈഡ്രോഫിലിക് ആയിട്ടുള്ള ബയോഡിഗ്രെഡബിള്‍ പോളിമറുകള്‍ ശരീരത്തില്‍ (ബയോ)ഡിഗ്രെഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബൈപ്രൊഡക്റ്റ്സ് ബോഡി ഫ്ലൂയിഡ്സും മറ്റും വഴി പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത് എന്നാണ് തോന്നുന്നത്. ശരീരത്തില്‍ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള ധാരാളം സാധ്യതകളുണ്ട്. ഒരു എക്സ്റ്റേണല്‍ മെറ്റീരിയല്‍ (ബയോഡിഗ്രെഡബിള്‍ ആണെങ്കിലും അല്ലെങ്കിലും) ശരീരത്തില്‍ വെച്ചാല്‍ പല രീതിയിലും ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാം. പക്ഷേ ബയോഡിഗ്രെഡബിളിറ്റി മൂലം ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവും എന്നുള്ള സ്റ്റേറ്റ്‌മെന്റ് തെറ്റാണെന്നല്ല, അത് ചിലപ്പോള്‍ മിസ്‌ലീഡിംഗ് ആയേക്കാം. (ബയോഡിഗ്രെഡബിള്‍ പോളിമറുകളുടെ) ശരീരത്തില്‍ നടക്കുന്ന എല്ലാ ബയോഡിഗ്രെഡബിലിറ്റിയും ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുമോ?

ഇനി ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിലും പ്രശാന്തിന്റെ ആദ്യത്തെ കമന്റിന്റെ അടിസ്ഥാനത്തിലും പരുത്തി ഒരു നാപ്കിനായി ഉപയോഗിച്ച്, അത് ഒരു പ്രാവശ്യം ശരീരത്തില്‍ വെച്ച് അത് മാറേണ്ട സമയത്ത് മാറുന്ന ആ കാലയളവിനുള്ളില്‍ അതിന് എന്തെങ്കിലും ബയോഡിഗ്രെഡഷന്‍ തന്നെ നടക്കുന്നുണ്ടോ എന്നറിയില്ല (അതിനര്‍ത്ഥം ഉണ്ടാവില്ല എന്നല്ല, അത്തരം പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടാവുകയും അത് ഇക്കാര്യം ശരിവെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കുന്നു). പക്ഷേ എന്റെ പരിമിതമായ അറിവില്‍ അത്രയ്ക്കും ഫാസ്റ്റല്ല പരുത്തിയുടെ ബയോഡിഗ്രെഡഷന്‍ റേറ്റ് എന്ന് തോന്നുന്നു. ബോഡി ഫ്ലൂയിഡ്സ് ഈ ഒരു കാലയളവില്‍ പരുത്തിയുടെ ബയോഡിഗ്രെഡഷന്‍ വളരെ എളുപ്പത്തിലാക്കും എന്ന് എന്തെങ്കിലും റിപ്പോര്‍ട്ടുണ്ടോ?

എന്തായാലും ബയോഡിഗ്രെഡബിള്‍ പോളിമര്‍-ബാക്റ്റീരിയ-ബയോഡിഗ്രെഡഷന്‍-
ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ എന്നതിനപ്പുറമുണ്ട് ഒരു ബയോഡിഗ്രെഡബിള്‍ പോളിമറിന്റെ ശരീരത്തിലെ ബയോഡിഗ്രെഡഷന്‍ മെക്കാനിസം എന്നാണ് എന്റെ ഒരു തോന്നല്‍. അതുകൊണ്ട് ഒരു പരുത്തിത്തുണി നാപ്കിനായി ശരീരത്തില്‍ വെക്കുമ്പോള്‍ ആ ഒരു ആപ്ലിക്കേഷനില്‍ (അത് മാറേണ്ട സമയത്ത് മാറിയാല്‍ തന്നെയും) അത് ബയോഡിഗ്രെഡ് ചെയ്ത് അതുകാരണം ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവും എന്ന സ്റ്റേറ്റ്‌മെന്റ് എന്റെ അഭിപ്രായത്തില്‍ മിസ്‌ലീഡിംഗ് ആണ്. ബയോഡിഗ്രെഡബിള്‍ പോളിമറുകളുടെ മെഡിക്കല്‍ ആപ്ലിക്കേഷനെയും ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷനെയും ബന്ധപ്പെടുത്തുന്ന ഒരു പഠനത്തിന് ഇക്കാര്യം ആധികാരികമായി പറയാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്.


I never told the cotton will be degrade with in the time span of 24 hrs or 48 hrs. I pointed out only one thing that is the biodegradable polymers such as Cotton, polyvinyl alcohol, PLLA, PEG etc will make a suitable medium for the easy replication of the Virus or Bacterias. The degradation mechanism is different for different polymers invivo and Invitro environments and it greatly influenced by the presents or absence of oxygen, temperature, moisture etc because the nature of the polymers is different.

Its not true for the all polymers the byproduct due to degradation of the polymer is expelled or ex created with body fluids. Some of the biodegradable polymers will be absorbed by the body (bioabsorbable polymers) and and it will be metabolized in the cells as what is happening with glucose in the cells. For example PLLA.

Any kind of forgin materials we are using invivo applications the risk factor is more because of the viral or bacterial infection. And all biodegradation will not cause the bacterial infection in the body.

Normally there will not be any notable degradation happen for cotton or any other biodegradable polymers with in 50 hours (exceptions are there) in in house environment. But its true some extent of swelling and degradtion initiation takes place with in that period for untreated and unprocessed cotton. It will make a sutable environment for bacterial infection because of the moisture content.

Its true the body fluids and water will accelerate the degradation of all polymeric materials refered to as hydrolytic degradation. Its well known and if you refer any text on degradation of polymers, you can see the mechanism on the degradation due to the presence of water (hydrolytic degradation), oxygen (oxidative degradation), temperature (thermal degradation), light (Photodegradation) etc. I am leaving a reference here, Plastic materials by J.A Brydon, Polymer Degradation and Stability , edited by N.C. Billingham, Elsevier.

There are lots of studies related to the baiodegradability and bacterial infection. Search in http://www.sciencedirect.com/

sajeev tp said...

ഏതായാലും കര്‍ത്താ ഒരു മിടുക്കന്‍ തന്നെ. ഇത്രയും പേരുടേ സമയവും ചിന്തയേയും അപഹരിക്കാന്‍ അദ്ദേഹത്തിനായല്ലോ. എന്തിന്റേയൂം ഏതിന്റേയും പിറകെ കൂടുന്ന മലയാളിയെ കുറിച്ച് അഭിമാനവും തോന്നുന്നു. വാദവും എതിര്‍വാദവും പൊടിപൊടിക്കുമ്പോള്‍ ഒരു ന്യായമായ സംശയം, ഇതാകും അല്ലേ കേരളത്തിന്റെ പൊതു പ്രശ്നം. ഈ ബൌദ്ധികവ്യവഹാരങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത് അരാഷ്ട്രീയം എത്രമാത്രം അപകടകരമാണ്‍ എന്നാണ്.

വക്കാരിമഷ്‌ടാ said...

കര്‍ത്താമാഷേ, ഓഫിനു മാപ്പ്.

പ്രശാന്തേ, വിവരങ്ങള്‍ക്ക് നന്ദി. അവിടെയും ചില സംശയങ്ങള്‍ ബാക്കിയുണ്ട്. എന്തായാലും കോട്ടണ്‍ ഒരു സാനിറ്ററി നാപ്‌കിനായി ശരീരത്തില്‍ വെക്കുന്ന സമയത്തിനുള്ളില്‍ അത് ബയോഡിഗ്രെഡ് ചെയ്യും എന്ന് പ്രശാന്ത് പറയില്ല എന്ന് കരുതുന്നു. എന്റെ പോയിന്റും ആരംഭം മുതല്‍ അത് തന്നെയായിരുന്നു താനും (സാനിറ്ററി നാപ്കിനായി കോട്ടണ്‍ ഉപയോഗിച്ചാല്‍ അതിന്റെ ബയോഡിഗ്രെഡഷന്‍ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന് കാരണമാവുമെന്നായിരുന്നല്ലോ പ്രശാന്ത് ആദ്യം പറഞ്ഞിരുന്നത്).

ബ്രിഡ്‌സണ്‍ വായിച്ചാല്‍ ബയോഡിഗ്രെഡബിള്‍ പോളിമറുകള്‍ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്നതെങ്ങിനെ എന്നതിനെപ്പറ്റി വിവരം കിട്ടില്ല എന്ന് തോന്നുന്നു. ബയോഡിഗ്രെഡബിള്‍ പോളിമറുകളുടെ മെഡിക്കല്‍ ആപ്ലിക്കേഷനെപ്പറ്റിയുള്ള പുസ്തകങ്ങളാവും ഒന്നുകൂടി നല്ലത് ഇക്കാര്യത്തില്‍-അവയില്‍ ഗവേഷണം നടത്തുന്നവര്‍ക്കും സഹായിക്കാന്‍ സാധിച്ചേക്കാം. പോളിമര്‍ ഡിഗ്രെഡഷന്‍ ആന്‍ഡ് സ്റ്റെബിലിറ്റിയെപ്പറ്റിയുള്ള പുസ്തകങ്ങള്‍ പോളിമറുകളുടെ ഡിഗ്രെഡഷനും അവയെ എങ്ങിനെയൊക്കെ ഡിഗ്രെഡ് ചെയ്യാതെ നോക്കാം എന്നുമൊക്കെയല്ലേ പ്രധാനമായും പറയുന്നത്? ആ പുസ്തകങ്ങളില്‍ എങ്ങിനെ പോളിമറുകളുടെ ബയോഡിഗ്രെഡഷന്‍ മനുഷ്യശരീരത്തില്‍ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കും എന്ന് വിശദീകരിക്കുന്നുണ്ടോ? പോളിമറുകളുടെ ഡിഗ്രെഡഷന്‍ മെക്കാനിസമല്ല, ബയോഡിഗ്രെഡബിള്‍ പോളിമറുകളുടെ മനുഷ്യശരീരത്തിലെ ഡിഗ്രെഡഷന്‍ മെക്കാനിസവും അതുവഴിയുള്ള ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷനുമാണ് നമ്മുടെ പോയിന്റ്.

പോളിമറുകളുടെ മനുഷ്യശരീരത്തിലെ (ബയോ)ഡിഗ്രെഡഷന്‍ വഴിയുണ്ടാകുന്ന (ബയോഡിഗ്രെഡഷന്‍ പ്രധാനകാരണമായി) ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷനെപ്പറ്റിയുമുള്ള പഠനങ്ങള്‍ നടന്ന ഒന്നു രണ്ട് പേപ്പറുകളുടെ ലിങ്ക് തരാമോ?

എതിരന്‍ കതിരവന്‍ said...

ആ‍ായുര്‍വേദമരുന്ന്-സായിപ്പ്-ഗവേഷണം:
PubMed എന്ന സൈറ്റ് സന്ദര്‍ശിക്കുക. എല്ലാ പബ്ലിക്കേഷനും ഉള്‍ക്കൊള്ളുന്ന, NIH ന്റെ സൈറ്റ്.

ഉദാഹരണത്തിനു പല ആയുര്‍വേദ മരുന്നുകള്‍ ഒന്നിച്ചു കലര്‍ത്തിയ, ഇപ്പോള്‍ മാര്‍ക്കെറ്റിലുള്ള Zyflamend എന്ന മരുന്നിന്റെ സൂക്ഷ്മപ്രവര്‍ത്തനങള്‍ എന്താണെന്നു മനസ്സിലാക്കാം.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആരും ഒന്നും വിചാരിക്കരുത് , ഒരു ഓഫ് ! ബ്ലോഗില്‍ പോസ്റ്റിലെ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് ഒടുവില്‍ അത് വിപുലമായ ഒരു സംവാദ വേദിയായി മാറുന്നത് ശരിയല്ല എന്നൊരു കീഴ്‌വഴക്കം ഉണ്ടെന്ന് തോന്നുന്നു . അത് കൊണ്ടാണല്ലോ ഈ ഓഫ് എന്ന ബ്ലോഗ് ശൈലി ഉണ്ടായിട്ടുണ്ടാവുക . ഏതായാലും ഈ ഓഫിന് എന്നെ അനുവദിക്കണം .

ഇപ്പോള്‍ ഏഷ്യാനെറ്റ് വാര്‍ത്തയില്‍ കണ്ടതാണ് . ചികിത്സാരംഗത്ത് ഒരു വിപ്ലവം വരാന്‍ പോകുന്നു , അല്ല വന്നു കഴിഞ്ഞു . അതാണ് മെഡിക്കല്‍ പാമിസ്ട്രി ! ഇനി ഹസ്ത രേഖ നോക്കി വരാന്‍ പോകുന്നതും വന്നതുമായ മുഴുവന്‍ രോഗങ്ങളും മനസ്സിലാക്കാം !

Inji Pennu said...

എഴുതി വെച്ചിരിക്കുന്ന പമ്പരവിഡ്ഡിത്തം പിന്നേം പോട്ടേ എന്ന് വെയ്ക്കാം. എന്നാലും ഈ പോസ്റ്റിലുടനീളമുള്ള ആ ‘ആറ്റിറ്റ്യൂഡ്’ ഉണ്ടല്ലോ, രോഗം വരുന്നത് എന്തോ ‘പാപം’ ചെയ്തിട്ടാണെന്നുള്ളതുപോലുള്ള പ്രസംഗം... ഗൊള്ളാം!

വക്കാരിമഷ്‌ടാ said...

രോഗം വരുന്നത് എന്തോ പാപം ചെയ്തിട്ടാണ് എന്ന മട്ടില്‍ കാണേണ്ടതില്ല, പക്ഷേ സ്വല്പം ശ്രദ്ധിച്ചാല്‍/ശ്രമിച്ചാല്‍ പല അസുഖങ്ങളും വരാതെ നോക്കാം. കുറെയൊക്കെ നമ്മുടെ ആറ്റിറ്റ്യൂഡും അലസതയും കാരണമാവുന്നുണ്ടല്ലോ, പല അസുഖങ്ങള്‍ക്കും.

ആഹാര രീതിയുടെ കാര്യം തന്നെയെടുത്താല്‍ അസുഖങ്ങള്‍ വരാതിരിക്കാനായി സ്വമേധയാ ഭക്ഷണം ക്രമീകരിക്കുന്ന മലയാളികളാണോ എന്തെങ്കിലും അസുഖം വന്നതിനു ശേഷം ഭക്ഷണം ക്രമീകരിക്കാന്‍ നിര്‍ബന്ധിതരായ മലയാളികളാണോ കൂടുതല്‍, സമൂഹത്തില്‍?

Inji Pennu said...

വക്കാരി,
കുട്ടികള്‍ക്ക് ഡയപ്പര്‍ മുതല്‍ വയസ്സായവര്‍ക്ക് വരെ ഡയപ്പറുണ്ട്. ഇതൊക്കെ സൌകര്യം മാത്രമോ അല്ലെങ്കില്‍ സീരിയലുകളുടെ മുന്നില്‍ ഇരുന്ന് സമയം കളഞ്ഞതുകൊണ്ട് തുണിയുണക്കാന്‍ നേരം കിട്ടാത്തതുകൊണ്ടോ ഒന്നുമല്ല. ഇത്രേം ഷൊവനിസ്റ്റിക്ക് അസംബന്ധം ഞാന്‍ ഈയടുത്തൊന്നും വായിച്ചിട്ടില്ല്യ. ഇതിലെ പഴ്യ കമന്റുകള്‍ ഒന്നും വായിക്കാനുള്ള മനക്കട്ടീം കിട്ടണില്ല്യ. വയലന്റാ‍യിപ്പോവും ചിലപ്പോ.

ഒരു മുറിവില്‍ പഞ്ഞി വെച്ച് കെട്ടിയാല്‍, അല്ലെങ്കില്‍ ബാന്റെയിഡ് ഒട്ടിച്ചാല്‍ തിരിച്ച് ആ രക്തം വലിച്ചെടുക്കുമോ മുറിവ്? എന്നിട്ട് അത് കാന്‍സര്‍ ഉണ്ടക്കുമോ? എന്താ ഈ പറയുന്നത്?
ഇറുകിയ വസ്ത്രങ്ങള്‍ ആണുങ്ങള്‍ ധരിച്ചാലും അസ്വസ്ഥതയും ചര്‍മ്മരോഗങ്ങളും ഉണ്ടാക്കും. അത് കോമണ്‍ സെന്‍സ്, അല്ലായതെ വിം ഇട്ട് പാത്രം കഴുകിയാ നാളെയങ്ങ് കാനസര്‍ വന്ന് മരിച്ചുപോവും എന്നുള്ള സ്കേര്‍ ടാക്റ്റിക്സ് പോലെ ഒന്നാണ് ഈ പോസ്റ്റ്. ഈ പോസ്റ്റിന്റെ രാഷ്ട്രീയം വെറും അസംബന്ധമാണ്. അല്ലാതെ ആരോഗ്യമോ ശുചിത്വമോ അല്ല. അതുകൊണ്ടാണ് ഞാന്‍ ആദ്യത്തെ കമന്റിട്ടത്. പോസ്റ്റിന്റെ ആറ്റിറ്റ്യൂഡിനെക്കുറിച്ച്. HPV യെക്കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നെങ്കില്‍ എഴുതേണ്ടിയിരുന്നത് റെഗുലര്‍ സ്ക്രീനിങ്ങ് വിത് പാപ് സ്മിയര്‍ ടെസ്റ്റുകളാണ്. അല്ലാതെ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നില്ല്യ അതുകൊണ്ട് സെര്‍വിക്കല്‍ ക്യാന്‍സര്‍ വരില്ല എന്ന മട്ടിലുള്ള ഇന്റര്‍നെറ്റ് ഈമെയിലുകളില്‍ കൂടി പടരുന്ന വെറും സ്പാം അല്ല ഇവിടെ എഴുതിപിടിപ്പിക്കേണ്ടത്. ഇത് വെറും സ്പാം ആണ് ഈ പോസ്റ്റ്.

Prasanth. R Krishna said...

Dear Vaakaareee

നിങ്ങള്‍ ചോദിച്ചിരിക്കുന്നതഇങ്ങനയാണ്.

പ്രശാന്തേ, വിവരങ്ങള്‍ക്ക് നന്ദി. അവിടെയും ചില സംശയങ്ങള്‍ ബാക്കിയുണ്ട്. എന്തായാലും കോട്ടണ്‍ ഒരു സാനിറ്ററി നാപ്‌കിനായി ശരീരത്തില്‍ വെക്കുന്ന സമയത്തിനുള്ളില്‍ അത് ബയോഡിഗ്രെഡ് ചെയ്യും എന്ന് പ്രശാന്ത് പറയില്ല എന്ന് കരുതുന്നു.....

I am trying to explain here.

I never told to the Cotton will degrade when it is used as Napkin in invivo or ivitro in 50 hours. Please try to read the matter well and try to understand first. I don’t love to repeat the things. I told only the cotton is easy to degrade, and its degradation rate is more as compared to other synthetic polymers or most of other natural polymers. Due to this the cotton Napkins will make a suitable medium for the easy growth of pathogens when it is in the wet conditions. Still I am telling the Biodegradation nature of the Cotton will be the one of the reasons to the bacterial or viral infection.

I will never told the reference book entitled Plastic Materials by J. A Brydson will give capsule type information in the degradation and how it related to bacterial infection. It’s a reference text it will give better knowledge on those things. The degradation mechanism of the polymers invivo and invitro is same because its chemical structure will not change when we are using it in invivo applications but it will greatly influenced by the by the presents or absence of oxygen, temperature, moisture etc because the nature of the polymers is different.

Me also was a scientist in the same field (Biopolymers and its medical applications) and developed some products and its invitro and invivo trials finished and the final stage trials in human body is going on and I hope it will be available in the market soon. In some cases the biodegradability is exploiting for some medical applications but in some it will not be recommendable. That depends on the kind of application and where we are going to use the product etc. For example medical sutures and implantables.

If you really want to know the things come in gtalk its better. My id is prrasanth@gmail.com I am always in online. Or if you just want to argue please I am not interested.

എന്തരോ എന്തോ ! said...

ഇഞ്ചി പറഞ്ഞതിനോട് തീര്‍ത്തും യോജിക്കുന്നു. പോസ്റ്റ് stupidityയുടെ പാരമ്യത്തില്‍ എഴുതപ്പെട്ട ഒന്നു തന്നെ. അതിന്റെ ശാസ്ത്ര വശങ്ങള്‍ ഇവിടെ തലങ്ങും വിലങ്ങും കമന്റുകളില്‍ വന്നിട്ടും വക്കാരിയെപ്പോലെ ബൂലോകം മാനിക്കുന്ന ചില വ്യക്തികള്‍ പോസ്റ്റിന്റെ മൂടുതാങ്ങുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല.

വക്കാരി ആദ്യകമന്റു മുതല്‍ ഈ പോസ്റ്റിലെന്തോ വലിയ ശാസ്ത്രസത്യമാണു കര്‍ത്താവ് പറഞ്ഞിരിക്കുന്നതെന്നമട്ടില് ഡിഫന്റ് ചെയ്തു കളിക്കുന്നതു കണ്ടപ്പോള്‍ വിഷമം തോന്ന്നുന്നു. ഇന്‍ഡ്യാ ഹെറിറ്റേജ് എന്ന ബ്ലോഗില്‍ ആയുര്‍വേദത്തിന്റെ principles വിശദീകരിക്കാനെന്ന മട്ടില്‍ അങ്ങോരുടെ കുറേ വിശ്വാസങ്ങളും, കുറച്ചു പ്രൈമറിസ്കൂള്‍ സയന്‍സും ചേര്‍ത്ത് ഒരു ലേഖനം പ്രസിദ്ധീകരിച്ചപ്പോഴും കണ്ടു ഈ ഡിഫന്‍സിവ് കളി.

വക്കാരിയേ, ചോദ്യങ്ങള്‍ എല്ലാരോടും ചോദിക്കണം.
വെറുതേ ഡയലോഗടിച്ചു കാടുകയറിയിട്ട് പിന്നെ മരം കാരണം കാടു കാണാന്‍ പറ്റാത്ത പരുവമാക്കി ഇറങ്ങിവന്നാല്‍ പോര. പോസ്റ്റുകളുടെ ആധികാരികതയും scientific basisമൊക്കെ ഗുളുഗുളുമ്പോള്‍ ഈ പോസ്റ്റുകളെ കൂടി ഒന്ന് വിഘടിച്ച് അപഗ്രഥിക്ക്. എന്നിട്ട് നെല്ലും പതിരും വേര്‍തിരിക്ക്. (മുഴുവനും പതിരാണെന്നൊന്നും ഞാന്‍ പറയില്ല. എന്നാല്‍ പതിരു ധാ‍രാളമുണ്ടു താനും)

വക്കാരിമഷ്ടാ എന്നു പറഞ്ഞാല്‍ മനസ്സിലായി എന്നാണല്ലോ. ഇതില്‍ നിന്നൊക്കെ ഇവിടെ ചിലര്‍ക്ക് മനസ്സിലായത് നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ എന്ത് പമ്പരവിഡ്ഡിത്തമെഴുതിയാലും കമന്റ് വിവാദത്തില്‍ ഡിഫന്റു ചെയ്യാന്‍ അവിടെയെത്തും എന്നാണ്.

Anonymous said...

ശരിയാണ് സുഹൃത്തേ...വക്കാരിയുടെ കമന്റുകള്‍ വായിക്കുമ്പോള്‍ മലയാളം ടൈപ്പ് ചെയ്യുന്നതും കഥകള്‍ പറഞ്ഞ് കാടു കയറുന്നതും വെറുതെ മറുചോദ്യങ്ങള്‍ ചോദിക്കുന്നതും ലിങ്കുകള്‍ തപ്പുന്നതും അദ്ദേഹത്തിനു ഒരു ഹോബിയാണെന്ന് സ്പഷ്ടം ! വക്കാരീ, it doesn't look always nice !
ഇത്തരം പോസ്റ്റുകളും കമന്റുകളും സത്യങ്ങള്‍ ആഴത്തില്‍ കുഴിച്ചുമൂടപ്പെടാനും തെറ്റിദ്ധാരണകള്‍ കാട്ടുതീ പോലെ പടര്‍ത്താനും മാത്രമേ സഹായിക്കൂ...
പക്ഷെ എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികളാക്കാന്‍ പറ്റില്ലല്ലോ..
സ്വതന്ത്രമായി ചിന്തിക്കുവിന്‍ ...ആധുനിക കമ്പ്യൂട്ടറിനെക്കാളും സങ്കീര്‍ണ്ണമായ തലച്ചോര്‍ (with arithmetic and logic unit) സ്വന്തമായി ഉണ്ടാവുമ്പോള്‍ എന്തിനു ഏറ്റുപാടണം?

വക്കാരിമഷ്‌ടാ said...

പ്രിയ സുഹൃത്തുക്കളേ,

ഞാന്‍ ഈ പോസ്റ്റില്‍ കമന്റിട്ടത് തന്നെ പ്രശാന്ത് കൃഷ്ണ സാനിറ്ററി നാപ്‌കിനുകളുടെ പശ്ചാത്തലത്തില്‍ കോട്ടണ്‍ നാപ്കിനായി ഉപയോഗിച്ചാല്‍ ആ സമയത്തിനുള്ളില്‍ ബയോഡിഗ്രെഡ് ചെയ്ത് ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കും എന്ന പറഞ്ഞ സ്റ്റേറ്റ്‌മെന്റ് കണ്ടായിരുന്നു. എന്റെ സംശയം കോട്ടണ്‍ സാനിറ്ററി നാപ്കിനായി ഉപയോഗിക്കുന്ന ആ കാലയളവില്‍ അതിന് ബയോഡിഗ്രെഡഷന്‍ നടക്കുമോ എന്നും ബയോഡിഗ്രെഡബിള്‍ പോളിമറുകളുടെ മനുഷ്യശരീരത്തിലെ (ബയോ)ഡിഗ്രെഡഷന്‍ വഴി (അത് മാത്രം കാരണമായി) ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ വരുമോ എന്നുമായിരുന്നു.

ഈ പോസ്റ്റില്‍ എച്ച്.പി.വി യെപ്പറ്റിയും അതിന്റെ അടിസ്ഥാനത്തിലും ഞാന്‍ രണ്ടേ രണ്ട് ചോദ്യങ്ങളേ ചോദിച്ചിട്ടുള്ളൂ. അവ ഇവയാണ്.

1. HPV വൈറസ്സ്‌ ബാധയ്ക്ക്‌ ആധുനിക സാനിട്ടറി നാപ്‌കിനുകള്‍ മാദ്ധ്യമമാകാനിടയുണ്ടോ ഇല്ലയോ?

2. ആധുനിക നാപ്‌കിനുകള്‍ കണ്ടുപിടിക്കപ്പെടാനുള്ള കാരണം ശരിയായ രീതിയില്‍ അണുവിമുക്തമാക്കിയ പരുത്തിത്തുണികള്‍ അങ്ങിനെ ചെയ്താലും നല്‍‌കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണോ അതോ മാറിയ ജീവിത സാഹചര്യങ്ങളിലെ സൌകര്യങ്ങള്‍ നോക്കിയാണോ അതോ രണ്ട് കാരണങ്ങളുമുണ്ടോ?


പിന്നെ ഒന്നുരണ്ടിടങ്ങളില്‍ കോട്ടണ്‍ കൊണ്ടുണ്ടാക്കിയ നാപ്‌കിനുകള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഉള്ളതിനെയും പരാമര്‍ശിച്ചിരുന്നു (അത് പ്രശാന്ത് പറഞ്ഞ ബയോഡിഗ്രെഡഷന്‍/ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ എന്ന കാര്യത്തെ അടിസ്ഥാനമാക്കിയുമായിരുന്നു).

ബാക്കിയെല്ലാം ഞാന്‍ പ്രശാന്ത് കൃഷ്ണ പറഞ്ഞതും സുകുമാരന്‍ മാഷ് പറഞ്ഞതുമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ചോദിച്ച ചോദ്യങ്ങള്‍ മാത്രമാണ്. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ ടോപ്പിക്കുമായി നോക്കിയാല്‍ ഓഫാണ് താനും-കാരണം വൈറസിനെപ്പറ്റിയുള്ള പോസ്റ്റില്‍ ഞാന്‍ ചോദിച്ചത് ബാക്റ്റീരയെപ്പറ്റിയാണ്. അതിനു കാരണം പ്രശാന്ത് കൃഷ്ണ പറഞ്ഞ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ആണു താനും.

ഞാന്‍ ബയോഡിഗ്രെഡബിള്‍ പോളിമറുകളെപ്പറ്റി ചോദിക്കുന്നത് എന്റെ വ്യക്തിപരമായ താത്പര്യം കാരണമാണ്. പ്രശാന്ത് കൃഷ്ണ ഈ പോസ്റ്റില്‍ ആദ്യമിട്ട കമന്റ് മിസ്‌ലീഡിംഗ് ആണ്. അതുകൊണ്ടാണ് ഞാന്‍ അതിനെപ്പറ്റി അദ്ദേഹത്തോട് കൂടുതല്‍ ചോദിച്ചത്. അദ്ദേഹം എന്താണ് പറഞ്ഞതെന്നും പറഞ്ഞില്ലെന്നതും അദ്ദേഹം തന്നെ പറയട്ടെ. വാദിക്കാനായല്ല ഞാന്‍ ചോദിച്ചതും. ബയോഡിഗ്രെഡബിള്‍ പോളിമറുകള്‍ ശരീരത്തില്‍ വെക്കുമ്പോള്‍ അവയുടെ ഡിഗ്രെഡഷന്‍ മെക്കാനിസം ഒന്നുകൊണ്ട് മാത്രം എത്രമാത്രം ശരീരത്തില്‍ ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകും എന്നറിയാന്‍ എനിക്ക് താത്പര്യമുണ്ട്. അതുകൊണ്ടാണ് ഞാന്‍ ആ ചോദ്യം പിന്നെയും പിന്നെയും ചോദിച്ചത്. എന്റെ ചോദ്യം വളരെ സ്പെസിഫിക് ആണ്. അതിനെപ്പറ്റിയുള്ള പേപ്പറുകളുടെ ലിങ്കും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അദ്ദേഹം കുറച്ച് പോളിമറുകളുടെ ജനറല്‍ റെഫറന്‍സ് തന്നതും അദ്ദേഹത്തിന്റേതായ വിശദീകരണങ്ങള്‍ തന്നതുമല്ലാതെ എന്റെ സ്പെസിഫിക് ചോദ്യത്തിനുള്ള സ്പെസിഫിക് ഉദാഹരണങ്ങള്‍ തന്നതുമില്ല. ഞാന്‍ നോക്കുന്നത് പ്രധാനമായും റിസര്‍ച്ച് പേപ്പറുകളാണ്-അദ്ദേഹത്തിന്റെ വിശദീകരണത്തെക്കാളുപരി.

ആധികാരികമായ ലിങ്കുകളില്‍ ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. അത് കൊടുക്കാവുന്നിടത്തൊക്കെ ഞാന്‍ കൊടുക്കും. ബ്ലോഗില്‍, പറയുന്ന ആളുടെ ആധികാരികത എത്രത്തോളമുണ്ട് എല്ലാ കാര്യങ്ങളിലും എന്ന് ഉറപ്പിക്കാന്‍ വയ്യാത്തതിനാല്‍ ലിങ്ക് തന്നെയാണ് വിശ്വാസയോഗ്യം. അവ വായിച്ച് നമുക്ക് നമ്മുടേതായ നിഗമനങ്ങളില്‍ എത്താമല്ലോ.

പ്രശാന്ത് കൃഷ്ണ ഇപ്പോളും പൊതുവായുള്ള കാര്യങ്ങള്‍ പറയുന്നതല്ലാതെ എന്റെ സ്പെസിഫിക് ചോദ്യത്തിനുള്ള ഉത്തരമല്ല തരുന്നത്. അത് അദ്ദേഹത്തിന്റെ വിശദീകരണത്തെക്കാളുപരി ഏതെങ്കിലും പേപ്പറുകളില്‍ കാണാനാണ് എനിക്ക് താത്പര്യം (അതിനര്‍ത്ഥം അദ്ദേഹം പറയുന്നത് തെറ്റാണ് എന്നല്ല. എനിക്കത് ഒന്നുറപ്പിക്കണം അത്രമാത്രം- അദ്ദേഹത്തിനുവേണ്ടി- എനിക്ക് വേണ്ടത് ബയോഡിഗ്രെഡബിള്‍ പോളിമറുകള്‍ മനുഷ്യശരീരത്തില്‍ അതിന്റെ (ബയോ) ഡിഗ്രെഡഷന്‍ വഴി -അതുവഴി മാത്രം- എത്രമാത്രം ബാക്റ്റീരിയല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കും എന്നതാണ്. ഇതില്‍ കൂടുതല്‍ ഇക്കാര്യത്തില്‍ സ്പെസിഫിക്കാ‍വാന്‍ വയ്യ എന്നുതന്നെ തോന്നുന്നു).

വക്കാരി ആദ്യകമന്റു മുതല്‍ ഈ പോസ്റ്റിലെന്തോ വലിയ ശാസ്ത്രസത്യമാണു കര്‍ത്താവ് പറഞ്ഞിരിക്കുന്നതെന്നമട്ടില് ഡിഫന്റ് ചെയ്തു കളിക്കുന്നതു കണ്ടപ്പോള്‍ വിഷമം തോന്ന്നുന്നു.

ഈ പോസ്റ്റില്‍ എന്തോ ശാസ്ത്രസത്യമുണ്ടോ ഇല്ലയോ എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ എന്തരോ എന്തോ... ഞാന്‍ പ്രശാന്ത് കൃഷ്ണ പറഞ്ഞ കാര്യങ്ങളെപ്പറ്റിയും സുകുമാരന്‍ മാഷ് പറഞ്ഞ കാര്യങ്ങളെപ്പറ്റിയുമാണല്ലോ എന്തരോ എന്തോ ഈ പോസ്റ്റില്‍ പറഞ്ഞത്. ഈ പോസ്റ്റിലെ എന്റെ ആദ്യ കമന്റ് ഒന്ന് നോക്കിക്കേ. അത് പ്രശാന്ത് കൃഷ്ണ പറഞ്ഞ സ്റ്റേറ്റ്‌മെന്റിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഒരു പരുത്തി തുണി നാപ്കിനായി ഉപയോഗിക്കുന്ന കാലയളവില്‍ അത് ബയോഡിഗ്രെഡ് ചെയ്ത് ആ ഒരു കാരണം കൊണ്ട് ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവില്ല എന്ന എന്റെ മനസ്സിലാക്കലായിരുന്നു ആ ചോദ്യത്തിന് കാരണം. പിന്നെ ചര്‍മ്മം ഒന്നും അകത്തേക്ക് ആഗിരണം ചെയ്യില്ല എന്ന് പറഞ്ഞ സ്റ്റേറ്റ്‌മെന്റും. ആ രണ്ട് സ്റ്റേറ്റ്‌മെന്റുകളും പൂര്‍ണ്ണമായും ശരിയല്ല എന്ന എന്റെ തോന്നലുകളാണ് ഇവിടെ ഞാന്‍ കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ അക്കാര്യത്തില്‍ ചോദിച്ചത്. എച്ച്.പി.വിയെപ്പറ്റിയുള്ള പോസ്റ്റില്‍ ഇതൊക്കെ ചോദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട ഏക ആള്‍ ഈ പോസ്റ്റിട്ട ആളാണ് എന്ന വിശ്വാസക്കാരനാണ് ഞാന്‍. അദ്ദേഹം വേണ്ട എന്ന് പറഞ്ഞാല്‍ അത്രയേ ഉള്ളൂ.

സ്പാമെന്ന് കരുതുന്ന പോസ്റ്റില്‍ അത് സ്പാമാണെന്ന് പറയുന്നതിനിടയ്ക്ക് ‍ മിസ്‌ലീഡിംഗ് ആയിട്ടുള്ള സ്റ്റേറ്റ്‌മെന്റുകള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ആ സ്റ്റേറ്റ്‌മെന്റുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടേക്കാം.

ഞാന്‍ ഒരു തനി സ്വാര്‍ത്ഥന്‍. ഈ പോസ്റ്റില്‍ വന്ന കമന്റുകള്‍ വഴി എനിക്ക് കുറച്ച് അറിവുകള്‍ കിട്ടി (പോസ്റ്റുമായി ബന്ധപ്പെട്ടതാണെങ്കിലും അല്ലെങ്കിലും). ഞാന്‍ ഹാപ്പി :). വാദിച്ച് ജയിച്ച് എന്തെങ്കിലും സമ്മാനം കിട്ടുന്ന വല്ല പോസ്റ്റുമുണ്ടെങ്കില്‍ ഞാന്‍ അവിടെയും ഒരു കൈ നോക്കാന്‍ തയ്യാര്‍. പക്ഷേ ഈ പോസ്റ്റില്‍ ഞാന്‍ ചോദിച്ച കാര്യങ്ങള്‍ എനിക്കറിയാനുള്ള താത്പര്യത്തിന്റെ പുറത്തായിരുന്നു. ആ അറിവ് കിട്ടുന്നതുവരെയോ ബ്ലോഗുടമോ ഗെറ്റൌട്ടടിക്കുന്നതുവരെയോ ഞാന്‍ ചോദിച്ചുകൊണ്ടേയിരിക്കും. അതാണല്ലോ എന്റെ സ്വാതന്ത്ര്യം.

എന്തരോ എന്തോ said...

വക്കാരി സാറേ,

പിന്നേയും ദേ കാടു കയറ്റം. അരിയെത്ര ?പയറഞ്ഞാഴി തന്നെ!

സാറ് ഇവിടെ ചോദിച്ചതും ചോദിച്ചുകൊണ്ടിരിക്കുന്നതും ഇനി ചോദിക്കാനിരിക്കുന്നതുമായ സംശയങ്ങളൊന്നും അനാവശ്യമാണെന്നോ ഓഫ് ടോപ്പിക്കാണെന്നോ അല്ലല്ലോ ഇവിടെ ഉയര്‍ന്ന പരാതി.

ചോദ്യങ്ങള്‍ ചോദിക്കുമ്പം എല്ലാരോടും ചോദിക്കണം. ഇവിടേ പോസ്റ്റുമായി ബന്ധപ്പെട്ട് ആ രണ്ടു സംശയങ്ങളേ താങ്കള്‍ക്കു തലയിലുദിച്ചോളോ ?

വക്കാരിമഷ്‌ടാ said...

പ്രശാന്ത്, ഇനിയില്ല- ഞാന്‍ എന്റെ സംശയം ഒന്നുകൂടി വ്യക്തമാക്കാം-അവസാനമായി.

ഈ പേപ്പര്‍ നോക്കുക:
Biomaterials 21 (2000) 1235-1246

അതിന്റെ ആദ്യം പറഞ്ഞിരിക്കുന്നത് ഇതാണ്:

Infection is a major medical complication associated with the use of transcutaneous and totally implanted medical devices [1-3]. Serious complications which may result from these infections include tissue destruction,
premature device failure, and the spread of the infection to other areas [4]. The ability of microorganisms to adhere to biomaterials is a key factor in the initiation of disease processes.

ഇനി ഇതില്‍ The ability of microorganisms to adhere to biomaterials എന്ന് പറയാന്‍ കാരണം അത് ആ പോളിമര്‍ ബയോഡിഗ്രെഡബിള്‍ ആയതുകാരണമാണോ അതോ ഒരു ബയോഡിഗ്രെഡബിള്‍ അല്ലാത്ത പോളിമറിലും/വസ്തുവിലും മൈക്രോ‍-ഓര്‍ഗനിസംസ് adhere ചെയ്ത് initiation of disease processes ഉണ്ടാവുമോ എന്നതാണ് എന്റെ ചോദ്യം (ഏത് ഫോറിന്‍ ബോഡി ശരീരത്തില്‍ വന്നാലും ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ടല്ലോ- അതല്ല എന്റെ ചോദ്യം - ഡിഗ്രെഡഷന്‍ വഴി മാത്രം എത്രമാത്രം ഇന്‍ഫെക്ഷന്‍ ഉണ്ടാവും എന്നാണ്). ഇവിടെ മൈക്രോ‌ഓര്‍ഗനിസംസ് adhere ചെയ്യുക എന്നാണ് പറഞ്ഞിരിക്കുന്നത് - attack ചെയ്യുക എന്നല്ല.

ആ പേപ്പറിലെ (1-3) റെഫറന്‍സുകള്‍ക്ക് ചിലപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍‌കാന്‍ സാധിച്ചേക്കും.

ഇനി എന്തായാലും പ്രശാന്തിനോട് ഇക്കാര്യത്തില്‍ ചോദ്യങ്ങളില്ല. നാപ്‌കിനുകളുടെ പശ്ചാത്തലത്തില്‍ കോട്ടണിന്റെ ബയോഡിഗ്രെഡഷന്‍ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കും എന്ന സ്റ്റേറ്റ്‌മെന്റായിരുന്നു എന്റെ ചോദ്യങ്ങള്‍ക്കെല്ലാം കാരണം. ഞാന്‍ എന്റേതായ രീതിയിലും ഒന്ന് ശ്രമിച്ച് നോക്കട്ടെ - ബയോഡിഗ്രെഡഷന്‍ വഴി എത്രമാത്രം ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവും എന്നറിയാന്‍.

വക്കാരിമഷ്‌ടാ said...

എന്തരോ എന്തോ, എന്റെ കമന്റ് മൊത്തം വായിച്ചായിരുന്നോ?

ഞാന്‍ ഒരു തനി സ്വാര്‍ത്ഥന്‍. ഈ പോസ്റ്റില്‍ വന്ന കമന്റുകള്‍ വഴി എനിക്ക് കുറച്ച് അറിവുകള്‍ കിട്ടി (പോസ്റ്റുമായി ബന്ധപ്പെട്ടതാണെങ്കിലും അല്ലെങ്കിലും). ഞാന്‍ ഹാപ്പി :).

അത്രയേ ഉള്ളൂ. ആരോടൊക്കെ ചോദിക്കണം, എന്തൊക്കെ ചോദിക്കണം എന്നതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ. ആ സ്വാതന്ത്യം വെച്ച് താങ്കള്‍ എന്നോട് പറഞ്ഞു, ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എല്ലാവരോടും ചോദിക്കണമെന്ന്. എന്നോട് ചോദിക്കാനുള്ള താങ്കളുടെ ആ സ്വാതന്ത്ര്യത്തെ ഞാന്‍ പൂര്‍ണ്ണമനസ്സാലെ മാനിക്കുന്നു.

ഇനി ആരോടൊക്കെ എന്തൊക്കെ ചോദ്യങ്ങള്‍ എപ്പോളൊക്കെ എങ്ങിനെയൊക്കെ ചോദിക്കണമെന്ന എന്റെ സ്വാതന്ത്ര്യത്തെ മാനിക്കണോ വേണ്ടയോ എന്ന താങ്കളുടെ സ്വാതന്ത്ര്യത്തെയും ഞാന്‍ പൂര്‍ണ്ണമനസ്സാലെ മാനിക്കുന്നു.

ഇനി താങ്കള്‍ ചോദിച്ച ചോദ്യത്തിനുത്തരം:

ഈ പോസ്റ്റുമായി ബന്ധപ്പെട്ട് ആ രണ്ട് ചോദ്യങ്ങളേ എന്റെ തലയില്‍ ഉദിച്ചിരുന്നുള്ളൂ.

എന്തരോ എന്തോ said...

കര്‍ത്താവേ, ഈ ഓഫിനു കൂടി മാഫ് തരണേ !

വക്കാരിയേ,
സ്വാതന്ത്ര്യങ്ങളെ മാനിക്കുന്നതിനു നന്ദി.

ചില ക്ലാരിഫിക്കേഷന്‍സ് .

ഒരാളെ ശരിക്കും അറിയാന്‍ അയാള്‍ എന്തു പറഞ്ഞു എന്നതിനേക്കാള്‍ അയാള്‍ എന്തു പറഞ്ഞില്ല എന്ന് അന്വേഷിക്കുന്നതാണു നല്ലതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ജിബ്രാന്റെയോ മറ്റോ ആണ്. എല്ലാരും എല്ലാത്തിനെക്കുറിച്ചും അഭിപ്രായം പറഞ്ഞോണം എന്നൊന്നും നിര്‍ബന്ധം പിടിക്കാനാവില്ലെങ്കിലും ചിലരുടെ ചില സമീപനങ്ങളില്‍ ഈ തത്വം വളരെ ആപ്ലിക്കബിളാണ്.
വക്കാരിയുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടു തനെ പറയട്ടെ എല്ലാ ദിക്കിലേക്കും ചോദ്യമെറിയാനുള്ള സ്വാതന്ത്ര്യവും അറിവും ഉള്ള താങ്കള്‍ എന്തു കൊണ്ട് ഈ പോസ്റ്റിലെ apparantly questioanable ആയ ഒരുപാടുകാര്യങ്ങളെ കാണാതെ ഇതിന്റെ മറുവശം പറയാന്‍ വന്ന പ്രശാന്തുമായി ഈ കണ്ട ചര്‍ച്ചകളൊക്കെ നടത്തി കാടുകയറുന്നത് ? ഇനി കാട് കയറുമ്പോള്‍ തന്നെ നാപ്കിനിനെപ്പറ്റിയൊക്കെ ചോദിക്കാവുന്ന ചോദ്യങ്ങള്‍ വേറെന്തെല്ലാമുണ്ട്. ബയോഡീഗ്രേഡബിളിറ്റിയെക്കുറിച്ച് വാചകമടിച്ച് കത്തിക്കയറുന്നതു കണ്ടാല്‍ തോന്നും അശോക് കര്‍ത്താവ്വ് ഇവിടെ ബയോ ഡീഗ്രേഡബിളിറ്റിയെക്കുറിച്ചാണ് പോസ്റ്റെഴുതിയതെന്ന്.

എച്ച്.പി.വി യെക്കുറിച്ച് വിശദമാക്കുന്ന എത്രയെത്ര വെബ്സൈറ്റുകളുണ്ടായിട്ടും അതൊന്നും തപ്പാനോ ലിങ്ക് കൊടുക്കാനോ മിനക്കെടാതെ ഈ പോസ്റ്റിനെ കുറ്റകരമായ മൌനം കൊണ്ടും എതിര്‍ വാദക്കാരെ എതിര്‍ത്തും താങ്കള്‍ അനുകൂലിക്കുകയായിരുന്നു എന്നു ന്യായമായും സംശയിക്കാം.

എന്തിനും ഏതിനും ലിങ്കും ചോദിച്ച് ചാടിവീഴുന്ന താങ്കള്‍ എന്തേ ഈ പോസ്റ്റെഴുതിയ അശോക് കര്‍ത്താവിനോട് ഈ വിവരങ്ങളുടെ ആധികാരികതയെക്കുറിച്ചൊരു ലിങ്ക് ചോദിച്ചില്ലാ?

ഇവിടെ അശോക് കര്‍ത്ത എഴുതിവചിരിക്കുന്ന വിഡ്ഡിത്തങ്ങള്‍ പലതും എത്രയോ കാലമായി ദേവേട്ടന്‍ പറഞ്ഞ സ്കെയര്‍ മെയിലുകളായി ഇന്റര്‍ നെറ്റില്‍ കറങ്ങിനടക്കുന്നവയാണ്. അതിനൊക്കെ താങ്കള്‍ മുട്ടിന് മുട്ടിന് ഉദ്ധരിക്കുന്ന FDA തന്നെ വിശദീകരണങ്ങളും കൊടുത്തിട്ടുണ്ട് (സയന്‍സറിഞ്ഞൂടാത്ത എനിക്കു കിട്ടിയ ഒരു ലിംഗു-സ്വാമി)
ഇതൊന്നും ഗുളുഗുളുവാന്‍ ഇതു വരെ സമയം കിട്ടിയില്ലേ വക്കാരിസാറേ?

വിഷയത്തില്‍ നിന്നും ചാടി വേറെന്തൊക്കെയോ ആണ് ഇവിടുത്തെ അജണ്ട എന്ന മട്ടില്‍ കാടുകയറുന്നത് വക്കാരിയുടെ ഒരു പതിവാണെന്നറിയാം. ഓഫുകള്‍ അല്പമൊക്കെ രസകരമാണെങ്കിലും അത് അരോചകമാകുന്നതെപ്പോഴെന്ന് തിരിചറിയാന്‍ ശ്രമിച്ചാല്‍ നല്ലത്.ഇല്ലെങ്കില്‍ സ്വന്തം വിലനിലവാരം തന്നെയാണ് താഴുന്നത്.

കുട്ടികളുടെ ചുമ മാറ്റാന്‍ തേനിനെക്കുറിച്ച് ജോസഫ് ആന്റണിയുടെ ബ്ലോഗില്‍ വന്ന ലേഖനത്തിലും ‘വിനയന്‍‘ എന്നൊരാള്‍ പറഞ്ഞ കമന്റിനു എതിര്‍കമന്റിടാന്‍ കാണിച്ച ഉത്സാഹം കണ്ടാല്‍ ഈ സംശയം ബലപ്പെടും.കാരണം അവിടെ ആ പഠനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു യാത്രാമൊഴി, ഡോ: സൂരജ്, സെബിന്‍ എബ്രഹാം, ബാബുരാജ് എന്നിവര്‍ ലിങ്കുകളിലൂടെ തന്നെ വ്യക്തമാക്കിയപ്പോള്‍ ഞങ്ങളില്‍ ചിലര്‍ക്ക് ഉണ്ടായ സംശയം ഇതായിരുന്നു, ‘ശ്ശെടാ...ഇത് ഗുളു ഗുളിയാല്‍ കിട്ടാവുന്നതായിരുന്നല്ലോ, പിന്നെ വക്കാരിക്കു കിട്ടാത്തതെന്തേ‘ എന്ന് . (വക്കാരിക്കു മാത്രമല്ല, ബ്ലോഗ് ലോകത്തെ പല ‘സ്വയംപ്രഖ്യാപിത‘ ശാസ്ത്രവിശാദരര്‍ക്കും.)

ഇന്‍ഡ്യാഹെറിടേജിന്റെ Ayurvedic Principle ചര്‍ചയിലും കണ്ടു ഇമ്മാതിരിയുള്ള കുട്ടിക്കരണം. അവിടെ ‘ഹാവൂ’ എന്നൊരാള്‍ ആ പോസ്റ്റിന്റെ സാംഗത്യത്തെ എതിര്‍ത്തപ്പോഴേ വക്കാരി വാദവുമായി ചാടി വീണു. എന്നാല്‍ അന്ധവിശ്വാസങ്ങളും ശാസ്ത്രവും കൂട്ടിക്കുഴച്ചെഴുതിയ ആ പോസ്റ്റില്‍ ന്യായമായും സയന്‍സറിയാവുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ഉന്നയിക്കാനല്ല മറിച്ച് പോസ്റ്റെഴുതിയ മഹാനുഭാവനെ പൊതിഞ്ഞുപിടിക്കാനെന്ന മട്ടിലാണ് വക്കാരിയുടെ കമന്റുകളുടെ ലൈന്‍ പോയത്.ഇതൊക്കെക്കാണുമ്പോള്‍ തോന്നിയതു തന്നെയാ സാറേ ഇവടെ ഒന്നു നീട്ടി പറഞ്ഞത്. ചോദ്യം ചോദിക്കുമ്പം എല്ലാരോടും ചോദിക്കണം. അല്ലാതെ ഒരു സ്ഥലത്ത് പട്ടാളച്ചിട്ടയില്‍ ലിങ്കു താ ലിങ്കു താ എന്ന് കൂവിയിട്ട് വേറൊരിടത്ത് ഞാനൊന്നും അറിഞ്ഞില്ലേ, എനിക്കൊന്നും അറിയണ്ടേ എന്ന ഭാവത്തിലിരുന്നാല്‍ ആര്‍ക്കും സംശയം തോന്നും. കാരണം താങ്കള്‍ ശാസ്ത്രകാര്യങ്ങളില്‍ അല്പസ്വല്പം വിവരമുള്ള ആളാണെന്നു ബ്ലോഗ് ലോകത്തില്‍ (തെറ്റായോ ശരിയായോ) ഒരു ധാരണയുണ്ട്. അപ്പോള്‍ താങ്കള്‍ അതിന്റെ ഉത്തരവാദിത്വം കാണിക്കുമെന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം ! അതല്ല, ഞാന്‍ എന്റെ ഇഷ്ടത്തിനാണു ചോദ്യം ചോദിക്കുന്നത്, നിങ്ങളത്തില്‍ ഇടപെടണ്ടാ എന്നൊക്കെയാണു മറുപടിയെങ്കില്‍, ഈ കാര്യങ്ങളില്‍ താങ്കളുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ക്കു സംശയിക്കേണ്ടതായും വരും.

ങ്ഹാ....എന്തരോ എന്തോ ! അല്ല, എന്തരായാല്‍ എന്ത് ?!

Inji Pennu said...

ഓഫ്:
ഈ കാര്യങ്ങളില്‍ താങ്കളുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ക്കു സംശയിക്കേണ്ടതായും വരും.

ഹമ്മേ! അതാരാണപ്പാ ഈ ‘ഞങ്ങള്‍’ ? ലോബിയാ? ;) വക്കാരിഹത്യയാണോ ഇനി ലക്ഷ്യം ഈ ഞങ്ങള്‍ ഗ്രൂപിനു? അതോ ഒരു എഫക്റ്റിനു വേണ്ടിയാണോ ഈ ‘ഞങ്ങള്‍’ പ്രയോഗം?

- ഇഞ്ചി പെണ്ണുങ്ങള്‍

നോണായ അനോണി said...

വാളെടുത്തവന്‍ വാളാല്‍....ഓഫ് എടുത്തവന്‍ ഓഫാല്‍!
‘വക്കാരി വധം’ ബാലേ ആണോ ???

വക്കാരിമഷ്‌ടാ said...

ഹ...ഹ... എന്തരോ എന്തോ

താങ്കള്‍ ശാസ്ത്രകാര്യങ്ങളില്‍ അല്പസ്വല്പം വിവരമുള്ള ആളാണെന്നു ബ്ലോഗ് ലോകത്തില്‍ (തെറ്റായോ ശരിയായോ) ഒരു ധാരണയുണ്ട്

ആ ധാരണയുടെ ഹെഡ് ഓഫീസും അതിന്റെ കമ്മറ്റിയാഫീസും എവിടെയാണെന്നറിയുകയാണെങ്കില്‍ ...

എന്തരോ എന്തോ, അതിഭീകരമായ ബ്ലോഗ് ധാര്‍മ്മികതയോ പോസ്റ്റ് ധാര്‍മ്മികതയോ ഒന്നും എനിക്കില്ല. എനിക്ക് താത്പര്യമുള്ള കാര്യങ്ങളില്‍ ഞാനിങ്ങനെ കാടുകയറുകയും ഇറങ്ങുകയും പിന്നെയും കയറുകയും കുത്തിയിരിക്കുകയും എല്ലാം ചെയ്യും. നേരത്തെ പറഞ്ഞതുപോലെ ഒന്നുകില്‍ എനിക്ക് മടുക്കണം, അല്ലെങ്കില്‍ ബ്ലോഗുടമ ഗെറ്റൌട്ട് അടിക്കണം. സോ സിമ്പിള്‍. പോസ്റ്റെന്നോ കമന്റെന്നോ ഒന്നും എനിക്കില്ല. എനിക്ക് താത്പര്യമുള്ള കാര്യം പോസ്റ്റിലോ കമന്റിലോ കണ്ടാല്‍ ഞാന്‍ കമന്റും. പിന്നെയും സോ സിമ്പിള്‍. ഈ പോസ്റ്റിലെയും കമന്റിലെയും എന്റെ താത്പര്യങ്ങള്‍ ഞാന്‍ പറഞ്ഞല്ലോ. അത് തന്നെ. ബയോഡിഗ്രെഡബിലിറ്റിയെപ്പറ്റിയുള്ള എന്റെ താത്പര്യം എന്റെ മാത്രം താത്പര്യമല്ലേ. അതില്‍ വേറേ ഒന്നും തോന്നേണ്ട കാര്യമില്ലല്ലോ അല്ലേ എന്തരോ എന്തോ?

എന്റെ വിലനിലവാരത്തെപ്പറ്റിയും ഗുണനിലവാരത്തെപ്പറ്റിയും അറിവിനെപ്പറ്റിയുമൊക്കെ ആകാംക്ഷയും താത്പര്യവും ഉത്കണ്ഠയും എല്ലാമുള്ള ആരാധകവൃന്ദത്തിന്റെ നടുവിലിരുന്ന് നട്ടം തിരിയുകയാണല്ലോ ഞാനെന്നോര്‍ത്ത് എനിക്കെന്തെന്നില്ലാത്ത വിമ്മിഷ്ടവും രോമാഞ്ചവും. എന്റെ ഉദ്ദേശശുദ്ധിയില്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തുരക്ഷിക്കുന്ന ചാവേറുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണല്ലോ ഞാനെന്നോര്‍ക്കുമ്പോള്‍ ഞാന്‍ ഗദ്‌ഗദകണ്ഠനും കൂടിയാവുന്നു. ആ “ഞങ്ങള്‍“ ഫാന്‍‌സിനെല്ലാം എന്റെ സ്നേഹാന്വേഷണങ്ങള്‍. ഓട്ടോഗ്രാഫിനായി വരിവരിയായി നില്‍ക്കണേ, അല്ലെങ്കില്‍ ആരെങ്കിലും മിസ്സായാലോ :)

എന്തരോ എന്തോ, ഒരു നിമിഷത്തേക്കെങ്കിലും ഈ മലയാളം ബ്ലോഗിന്റെ സ്പന്ദനം എന്നില്‍ കൂടെയാണെന്ന് ഞാനൊന്ന് അഹങ്കരിച്ചുകൊള്ളട്ടെ? താങ്കളുടെ കമന്റ് കണ്ടപ്പോള്‍ സത്യമായും ഞാനങ്ങിനെ ആഗ്രഹിച്ചുപോയി. ഞാന്‍ ചുമ്മാ ഓര്‍ക്കുകയായിരുന്നു, മലയാളം ബ്ലോഗ് വായിക്കുന്ന എല്ലാവരും ഓരോ പോസ്റ്റ് വരുമ്പോഴും വക്കാരിയെന്തു പറയുന്നു, വക്കാരിയെന്തു പറയുന്നു എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുന്നു, വക്കാരിയൊന്നും പറഞ്ഞില്ലെങ്കില്‍ ആകപ്പാടെ ഡെസ്പായി അന്ന് ലീവെടുത്ത് വീട്ടിലിരിക്കുന്നു, വക്കാരി പറയുന്നത് അടിപൊളിയാണോ എന്ന് നോക്കുന്നു, അല്ലെങ്കില്‍ പിന്നെയും ഡെസ്പാവുന്നു, വക്കാരിയുടെ ഉദ്ദേശശുദ്ധിയില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പൊട്ടിക്കരയുന്നു, നിലവിളിക്കുന്നു... അങ്ങിനെ മലയാളബ്ലോഗ് ലോകം മൊത്തം വക്കാരിയെ ചുറ്റി കറങ്ങിക്കറങ്ങിക്കറങ്ങി... ഹായ് :)

(ചുമ്മാതാണ് കേട്ടോ. എനിക്കുണ്ടെന്ന് താങ്കളുള്‍പ്പടെയുള്ള “ഞങ്ങള്‍” കരുതിയ എല്ലാ കാര്യങ്ങളും എനിക്കൊട്ടുമേ ഇല്ലാത്തതാണ്. അതുകൊണ്ട് താങ്കളുള്‍പ്പടെയുള്ള “ഞങ്ങള്‍” ദയവായി ടെന്‍‌ഷനടിക്കരുത്. റിലാക്സ്. പിന്നെ ഈ ഞങ്ങള്‍, നിങ്ങള്‍ ഇതെല്ലാം വെറും മിഥ്യയാണെന്നല്ലേ പണ്ടാരോ പറഞ്ഞത്? )

കര്‍ത്താ മാഷേ, ഓഫിനു മാഫ്.

എന്തരോ വരട്ട് ! said...

നിര്‍ത്ത് നിര്‍ത്ത് നിര്‍ത്ത്....മലയാളിയുടെ നാപ്കിന്റെ കാര്യത്തില്‍ ഒരു തീരുമാനമായോ??..

സാഗര്‍ ഏലിയാസ് ജാക്കി said...

പുതിയ റൂള്‍ ഫ്രം ദി ‘ആന്റി’ലോബി. പ്ലൂരലില്‍ സംസാരിച്ചവനെ കല്ലെറിയുക.അവന്‍ ല്വോബിയാവുന്നു. ഞങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ തട്ടിക്കളയും എല്ലാത്തിനേം. നീയൊക്കെ സദാചാരവിരുദ്ധ ല്വോബിയാണല്ല്യോ? ഞാനും ആ ചേട്ടനും എന്റെ അമ്മാവനും എന്ന് വേറിട്ടോ കോമയിട്ടോ പറയാം. ഞങ്ങള്‍ എന്ന് മാത്രം പറയരുത്.

(എവടന്ന് വരുന്നു ഈ സൈസ് ഐറ്റംസ്?)

latheesh mohan said...

ഇഞ്ചിപ്പെണ്ണ് പറഞ്ഞതിനോട് യോജിക്കുന്നു:

‘ഇത്രേം ഷൊവനിസ്റ്റിക്ക് അസംബന്ധം ഞാന്‍ ഈയടുത്തൊന്നും വായിച്ചിട്ടില‘

:(

പ്രതി said...

ഷോവിനിസ്റ്റിക് അസംബന്ധമോ ??
ഹാ ഹാ ഹാ ഹ ഹ!!!!
ഇതല്ലേ ഉത്തരാധുനിക ആയുര്‍വേദിക്-താന്ത്രിക്-ഹെര്‍ബോ-യുനാനിക് തേങ്ങാക്കൊല.!!

കര്‍ത്താവ് സാറിന്റെ അടുത്ത പോസ്റ്റുകള്‍ ഉടന്‍ പ്രതീക്ഷിക്കുക:

ക. “ജട്ടിയിടുന്ന മലയാളി വിഡ്ഡികള്‍” (ജട്ടിയും കോണകവും പൂപ്പല്‍ രോഗബാധയും - ഒരു ക്വാളിറ്റേറ്റിവ് കമ്പാരറ്റിവ് സ്റ്റഡി; വിത്ത് ആയുര്‍വേദിക് ടിപ്പ്സ്)

ഖ. “ബ്രായുടെ പിന്നിലെ പീഡനം” (ഇറുകിയ ബ്രാ മൂലം മുലകളില്‍ ക്യാന്‍സര്‍ വരുന്നതിനേക്കുറിച്ച് ഒരു പ്രകൃതിചികിത്സാ മോളക്കുലാര്‍ പഠനം: വിത്ത് ആയുര്‍വേദിക് ടിപ്സ് ഫ്രം ബിയോണ്ട് 1850s)

ഗ. “തീണ്ടാരികളെ കിടത്തുന്നത് വീട്ടിനകത്തോ? ശിവ ശിവ”... (മെന്‍സസ് ആകുന്ന സ്ത്രീകളെ വീട്ടിനുള്ളില്‍ കിടത്താതെ ഇറയത്തോ ഉരല്‍പ്പുരയിലോ ഒതുക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പോസ്റ്റ് മോഡേണ്‍ വിശകലനം. വിത്ത് വാത്സ്യായന്‍ ടിപ്പ്സ് ഫ്രം 800 ഏ.ഡി)

ഈ ലേഖനങ്ങളൊക്കെ വരുമ്പോഴും എല്ലാരും ഇവിടൊക്കെത്തന്നെ കാണണേ.
നമുക്കു അന്നും ബ്രാ ക്യാന്‍സറുണ്ടാക്കുന്നത് ഇറുകിയിട്ടാണോ, തീണ്ടാരികളുടെ തൊലിവഴി വല്ലതും പുറത്തേക്കുവരുമോ, അകത്തേക്കു കയറുമോ, ബയോ ഡീഗ്രഡേഷണ്‍ വഴിയാണോ ജട്ടി ചൊറിച്ചിലുണ്ടാക്കുന്നത് എന്നൊക്കെ റിസേര്‍ച്ചുചെയ്യണ്ടേ ???

My Life and Experiments said...

കുറെ ആയി കമന്റിടണം എന്നു കരുതുന്നു. പിന്നെ ആലോച്ചു ചുമ്മാ ഉള്ളിപൊളിച്ചപോലെയുള്ള കഴ്മ്പില്ലത്ത ഒരു കര്യത്തിനു എന്തിനു വെറുതേ വായിട്ടടിക്കന്‍ പോകണം. വാക്കാരി വാക്കുകള്‍ കൊണ്ട് കസര്‍ത്തിന്നുണ്ടല്ലോ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ലിങ്കുകിട്ടിയങ്കിലേ വിശ്വസ്സിക്കൂ എന്നു പറയുന്ന കേള്‍ക്കുമ്പോള്‍ ആകാശത്തെ അമ്പിളിമാമനെ പിടിച്ചുതരാന്‍ ശാഠ്യം പിടിക്കുന്ന ഒരു ഒന്നരവയസ്സുകാരനെ ആണ് ഓര്‍മ്മവരിക. ലിങ്കുകളില്‍ കിട്ടുന്നതും പ്രശാന്തിനെ പോലെയുള്ള ശാസ്ത്രക്ഞന്മാര്‍ കണ്ടുപിടിച്ച് പുബ്ലിഷ് ചെയ്യുന്നവയാണ്. സയന്‍സ് ഡയറടില്‍ ഒരു ആര്‍ട്ടിക്കിള്‍ ആയി എന്നുവച്ച് അതു അതുപടി വിശ്വസ്സിക്കയും വേണ്ടാ. അറിവുള്ള ഒരാള്‍ പറഞ്ഞാല്‍ മനസ്സിലാക്കന്‍ ശ്രമിക്കുക.

വാക്കാരി വെറുതേ ഒരു കഴമ്പില്ലത്ത കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നയത്. വാക്കരിയുടെ മൈതാനപ്രസംഗം കണ്‍ടാല്‍ വാക്കാരിയെ കഴിഞ്ഞ് ആരും ഇല്ല എന്നു തോന്നും. വെയിലത്തുണക്കിയല്‍ തുണി സ്റ്റെറിലയ്‌സ്ഡ് ആകില്ല എന്ന് രണ്ടാം ക്ലസ്സില്‍ പഠിക്കുന്ന കുട്ടിക്കുപോലും അറിയം. അത്രപോലും വിവരം ഇല്ലാത്ത വാക്കരി എവിടക്കയോ ലിങ്കില്‍ തപ്പി അതു എന്താണ് എന്നുകൂടി മനസ്സിലക്കതെ വെറുതേ വാദിക്കലാണ്.

പ്രശാന്ത് തന്നിരിക്കുന്ന വിശദീകരണം സയിന്റിഫിക്കാണ് എന്നതില്‍ തര്‍ക്കമില്ല. പിന്നെ എന്തിനാ ഇതിന്റെ പേരില്‍ ഇത്ര അടികൂടുന്നത്. ഞങ്ങള്‍ സ്‌ത്രീകളും വിദ്യാ സമ്പന്നരും സയന്റിഫിക് ക്നോളജും ഒക്ക ഉള്ളവരാണ്. സാനിട്ടറി നാപ്കിനോളം സൗകര്യവും സുരക്ഷിതത്വവും ഈ പറയുന്ന പരുത്തി തുണിക്കില്ല. ഞങ്ങള്‍ കഴുകി തന്നില്ലങ്കില്‍ അണ്ടര്‍ വിയര്‍ കഴുകി ധരിക്കാത്ത നിങ്ങള്‍ ആദ്യം സ്വന്തം അണ്ടര്‍ വിയര്‍ കഴുകി അണുവിമുക്ത‌മാക്കി ഉപയോഗിക്ക്. അല്ലാതെ മാസത്തില്‍ വളരെ കറച്ചു ദിവസ്സത്തേക്കു മാത്രം ഉപയോഗിക്കുന്ന ഈ സാനിട്ടറി നാപ്കിനും പരുത്തി തുണിയുമൊക്കെ ഞങ്ങളുടെ ഇഷ്ടത്തിനു വിട്ടേക്കൂ...പണ്ട് അമ്മ വച്ചുതന്ന പരുത്തിതുണിയില്‍ നിന്ന് ഈ സാനിട്ടറി നാപ്‌കിനിലേക്കു മാറിയങ്കില്‍ അതിന് അതിന്റേതായഗുണങ്ങളുണ്ട്. അല്ലാതെ പഴയ ഒരുമുണ്ട് കീറി അലക്കി വ്യത്തിയാക്കി എടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടോ ഭര്‍ത്താവിന്റെ അല്ലങ്കില്‍ സ്വന്തമായ് അധ്വാനിച്ചുണ്ടാക്കുന്ന നൂറുരൂപ പോട്ടെ എന്നു വ്ഹിഅരിച്ചോ അല്ല ഈ സാനിട്ടറി നാപ്കിന്‍ വങ്ങി ഉപയോഗിക്കുന്നത്.

പിന്നെ വാക്കരി കുറ വള വള എന്നു സംസാരിച്ചാല്‍ മിടുക്കനാവില്ല. ഒരു വാക്കായല്‍ പൊലും പറയുന്നതില്‍ ഒരു കഴമ്പുവേണം...ഇല്ലങ്കില്‍ ചൊറിതണം കൊണ്ടുള്ള അടി സ്‌ത്രീകളുടെ കയ്യില്‍ നിന്നു തന്നെ വാങ്ങും..

ഇനിയെന്തര് വരാനാ.?! said...

തൂറിയവനെ ചുമന്നാല്‍ ചുമന്നവനും കൂടി നാറും എന്നൊരു നാടന്‍ ചൊല്ലുണ്ട്.

കര്‍ത്താവിനെ ചുമന്ന് വക്കാരിയും നാറുന്ന ലക്ഷണമാണല്ലോ ?

ദേ വക്കാരി-ഫാന്‍ ക്ലബുകാര്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്, പണ്ട് കൈരളി ടീവിയില്‍ കോ-ചെയര്‍മാന്‍ പദവി ഏറ്റെടുക്കാന്‍ പോയ ലാലേട്ടനെതിരെ ബി.ജേ.പി കാരായ ഫാന്‍സ് പോസ്റ്റര്‍കീറി പ്രതിഷേധിച്ചപോലെ!!

വക്കാരിമഷ്ടാരിഷ്ടം കുറച്ച് കലക്കി എല്ലാരക്കും കൊട്, പുത്തി തെളിയട്ട് എല്ലാറ്റിനും. എന്നിട്ട് സംശയം ചോദിക്കുമ്പം എങ്ങനെ ച്വാദിക്കണമെന്ന് ‘വാക്കാരി’ മാമന്‍ പറഞ്ഞുകൊടുക്കുന്നത് ഏറ്റുപറയ്. വെവരദോഷികള്!
(വാക്കാരി = വാക്കുകളെ അരിയുന്നവന്‍; വാക്കുകളുടെ ശത്രു ;മുരാരി,കാലാരി എന്നൊക്കെ പറയുമ്പോലെയാണോ ആവോ)

വക്കാരി എന്തു പറഞ്ഞു, വക്കാരി എന്തു ചെയ്തു, വക്കാരി ഒന്നുമ്പറഞ്ഞില്ലേ, വക്കാരിയുടെ ഉദ്ദേശം....ഹൊ ! മൂക്കന്‍ എന്തു പറഞ്ഞു, മൂക്കന്‍ എന്തു ചെയ്തു, മൂക്കന്‍ ഒന്നും പറഞ്ഞില്ലേ, മൂക്കന്റ്റെ ഉദ്ദേശം....ബഷീറിനു സ്തുതി!

ഈ അനോണികളെല്ലാം ഒന്നുതന്നേ ഭഗവാനേ ??
എല്ലാം മായ. ഐ.പി അഡ്രസ്സു തപ്പാന്‍ നമ്മട പണിക്കരെ വിളിക്കണോ. മൂപ്പരാകുമ്പോള്‍ കവടിമാത്രമല്ല മറ്റു പലതും നിരത്തുകയും ചെയ്യും. യുക്തിചിന്തയുടെയും ഹോള്‍സെയില്‍ ഡീലറാണല്ലോ!

“...ഒന്നായ നിന്നെയിഹ രണ്ടായും മൂന്ന്നായും അനോണിയായും കണ്ടതിന്റെ ഇണ്ടല്‍ ബത മിണ്ടാവതില്ല...”

alappuzhakaran said...

അന്നേ അമ്മാവന്‍ പറഞ്ഞതാ ഇവനെ ഡൊക്റ്റര്‍ ആക്കണം .. ആക്കണം. എന്ന്.. അന്ന് ഞാന്‍ മര്യാദയ്ക്ക് പഠിച്ചിരുന്നു എങ്കില്‍.. ശ്ശോ.. ഈ പോസ്റ്റിനു ഒരു മറുപടി ഇടാമായിരുന്നു.. പിന്നെ എച് പി വി.. അത് കോണ്ടാകറ്റ് കൊണ്ട് മാത്രമേ ഒപകരൂ എന്നാ ഞാന്‍ കേട്ടത്....

(ഒന്നു സേര്‍ച്ച് ചെയ്ത് നോക്കിക്കേ...)

ഇനി ഒരാള്‍ ഉപയോഗിച്ച പാഡ് വേറെ ഒരാള്‍ ഉപയോഗിക്കരുത് എന്നാണോ ഈ പോസ്റ്റില്‍ ഉദ്ദേശിച്ചത്?

നെറ്റില്‍ നിന്നും കിട്ടിയത് :
If you are positive for HPV, it is not 100% certain that you caught it by sexual contact!! HPV has been detected in virgins and can be passed from (1) an infected mother to an infant during the birth process and (2) by way of any type of sexual contact. AND, though an ineffective method of transfer, (3) nonsexual "fomite transfer" [because HPVs are highly resistant to lethal effects of heat & drying1] occurs, by such as:
bullet moist-towel sharing
bullet unclean-device (even seats of exercycles)
bullet unclean-underwear sharing
bullet nakedly trying on bathing suits in a store
bullet hot tub parties

The above represent so-called "fomite transfer" between venereal warts or infected genitals and a non-infected person's genitals (through water, sweat, or body moisture). By the 1990s and later, any woman who is genitally sexually active has most likely had HPV exposure. The most effective...most infectious...method of transfer is genital-to-genital in sex acts. So, HPV is considered to be the most widespread STD (sexually transmitted disease).

പി. എസ്. : അതേ .. ഈ പോസ്റ്റ് ഇട്ട് കഴിഞ്ഞു എത്ര ഹിറ്റ്സ് കിട്ടി ഒന്ന് നോക്കണേ.. സംഭവം പാഡും.. മനസിനു സുഖം ഉള്ള കാര്യങ്ങളും ആകുംബോള്‍ ബ്ലോഗ് വിസിബിലിറ്റി കൂടും.. അത് ഉറപ്പ്..

അഹം ബ്രഹ്മാസ്മി.. said...

ദേ എല്ലാരും ഒന്നു മാറിനിന്നേ ....കമന്റ് കോരാന്‍ ബൂലോക മുനിസിപ്പാലിറ്റി വണ്ടി വരുന്നുണ്ട്..ഭയങ്കര വാട ..ഹെന്റമ്മോ!!...

വന്നു വന്നു എന്തും പോസ്റ്റാമെന്നായോ? പക്ഷെ സംസ്കൃതം അറിയണമെന്നേയുള്ളൂ...

അങ്കിള്‍ said...

കര്‍ത്തായെ കണ്ടവരുണ്ടോ, കര്‍ത്തായെ കണ്ടവരുണ്ടോ, അശോക്‌ കര്‍ത്തായെക്കണ്ടവരുണ്ടോ?.

കര്‍ത്താ പോസ്റ്റും ഇട്ടിട്ട്‌ നാട്ടില്‍ പോയെന്നാ തോന്നുന്നത്‌.

അറിയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യത്തെപ്പറ്റി കമന്റുകളില്‍ കൂടി ആധികാരികമായി തന്നെ അറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും, വീണ്ടും ചോദിച്ച്‌ സംശയം തീര്‍ക്കാനാഗ്രഹിക്കുന്നത്‌ studious ആയ ഒരാളിന്റെ പ്രകൃതമാണ്. ലക്ഷ്യം നല്ലതാണെന്ന്‌ കണ്ട്‌ നമുക്കിതങ്ങ്‌ വിട്ടുകൂടെ.

കാരണം, വളരെ നല്ല നിലയില്‍, സഭ്യമായാ ഭാഷയില്‍ മാത്രം ചര്‍ച്ച നടന്ന ഒരിടമാണിത്‌. എനിക്ക്‌ തോന്നൂന്നത്‌ ഇതില്‍ കൂടുതലൊന്നും ഈ പോസ്റ്റിനെപറ്റി ചര്‍ച്ചചെയ്യാനില്ല. അതുകൊണ്ടാണ് നമ്മള്‍ വിഷയം വിട്ടുള്ള കാര്യങ്ങളിലേക്ക്‌ അവസാനം കടന്നു കൊണ്ടിരിക്കുന്നത്‌. ഇവിടം കൊണ്ട്‌ നിര്‍ത്തിക്കൂടെ.

ഇനി ഓഫ്‌., നേരത്തേ ഉള്ള ഓഫ് കൂടാതെ:

ഇഞ്ചി എന്തിനുള്ള പുറപ്പാടാ. ഗ്രൂപ്പ്‌, ലോബി ഒക്കെ ആരോപിച്ചുകോണ്ട്‌, ‘പെണ്ണുങള്‍‘ ആയിട്ടുള്ള ഗ്രൂപ്പായിട്ട്‌ തന്നെയാണല്ലോ വരവ്‌. കഴിഞ്ഞ ഒനു രണ്ട്‌ മാസമായിട്ട്‌ ബ്ലോഗില്‍ വലിയ പൊട്ടിത്തെറികള്‍ കാണുന്നില്ല. സ്ത്രീകള്‍, പുരുഷന്മാരുടെ ബ്ലോഗ്‌ വായനയേ ഉള്ളൂ കമന്റ്‌ വേണ്ടായെന്ന്‌ തീരുമാനിച്ചതു പോലെ തോന്നി. തിരിച്ചു വരുന്നത്‌ സുനാമി പോലെ യാകണമെന്നുദ്ദേശമുണ്ടോ?. അമേരിക്കയില്‍ ഇപ്പം ഹോളിഡേയ്‌സ് ആണോ, സമയം ഇഷ്ടമ്പോലെ ഉ ണ്ടാകും. വക്കാരിയാണെങ്കില്‍, ഇതവസ്സാനത്തേതെന്ന്‌ പറഞ്ഞുകഴിഞ്ഞപ്പോഴാണ് കുട്ടീടെ ഈ വരവ്‌. കൊള്ളാം നടക്കട്ടെ, നടക്കട്ടേ.

ഏതായാലും, കര്‍ത്താവ് സ്ഥലത്തില്ല എതിരനോടുകൂടി ഒരു കാര്യം പരഞ്ഞിട്ട്‌ നിര്‍ത്തിയേക്കാം.

എതിരാ-കതിരാ: ശാസ്ത്രജ്ഞനല്ലെന്ന്‌ ഒരു ബലം കിട്ടാന്‍ വേണ്ടി വച്ചു കാച്ചിയതാണേ. ശരിക്കും അതാണെങ്കില്‍ എന്നോട്‌ പൊറുക്കണേ. പ്രൊഫൈലില്‍ നിന്നും കണ്ടുപിടിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു. എന്റെ എണ്ണക്കാര്യത്തില്‍ സുകുമാരന്മാഷിന് ഒരു വീട്ടുവീഴ്ചയുമില്ല. ഇനി എണ്ണയിലടങ്ങിയിരിക്കുന്ന ഔഷധം വല്ലതും തൊലി ആഗിരണം ചെയ്യുമോയെന്ന്‌ അവസരം കിട്ടുമ്പോള്‍ ചോദിക്കാം.

വക്കാരിമഷ്‌ടാ said...

മൈ ലൈഫ് ആന്‍ഡ് എക്സ്പെരിമെന്റ്‌സേ, പ്രശാന്ത് പറഞ്ഞ കാര്യങ്ങളെപ്പറ്റി സംശയമുള്ളതുകൊണ്ട് തന്നെയാണ് അത് പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരിക്കുന്നത്. പ്രശാന്ത് പറയുന്നതിനെക്കാള്‍ ആ സ്പെസിഫിക് കാര്യത്തിന്റെ ലിങ്ക് തന്നെയാണ് എനിക്കാവശ്യം (നേരത്തെ പറഞ്ഞതുപോലെ അത് എനിക്ക് ആ കാര്യം ഉറപ്പിക്കാന്‍ വേണ്ടിയാണു താനും). അത് എനിക്ക് താത്പര്യമുള്ള ഒരു കാര്യമായതുകൊണ്ടാണ് ഞാന്‍ അത് ചോദിക്കുന്നതും. പ്രശാന്തിന് ഈ കാര്യങ്ങളില്‍ അറിവുണ്ട് എന്ന് പറഞ്ഞതുകൊണ്ടാണ് പ്രശാന്തിനോട് പിന്നെയും സ്പെസിഫിക്കായി ആ കാര്യം ചോദിക്കുന്നത്. എനിക്കെന്താണ് അറിയേണ്ടതെന്ന് വളരെ വ്യക്തമായിത്തന്നെ ഞാന്‍ പ്രശാന്തിനോട് പറഞ്ഞിട്ടുണ്ട്. പൊതുവായ ഒരു കാര്യമല്ല എനിക്കറിയേണ്ടത്. എനിക്ക് മടുക്കുന്നതുവരെയോ ബ്ലോഗുടമ ഗെറ്റൌട്ട് അടിക്കുന്നതുവരെയോ വേണമെന്നുണ്ടെങ്കില്‍ ഞാന്‍ അത് ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യും. സൂര്യപ്രകാശത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട് എന്ന ഒരു തോന്നലിലാണ് വെയിലിന്റെ കാര്യം പറഞ്ഞത്. പക്ഷേ അത് പൂര്‍ണ്ണമായും ശരിയല്ല എന്നാണ് പിന്നീട് ഞാന്‍ മനസ്സിലാക്കിയതെന്ന് പ്രശാന്തിനോട് ഞാന്‍ പറയുകയും ചെയ്തിരുന്നു.

എന്തരോയോട് പറഞ്ഞതുപോലെ ഈ പോസ്റ്റില്‍ എച്ച്.പി.വി യെപ്പറ്റി ഞാന്‍ ഒന്നോ രണ്ടോ കാര്യങ്ങളേ പറഞ്ഞിട്ടുള്ളൂ- അത് എന്റെ സംശയങ്ങളായിരുന്നു താനും. ബാക്കി ഞാന്‍ ചോദിച്ചതൊക്കെ വ്യക്തിപരമായി എനിക്കറിയാന്‍ വേണ്ടുന്ന കാര്യങ്ങള്‍ തന്നെയാണ്. ബ്ലോഗുടമയ്ക്ക് എന്തായാലും ഏത് നിമിഷവും എന്നെ ഗെറ്റൌട്ടടിക്കാം. അല്ലെങ്കില്‍ ഈ പോസ്റ്റിലെ ടോപ്പിക്കുമായി ഗൌരവമായി ചര്‍ച്ച ചെയ്യുന്നവര്‍ പറഞ്ഞാലും ഞാന്‍ ഓഫ് ടോപ്പിക് കമന്റുകള്‍ നിര്‍ത്തണം. അതിനപ്പുറം ഇക്കാര്യത്തില്‍ സംഭവം വ്യക്തിപരമാക്കുന്നതില്‍ നിങ്ങള്‍ക്കുള്ള ആനന്ദത്തില്‍ ഞാനും പങ്ക് ചേരുന്നു.

ഒരു വാക്കായല്‍ പൊലും പറയുന്നതില്‍ ഒരു കഴമ്പുവേണം...ഇല്ലങ്കില്‍ ചൊറിതണം കൊണ്ടുള്ള അടി സ്‌ത്രീകളുടെ കയ്യില്‍ നിന്നു തന്നെ വാങ്ങു ന്ന നാട്ടിലേക്കുള്ള വിസ എവിടെനിന്ന് കിട്ടും? :)

ഇനിയെന്തിര് വരാനാ- നോക്കിയിരിക്കുകയായിരുന്നല്ലേ :)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

അങ്കിളേ , എണ്ണക്കാര്യത്തില്‍ ഞാന്‍ ഒരു വീട്ടുവീഴ്ചക്കുമില്ല. നിങ്ങള്‍ തിരുവനന്തപുരത്തുള്ള നിങ്ങളുടെ സൌഹൃദവലയത്തില്‍ പെടുന്ന ആയുര്‍വ്വേദ-മോഡേണ്‍ മെഡിസിന്‍ ഡോക്റ്റര്‍മാരോട് ഒന്ന് വെറുതെ സംസാരിച്ചു നോക്കൂ . എണ്ണ/തൈലം മാത്രമല്ല മരുന്ന് എന്ന പേരില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ആയുര്‍വ്വേദ ലേബലൊട്ടിച്ച് വില്‍ക്കപ്പെടുന്നു . ഗുണമൊന്നുമില്ലെങ്കിലും ശരീ‍രത്തിന് ദോഷം ഒന്നും ഇല്ല എന്ന മെച്ചം അവയ്ക്കുണ്ട് . എന്നാല്‍ നിരോധിക്കപ്പെട്ട കോമ്പിനേഷനുകള്‍ പോലും ഉണ്ടാക്കി വ്യാപകമായ തോതില്‍ തട്ടിപ്പുകള്‍ നടത്തുന്നത് മോഡേണ്‍ മെഡിക്കല്‍ രംഗത്താണ് . അവയൊക്കെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണു താനും . ഇതൊന്നും നമ്മുടെ നാട്ടില്‍ പറഞ്ഞിട്ട് കാര്യമില്ല . രാഷ്ട്രീയക്കാര്‍ അവരുടെ അധികാരം ഉറപ്പിക്കാനുള്ള തത്രപാടിലാണ് 24 മണിക്കൂറും. ഉദ്യോഗസ്ഥന്മാര്‍ക്ക് പിന്നെ കിട്ടുന്നത് ഒന്നും പോര . എന്റെ ഒരു ബന്ധു അവിടെ ഏജീസ് ഓഫീസില്‍ വര്‍ക്ക് ചെയ്യുന്നുണ്ട് . കൈക്കൂലി വാങ്ങാത ഒരു ഉദ്യോഗസ്ഥന്‍ ബ്യൂറോക്രസിയുടെ മൊത്തം ശത്രുവാണത്രെ . ജനങ്ങളുടെ കാര്യം പറയുകയേ വേണ്ട , അത്ര കടുപ്പപ്പെട്ടതാണ് പൌരബോധം .

കര്‍ത്താ തന്നെ പോസ്റ്റ് ഉപേക്ഷിച്ച് പോയ സ്ഥിതിക്ക് ഇവിടെ നമ്മാളായിട്ട് ഒരു ചര്‍ച്ച നടത്തേണ്ട . ഞാന്‍ ആകെ ഒരു കമന്റ് ഇട്ട് ഒഴിവാകുന്നതായിരുന്നു . നിങ്ങള്‍ ഒരു സംശയം ഉന്നയിച്ചത് കണ്ടത് കൊണ്ടാണ് വീണ്ടും വരാനിടയായത് . ഇപ്പോഴും അങ്ങിനെ തന്നെ . ബ്ലോഗില്‍ കമന്റ് എഴുതുമ്പോള്‍ വളരെ ശ്രദ്ധിക്കാനുണ്ട് . വെറുതെ എന്തിനാ ഉള്ള മന:സമാധാനം കെടുത്തുന്നത് . ഒരു സാമൂഹ്യ ബോധം കൊണ്ടാണ് വല്ലപ്പോഴും പ്രതികരിക്കുന്നത് . അല്ലാതെ ബ്ലോഗോ കമന്റോ ഒന്നും എഴുതിയിട്ട് നാട് നന്നാക്കാന്‍ കഴിയില്ല . അതിന് പരശുരാമന്‍ വീണ്ടും മഴുവെറിയണം .

Inji Pennu said...

അങ്കിളേ
മനസ്സിലായില്ല? മൂന്നാമത്തെ കമന്റ് സര്‍ക്കാസം ആണേ. പിന്നേം പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. അങ്കിളെന്താ എന്റെ പാറ്റേണ്‍സ് വല്ലോം വാച്ച് ചെയ്യുന്നുണ്ടോ? അത് കൊള്ളാലോ. :)

അങ്കിളേ ഞാന്‍ പോസ്റ്റ് എപ്പോള്‍ കാണുന്നു എന്നതിനൊക്കെ സമയപരിധിയില്ലല്ലോ? ഉവ്വോ?
ഞാന്‍ ഇതിപ്പോഴാണ് കാണുന്നത്. കാണുമ്പോള്‍ എന്റെ അഭിപ്രായം എനിക്കുണ്ടെങ്കില്‍ തീര്‍ച്ചയായും രേഖപ്പെടുത്തിരിക്കും. അതില്‍ ആരെങ്കിലും അത് കഴിഞ്ഞേച്ച് പോയോ ‘പഴയ’ പോസ്റ്റാണോ എന്നൊന്നും നോക്കാറില്ല. അങ്ങിനെയൊന്നുണ്ടോ? ഈ പഴ്യ ന്യൂസ് പേപ്പര്‍ പോലെയല്ലോ ബ്ലോഗ് പോസ്റ്റുകള്‍? ഞാന്‍ ചെയ്ത ഒരു കമന്റിനു വക്കാരി മറുപടി തന്നതുകൊണ്ടാണ് വക്കാരിയോട് അടുത്ത് കമന്റ് പറഞ്ഞത്. പക്ഷെ ഞാന്‍ പറഞ്ഞത് വെച്ച് വക്കാരിയെ ആക്കുന്ന കണ്ടപ്പോള്‍ ഞാന്‍ തിരിച്ച് അത് വേണ്ട്രാ‍ാ എന്ന് പറഞ്ഞതാണ്.

ഓഫ്:
അമേരിക്കയില്‍ ഹോളിഡേസ് എന്നു പറഞ്ഞാല്‍ എന്താ? ലാല്‍ അമേരിക്കയില്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഇവയൊക്കെ നമ്മളെ വല്ലാതെ സ്പര്‍ശിച്ചു എന്നു തോന്നുന്നു. ഞാന്‍ നോക്കീട്ട് ഈ ഡേസ് കാണാനില്ല. നടു പൊട്ടണ പണിയാണേ എപ്പോഴും.

My Life and Experiments said...

വാക്കാരിമഷ്ടന്‍ അല്ല വാക്കാരി മര്‍ക്കടന്‍ അതാണ് നന്നായി ചേരുക.

In his last comment Prasanth told If you really want to know the things come in gtalk its better. My id is prrasanth@gmail.com I am always in online. Or if you just want to argue please I am not interested.

അപ്പോള്‍ വാക്കാരി Prasanth നെ gtalik il pidichu doubt ഒക്കെ clear ചെയ്തുകാണുമന്നു കരുതുന്നു? നല്ലത് അറിയത്ത കാര്യങ്ങള്‍ അറിയാനുള്ള മനസ്സ്. പക്ഷേ സ്വന്തം ഭാര്യ ഞാന്‍ പതിവ്രത ആണ് എന്നു പറഞ്ഞാല്‍ അങ്ങനെ ഞാന്‍ എങ്ങനെ വിശ്വസ്സിക്കും ടെസ്റ്റ് നടത്തി confirm ചെയ്യണം എന്നു പറയുമല്ലോ. ലിങ്ക് ഉണ്ടങ്കിലേ വിശ്വസ്സിക്കൂ എന്നു വാശിപിറികുന്ന കാണുമ്പോള്‍ അങ്ങനെയാണ് തോന്നുക. സ്വയം വിശ്വസിക്കുന്ന ഒരാള്‍ക്കേ മറ്റുള്ളവരെ വിശ്വസ്സിക്കാന്‍ പറ്റൂ.....ഇനിലിങ്ക് കിട്ടിയേ മതി ആകൂ എങ്കില്‍ എന്തിനാ ഇത്ര നിലവിളികുന്നെ. ഒന്നും ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ മതിയല്ലോ? ഇല്ലങ്കില്‍ FDA തുടങ്ങിയ ആധികാരിക സൈറ്റുകള്‍ ഉണ്ടല്ലോ? പിന്നെ എന്തിനാണ് ഈ മര്‍ക്കട മുഷ്ടി....

എനിക്ക് ഇതിനു സമയം ഇല്ല. എന്തകിലും കഴ‌മ്പുള്ള കാര്യങ്ങളുമായിവാ......

വക്കാരിമഷ്‌ടാ said...

മൈലൈഫ് ആന്ഡ് എക്സ്‌പെരിമെന്റ്‌സേ,

അപ്പോള്‍ വാക്കാരി Prasanth നെ gtalik il pidichu doubt ഒക്കെ clear ചെയ്തുകാണുമന്നു കരുതുന്നു?

ഒരിക്കലുമില്ല. എനിക്ക് വ്യക്തിപരമായി അറിയേണ്ട കാര്യമാണെങ്കില്‍ തന്നെ ഗൂഗിളിനുള്ളത് ഗൂഗിളിനും ബ്ളോഗറിനുള്ളത് ബ്ളോഗറിനുമ്. നെറ്റില്‍ തിരയുമ്പോള്‍ ചിലപ്പോളൊക്കെ എനിക്ക് എന്തെങ്കിലും അറിവ് കിട്ടുന്നതോ അറിവിന്റെ തുടക്കം കിട്ടുന്നതോ ഒക്കെ ചിലപ്പൊള്‍ ചില ഡിസ്‌കഷന്‍ ഫോറങ്ങളില്‍ നിന്നും കൂടി ആണ്. അവരൊക്കെ അത് ഗൂഗിള്‍ ടാക്കില്‍ സ്വകാര്യമായി ചര്ച്ച ചെയ്യുകയായിരുന്നെങ്കില്‍ അതൊന്നും എനിക്ക് കാണാന്‍ സാധിക്കില്ലല്ലോ.

ഗൂഗിളും മറ്റ് റെഫറന്സ് സൈറ്റുകളും ഞാന്‍ എന്റേതായ രീതിയില്‍ ഒന്ന് സേര്ച്ച് ചെയ്തപ്പോള്‍ എന്റെ ആ സ്പെസിഫിക് ചോദ്യത്തിന്റെ സ്പെസിഫിക് ഉത്തരം കിട്ടിയില്ല. അതുകൊണ്ടും കൂടിയാ ണ്‍ ലിങ്ക് തന്നെ ചോദിച്ചത്. ചില കാര്യങളൊക്കെ ലിങ്ക് കിട്ടിയാലേ വിശ്വസിക്കൂ.

സ്വന്തം ഭാര്യ, പാതിവ്റത്യമ്, നിലവിളി ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ. മൈലൈഫാന്ഡ് എക്സ്പെരിമെന്റ്സിന്‍ അതില്‍ പ്റശ്നമൊന്നുമുണ്ടാവേണ്ട കാര്യമില്ലല്ലോ.

കഴമ്പ് ആപേക്ഷികമല്ലേ. എനിക്ക് കഴമ്പായി തോന്നുന്നത് മൈലൈഫാന്ഡെക്സ്പെരിമെന്റ്സിനു കഴമ്പായി തോന്നില്ലായിരിക്കുമ്. തിരിച്ചുമ്. അതിനു?

അല്ല, ഇവിടെ മൈലൈഫാന്ഡെക്സ്പെരിമെന്റിസ്ന്റെ പ്റശ്നം ശരിക്കും എന്താണെന്നു തന്നെ എനിക്കു മനസ്സിലായില്ല.

മൈര് സ്വാമി said...

ഒരു കഷണം പൂറ്റില തുണിക്കുവേണ്ടി ഈ മൈരന്മാരു് ഇത്രയും സമയം കളഞ്ഞല്ലോ.

വേറെ ഒരു പണി ഇല്ലെങ്കില്‍ പോയി വാണമടി.

സൂരജ് said...

അശോക് കര്‍ത്താ മാഷിന്റെ ലേഖനം ബ്ലോഗുലകത്തില്‍ ഒരു തരം ഹിസ്റ്റീരിയ ഉണ്ടാക്കുന്നുണ്ടോ?
വിഷയത്തിന്റെ ശാസ്ത്രീയവശങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിക്കാം.
മെഡിസിന്‍ @ ബൂലോകത്തില്‍
"പാപ്പിലോമാ വൈറസ് പുരാണം !"

Mrudula Manas said...

Mr.Ashok Kartha,
you should have some responsibility. where you went after posting this topic?

At least come and delete such bad comments (see the above one with "Theri"). keeping this type of comment is not good for your blog.

Sebin Abraham Jacob said...

അശോക് കര്‍ത്താ മനപ്പൂര്‍വ്വം പ്രതികരിക്കാത്തതാണെന്ന ഒരു ധാരണ പൊതുവില്‍ പരന്നിട്ടുണ്ടെന്നു തോന്നുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തൊഴിലിടത്തിലോ അതിനുസമീപ പ്രദേശത്തോ ഇന്റര്‍നെറ്റ് അക്സസ് ചെയ്യാന്‍ പറയത്തക്ക സംവിധാനമില്ലാത്തതിനാല്‍ ആഴ്ചാവസാനം വീട്ടിലെത്തുമ്പോള്‍ മാത്രമേ നെറ്റ് നോക്കാന്‍ സാധിക്കുന്നുള്ളൂ എന്നു് എന്നോടൊരിക്കല്‍ പറഞ്ഞിരുന്നു. മുംബയ് കലാകൌമുദി പത്രത്തില്‍ അല്‍പ്പകാലം അദ്ദേഹത്തിന്റെ ചെറിയ കുറിപ്പുകള്‍ എഡിറ്റോറിയല്‍ പേജിനു താഴെ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്ഥലംമാറ്റത്തോടെ അതു നിര്‍ത്തിവയ്ക്കേണ്ടി വന്നു.

പോസ്റ്റ് ഉപേക്ഷിച്ചു് കര്‍ത്താ പോയെന്നു പറഞ്ഞപ്പോള്‍ ഇതു് അറിയാവുന്നയാളെന്ന നിലയില്‍ പറയാതിരിക്കുന്നതു് ശരിയല്ലെന്നു തോന്നിയതിനാലാണു് ഇത്രയും എഴുതിയതു്. എന്നാല്‍ അദ്ദേഹം ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു് എനിക്കു തരിമ്പും യോജിപ്പില്ല. അക്കാര്യം മുന്‍ കമന്റുകളില്‍ വ്യക്തമാക്കിയിരുന്നു.

jp said...

HPV ബാധ നാപ്കിനുകളിലൂടെയുണ്ടാകുന്നെന്ന് വാദത്തോട് യോജിപ്പില്ല.
ബ്രിട്ടനില്‍ 65% സെര്‍വിക്കല്‍/ഗര്‍ഭാശയക്യാന്‍സറിനും കാരണം HPV എന്നു കണ്ടെത്തിയതിനാല്‍ ഈ വര്‍ഷം മുതല്‍ എല്ല പെണ്‍കുട്ടികള്‍ക്കും അതിനെതിരെയ്യുള്ള വാക്സിന്‍ നടപ്പാക്കാന്‍ പോകുന്നു. അനിയന്ത്രിതമായ ലൈംഗികബന്ധങ്ങളാണ് കാരണമായി കണ്ടെത്തിയത്.

എന്നാല്‍ വെണ്മകൂട്ടാനായി ക്ലോറിന്‍ ഉപയോഫിച്ച് ബ്ലീച്ചുചെയ്യുമ്പോള്‍ അതില്‍ കടന്നുകൂടുന്ന ഡയോക്സിന്‍ ഒരു കാര്‍സിനോജന്‍ (ക്യാന്‍സറിനു കാരണമാകുന്ന വസ്തു)ആയി തെളിയിയ്ക്കപ്പെടുകയും 1989 -ല്‍ വൈദ്യരംഗത്തുള്ളവരുടെയും പൊതുജനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ബ്രിട്ടനിലെ നിര്‍മ്മാതാക്കള്‍ ഓക്സിജന്‍ അടിസ്ഥനമാക്കിയുള്ള ബ്ലീച്ചിംഗിലേക്ക് മാറുകയും ചെയ്തു. അതുപോലെ തന്നെ അവയില്‍ ഉപയോഗിയ്ക്കുന്ന റയോണും (ആഗിരണശക്തി കൂട്ടാന്‍)അപകടകാരിയെന്നു കണ്ടതിനാല്‍ അതു ഒഴിവാക്കാന്‍ പല നിര്‍മ്മാതാക്കളും നിര്‍ബന്ധിതരായി.
ഇന്ത്യയില്‍ പ്രചാരത്തിലുള്ള നാപ്കിനുകളുടെ നിര്‍മ്മാണത്തില്‍ ക്ലോറിന്‍, റയോണ്‍ ഇവ ഒഴിവാക്കണമെന്ന് എന്തെങ്കിലും നിബന്ധനകള്‍ പാലിയ്ക്കപ്പെടുന്നുണ്ടോ? അറിയാവുന്നവര്‍ ദയവായി പറയുക.
പ്രസ്ക്തമെന്നു തോന്നുന്ന മറ്റൊരു കാര്യം കൂടി.

മാസംതോറും 100 രൂപ മുടക്കാന്‍ ശേഷിയുള്ളവര്‍ സൌകര്യപ്രദമായതിനാല്‍ നാപ്കിന്‍ ഉപയോഗിയ്ക്കട്ടെ.

അത്രയും രൂപമുടക്കി വാങ്ങി അതുവാങ്ങി ഉപയോഗിച്ച് ‘ഓടാനും ചാടാനും’ കഴിയുന്ന സ്ത്രീകള്‍ എത്ര ശതമാനം വരും? അതിനുകഴിയാത്തവര്‍ക്ക് പകരം വെക്കാന്‍ എന്താണു നിര്‍ദ്ദേശിക്കാനുള്ളത്? ഒരു രാജ്യത്തെ സാധാരണകാരുടെ ക്രയവിക്രയശേഷി കൂടി കണക്കിലെടുത്ത് അവര്‍ക്കു താങ്ങാനാവുന്ന ഒരു ഉല്പന്നം കൊടുക്കാ‍ാനാവുന്നില്ലെങ്കില്‍ ടെക്നോളജി കൊണ്ടുള്ള ഫലം ഒരു ന്യൂനപക്ഷത്തിനു മാത്രമാകും.

പല പ്രതികരണങ്ങളും വിഷയത്തില്‍ നിന്നും വ്യതിചലിച്ചു പോകുന്നു. പാരമ്പര്യത്തെ അടച്ചാക്ഷേപിയ്ക്കുന്നത് ചിലര്‍ക്ക് ഒരു ഫാഷനാണ്. താന്‍ ആധുനികന്‍, വിജ്ഞാനി എന്നുവരുത്താനാകാം നമ്മള്‍ പാരമ്പര്യത്തെ അടച്ചക്ഷേപിയ്ക്കുന്നത്.അതുതന്നെയാകാം പാരമ്പര്യചികിത്സയോടുള്ള എതിര്‍പ്പിനും കാരണം. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 14 ഗവേഷണകേന്റ്രങ്ങളില്‍ പാരമ്പര്യചികിത്സയേപ്പറ്റി പഠനങ്ങള്‍ നടക്കുന്നു.('Traditional Medicine Strategy 2000-2005'-74 pages. WHO publication)

ആയുര്‍വേദചികിത്സയുടെ ഗുണത്തെപറ്റി സ്വന്തം അനുഭവം:
നടുവേദനയും വിരലുകളില്‍ മരവിപ്പുമായി ഇംഗ്ലണ്ടിലും നാട്ടില്‍ പുഷ്പഗിരിയിലും ചികിത്സിച്ച് അവസാനം ജീവിതകാലം മുഴുവന്‍ കഴുത്തില്‍ കോളറിട്ടു കഴിയാന്‍ വിധിയ്ക്കപ്പെട്ട ഞാന്‍ സുഖപ്പെട്ടത് ആയുറ്വേദചികിത്സയിലൂടെയാണ്.
('You have to wear collar throughout your life' - ഇതിനു വേറെ ചികിത്സയില്ലെന്നു പറഞ്ഞപുഷ്പഗിരിയിലെ പ്രിന്‍സിപ്പാളും ഓര്‍ത്തൊ വിഭാഗം തലവനുമായ ഡോക്ടര്‍)

എന്നാല്‍ പാരമ്പര്യവൈദ്യരംഗത്ത് ധാരാളം തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ ഇപ്പോള്‍ പെന്‍ഷന്‍ ആയശേഷം തപാലില്‍ പഠിച്ച് ഹോമിയോഡോക്ടറായി ചികിത്സ നടത്തുന്നു!
അപ്മുറിവൈദ്യന്‍ ആളെക്കൊല്ലും..
അതുപോലെ തന്നെയാണു മുറിശാസ്ത്രജ്നന്മാരും.

ak said...

1. ബ്ലോഗര്‍ എവിടെയും പോയിട്ടില്ല. ഈ ബൂലോകത്തില്‍ തന്നെയുണ്ട്‌. പുട്ടിനു തേങ്ങയിടുന്ന പോലെ ഓരോ കമന്റിനും അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ടോ? ബ്ലോഗര്‍ തന്റെ നിലപാട്‌ ബ്ലോഗിലൂടെ വിശദീകരിച്ചിട്ടുള്ളതാണു.
2. വിഷയം തീണ്ടാരിത്തുണിയായതു കൊണ്ടാണ്‌ ഇത്ര ആവേശമുണ്ടായതെന്ന് കരുതുന്നില്ല. എങ്കിലും അതില്‍ ഒരല്‍പം വാസ്തവം ഇല്ലാതെയുമില്ല. മനുഷ്യന്റെ മറ്റേത്‌ അവയവത്തിന്റെ അവസ്ഥയ്ക്കും ഇതുപോലെ ഒരു പ്രതികരണം ഉണ്ടാവില്ല. ഭക്ഷണപ്പുരകള്‍ എന്ന ബ്ലോഗ്‌ ഉദാഹരണം. മലയാളി സിനിക്ക്‌ മാത്രമല്ല. കാമാതുരന്‍ കൂടിയാണു.
3. കുഴമ്പ്‌-എണ്ണ വിവാദം ഈ ബ്ലോഗിന്റെ ഭാഗമല്ല. സുകുമാരേട്ടനു ആയുര്‍വ്വേദം, പാരമ്പര്യം എന്നൊക്കെ കേട്ടാല്‍ കലി വരും. ഒരു തരം പരിഷത്ത്‌ ഹാങ്ങോവര്‍.
4. ശാസ്ത്രപക്ഷത്തിനു അവര്‍ പറയുന്ന ശാസ്ത്രത്തില്‍ അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ ഇത്ര വാദപ്രതിവാദങ്ങള്‍ നടത്തണമോ? അനുഭവം തെളിവ്‌ സഹിതം ഉദാഹരിച്ചാല്‍ പോരെ? തീസിസ്സുകളും ലിങ്കുകളും ഉദ്ധരിക്കുന്നത്‌ നേരിട്ട്‌ അനുഭവമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ?
5. കേരളത്തില്‍ HPV ബാധവര്‍ദ്ധിച്ച്‌ വരുന്നു എന്നത്‌ വാസ്തവം. അത്‌ പകരുന്നതിനു കാരണം വഴിവിട്ട ലൈംഗികതയാണോ? കേരളം അത്രയ്ക്കങ്ങ്‌ 'പുരോഗമിച്ചോ'? 12 ഉം 14 ഉം വയസ്സില്‍ തന്നെ അത്‌ കാന്‍സര്‍ ബാധയ്ക്കുതകുംവിധം വ്യാപകമാണോ? അതോ അതിനു മറ്റ്‌ എന്തെങ്കിലും കാരണം? ഒരു സാധ്യത ചൂണ്ടിക്കാട്ടുകയാണു ബ്ലോഗര്‍ ചെയ്തത്‌. അതിനു, കമ്പനിത്തീണ്ടാരിത്തുണികളെ സംരക്ഷിക്കണമെന്ന വാശിയോടെ ശാസ്ത്രിമാര്‍ പ്രതികരിച്ചത്‌ എന്തിനാണെന്ന് മനസിലാകുന്നില്ല. ബ്ലോഗറുടെ വാദം ശാസ്ത്രിമാരുടെ ശാസ്ത്രത്തെ ഉലക്കുന്നു എന്ന തോന്നല്‍ കൊണ്ടുണ്ടായ അങ്കലാപ്പില്‍ നിന്നല്ലല്ലോ? അതിനും മാത്രം ഗഡാഗണ്ടന്‍ വാദമൊന്നും ബ്ലോഗര്‍ ഉന്നയിച്ചിട്ടില്ല. ഒരു താരതമ്യം അവതരിപ്പിച്ചു. അത്രമാത്രം.
ശാസ്ത്രീയമായി ചിന്തിക്കുമ്പോള്‍ ഇന്നത്തേക്കാള്‍ വൃത്തിഹീനവും അണ്‍ഹൈജീനിക്കുമായി ജീവിച്ചിരുന്ന ഒരു കാലത്ത്‌ സ്ത്രീകള്‍ക്ക്‌ വ്യാപകമല്ലാതിരുന്ന ഒരു അപകടം ഇന്ന് ഉണ്ടായതായി കണ്ടപ്പോള്‍ അതേപ്പറ്റി ഒരു സംശയം പ്രകടിപ്പിച്ചു. അന്ന് ഉപയോഗത്തില്‍ ഇല്ലാതിരുന്ന സാധനമാണു നാപ്പികള്‍. ഇന്നത്‌ വ്യാപകം. അവിഹിതത്തിനു അന്നും വലിയ കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ടി രോഗം നന്നെ കുറവ്‌. അപ്പോള്‍ ന്യായമായും ആ ചരക്കിനെ ഒന്ന് സംശയിക്കുന്നതില്‍ എന്താ തെറ്റ്‌?
6. സൗകര്യത്തിനുവേണ്ടി ജീവന്‍ തന്നെ ബലികഴിച്ചേക്കാമെന്ന ചിന്ത അരക്ഷിത ബോധത്തില്‍ നിന്ന് ഉടലെടുത്തതാണു. ഒള്ളത്‌ കൊണ്ട്‌ അടിച്ച്‌ പൊളിക്കാം. ആരോഗ്യമൊനും പ്രശ്നമല്ല. പകലന്തിയോളം ഈ സാധനം കെട്ടിവച്ച്‌ നടന്നാല്‍ അസ്വസ്ഥതയില്ലെന്ന് 'പെണ്ണാ'യിപ്പിറന്ന ആര്‍ക്കെങ്കിലും പറയാനാകുമോ? സ്ത്രീയുടെ രൂപവും പുരുഷഹോര്‍മ്മോണിന്റെ ആധിക്യവുമായി നടക്കുന്നവര്‍ സ്ത്രീ ആണെന്ന് പറഞ്ഞിട്ട്‌ എന്ത്‌ കാര്യം.
7. സ്ത്രീകള്‍ കൂടുതലായി പ്രതികരിക്കാത്തത്‌ ബ്ലോഗിന്റെ സ്പിരിറ്റിനോട്‌ അവര്‍ യോജിക്കുന്നതുകൊണ്ടാവാനാണു സാദ്ധ്യത. പക്ഷെ പ്രായോഗികതയുടെ ചില്ലറ പ്രശ്നങ്ങളുണ്ട്‌. ആലോചിച്ചു കൂടെ എന്നാണു ബ്ലോഗര്‍ ചോദിക്കുന്നത്‌. അവരുടെ മൗനം അതായി എടുക്കാം.
8. ശാസ്ത്രമെന്ന് പറയുന്നത്‌ നിരന്തരമായി തുടരുന്ന സത്യവും അനുഭവുമാണോ, അതോ കുറേ യുക്തികളും തര്‍ക്കങ്ങളുമാണോ? പാരമ്പര്യത്തില്‍ അനുഭവമുണ്ട്‌. അനുഭവത്തേക്കാള്‍ വലിയ സത്യമെന്തുണ്ട്‌. അതിനെ ചില നിയന്ത്രിത പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ വലിച്ചെറിയാന്‍ പറയുന്നതില്‍ യുക്തിയുണ്ടോ? ഗവേഷണ ഫലങ്ങള്‍ സത്യസന്ധവും വിശ്വസനീയവുമാണെന്ന് ശാസ്ത്രിമാര്‍ പോലും കരുതുന്നുണ്ടോ? തനിക്കോ സമൂഹത്തിനോ പ്രയോജനപ്പെടുന്ന ഒരു അറിവിനുവേണ്ടി ഗവേഷണം ചെയ്യുന്ന എത്ര പേരുണ്ട്‌? ഈ പശ്ചാത്തലത്തില്‍ പാരമ്പര്യത്തേക്കൂടി കൈവിട്ടാല്‍ അപകടമാവില്ലെ?
(തല്‍ക്കാലം ഇത്ര മതി)

സ്റ്റേഫ്രീ വര്‍മ്മ said...

ഹെന്ത്??

നാപ്കിന്‍ ഉപയോഗിച്ചവര്‍ക്കെല്ലാം HIV വൈറസ് ബാധിച്ചെന്നോ?

ജനസംഖ്യയില്‍ കാര്യമായ കുറവു കാണുമല്ലോ ഇക്കണക്കിന് ?

അപലപനീയം തന്നെ.

ചാണക്യന്‍ said...

ബ്ലോഗറുമായി ഇക്കാര്യത്തില്‍ അനുഭവം പങ്കുവച്ചതാരാണ്?

ഇതു വഴി പോയവള്‍ said...

സ്ത്രീകള്‍ പ്രതികരിച്ചില്യാത്രെ! പ്രതികരിച്ചവര്‍ ഇങ്ങോരുടെ വിടുവായന്‍ തിയറികള്‍ക്ക് കുഴലൂതാത്തത് കൊണ്ട് ‘പുരുഷ ഹോര്‍മോണ്‍ കൂടിയ സ്ത്രീകളായി‘അത്രെ.

പന്ത്രണ്ടും പതിനാലും വയസ്സില്‍ H.P.V കാന്‍സര്‍ ബാധയ്ക്ക് കാരണമാകുന്നത്രെ!
മണ്ടത്തരത്തിനു കൈയ്യുംകാലും വയ്ക്ക്യ! അതൂ ബ്ലോഗറായി മാറ്ക! ശിവനേ!

ഇയാള്‍ക്കുള്ള മറുപടി വളരെ മാന്യമായ രീതിയില്‍ ശാസ്ത്രയുക്തിയോടെ തന്നെ ഡോ: സൂരജിന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് ഹേ! അതൊന്നു പത്തുവട്ടം വായിക്ക്. എന്നിട്ട് പാരമ്പര്യം, അനുഭവം എന്നൊക്കെ പറഞ്ഞ് വല്ലവരുടേയും ചിരങ്ങില്‍ ചുരണ്ടിക്കൊണ്ടിരിക്കാതെ വേറെ വല്ല പണിയും ചെയ്തു കാലം കഴിച്ചൂടെ?

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

ഈ ചര്‍ച്ച ലോകത്ത് നടക്കുന്ന ഒരേ ഒരു മാധ്യമം ബ്ലോഗ് മാത്രമായിരിക്കും.നാപ്കിനുകളുടെ പരസ്യങ്ങള്‍ കൊടുക്കുന്ന വനിതാപ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു കാലത്തും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാവില്ല എന്നത് ബ്ലോഗിന്റെ മാധ്യമസാധ്യതയാണു.

manojmaani.com said...
This comment has been removed by the author.
Ashok Mathew Sam said...

ഒരു തിരത്തുണി അലക്കിയെടുക്കാന്‍ നേരമില്ലാത്തവര്‍ സപ്താഹങ്ങള്‍ക്കും, ധ്യാനം കൂടലുകള്‍ക്കും, മത പ്രസംഗങ്ങള്‍ക്കും സമയം ഉണ്ടാക്കി പോകും. ടി.വിയുടെ മുന്നിലിരുന്ന് സീര്യലുകളും അണ്‍റിയാലിറ്റി ഷോകളും കണ്ട്‌ വെള്ളമിറക്കാന്‍ എത്ര നേരം വേണമെങ്കിലും നിങ്ങള്‍ക്കുണ്ട്‌. കണ്ട ആരോഗ്യമാസികള്‍ ഒക്കെ വായിച്ച്‌ രോഗമുണ്ടാക്കാന്‍ ധാരാളം നേരമുണ്ട്‌.

Anonymous said...

[p]?????Ugg Classic Cardy Boots 5819 Black worn Note: [url=http://www.genuineuggbootsonlinesale.co.uk]ugg boots online uk[/url] like laowo sit stomach is also president of the wrinkles . David taken after Kingdom Elite costume plus a abdomen ready before sleep, with the seventies accompanied by eighties a baby nineteenth [url=http://www.australiauggsboot.co.uk]australia ugg boot uk[/url] a century human eye womens equipment . Target carries a couple of brands of Uggs titled [url=http://www.kidsuggbootsinuk.co.uk]genuine ugg boots uk[/url] boots . So a good option to find cheap UGG boots for ladies and men is at an after [url=http://www.uggbootsoutletclearance.co.uk]cheap ugg boots outlet[/url] season sales . It is not only the fad, but also your [url=http://www.genuineuggaustraliasale.co.uk]ugg sale[/url] own style that makes you unique . Nike unique success story is staged in the United States, which [url=http://www.genuineuggaustraliasale.co.uk]ugg australia sale[/url] began in the 70's, grew up in the 80's, take off in the 90's . One way to ensure that you are purchasing the genuine UGG Boots is only to buy from an UGG Sanctioned [url=http://www.uggclassicshort5825.co.uk]ugg classic short black
[/url] Retailer.[/p]

Anonymous said...

[url=http://www.23planet.com]Online casinos[/url], also known as operative casinos or Internet casinos, are online versions of renowned ("confrere and mortar") casinos. Online casinos carry gamblers to dissemble and wager on casino games to a t the Internet.
Online casinos customarily nautical bend audacious odds and payback percentages that are comparable to land-based casinos. Some online casinos contend higher payback percentages as a cure-all into unawareness whatnot games, and some crowd civil payout consequence profit audits on their websites. Assuming that the online casino is using an fittingly programmed indefinitely number a itemize up generator, pr‚cis games like blackjack clothed an established congress edge. The payout slice as a replacement representing these games are established accomplish to a close to the rules of the game.
Uncountable online casinos retain not at out of date folks' or allot their software from companies like Microgaming, Realtime Gaming, Playtech, Supranational Contrivance Technology and CryptoLogic Inc.

bindu said...

യോജിക്കാൻ കഴിയുന്നില്ല ...