പഴയ, കമ്പൗണ്ടര്‍, ആര്.എം.പി, എല്‍.എം.പി കാലം മുതല്‍ ആധുനിക മെഡിക്കോസിന്റെ തൊണ്ണൂറുകള്‍ വരെ ഗ്ലാസ് സിറിഞ്ചുകളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സൂചികളും ഉപയോഗിച്ചുള്ള കുത്തിവയ്പുകളായിരുന്നു നിലനിന്നത്.
വേര്‍പെടുത്താവുന്ന ഭാഗങ്ങള്‍ ഉള്ള അവ തിളച്ച വെള്ളത്തില്‍ അണു വിമുക്തമാക്കിയാണു ഉപയോഗിച്ചിരുന്നത്.
കൂടുതല്‍ തവണ ഉപയോഗിക്കാവുന്നത് കൊണ്ട് ചെലവും കുറവ്.
അന്നൊക്കെ ഡോക്ടറന്മാരുടെ കൈവശം സിറിഞ്ചും സൂചികളും സൂക്ഷിക്കുന്ന ഒരു സ്റ്റീല്‍ ബോക്സ് കാണും. വീടുകളില്‍ രോഗികളെ നോക്കാന്‍ ചെന്നാല്‍ സൂചിയും സിറിഞ്ചും ഒരു പാത്രത്തിലിട്ട് തിളപ്പിച്ചെടുക്കും. എന്നിട്ടാണു ഇഞ്ചെക്ഷന് കൊടുക്കുന്നത്.
അത്തരം മനുഷ്യപ്പറ്റുള്ള ഡോക്ടറന്മാരേ ആശുപത്രി മുതലാളിമാര്‍ പുരാ വസ്തുക്കളാക്കി മാറ്റിക്കഴിഞ്ഞല്ലോ!
പിന്നീടാണു വലിച്ചെറിയാവുന്ന സിറിഞ്ചുകള്‍ നിലവില്‍ വന്നത്.
എയിഡ്സിന്റെ കാര്‍മേഘം പരത്തിയ ഭീതിയില്‍ അതു ആശുപത്രിക്കച്ചവടം മൊത്തം നേടിയെടുത്തു. ഡിസ്പോസിബിള്‍ സിറിഞ്ച് ഉപയോഗിച്ചാല്‍ ഒരുപാട് രോഗങ്ങള്‍ തടയാം എന്ന് പ്രചരിപ്പിച്ചാണു ഗ്ലാസ് സിറിഞ്ചുകളെ അത് പുറന്തള്ളിയത്.
എന്നിട്ട് എയിഡ്സ് കുറഞ്ഞോ?
ഹെപ്പറ്റൈറ്റിസ് കുറഞ്ഞോ?
കുറയുന്നില്ലാ എന്ന് കണ്ടപ്പോള്‍ മാര്‍ക്ക് കോസ്റ്റാ എന്നൊരു സായിപ്പ് അതിന്റെ കാരണം തിരക്കി ഇറങ്ങി.
മാര്‍ക്ക് കോസ്റ്റയെ നാം അറിയുമോ? ഇല്ലെങ്കില്‍ അറിയണം!
അദ്ദേഹമാണു ഈ ആട്ടോ ഡിസ്പോസിബിള്‍ സിറിഞ്ച് രൂപകല്പന ചെയ്തത്.
നമ്മള് ചുമ്മാ പറയുന്ന ഡിസ്പോസിബിള്‍ സിറിഞ്ച്!
തന്റെ കണ്ടുപിടിത്തം വേണ്ടത്ര ഗുണപ്രദമായിട്ടില്ലെന്ന് തോന്നിയപ്പോള്‍ അദ്ദേഹം അതിന്റെ കാരണം അന്വേഷിച്ചു.
ആര്‍ത്തി! മെഡിക്കല്‍ മുതലാളിമാരുടെ ആര്‍ത്തിയല്ലാതെ വേറൊരു കാരണവും പ്രഥമദൃഷ്ട്യാ കണ്ടില്ല!ഇന്ത്യയില്‍ ഒരു വര്‍ഷം 50 ലക്ഷം കുത്തി വയ്പുകള്‍ നടക്കുന്നുണ്ട്.
പക്ഷെ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന സിറിഞ്ചുകള്‍ എത്രയാണെന്ന് അറിയാമോ?
വെറും 15 ലക്ഷം.
ബാക്കി 35 ലക്ഷം കുത്തിവയ്പുകള്‍ക്കുള്ള സിറിഞ്ചുകള്‍ എവിടെ നിന്ന് വരുന്നു?
ഉപയോഗിച്ചത് തന്നെ വീണ്ടും ഉപയോഗിക്കാതെ അത് സാദ്ധ്യമല്ല.
ഇന്ത്യയിലെ 65% കുത്തിവയ്പുകളും സുരക്ഷിതമല്ലാ എന്നാണു മാര്‍ക് കോസ്റ്റയുടെ അഭിപ്രായം.
സിറിഞ്ചുകളുടെ ആവര്‍ത്തന ഉപയോഗം പലപ്പോഴും നടക്കുന്നത് ഒരിക്കലും പാടില്ലാത്ത സ്ഥലങ്ങളിലാണെന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു.
ഓപ്പറേഷന് തീയറ്ററുകളിലും ICU കളിലും അത് നടന്നാല്‍ നമുക്ക് ശ്രദ്ധിക്കാന്‍ പോലും അവസരമില്ല. അതു പോലെ മറ്റോരിടമാണു ലേബര്‍ റൂമുകള്‍. വേറൊന്ന് കാഷ്വാലിറ്റികള്‍.
അണു വിമുക്തമാണെന്ന് പറയുന്ന സ്ഥലങ്ങളില്‍ നിന്ന് അണുബാധ ഉണ്ടായ സന്ദര്‍ഭങ്ങള്‍ അനവധിയാണു. അതിനു ഒരു കാരണം ആവര്‍ത്തിച്ചുപയോഗിക്കപ്പെട്ട സിറിഞ്ചുകളാവാനിടയുണ്ട്.
സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്ത കേസുകള്‍ ഏറ്റെടുത്തതു കൊണ്ട് അടുത്തിട ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് നേരിടേണ്ടി വന്ന ഗതികേട് നാം കണ്ടതേയുള്ളു.
രോഗം കൊടുത്ത് വിട്ടവര്‍ രക്ഷപ്പെട്ടു. അവര്‍ ചിത്രത്തിലെങ്ങുമില്ല. അവര്‍ക്കെതിരേ കേസ്സുമില്ല. സര്‍ക്കാര്‍ ഡോക്ടറന്മാര് കുടുങ്ങുകയും ചെയ്തു. ഗവണ്മന്റ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ പൊതു സര്‍വ്വീസ് ഉപേക്ഷിക്കാന്‍ ഇത്തരം സംഭവങ്ങള്‍ പ്രേരിപ്പിക്കും. സ്വകാര്യ ആശുപത്രി മുതലാളിമാര്‍ നല്കുന്ന സുരക്ഷിതത്വമെങ്കിലും കൊടുക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണു.
പാക്ക് ചെയ്ത് വന്നു എന്നതുകൊണ്ട് ഒരു സിറിഞ്ചും പുതുതാണെന്ന് പറയാനാവില്ല. ഒരു പാക്കിംഗ് മെഷീനു ഒരു കാര്‍ഡ് പഞ്ചിന്റെ വിലപോലുമില്ല. ശിവകാശി ഇപ്പോഴും ഭൂമിയില്‍ തന്നെ ഉള്ളത് കൊണ്ട് ഏതു കമ്പനിയുടെ പേരു അച്ചടിച്ച കവറിനും പ്രയാസമില്ല.
രക്തജന്യ വൈറസ് രോഗങ്ങളില്‍ 30% വും കുത്തിവയ്പിലൂടെയാണു പകരുന്നത്. ഡിസ്പ്പോസിബിള്‍ സിറിഞ്ചുകളുടെ കാലം മുതല്‍ അതിന്റെ തോത് വര്‍ദ്ധിച്ച് വരുന്നതായാണു കാണുന്നത്. അതുപോലെ തന്നെ ഹെപ്പറ്റൈറ്റിസ്സ്, എയിഡ്സ് രോഗങ്ങളും വര്‍ദ്ധിച്ചു.
മാര്‍ക് കോസ്റ്റയ്കൊപ്പം ഈ അന്വേഷണങ്ങളില്‍ പങ്കു ചേര്‍ന്നവര്‍ ചില്ലറക്കാരൊന്നുമല്ല. ഇന്ത്യന്‍ ക്ലിനിക്കല്‍ എപ്പിഡെമോളജി നെറ്റ് വര്‍ക്ക്, AIIMS, ലോകബാങ്ക്!!
IMA ജനറല്‍ സെക്രട്ടറി എസ്. എന്‍. മിശ്ര മാര്‍ക് കോസ്റ്റയുടെ റിപ്പോര്‍ട്ടിനോട് യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഇത് സംബന്ധിച്ച് ഡോക്ടറന്മാര്‍ക്ക് എന്ത് നിര്‍ദ്ദേശം കൊടുക്കുമെന്ന് പറഞ്ഞിട്ടില്ല.
തിരിച്ച് പോകുന്നതിനു മുന്‍പ് അദ്ദേഹം രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ചു. തുടര്‍ അന്വേഷണങ്ങളില്‍ അദ്ദേഹം തന്റെ സഹായം ശ്രീമാന്‍ കോസ്റ്റക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.
മനുഷ്യസ്നേഹികള്‍ക്ക് ഇതിന്റെ ഗൗരവം മനസിലാകും.
ഈ പശ്ചാത്തലത്തില്‍ ആയുര്‍വ്വേദത്തിന്റെ ദീര്‍ഘവീക്ഷണത്തേക്കുറിച്ച് ചിന്തിക്കുന്നത് ഉചിതമായിരിക്കും.
ലോകത്തിനു ശസ്ത്രക്രിയ എന്ന ശാസ്ത്രം സംഭാവന ചെയ്ത ആയുര്‍വ്വേദത്തില്‍ കുത്തിവയ്പുകളില്ല. കുത്തിവയ്പുകളെക്കുറിച്ച് അത് ആലോചിക്കാതിരുന്നതാവാന്‍ വഴിയില്ല. ഹൃദയാവരണങ്ങളിലെ നീര്‍പ്പാളികള്‍ വലിച്ചെടുത്ത് കളയാനുതകുന്ന സൂക്ഷ്മമായ സൂചികള്‍ ആയുര്‍വ്വേദത്തിലുണ്ട്. സുശ്രുതന് അത് ഉപയോഗിച്ചിരുന്നു. അപ്പോള്‍ രക്തത്തിലേക്ക് ഔഷധം കടത്തിവിടാനുള്ള ഒരു യന്ത്രം രൂപ കല്പന ചെയ്യാന്‍ ആയുര്‍വ്വേദത്തിനു വിഷമമൊന്നുമില്ല. എന്നിട്ടും ആയുര്‍വ്വേദത്തില്‍ സൂചിക്കുത്തുകളില്ല! ഒരു പക്ഷെ അതിന്റെ പ്രചാരം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് അനുമാനിച്ചതു കൊണ്ടാകാം. ഇപ്പോള്‍ മാര്‍ക്ക് കോസ്റ്റാ കണ്ടെത്തിയത് പോലെ. അല്ലെങ്കില്‍ ഇന്നത്തെപ്പോലെ ഒരു അന്തരാള കാലഘട്ടത്തിലൂടെ കടന്ന് വന്നിട്ട് ഉപേക്ഷിച്ചതാകാം.
WHO മുന്നറിയിപ്പ്:
Injections - a dangerous engine of disease Unsafe injection practices are a powerful engine to transmit bloodborne pathogens, including hepatitis B virus (HBV), hepatitis C virus (HCV) and human immunodeficiency virus (HIV). Because infection with these viruses initially presents no symptoms, it is a silent epidemic. However, the consequences of this silent epidemic are increasingly recognized.കുറിപ്പ് :
ഇതൊരു ആധുനിക ഔഷധമായതു കൊണ്ട് പഥ്യമോ ചിട്ടകളോ വേണ്ട. (ആധുനിക വൈദ്യത്തില്‍ പഥ്യമില്ലെന്നാരാ പറഞ്ഞതു? അമൃതയില്‍ ചെന്നാല്‍ വലിയോരു കടലാസ്സ് അച്ചടിച്ച് കൊടുക്കും. ചെയ്യണ്ടത്. ചെയ്യണ്ടാത്തത്. കഴിക്കണ്ടത്. കഴിക്കണ്ടാത്തത്. ഇതിനെ പഥ്യമെന്ന് വിളിക്കാമോ?)
12 comments:
ആധുനിക വൈദ്യത്തില്‍ പഥ്യമില്ലെന്നാരാ പറഞ്ഞതു? അമൃതയില്‍ ചെന്നാല്‍ വലിയോരു കടലാസ്സ് അച്ചടിച്ച് കൊടുക്കും. ചെയ്യണ്ടത്. ചെയ്യണ്ടാത്തത്. കഴിക്കണ്ടത്. കഴിക്കണ്ടാത്തത്. ഇതിനെ പഥ്യമെന്ന് വിളിക്കാമോ
കുത്തിവയ്പുകളുടെ സുരക്ഷിതമില്ലായ്മയെ കുറിച്ച് ഹിന്ദുവില്‍ വന്ന, പേടിപ്പെടുത്തുന്ന വിവരങ്ങള്‍:
http://www.hindu.com/seta/2005/09/22/stories/2005092200201700.htm
http://www.hindu.com/2004/05/31/stories/2004053107890400.htm
ആയുര്‍വേദത്തില്‍ കുത്തിവയ്പ്പ് ഇല്ലായിരിക്കാം. പക്ഷെ ഇനി എല്ലാരേം ആയുര്‍വേദ വിശ്വാസികള്‍ ആക്കുക എന്നത് സാധ്യമല്ലെന്നു മാത്രമല്ല, അത് പ്രായോഗികവുമല്ല. മാത്രമല്ല, സിറിഞ്ച് ഡിസ്പ്പോസിബ്ബീള് ആയാലും, ഗ്ലാസ്സിന്റെ ആയാലും അത് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയാണല്ലോ രോഗങ്ങള്‍ വരാതിരിക്കാനുള്ള നിദാനം. ആ ഒരു സുരക്ഷിതത്വം ഉറപ്പുവരുത്തുകയല്ലേ ആദ്യം വേണ്ടത്?
സിറിഞ്ചില്‍ മാത്രമല്ലല്ലോ, ഗ്ലൂക്കോസ് കുപ്പികള്‍, ട്യൂബ് എല്ലാറ്റിലും ഇല്ലേ..ഈ ഒരു റിസ്ക്.
പഴയ പോസ്റ്റ് പോലെ, ഇതും അഴിമതിക്കെതിരെ ഉള്ള ഒരു തുറന്നെഴുത്താണല്ലോ...
ഒരു സൂചി വെച്ചാലേ തന്റെ രോഗം മാറൂ എന്നു വിശ്വസിച്ചിരുന്ന ഒരാള്‍ എന്റെ നാട്ടിലുണ്ടായിരുന്നു.
‘ആരെങ്കിലും എന്നെക്കൊണ്ടുപോയി ഒരു സൂചി വെപ്പിക്കോ’-മരണക്കിടക്കയില്‍ കിടന്നയാള്‍ വിളിച്ചു കൂവി.
ഇതു പോലെത്ര പേര്.
ഒരു ഗുളികകൊണ്ടു മാറുന്നതായാലും സൂചിവെച്ചാല് രോഗിക്ക് ആശ്വാസം..
ആശുപത്രിക്കാര്‍ക്ക് സന്തോഷം...
സൂചികുത്തിയാല്‍ കൂടുതല്‍ പണം വാങ്ങാം.
ആവശ്യ്യമുണ്ടെങ്കില് മാത്രമെ സൂചിവെക്കാവൂ എന്ന് ലോകാരോഗ്യസംഘടന...
സുചിജന്യമായ രോഗങ്ങള്‍ കൂടുന്നതായാണ് വാര്‍ത്തകള്‍..
ഇന്ത്യയടക്കം പല ‘മൂന്നാം ലോകരാജ്യങ്ങ’ളിലും ഇതൊരു മഹാവിപത്തായി മാറിയിരിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നത് വര്‍ഷംതോറും ലക്ഷക്കണക്കിന് ആളുകളാണ് ഡിസ്പോസിബിള്‍ സിറിഞ്ചു മൂലം എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, മലേറിയ രോഗങ്ങള്ക്കടിപ്പെടുന്നെന്നാണ്.
ഉപയോഗിച്ചശേഷം ആശുപത്രികളില്‍ നിന്നും വലിച്ചെറിയുന്ന സിറിഞ്ചുകള്‍ മാരകരോഗാണുക്കളുമായി വീണ്ടും പ്ലാസ്റ്റിക് കവറിലാക്കി കമ്പോളത്തിലെത്തുന്നു. മാലിന്യനിയന്ത്രണനിയമങ്ങള്‍ ആരു വകവെക്കുന്നു? പിന്നെ ലാഭചിന്തയും കൂടിയായാലോ?
ഇന്നുപയോഗിക്കുന്ന സിറിഞ്ചുകള്‍ക്കു പകരമായി 2003-ഓടെ ഓട്ടൊ ഡിസേബീള്‍ സിറിഞ്ചുപയൊഗിക്കണമെന്നയിരുന്നു ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശം..
(ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ പിന്നീടുപയോഗിക്കാനാവാത്തവ)
അടുത്ത തവണ സൂചി കയറുമ്പോള്‍ ഒന്നാലോചിക്കുക..സൂചിത്തുമ്പിലൂടെ മരുന്നിനൊപ്പം കേറിപ്പോയതു എയ്ഡ്സോ, ഹെപ്പറ്റൈറ്റിസോ, മലേറിയയൊ?
എന്റെ കര്‍ത്താവെ!
-----------------------
കര്‍ത്താ പറഞ്ഞ പേരില്‍ ഒരു തിരുത്ത്...
മാര്‍ക് കൊസ്റ്റാ അല്ല..മാര്‍ക് കൊസ്ക..
ഓട്ടൊ ഡിസ്പോസിബിള്‍ സിറിഞ്ചായ കെ.1 കണ്ടുപിടിച്ചയാള്‍..
തീര്‍ച്ചയായും വളരെ ശ്രദ്ധിക്കേണ്ടതാണ്ഈ സിറിഞ്ജ് ഉപയോഗം. നമ്മുടേതല്ലാത്ത കുറ്റം കോണ്ട് ഇതിലൂടെ പകരുന്ന രോഗങ്ങള്‍ ഭയാനകം തന്നെ.
തിളപ്പിച്ച് അണുവിമുക്തമാക്കി ഉപയോഗിക്കുന്ന പഴയ ഗ്ളാസ് സിറിഞ്ജ് ഇപ്പോള്‍ ഉപയോഗത്തിലില്ലല്ലോ. തിളപ്പിക്കല്‍ ഒന്നും വിശ്വസനീയമല്ല. അതിലും നല്ലതാണ് ഡിസ്പോസിബിള്‍. ഡിസ്പോസിബിള്‍ ഉപയോഗത്തിനു ശേഷം നീഡില്‍ ഒടിച്ചു കളയണമെന്നാണ് നിയമം. അതിന് പ്രത്യേക മിഷീനും ഊണ്ട്. അങ്ങനെ ഒരു പരിധി വരെ ദുരുപയോഗം തടയാം. പക്ഷേ നാം അത് ചെയയൌന്നില്ല.
കുത്തിവയ്പുകള്‍ സുരക്ഷിതമാണ് എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ അത് വേണ്ട വിധം ഉപയോഗിക്കണം. നേരാം വണ്ണം ഉപയോഗിക്കത്തുമില്ല, രണ്ടാമതുള്ള ഉപയ്യൊഗം തടയാനുള്ള നിയമം നടപ്പാക്കുകയുമില്ല. അതാണ്പ്രധാന കുഴപ്പം.
ഈ വിഷയത്തില്‍ ആയുര്‍വേദം നിശ്ശബ്ദമല്ലേ എന്ന ചേദ്യം ലേഖകന്‍ മുങ്കൂട്ടി കണ്ടു എന്ന് തോന്നുന്നു. അതിനാലകാം ഈ വരികള്‍ (“ ആയുര്‍വ്വേദത്തില്‍ സൂചിക്കുത്തുകളില്ല! ഒരു പക്ഷെ അതിന്റെ പ്രചാരം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് അനുമാനിച്ചതു കൊണ്ടാകാം. ”)എഴുതി പ്രസ്തുത പോസ്റ്റ് അവസാനിപ്പിച്ചത്.
എന്തു കൊണ്ട് കുത്തിവയ്പ്പുകളുടെ കാര്യത്തില്ആയുര്വേദം മുന്നേറിയില്ല എന്ന ചോദ്യത്തിനുള്ള മറുപടി എന്ന നിലക്ക,് ഒരു പഴുത് ഇട്ടു കോണ്ട് ,ലേഖകന്‍ സമര്‍ദ്ധമായി മുന്നേറിയിരിക്കുന്നു.
http://ksspfriends.blogspot.com/2007/06/history-of-modern-medicine.html
ആധുനിക വൈദ്യശാസ്ത്രത്തിനു ഒരു ചരിത്രമുണ്ടായതും അതു വായിക്കപ്പെടുന്നതും അതിന്റെ ചെറുപ്പത്തേയാണു സൂചിപ്പിക്കുന്നത്. അതിനു മുന്‍പും മനുഷ്യര്‍ ഉണ്ടായിരിക്കുക്യും അവര്‍ രോഗങ്ങളെ നേരിടുകയും ചെയ്തിട്ടുണ്ട്. വിജയകരമായിത്തന്നെ. അതിനെ വളരെ തന്ത്രപൂര്‍വ്വം അവഗണിച്ച് കൊണ്ട് തയ്യാറാക്കിയതാണു പലചരിത്രങ്ങളും! ഇതും.........
1. സര്, ഇതു യൂറോപ്യന്റെ ചിന്ത കടം കൊണ്ടത് മാത്രമാകുന്നു....1850 ലാണു പോള്‍ ടണല്‍ pre-history എന്ന വാക്ക് coin ചെയ്യുന്നത്....അതിന്റെ അടിസ്ഥാനത്തിലുള്ളതാണീ പഠനം. ആ കാലത്തെപ്പറ്റി പറയുന്നത് തന്നെ...We can guess at them.....എന്നാണു. ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനം അതാണു. വെറും ഊഹം! ആസ്ടേലിയയിലെ ആദിമ നിവാസികളാണു അവരുടെ പഠന വസ്തു. അല്ലാതെ ഇന്ത്യയിലെ മനുഷ്യരല്ല!
2.Egypt was one of the first Ancient Civilisations--പടിഞ്ഞാറു നിന്ന് ചരിത്രം നോക്കി പഠിച്ചാല്‍ പലതും കാണാതെ പോകും! ഇങ്ങനെ പലതും വിശ്വസിക്കേണ്ടിയും വരും.
3.The Egyptians believed that their bodies were needed in the after-life. This meant that dissection was forbidden, hindering improving the knowledge of anatomy-
തൊട്ടടുത്ത വരി നോക്കു- അന്ധവിശ്വാസം കൊണ്ട് ശവം മുറിക്കാത്ത ഈജിപ്തുകാര്‍ മമ്മിയാക്കാന്‍ ശവത്തില്‍ കത്തി വയ്ക്കുന്നതു കാണാം. Egyptians did learn the position of the main body organs such as the brain and the liver, because these had to be removed during mummification.
-സാര്‍ ചത്ത ജന്തുവിന്റെ ശരീരം കീറിപ്പഠിച്ചാല് ശവത്തെയല്ലെ ചികിത്സിക്കാനാവൂ? മരിക്കുമ്പോള്‍ രാസീയമായും ഭൗതീകവുമായുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ട് ജീവിച്ചിരിക്കുന്ന മനുഷ്യനില്‍ നിന്ന് ശവത്തിനു അജഗജാന്തരമുണ്ടാവില്ലെ? മാവില്‍ നില്ക്കുന്ന മാങ്ങയല്ലല്ലോ കുട്ടയിലിരിക്കുന്ന മാങ്ങ! ഈജിപ്റ്റുകാര്‍ അതു മനസിലാക്കിയിരിക്കണം. എന്തായാലും ഇന്ത്യാക്കാര്‍ അത് മനസിലാക്കിയിരുന്നു.
4.ശരീരം മമ്മിയാക്കാനുള്ള സാങ്കേതിക വിദ്യ അറിയുന്നവര്‍ക്ക് പക്ഷെ വൈദ്യശാസ്ത്രം പിടിയില്ലായിരുന്നു. കൊള്ളാം. ഇന്ന് തികച്ച് 10 ദിവസം ശവം സൂക്ഷിക്കാന്‍ പെടുന്നപാടോര്ക്കുമ്പോള് ഇതങ്ങ് വിഴുങ്ങാം. അല്ലേ?
5.He (ഹിപ്പോക്രാറ്റസ്)believed that there were four Humours - blood, black bile, yellow bile and phlegm - and that disease was caused by an imbalance of these humours1 മോഡേണ്‍ മെഡിസിനിലെ ഡോക്ടറന്മാര് ഇതംഗീകരിക്കുണ്ടോ? എന്നിട്ടും അദ്ദേഹം മെഡിസിന്റെ പിതാവാണു. അദ്ദേഹത്തിന്റെ പേരിലാണു അവര്‍ പ്രതിജ്ഞ എടുക്കുന്നത്! പക്ഷെ ത്രിദോഷസിദ്ധാന്തം അവതരിപ്പിച്ച ഭാരതീയ മഹര്‍ഷിമാര്‍ മണ്ടന്മാരും!
6.The next Ancient Civilisation was Greece
---സമ്മതമാണു. പക്ഷെ ഗ്രീക്കുകാര്‍ കുരുമുളക് കാണുന്നത് എന്നാണെന്ന് ചരിത്രത്തിലുണ്ട്, സാര്‍. അതൊന്ന് അന്വേഷിക്കണം.
7.The Romans' main achievement was with public health.... അപ്പോഴേക്കും സിന്ധു നദീതട സംസ്കാരം (3000-1500BC) മണ്ണടിഞ്ഞിരുന്നു. അതുകൊണ്ടാകും ചരിത്രകാരന്മാര് അതൊന്നും കാണാതെ പോയത്. സാരമില്ല. പടിഞ്ഞാറുനോക്കികള്‍ക്ക് ഇതൊന്നും ഇഷ്ടമാവില്ല!
സാര്‍ ബാക്കി ഞാന്‍ താഴേക്ക് വായിച്ചില്ല. ഇതു യൂറോപ്പിലെ വൈദ്യശാസ്ത്രത്തിന്റെ ചരിത്രമാണെന്ന് മനസിലായി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പോലുമല്ല. അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള ചരിത്ര പ്രസിദ്ധമായ പല ഏടുകളും-ബ്രിട്ടീഷ് കാലഘട്ടത്തിലേത്- ഇതില്‍ ഉള്‍പ്പെടുമായിരുന്നു. യൂറോപ്യന്‍ ചരിത്രകാരന്മാര് സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയിലെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് കുറഞ്ഞത് 5000 വര്‍ഷത്തെയെങ്കിലും പഴക്കം കാണും. താങ്കള്‍ അയച്ച് തന്ന ലിഖിതത്തിലെ ചരിത്രത്തെ ഇത് വച്ച് ഒന്ന് തട്ടിച്ച് നോക്കുക. പിന്നെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ രേഖകള്‍ പലതും മുമ്പയിലെ ചരിത്ര ആര്‍ക്കൈവില്‍ ലഭ്യമാണു. അതില്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡോക്ടറന്മാര് സര്‍ജ്ജറി പഠിച്ചത് എങ്ങനെയാണു എന്ന് പറയുന്നുണ്ട്. അത് വായിക്കണം. അത് വെറും ചരിത്രമല്ല. ഔദ്യോഗിക രേഖകളാണു. കുറഞ്ഞ പക്ഷം ഡോ. സാവെയുടേയും ഹോണ്ലേയുടേയും പുസ്തകങ്ങളെങ്കിലും ഒന്നോടിച്ച് വായിച്ചിട്ട് പോരാരുന്നോ സര് ഈ സായ്പിന്റെ ചരിത്രം അയച്ച് തരേണ്ടിയിരുന്നത്?
നമുക്ക് നമ്മുടെ പാരമ്പര്യത്തെ തിരിച്ചറിയാനുള്ള ജീന്‍ എവിടെയാണു നഷ്ടപ്പെട്ടതെന്ന അന്വേഷണം ആരംഭിക്കാനുള്ള സമയമായി. യൂറോപ്യന്മാരുടെ ചരിത്രം നമ്മുടെ ചരിത്രമായി പഠിക്കുന്ന നമ്മുടെ അവസ്ഥ വളരെ പരിതാപകരമാണു, സാര്‍. ഇങ്ങനെ പറയേണ്ടി വന്നതില്‍ ക്ഷമിക്കണം.
തലച്ചോറിലെ കോശങ്ങളും ത്വക്കിലെ കോശങ്ങളും ഒരേ ജൈവവസ്തുവാലാണു നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആയുര്‍വ്വേദം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടുപിടിച്ചിരുന്നതും അതനുസരിച്ച് ചികിത്സ നിശ്ചയിച്ചു പോന്നിരുന്നതുമാണു. രണ്ട് മാസം മുമ്പ് അമേരിക്കയിലെ ഒരു ശാസ്ത്രകോണ്‍ഗ്രസില്‍ അതു തന്നെ പറഞ്ഞു കയ്യടി വാങ്ങുമ്പോള്‍ നാം 'അങ്ങനെയോ' എന്ന് പറഞ്ഞ് അതിശയിക്കുന്നു. അവര്‍ പറയുന്നതേയുള്ളു. ഇവിടെ ആ സിദ്ധാന്തം വച്ച് അനുഭവമുണ്ട്. എന്നിട്ടും സായ്പ് പറഞ്ഞാലേ വിലയുള്ളു.
ത്രിഫല അണുനാശിനിയാണെന്ന് ആയുര്‍വ്വേദം പറഞ്ഞാല്‍ വിശ്വാസമില്ല. ബ്രിട്ടണിലെ 3 ഡോക്ടറന്മാര് അതിനു അണുനാശക ശക്തിയുണ്ടെന്നു പറഞ്ഞാല്‍ സംഗതി ബോദ്ധ്യമായി!
ശക്തിയായി ഓക്സീകരിച്ച വെള്ളത്തിനും അണുനാശന ശക്തിയുണ്ടത്ര! സായ്പ് ഈയിടെ പറഞ്ഞു. വിശ്വസിക്കണം സാര്‍. തുളസിയിട്ട വെള്ളത്തിനു അതുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കരുത് സാര്‍. അത് ജലത്തെ എത്ര ശക്തമായി ഓക്സീകരിച്ചാലും. കാരണം പണ്ട് അത് ക്ഷേത്രങ്ങളില്‍ നല്‍കിയിരുന്ന തീര്‍ത്ഥത്തിന്റെ രൂപത്തിലായിരുന്നു. നമുക്കത് കുപ്പിയില്‍ സൂപ്പര്‍ വെള്ളമായി കിട്ടിയാലേ വിശ്വസിക്കാവൂ, സര്.
ഇതൊക്കെ എല്ലാ പടിഞ്ഞാറുനോക്കികളും ആധുനികശാസ്ത്രത്തിന്റെ നേട്ടമായി എണ്ണി വാങ്ങിയുപയോഗിക്കും സാര്‍. നമ്മെത്തന്നെ പുശ്ചിച്ചു കൊണ്ട്. അവര്‍ ചിരിക്കുമ്പോഴും നാം ഒന്നും മനസിലാക്കില്ല. സായ്പിനു ബലേ ഭേഷ് പറയും. അത്ര തന്നെ!
പക്ഷെ എന്റെ പാരമ്പര്യത്തെ എനിക്ക് വിശ്വസിക്കാന്‍ അനുഭവം മാത്രം മതി. സയന്‍സ് കോണ്‍ഗ്രസ്സുകളില്‍ അവതരിപ്പിച്ച പേപ്പറൊന്നും വേണ്ട. അതിന്റെ ഒക്കെ ശാസ്ത്രം നമ്മുടെ(അങ്ങനെ പറയാമോ?)പൂര്‍വ്വികര്‍ നേരത്തെ മനസിലാക്കി തന്നിട്ടുണ്ട്. അത് തിരിച്ചറിയാനുള്ള തനി ഇന്ത്യന്‍ ജീന്‍ ഉള്ളവര്‍ ഭാഗ്യവാന്മാര്. അക്കാര്യത്തില്‍ ഞാന്‍ തൃപ്തനാണു സാര്‍.
അശോക് കര്‍ത്തയുടെ ഇടത്തെ കയ്യിലെ ഉരത്തില്‍ രണ്ട് പാടുകളുണ്ടോ? വസൂരിയ്ക്കെതിരെ കുത്തിവയ്പ്പു നടത്തിയതിന്റെ പാടുകള്‍? നിര്ഭാഗ്യവശത്താല് ഞങ്ങള്‍ പേറുന്നു. കുഷ്ഠരോഗത്തിനെതിരെയും ഞങ്ങളൊക്കെ കുത്തിവയ്പ്പെടുത്ത്തിട്ടുണ്ട്. ഇതിനു മുന്‍പ് ഇവിടെയൊക്കെ വസൂരിയും കുഷ്ഠവും വന്ന് ആള്ക്കാര് ചത്തൊടുങ്ങുകയായിരുന്നു. യൂറോപ്യനായ ലൂയി പാസ്റ്റര്‍ കണ്ടു പിടിച്ച വിഡ്ഢിത്തം കൊണ്ട് കുത്തിവയ്പ്പിനെതിരെ എഴുതാന്‍ നമ്മളൊക്കെ ജീവിച്ചിരിക്ക്കുന്നു.
എന്റെ രണ്ട് കുഞ്ഞുങ്ങ്നള് ഇന്ന് ജീവിച്ചിരിക്കുന്നത് പലതരം കുത്തിവയ്പ്പ് കഴിഞ്ഞിട്ടാണ്.
കതിരവനോട് എതിരില്ല. എതിരില്‍ പതിരില്ല. കുത്തി വയ്പോ കൊലവിളിയോ നടത്തിക്കോ. സംഗതി അതല്ല മാഷേ. അതിനൊക്കെ ഒരു നാട്ടുനടപ്പ് വേണ്ടേ? അതില്‍ എതിരുണ്ടോ? പോസ്റ്റില്‍ പറയുന്നത് എന്റെ ആശങ്കയല്ല. മെഡിക്കല്‍ രംഗത്തെ മനുഷ്യസ്നേഹികളുടേതാണു. അതിനു മറുപടി പറയണ്ടത് ഇരകളുമല്ല. പിന്നെ ഈ ഉഷ്ണ മേഖലാ രാജ്യത്ത് എന്ത് മെഡിക്കേഷന്‍ നടത്തിയാലും അതിനെ സ്വാധീനിക്കുന്ന വേറൊരു ഘടകമുണ്ട്. അതിന്റ് മെച്ചത്തിലാ നാം ജീവിച്ചിരിക്കുന്നതു. അതെന്താണെന്ന് പിന്നീടൊരിക്കല്‍ പറയാം. അല്ലെങ്കില്‍ കരിമീന്‍ വച്ച ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മരുന്നില്‍ എന്തൊക്കെ അണുജീവികള്‍ കടന്ന് കൂടിയേനെ. കറന്റ്റ് പോയ ഫ്രിഡ്ജില്‍ ഇരിക്കുന്ന മരുന്ന് കുടിപ്പിച്ചിട്ടും കുത്തി വച്ചിട്ടും ഇന്ത്യാക്കാരനു ഒരു കുഴപ്പോം പറ്റിയില്ല. ഹ..ഹ..
അല്ലെങ്കില്‍ തന്നെ ഒരു ചെറിയ സൂചിയോഫോബിയ ഉള്ളതാ..ഇനിയിപ്പൊ സൂചി കയറുമ്പോള്‍ ഈ പോസ്റ്റും കൂടി മനസ്സില്‍ വരും :) പിന്നെയാകെ വശക്കേടാകും..സൂചിയില്‍ക്കൂടി മരുന്നിനൊപ്പം എന്താ പോകുന്നതെന്നുള്ള വേവലാതി..
വളരെ ഗൌരവമേറിയ ഒരു വിഷയം..ഡിസ്പോസിബിള്‍ സിറിഞ്ചുകള്‍ മുഴുവനായി നിരോധിക്കുകയും നിര്‍ബന്ധമായും ഓട്ടൊ ഡിസ്പോസിബിള്‍ സിറിഞ്ചുകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ഈ പ്രശ്നം ഒരു പരിധി വരെ മാറില്ലെ..
ആധുനിക വൈദ്യശാസ്ത്രത്തെ അത്രക്ക് തള്ളിപ്പറയുന്നത് ശരിയാണോ, ഭാരതീയ ചികിത്സാ രീതി എന്ന നിലയില്‍ ആയുര്‍വേദത്തേയും.ര്ണ്ടും പരസ്പര പൂരകങ്ങളായി കാണുന്നതല്ലേ കുറച്ചു കൂടി അഭികാമ്യം. പക്ഷെ ആയുര്‍വേദ ചികിത്സ അതിന്റെ പരമോന്നതിയില്‍ (ഇപോഴും അങ്ങിനെയാണോ) ഉണ്ടായിരുന്ന രോഗാവസ്ഥയാണോ ഇന്ന് നാം നേരിടുന്നത്? അന്നത്തെ ഭക്ഷണരീതിയാണോ നാം പാലിക്കുന്നത്? കാലോചിതമായ മാറ്റം പലതിലുമെന്ന പോലെ ചികിത്സാരീതിയിലും സ്വീകരിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. മുന്‍കാലങ്ങളിലുണ്ടായിരുന്ന വസൂരി, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ ഒരു പരിധിവരേയെങ്കിലും തുടച്ചു നീക്കാന്‍ പറ്റിയതിലുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ പങ്കിനെ വിസ്മരിക്കാന്‍ പറ്റുമോ?(സൂചിക്കുള്ള പങ്കും). പിന്നെ സൂചി എന്നല്ല എല്ലാ ഉപകരണങ്ങളുടെ കാര്യവും...ആരോഗ്യം ഏറ്റവും അധികം സാധ്യതയുള്ള വിപണിയായി മാറിയ സ്ഥിതിക്ക് വരും ദിവസങ്ങളിലെങ്കിലും കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കാം. അപ്പോള്‍ 50:15ല എന്നതിനു പകരം 50:50 എന്ന സങ്കല്‍പ്പം പൂവണിയും. പിന്നൊരു കാര്യം കേവലം മൂന്നിലൊന്ന് ജനം മാത്രം ഉപയോഗിക്കുന്ന ആരോഗ്യ പരിപാലന സബ്രദായത്തെ നിലനിര്‍ത്തുന്നതിനു പൊതു ഖജനാവില്‍ നിന്നും ചെലവഴിക്കുന്ന പണത്തിന്റെ വലുപ്പം കൂടി അറിയേണ്ടതുണ്ട്.
Maashe
Allenkile kuthiveyppennu paranjaal pediya. Athinte koode ithaa ee vaarthakalum!!
:)
(ഇന്ത്യാ ഹെറിറ്റേജ് കതിരന്ജീയോട് ഈ ബ്ലോഗറെക്കുറിച്ച് നടത്തിയത് വായിച്ചാല്‍ വേണ്ടത് പിടി കിട്ടും)
എതിരന്‍ ജീ
വീണ്ടും എന്നെ ചുറ്റിച്ചു.
ഞാന്‍ ആകപ്പാടെ ആയുര്‍വേദം ഒരു ഡിഗ്രി എടുത്തു പോയി അതു കോട്ടക്കല്‍ പോലെ വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ നിന്നും ആയിപ്പോയി.
പിന്നീട് ആധുനികവൈദ്യത്തിലും ഒരു ഡിഗ്രി എടുത്തു പോയി അതു കേരള സര്‍വകലാശാലയില്‍ നിന്ന്.
ഇതൊക്കെ പണ്ട് ആയതു കൊണ്ട് നമുക്കു വിവരമില്ലാതെ -ചോദിക്കാന്‍ നമ്മുടെ അക്ഷരകഷായം എഴുതുന്ന ആളെ പരിചയം ഇല്ലാതെ പോയില്ലെ.
ഇപ്പോഴല്ലെ മനസിലായത് ഡിഗ്രിക്കാര്‍ക്കൊന്നും വിവരമില്ല എന്ന്. അങ്ങനെ ഇദ്ദേഹം ഞാന്‍ ജോലി ചെയ്യുന്ന (ഫ്രഞ്ച് കമ്പനി അഅണേ ) അവരോട് പറഞ്ഞു കൊടുത്ത് അരി മുട്ടിക്കുമോ എന്നാണിപ്പോള്‍ പേടി.-
കാരണം ഞങ്ങള്‍ ഡോക്ടര്‍മാര്‍ എല്ലാവരും രോഗികളെ ആദ്യം പിഴിയും പിന്നീട് കൂട്ടുകാര്‍ക്ക് refer ചെയ്ത് അവര്‍ക്കും പിഴിയാന്‍ അവസരം കൊടുക്കും ഇങ്ങനെ ജീവിക്കുകയല്ലേ. ഞാന്‍ അതിന്റെ ഫലം അനുഭവിക്കുന്ന ആളാണെന്ന് അദ്ദേഹത്തിന് വ്യക്തമായി കഴിയുകയും ചെയ്തു
ഇനി ഞാന്‍ ആയുര്‍വേദത്തിലോ ആധുനികത്തിലോ വല്ല മരുന്നും കുറിച്ചിട്ടെന്തു ഫലം?
സ്വകാര്യം- ഇവിടെ വരാമെങ്കില്‍ ഞാന്‍ താങ്കളെ ഒന്നു പിഴിഞ്ഞിട്ട് റഫര്‍ ചെയ്യാം.
അല്ലെങ്കില്‍ അദ്ദേഹത്തിനോടു ചോദിച്ചാല്‍ ചിലപ്പോള്‍ വല്ല മരുന്നും കിട്ടുമായിരിക്കും ലോകത്തെ എല്ലാ അസുഖങ്ങളും മാറ്റി എടുക്കുന്ന ഒരാള്‍ ഏറ്റുമാനൂരുണ്ടത്രെ. എന്താണാവോ പോലും അദ്ദേഹം ഈ ഡങ്കിപനിയും ചിക്കന്‍ പനിയും ഒന്നും അങ്ങു മാറ്റാത്തത് എന്നു എന്നോടു ചോദിക്കല്ലേ അത് Leaves of Mind എന്ന ബ്ലോഗ്ഗര്‍ക്കറിയാമായിരിക്കും . അവര്‍ ഞങ്ങള്‍ മുമ്പൊന്നു ചോദിച്ചിറ്റ്റ്റ് മിണ്ടുന്നില്ല.
നാമൊക്കെ കുറച്ചു കൂടി അടങ്ങി ഒതുങ്ങി ഇരിക്കുന്നതായിരിക്കും നല്ലത്
Post a Comment