Monday, February 19, 2007

ബുദ്ധനും കത്തിയും

ബുദ്ധനും കത്തിയും
ബുദ്ധന്റെ കാലത്തു ആയുര്‍വ്വേദം അതിന്റെ ഉച്ചാവസ്ഥായില്‍ ആയിരുന്നു. സര്‍ജ്ജറിയും ഒരു ശാഖയായി അതില്‍ വളരെ വികാസം പ്രാപിച്ചിരുന്നു. ഓട്ടോപ്ലാസ്റ്റിയും മൈക്രോ സര്‍ജ്ജറിയൊക്കെ അന്നുണ്ട്‌.

പാര്‍ക്ക്‌ ഡേവിസ്‌ മരുന്നു കമ്പനിയുടെ ഒരു പഴയകാല കലന്‍ഡറില്‍ അത്തരമൊരു ഓപ്പറേഷന്റെ ചിത്രീകരണം അച്ചടിച്ചുവന്നത്‌ ഓര്‍ക്കുന്നു. വളരെ അഭിമാനത്തോടെയാണു ഡോക്ടറന്മാര്‍ അന്ന് ആ കലന്‍ഡര്‍ ഭിത്തിയില്‍ പ്രദര്‍ശ്ശിപ്പിച്ചിരുന്നത്‌. മെഡിക്കല്‍ സയന്‍സിനു ഭാരതത്തിന്റെ സംഭാവനയായി ശസ്ത്രക്രിയാശാസ്ത്രത്തെ പരിഗണിക്കാന്‍ പഴയകാല ഭിഷഗ്വര്‍ന്മാര്‍ക്ക്‌ മടിയില്ലായിരുന്നു എന്നതിന്റെ തെളിവാണാ ചിത്രം. അത്തിനു താഴെ കൊടുത്തിരുന്ന കുറിപ്പു ഇതാണു.

" Susrutha, the famed Hindu surgeon is depicted in the home of a Noble of ancient India, about to begin an otoplastic surgeory. The patient, drugged with wine, steadied by friends and relatives, as great surgeon sets about fashioning an earlobe. He will use a section of flesh to be cut from patient's cheeck. It will be attached to the stumb of mutilated organ, treated with homostatic powders and bandaged. Details of these procedures and Susrutha's surgical methods and instruments are to be found in Susrutha Samhitha, an ancient Indian text on surgeory".

അതൊരു സാധാരണ ശസ്ത്രക്രിയ ആയിരുന്നില്ല. മുറിഞ്ഞു പോയ ചെവിയുടെ സ്ഥാനത്ത്‌ കൃത്രിമ ചെവി വച്ചുപിടിപ്പിക്കുന്ന അതീവ സങ്കീര്‍ണ്ണമായ ഒരു മെഡിക്കല്‍ മാനേജുമെന്റായിരുന്നു. ഇന്നത്തെ താരിപ്പനുസരിച്ച്‌ ഒരു റിനോപ്ലാസ്റ്റിക്ക്‌ സര്‍ജ്ജറി. കോസ്മെറ്റിക്ക്‌ സര്‍ജ്ജറിയുടെ വകുപ്പില്‍ പെടും.


രാജാവും സര്‍ജറിയും



പുരാതന ഭാരതത്തില്‍ വൈദ്യന്റെ മാത്രം താല്‍പ്പര്യപ്രകാരം സര്‍ജ്ജറി നടത്തുവാന്‍ അനുമതി ഉണ്ടായിരുന്നില്ല. അതിനു ആദ്യം മെഡിക്കല്‍ ബോര്‍ഡിന്റെ സമ്മതം വേണം! ഒരു സിസേറിയനാണെങ്കില്‍ക്കൂടി!! കാരണം, മരുന്ന് കൊടുത്തുള്ള ശമന ചികിത്സ പോലെ സുതാര്യമല്ല ശസ്ത്രക്രിയ. മാത്രമല്ല കൂടുതല്‍ സാങ്കേതികതയും, എക്സപര്‍ട്ടൈസും വേണ്ട ഒരു മേഖലയാണത്‌. അതു കൊണ്ടു തന്നെ ജനങ്ങളുടെ ആരോഗ്യത്തില്‍ താല്‍പ്പര്യമുള്ള ഒരു ഗവണ്മെന്റിനു അതില്‍ ഇടപെടാതെ നിര്‍വാഹമില്ല.

മുറിയ്ക്കാന്‍ പാടില്ലാത്തതായി 108 മര്‍മ്മങ്ങള്‍ ശരീരത്തിലുണ്ട്‌. അതിലൊന്ന് അടിവയറ്റിലാണു. അതിനു ക്ഷതം സംഭവിച്ചാല്‍, മരണകാരണമാവുകയില്ലെങ്കിലും, ശസ്ത്രക്രിയാനന്തരം, നടുവ്‌ കഴപ്പു, രക്തസമ്മര്‍ദ്ദം, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക്‌ സാദ്ധ്യത ഉണ്ട്‌. ഇന്ന് സ്ത്രീകള്‍ക്ക്‌ സിസേറിയനൊക്കെ കഴിഞ്ഞാല്‍ ഒരുപാട്‌ അസുഖങ്ങള്‍ വരുന്നതു കാണാം. അതു ആ മര്‍മ്മത്തിനു ക്ഷതമേറ്റിട്ടാണൊ എന്നറിയില്ല. എന്തായാലും അത്തരം രോഗികള്‍ അനവധിയുണ്ട്‌. ചികിത്സാനന്തര രോഗങ്ങള്‍ ഒഴിവാക്കാനാണു ശസ്ത്രക്രിയക്ക്‌ അന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്‌. ഇന്നത്തെ കഥയോ?

മെഡിക്കല്‍ ബോര്‍ഡ്‌ പ്രധാനമായും രാജാവു തന്നെ ആണു. രാജാവാകുന്നതിനു മുമ്പ്‌ ശാസ്ത്രങ്ങള്‍ ഒക്കെ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്‌. വൈദ്യശാസ്ത്രവും പഠിക്കും. അതിനായിരുന്നല്ലോ ഗുരുകുലങ്ങള്‍. കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നില്ലെങ്കില്‍ ബ്യൂറോക്രസി തലയ്ക്ക്‌ മുകളില്‍ കയറിയിരുന്ന് ഭരിക്കുമെന്ന് രാജാവിനറിയാം. ഈ രാജാവ്‌ വിദഗ്ദോപദേശങ്ങളുടെ വെളിച്ചത്തില്‍ ശസ്ത്രക്രിയ വേണമോ, വേണ്ടയോ എന്ന് നിശ്ചയിക്കും. റിസ്ക്കു ഒരുപാടുള്ള കാര്യമാണു ശസ്ത്രക്രിയ. അതിനു അനുമതി കൊടുക്കുന്നതു അതിനേക്കാള്‍ റിസ്ക്‌!! വലിയ,വലിയ ശസ്ത്രക്രിയകളില്‍ ചൈതന്യ നിഹന്ത്രക ( anesthesia) മൊക്കെ ഉപയോഗിക്കും. ജാഗ്രത്തില്‍ നിന്നും സ്വപ്നത്തിലേക്ക്‌ രോഗിയുടെ ബോധത്തെ കൊണ്ടു പോകാന്‍. ശസ്ത്രക്രിയ കഴിയുമ്പോള്‍ ആ ബോധത്തെ തിരികെ കൊണ്ടുവന്ന് രോഗിയെ ജീവിതത്തിലേക്ക്‌ കടത്തി വിടണം. അതിനു തക്ക യോഗ്യതയുള്ളവനായിരിക്കണം അനെസ്തറ്റിസ്റ്റ്‌. ഇതൊക്കെയാണു രാജാവ്‌ നോക്കേണ്ടത്‌. രക്തം തുടങ്ങി ശസ്ത്രക്രിയയ്ക്ക്‌ വേണ്ട സാമഗ്രഹികള്‍ നല്‍കേണ്ടതു രാജാവാണു. ശസ്ത്ര കുടീരം (operation theatre) പിശാചാദി വൈറസ്സുകളും ബാക്ടീരിയങ്ങളും സജീവമാകുന്ന ഇടമായിരിക്കരുതെന്ന് ഉറപ്പ്‌ വരുത്തണം. ഈ ആധുനിക കാലത്തു പോലും അതെത്ര ദുഷ്കരമാണെന്ന് അടുത്ത കാലത്തെ ഒരു സംഭവത്തില്‍ നിന്ന് നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളു. ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ ഐ.സിയില്‍ അഡ്മിറ്റ്‌ ചെയ്ത്‌ 56-) o ദിവസം ഒരു രോഗി ചിക്കന്‍ പോക്സ്‌ വന്ന് മരിച്ചു.ആശുപത്രി അധികൃതര്‍ അമ്പരന്നു. ചിക്കന്റെ ഇങ്കുബേഷന്‍ പിരീട്‌ 15 ദിവസമാണു. അപ്പോള്‍ രോഗികൊണ്ടുവന്ന രോഗമല്ല എന്ന് ഉറപ്പാണു. പിന്നെ? ആശുപത്രി സ്റ്റാഫില്‍ നിന്ന് പകര്‍ന്നതാകുമോ? അങ്ങനെയാണെങ്കില്‍ ഐ.സിയില്‍ അതെങ്ങനെ വളര്‍ന്നു? ഐസി "ഡിസിന്‍ഫെക്ടഡ്‌ ഏരിയ" ആണു എന്നാണു വിശ്വാസം. പക്ഷെ യാഥാര്‍ത്ഥ്യം വേറൊന്നായിപ്പോയി. ഐസികളില്‍ രോഗാണുക്കള്‍ക്ക്‌ വളരാനാകും. അതെന്തു കൊണ്ട്‌? ഇന്നും അതിനൊരു ഉത്തരം കിട്ടിയതായി അറിവില്ല. രോഗിയുടെ ബില്ലൊഴിവാക്കി കൊടുത്തും, ശവസംസ്കാരച്ചെലവ്‌ വഹിച്ചും ഇരുചെവി അറിയാതെ കാര്യങ്ങള്‍ കുഴിച്ചു മൂടി. അങ്ങനെ വേറെയും എത്രയോ കാര്യങ്ങള്‍ ഉണ്ട്‌ പരിഗണിക്കേണ്ടതായി. അതിനൊക്കെ തീര്‍പ്പുണ്ടായിട്ടെ ഒരു സാധാരണ ശസ്ത്രക്രിയയ്ക്ക്‌ പോലും അനുമതി നല്‍കാനാകു..

യുദ്ധത്തില്‍ മുറിവേറ്റ ഭടന്‍, വീഴ്ച പറ്റിയവര്‍, അഗ്നി, മൃഗങ്ങള്‍ തുടങ്ങിയവയുടെ ആക്രമണത്തിനു ഇരയായവര്‍, എന്നിങ്ങനെയുള്ള കാഷ്വാലിറ്റികള്‍ക്ക്‌ ഒരല്‍പം അയവുകിട്ടും. എന്നാല്‍ അവയൊന്നും സാധാരണ വൈദ്യന്മാരുടെ പരിഗണനയ്ക്ക്‌ അയക്കാറില്ല. ആചാര്യന്മാരുടെ മേല്‍നോട്ടം അതിനു അനിവാര്യമാണു. സര്‍ജ്ജിക്കല്‍ മാനേജുമെന്റിനു ഒരു ലീഗല്‍ കോഡ്‌ നിലനിന്നതിന്റെ തെളിവുകള്‍ സ്മൃതിയില്‍ കാണാം. ശസ്ത്രക്രിയാരംഗം അന്ന് അത്രയേറെ വളര്‍ന്നിരുന്നു എന്ന് ചുരുക്കം. അതൊക്കെ പഴയ കഥ


സര്‍ജറി നിരോധിക്കുന്നു.........

ഇത്രയൊക്കെ മുന്‍ കരുതല്‍ എടുത്തിട്ടും ഒരു പരാജയം സംഭവിച്ചതാണു ഭാരതത്തിലെ ശസ്ത്രക്രിയാ പാരമ്പര്യത്തിനു തിരിച്ചടിയായത്‌. അതാകട്ടെ ഒരു വി വി ഐ പി പരാജയവും. അന്നനാളത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ശ്രീബുദ്ധന്റെ മരണമാണു വിവക്ഷ! ഭക്ഷണം കഴിക്കാന്‍ തടസ്സം നേരിട്ട ബുദ്ധഭഗവാനെ ഗുരുകുലത്തോട്‌ അനുബന്ധിച്ചുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നനാളം തുറന്ന് തടസ്സം നീക്കിയിട്ട്‌ വേണം ചികില്‍സ തുടരാന്‍. ശസ്ത്രക്രിയക്ക്‌ രാജാവ്‌ അനുമതി നല്‍കി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണോ സമ്മതം കൊടുത്തതെന്ന് വ്യക്തമല്ല. പക്ഷെ ആ അനുമതി സര്‍ജ്ജറി എന്ന ശാസ്ത്രശാഖയ്ക്ക്‌ വലിയൊരു വിനയായി. ശസ്ത്രക്രിയയെ തുടര്‍ന്ന് ബുദ്ധന്‍ മരിച്ചു. വൈകാരികത ശാസ്ത്രത്തെ അതിജീവിക്കുന്നതാണു പിന്നീട്‌ കന്‍ണ്ട കാഴ്ച.രാജ്യത്ത്‌ ഇനി ശസ്ത്രക്രിയയേ വേണ്ടെന്ന് രാജാവ്‌ ഉത്തരവിറക്കി. ശസ്ത്രം ബുദ്ധനെ കൊന്നു എന്നാണു ഭരണവര്‍ഗ്ഗം അതിനെ വിലയിരുത്തിയതു. അതിനൊരു ആപ്തവാക്യവും ചമച്ചു. "അഹിംസയാണു പരമമായ ധര്‍മ്മം! സര്‍ജ്ജറിയില്‍ ഹിംസയുണ്ട്‌. നമുക്കത്‌ വേണ്ട!!"

കാലക്രമത്തില്‍ ബുദ്ധവിഹാരങ്ങള്‍ തകരുകയും ഒരു നവ ഭാവുകത്വവുമായി ശങ്കരന്‍ വരികയും ചെയ്തു. ആ കാലയളവിലും പക്ഷെ ശസ്ത്രക്രിയാശാസ്ത്രരംഗത്ത്‌ നിലനിന്ന സ്തംഭനത്തിനു അയവു വന്നില്ല. കാരണം ശങ്കരനും അഹിംസയ്ക്കാണു മുന്തൂക്കം നല്‍കിയതു.


അറിവ്‌ നാടുവിടുന്നു - ഇന്നത്തേപ്പോലെ!

പിന്നെ ആ അറിവ്‌ പേര്‍ഷ്യ, അറേബ്യ വഴി യൂറോപ്പിലെത്തി. അതേപ്പറ്റി വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പറയുന്നത്‌ : "ചരകന്റേയും ശുശ്രുതന്റേയും സംഹിതകള്‍ ഏതാണ്ട്‌ 800 ഏഡിയോട്‌ കൂടി പേര്‍ഷ്യ വഴി യൂറോപ്പിലെത്തി. 17-ാ‍ം നൂറ്റാണ്ട്‌ വരെ അതായിരുന്നു യൂറോപ്പിലെ മുഖ്യധാരാ വൈദ്യത്തിന്റെ അടിത്തറ. അങ്ങനെ ആധുനിക പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനമായി, അവര്‍ പോലും അറിയാതെ ഭാരതീയ വൈദ്യവിജ്ഞാനം മാറി. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനിയുടെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനം അതിനു കൂടുതല്‍ സംഭാവന നല്‍കിയിട്ടുണ്ട്‌. റിനോപ്ലാസ്റ്റി പോലുള്ള നൂതന ശസ്ത്രക്രിയാസങ്കേതങ്ങള്‍ ബ്രിട്ടീഷ്‌ സര്‍ജ്ജന്മാര്‍ക്ക്‌ പഠിച്ചെടുക്കാനായതു അതു കൊണ്ടാണു......."
ചുരുക്കത്തില്‍ ശസ്ത്രക്രിയാശാസ്ത്രത്തിന്റെ അടിസ്ഥാനം തികച്ചും ഭാരതീയമാണു. അതു കൊണ്ടായിരിക്കാം ഡോ.എം.എസ്‌.വല്യത്താനേപ്പോലുള്ളവര്‍ വളരെ താമസിച്ചിട്ടാണെങ്കില്‍പ്പോലും ചരകനിലേക്കും ശുശ്രുതനിലേക്കുമൊക്കെ തിരിഞ്ഞിരിക്കുന്നത്‌. അത്‌ ശുഭോദര്‍ക്കമാണു.

22 comments:

Leaves of Mind said...

ashoketta, ippozhum vattinu kuravonnumilla. aale? ithokke ingane pracharippichittu enthu prayojanam?

UNNI said...

ഇങ്ങനെ ചില “വട്ടന്മാര്‍” ഇതുപോലെ “പ്രയോജനമില്ലാത്ത” പലതും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഫലമല്ലേ വിശ്വനാഥാ നമ്മുടെ തലമുറ ഇപ്പോളനുഭവിക്കുന്ന പല സുഖസൌകര്യങ്ങളും!! ഒന്നുമില്ലെങ്കിലും സായിപ്പിന്റെ മുന്നില്‍ ചെല്ലുമ്പോള്‍ നമ്മില്‍ പലര്‍ക്കുമുള്ള അപകര്‍ഷതാബോധം അല്പം കുറയുമല്ലോ!!അത്രയും നല്ലത്. പക്ഷെ, നമ്മുടെ പുതിയ തലമുറയിലെ ഭിഷഗ്വരന്മാരില്‍ എത്ര ശതമാനം ഈ വക കാര്യങ്ങള്‍ അറിയാനോ പഠിക്കാനോ ശ്രമിക്കുന്നുണ്ട്? അവരുടെ കണ്ണു തുറപ്പിക്കാന്‍ ഇത്തരം പോസ്റ്റുകള്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം..

asdfasdf asfdasdf said...

അശോകേട്ടാ.. ഇത് പിന്മൊഴികളില്‍ വരുന്നില്ലെന്നു തോന്നുന്നു.

അശോക് കർത്താ said...

ആയുര്‍വ്വേദത്തെക്കുറിച്ച്‌ അനൂപ്‌ അമ്പലപ്പുഴയുടെ ആശങ്കക്ക്‌ അടിസ്ഥാനമില്ല. അത്‌ അപൗരുഷേയമാണു. അതിന്റെ അര്‍ത്ഥം, അതു ആരെങ്കിലും എഴുതിയുണ്ടാക്കിയതോ കണ്ടുപിടിച്ചതോ അല്ല എന്നാണു. ആയുര്‍വ്വേദം നമ്മുടെ എല്ലാം ഉള്ളിലുണ്ട്‌. സൂക്ഷിച്ചു നോക്കിയാല്‍ കാണാം. പഴയകാലത്തെ അമ്മമാര്‍ എല്ലാവരും നല്ല ആയുര്‍വ്വേദവൈദ്യന്മാര്‍ ആയിരുന്നു..

അശോക് കർത്താ said...

ആര്യവേപ്പ്‌ ഔഷധമൂല്യത്തോടെ ഇരിക്കണമെങ്കില്‍ ചിലസാഹചര്യങ്ങളില്‍ വളരണം 1. ഭൂപ്രകൃതി. 2. കാലാവസ്ഥ. ഇതു യൂറോപ്പിലും അമേരിക്കയ്യിലും നമ്മുടെതുമായി സമാനമല്ല. പിന്നെ അതിന്റെ പ്രൊസസ്സ്‌. അതു അവര്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. അങ്ങെനെ ആയിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്‍ അതു നേരത്തെ ഉപയോഗിച്ചേനെ. അവര്‍ യാങ്കികളെ അപേക്ഷിച്ച്‌ തന്തക്ക്‌ പിറന്നവരായതു കൊണ്ട്‌ സസ്യജാലങ്ങളുടെ വര്‍ഗ്ഗീകരണം ണ്ടത്തി വയ്ക്കുക മാത്രമേ ചെയ്തുള്ളു. ഇന്ത്യയിലെപ്പോലെ തന്നെ ആയുര്‍വ്വേദ പാരമ്പര്യം റെഡ്‌ ഇന്‍ഡ്യര്‍ക്കുമുണ്ട്‌. പക്ഷെ അതു തൊടാന്‍ അറയ്ക്കും. പേടിയാണു. അന്ധവിശ്വാസമുണ്ട്‌ അവരെപ്പറ്റി.

krish | കൃഷ് said...

നല്ല ലേഖനം.
താങ്കളുടെ പഴയ ലേഖനങ്ങളും വായിച്ചു. എല്ലാവരും വായിച്ചിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങള്‍.

കരീം മാഷ്‌ said...

ഇത്തരം ഇന്‍ഫോര്‍മേറ്റീവായ സൃഷ്ടികള്‍ കാണാമറയത്തു കിടക്കുന്നതു കൂടിയാണ് ഞാന്‍ ബ്ലോഗിനെ ഇപ്പോള്‍ കൂടുതല്‍ പ്രേമിക്കാത്തത്. ആവശ്യമില്ലാത്തതിനു കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. അനിവാര്യ്മായതു അടഞ്ഞു തന്നെ കിടക്കുന്നു.

asdfasdf asfdasdf said...

ഇപ്പൊ പിന്മൊഴികളില്‍ വന്നിട്ടുണ്ട് അശോകേട്ടാ..

sanju said...

ആയുര്‍വേദത്തിലും സര്‍ജറി ഉണ്ടായിരുന്നു എന്നുള്ളത് പുതിയ അറിവ്..thanks for sharing.

വേണു venu said...

വളരെ നല്ല ലേഖനം.
ഇവിടെ എന്തോ ഈ ലിങ്കിനു് പ്രാധാന്യം ഉണ്ടെന്നു തോന്നുന്നു. ഇതാണതു്.-അദ്ദേഹം പറഞ്ഞു പോയതു്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വളരെ നല്ല ലേഖന്മ്‌ ഇനിയും ഇതുപോലെ എഴുതുമല്ലൊ.
ബുദ്ധമതാവിര്‍ഭാവത്തോടെ ആയുവേദത്തിലെ ശസ്ത്രക്രിയക്ക്‌ വന്ന അപചയം ഞാന്‍ അക്ഷരശാസ്ത്രത്തില്‍ ഒരിക്കല്‍ സൂചിപ്പിച്ചപ്പോള്‍ ഡാലി ഒരു സംശയം ചോദിച്ചിരുന്നു അതെങ്ങനെയാണെന്ന്‌ അത്‌ ഇവിടെ വ്യക്തമായി എന്നു കരുതുന്നു.

സസ്നേഹം
പണിക്കര്‍

സുമേഷ് said...

എന്തിനാണു നമ്മള്‍ സ്കൂളിലും കോളേജിലും ശരീരത്തിന്റെ വിവിധ ഭാ‍ഗങ്ങളെപ്പറ്റിയും അവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, കെമിസ്ട്രിയിലെ മൂലകങ്ങളെപ്പറ്റിയും പഠിച്ചത്? നമ്മുടെ കുട്ടികള്‍ ഇനിയും അതു പഠിക്കണോ? അവരെ നമ്മള്‍ക്കു പഞ്ചഭൂതങ്ങളെപ്പറ്റിയും ത്രിദൊഷങ്ങളെപ്പറ്റിയും പഠിപ്പിക്കാം.അവര്‍ക്കു നമ്മള്‍ പോളിയോ വാക്സിനുകള്‍ കൊടുക്കാതിരിക്കാം.അല്ലെങ്കില്‍ നമ്മള്‍ പറയുന്നതു double standard ആയിപ്പോവും.
അഭിപ്രായം പറയുക പ്ലീസ് !!

Kaippally കൈപ്പള്ളി said...

bloggle
അങ്ങേര്‍ അങ്ങന പറഞ്ഞാടെ?

ഒന്നീ മൊട്ട അല്ലെങ്കി കുടുമി. ഇതിന്റെ രണ്ടിന്റേം എടയില്‍ ഒന്ന് ശിലിച്ച് നോക്ക്.

ഭാരതത്തിലെ വൈദ്യ ശാസ്ത്രത്തിന്റെ ചരിത്രം എത്രമാത്രം ശ്രേഷ്ടമാണെന്ന് പറയുന്നതില്‍ ആത്മാഭിമാനം കൊള്ളണം. വേണ്ടെ?

വേണ്ടെങ്കി സ്ഥലം വിട്.

Unknown said...

BLOGGLE,
ഒന്നുങ്കി നെഞ്ചത്ത് അല്ലെങ്കില്‍ പുറത്ത് എന്നല്ലാതെ രണ്ടിനേയും കുറിച്ച് പഠിച്ച് അവയുടെ രണ്ടിന്റേയും ഗുണങ്ങള്‍ അനുഭവിച്ച് കൂട അല്ലേ. വാതം വന്നാല്‍ പെയിന്‍ കില്ലര്‍ തിന്നുന്നതിനേക്കാള്‍ പലപ്പോഴും കഷായം ഫലം ചെയ്യും, ആക്സിഡന്റായാല്‍ നവരക്കഞ്ഞിയേക്കാള്‍ ആന്റി ബയോട്ടിക്കുകളും. എന്തേ എല്ലാം ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയില്ല എന്ന്.

ആയുര്‍വേദം എന്ന് പറഞ്ഞാല്‍ പോളിയോ വാക്സിന്‍ കൊടുക്കരുത് എന്ന് എങ്ങനെ ഉടന്‍ ചിന്തിക്കുന്നു? എങ്കിലും ചില ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ക്കപ്പുറം ശസ്ത്രക്രിയ മുഴുവനായും പാശ്ചാത്യര്‍ ആര്‍ഷഭാരതീയരുടെ ആന്‍സര്‍ പേപ്പര്‍ കോപ്പിയടിച്ചതാണെന്നൊന്നും പറയാന്‍ വയ്യ. അവരും സ്വന്തം നിലക്ക് നയിച്ച് കണ്ടു പുടിച്ചതാണ് പലതും. എല്ലാം ആര്‍ഷന്റെ എന്ന് പറയുന്നതും പഴയ ഗ്രന്ഥങ്ങളിലെ മുറിഞ്ഞ വാചകങ്ങള്‍ക്ക് സ്വന്തം അര്‍ത്ഥം നല്‍കി അത് സ്ഥാപിക്കുന്നതും ശരിയല്ല. (ഈ പോസ്റ്റുമായി ചേര്‍ത്ത് വായിക്കാന്‍ വേണ്ടി പറഞ്ഞതല്ല)

ദേവന്‍ said...

പ്രിയ അശോക്‌,
ശസ്ത്രക്രിയ ഹിംസ അടങ്ങുന്നതാണെന്ന ബുദ്ധമതത്തിന്റെ അനുമാനത്തിന്റെ ഫലമായി ശല്യതന്ത്രം നഷ്ടപ്പെട്ടെന്നു മാത്രമാണ്‌ ഇതുവരെ വിചാരിച്ചിരുന്നത്‌. ശ്രീബുദ്ധനു ശസ്ത്രക്രിയ നടത്തിയ കഥ ആദ്യമായി കേള്‍ക്കുകയാണ്‌ നന്ദി.

എന്നാല്‍ മിച്ചം വന്ന ഭാഗങ്ങളെങ്കിലും ക്രോഡീകരിച്ചതിനും (ഉദാ. വാഗ്ഭടാചാര്യര്‍) കേരളം പോലെയുള്ള സ്ഥലങ്ങളില്‍ വ്യാപകമായി പൊതുജനത്തിനു പറഞ്ഞുകൊടുക്കുകയും (അഗസ്ത്യാദി മുനികള്‍ ഉദാ. കുടുംബം ജാതി എന്നീ പൂഴ്ത്തിവയ്പ്പുകളില്‍ നിന്നും ആയുര്‍വേദത്തിനെ തുറന്നു വിട്ടതിലും ബുദ്ധമതതം വളരെ വലിയ പങ്കു വഹിച്ചില്ലേ?

താങ്കളുടെ ബ്ലോഗ്‌ ഇന്നാണു കണ്ടത്‌. താഴെ അലോപ്പതിയെക്കുറിച്ച്‌ നിശിതമായൊരു വിമര്‍ശനം കണ്ടിരുന്നു. അതുകൊണ്ട്‌ ആയുര്‍വേദത്തിന്റെ ഇന്നത്തെ അവസ്ഥയെ ആ വെളിച്ചത്തില്‍ ഒന്നു വിലയിരുത്തുന്നത്‌ അസ്ഥാനത്താവില്ലെന്നു കരുതുന്നു:

1. ഓരോ ദിവസവും പുതിയ അറിവുകള്‍ അന്വേഷിക്കാത്ത, കണ്ടെത്താത്ത
സ്വയം തിരുത്താത്ത ശാസ്ത്രങ്ങളെല്ലാം കാലഹരണപ്പെടും. ആയുര്‍വേദത്തില്‍ അത്‌ അലോപ്പതിയോട്‌ തട്ടിച്ചു നോക്കുമ്പോള്‍ തുലോം തുച്ഛമാണ്‌. വേദകാല അറിവുകള്‍ അക്കാലത്തെ മറ്റു സംസ്കാരങ്ങളെക്കാള്‍ വലുതായിരിക്കാം, എന്നാല്‍ അത്‌ പരിപൂര്‍ണ്ണമോ ഇന്നത്തേതിനോട്‌ തുലനം ചെയ്യാവുന്നതോ അല്ല.

2.പിഴവുകളെന്തോ ആകട്ടെ, ഒരു എത്തിക്കല്‍ കോഡും റെഗുലേറ്ററി ബോഡിയും അലോപ്പതിക്കുണ്ട്‌, ആയുര്‍വേദ ചികിത്സകര്‍ പരമാധികാരത്തില്‍ വര്‍ത്തിക്കുന്നു.

3. മാറ്റപ്പെടേണ്ട വിശ്വാസങ്ങളെ കണ്ടുകഴിഞ്ഞാല്‍ അലോപ്പതി അത്‌ ക്ഷണം തിരുത്തുന്നു- അതൊരു രോഗി പറഞ്ഞു കൊടുത്താല്‍ പോലും (ഉദാ പ്രിറ്റിക്കിന്‍ എന്ന രോഗി ഹൃദ്രോഗത്തിനു complete bed rest for rest of the life എന്ന അല്ലോപ്പാത്തുകളുടെ വിശ്വാസത്തെ തിരുത്തി പരകോടി മനുഷ്യരെ രക്ഷിച്ചു). ആയുര്‍വേദം പിടിവാശികളിള്‍ കുരുങ്ങി കിടപ്പാണ്‌ (ഉദാ ആര്‍സെനിക്ക്‌ മെര്‍ക്കുറി തുടങ്ങിയ ലോഹങ്ങളൂടെ കാര്യം)

4. വ്യാജനെയും ഒറിജിനലിനെയും തിരിച്ചറിയാനോ അംഗീകൃത ചികിത്സാരീതി എതെന്നറിയാനോ മാര്‍ഗ്ഗമൊന്നുമില്ല. നാട്ടില്‍ വരുന്ന സായിപ്പിനെയും സിനിമാക്കാരനേയും പിടിച്ച്‌ നവരക്കിഴിയിും ഇട്ട്‌ എണ്ണത്തോണിയില്‍ പിഴിയുന്ന സമ്പ്രദായക്കാരെ മുട്ടിയിട്ട്‌ കേരളത്തില്‍ നടക്കാന്മേലാ ഈയിടെ. തടി കൂട്ടും തടി കുറക്കും ഹൃദയധമനിയിലെ ബ്ലോക്ക് മൂന്നു ദിവസം കൊണ്ട്‌ മാറ്റും എന്നു തുടങ്ങി കുട്ടിച്ചാത്തന്‍ സേവയുടെ പരസ്യത്തെക്കാല്‍ ക്ഷ്ടമായ പരസ്യം (വൈദ്യന്റെ കീര്‍ത്തി മാത്രമേ അവനു പരസ്യമാകാവൂ എന്നും രോഗിയെ ക്ഷണിക്കരുതെന്നും ഉള്ള ഭാഗവും അഷ്ടാംഗ്ര ഹൃദയത്തില്‍ നിന്നും ഡിലീറ്റ്‌ ആയോ ആവോ) പത്മനാഭന്‍ വൈദ്യന്റെ കാമിലാരി എടുത്ത്‌ വൈറസ്‌ മജീദ്‌ എയിഡ്സിനു ചികിത്സിച്ചപ്പോള്‍ പോലും ആരും അനങ്ങിയില്ല.

5. ഡൊക്യുമെന്റേഷന്‍, ശരിയായ രീതിയിലുള്ള പരിചരണം, വില നിയന്ത്രണം, ഗുണ നിലവാരം ഉറപ്പാക്കല്‍ തുടങ്ങിയവയൊന്നും വേണ്ട രീതിയില്‍ നടക്കുന്നില്ല.

ആയുര്‍വേദം നശിച്ചെന്നോ ഉപയോഗശൂന്യമായെന്നോ പറഞ്ഞതല്ല, അവശ്യം അലോപ്പതിയില്‍ നിന്നും കണ്ടു പഠിക്കേണ്ട പാഠങ്ങള്‍ അതിനുമുണ്ടെന്ന് തോന്നുന്നു എന്നേ അര്‍ത്ഥമാക്കിയുള്ളു.

അശോക് കർത്താ said...

ദേവരാഗം പറഞ്ഞത്‌ അലോപ്പാത്തുകളുടെയും മെഡിക്കല്‍ ബിസിനസ്സുകാരുടേയും വീക്ഷണമാണു. അതില്‍ ശരിയെന്നു തോന്നിക്കുന്നവിധത്തില്‍ അസത്യം അടക്കം ചെയ്തിരിക്കുന്നു. ആധുനിക ആയുര്‍വ്വേദം അലോപ്പതിയുടെ തന്നെ മറ്റൊരു പതിപ്പാണു. അതിനെ ആയുര്‍വ്വേദമായി തെട്ടിദ്ധരിക്കരുതു. ദേവരാഗത്തിനു പൂര്‍ണ്ണമായ വിശദീകരണം പുറകെ തന്നുകൊള്ളാം. ഒപ്പം ബ്ലോഗിളിനും.

nalan::നളന്‍ said...

ദേവാ,
രക്തം, കഫം, മലം, മൂത്രം.. തുടങ്ങിയവ രോഗനിര്‍ണ്ണയത്തിനായി ഉപയോഗിച്ചിരുന്ന രീതി വളരെ ശാസ്ത്രീയമായ ഒന്നായിട്ടാണെന്നിക്കു തോന്നിയിരുന്നത്.(ജ്യോതിഷം പോലെ ശുദ്ധ തട്ടിപ്പല്ലെന്നു !) അതുകൊണ്ടു തന്നെ ആയൂര്‍വ്വേദത്തെപറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്.

ചില സംശയങ്ങള്‍. ഇവയെ ആസ്പദമാക്കി ഒരു പോസ്റ്റായി ഇട്ടാലും മതി ദെവ്സേ
1. സസ്യങ്ങളിലും മറ്റുമുള്ള ഔഷധമൂല്യം എങ്ങിനെയാണു നിര്‍ണ്ണയിക്കുന്നത്. സസ്യങ്ങളുടെ ഘടനയെപ്പറ്റിയുള്ള കാഴ്ചപ്പാടും. അലോപ്പതിയൊക്കെ ചെയ്തിരുന്നതും ഇപ്പോഴും ചെയ്യുന്നതും പോലെ trial and error ആണോ?
2. നേരത്തെ പറഞ്ഞ് പോലെ രോഗനിര്‍ണ്‍നയത്തെപ്പറ്റി കൂടുതല്‍ വിശദമായി.
3. രോഗാണുക്കളെപ്പറ്റിയുള്ള കാഴ്ചപ്പാട് (രോഗവുമായുള്ള ബന്ധത്തെ ആസ്പദമാക്കി)
4. ശരീര ഘടനയെപ്പറ്റിയുള്ള കാഴ്ചപ്പാട് (കോശങ്ങളെപ്പറ്റിയും)


പിന്നെ പ്രകൃതിശക്തി, ദൈവം, പിശാച്, മരപ്പട്ടി, quantum, negative energy, aura, equilibrium, magnetic force എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്ന രീതിയിലാവാതെ വരാന്‍ വേണ്ടിയാണു ദേവനോടാവശ്യപ്പെട്ടത് :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇന്നലെ ഇതു വായിച്ചെങ്കിലും അത്ര നിശ്ചയം പോരാഞ്ഞതിനാലാണ്‌ ചോദിക്കാതിരുനത്‌. ഞാന്‍ എന്റെ സഹപാഠികളോടും അന്വേഷിച്ചു പക്ഷേ ബുദ്ധമതാവിര്‍ഭാവത്തോടു കൂടി ആയുര്‍വേദത്തിലെ ശസ്ത്രക്രിയ ലുപ്തപ്രചാരമായി എന്നല്ലാതെ, ഇങ്ങനൊരു കഥ ഞങ്ങള്‍ പഠിച്ചിരുന്നില്ല ആയുര്‍വേദചരിത്രത്തില്‍.

ആധികാരികം തന്നെയായിരിക്കും എന്നു കരുതുന്നു, കാരണം ഞങ്ങള്‍ ബുദ്ധന്റെ മരണത്തെ കുറിച്ചു വേറൊരു തരത്തിലുള്ള കഥയാണ്‌ കേട്ടിരിക്കുന്നത്‌.

sanju said...

ആയുര്‍വ്വേദം അപൗരുഷേയമാണെന്നും പ്രകൃതിയില്‍ ലീനമാണെന്ന് പറഞ്ഞല്ലോ..എന്നാള്‍ പ്രകൃതിക്ക് തന്നെ മനുഷ്യന്റെ വിളയാട്ടം കാരണം drastic ആയിട്ടുള്ള മാറ്റങ്ങള്‍ ഉണ്ടാകുമ്പൊള്‍ ആയുര്‍വ്വേദത്തിന് എന്ത് പറ്റും..
മറ്റൊരു ചോദ്യം (in the same lines of what nalan had commented)-
ഒരു രോഗത്തിന് ചില അപൂര്‍വ്വ സസ്യങ്ങളും മറ്റും പ്രത്യേക അളവില്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ ഔഷധങ്ങള്‍ ഫലപ്രദമാകുമെന്ന് എങ്ങനെയാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ ഈ ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സസ്യങ്ങള്‍ ലഭിക്കുവാന്‍ തന്നെ ബുദ്ധിമുട്ടായിട്ടുള്ള ഈ കാലത്ത് STD ബൂത്ത് പോലെ രാജ്യത്തുടനീളം പൊട്ടിമുളച്ചിട്ടുള്ള ആര്യവൈദ്യശാലകളില്‍നിന്നും ലഭിക്കുന്ന മരുന്നകളെ എങ്ങനെയാണ് വിശ്വസിച്ച് അകത്താക്കുന്നത്...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ സഞ്ജു,

അവസാനത്തെ വരികളോട്‌ യോജിക്കുന്നു.

മരുന്നുകള്‍ ഓരോന്നിനും ഇത്ര സമയം വരെയേ പ്രവര്‍ത്തനശേഷി ഉള്ളു എന്ന്‌ കൃത്യമായി നിര്‍വചിച്ചിട്ടുള്ള ആയുര്‍വേദത്തില്‍ ചൂര്‍ണ്ണങ്ങളൊക്കെ ഉണ്ടാക്കി മാസങ്ങളോളം വച്ച്‌ കച്ചവടം ചെയ്യുന്നതും,

"ഋഷയസ്ത്വേവ ജാനന്തി യോഗസംയോഗജം ഫലം" എന്നു പറഞ്ഞ ആയുര്‍വേദത്തില്‍ benzoic acid പ്രിസര്‍വേറ്റീവാക്കി ചേര്‍ത്ത്‌ കഷായം വില്‍ക്കുന്നതും എല്ലാ അശാസ്ത്രീയം തന്നെ.

ഇതൊക്കെ കൊണ്ട്യു തന്നെയാണ്‌ ആയുര്‍വേദത്തിനെതിരേ ഇന്നുള്ള ഈ ആരോപണങ്ങള്‍ക്കും കാരണം.

പക്ഷെ എങ്ങനെയാണ്‌ ചെടികളുടെ പ്രവര്‍ത്തനം അറിഞ്ഞത്‌ എന്നു ചോദിച്ചാല്‍-
സര്‍പഗന്ധിയില്‍ നിന്നും reserpine പാശ്ചാത്യര്‍ വേര്‍തിരിക്കുന്നതിനു മുമ്പു തന്നെ സര്‍പഗന്ധാദി ഗുളികയും, ആടലോടകത്തില്‍ നിന്നും extract ചുമക്ക്‌ നല്ലതാണ്‌ എന്നു "കണ്ടുപിടിക്കുന്ന"തിനു മുമ്പു തന്നെ വാശാരിഷ്ടവും അതുപോലെ ആയിരക്കണക്കിന്‌ മറ്റ്‌ ഉദാഹരണങ്ങളും ഉണ്ട്‌ എന്ന്‌ ഓര്‍ക്കുമല്ലൊ.

അശോക് കർത്താ said...

രോഗചികില്‍സയില്‍ ചെടികളുടേതായ ഒരു കെമിസ്റ്റ്രിയുണ്ടു. അതിനെ ആസ്പദിച്ചാണു സ്വരസങ്ങള്‍ തയ്യാറാക്കുന്നത്‌. അതിനു ചെടിയുടെ രസം, വീര്യം, വിപാകം തുടങ്ങിയവ പഠിച്ച്‌ രേഖപ്പെടുത്തി വച്ചിട്ടുള്ളതു നോക്കും. അഷ്ടാംഗഹൃദയത്തിലൊക്കെ അതുണ്ട്‌. രാജനിഘണ്ടുവില്‍ വളരെ വിശദമായിത്തന്നെ ഈ പഠനം കാണാം. ഇതിനെ ആസ്പദമാക്കി തയ്യാര്‍ ചെയ്യുന്ന ഔഷധം പ്രയോജനപ്രദമാണെന്ന് അനുഭവം കൊണ്ട്‌ തെളിഞ്ഞിട്ടുണ്ട്‌. ഔഷധം പ്രയോഗിച്ചാല്‍ എന്തു ഫലം കിട്ടുമെന്നും പഠനമുണ്ട്‌. ആയൂര്‍വ്വേദത്തില്‍ എല്ലാത്തിനും പഠനവും രേഖപ്പെടുത്തലും ഉണ്ട്‌.
സഞ്ജുവിന്റെ ഒരു സംശയവും അതിനെ പിന്‍പറ്റിയ ഇന്‍ഡ്യാ ഹെറിറ്റേജിന്റെ സന്ദേഹവും ഒരു പരിധി വരെയെങ്കിലും മാറിക്കണുമല്ലോ
പിന്നെ STD ബൂത്ത്‌ പോലെയുള്ള വൈദ്യശാലകള്‍.... അവക്ക്‌ ആയുര്‍വ്വേദവുമായി ബന്ധമൊന്നും കല്‍പ്പിക്കേണ്ടതില്ല. അതു കച്ചവടമാണു. വേറെ ലാഭമുള്ള കച്ചവടം കാണുമ്പോള്‍ അവര്‍ അങ്ങോട്ട്‌ പൊയ്കോള്ളും.
ചെടികളുടെ ലഭ്യതയെക്കുറിച്ച്‌ ആശങ്കയൊന്നും വേണ്ടാ. ഇഷ്ടം പോലെ ലഭ്യമാണു. എന്നു കരുതി മരുന്നു കമ്പനികള്‍ മരുന്നുണ്ടാക്കാന്‍ അതാണു ഉപയോഗിക്കുന്നതു എന്നൊന്നും വിചാരിക്കരുതു. അതു വേറെ സാധനം. ആ മരുന്ന് മേടിച്ചുപയോഗിച്ചാല്‍ പുസ്തകത്തില്‍ പറയുന്ന ഫലം കിട്ടണമെന്ന് ശാഠ്യം പിടിക്കരുത്‌.

പുലിക്കോടന്‍ said...

ഡോ. എം. എസ്. വല്യത്താന്‍ ആയുര്‍വേദത്തെപ്പറ്റി എഴുതിയ Ayurvedic Biology - A Vision Document, Indian Academy of Sciences, Bangalore - ഈ ലിങ്കില്‍ നിന്നും കിട്ടും.
http://www.ias.ac.in/academy/dvdocs/ayurvis.pdf