ആരോഗ്യരംഗത്ത് ലോകനിലവാരം പുലർത്തുന്നതാണു കേരളം എന്നു ഒരു കാലത്ത് മലയാളി അഭിമാനിച്ചിരുന്നു. ഇന്നത് എത്തി നിൽക്കുന്നത് എവിടെയാണ്?
നിങ്ങൾക്ക് ഒരസുഖം ബാധിച്ചാൽ അതിനു ചികിത്സ ചെയ്യണം. അതിനു നിങ്ങൾ ഒരു ഡോക്ടറെ / ആശുപത്രിയെ സമീപിക്കുന്നു. അവിടെ നിങ്ങൾ പലവിധ പരിശോധനകൾക്ക് വിധേയമാകുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി മരുന്നുകൾ കഴിക്കുകയോ ശസ്ത്രക്രിയപോലുള്ള മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുകയോ ചെയ്യുന്നു. അസുഖം മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും.ചിലപ്പോൾ ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി മടങ്ങും. മിക്കപ്പോഴും അവശനായി മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. അപ്പോഴെല്ലാം മറ്റുള്ളവർക്ക് ബാദ്ധ്യതയും സ്വയം നിരാശ്ശനുമായിരിക്കും. എല്ലാവരാലും അവഗണിക്കപ്പെട്ട് പിന്നെ ഒരു ദിവസം മരിക്കും. അല്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധത്തിൽ തുച്ഛമാണു. ഇതൊക്കെയാണു സാധാരണ മലയാളി പേഷ്യന്റ്സിന്റെ സ്ഥിരം അനുഭവങ്ങൾ. ഈ അനുഭവത്തിൽ ആശുപത്രികൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും എന്തുമാത്രം പങ്കുണ്ട് എന്നു നമുക്കറിയാൻ ഒരു സംവിധാനം ഇന്നില്ല.
അല്ലെങ്കിൽ തന്നെ ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ അതു കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ. അപ്പോൾ അത് പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു സംവിധാനം ഇന്ത്യയിൽ ഇല്ല. ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന അന്ധവിശ്വാസം നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം ഉണ്ടാകണം. രോഗത്തിനു ചികിത്സമാത്രം നടത്തിയാൽ അതുണ്ടാവില്ല. കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ വേണം.
പനിയായി ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു. അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല. ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല.
അപ്പോൾ പിന്നെ എന്തു ചെയ്യണം? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം. നല്ല ഡോക്ടറാണെങ്കിൽ പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കും. അയാൾ സ്പെഷാലിറ്റി ആശുപത്രിയിൽ ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ പക്ഷെ കാക്കത്തൊള്ളായിരം ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്താനൊന്നുമല്ല. പണമുണ്ടാക്കാനുള്ള ഒരു വഴി. ടെസ്റ്റ് നടത്തണ്ടെങ്കിൽ അതയാൾ കുറിപ്പടിയിൽ സൂചിപ്പിക്കുകയോ വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട് ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ അതൊരു പരിരക്ഷയാകും. ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്. ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ വിനയായി. മാവേലിക്കരയിലെ ഒരു ഹൊസ്പിറ്റലിലാണത് സംഭവിച്ചത്. രോഗി കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു എന്നു മാത്രമല്ല ചികിത്സക്ക് അവരിൽ നിന്നു ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം അയാളിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.
കേരളത്തിന്റെ അയൽസംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക് കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു നായകനായി അഭിനയിച്ചത്.
അപകടക്കേസ്സുകളിൽ മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ പെട്ടെന്നു നടത്താറുണ്ട്. രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു ആർത്തിക്കാരയ ഭിഷഗ്വരവർഗ്ഗവും അവരുടെ മുതലാളിമാരും അതു ചെയ്യുന്നത്. മിക്കതും വെറുതെ. ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗിയുടെ അസ്ഥിയൊടിഞ്ഞെങ്കിൽ അതു മാറ്റി പ്ലേറ്റിടണമെന്നു അവർ പറയും. എന്നാൽ ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. അതവർ പറയില്ല. അസ്ഥിക്ക് സർജ്ജറി നടത്തണമെന്നു നിർബ്ബന്ധിക്കും. പക്ഷെ പക്ഷെ കീറികുറിക്കുന്നതല്ലാതെ വേറൊന്നും ചെയ്യില്ല. അതു കഴിഞ്ഞ് മരിക്കുമ്പോൾ അകത്ത് കമ്പിയിട്ടിട്ടുണ്ടോ എന്നാരും അന്വേഷിക്കാറില്ല. ശവം ദഹിപ്പിക്കുന്നവർക്കാണെങ്കിൽ സഞ്ചയത്തിന്റെയന്നു കമ്പിയുണ്ടായിരുന്നോ എന്നു വേണമെങ്കിൽ പരിശോധിക്കാം. പക്ഷെ സങ്കടത്തിനിടയിൽ അതിനാരും മിനക്കെടാറില്ല.
വേറൊരു കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ, ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ രഹസ്യമായി പറയും: “വിദേശത്തു ഇതിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ എത്തീട്ടില്ല.വേണമെങ്കിൽ വരുത്തിത്തരാം. എന്താ?”
അതു കൂടി ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു കമ്പനിയിൽ നിന്നും പണം.
വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം നടക്കുനുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു. രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു. ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല എന്റെ ഒരു സംശയമാണു.
അപ്പോൾ എവിടെയോ എലിയൊക്കെ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ മതിയോ?
രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?
ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?
ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടു?
മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?
നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?
അതിനൊക്കെ ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ, ഡോ.കെ.മാധവൻകുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ് കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.
ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.
ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?
Showing posts with label Medicine. Show all posts
Showing posts with label Medicine. Show all posts
Thursday, October 13, 2011
Thursday, November 18, 2010
ചില ചോദ്യങ്ങൾ ചില ഉത്തരങ്ങൾ
വേൾഡ് ഡയബറ്റിക്ക് ഡേയെക്കുറിച്ച് വന്ന പോസ്റ്റിനു ഇന്ത്യാഹെറിറ്റേജിട്ട കമന്റ് പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവയ്ക്ക് എന്റെ തോന്നലുകളാണു ഈ പോസ്റ്റ്.
ഇന്‍ഡ്യാഹെറിറ്റേജ്:
=അന്ധമായി ആധുനികവൈദ്യത്തോടു വിരോധം പുലര്‍ത്തുന്ന രീതിയില്‍ എഴുതാതെ. കാരണം അതില്ലായിരുന്നു എങ്കില്‍ ഇന്നുള്ള emergency ഒന്നും നമുക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല എന്നുള്ളത് ഒരു സത്യം ആണ്.
+ഒരു പരിധി വരെ. പക്ഷെ ആധുനിക വൈദ്യശാസ്ത്രം സമ്മാനിക്കുന്ന രോഗമാനേജുമെന്റിനു ശേഷമുള്ള രോഗിയുടെ അവസ്ഥ പരിഗണിച്ചാൽ emergency management നിസാരമാണെന്ന് മനസിലാകും. ഇന്ന് ഒരു രോഗവുമായി ആധുനിക വൈദ്യത്തെ സമീപിച്ചാൽ ആ വ്യക്തി എക്കാലവും ഒരു രോഗിയായി തുടരുന്ന അവസ്ഥയാണു കാണുന്നത്. അതാണോ ഒരു ചികിത്സാശാസ്ത്രത്തിന്റെ ഉദ്ദേശം? അങ്ങനെ രോഗാവാസ്ഥ നിയന്ത്രിതമായി മാത്രം തുടരുമ്പോൾ അയാൾക്ക് അയാളുടെ കുടുംബത്തിനു സമൂഹത്തിനു ഒക്കെ ഉണ്ടാകുന്ന പ്രയാസങ്ങൾ, സാമ്പത്തിക ബാദ്ധ്യതകൾ, കർമ്മരംഗത്തുണ്ടാകുന്ന തടസ്സങ്ങൾ ഒക്കെ ഒന്ന് ഓർത്തുനോക്കു. അവിടെ ഒരു വ്യതിയാനം ഉണ്ടാകാൻ ഡോക്ടറന്മാർ ആഗ്രഹിച്ചാലും മരുന്നു കമ്പനിക്കാരും, മെഡിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുന്നവരും ആശുപത്രി മാനേജുമെന്റും സമ്മതിക്കില്ല. ചികിത്സാരംഗം ഇന്ന് ഒരുപാട് മൂലധനവും മാൻപവറും ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന ഒരു വ്യവസായമാണു. അത് ലാഭത്തിൽ നടത്തിക്കൊണ്ടുപോകാൻ ഫൈനാൻഷ്യൽ മാനേജരന്മാരെ ഏൽപ്പിച്ചിരിക്കുകയാണു. ചികിത്സാരംഗത്ത് ഡോക്ടറന്മാർക്ക് ഒരു സ്വാധീനവും ഇന്നില്ല. അത് ഡോക്റ്ററന്മാർ മനസിലാക്കണം. രോഗികൾക്ക് ഗുണകരമല്ലാത്ത ആ അവസ്ഥയോട് ഡൊക്റ്ററന്മാർ പ്രതികരിക്കാതിരിക്കുമ്പോഴാണ് എന്നെ പോലെയുള്ള പൊട്ടന്മാർ കേറി ഇടപെടുന്നത്.
വേറൊന്നുള്ളത്. കഴിഞ്ഞ 5 വർഷം അലോപ്പതി ആശുപത്രികൾ എത്ര ടെർമിനൽ രോഗികളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്നൊരു കണക്ക് തരാമോ? അവരിൽ എത്ര പേർ സുഖമായി ജീവിച്ചിരിക്കുന്നു എന്നും.
ഇനിയുമുണ്ട് വേറൊരു ചോദ്യം: സ്പെഷാലിറ്റി, സൂപ്പർസ്പെഷാലിറ്റി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരിൽ എത്ര ശതമാനം സുരക്ഷിതമായി ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്? ഈ സ്പെഷാലിറ്റി/സൂപ്പർ സ്പെഷാലിറ്റികളാണല്ലോ ഇന്ന് ആരോഗ്യരംഗത്തിന്റെ അവസാനവാക്ക്. അത് കൊണ്ട് ചോദിച്ചതാണു. നമ്മുടെ കണ്മുൻപിൽ കാണുന്ന കാഴ്ചകൾ ശരിയാണൊ തെറ്റാണോ എന്നറിയാൻ മാത്രം!
ഇന്‍ഡ്യാഹെറിറ്റേജ്
=താങ്കളുടെ പല വാദങ്ങളും കൂടുതല്‍ പഠിക്കേണ്ടതു തന്നെ എന്നെനിക്കും അഭിപ്രായം ഉണ്ട്.
+നന്ദി. ഈ രംഗത്ത് പരിജ്ഞാനമുള്ളവർ കൂടുതൽ നന്നായി നിരീക്ഷിക്കുകയും ആഴത്തിൽ പഠനം നടത്തുകയും ചെയ്തു തുടങ്ങുമ്പോൾ എന്റെ പോസ്റ്റുകൾ അപ്രസക്തമാവും. അതിനു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഇന്‍ഡ്യാഹെറിറ്റേജ്
=ആദ്യകാലങ്ങളില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാനുള്ള ഔഷധങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പ്രമേഹരോഗികള്‍ അതിന്റെ ആദ്യ complications ആയ Diabetic keto acidosis പോലെ ഉള്ളവയാല്‍ ചെറു പ്രായത്തില്‍ തന്നെ മരിക്കുകയായിരുന്നു.
+ഇതൊരു പ്രസ്താവന മാത്രമായാണു ഞാൻ കരുതുന്നത്. ഒരു പുതിയ തത്ത്വമോ ഔഷധമോ പരിചയപ്പെടുത്തുന്നതിന്റെ മുന്നോടിയായി ഇറക്കുന്ന ലിറ്ററേച്ചറുകളിൽ പൂർവ്വപക്ഷമായി ഇത്തരം വാദങ്ങൾ ഉൾപ്പെടുത്താറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം എങ്കിലും ഇതിനു ആസ്പദമായ രേഖ ഏതാണെന്ന് പറഞ്ഞൂ തന്നാൽ ഉപകാരമായി. 1960 മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന പ്രമേഹരോഗികളുടെ എണ്ണം എത്രയാണു? ആധുനിക വൈദ്യം ചിട്ടയോടെ വേരുറപ്പിച്ച ഒരു കാലഘട്ടമാണത്. അന്നത്തെ ആശുപത്രി രേഖകളിൽ ഡോക്ട്രറെ സമീപിക്കുന്നവരിൽ എത്ര പ്രമേഹ രോഗികൾ ഉണ്ടായിരുന്നു? ഇന്നത്തെപ്പോലെ സ്പെഷലിസ്റ്റുകൾ വ്യാപകമല്ലാതിരുന്നതിനാൽ ഫിസിഷ്യന്മാരോ സിവിത്സർജ്ജന്മാരോ ആണു രോഗികളെ ആദ്യം കണ്ടിരുന്നത്. അവർ വിശദമായ ഒരു കുറിപ്പ് തയ്യാറാക്കിയ ശേഷമാണു ചികിത്സ തുടങ്ങിയിരുന്നത്. പലരും അത് സ്വന്തമായി കുറിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. താങ്കൾ പൊതുന്മക്കായി അത് നൽകുമെന്ന് വിശ്വസിക്കുന്നു.
എന്റെ അറിവിൽ സ്ത്രീകൾ ഡയബറ്റിക്കാകുന്ന കേസുകൾ അന്ന് നിസ്സാരമായിരുന്നു. അത് തന്നെ നല്ല വിദ്യാഭ്യാസവും പുറത്തൊക്കെ പോയി പരിചയവുമുള്ള സ്ത്രീകളിലേ കണ്ടിരുന്നുള്ളു.
അതു പോലെ പ്രമേഹം മൂർച്ഛിച്ച് മരിക്കുന്നവർ നന്നേ കുറവായിരുന്നു. അതിൽ നിന്നാണു ഇപ്പോൾ ജനസംഖ്യയുടെ 10%ലേക്ക് ഉള്ള പ്രമേഹരോഗികളുടെ ഈ വളർച്ച. അപ്പോൾ ന്യായമായും നാം അന്വേഷിക്കേണ്ട ഒരു ഭാഗമുണ്ട്. എന്തായിരുന്നു അന്ന് പ്രമേഹം വ്യാപകമാകാതിരുന്നതിനു കാരണം? ഭക്ഷണ രീതിയാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഇന്നത്തേക്കാൾ പ്രാകൃതമായിരുന്നു അന്ന് ഭക്ഷണരീതികൾ. ഇന്ന് നാം പഠിപ്പുള്ളവരും ഒരുപാട് കാര്യങ്ങൾ അറിയാവുന്നവരുമാണു. നാം ഇന്ന് മെഡിക്കൽ സയൻസിന്റെ നിർദ്ദേശാനുസരണം ശാസ്ത്രീയമായി ജീവിക്കാൻ ശ്രമിക്കുന്നവരാണു. ഭക്ഷണവും അതിനനുസരിച്ചാണു. ചപ്പു ചവറൊന്നും തിന്നില്ല. എല്ലാം ശാസ്ത്രീയമായി സംസ്കരണം ചെയ്യപ്പെട്ടവയാണു. എന്നിട്ടും ഈ വ്യതിയാനം ഉണ്ടാകുമ്പോൾ അത് പഠിക്കണ്ടെ? അതു പോലെ, അന്ന് പ്രമേഹത്തിനു ആധുനികമല്ലാത്ത ചികിത്സാ ശാസ്തങ്ങളിൽ പഠനം നടന്നിരുന്നോ അവയിൽ എന്തെങ്കിലും പ്രതിവിധി ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അതേപ്പറ്റി ഒരു പഠനം നടത്തി പ്രയോജനപ്പെടുത്തുകയല്ലെ നാമിപ്പോൾ ചെയ്യേണ്ടത്? ഇത് പോലെ ഒരു ചിന്തയായിരിക്കില്ലെ ഡോ.എം.എസ്.വല്യത്താനേപ്പോലെ പ്രതിഭാശാലിയായ ഒരു ഡോക്ടറെ ചരകന്റെ ഈട്‌വയ്പിലേക്ക് നയിച്ചത്. ആ പാത എല്ലാവരും തുടരുകയല്ലെ യുക്തം?
ഇന്‍ഡ്യാഹെറിറ്റേജ്
=ഇന്‍സുലിന്‍ പോലെ ഉള്ള മരുന്നുകള്‍ വന്നതിനു ശേഷം ആണ് രോഗികളുടെ ജീവിതകാലം നീണ്ടത്.
അപ്പോഴാണ് പ്രമേഹത്തിന്റെ തന്നെ മറ്റു complications പുറമെ വരാന്‍ തുടങ്ങിയത് .
+ഇത് പറഞ്ഞു കഴിഞ്ഞിട്ട്.......................
ഇന്‍ഡ്യാഹെറിറ്റേജ്
=അതിനെ ചികില്‍സയുടെ അനന്തരഫലം ആയി ഉണ്ടാകുന്നു എന്ന് എഴുതുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്.
+ഇതെങ്ങനെ ശരിയാകും? താങ്കൾ തന്നെ പറയുന്നു പ്രമേഹത്തിന്റെ കോമ്പ്ലിക്കേഷൻ അതിന്റെ ആധുനിക ചികിത്സയുടെ ഫലമാണെന്ന്. എനിക്കും അത്രയേ അഭിപ്രായമുള്ളു. എനിക്ക് വിവരക്കേട് പറയാം. താങ്കൾ അത് പറയരുതായിരുന്നു. പിന്നെ, ഇൻസ്യുലിൻ രോഗിയുടെ ജീവിത ദൈർഘ്യം കൂട്ടുന്നുണ്ടെന്ന് പറയുന്നത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അനുഭങ്ങൾ മറിച്ചാണു.
ശാസ്ത്രജ്ഞനുൾപ്പെടെ ഈ ജനം എന്ന സാധനം ശാസ്ത്രത്തേക്കാൾ അന്ധവിശ്വാസങ്ങളിലാണു ഇന്ന് ജീവിക്കുന്നത്. മറ്റുള്ളവർ കുറച്ചിൽ പറയേണ്ട എന്ന് വിചാരിച്ച് ശാസ്തത്തെ പുകഴ്ത്തി പറയും. പക്ഷെ സമാന്തരവഴികൾ തേടിപ്പോവുകയും ചെയ്യും. ദൈവവിശ്വാസവും ലാടവൈദ്യവുമൊക്കെ കൂടുതൽ കൂടുതൽ പ്രസക്തമാകുന്നത് ഇങ്ങനെയാണു.

മേമ്പൊടി:
മെഡിക്കൽ ശാസ്തമെന്നല്ല ആധുനികമായ ഒരു ശാസ്ത്രവും ഇന്ന് ആ പേരിനോട് നീതിപുലർത്തുന്നവയല്ല. ശാസ്ത്രഗവേഷണങ്ങൾ ഒക്കെ ഏതാണ്ട് 1930ലെ അവസ്ഥയിൽ തുടരുകയാണു. പിന്നെ നമുക്ക് മുന്നിൽ കാണുന്ന കളർഫുൾ കാര്യങ്ങൾ ടെക്നോളജിയുടെ വികാസവും പ്രയോജനപ്പെടുത്തലുമാണു. അവയ്ക്കു മീതേ ശാസ്ത്രജ്ഞന്മാർക്ക്/ഡോക്ട്രറന്മാർക്ക് ഒരു കണ്ട്രോളുമില്ല. പിന്നെ ഒരു തൊഴിലായത് കൊണ്ട് അവരൊക്കെ അതിനെ ന്യായീകരിക്കാൻ ഇറങ്ങുന്നു എന്നു മാത്രം.ശാസ്ത്രജ്ഞനുൾപ്പെടെ ഈ ജനം എന്ന സാധനം ശാസ്ത്രത്തേക്കാൾ അന്ധവിശ്വാസങ്ങളിലാണു ഇന്ന് ജീവിക്കുന്നത്. മറ്റുള്ളവർ കുറച്ചിൽ പറയേണ്ട എന്ന് വിചാരിച്ച് ശാസ്തത്തെ പുകഴ്ത്തി പറയും. പക്ഷെ സമാന്തരവഴികൾ തേടിപ്പോവുകയും ചെയ്യും. ദൈവവിശ്വാസവും ലാടവൈദ്യവുമൊക്കെ കൂടുതൽ കൂടുതൽ പ്രസക്തമാകുന്നത് ഇങ്ങനെയാണു.
Monday, November 15, 2010
വേൾഡ് ഡയബറ്റിക് ഡേ

ലോകത്തിലെ അഞ്ചു പ്രമേഹരോഗികളിൽ ഒരാൾ ഇന്ത്യാക്കാരനാണെന്ന കണക്കിലെ കളി രണ്ടു ദിവസമായി മാദ്ധ്യമങ്ങളിൽ കളിക്കുകയാണു. അത് അഞ്ച് കോടിയോളം വരും. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും 5 കോടി പ്രമേഹരോഗികളോ എന്ന് അത്ഭുതപ്പെടരുത്. നാമമാത്ര പ്രമേഹരോഗികളിൽ നിന്നാണു നാം 5 കോടിയിലെത്തി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ചൈന നമുക്ക് പിറകിലാണു. 4.3 കോടി. അമേരിക്കയിൽ 2.7 കോടി. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന ശുഭപ്രതീക്ഷയിലാണു വൈദ്യവ്യവസായം. ജനസംഖ്യയുടെ 10% എന്ന ഈ നിരക്ക് അമേരിക്ക നേരത്തെ ആർജ്ജിച്ചു കഴിഞ്ഞു. ഇനി നമ്മൾ എന്തിനു മടിച്ചു നിൽക്കണം?
ലോക പ്രമേഹദിനത്തിന്റെ അവതരണത്തിനായി സൂട്ടും കോട്ടും സ്റ്റെത്തുമിട്ട് വൈദ്യമാനേജറന്മാർ രണ്ടുദിവസമായി മാദ്ധ്യമങ്ങൾ നിറഞ്ഞു നിന്നു. ഈ മൂന്നാം ലോകത്തിന്റെ ആരോഗ്യകാര്യത്തിൽ അവർക്കുള്ള ശുഷ്കാന്തി കണ്ട് എങ്ങനെ അത്ഭുതപ്പെടാതിരിക്കും? അപകടത്തിലെങ്ങാനം പെട്ട് തലപൊട്ടി ആശുപത്രിയിൽ എത്തിയാൽ പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്ചതിന്റെ കലിപ്പ് തീർക്കാൻ ഒരു ചിട്ടെഴുതി മെഡിക്കൽ കോളേജിലേക്ക് വിടുന്ന ജില്ലാ ആശുപത്രി അധികൃതരാണു നമുക്ക്. തല തുന്നിക്കെട്ടാനും പഞ്ഞിവെച്ച് ചോരയൊപ്പി സമാധാനിപ്പിക്കാനും വൈദ്യം പഠിച്ച വേറെ ആൾ കൂടെ വേണം. അല്ലെങ്കിൽ ചോരയൊലിച്ചു തന്നെ മെഡിക്കൽ കോളേജിലേക്ക് യാത്ര!
5 കോടി പ്രമേഹികൾ എന്നത് വൈദ്യബിസിനസ്സിൽ കൊച്ചുകാര്യമല്ല. അമേരിക്കക്കാരന്റെ തരം നിയന്ത്രണമൊന്നുമില്ലാത്ത ഈ നാട്ടിലെ മെഡിക്കൽ രംഗത്ത് ഒന്നോർത്താൽ അതൊരു ചാകര തന്നെയാണു. അത് വാരിയെടുക്കാനുള്ള തത്രപ്പാടിലാണു എല്ലാ ഡയബറ്റീഷന്മാരും. അതിൽ അച്ഛനമമ്മാരുടെ പേരും പ്രശസ്തിയും ഉള്ളവർക്ക് കൊടും ചാകര!!
പാങ്ക്രിയാസ് എന്ന അവയവം ഇൻസുലിൻ പുറപ്പെടുവിക്കാതെ ശരീരത്തിൽ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നതാണു പ്രമേഹകാരണമായി സയൻസ് പറയുന്നത്. എന്താ അത് ആ തരവഴികേട് കാണിക്കുന്നതെന്ന് ഇന്നും സയന്റിസ്റ്റുകൾക്ക് അത്ര നിശ്ചയമില്ല. ചില ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു ചികിത്സ.
ടൈപ്പ് 1 രോഗത്തിൽ ഇൻസുലിനെ ആരോ തിന്നു കളയും. ഗ്ലൂക്കോസിന്റെ അളവ് അങ്ങനെയാണു കൂടുന്നത്. അത് ഏതേലും കീടാണു പറ്റിക്കുന്നതാണോ എന്നറിയില്ല. പിന്നത്തെ ഒരു കാരണം കൈവിഷമാണു. കൈവിഷം എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. നമ്മുടെ മന്ത്രവാദികളുടെ സബ്ജക്റ്റായ കൈവിഷമല്ല ഇത്. ഇരുമുടി കെട്ടുമായി മലകയറുമെങ്കിലും ഡോക്ടറന്മാർ അന്ധവിശ്വാസികളാണെന്ന് ആരും പറയില്ല. ഈ കൈവിഷം എന്നത്, കൈകൊണ്ട് ഉള്ളിൽ ചെന്നു പറ്റുന്നതെന്നേ അർത്ഥമാക്കേണ്ടതുള്ളു. ഭക്ഷണത്തിലൂടെ, മരുന്നിലൂടെ ഒക്കെ പ്രതിരോധം തകർക്കുന്ന രാസപദാർത്ഥങ്ങൾ ഉള്ളിൽ ചെന്നു പറ്റിയാൽ പ്രമേഹമുണ്ടാകും എന്നാണു ഒരൂഹം.
ടൈപ്പ് 2 ചേട്ടനാണെങ്കിൽ ഇൻസുലിന്റെ കുത്തൊഴുക്ക് കാരണം ഉണ്ടാകുന്നതാണു. പ്രായം, പൊണ്ണത്തടി, വ്യായാമക്കുറവ്, വാരിവലിച്ചുള്ള തീറ്റി, പാങ്ക്രിയാസിനുണ്ടാകുന്ന ചില രോഗങ്ങൾ ഒക്കെയാണു അതിനു കാരണമായി പറയുന്നത്.
ഏറ്റവും രസകരമായ ഒരു കാരണമുണ്ട്. പശുവിൻ പാൽ. കുഞ്ഞുന്നാളിൽ പാലുകൊടുത്താൽ അവൻ പ്രമേഹിയാകുമത്രെ! അതു കൊണ്ടാവും ഇപ്പോൾ ഗൈനക്കോളജിസ്റ്റുകൾ പശുവിൻ പാൽ വിലക്കുകയും നല്ല കമ്മീഷനുള്ള നെസ്ലേപ്പാൽ നിർദ്ദേശിക്കുകയും ചെയ്യുന്നത്. എന്നിട്ടും എവിടെ കുറയാൻ? പ്രമേഹരോഗികൾ മുന്നോട്ട് തന്നെ. പശുവിൻ പാൽ മാത്രം കുട്ടികൾക്ക് കുടിക്കാൻ ഉണ്ടായിരുന്ന ഒരു കാലത്ത് പ്രമേഹരോഗികൾ വിരളമായതെന്തുകൊണ്ടായിരുന്നു എന്ന് വിശദീകരിക്കാൻ ഡോക്ടറന്മാർ തയ്യാറാകുമോ?
ഇതിലൊന്നും ഡോക്ടറന്മാരെ കുറ്റം പറയാനാവില്ല. ലക്ഷങ്ങളും കോടികളും എറിഞ്ഞ് ഒരു ബിരുദം സമ്പാദിക്കുമ്പോൾ ചെലവ് കാശ് തിരിച്ച് പിടിക്കാനാവും എല്ലാവരും ആദ്യം ശ്രമിക്കുക. തന്റെ ഒപ്പം കളിച്ചു നടന്ന മീൻപെറുക്കി ചെക്കൻ സ്കോഡയിലും ബി.എം.ഡബ്ലിയൂവിലും ചെത്തി നടക്കുമ്പോൾ നാനോയിൽ ഇരമ്പി നെരങ്ങാൻ ആരാണാഗ്രഹിക്കുക? അതു കൊണ്ട് അവരെ വിടാം.
ഡയബറ്റിക് കച്ചവടത്തിനു കോപ്പുകൂട്ടുന്ന ‘രോഗകാരണങ്ങളി’ലെ തമാശകൾ മാത്രമാണിവിടെ പരാമർശ വിഷയം.
ചുമ്മാ വാരിവലിച്ചു തിന്ന് വെറുതേയിരുന്നാൽ പ്രമേഹം ഉണ്ടാകും എന്നൊരു സന്ദേശം എല്ലാം ഡോക്ടറന്മാരും കൊടുക്കാറുണ്ട്. അപ്പോൾ ഞാൻ വെറുതെ ആലോചിച്ചു. എന്തു കൊണ്ടാണു നമ്മൂടെ പഴയ നമ്പൂരാർക്കും നായർ ഈഴവ കാരണവന്മാർക്കും ഒന്നും ഈ രോഗം ഉണ്ടായില്ല. അടൂരിന്റെ എലിപ്പത്തായം കണ്ടവർക്കറിയാം പഴയ ഒരു കാരണവരുടെ സ്റ്റൈൽ. “രായമ്മോ” എന്നൊരൊറ്റ വിളി മാത്രമാണു അദ്ദേഹത്തിന്റെ അദ്ധ്വാനം. പിന്നെ പിള്ളാരേ ഉണ്ടാക്കലും. അതൊരു പത്ത് പതിമൂന്നെണ്ണം വരും. മൂന്നു നേരം മൃഷ്ടാന്നം (എലിപ്പത്തായത്തിലേ അല്ല). നെയ്യും എണ്ണയും ഇഷ്ടം പോലെ. ചോറാണെങ്കിൽ ഇടങ്ങഴി അരിയുടേത് ഒറ്റയാൾക്ക് വേണം. സദ്യക്കൊക്കെ പോയാൽ പായസം തവക്കണക്കിനു. എന്നിട്ടും അവർക്കാർക്കും വ്യാപകമായി ഡയബറ്റിസ് ഉണ്ടായില്ല.
വേറൊരു വിഭാഗമുള്ളത് ഗുജറാത്തികളാണു. മധുരത്തിൽ മുങ്ങാൻ മൂക്ക് മാത്രമേ അവർക്കു ബാക്കിയുള്ളു. പൊണ്ണത്തടി എന്ന് പറഞ്ഞാൽ പോര. പലരും എവിടെങ്കിലും ഇരുന്നാൽ പൊക്ലേൻ വേണം എടുത്ത് മാറ്റാൻ. അവർക്കും വ്യാപകമായി ഡയബറ്റിക്ക് ഉണ്ടായില്ല. ഇവർക്കൊന്നും കൊളസ്ട്രോളും അറ്റാക്കും ഉണ്ടായില്ല. മിക്കവരും എൺപതും നൂറും വയസ്സ് വരെ ജീവിച്ചു. ഏതാണ്ട് ആ ജീവിത ചര്യ തുടരുന്ന ഒരാൾ നമുക്കിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തൊണ്ണൂറ്റാറു വയസ്സായി. വലിയ ആരോഗ്യപ്രശ്നമൊന്നുമില്ല. മിക്ക സാമൂഹിക, രാഷ്ട്രീയ, നിയമ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെടുകയും ചെയ്യും. ആളിന്റെ പേരു പറഞ്ഞാൽ ആയുസ്സ് കുറയും എന്നൊരു അന്ധവിശ്വാസമുള്ളതു കൊണ്ട് പേര് പറയില്ല.
പ്രമേഹ രോഗികളെ ശ്രദ്ധിച്ചാൽ രസകരമായ ഒരു പന്തുകളിയുടെ ചിത്രം നമുക്കവരുടെ ജീവിതത്തിൽ കാണാം. ഡയബറ്റിക്കാകുന്ന രോഗികൾ ആധുനിക ചികിത്സ സ്വീകരിക്കുന്നിടത്ത് പന്ത് ഉരുണ്ട് തുടങ്ങുന്നു. ടെസ്റ്റ്, ഗുളിക, മധുരമില്ലാത്ത ചായ, ചപ്പാത്തിയൊക്കെയായി കുറേനാൾ കഴിയുമ്പോൾ ഡയബറ്റിക്ക് ഡോക്ടർ നീട്ടിയൊരടിയാണു. നെഫ്രോളജിസ്റ്റിനടുത്തേക്ക്. ചികിത്സ ഒരു വകയായിക്കഴിയുമ്പോൾ പ്രമേഹരോഗികൾ മിക്കവരും വൃക്ക രോഗത്തിനു വിധേയമാകുന്നത് കാണാം. പിന്നെ കോർട്ട് വൃക്കസദനത്തിലേക്ക് മാറും. അവിടുത്തെ ഫുട്ബോളുകളിയുടെ ഭാഗമായി വിദ്വാനോട് ആദ്യം ഉപ്പ് കുറയ്ക്കാൻ ആവശ്യപ്പെടും. അതു ചെയ്യുമ്പോ ദാ കിടക്കുന്നു ഷുഗർ താഴെ! ഗോൾ!! ഇത്രയും കാലം കൊണ്ടു നടന്ന ഷുഗർ കുറഞ്ഞു.(നേരത്തെ ഇത് നോക്കിയാപ്പോരാരുന്നോ എന്നപ്പോൾ ചിന്തിക്കില്ല) ഷുഗർ കുറഞ്ഞത് ശ്രദ്ധിക്കാൻ ഡയബറ്റിക്ക് കളിക്കാരൻ അവിടെ കാണില്ല!! കാരണം രണ്ടു ഡോക്ടറന്മാർ തമ്മിൽ കണ്ടാൽ മുറുമുറുക്കും. അല്ലെങ്കിൽ പെപ്സിയുടെ വേദിയായിരിക്കണം. അതെന്താ ഉപ്പു കുറയ്ക്കുമ്പോൾ മധുരം കുറയുന്നത്? എനിക്കറിയില്ല. പക്ഷെ അങ്ങനെ കാണുന്നുണ്ട്. അത്തിന്റെ ചുവട് പിടിച്ച് എന്തെങ്കിലും ഗവേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ല.
എന്തായാലും വൃക്ക ചികിത്സ തുടരുമ്പോൾ അതിന്റെ ബാക്കിയായി ഹൃദ്രോഗം ഉണ്ടായിക്കൊള്ളും. അപ്പോൾ വീശിയടിക്കുന്നത് കാർഡിയോളജിസ്റ്റിന്റെ അടുത്തേക്ക്!! പിന്നെ അയാളുടെ കാലിൽ കിടന്നുരുളുന്ന പന്താകും, രോഗി.മിക്കവാറും അങ്ങോരാകും ഫൈനൽ ഗോളടിക്കുന്നത്.
അപ്പോൾ പ്രമേഹം രോഗരാജനാണെന്ന് പറയുന്നത് വെറുതേയല്ല. അത് പലരേയും രാജാക്കന്മാരാക്കുന്നുണ്ട് . ഡയബറ്റിക്കിൽ തുടങ്ങിയാൽ എത്ര പേർക്കാണു കച്ചവടം ഒത്തു കിട്ടുന്നത്? ഡയബറ്റീഷനാകുന്നു ഈ വീടിന്റെ ഐശ്വര്യം എന്ന് ഓരോ സ്പെഷലിസ്റ്റ് ഡോക്ടറന്മാരും എഴുതി വക്കേണ്ടി വരും.
എനിക്ക് ആദ്യമായി പരിചിതമാകുന്ന ഡയബറ്റിക്ക് രോഗി എന്റെ അമ്മയാണു. ഏതാണ്ട് നല്ല പൊണ്ണത്തടി. വലിച്ചു വാരി തിന്നും. കഴിവതും പണിയൊന്നും എടുക്കില്ല. ഞങ്ങളെ ഊട്ടുക, പശുവിനോടും പട്ടിയോടും പുന്നാരം പറയുക,ജോലിക്ക് നിക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുക, ഉറങ്ങുക എന്നുള്ളതായിരുന്നു അമ്മയുടെ പ്രധാന തൊഴിൽ. അതിനിടയിൽ 56 വയസ്സുള്ളപ്പോൾ തൊലിപ്പുറമേ ചൊറിച്ചിൽ വന്നു. ഞങ്ങൾക്കുണ്ടായിരുന്ന ക്ലിനിക്കിലെ യുവഡോക്ടർ ഒരു മരുന്നു നൽകി. (മരുന്നിന്റെ പേർ ചോദിക്കരുത്. ഇപ്പോഴും അതു ഉപയോഗിക്കുന്ന ലക്ഷങ്ങൾ ഉണ്ട്. അവർക്കൊരു അങ്കലാപ്പുണ്ടാകണ്ട). ചൊറിച്ചിൽ മാറി. പക്ഷെ ഒന്നര മാസം കഴിഞ്ഞ് അമ്മ ഡയബറ്റിക്കായി. ഗുളികയിൽ തുടങ്ങി ഇൻസുലിനോളം പോയി. പഴന്തടിയായിരുന്നത് കൊണ്ടായിരിക്കണം വൃക്ക പിടിച്ചു നിന്നു. ഡയബറ്റിക് നെഫ്രോപ്പതിയിൽ എത്തിയില്ല. ദൈവത്തിനു സ്തുതി.
ഇവിടെ ഡയബറ്റിക്ക് ശാസ്ത്രജ്ഞന്മാർ പറഞ്ഞ ഒരു കാര്യം സത്യമാകുന്നു. ചില മരുന്നുകൾ പ്രമേഹമുണ്ടാക്കും. എന്നാലും ഇത്ര വ്യാപകമാകുന്നത് എന്തു കൊണ്ടാണു? ഇന്നത്തേക്കാൾ അപരിഷ്കൃതമായിരുന്നു പഴയ കാലം. അന്ന് ഇത്രത്തോളം ഉണ്ടായില്ല. ഇന്ന് വെടിപ്പുള്ളതും ശാസ്ത്രീയമായതുമായ ഭക്ഷണമുണ്ട്. WHO നിഷ്കർഷിക്കുന്ന രീതിയിലാണു നാം കുട്ടികളെ വളർത്തുന്നത്. പ്രഭാത സവാരി. ഹെൽത്ത് ക്ലബ്ബ് എല്ലാം ഉണ്ട്. ലോകനിലവാരത്തിലാണു വൈദ്യരംഗം. എന്നിട്ടും ആ നാട്ടിലാണു ഡയബറ്റിക്കുകൾ ഏറെയും.
ഇതെന്ത് വിരോധാഭാസം?
മേമ്പൊടി:
നംവംബർ 14 എന്ന് പറഞ്ഞാൽ ശിശുദിനം. ചാച്ചാ നെഹൃവിന്റെ ജന്മദിനം എന്നൊരു ലൈനായിരുന്നു പണ്ട്. ഇപ്പോഴത് മാറി. എന്ത് നേരു? എന്ത് ശിശു? വേൾഡ് ഡയബറ്റിക് ഡേ!
Friday, November 12, 2010
നിങ്ങളുടെ ഫ്രിഡ്ജ് സുരക്ഷിതമാണോ?

ഏതാണ്ട് മുപ്പത് കൊല്ലം മുമ്പാണു റെഫ്രിജറേറ്ററുകൾ എന്ന് ഫ്രിഡ്ജ് കേരളത്തിൽ വ്യാപകമാകാൻ തുടങ്ങിയത്. ഇന്ന് ഫ്രിഡ്ജില്ലാത്ത കേരളഭവനങ്ങൾ ചുരുക്കമാണു. ആദ്യകാലത്ത് പരിഷ്കാരത്തിന്റെ ചിഹ്നമായിരുന്നു. ഇന്ന് ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. തിരക്ക് പിടിച്ച ജീവിതമാണു മലയാളിയുടേത്. വിശേഷിച്ചും ഇടത്തരക്കാരന്റേത്. രാവിലത്തെ ട്രെയിൻ പിടിച്ച് ജോലിക്ക് പോകണം. അല്ലെങ്കിൽ ബസ്സിലോ ഇരുചക്രവാഹനങ്ങളിലോ. കുടുംബങ്ങളാണെങ്കിൽ അച്ഛൻ അമ്മ രണ്ട് മക്കൾ എന്ന രീതിയിൽ പരിമിത കുടുംബങ്ങളായി. ബന്ധുക്കൾ കൂടെ താമസിക്കുന്നില്ല. വീട്ടുജോലിക്ക് ആളെ കിട്ടാനുമില്ല. ഈ സമ്മർദ്ദത്തിനിടയിൽ ഒരു അനുഗ്രഹമായാണു ഫ്രിഡ്ജ് കടന്ന് വന്നത്.
ഭക്ഷണം മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്തതാണു. എന്നാൽ തിരക്കിനിടയിൽ അത് വേണ്ട വിധത്തിൽ ഉണ്ടാക്കിക്കൊടുത്ത് തൊഴിലിനു പോകാൻ വീട്ടമ്മക്ക് പ്രയാസമായി. മത്സരത്തിന്റെ കാലത്തെ തലമുറ കൂടി കുടുംബ ജീവിതം ആരംഭിച്ചപ്പോൾ പലർക്കും പാചകം അറിയുക കൂടി ഇല്ലാതായിത്തീർന്നു. വീട്ടിലെ അടുക്കളയിൽ സഹകരിച്ച് പഠിച്ചെടുക്കേണ്ട ഒന്നാണു പാചകം. പഠനത്തിനും തുടർന്നുള്ള മത്സരത്തിനും കുട്ടികളെ പാകമാക്കാൻ അമ്മമാർ അവർക്ക് ആദ്യം ഒഴിവാക്കിക്കൊടുത്തത് അടുക്കളയാണു. ജീവിച്ചില്ലെങ്കിലും ബിരുദങ്ങൾ നേടുക. മത്സരിക്കുക എന്നതായി ലക്ഷ്യം.
ഈ ഒരു ഗാപ്പിൽ ഫ്രിഡ്ജ് നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയത് നാമറിഞ്ഞില്ല. ഫ്രിഡ്ജിനു ഒരുപാട് സൌകര്യങ്ങളുണ്ട്. പല ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിച്ചു വക്കാം. ഓരോ നേരവും എടുത്ത് ചൂടാക്കി കഴിച്ചാൽ മതി. എന്ത് സൌകര്യം! പല വീടുകളിലും ഒരാഴ്ചത്തേക്കുള്ള ഭക്ഷണമാണു തയ്യാറാക്കി ഫ്രിഡ്ജിൽ വക്കുന്നത്. അത് സ്വൈര്യത തരുമെന്നാണു വീട്ടമ്മമാർ പറയുന്നത്. ടി.വി.കാണാനും സോഷ്യൽ സർവ്വീസ് ചെയ്യാനും ബന്ധുഗൃഹങ്ങൾ സന്ദർശിക്കാനും അത് സഹായിക്കും.
പാചകം ചെയ്ത ഭക്ഷണം സൂക്ഷിച്ചു വക്കാൻ മാത്രമല്ല എന്തും തണുപ്പിച്ച് സൂക്ഷിക്കാൻ ഉത്തമമാണു ഫ്രിഡ്ജെന്ന ഒരു തിരിച്ചറിവു ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പച്ചക്കറികൾ വാങ്ങി വക്കാം. എപ്പോഴും വില കൂടിക്കൊണ്ടിരിക്കുന്നതും നാം ഉൽപ്പാദനം ഉപേക്ഷിച്ചതുമായ ഒന്നാണത്. അതു കൊണ്ട് സഹായ വിലക്ക് കിട്ടുമ്പോൾ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണു. ഫ്രിഡ്ജിൽ തന്നെ ഒരറയുണ്ട്. ഫ്രീസറാണത്. മാംസവും മത്സ്യവും മിഠായികളും അതിൽ വയ്ക്കാം.
മദ്യപാന ശീലം വർദ്ധിച്ചപ്പോൾ സോഡയും ബിയറും ഫ്രിഡ്ജിനുള്ളിൽ സ്ഥാനം പിടിച്ചു. വട്ട് സോഡക്ക് പകരം തിരിപ്പടപ്പുള്ള സോഡ വന്നതാണു മദ്യപാനത്തിൽ ഏറ്റവും വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയതെന്ന് സരസനായ ഒരു സ്നേഹിതൻ പറഞ്ഞത് ഓർക്കുന്നു. ‘ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി ഷോഡയും ഇച്ചരെ പിക്കിളും എടുത്ത് സ്വസ്ഥമായിരുന്ന് അടിക്കാൻ‘ കഴിയുന്ന കാലത്തിലേക്ക് നാം എത്തി. ഇതിൽ അടിപറ്റിയത് സോഡാമേക്കറിനാണു.
ഇങ്ങനെ എന്തു കൊണ്ടും അനുഗ്രമായ ഫ്രിഡ്ജെന്ന ഈ സാധനം നമ്മുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും ഗ്രസിച്ചു കഴിഞ്ഞു എന്ന് പറയാതെ വയ്യ!
ഭക്ഷണം കേടാകാതെ ഇരിക്കുന്നു എന്നതാണു ഫ്രിഡ്ജിന്റെ അനുഗ്രഹമായി നാം പറയുന്നത്. എന്താണു അതിന്റെ അർത്ഥം? ഫ്രിഡ്ജിലിരിക്കുന്ന ജൈവ വസ്തുക്കളുടെ ഘടനയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല എന്നല്ലെ? അത് ശരിയാണു. കീടനാശിനികൾ തളിക്കപ്പെട്ടവയാണു നമുക്ക് ലഭിക്കുന്ന പച്ചക്കറികളിൽ അധികവും. കീടനാശിനിയോട് കൂടി നാമത് ഫ്രിഡ്ജിൽ വക്കുമ്പോൾ അവയുടെ ജൈവസ്വഭാവത്തിനു മാറ്റം വരുന്നില്ല എങ്കിൽ എപ്പോൾ നാം അതെടുത്താലും കീടനാശിനിയുടെ രൂക്ഷതയ്ക്ക് കുറവൊന്നും വരില്ല എന്നല്ലെ? അടച്ച ഒരു സംവിധാനമായത് കൊണ്ട് കീടനാശിനി ചുറ്റുപാടും പ്രസരിച്ച് മറ്റ് ഭക്ഷ്യവസ്തുക്കളിലും കയറിപ്പറ്റിക്കൊള്ളും. പച്ചക്കറികൾ തുറന്ന് വച്ചിരുന്നാൽ സൂര്യപ്രകാശവും കാറ്റും അതിലൂടെ കടന്നു പോകുമ്പോൾ ഒരുപരിധി വരെ അതിലെ വിഷത്തിനു കുറവു സംഭവിച്ചേക്കാനിടയുണ്ട്. ഫ്രിഡ്ജിനുള്ളിൽ അതിനുള്ള സാദ്ധ്യതയില്ല.
അണുബാധ കൊണ്ട് സ്വാഭാവികമായും ചീത്തയാകേണ്ട ഭക്ഷ്യവസ്തുക്കളും നാം വാങ്ങിയവയുടെ കൂട്ടത്തിൽ ഉണ്ടാകാം. അവ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ സ്വാഭാവികമായി സംഭവിക്കേണ്ട ആ ദ്രവീകരണം സംഭവിക്കില്ല. നല്ലതാണെന്ന് കരുതി നാമത് ഭക്ഷിക്കുകയും ചെയ്യും.
മത്സ്യത്തിലും മാംസത്തിലും പലപ്പോഴും ചോരമയം ഉണ്ടാകാറുണ്ട്. അവയിൽ അണുജീവികൾ പെട്ടെന്ന് വളരും. താഴ്ന്ന ഊഷ്മാവു അണുജീവികൾക്ക് ഏറ്റവും അനുകൂലവുമാണു. അവയാണു നാം പിന്നീടെടുത്ത് ഭക്ഷണമാക്കുന്നത്.
അണുജീവികൾക്കും അണുനാശിനികൾക്കും ഒരുപോലെ സഹവർത്തിത്തൊടെ കഴിയാൻ ഫ്രിഡ്ജ് പോലെ മറ്റൊരാവാസ വ്യവസ്ഥ ഭൂമിയിലുണ്ടെന്ന് തോന്നുന്നില്ല.
ബയോളജിയും, ബയോകെമിസ്ട്രിയും, പതോളജിയും പഠിച്ചവർ പോലും ഫ്രിഡ്ജിനുള്ളിലെ സവിശേഷമായ ആവസവ്യവസ്ഥയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന് സംശയമാണു.
ഒരു വീട്ടമ്മ ഒരു ജീവശാസ്ത്രജ്ഞയാണെന്ന് സങ്കല്പിക്കുക. വീട്ടിൽ ഫ്രിഡ്ജിൽ നിന്നുള്ള ഭക്ഷണം വിശ്വാസപൂർവ്വം ഭർത്താവിനും കുട്ടികൾക്കും നൽകിയിട്ട് ലാബിൽ പോയി ചെയ്യുന്നത് എന്തായിരിക്കും? അവിടെ ശീതീകരിച്ച അന്തരീക്ഷത്തിൽ വൈറസ് വളരുന്നു എന്ന് കുട്ടികളെ പഠിപ്പിക്കുകയും പ്രബന്ധങ്ങൾ എഴുതുകയും ചെയ്യുന്നു. ഇതിൽ ഏതാണു ശരി? അവർ കണ്ടെത്തിയ ശാസ്തസത്യം- തണുപ്പിൽ അണുജീവികൾ വളരും- തെറ്റാണെങ്കിൽ അവർക്ക് ശമ്പളം നൽകുന്നത് സത്യസന്ധമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണു. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ ധനം പാഴാക്കിക്കളയുമോ? ഇനി അത് സത്യമാണെങ്കിൽ സ്വന്തം ജീവിതത്തോട് അവർ ചെയ്യുന്നത് കൊടും ക്രൂരതയാണു. അണുജീവികളാൽ പരിപൂരിതമായ ഭക്ഷണം അറിഞ്ഞു കൊണ്ട് കുടുംബത്തിനു നൽകുകയും സ്വയം ഭക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ. അത് ആലോചിക്കാൻ കൂടിയാവുമോ? താൻ ഒറ്റക്കും കുടുംബാഗങ്ങൾ മൊത്തമായും രോഗത്തിനും ജനിതക വൈകല്യങ്ങൾക്കും വിധേയമാകുമാറ് ഒരു ഫ്രിഡ്ജ് അധിഷ്ഠിത ഭക്ഷണ രീതി നടപ്പാക്കാൻ അവർക്കെങ്ങനെ കഴിയുന്നു? അവരുടെ ശാസ്ത്ര ബോധം അതിനു അവരെ അനുവദിക്കുമോ?
ഫ്രിഡ്ജിന്റേയും ഫ്രീസറിന്റേയും തണുപ്പിൽ യാതൊരു അണുജീവികളും വളരില്ലെന്ന് വീട്ടിൽ വിശ്വസിക്കുകയും അത്രയും തണുപ്പിലേ അണുക്കളെ സൂക്ഷിക്കാനാവു എന്ന് ഔദ്യോഗികരംഗത്ത് വാശിപിടിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രവൈരുദ്ധ്യം ഇതുവരെ നാമാരും ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു.
പശുവിനു കുത്തിവക്കാനുള്ള ബീജം ആ തണുപ്പിലാണു സൂക്ഷിക്കുന്നത്. ആ തണുപ്പിൽ അവ ജീവത്തായി ഇരുന്നില്ലെങ്കിൽ പശുവിനെ ഗർഭിണിയാക്കുന്നത് ആരാണു?
സ്ത്രീകളിൽ ‘ഇബ്സി’ ഏർപ്പാടിനുള്ള പുംബീജവും ഗർഭധാരണ ശേഷിയില്ലാത്ത സ്ത്രീക്ക് വേണ്ടിയുള്ള അണ്ഡവും ഈ തണുപ്പിലാണു സജീവമായി സൂക്ഷിക്കുന്നത്. പശുവിന്റെ കാര്യത്തിൽ ചോദിച്ച പോലെ രണ്ടാമത്തെ ചോദ്യം ചോദിക്കുന്നില്ല.
പോളിയോക്കുള്ള വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്ന നാളുകളിൽ ഫ്രീസറുകൾക്ക് തുടർച്ചയായി പ്രവർത്തിക്കാനുള്ള സൌകര്യം ഉണ്ടാക്കണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നത് ചൂടിൽ അവ നശിച്ചു പോകും എന്നത് കൊണ്ടാണു. അപ്പോൾ അണുക്കൾ നശിക്കാൻ ഫ്രിഡ്ജിൽ വക്കണോ പുറത്ത് വക്കണോ? ശാസ്ത്രം പഠിച്ച മലയാളി ആലോചിച്ച് നോക്കു.
ഹൃദ്രോഗവും കരൾ രോഗവും ഒഴിവാക്കാൻ ആധുനിക വൈദ്യം പോലും ആവശ്യപ്പെടുന്നത് വെയിൽ കൊള്ളാനാണു. എന്താണു അപ്പോൾ ഇതിന്റെ മറുപുറം? ഇരുട്ടിലും തണുപ്പിലും രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണു?
പാശ്ചാത്യന്റെ തണുപ്പിൽ സുലഭമായ പലതരം അണുജീവികളേയും നാം ഫ്രിഡ്ജിൽ വളർത്തുന്നുണ്ടോ. അവയാണൊ നമുക്ക് പുതിയ സാംക്രമിക രോഗങ്ങൾ സംഭാവന ചെയ്തത്. നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ടാകുന്ന രോഗങ്ങളേക്കുറിച്ച് കൂടുതൽ പഠനങ്ങളും മരുന്നുകളും മറുനാട്ടിൽ നിന്നാണു വരുന്നത് ഇത് സംശയാസ്പദമാണു. വെറും സഹാനുഭൂതിയുടെ പുറത്താണു പാശ്ചാത്യനും അവന്റെ മരുന്നു കമ്പനികളും ഇന്ത്യൻ ദരിദ്രന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് കരുതാനാവില്ല. സൂര്യനെ കാണാനില്ലാത്ത തണുപ്പുരാജ്യങ്ങളിലെ വിധ്വംസകങ്ങളായ അണുകങ്ങളെ ഇന്ത്യയിലേക്ക് ആനയിച്ചു കൊണ്ടു വരുന്നത് ഉഷ്ണമേഖലാ രാജ്യത്തിലെ കാലാവസ്ഥയ്ക്കുള്ളിലെ ശീകരിക്കപ്പെട്ട ആവസവ്യവസ്ഥകൾ അല്ലെ? ആ രീതിയിൽ ഒരു പഠനം നടത്താൻ ഒരാളുമെന്തേ തയാറാകാത്തത്? അതിൽ ഫ്രിഡ്ജിനും ഏ.സിക്കും ഉള്ള പങ്കിനേക്കുറിച്ച് ആലോചിക്കാത്തത്?
പാശ്ചാത്യ രീതിയിൽ ഭക്ഷണം കഴിക്കുകയും ശീതികരിച്ച മുറികളിലിരുന്നു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളും യുവാക്കളും കൂടുതൽ രോഗികളും അല്പായുസ്സുകളുമായി മാറുന്നത് കാണുമ്പോൾ ഈ ഒരു ചോദ്യത്തിനു പ്രസക്തിയേറുന്നു.
Wednesday, November 10, 2010
ഒറിജിനൽ വ്യാജനാരാണു?
വീണ്ടും അല്പം ആശുപത്രിക്കാര്യമാകാം.
അലോപ്പതി ഡോക്ടറന്മാരുടെ സംഘടന വ്യാജന്മാരെ പിടികൂടണമെന്നുള്ള വാശിയിലാണു. ആയുർവ്വേദക്കാർക്കുമുണ്ട് ആ ആവേശം. ഹോമിയോക്കാരും യൂനാനിക്കാരുമൊന്നും അത്ര സജീവമായിട്ടില്ല. വ്യാജഡോക്ടറന്മാരുടെ വേട്ടക്കുള്ള സന്നാഹം കാണുമ്പോൾ സത്യത്തിൽ ചിരിയാണു വരുന്നത്.
ഡോക്ടർ എന്ന് പറയുന്നത് ഏതു കൊജ്ഞാണനും എത്തിച്ചേരാവുന്ന ഒരു പദവിയല്ല. അതിനു നന്നായി പഠിക്കണം. അല്ലെങ്കിൽ തന്തക്കും തള്ളക്കും നല്ല പൂത്ത കാശു വേണം. നമുക്ക് നന്നായി പഠിക്കുന്നവരുടെ കാര്യമെടുത്താൽ മതി. മറ്റേ കക്ഷികളെ യഥാർത്ഥത്തിൽ വ്യാജന്മാരുടെ പട്ടികയിൽ തന്നെയാണു പെടുത്തേണ്ടത്. യൂണിവേഴ്സിറ്റി പരീക്ഷയിൽ കൂടുതൽ മാർക്കുള്ള ഒരുവനെ പുറത്ത് നിർത്തിയിട്ട് കാശുകൊണ്ട് സീറ്റ് കരസ്ഥമാക്കിയവൻ നേടുന്ന ഡിഗ്രി വ്യാജമായ ഡിഗ്രിതന്നെയാണു. അർഹതയില്ലാത്തവൻ ചെയ്യുന്ന ചികിത്സയാണു അവൻ ചെയ്യുന്ന ചികിത്സ. പച്ചയായി പറഞ്ഞാൽ അവനാണു യഥാർത്ഥ വ്യാജ ഡോക്ടർ. അതെന്തുമായിക്കോട്ടെ. വിഷയമതല്ല.
എക്കാലത്തും ഒരു ഡോക്ടറുടെ പണിയെന്താണു?
ആരോഗ്യാർത്ഥികളെ പരിശോധിച്ച് വേണ്ടത് ചെയ്ത് അവരെ ആരോഗ്യത്തിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവരിക. അതിനുള്ള പഠിപ്പാണു അഞ്ചും പിന്നെ ഒന്നരയും വർഷം കൊണ്ടവർ നേടുന്നത്. അങ്ങനെ വിദഗ്ധനാകുന്ന ഒരാൾ വ്യാജന്മാരെ എന്തിനു പേടിക്കണം? തനിക്കറിയാവുന്ന തൊഴിൽ വൃത്തിയായി ചെയ്താൽ പോരെ?
വ്യാജൻ എന്ന് പറയുന്നത് അക്കാദമിക്ക് വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരേയാണു. അല്ലെ?
അതായത് വെൽഡിങ്ങ് നടത്തിക്കൊണ്ടിരുന്ന ഒരുവൻ പെട്ടെന്ന് ഒരു ദിവസം ബോർഡ് വച്ചു കളയുന്നു: “ഞാൻ ഡോക്ടറാണു. നിങ്ങളെ ചികിത്സിച്ചു കളയും”. ആരോഗ്യാർത്ഥികൾ നേരെ പോയി അയാളുടെ മുന്നിൽ ക്യൂ നിൽക്കാൻ തുടങ്ങുന്നു. അയാൾ കാശുണ്ടാക്കും. ഇതാണു വ്യാജവൈദ്യത്തിന്റെ ഒരു ലൈൻ.
ഇവിടെ ഒരു ചോദ്യമുണ്ട്. വെൽഡിങുകാരൻ ഡോക്ടറാണെന്ന് പറഞ്ഞ് ചികിത്സിച്ചാൽ എത്ര പേർ രക്ഷപ്പെടും? കാലന്റെ ഫ്രാഞ്ചൈസി വേറെ അന്വേഷിക്കണോ? പക്ഷെ അങ്ങനെ ഒരു പ്രതിഭാസം കാണുന്നില്ല. അംഗീകാരമുള്ള ഡോക്ടേഴ്സിനേക്കാൾ കൂടുതൽ അംഗീകാരമില്ലാത്തവർ ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിൽക്കുന്ന പെമ്പിള്ളാർ, നഴ്സുമാർ- റിട്ടയർ ചെയ്തതും അല്ലാത്തതും-, പട്ടാളത്തിൽ നിന്നും പിരിഞ്ഞ കമ്പോണ്ടറന്മാർ, തലവേദനയാണോ എന്ന് ചോദിച്ച് പരസെറ്റമോൾ പ്രിസ്ക്രൈബു ചെയ്യുന്ന സുഹൃത്ത് , കണ്ടും കേട്ടും ബോർഡ് വച്ചും ബോർഡ് വക്കാതെയും ചികിത്സിക്കുന്ന നാടി നാടോടി നായാടി അട്ടപ്പാടി തുടങ്ങി വ്യാജന്മാരുടെ ഗണത്തിൽ ലക്ഷക്കണക്കിനാളുകൾ ഉണ്ട്. അലോപ്പതി ഡോക്ടറന്മാരുടെ നിർവ്വചനമനുസരിച്ച്. ഇത്രയും പേർ ചികിത്സ നടത്തിയിട്ടും പക്ഷെ ജനസംഖ്യക്ക് ഒരു കുറവുമില്ല. കണക്കുകൾ എടുത്ത് പരിശോധിച്ചാൽ അംഗീകാരമുള്ള ഡോക്ടറന്മാരുടെ അടുത്ത് പോയി രോഗം മൂർച്ഛിക്കുന്നവരും മരിക്കുന്നവരുമാണു കൂടുതൽ. വ്യാജന്മാരുടെ അടുത്ത് ചെന്ന് വഷളാകുന്നവർ നന്നേ കുറവാണു. ഇതിന്റെ ലോജിക്ക് സിമ്പിളാണു. ഒരു മനുഷ്യൻ ജീവിച്ചിരുന്നാലേ തനിക്ക് ആ ഒരു രോഗിയേ തുടർന്നും കിട്ടു എന്ന് വ്യാജനറിയാം. മറ്റേക്കക്ഷികൾ രോഗിയെ കടുംവെട്ട് വെട്ടിക്കളയും. ആശുപത്രിയുടമ കൊടുത്ത നിർദ്ദേശം അതാണു.
രണ്ട്: കരുതൽ.
ഒരു കയ്യബദ്ധം പോലും പറ്റാതെ നോക്കണം. വ്യാജമായിട്ട് ചെയ്യുന്ന പണിയാണു. റിസ്കുണ്ട്. ഒരിക്കൽ പാളിയാൽ പണി എന്നെന്നത്തേക്കും പാളും. ചിലപ്പോൾ അകത്ത് പോയി കിടക്കേണ്ടി വരും. അതു കൊണ്ട് അംഗീകാരമുള്ളവർ കാണിക്കുന്ന ജാടകൾ പറ്റില്ല. സൂക്ഷ്മത ഏറും. രോഗിയോട് സൌമ്യമായി പെരുമാറാൻ അവർ നിഷ്കർഷിക്കും. പരമാവധി അപകടം കുറഞ്ഞ മരുന്നേ കൊടുക്കു. ഫീസും ന്യായമായിരിക്കും. രോഗിയേയും ബന്ധുക്കളേയും സമാധാനിപ്പിക്കാനും കയ്യിലെടുക്കാനും വ്യാജന്മാർ ശ്രദ്ധിക്കും. ഒരാവശ്യം വന്നാൽ വീട്ടിൽ ചെന്നും ചികിത്സിക്കും.
ഇനി, ചികിത്സയുടെ കാര്യത്തിൽ വ്യാജനും ഒറിജനലും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒന്ന് ആലോചിച്ചു നോക്കു. ഇന്നത്തെക്കാലത്ത് എങ്ങനെയാ ചികിത്സ നിശ്ചയിക്കുന്നത്? ഒരു ഡോക്ടർക്ക് അതിൽ എന്തും മാത്രം പങ്കുണ്ട്?
ഒരു രോഗി ആശുപത്രിയിൽ ചെന്നാൽ ഡോക്ടർക്ക് സ്വന്തമായി ഒരു നിഗമനത്തിൽ എത്താൻ പറ്റില്ല. ആശുപത്രി മാനേജുമെന്റ് അതിനു സമ്മതിക്കില്ല. ഡോക്ടർ കുറേ ടെസ്റ്റുകൾ ആദ്യം എഴുതി കൊടുക്കണം. ആ ചിറ്റും കൊണ്ട് ഐ.ടി.ഐക്കാരേയും ഡിപ്ലോമാക്കാരേയുമാണു പിന്നെ പോയി കാണുന്നത്. അവരാണു ആ ടെസ്റ്റുകൾ നടത്തുന്നത്. ഡോക്ടർക്ക് അതിന്റെ സാങ്കേതിക വിദ്യ അറിയില്ല. റിപ്പോർട്ടിന്റെ താഴെ ഒപ്പിടുന്ന ഡോക്ടർക്കും അറിയില്ല. ശേഷം ഭംഗിയായി അച്ചടിച്ച ഒരു കടലാസ് കിട്ടും. റിപ്പോർട്ട്. റിപ്പോർട്ടിൽ രോഗത്തിന്റെ വിശദവിവരങ്ങൾ കാണും. ഈ റിപ്പോർട്ട് തെറ്റാകാനും ഇടയുണ്ടെന്ന കുറിപ്പോടെ. അത് വായിക്കാനുള്ള അക്ഷരജ്ഞാനമുണ്ടായാൽ മതി, രോഗമെന്താണെന്നറിയാം. അപ്പോൾ രോഗം നിശ്ചയിക്കാൻ യഥാർത്ഥത്തിൽ ഒരു ഡോക്ടറുടെ ആവശ്യമുണ്ടോ?
ഇനി രോഗമാനേജുനെന്റാണു. അതിലാണു മരുന്നുകൾ വരുന്നത്. മരുന്ന് നിശ്ചയിക്കാൻ ഇഷ്ടം പോലെ കൈപ്പുസ്തകങ്ങൾ ഉണ്ട്. മുൻപ് പറഞ്ഞ എഴുത്തും വായനയും അറിയാമെങ്കിൽ അതിലേതെങ്കിലും ഒന്ന് വായിച്ച് നോക്കാം. ഇല്ലെങ്കിൽ മെഡിക്കൽ റെപ്പുകൾ പറഞ്ഞു തരും. അത് വച്ച് കാച്ചിയാൽ മതി. ചികിത്സ തീർന്നു. ഇതിൽ എവിടെയാ ഒരു ഡോക്ടറുടെ പ്രതിഭ ആവശ്യമുള്ളത്? ഇത്രയും ചെയ്യുന്നതിനു 5 കൊല്ലം പഠിക്കേണ്ടതുണ്ടോ? ഇതിനു വ്യാജനായാലെന്ത്? അവ്യാജനായാലെന്ത്?
അപ്പോൾ അംഗീകരാമുള്ള ഡോക്ടറന്മാർ മനസിലാക്കേണ്ട കാതലയ കാര്യം എന്താണെന്ന് വച്ചാൽ അവർ ഇനിയെങ്കിലും വല്ലവരും പറയുന്നത് കേട്ട് എന്തൊക്കെയോ ചെയ്യുന്നത് നിർത്തി നേരിട്ട് ചികിത്സ ആരംഭിക്കാൻ ശ്രമിക്കണം. അതിനുള്ള ആർജ്ജവവും വിനയവും ഉണ്ടാകണം. തങ്ങൾ തങ്ങളേപ്പോലുള്ള മനുഷ്യരേയാണു ചികിത്സിക്കുന്നതെന്ന് ഓർക്കണം. ഡോക്ടറന്മാർ തങ്ങളുടെ പണി ആത്മാർത്ഥതയോടെയും മികവോടേയും ചെയ്യാനാരംഭിച്ചാൽ ആരോഗ്യാർത്ഥികൾ അന്വേഷിച്ച് വരും. ദൈവത്തേപ്പോലെ കണക്കാക്കും. സമ്പത്തും ഉണ്ടാകും. വ്യാജനു ചെയ്യാൻ പറ്റാത്തത് ഒരു ഒറിജനലിനു ചെയ്യാൻ പറ്റണം. അതിനു പകരം പോലീസിനെ കൊണ്ട് നടന്ന് റെയിഡ് നടത്തിയിട്ട് ഒരു കാര്യവുമില്ല. വ്യാജൻ ഈ പണി കള്ളമാണെന്നറിഞ്ഞ് കൊണ്ട് തിരഞ്ഞെടുത്തയാളാണു. കക്കാനറിയാവുന്നവനു നിക്കാനുമറിയാമെന്ന് ഓർത്താൽ നന്ന്.

Subscribe to:
Posts (Atom)