Monday, June 3, 2013
ആയുർവ്വേദം : ധവളപത്രമിറക്കണം
ഒരല്പം മുൻപ് ദുബായിൽ നിന്നു ഒരു സ്നേഹിതൻ ഫോണിലൂടെ ചോദിച്ച സംശയമാണു.
50നൂറ്റാണ്ടുകളായി വലിയ കൂട്ടിച്ചേർക്കലോ ഇളക്കിമാറ്റലോ ഇല്ലാതിരിക്കുന്ന ഒരു വൈദ്യശാഖയാണു ആയുർവ്വേദം. അതിന്റെ അടിസ്ഥാനമായ ത്രിദോഷ സിദ്ധാന്തത്തിനു ഒരു പരിഷ്കാരവും വന്നിട്ടില്ല. എന്നിട്ടും അതിലെ മരുന്നുകളുപയോഗിച്ച് ചികിത്സിക്കാനും ഫലം നേടാനും കഴിയുന്നുണ്ട്. അനുഭവം കൊണ്ട് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ നമുക്കെന്തോ തകരാറുണ്ടെന്നു വിശ്വസിക്കണം.
300 കൊല്ലത്തിലധികം പഴക്കമില്ലാത്തതാണു മോഡേൺ മെഡിസിൻ. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ അതു കേട്ടിട്ടുള്ള പഴിക്ക് കയ്യും കണക്കുമില്ല. അനേകം രോഗങ്ങൾക്ക് ആ ശാഖയിൽ പ്രതിവിധികളില്ല. ഒട്ടനവധി രോഗങ്ങൾ പൂർണ്ണമായി ഭേദമാക്കാനും കഴിയുന്നില്ല. മാത്രമല്ല ആശുപത്രിചികിത്സ പുതിയ പുതിയ രോഗങ്ങളേ ജനിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇരിക്കെ കാര്യങ്ങൾ സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ തന്നെ വ്യക്തമാകും. പക്ഷെ നാമതു ചെയ്യില്ല. നമുക്ക് സായിപ്പ് പറയുന്നത് ശാസ്ത്രവും ഭാരതീയമായിട്ടുള്ളത് വിശ്വാസവുമാണു.
ഇനി, സ്നേഹിതൻ ഉന്നയിച്ച സംശയം ദൂരികരിക്കാൻ ഒരൊറ്റ മാർഗമേയുള്ളു. ആധുനിക ചികിത്സ തെളിവുകളുടെ അടിസ്ഥാനത്തിലാണു ശാസ്ത്രീയമെന്നു പറഞ്ഞ് മേൽക്കൈ നേടുന്നത്. അനുഭവം തെളിവായി എടുക്കാൻ നമുക്ക് സമ്മതമല്ല. അതിനു കാരണം യന്ത്രങ്ങളിലും പരിശോധനകളിലുമുള്ള നമ്മുടെ അമിതവിശ്വാസമാണു. ഒരുതരം അന്ധവിശ്വാസം. ആ അന്ധവിശ്വാസം കൊണ്ടേ ഇനി സുഹൃത്തിന്റെ ചോദ്യത്തിനു ഉത്തരം കണ്ടെത്താനാവു. യന്തിരൻ പറയട്ടെ ഏതാണു മികച്ച ചികിത്സ എന്നു.
രോഗം വന്നു അലോപ്പതി നോക്കുകയും അവിടെ രക്ഷയില്ലാതെ ആയുർവ്വേദത്തിൽ ചികിത്സ നടത്തി സുഖപ്പെടുന്ന ലക്ഷക്കണക്കിനാളുകൾ നമുക്കിടയിലുണ്ട്. അവരുടെ രോഗചരിത്രം പരിശോധിച്ചാൽ ഉത്തരം കിട്ടും. അപ്പോഴും ആധുനികവൈദ്യം ഒരു ഒഴിവുകഴിവു പറയാനിടയുണ്ട്. നേരത്തെ നടത്തിയ പരിശോധനകൾ തെറ്റായിരുന്നു. പിന്നെ എന്തിനു അതിനെ അടിസ്ഥനമാക്കി ചികിത്സിച്ചു എന്നു ചോദിക്കരുത്. ഡയഗണോസിസ് ചെയ്ത രോഗം രോഗിക്ക് കാണില്ല. അതുകൊണ്ടാണിപ്പോൾ ആയുർവ്വേദം കൊണ്ട് മാറിയത്.......... അപ്പോൾ പിന്നെ ഒരു വഴിയേ അവശേഷിക്കുന്നുള്ളു.
ആധുനിക വൈദ്യം രോഗനിർണ്ണയത്തിനു ഉപയോഗിക്കുന്ന (അ)ശാസ്ത്രീയരീതികൾ ആയുർവ്വേദരോഗികളിലും ബാധകമാക്കുക. ആയുർവ്വേദ ചികിത്സക്ക് പോകുന്നവർ മോഡേൺ മെഡിസിൻ പറയുന്ന ടെസ്റ്റുകൾ എടുത്തു രോഗനിർണ്ണയം ചെയ്തുവയ്ക്കുക. വൈദ്യൻ തന്റെ സ്വകീയമായ രോഗനിർണ്ണയ രീതിഉപയോഗിച്ച് ഡയഗണോസിസ് നടത്തുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യട്ടെ. എന്നിട്ട് രോഗശമനം വിശകലനം ചെയ്യുക. ഇതെങ്ങനെ സാധിക്കും?
1.ഇക്കാര്യത്തിൽ സർക്കാറിനു മുങ്കൈ എടുക്കാവുന്നതാണു. ഏതു ചികിത്സാരീതി സ്വീകരിച്ചാലും അതിന്റെ ഫയൽ സർക്കാറിൽ ഏൽപ്പിക്കണം എന്നൊരു നിബന്ധന ഉണ്ടാക്കണം. വിവരസാങ്കേതിക വിദ്യ ഇത്ര വികസിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇ-ഫയലിങ് മതി. അതത്ര ചെലവുള്ള കാര്യമല്ല. അതു വിദഗ്ദർ പരിശോധിക്കട്ടെ. പഠിക്കട്ടെ. കിട്ടുന്ന ഫലം സത്യസന്ധമായി പുറത്തുവിടണമെന്നു മാത്രം.
2.ഇതു തന്നെ ആയുർവ്വേദ ഡോക്ടറന്മാരുടെ സംഘടനകൾക്കോ, IMAക്കോ ചെയ്യാവുന്നതാണു. അതാണു നല്ലതും. കാരണം ഏതാണ് മികച്ചതു ഏതാണു മോശം എന്നറിയുന്നത് ഇരുവർക്കും പ്രയോജനപ്രദമാണല്ലോ.
3.എല്ലാ ശാസ്ത്രയുക്താ വേണമെന്നു ശഠിക്കുന്ന സംഘടനകൾക്ക്/വകുപ്പുകൾക്ക് സർക്കാരിന്റെ സമ്മതത്തോടെ ഇതു ചെയ്യാവുന്നതാണു. ICMR / CCIM / AYUSH / ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയവയ്ക്ക് ഈ അവലോകനം നടത്തി ഫലം പുറത്തുവിടാൻ കഴിയും.
കാര്യങ്ങൾ ഈ വഴിക്ക് പോകട്ടെ എന്നു പറയാൻ ആർജ്ജവമുള്ള എത്ര അലോപ്പാത്തുകൾ കാണും? എന്തു കൊണ്ട് അലോപ്പാത്തുകൾ എന്നു ചോദിച്ചാൽ ഈ തർക്കത്തിൽ അവർക്ക് ചെയ്യാവുന്നത്ര സഹായം മറ്റാർക്കും ചെയ്യാനാവില്ല. ആരോഗ്യരംഗത്തെ രണ്ടുശാഖകളാണു അലോപ്പതിയും ആയുർവ്വേദവുമെങ്കിലും അലോപ്പതിക്ക് കിട്ടുന്ന സമരക്ഷണമോ പരിഗണനയോ ആയുർവ്വേദത്തിനില്ല. അപ്പോൾ അലോപ്പാത്തുകളല്ലെ കാരുണ്യപൂർവ്വം പ്രവർത്തിക്കേണ്ടത്?
കേരളത്തിൽ പപ്പായ നിരോധിക്കണം.
പപ്പായ (ഓമ എന്നു ചിലയിടങ്ങളിൽ) ഇലയുടെ നീരു പിഴിഞ്ഞെടുത്ത് പാലിൽ ചേർത്തു ഡെങ്കിപ്പനിക്ക് ഔഷധമായി ഉപയോഗിക്കുന്ന ഒരു പ്രവണത കേരളത്തിൽ വ്യാപകമായിട്ടുണ്ട്. അതു രക്തത്തിലെ കൌണ്ട് വർദ്ധിപ്പിക്കുകയും രോഗിയുടെ ശാരീരികക്ഷമത കൂട്ടി രോഗവിമുക്തനാക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ രീതി മെഡിക്കൽ വ്യവസായത്തിനു വൻപിച്ച നഷ്ടം വരുത്തി വക്കുന്നതിനാൽ പപ്പായ ഉടൻ നിരോധിച്ച് മുറിച്ചു മാറ്റണം.
Sunday, April 14, 2013
കാൻസർ എന്ന കച്ചവടം
കാൻസർ വരുന്നതു കൊണ്ട് കുറഞ്ഞത് 4 ഗുണമുണ്ടെന്നാണു ടിയാന്റെ അഭിപ്രായം.
1.ശിഥിലമായ ദാമ്പത്യബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാൻ കാൻസർ ഉപകരിക്കും.
2.പിശുക്കന്മാരുടെ പിശുക്ക് കാൻസറ് വരുന്നതോടെ അസ്തമിക്കും (അതിനു സംശയമുണ്ടോ? ചെലവ് അത്രയ്ക്കില്ലെ? അല്ലെങ്കിൽ തന്നെ നാലഞ്ചു കീമോ കഴിയുമ്പോൾ ഈ സമ്പാദിച്ചു കൂട്ടിയതൊക്കെ എന്തിനാണെന്നു ആർക്കും തോന്നിപ്പോകും)
3.അച്ഛനോ അമ്മയ്ക്കോ കാൻസർ വന്നു മരിച്ചാൽ ശേഷക്കാർ ഉദാരമതികളാകും.
4.കാൻസർ രോഗം ശരീരാധിഷ്ഠിത കാമത്തിൽ നിന്നും മനുഷ്യനെ ആത്മാധിഷ്ഠിതമായ പ്രേമത്തിലേക്കുയർത്തും. (ദൈവമേ സകല പീഡകർക്കും വൈകിയാണെങ്കിലും കാൻസർ വര............ വയ്യ. അവർക്കാണെങ്കിൽ പോലും രോഗം വരാൻ പ്രാർത്ഥിക്കാൻ വയ്യ)
ഈ കത്തുവായിച്ചപ്പോൾ ആ അവിയൽപ്പാട്ടാണു ഓർമ്മ വന്നത്.
“അപ്പങ്ങളെമ്പാടുമൊറ്റയ്ക്ക
ആശുപത്രിക്കച്ചവടം പൂട്ടിപ്പോകുന്നതിന്റെ വട്ടിലാണോ ഇങ്ങനെ കത്തെഴുതിയത്? സാമാന്യ മനുഷ്യസ്നേഹമെങ്കിലും ഉള്ള ആർക്കും ഇതിനു കഴിയുമെന്നു തോന്നുന്നില്ല. മെഡിക്കൽ വ്യവസായത്തിൽ കടുത്ത അനിശ്ചിതാവസ്ഥ നിലനിൽക്കുന്നു എന്നു മനസിലാക്കാൻ ഈ കത്തുപകരിക്കും.
ആദ്യകാലത്തു രോഗത്തിന്റെ ഭീകരത പരത്തിയും, പിന്നീട് പുണ്യാളന്മാരായ ചില ഡോക്ടറന്മാരേ അവതരിപ്പിച്ചുമാണു ഈ രോഗത്തിന്റെ കച്ചവടം നടത്തിയിരുന്നത്. പക്ഷെ പാശ്ചാത്യനാടുകളിൽ തന്നെ ഇതു രോഗമാണോ അതോ ആശുപത്രിക്കച്ചവടത്തിലൂടെ വളർന്നു വികസിച്ച ഒരു അവസ്ഥയണോ കാൻസർ എന്ന സംശയം ഉടലെടുത്തു. ചില ഡോക്ടറന്മാർ ആ വഴിക്കുള്ള പഠനത്തിനു ഇറങ്ങിത്തിരിച്ചു. പല സാധാരണ രോഗങ്ങളേയും ആശുപത്രികൾ കാൻസറിലേക്ക് വളർത്തിയെടുക്കുകയാണെന്ന നിഗമനത്തിലാണു അവർ എത്തിയത്. നിങ്ങൾ ഉപയോഗിക്കുന്ന മിക്കമരുന്നുകളും കാൻസർരോഗ സാദ്ധ്യതയുള്ളതാണെന്നു പുറത്തു തന്നെ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടില്ലെ? അതുപോലെ തന്നെ കാൻസർ രോഗബാധയ്ക്ക് കൃത്യമായ ഒരു രീതി കണ്ടെത്താനും കഴിഞ്ഞില്ല. ഒരു തവണ പറയുന്ന കാരണമല്ല അടുത്തതവണ ഗവേഷകർ കണ്ടെത്തുന്നത്.
കാൻസർ വന്നാൽ ചികിത്സ കൊണ്ട് ഭൂരിപക്ഷത്തിനും ഗുണമൊന്നും കിട്ടാറില്ല. രക്ഷപ്പെടുന്നവർക്ക് അംഗവൈകല്യമോ വൈകൃതമോ ആണു ഫലം. ഏറിയപേർക്കും മരണം ഉറപ്പ്. ആധുനിക കാൻസർ ചികിത്സയിൽ ആളുകൾ മടുത്തുതുടങ്ങുകയും സമാന്തര ചികിത്സാരീതികൾ അന്വേഷിച്ചു പോവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷവും തുടർന്നു ഉണ്ടാകാൻ തുടങ്ങി. കാൻസർ ആശുപത്രികളേക്കാൾ ഇന്നു പാലിയേറ്റീവ് കേന്ദ്രങ്ങളാണു കൂടുതൽ. ഇപ്പോൾ ജനത്തിനു കാര്യങ്ങൾ വ്യക്തമാന്നു. ഇവർ ചികിത്സിച്ചിട്ട് ഫലമില്ല.
ഏതാണ്ട് 5000 കൊല്ലം മുൻപ് തന്നെ കാൻസറിനെ പ്രാചീനർ തിരിച്ചറിഞ്ഞിരുന്നു. യവനശാസ്ത്രത്തിലും ആയുർവ്വേദത്തിലും അതിന്റെ സൂചനകൾ കാണാം. രോഗകാരണവും ചികിത്സയും പല പ്രാചീന ഇന്ത്യൻ, ഗ്രീക്ക, പെർഷ്യൻ വൈദ്യഗ്രന്ഥങ്ങളിൽ ഉണ്ട്. കോശങ്ങളുടെ അകാലവാർദ്ധക്യമായിട്ടാണു ആയുർവ്വേദം കാൻസറിനെ കാണുന്നത്. ഇന്നിപ്പോൾ മോഡേൺ മെഡിസിനും ആ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. അർബ്ബുദരോഗത്തെ വ്യക്തമായി പഠിക്കുകയും വകഭേദങ്ങളോടെ ചികിത്സിച്ചു മാറ്റാനുള്ള പദ്ധതി തയ്യാറാക്കുകയും ആയുർവ്വേദം ചെയ്തിരുന്നു എന്നതിന്റെ തെളിവാണല്ലോ ഡോ.ബാലേന്ദുവിന്റെ നേതൃത്വത്തിലൊരു ആയുർവ്വേദ കാൻസർ ചികിത്സാ വിഭാഗം ആർ.സി.സിയിൽ പ്രവർത്തിച്ചിരുന്നത്. ആയുർവ്വേദം കാൻസർ രോഗചികിത്സയ്ക്ക് നിർദ്ദേശിക്കുന്നത് കോശങ്ങളുടെ ജീവചൈതന്യം നിലനിർത്താനുള്ള വിധികളാണു. മരുന്നുകൾക്ക് പുറമേ ചിട്ടയായ ജീവിതം, തദ്ദേശീയമായ ഭക്ഷണം, വീടുകളിൽ പാകം ചെയ്യുന്ന ആഹാരം തുടങ്ങിയവ കൊണ്ട് കോശവാർദ്ധക്യത്തെ തടയാം. അങ്ങനെ ജീവിച്ചുകാണിച്ച തലമുറകളായിരുന്നു 1980നു മുൻപ് കേരളത്തിൽ ഉണ്ടായിരുന്നത്. അന്നു റിപ്പോർട്ട് ചെയ്യപ്പെട്ട കാൻസർ രോഗികൾ എത്രയുണ്ടായിരുന്നു? ഇന്നെത്രയുണ്ട്? അപ്പോൾ ആ രീതിയിൽ ഒരു പഠനം നടത്തി ജനതയെ കാൻസറിൽ നിന്നും മുക്തമാക്കാൻ എന്തു കൊണ്ട് ആധുനിക വൈദ്യത്തിനു കഴിയുന്നില്ല. അതിന്റെ ചികിത്സയും ലാഭവും അവർ എടുത്തോട്ടെ. എന്തിനാണു വെറുതെ ഒരു ഈഗോ?
എന്നാൽ സംഭവിച്ചത് അതല്ല. സാധാരണ വരുന്ന ഏതെങ്കിലും രോഗത്തിനു ചികിത്സ ആരംഭിക്കും. അതു മരുന്നു ഉപയോഗത്തിലൂടെ പല കൈവഴികളായി വളർന്നു അർബ്ബുദത്തിൽ എത്തുന്നു. രോഗകാരണങ്ങൾ മാറിക്കളിച്ച് ഗവേഷകരെ അമ്പരപ്പിക്കുന്നു. വ്യക്തമായ പ്രതിവിധികൾ ഇല്ലാതെ ഡോക്ടറന്മാരേയും രോഗികളേയും അന്ധാളിപ്പിക്കുന്നു. ദിക്കറിയാത്ത ഒരു ഇരുട്ടറയിലാണു ആധുനിക കാൻസര്രോഗവും ചികിത്സയും. പക്ഷെ അതവസാനിപ്പിക്കാൻ കഴിയില്ല. കാരണം കാൻസർ ചികിത്സ ഇന്നു വലിയൊരു വ്യവസായമാണു. അവിടെ അനേകം ലക്ഷം പേർ തൊഴിലെടുക്കുന്നു. അവർക്ക് ജീവിക്കണം. അതിനു കാൻസർ രോഗികൾ വേണം. അങ്ങനെ വരുമ്പോൾ ഇങ്ങനത്തെ മാർക്കറ്റിങ്ങ് ഫീച്ചറുകളും അതിനു അനുബന്ധകത്തുകളും ഉണ്ടാകും. രോഗം വരാതിരിക്കണമെന്നുള്ളവർ, വന്നവർക്ക് മാറണമെന്നുള്ളവർ ഒന്നു പിന്തിരിഞ്ഞു നോക്കിയാൽ മതി. മുൻ തലമു
Thursday, January 26, 2012
ചികിത്സാ നിരീക്ഷണ കമ്മീഷൻ സ്ഥാപിക്കണം
നിങ്ങൾക്ക് ഒരസുഖം ബാധിച്ചാൽ ചികിത്സ കിട്ടണം. അതിനു ഇക്കാലത്ത് സമീപിക്കാവുന്നത് ഒരു ഡോക്ടറെ / ആശുപത്രിയെയാണ്. അവിടെ പലവിധ പരിശോധനകൾക്ക് നിങ്ങൾ വിധേയമാകുന്നു. എന്നിട്ടാണു രോഗം നിശ്ചയിക്കപ്പെടുന്നത്. ആ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മരുന്നു കഴിക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്യുന്നു. ചിലപ്പോൾ അയവങ്ങൾ മാറ്റിവയ്ക്കാം. എന്തായാലും നിങ്ങൾ ഒരു മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുന്നു. അതു കഴിയുമ്പോൾ അസുഖം മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും. ചിലപ്പോൾ ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി വീട്ടിലേക്ക് മടങ്ങും. മിക്കപ്പോഴും അവശനായി മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. മറ്റുള്ളവർക്ക് ബാദ്ധ്യതയും പ്രാരാബ്ധവുമായി ജീവിതാശ നശിച്ച് മരിക്കും. അല്ലാതെ ആശുപത്രി ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധം തുച്ഛമായാണു കാണപ്പെടുന്നത്. ഇതൊക്കെയല്ലെ ഒരു മലയാളി പേഷ്യന്റിന്റെ സാധാരണ അനുഭവങ്ങൾ. ആരോഗ്യാർത്ഥികൾ ഈ അനുഭവത്തിലൂടെ കടന്നു പോകുന്നതിൽ ആശുപത്രി സംവിധാനങ്ങൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും എന്തുമാത്രം പങ്കുണ്ട് എന്നറിയാൻ ഇന്നു ഒരു സംവിധാനവും ഇന്നില്ല.
ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ ചികിത്സ കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ. അപ്പോൾ എന്തു ചെയ്യും? എന്തെങ്കിലും വഴി ഈ ഭൂമിമലയാളത്തിൽ ഉണ്ടോ? അതൊക്കെ പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു സംവിധാനം ഇന്ത്യയിൽ എവിടെയും ഉള്ളതായി അറിവില്ല. ഒരു തരം ബ്രിട്ടീഷ് ഹൈറാർക്കിയാണു മോഡേൺ മെഡിസിന്റെ രംഗത്തു.
ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന വിശ്വാസം നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം ഉണ്ടാകണം. രോഗത്തിനു ചികിത്സമാത്രം നടത്തിയാൽ അതുണ്ടാവില്ല. കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ നോക്കണം. അതിനിടയിൽ രോഗി പീഢിപ്പിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ഒരു വഴിയില്ല.
പനിയായി ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു. അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല. ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല. അപ്പോൾ ഡോക്ടർ ന്യായമായും ആശുപത്രിയുടെ സാമ്പത്തിക കാര്യ മാനേജർ പറയുന്നത് കേൾക്കാൻ ബാദ്ധ്യസ്ഥനായിത്തീരും. അയാൾക്കാണെങ്കിൽ രോഗി ഒരു ചരക്ക് മാത്രമാണു. ചികിത്സ വിൽക്കാൻ വച്ചിരിക്കുന്ന ഉൽപ്പന്നവും. ഡോക്ടർ ചരക്ക് വിൽക്കാനുള്ള ഉപകരണം. അതെങ്ങനെ ലാഭകരമായി കച്ചോടം ചെയ്യാമെന്നേ ഫിനാൻഷ്യൽ മാനേജർ ചിന്തിക്കു.
അപ്പോൾ ഫിനാൻസ് മാനേജർ എന്തു ചെയ്യും? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം എന്നു ഡോക്ടർക്ക് നിർദ്ദേശം കൊടുക്കും. നല്ല ഡോക്ടറാണെങ്കിൽ കൂടി പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കിയാൽ പോലും, സ്പെഷാലിറ്റി ആശുപത്രിയിൽ ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ അയാൾ കാക്കത്തൊള്ളായിരം ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്തണമെന്നു നിർബ്ബന്ധമൊന്നുമില്ല. പണമുണ്ടാക്കാനുള്ള ഒരു വഴി ടെസ്റ്റുകൾ ഉപയോഗിക്കപ്പെടണമെന്നു മാത്രമേയുള്ളു. ചില ഡോക്ടറന്മാരുണ്ട് ടെസ്റ്റ് നടത്തണ്ടെങ്കിൽ അത് കുറിപ്പടിയിൽ സൂചിപ്പിക്കുകയോ വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട് ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ അതൊരു പരിരക്ഷയാകും.
ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്. ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ വിനയായി. സ്കാൻ വീഡിയോ സഹിതമായിരുന്നു റിപ്പോർട്ട്. എന്നാൽ ആ ഹതഭാഗ്യയായ സ്ത്രീ തന്റെ ‘ചൈൽഡ് ഫാക്ടറി’ ഡീകമ്മീഷൻ ചെയ്തിട്ട് 11 കൊല്ലമായിരുന്നു. അവർ സരസയായതു കൊണ്ട് ഡോക്ടറോട് ചോദിച്ചു: “ഇവിടെ ഈ സംവിധാനമുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരായിരം പേരെ ഇങ്ങോട്ട് അയച്ചേനെ” ഡോക്ടർക്കും മാനേജർക്കും വളിച്ച മുഖവുമായി ഇരിക്കാനേ കഴിഞ്ഞുള്ളു. രോഗി കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു. അത് നിർത്തിക്കാൻ ചികിത്സക്ക് ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം മാവേലിക്കരയിലെ ആ ഹോസ്പിറ്റലിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.
കേരളത്തിന്റെ അയൽസംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക് കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു അതിൽ നായകനായി അഭിനയിച്ചത്.
അപകടക്കേസ്സുകളിൽ മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ പെട്ടെന്നു നടത്താറുണ്ട്. ഇതൊന്നും വിശകലനം നടത്താൻ പ്രയാസമാണു. ചിലതൊക്കെ അപ്പോൾ അത്യാവശ്യമാകും. എന്നാൽ അനാവശ്യ മാനേജുമെന്റുകൾ നടത്തുന്നതോ? രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു ആശുപത്രികൾ അതു ചെയ്യുന്നത്. ചിലതൊക്കെ ഡോക്ടറന്മാർ അറിയാറു പോലുമില്ല. അപകടത്തിൽ ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗി. അയാളുടെ എല്ലുകൾക്കും ഒടിവുണ്ട്. രോഗി എതാണ്ട് മരിക്കുമെന്നു ഉറപ്പായപ്പോൾ അസ്ഥികൾ ശസ്ത്രക്രിയയിലൂടെ മെച്ചപ്പെടുത്തണമെന്നു ആശുപത്രി നിർബ്ബന്ധം പിടിച്ചു. രോഗിയുടെ ഡോക്ടറായ ഒരു ബന്ധുവിനു ഒരു സംശയം തോന്നി. അയാൾ രോഗിയെ നിരീക്ഷിച്ചപ്പോൾ ഒരു സംശയം മസ്തിഷ്കമരണം സംഭവിച്ചില്ലേ? പിന്നെന്തിനാ പ്ലേറ്റിടണമെന്നു അവർ പറയുന്നത്. ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. മെറിറ്റിൽ പ്രവേശനം നേടി, നന്നായി പഠിച്ച്, പി.എസ്.സി ടെസ്റ്റെഴുതി സർക്കാരിൽ ജോലിനേടിയ ഒരാളായതു കൊണ്ടാവും ആ ഡോക്ടർക്കങ്ങനെ തോന്നിയത്. എന്തായാലും അദ്ദേഹത്തിനു അങ്ങനെ തോന്നിയതു കൊണ്ട് രോഗി പ്രവർത്തിച്ചിരുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിനു 1.25 ലക്ഷം രൂപ നഷ്ടമായില്ല.
വേറൊരു കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ, ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ രഹസ്യമായി പറയും: “വിദേശത്തു ഈ രോഗത്തിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ എത്തീട്ടില്ല.വേണമെങ്കിൽ വരുത്തിത്തരാം. എന്താ?”
അതു കൂടി ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു കമ്പനിയിൽ നിന്നും പണം.
വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം നടക്കുന്നുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു. രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു. ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല ഒരു സംശയമാണു. കാരണം അവയുടെ മുടക്കുമുതൽ അത്രയ്ക്ക് ഭീമമാണു.
അപ്പോൾ എവിടെക്കയോ എലികൾ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ മതിയോ?
രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?
ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?
ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടും?
മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?
നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?
അതിനൊക്കെ ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ, ഡോ.കെ.മാധവൻകുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ് കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.
ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.
ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?
Thursday, October 13, 2011
ആശുപത്രികൾ നിരീക്ഷിക്കപ്പെടണം
നിങ്ങൾക്ക് ഒരസുഖം ബാധിച്ചാൽ അതിനു ചികിത്സ ചെയ്യണം. അതിനു നിങ്ങൾ ഒരു ഡോക്ടറെ / ആശുപത്രിയെ സമീപിക്കുന്നു. അവിടെ നിങ്ങൾ പലവിധ പരിശോധനകൾക്ക് വിധേയമാകുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി മരുന്നുകൾ കഴിക്കുകയോ ശസ്ത്രക്രിയപോലുള്ള മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുകയോ ചെയ്യുന്നു. അസുഖം മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും.ചിലപ്പോൾ ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി മടങ്ങും. മിക്കപ്പോഴും അവശനായി മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. അപ്പോഴെല്ലാം മറ്റുള്ളവർക്ക് ബാദ്ധ്യതയും സ്വയം നിരാശ്ശനുമായിരിക്കും. എല്ലാവരാലും അവഗണിക്കപ്പെട്ട് പിന്നെ ഒരു ദിവസം മരിക്കും. അല്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധത്തിൽ തുച്ഛമാണു. ഇതൊക്കെയാണു സാധാരണ മലയാളി പേഷ്യന്റ്സിന്റെ സ്ഥിരം അനുഭവങ്ങൾ. ഈ അനുഭവത്തിൽ ആശുപത്രികൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും എന്തുമാത്രം പങ്കുണ്ട് എന്നു നമുക്കറിയാൻ ഒരു സംവിധാനം ഇന്നില്ല.
അല്ലെങ്കിൽ തന്നെ ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ അതു കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ. അപ്പോൾ അത് പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു സംവിധാനം ഇന്ത്യയിൽ ഇല്ല. ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന അന്ധവിശ്വാസം നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം ഉണ്ടാകണം. രോഗത്തിനു ചികിത്സമാത്രം നടത്തിയാൽ അതുണ്ടാവില്ല. കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ വേണം.
പനിയായി ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു. അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല. ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല.
അപ്പോൾ പിന്നെ എന്തു ചെയ്യണം? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം. നല്ല ഡോക്ടറാണെങ്കിൽ പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കും. അയാൾ സ്പെഷാലിറ്റി ആശുപത്രിയിൽ ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ പക്ഷെ കാക്കത്തൊള്ളായിരം ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്താനൊന്നുമല്ല. പണമുണ്ടാക്കാനുള്ള ഒരു വഴി. ടെസ്റ്റ് നടത്തണ്ടെങ്കിൽ അതയാൾ കുറിപ്പടിയിൽ സൂചിപ്പിക്കുകയോ വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട് ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ അതൊരു പരിരക്ഷയാകും. ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്. ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ വിനയായി. മാവേലിക്കരയിലെ ഒരു ഹൊസ്പിറ്റലിലാണത് സംഭവിച്ചത്. രോഗി കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു എന്നു മാത്രമല്ല ചികിത്സക്ക് അവരിൽ നിന്നു ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം അയാളിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.
കേരളത്തിന്റെ അയൽസംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക് കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു നായകനായി അഭിനയിച്ചത്.
അപകടക്കേസ്സുകളിൽ മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ പെട്ടെന്നു നടത്താറുണ്ട്. രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു ആർത്തിക്കാരയ ഭിഷഗ്വരവർഗ്ഗവും അവരുടെ മുതലാളിമാരും അതു ചെയ്യുന്നത്. മിക്കതും വെറുതെ. ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗിയുടെ അസ്ഥിയൊടിഞ്ഞെങ്കിൽ അതു മാറ്റി പ്ലേറ്റിടണമെന്നു അവർ പറയും. എന്നാൽ ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. അതവർ പറയില്ല. അസ്ഥിക്ക് സർജ്ജറി നടത്തണമെന്നു നിർബ്ബന്ധിക്കും. പക്ഷെ പക്ഷെ കീറികുറിക്കുന്നതല്ലാതെ വേറൊന്നും ചെയ്യില്ല. അതു കഴിഞ്ഞ് മരിക്കുമ്പോൾ അകത്ത് കമ്പിയിട്ടിട്ടുണ്ടോ എന്നാരും അന്വേഷിക്കാറില്ല. ശവം ദഹിപ്പിക്കുന്നവർക്കാണെങ്കിൽ സഞ്ചയത്തിന്റെയന്നു കമ്പിയുണ്ടായിരുന്നോ എന്നു വേണമെങ്കിൽ പരിശോധിക്കാം. പക്ഷെ സങ്കടത്തിനിടയിൽ അതിനാരും മിനക്കെടാറില്ല.
വേറൊരു കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ, ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ രഹസ്യമായി പറയും: “വിദേശത്തു ഇതിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ എത്തീട്ടില്ല.വേണമെങ്കിൽ വരുത്തിത്തരാം. എന്താ?”
അതു കൂടി ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു കമ്പനിയിൽ നിന്നും പണം.
വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം നടക്കുനുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു. രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു. ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല എന്റെ ഒരു സംശയമാണു.
അപ്പോൾ എവിടെയോ എലിയൊക്കെ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ മതിയോ?
രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?
ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?
ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടു?
മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?
നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?
അതിനൊക്കെ ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ, ഡോ.കെ.മാധവൻകുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ് കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.
ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.
ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?
Tuesday, November 2, 2010
ആശുപത്രി സന്ദർശനം
സാധരണയായി, രോഗികളെ കാണാൻ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് ആശുപത്രികളുടെ നിഗൂഡത. അവ ആതുരാലയങ്ങൾ അല്ലാതായി മാറിയിരിക്കുന്നു. രണ്ട്, രോഗികൾ ഈ ആശുപത്രി വാസം സുഖകരമായ അവസ്ഥയായി എടുത്ത് രോഗത്തെ ഹരമായി കൊണ്ടുനടക്കുന്നു. വീട്ടിലും ചുറ്റുപാടും കിട്ടാത്ത ഒരു പരിഗണന രോഗക്കിടക്കയിൽ കിട്ടുന്നു. ബൈസ്റ്റാൻഡർക്കും ഉണ്ട് ചില സുഖങ്ങൾ.
ഇന്നത്തേത് എന്തായാലും ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. അടുത്ത ബന്ധുവാണു പ്രതി. പക്ഷെ ആ സന്ദർശനം കൊണ്ട് ഗുണമുണ്ടായി. ആശുപത്രികളിലെ പുതുരീതികൾ കുറച്ചൊക്കെ അറിയാൻ പറ്റി.
നിവർന്നു നിൽക്കാൻ പ്രയാസമുള്ളയാളാണു രോഗി. കിടക്കയിൽ തന്നെ ചിലപ്പോൾ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കേണ്ടി വരും. അത്തരമൊരു അവസ്ഥയുണ്ട്. ആശുപത്രിയിലാകുമ്പോൾ ഇതിനു സഹായം കിട്ടും എന്നാണു നമ്മുടെ വിചാരം. അരിപ്രാവുകളെ അതിശയിപ്പിക്കുന്ന സ്നേഹശീലരും ശുശ്രൂഷിക്കാൻ വൈമുഖ്യമില്ലാത്ത നഴ്സുമാർ ഉണ്ടല്ലോ. ബന്ധു പറഞ്ഞത് കേട്ടപ്പോൾ അത് ശരിയല്ലെന്ന് പിടികിട്ടി.
രോഗി സ്ത്രീയാണു. അതു കൊണ്ട് സ്ത്രീകൾ സഹായിക്കാനുണ്ടാകുന്നതാണു ഉചിതം. നിർഭാഗ്യവശാൽ സ്ത്രീകളെപ്പറ്റി ഒട്ടും നല്ലതല്ലാത്ത അനുഭവമാണവർക്കുണ്ടായത്. ബട്ടർഫ്ലൈ ഘടിപ്പിക്കുമ്പോൾ നഴ്സിണികൾ പിറുപിറുക്കും. ‘എന്തൊരു കട്ടിയാ തള്ളേടെ തൊലിക്ക്”. കഴിവതും അത് വേദനാജനകമായിട്ടായിരിക്കും അവസാനിക്കുക.
-“കരയണ്ട അമ്മച്ചി, അസുഖം വരുമ്പോ ഇതൊക്കെ സഹിക്കണം”.
കിലുകിലെ ചിരിച്ചു കൊണ്ട് നഴ്സിണിക്കൂട്ടം വിടവാങ്ങുന്നു. സംഘത്തിനു പിൻപറ്റി നിൽക്കുന്ന ഒന്നു രണ്ട് മെയിൽ നഴ്സുകൾ കാണും. അവരാണു പിന്നെ സമാധാനിപ്പിക്കുക.
-‘സാരമില്ല അമ്മച്ചി. മാറിമാറി കുത്തുന്നതല്യോ. ഇച്ചരെ നീരുണ്ട്. വേദന കൂടുവാണേ പറഞ്ഞാ മതി, എടുത്ത് മാറ്റിയേക്കാം”.
വേറൊന്നു ബഡ് സ്പ്രെഡ് മാറുമ്പോഴാണ്. രോഗി കാശ് കൊടുത്ത് വാങ്ങി ഏൽപ്പിക്കുന്ന സാധനം. അതൊന്ന് മാറ്റിക്കൊടുക്കാൻ പറയുമ്പോൾ, “നിങ്ങക്കെന്താ അതൊന്നു മാറിയാൽ” എന്നാകും മറുചോദ്യം. അതിനും പുരുഷ നഴ്സിന്റെ സഹായം തേടേണ്ടി വന്ന അവസ്ഥയിലായി രോഗിയുടെ ബന്ധുക്കൾ. ഇതൊക്കെ സർക്കാർ ആശുപത്രിയിലെ സംഭവമല്ല. നല്ല പരിചരണം കിട്ടുമെന്ന് നാം സങ്കല്പിക്കുന്ന സ്വകാര്യ ആശുപത്രിയിലേതാണു.
ഇതിന്റെ കാതലായ ഭാഗം ആശുപത്രികളേപ്പറ്റിയല്ല. സ്ത്രീയേപ്പറ്റിയാണു. സ്ത്രീയുടെ ജീനുകൾ പുരുഷനിലേക്ക് മാറിപ്പോയെന്നു തോന്നുന്നു. കരുതൽ സ്ത്രീസഹജമാണെന്നാണു എന്റെ വിചാരം. അതെന്റെ അമ്മയിൽ നിന്നു ഞാൻ മനസിലാക്കിയതാണു. എന്നോടുള്ള അമ്മയുടെ കരുതലിന്റെ ചൂട് ഇന്നും എന്റെ നെഞ്ചിലുണ്ട്. കുലീനയായ ഏതു സ്ത്രീയെയും അമ്മയെപ്പോലെ കരുതാൻ പ്രേരിപ്പിക്കുന്നതും അതാണു. പക്ഷെ ഏറ്റവും കരുതൽ വേണ്ട ശുശ്രൂഷയുടെ മേഖലയിൽ അതിന്നു സ്ത്രീയിൽ നിന്നു കിട്ടാതായി എന്നാണു മനസിലാക്കാൻ കഴിയുന്നത്.
സ്ത്രീ സ്ത്രീയോട് മോശമായി പെരുമാറുന്ന ഒരു രംഗമേ പണ്ട് ആശുപത്രികളിൽ ഉണ്ടായിരുന്നുള്ളു. പ്രസവവാർഡ്. മിക്ക ഗൈനക്കോളജിസ്റ്റുകളും നല്ല തെറി പറയും. പെറാൻ കിടക്കുന്ന പെണ്ണിനെ അപമാനിച്ചാണു പ്രസവിപ്പിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവനാദ്യം കേൾക്കുന്നത് പച്ചത്തെറിയാകുന്നത് ഈ ആശുപത്രി ഇടപാടിൽ മാത്രമാണു.
അതു പഴയ കഥ. ഇന്നു മിക്കവാറും രംഗങ്ങളിലെല്ലാം ഇത് സംഭവിക്കുന്നു. പെണ്ണെല്ലാം ആണാകുന്ന പോലെ. രൂപം സ്ത്രീയുടെ. സ്വഭാവം പൌരുഷം. ലോകം കിഴ്മേൽ മറിയുകയാണു. ആണു പെണ്ണാകുന്നു. മീശയെടുത്തും നാണംകുണിങ്ങിയും സ്നേഹവും കരുതലും കാണിച്ചും ആണു സ്ത്രൈണതയിലേക്ക് ചുവട് മാറുന്നു. കുട്ടിയേ നോക്കാനും കുപ്പിപ്പാൽ കുടിപ്പിക്കാനും അവർ തയ്യാർ. സ്ത്രീ ക്യൂവിൽ നിക്കുമ്പോൾ കുട്ടിയെ കളിപ്പിച്ച് കരയാതെ നിർത്തുന്നതും പുരുഷസ്ത്രീ.
പരസ്പരമുള്ള ഈ സ്വഭാവമാറ്റം ഇരുവരുടേയും ആന്തരവ്യവസ്ഥകളിൽ എന്തു മാറ്റമുണ്ടാക്കുന്നു എന്ന് നാം പഠനം നടത്താൻ ആരംഭിച്ചിട്ടില്ല. വമ്പിച്ച തോതിലുള്ള ഗർഭധാരണശേഷിക്കുറവ് ഇതുമായി ചേർത്ത് വായിക്കാമോ?
Wednesday, November 18, 2009
കാൻസറിനെ പേടിക്കണോ?
‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്ന് പണ്ട് ശ്രീമാൻ ജോൺ എബ്രഹാം അന്വേഷിച്ചതുപോലെ നമുക്ക് ചില ചോദ്യങ്ങൾ ചോദിക്കാം.
1.അർബ്ബുദബാധ ഉണ്ടായിട്ട് ആശുപത്രിയിൽ ചെല്ലാത്തവർ എത്ര?
2.രോഗമുണ്ടായിട്ടും മറ്റ് വൈദ്യശാസ്ത്രശാഖകളെ ആശ്രയിച്ച് രോഗം ഭേദമായവർ എത്ര?
3.നാട്ടുവൈദ്യം, മന്ത്രവാദം, പടം വരച്ച് രോഗം മാറ്റൽ തുടങ്ങിയവയ്ക്ക് പോയി രോഗം മാറിയവർ എത്ര? മരിച്ചവർ എത്ര?
4.രോഗമുണ്ടായിട്ടും അതറിയാതെ ജീവിക്കുന്നവർ എത്ര?
5.രോഗം ഒരു വരുമാനമാക്കിയവർ എത്ര?
ഇങ്ങനെ പലവിധ കോണുകളിൽ നിന്ന് അന്വേഷിച്ച് വസ്തുതകൾ ശേഖരിച്ചാലല്ലെ ‘സംസ്ഥാനത്ത് അർബ്ബുദം പടരുകയാണോ’ അല്ലയോ എന്ന് തീർത്ത് പറയാനാകു?
ഇതിപ്പോൾ സോഷ്യൽ സെക്യൂരിറ്റി മിഷൻ കൊണ്ടുവന്ന കാൻസർ സുരക്ഷാപദ്ധതിയുടെ ഭാഗമായി നടത്തിയ കണ്ടെത്തലാണെന്ന് വാർത്ത പറയുന്നു. അതും കേരളത്തിലെ ഏതാനം സ്ഥാപങ്ങളെ ആശ്രയിച്ച് എടുത്ത കണക്ക് പ്രകാരം! ഇത് ഒരു പൊതു ട്രെൻഡാണെന്ന് വിശ്വസിക്കുന്നത് ശരിയായിരിക്കുമോ?
‘കാൻസർ സുരക്ഷാപദ്ധതി‘ എന്ന് പറയുന്നതിൽ തന്നെ ഒരു അപശകുനം ഉണ്ട്. കാൻസറിന്റെ സുരക്ഷയ്ക്കുള്ള പദ്ധതിയാണെന്ന് വാഗർത്ഥം. രോഗിയുടെ സുരക്ഷയല്ല. അതു കൊണ്ടു തന്നെ കാൻസർ ചികിത്സ ചിലവുള്ളതും ദൈർഘ്യമേറിയതുമാണെന്നും ഈ മിഷൻകാർ പ്രചരിപ്പിക്കുന്നു.
പിന്നെയുള്ളത് അർബ്ബുദം ഇത്രയും (അവരുടെ കണക്കിൽ) പെരുകുമ്പോഴും അതിന്റെ കാരണമെന്താണന്ന് ചികിത്സിക്കുന്നവർക്ക് അറിയില്ല. അതിനു കാശുകൊടുക്കുന്ന മിഷനുമറിയില്ല. എന്നാൽ അത് കണ്ടെത്താനുള്ള താല്പര്യം മിഷനോ കേരളത്തിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്കോ ഉള്ളതായി വാർത്തയിൽ സൂചനയൊന്നും കാണുന്നുമില്ല. കാൻസറുള്ള ഒരു കുട്ടിയുണ്ടെങ്കിൽ പോരു, അൻപതിനായിരം രൂപാ ഇനാം എന്നതാണു അവരുടെ ലൈൻ. അതായത് ഡോക്ടറന്മാർക്കും മരുന്നു കമ്പനികൾക്കും കൂടി ആളൊന്നുക്ക് 50000 രൂപയുടെ കച്ചവടം ഉറപ്പ്. രോഗകാരണം അന്വേഷിച്ച് കണ്ടുപിടിച്ചാൽ അത് സമൂഹത്തിൽ നിന്നു തന്നെ നിസാരമായി മാറ്റിക്കളയാൻ കഴിഞ്ഞാൽ പിന്നെ ഈ കച്ചവടം നടക്കുമോ? അതു കൊണ്ട് അതാരും ഡോക്ടറന്മാരിൽ നിന്നോ ഇത്തരം മിഷനുകളിൽ നിന്നോ പ്രതീക്ഷിക്കരുത്. രോഗം ഉണ്ടാക്കുക. അത് ചികിത്സിക്കുന്ന കാര്യം ഇതുപോലുള്ള ഏജൻസികൾ ചെയ്തു കൊള്ളും. അല്ലാതെ രോഗം ഉന്മൂലനം ചെയ്യണം, അതിനുവേണ്ട പ്രചരണം നടത്തണമെന്നൊന്നും പറയരുത്.
പുകയില കാൻസറിനു കാരണമാകുമെന്ന് വമ്പിച്ച പ്രചരം നടത്തുന്നുണ്ട്. നല്ല കാര്യം. പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന പലമരുന്നുകളും കാൻസർ ഉണ്ടാക്കുമെന്ന് അറിയാമോ? അവയൊക്കെ പൊതിഞ്ഞുവരുന്ന കടലാസുകൾ പഠിക്കണം. റാപ്പറുകൾ. ‘ഇതു വെള്ളെലികളിൽ കാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്’, ‘ഇത് അപകടകരമായ ഒരു രാസസംയുക്തമാണു, ഡോക്ടറുടെ നിർദ്ദേശപ്രകാരം സൂക്ഷിച്ച് ഉപയോഗിക്കുക’, ‘ഗർഭിണികൾ കഴിക്കരുത്’ എന്നൊക്കെ കാണാം. ഡോക്റ്ററന്മാരോ ഫാർമസിസ്റ്റുകളോ ഡ്രഗ്ഗിസ്റ്റുകളോ ഇതൊന്നും ശ്രദ്ധിക്കാറില്ല. പിന്നെയാണോ രോഗികൾ? വെള്ളെലിയിൽ കാൻസർ ഉണ്ടാക്കുന്നതല്ലെ, നമ്മളെ ബാധിക്കില്ല എന്ന് മരുന്നു കഴിക്കുന്നവർക്ക് വേണമെങ്കിൽ വിചാരിക്കാം. നാം വെള്ളെലികൾ അല്ലല്ലോ. (യഥാർത്ഥത്തിൽ അതിനേക്കാൾ കഷ്ടമാണു നമ്മുടെ സ്ഥിതി. ഒരു മരുന്ന് പരീക്ഷണം കൊണ്ട് അവറ്റയുടെ ജന്മം അവസാനിക്കും. മനുഷ്യന്റെയോ? എന്തോരം മരുന്നാ മാർക്കറ്റിൽ!). കാശുണ്ടാക്കാനുള്ള തിരക്കിൽ മരുന്നിന്റെ രസതന്ത്രമൊന്നും നോക്കാൻ ഡോക്റ്ററന്മാർ മിനക്കെടാറില്ല. അല്ലെങ്കിൽ തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴെ ആ പുസ്തകങ്ങളൊക്കെ കെട്ടിവച്ചതാണു. ഇനി ആരേക്കൊണ്ടാകും അതൊക്കെ മറിച്ചു നോക്കാൻ. ഇനി റെപ്പ് പറയുന്ന രസതന്ത്രമൊക്കേയുള്ളു. ജീവിക്കാൻ അത് മതി. പക്ഷെ നമുക്ക് ജീവിക്കാൻ അത് പോരാ. പുകയില കാൻസർ ഉണ്ടാക്കും എന്ന് വ്യാപകമായ പ്രചരണം നടത്തുന്നപോലെ മരുന്നുകൾ എന്തൊക്കെ ഉണ്ടാക്കും എന്നൊരു പ്രചരണം തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആ ബോധവൽക്കരണത്തിനൊടുവിൽ ലോകത്തിലെ കാൻസർ രോഗികളുടെ എണ്ണം പകുതിയായി കുറയുമെന്നാണു എന്റെ വിശ്വാസം. അതല്ലാതെ മറ്റൊരു പോംവഴി എന്തെങ്കിലും ഉണ്ടോ എന്ന് അടുത്ത പോസ്റ്റിൽ...........
Thursday, October 29, 2009
മലയാള മനോരമയുടെ ചാത്തൻ ത്രില്ലർ
മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്ന മരുന്നുകളിൽ 20% വും ചാത്തനാണെന്നും അവ ഉപയോഗിച്ചാൽ ഗുണമുണ്ടാവുകയില്ലെന്നും പുതിയ കണ്ടുപിടുത്തമൊന്നുമല്ല. ഗൾഫ് ബൂമിനൊപ്പം കേരളത്തിൽ സ്വകാര്യ ആശുപത്രികൾ വ്യാപകമാകാൻ തുടങ്ങിയതു മുതൽ ഈ വ്യാജൻ നിലവിലുണ്ട്. ചാത്തന്മാരെ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് സർക്കാർ ആശുപത്രികൾ അല്ല. സ്വകാര്യ ആശുപത്രികളാണു. കാരണം അവർ അകത്തു നിന്നു കൊടുക്കുന്ന മരുന്ന് എന്താണെന്നോ എവിടെ ഉണ്ടാക്കിയതാണെന്നോ ബോദ്ധ്യപ്പെടുത്താറില്ല. സർക്കാർ ആശുപത്രികളിൽ വിലകൂടിയ മരുന്നുകൾ മിക്കപ്പോഴും പുറത്തുനിന്ന് വാങ്ങേണ്ടി വരും. അതെന്താണെന്ന് കാണാനെങ്കിലും ചുരുങ്ങിയ പക്ഷം ജനത്തിനു കഴിയും.
നമുക്ക് ചാത്തനിലേക്ക് വരാം. ഇവൻ എങ്ങനെ ഉൽഭവിച്ചു?
ആദ്യകാലത്ത് വലിയ കമ്പനികൾ മരുന്നുണ്ടാക്കാനുള്ള കരാറുകൾ പുറം പാർട്ടിക്കു കൊടുക്കുമ്പോൾ അതിൽ നിന്നും സ്പില്ലിങിനു നൽകുന്ന അധികം റോ മറ്റീരിയൽ ഉപയോഗിച്ച് ഒരു നിശ്ചിത ശതമാനം മരുന്നു വേറെ ഉണ്ടാക്കുന്നതായിരുന്നു രീതി. മുംബൈലും ഗുജറാത്തിലും ചില ചേരികളിൽ അവയുടെ നിർമ്മാണം നടക്കുന്നുണ്ട്. അത്തരം അധികപ്പറ്റു മരുന്നുകൾ സെക്കന്റ്സായി ഒറിജിനൽ കമ്പനിയുടെ അതേ ബ്രാൻഡിലും ബാച്ചിലും വിതരണം ചെയ്യപ്പെടും. വില ഒറിജിനലിന്റെ പകുതിയിൽ താഴെ. മെഡിക്കൽ സ്റ്റോറുകൾക്ക് അതൊരു ലാഭക്കച്ചവടമാണു. അതിന്റെ ഒരു പങ്ക് മരുന്നു കുറിക്കുന്ന ഡോക്ടർക്കും കിട്ടും. അതിന്റെ രുചി പിടിച്ചു കൊണ്ടാണു ഡോക്ടറന്മാർ അധ:പതിച്ചു തുടങ്ങിയത്. സ്വകാര്യവൽക്കരണവും ആഗോളീകരണവും ചിറകു വിരിച്ചപ്പോൾ മരുന്നു കമ്പനികളുടെ എണ്ണവും തമ്മിലുള്ള മത്സരവും വർദ്ധിച്ചു. അപ്പോൾ ഒറിജിനൽ റോ മറ്റീരിയൽ മാറി കപ്പപ്പൊടിയും മഞ്ഞപ്പൊടിയും ഡിസ്റ്റിൽഡ് വന്നു.
വേറെ ഒരു കാര്യമുള്ളത് കേരളത്തിലെ രോഗികളിലെ 60% പേരും ഒരു രോഗവും ഇല്ലാത്തവരാണു. അവർക്കുള്ളത് രോഗത്തെക്കുറിച്ചുള്ള ഭീതിയാണു. ഇതിനെ ചികിത്സിക്കാൻ മഞ്ഞപ്പൊടിയും കപ്പപ്പൊടിയും ഡിസ്റ്റിൽഡ് വാട്ടറും തന്നെ അധികം. ഇല്ലാത്ത രോഗത്തിനു എന്തു മരുന്നു കൊടുക്കാനാണു?
എന്നാൽ ജീവൻ രക്ഷാ ഔഷധങ്ങളുടെ കാര്യത്തിൽ ഇത് നടക്കില്ല. അത് വേണ്ട രോഗികൾ ഉണ്ട്. ആ മരുന്നിൽ ഔഷധം വേണം. അതിനു കപ്പപ്പൊടി മരുന്ന് പറ്റില്ല. യഥാർത്ഥ മരുന്ന് ഉണ്ടാക്കുന്നത് ചെലവുള്ള കാര്യമാണു. വലിയ ലാഭവും അതിനു കിട്ടില്ല. മരുന്ന് വെറുതെ എഴുതിക്കൊടുക്കാനും പറ്റില്ല. യഥാർത്ഥ രോഗം തന്നെ ഉണ്ടായിരിക്കണം. ആ കച്ചവടത്തിനു ലാഭം കുറയും. ഈ ഡോക്ടറന്മാരാണെങ്കിൽ കടുത്ത ആർത്തിക്കാരും. ജീവൻ രക്ഷാ മരുന്നുകളുടെ നിർമ്മാണത്തിൽ നിന്നും കമ്പനികൾ പതുക്കെ പിന്മാറിത്തുടങ്ങുന്നത് അങ്ങനെയാണു. 25 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ പകുതി സ്ഥാപങ്ങളെ ഇന്ന് ജീവൻ രക്ഷാമരുന്നുകൾ ഉണ്ടാക്കുന്നുള്ളു. കമ്പനികൾ കൂടുതൽ ലാഭമുള്ളതും കൂടുതൽ ഇൻസെന്റീവുകൾ കൊടുക്കാവുന്നതുമായ കപ്പപ്പൊടി മരുന്നുകളിലേക്ക് മാറി തുടങ്ങിയത് അങ്ങനെയാണു. അതിനവരെ കുറ്റം പറയരുത്. ലാഭമുണ്ടാക്കാനാണു കച്ചവടം ചെയ്യുന്നത്. അതിന്റെ ക്വാളിറ്റിയൊക്കെ ശ്രദ്ധിക്കേണ്ടത് ഡോക്ടേഴ്സിന്റെ കടമയല്ലെ? രോഗികളുടെ ഉത്തരവാദിത്തം ഡോക്ടറിലല്ലാതെ മറ്റാരിലാണു ഇരിക്കുന്നത്?
ഒരു ഇരുപത് വർഷം മുമ്പ് വരെ ഡോക്ടറന്മാർക്ക് തങ്ങളെ വന്നു കാണുന്നതിനു ചില്ലറ കിട്ടണമെന്നേ നിർബ്ബന്ധമുണ്ടായിരുന്നുള്ളു. മരുന്നിന്റെയും ടെസ്റ്റുകളുടെയും വീതം കൂടി കിട്ടണമെന്ന് മോഹമായത് പിന്നീടാണു. അതിനേത്തുടർന്നാണു ചാത്തൻസ് സർവ്വത്ര വ്യാപകമായത്. ഡൊക്ടേഴ്സിനു വീതം കൊടുക്കണമെങ്കിൽ കൂടുതൽ ലാഭം കിട്ടണം. കമ്പനിക്കാരനു പണം കീശയിൽ നിന്നു എടുത്ത് കൊടുക്കാനാവില്ല. കച്ചികെട്ടാൻ തിരി കച്ചിയിൽ നിന്ന് എടുക്കുക എന്നൊരു ചൊല്ലുണ്ടല്ലോ. അതിനാലാണു മരുന്നിൽ മായം ചേർക്കുന്നത്. ഔഷധചേരുവകൾ വേണ്ടത്ര അളവിൽ ചേർത്ത്, മിതമായ ലാഭം ഉണ്ടാക്കിക്കൊണ്ട് മത്സരാധിഷ്ഠിധ കമ്പോളത്തിൽ എങ്ങനെ പിടിച്ചു നിക്കും? അതിനു കപ്പപ്പൊടി തന്നെ ശരണം. അതാകുമ്പോൾ അപകടമില്ല. നോ റിയാക്ഷൻ. ആക്ഷൻ തന്നെയില്ലാതിരിക്കുമ്പോൾ എന്ത് റീയാക്ഷൻ? ഈ കപ്പപ്പൊടി മരുന്നു കൊണ്ട് വേറൊരു ഗുണം കൂടിയുണ്ട്. എന്തെങ്കിലും രോഗമുണ്ടെങ്കിൽ തന്നെ അത് മാറില്ല. അത് ഡോക്ടർക്ക് ഒരു അനുഗ്രഹമാണു. ചുറ്റിത്തിരിഞ്ഞ് വരുമ്പോൾ കമ്പനിക്കും കിട്ടും ലാഭം.
“ങ്ഹാ! രോഗം മാറിയില്ല അല്ലെ? എന്നാൽ വേറൊരു ചാത്തനെ കുറിക്കാം.“ ഡോക്ടർ രോഗിയെ സമാധാനിപ്പിക്കുമ്പോൾ രോഗിക്കൊരു സുഖം. ഡോക്ടർക്കും കച്ചവടക്കാർക്കും ലാഭം. രോഗം മാറാത്തതു കൊണ്ട് രോഗി ഒരിക്കലും കൈവിട്ടു പോവുകയുമില്ല. അത് ബോണസ്സ്.
ഇങ്ങനെയുള്ള ചികിത്സക്ക് കൊടുക്കുന്ന ചാത്തൻ മരുന്നുകൾ നിർമ്മിക്കാൻ എന്തിനാണു ആധുനിക സജ്ജീകരണങ്ങളുള്ള ഫാക്റ്ററികൾ? ഒരാവശ്യവുമില്ല. 10x10 മുറി തന്നെ ഒരു അനാവശ്യമാണു.
ഗുളിക നിറയ്ക്കാനാണെങ്കിൽ ഇടനേരത്ത് വീടുകളിൽ ഒഴിവുള്ള പെണ്ണുങ്ങൾക്ക് അത് ചെയ്യാം. അതിനിടെ കുട്ടി അപ്പിയിട്ടാൽ അത് വാരിക്കളഞ്ഞിട്ട് ആ കൈകൊണ്ട് തന്നെ പണി തുടരാം. അങ്ങനെ ചെയ്യുമ്പോൾ സാധരണ വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാറില്ല. പക്ഷെ ചിലപ്പോൾ ചില സന്ദർഭങ്ങളിൽ തിരിച്ചടിക്കും. പകർച്ച വ്യാധികൾ വന്നേക്കാം. അതും ഒരു കണക്കിനു ഗുണമാണു. ഒരു മരുന്ന് അതിനും എഴുതാമല്ലോ. കമ്പനികൾക്ക് പുതിയ പേരിൽ കപ്പപ്പൊടി ഇറക്കുകയും ചെയ്യാം. ആനയുടെ കാര്യം പറഞ്ഞപോലെ, ചത്താലും ഇരുന്നാലും ലാഭം.
ഈ പണി മനോരമ വാദിക്കാൻ പോകുന്ന പോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണമേറ്റ ശേഷം ഉണ്ടായതല്ല. 1995 ൽ തന്നെ ഇതിനേക്കുറിച്ചുള്ള വസ്തുതാ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ട്. പിന്നെ മാത്തുക്കുട്ടിച്ചായൻ ഇത് ഇപ്പോൾ എന്തിനെടുത്ത് വീശുന്നു എന്നു ചോദിച്ചാൽ ഒരു ഉദ്ദേശമുണ്ട്. എല്ലാവർക്കും അതറിയാം. ഗവണ്മെന്റിനെ അടിയന്തിരമായി നാറ്റിക്കണം.
അച്ചായൻ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് വായിച്ചാൽ എന്താ നമുക്ക് തോന്നുക? സർക്കാർ നടപടി ക്രമങ്ങൾ പാലിക്കാതെ മരുന്നു വാങ്ങുന്നു. അതിനു സർക്കാർ ഏജൻസി കൂട്ട് നിക്കുന്നു. യഥാർത്ഥത്തിൽ അത് എന്താണു? ഈ ചാത്തനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയിട്ട ഒരു സെറ്റാണു യാഥാർത്ഥ്യമാണെന്ന് തോന്നത്തക്ക വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് ഒരു തരം വെടക്കാക്കി തനിക്കാക്കലാണു.
വേറൊന്നുള്ളത് ചാത്തൻ മരുന്നുകൾ സർക്കാരാശുപത്രിയിലേക്ക് മാത്രമുള്ളതാണെന്ന് തോന്നത്തക്കവിധമാണു റിപ്പോർട്ടിങ്. സർക്കാർ ചാത്തൻ മരുന്നു മേടിക്കുകയാണെങ്കിൽ സ്വകാര്യ ആശുപത്രികൾ ചാത്തന്റെ അപ്പൻ മരുന്ന് മേടിക്കും. ഉദ്ദ്യോഗസ്ഥന്മാർക്ക് പർച്ചേസിലെ ചില്ലറ കിട്ടിയാൽ തൃപ്തിയാകും. മറ്റേവന്മാർക്ക് അത് പോര. കൊള്ള ലാഭം തന്നെ വേണം. അപ്പോൾ ചാത്തനല്ല അവന്റെ അപ്പനുണ്ടെങ്കിൽ കൊണ്ടുവരാൻ പറയും.
സ്വകാര്യ ആശുപത്രികളുടെ ഇത്തരം രീതിക്ക് ഒരു ഉദാഹരണം പറയാം.
1.ഒരു പ്രത്യേക ചികിത്സയിൽ ഒരു യൂണിറ്റ് മരുന്ന് മൂന്നായാണു കൊടുക്കേണ്ടത്. മരുന്നിനു ആകെ 3000 രൂപയാണു വില. അത് മൂന്നായി വിഭജിച്ചു വേണം രോഗിക്ക് നൽകേണ്ടത്. എന്നാൽ സ്വകാര്യക്കാർ അതിനു ഓരോ തവണയും ഓരോ യൂണിറ്റ് വാങ്ങി ഉപയോഗിച്ചു എന്ന് പറഞ്ഞ് 3000 രൂപാ വച്ച് വാങ്ങും. ലാഭം 6000 രൂപ!
2.അപകടങ്ങളിൽ പെട്ട് ചെല്ലുന്ന രോഗികളോട് കാണിക്കുന്ന ക്രൂരത:
രോഗി മരിച്ചു പോയാൽ കാലിൽ കമ്പിയിട്ടു, കയ്യിൽ പ്ലാസ്റ്ററിട്ടു എന്ന് പറഞ്ഞ് പണം പിടുങ്ങും. ചത്ത രോഗിയിൽ കമ്പിയിട്ടോ പ്ലാസ്റ്ററിട്ടോ എന്നാരു നോക്കാൻ? സ്വകാര്യനു ലാഭം വരുന്ന വഴികളെ...
3.വെന്റിലേറ്റർ കച്ചവടം:
ആളു കുറവുള്ള ആശുപത്രിയിലാണെങ്കിൽ അടുത്ത മരണാസന്നൻ വരുന്നതു വരെ പല മൃതദേഹങ്ങൾക്കും വെന്റിലേറ്ററിൽ കാത്ത് കിടക്കേണ്ടി വരും. ഇത് അബദ്ധമാകുന്നതും ചിലപ്പോൾ പുറത്തറിയുന്നതും രോഗിയുടെ ബന്ധുക്കൾ ഡോക്ടേഴ്സാകുമ്പോഴാണു. മലയാളത്തിലെ പ്രശസ്തനായ ഒരു ചലച്ചിത്ര സംവിധായകനു അത്തരം ഒരു അനുഭവം ഉണ്ടാവുകയും അതിന്റെ പശ്ചാത്തലത്തിൽ ഒരു ചലച്ചിത്രം നിർമ്മിച്ചു വക്കുകയും ചെയ്തിട്ടുണ്ട്.
മേമ്പൊടി:
ഈ പരമ്പര അച്ചടിച്ചു വരുമ്പോൾ ചാത്തന്റെ ആൾക്കാർ എന്തു ചെയ്യുമെന്ന് ഓർത്തിട്ട് കഷായക്കാരനു കോരിത്തരിക്കുന്നു. ഇത് കണ്ട് അവർ വെറുതെ ഇരിക്കുമോ? സംശയമാണു. കൊച്ചു കാര്യമൊന്നുമല്ല അച്ചായൻ ചെയ്ത് വച്ചിരിക്കുന്നത്. കോടികളുടെ കച്ചവടം പൂട്ടിക്കുകയാണു ലക്ഷ്യം. അതും വെറും കച്ചവടമൊന്നുമല്ല. നല്ല സ്വയമ്പൻ കച്ചവടം. അതിനവർ തിരിച്ചടിക്കാതിരിക്കുമോ? തിരിച്ചടിക്കാതിരുന്നാൽ സംശയിക്കണം.
1.ഇത് മലയാള മനോരമ വാരികയിൽ അച്ചടിക്കാൻ വച്ചിരുന്ന ഏതോ കിടിലൻ ത്രില്ലറിന്റെ ഒരു ഭാഗമാണു.
2.റിപ്പോർട്ടിൽ ചാത്തൻ കമ്പനികൾ ഇരിക്കുന്ന കടയുടെ മുനിസിപ്പൽ നമ്പരും കമ്പനിയുടെ പേരും ചെക്ക് പോസ്റ്റിലെ രസീറ്റ് നമ്പറുമൊന്നുമില്ല. അതു കൊണ്ട് ഈ റിപ്പോർട്ട് ഒരു തരം ബഡായി ആണു. അല്ലേലും രണ്ട് ലാർജ്ജ് അകത്തുചെന്നാൽ ഏതു പത്ര പ്രവർത്തകനും ഇങ്ങനെയൊക്കെ ഭാവന ചെയ്യാൻ തോന്നും.
3.ഒറിജനൽ മരുന്ന് ഉണ്ടാക്കുന്ന കമ്പനികളേ ഇത് ബാധിക്കും. സിംസ് പോലുള്ള പ്രസിദ്ധീകരണങ്ങളിൽ പരസ്യം വരുന്ന നല്ല ഒറിജിനൽ കമ്പനികൾ ഉണ്ട്. അവരുടെ പരസ്യം പിടിക്കാനുള്ള സമ്മർദതന്ത്രമാണു.
4.ഇനി വേറൊരു കാര്യം തോന്നുന്നുണ്ട്. കടുവയെ എങ്ങാനും കിടുവ പിടിച്ചോ? മെഡിക്കൽ രംഗത്ത് പിടിമുറുക്കണമെന്ന് ഈ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കാരണം, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം ഈ മൂന്ന് വകുപ്പുകൾ വരുതിക്ക് നിന്നാൽ ഒരു സർക്കാരിനും പേടിക്കണ്ട. കേരളത്തിൽ അവസാനത്തെ രണ്ടെണ്ണവും അപകടസ്ഥിതിയിലാണു. ഗവണ്മെന്റ് വീർപ്പ് മുട്ടുകയാണു. അപ്പോൾ അതിലെ ആരോഗ്യത്തെ വരുതിയിലാക്കാൻ ഒരു അലക്ക് അലക്കുകയാണോ? അതും മനോരമയുടെ ലേഖകരെ ഉപയോഗിച്ച്. കാരണം ഇതിൽ പറയുന്ന വിവരങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ഒരു ഉഗ്രൻ സോഴ്സ് ഉണ്ടായിരിക്കണം. .....സ് സാറിനെപ്പോലെ ഒരു അത്യുഗ്രൻ. രാശിയുള്ള മന്ത്രിയാണു ടീച്ചർ. പറന്നു പോകുന്ന കാക്കയെക്കൊണ്ടുമാത്രമല്ല, ആടുതിന്നുന്ന മനോരമ കൊണ്ടും ടീച്ചർക്ക് ഗുണമുണ്ടാകും. മരുന്ന് വിതരണം ഓൺലൈനിലാക്കാനുള്ള ശ്രമത്തിലേക്ക് ഈ റിപ്പേർട്ടിങ് നയിക്കാൻ ഇടയുണ്ട്.
5. അല്ലെങ്കിൽ മോഹൻ ലാൽ പറയുന്ന പോലെ, “ചുമ്മാ....” (ഒരു കണ്ണിറുക്കലും)
(ചാത്തൻ പരമ്പര മനോരമ പത്രത്തിൽ 29-10-09 മുതൽ വരുവിൻ വായിക്കുവിൻ)
Monday, June 23, 2008
രോഗം പരത്തുന്ന വൈദ്യന്?
...........................................................ചെന്നയില്‍ നിന്ന് ഞാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍, റിസപ്ഷനിലുള്ളവര്‍ ഒരു പ്രത്യേകവ്യക്തിയെ 'മാനിയ' എന്ന 'രോഗം' കാരണമാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അറിയിച്ചു. ഡോക്ടറുടെ സെല്‍ഫോണ്‍ നമ്പറും തന്നു. ഞാന്‍ ഡോക്ടറെ വിളിച്ച് രോഗിയുടെ പേരുപറഞ്ഞതും അയാള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തു. അയാളും മാനേജുമെന്റും ചെയ്തുകൂട്ടുന്ന വൃത്തികേടുകളുടെ സൂചനയാണത്...... ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സമൂഹത്തിനും സമാധാനജീവിതത്തിനും ഭീഷണീയായ ഇത്തരം നിയന്ത്രിക്കപ്പെടാത്ത ആശുപത്രികള്‍ പലതുമുണ്ട്.
(ഡോ.പി.രാധാകൃഷ്ണന് നടത്തുന്ന നിരീക്ഷണത്തിന്റെ പൂര്‍ണ്ണരൂപം 2008 ജൂണ്‍ 13 ലെ സമകാലിക മലയാളത്തില്‍ കാണാവുന്നതാണു. www.malayalamvarikha.com)
Friday, February 29, 2008
ജാഗ്രതൈ.......!! എയിഡ്സുണ്ട്.......
ഏതാനം ദിവസം മുന്‍പ് ഒരു മലയാള ദിനപ്പത്രം സഹതാപാര്‍ഹമായ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ദില്ലിയില്‍ നാല് നഴ്സുമാര്‍ക്ക് എയിഡ്സ് ബാധ. അതില്‍ രണ്ടുപേര്‍ മലയാളികളാണു. ഏത് ആശുപത്രിയിലാണു സംഭവം എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെറും സാധാരണ ആശുപത്രിയൊന്നുമല്ല. അത് വാര്‍ത്ത വായിക്കുമ്പോള്‍ വ്യക്തമാകും. ആശുപത്രിയുടെ പേരില്ല. തുക്കടാ ആശുപത്രിയോ ഗവണ്മന്റ് ആശുപത്രിയോ ആയിരുന്നെങ്കില്‍ അതിന്റെ പേരും ജാതകവും എപ്പോള്‍ പറഞ്ഞു എന്ന് ചോദിച്ചാല്‍ മതി. അതാണു പത്രധര്‍മ്മം. പൊതുക്കാര്യമാകുമ്പോള്‍ എല്ലാം തുറന്ന് പറയണം. പാവപ്പെട്ടവന്റെ കാര്യത്തിലും അങ്ങനെ തന്നെ! പത്രധര്‍മ്മം ഉടന്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കണം. പണക്കാരന്റെ കാര്യത്തില്‍ അത് പറ്റില്ല. പേരും വിലാസവുമൊക്കെ രഹസ്യമായി സൂക്ഷിക്കുകയാണു വേണ്ടത്. ആശുപത്രി ഏതോ കടുത്ത മുന്തിയറുപ്പന്റേതാണെന്ന് തീര്‍ച്ച. അതു കൊണ്ട് അതിനു പേരിന്റെ ആവശ്യമില്ല. ഉണ്ടെങ്കില്‍ തന്നെ അത് വായനക്കാര്‍ അറിയണ്ട കാര്യവുമില്ല. അത് ഏതെങ്കിലും ഡോക്ടറുടെ കയ്യിലിരിപ്പു കൊണ്ട് രോഗി ചത്തിട്ടോ ആശുപത്രിയുടെ മെച്ചം കൊണ്ട് എയിഡ്സ് പരന്നിട്ടോ ആയാലും അറിയണ്ട. അങ്ങനെ എന്തെങ്കിലും പുറത്ത് പറഞ്ഞാല്‍ പത്രധര്‍മ്മം നഷ്ടപ്പെടും. അത് പാടില്ല. പത്രത്തിനു പരസ്യത്തിന്റെ പേരില്‍ കിട്ടുന്ന ധര്‍മ്മമാണല്ലോ പത്രധര്‍മ്മം. അതുകൊണ്ട് പേരു പറയില്ല.ആശുപത്രി-ജന്യ രോഗമാണു പ്രതി. അമേരിക്കയിലും യൂറോപ്പിലും ഡോക്ടറന്മാര്‍ക്കും പാരാമെഡിക്കല്‍ തൊഴിലാളികള്‍ക്കുമിടയില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന Medical Bug! ഇവനാളു പുലിയാണു കേട്ടാ....രോഗം ചികിത്സിച്ച് ഭേദമാക്കണ്ട ആശുപത്രിയില്‍ നിന്ന് രോഗം പകരും. പാശ്ചാത്യനു രോഗത്തെ പേടിയാണു. ഇതുകൊണ്ടാണു രോഗികളെ പരിചരിക്കാന്‍ മൂന്നാം ലോകത്തില്‍ നിന്ന് ചരക്കുകളെ അവര്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും ശ്രീലങ്കക്കാരനും വന്ന് എന്തു രോഗം വേണമെങ്കിലും ഏറ്റുപിടിച്ചോട്ടെ!! ഉള്ള കാശങ്ങ് കൊടുത്തേക്കാം. എമിഗ്രേഷന്‍ നിയമത്തിലും ഇളവുവരുത്താം. നമുക്ക് വയ്യേ, വയ്യ! കാനഡ, ബ്രിട്ടന്, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും നഴ്സുമാരുടെ കുത്തിയൊഴുക്കിനു ഒരു കാരണം ഇതാണു.
പക്ഷെ നമ്മുടെ ഡോക്ടറന്മാരെ അവിടെങ്ങും അടുപ്പിക്കുകേല. പലരും ഡോക്ടറാകാന്‍ ഇംഗ്ലണ്ടില്‍ ചെന്നിട്ട് വേലേം കൂലിം ഇല്ലാതെ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ പടച്ചോറുണ്ട് കഴിയുകയാണു. ദേഹത്ത് തൊട്ടുള്ള കളിക്ക് സായിപ്പിനു നമ്മളെ അത്ര വിശ്വാസം പോരാ. അതിനു അവിടുത്തുകാര്‍ വേണം. അല്ലെങ്കില്‍ അവിടുത്തെ പരീക്ഷയൊക്കെ പാസാകണം. അതിനു കഴിയുന്നില്ലെങ്കില്‍ ആസ്ത്രേലിയായിലൊക്കെ പല ഇന്ത്യന്‍ ഡോക്ടര്‍ന്മാരും ചെയ്യുന്ന പോലെ മസാലദോശയൊക്കെ കിട്ടുന്ന നല്ല തട്ടുകടകള്‍ ആരംഭിക്കാം. ക്ലിനിക്ക് പറ്റുകേല. ഒരു തരത്തില്‍ ഭക്ഷണവും ഒരു മരുന്നാണല്ലൊ. ജീവന് നിലനിര്‍ത്തുന്ന മരുന്ന്.
ആശുപത്രി എന്ന് പറയുന്നത് മറ്റ് കച്ചവടങ്ങള്‍ പോലെ അരത്തട്ടിപ്പും മുക്കാല്‍ വെട്ടിപ്പുമാണെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. അല്ലെങ്കില്‍ നല്ല വിറ്റുവരവുള്ള റേഞ്ചൊക്കെ വേണ്ടെന്ന് വച്ചിട്ട് കള്ള് കച്ചവടക്കാര്‍ ആശുപത്രികള്‍ തുടങ്ങില്ലല്ലോ. ഏതാണ്ട് ചാരായ ഷാപ്പുപോലെയാണു ആശുപത്രികളും. കയ്യില്‍ കാശുള്ളവനെ അവിടെ മതിപ്പുള്ളു. (ചിക്കൂണ്‍ ഗുണിയ വ്യാപകമായപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ എന്തു ചെയ്തുവെന്ന് ഓര്‍ക്കുക). കാശുള്ളവനെക്കാണുമ്പോള്‍ ഈ ഡോക്ടറന്മാരും നഴ്സുമാരുമൊക്കെ "അപ്പച്ചാ" "അമ്മച്ചി" "അങ്കിളേ" എന്നൊക്കെ വിളിക്കും. കാശില്ലാത്തവനെ കണ്ടാലോ? "ശവങ്ങള്" എന്നും. (അത് കേള്‍ക്കാന്‍ ഗവണ്മെന്റാശുപത്രിയില് തന്നെ പോകണം). പണത്തിനു മീതേ ദീദിയും പറക്കില്ലാ എന്നൊരു ചൊല്ലില്ലെ? ആ പണക്കൊഴുപ്പിന്റെ ഒരു സെലിബ്രിറ്റി രൂപമാണു സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി, മെഗാ സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍. (ആരാണാവോ ഇതിനൊക്കെ ഇങ്ങനെ പേരിടുന്നത്?) അവിടൊക്കെ കാശുകൊടുത്താല്‍ എല്ലാം ഭദ്രമാണെന്നാണു വയ്പ്. മുന്തിയ ചികിത്സ. മുന്തിയ പരിചരണം. മുന്തിയ ബില്ല്! ഇപ്പോളവിടെ നിന്നും മുന്തിയ 'സഹായവും' കിട്ടുമെന്ന് ഈ വാര്‍ത്ത സ്ഥിതികരിക്കുന്നു. സൗജന്യ AIDSരോഗം!!
പക്ഷെ ഇതിന്റെ ദാരുണമായ മാനുഷിക വശത്തെക്കുറിച്ച് ആരും പ്രതികരിച്ച് കണ്ടില്ല. നഴ്സുമാരുടെ സംഘടന പോലും. മെച്ചപ്പെട്ട ഒരു തൊഴില്‍ എന്ന നിലയിലാണു പല പെണ്‍കുട്ടികളും നഴ്സിങ്ങിനെ കാണുന്നത്. മികച്ച വേതനത്തിനൊപ്പം തൊഴിലില്‍ നിന്നുള്ള സംതൃപ്തിയും ഇതിലുണ്ട്. അവര്‍ ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ മെച്ചപ്പെട്ട സേവന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണ്ടെ? അവരുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തണ്ടെ? അത് ആരുടെ ചുമതലയാണു? സ്വകാര്യമേഖലയിലാകുമ്പോള്‍ അത് മുതലാളിയുടെ ഉത്തരവാദിത്തമല്ലെ? ഇവിടെ അത് നിര്‍വ്വഹിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ കാണുന്നു. എയിഡ്സ് രോഗികളെ ചികിത്സിക്കുമ്പോള്‍ സൂക്ഷിക്കേണ്ട അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു എയിഡ്സ് ബാധക്ക് കാരണമെന്ന് 'പണ്ഡിതന്മാര്' സ്ഥിതീകരിച്ചിട്ടുണ്ട്. (അതെന്തായാലും നന്നായി. അവര്‍ നാലുപേരുടേയും ജീവിതം കട്ടപ്പൊകയായെങ്കിലെന്താ നമുക്ക് ശാസ്ത്രീയമായ ഒരു കാരണം കിട്ടിയല്ലോ. അതു മതി.) ഗ്രാഡുവേറ്റ് നഴ്സുകളായിരുന്നു അവര്‍ നാലുപേരും. നാല് മനുഷ്യജന്മങ്ങളാണു മാനേജുമെന്റിന്റെ ദുരകാരണം കരിഞ്ഞ് പോയത്.
ആശുപത്രിയില്‍ എത്തുന്ന വി.ഐ.പി കളുടെ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചതാണു ദുരന്തത്തിനു കാരണമെന്ന് പറയപ്പെടുന്നു. വി.ഐ.പികളുടെ ഒരാശുപത്രിയായതു കൊണ്ട് അവിടുത്തെ പല സംഗതികളും രഹസ്യമായി വച്ചിരിക്കുകയാണത്രെ. യതാര്‍ത്ഥ രോഗം രേഖപ്പെടുത്താതെ തന്നെ അവിടെ ചികിത്സ നടക്കാറുണ്ട്. എയിഡ്സ് ബാധയുള്ള വി.ഐ.പികള്‍ വന്നാല്‍ മറ്റ് രോഗത്തിന്റെ മറവില്‍ ചികിത്സിക്കും. പണക്കാരന്റെ മാനത്തിനു വലിയ വിലയാണല്ലോ. അപ്പോള്‍ മെഡിക്കല്‍ എത്തിക്കുകള്‍ ഉപേക്ഷിക്കാം. വലിയ ഡോക്ടര്‍ക്കും നഴ്സിംഗ് സൂപ്രണ്ടിനുമായിരിക്കും രോഗിയുടെ നിജസ്ഥിതി അറിയാവുന്നത്. അവര്‍ അത് പുറത്ത് വിടില്ല. വങ്കിട ആശുപത്രികളില്‍ ഇതു ഒരു പുതുമയൊന്നുമല്ല. നിത്യപരിചരണത്തിലേര്‍പ്പെട്ടിരിക്കുന്ന പാവം നഴ്സുമാരും മറ്റ് സ്റ്റാഫുകളും അതൊന്നുമറിയാതെ രോഗികളുമായി ഇടപഴകുന്നു. വി.ഐ.പി രോഗികള്‍ വച്ചു നീട്ടുന്ന'സഹായം'-AIDS- അറിയാതെ കൈപ്പറ്റുന്നു.
കൃത്യമായി മാറാന്‍ കയ്യുറകള്‍ പോലും അവിടെ നല്‍കാറില്ലെന്ന് പരാതിയുണ്ട്. കയ്യുറകള്‍ അണിഞ്ഞ് വി.ഐ.പികളെ പരിചരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലത്രെ! ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്ത്വത്തേക്കള്‍ മാനേജുമെന്റിനു ആവശ്യം വി.ഐ.പികളുടെ മാനസികോല്ലാസമാണല്ലോ. പണം വരുന്നത് അതിലൂടെയാണല്ലോ. പക്ഷെ നാഴികയ്ക്ക് നാല്പതു വട്ടം ശാസ്ത്രത്തെപിടിച്ച് ആണയിടുന്ന ഒരൊറ്റ ഡോക്ടര്‍ പോലും ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കിയതായി എങ്ങും കണ്ടില്ല. കാരണം എന്തായിരിക്കും?
നഴ്സ് വേറും സ്ത്രീയാണു. അവള് അനുഭവിക്കാനുള്ളവളാണു. സെക്കന്‍ഡ് സെക്സിലെ തന്നെ അധഃകൃത. ഡോക്ടറന്മാര്‍ക്കും മാനേജുമെന്റിനും ഈ ചിന്താഗതിയുണ്ട്. അതാവില്ലെ ഈ നികൃഷ്ഠതയിലേക്ക് അവരെ എറിഞ്ഞുകൊടുക്കാന്‍ ഇടയാക്കിയത്?
അല്ലെങ്കില്‍ തന്നെ മൂന്നാം ലോകത്തില്‍ പെണ്ണ് പെണ്ണല്ല! അവള് മനുഷ്യജീവിയേ അല്ല. വെറും പുഴുവാണു. പ്രത്യേകിച്ച് ശാസ്ത്രത്തിന്റെ മറവില്‍ വ്യാപാരം നടത്തുമ്പോള്‍ അവളുടെ വിധിക്ക് രൂക്ഷത കൂടും. അവള് അതിന്റെ പല്‍ച്ചക്രത്തിനിടയില്‍ കിടന്ന് അരഞ്ഞുപോകാനുള്ള പുഴുവാണു.
മേമ്പൊടി
Delhi High Court has sought an explanation from medical superintendent of AIIMS for its failure to comply with the disclosure of sufficient details after a boy, suffering from cancer//, became infected with AIDS after blood transfusion at the hospital in 2001. Aggrieved with the defensive attitude of AIIMS, Justice Vikramjit Sen has asked the hospital to explain its unwillingness to disclose details of the donor whose blood was transfused into the victim.