Tuesday, November 2, 2010

ആശുപത്രി സന്ദർശനം

സാധരണയായി, രോഗികളെ കാണാൻ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് ആശുപത്രികളുടെ നിഗൂഡത. അവ ആതുരാലയങ്ങൾ അല്ലാതായി മാറിയിരിക്കുന്നു. രണ്ട്, രോഗികൾ ഈ ആശുപത്രി വാസം സുഖകരമായ അവസ്ഥയായി എടുത്ത് രോഗത്തെ ഹരമായി കൊണ്ടുനടക്കുന്നു. വീട്ടിലും ചുറ്റുപാടും കിട്ടാത്ത ഒരു പരിഗണന രോഗക്കിടക്കയിൽ കിട്ടുന്നു. ബൈസ്റ്റാൻഡർക്കും ഉണ്ട് ചില സുഖങ്ങൾ.

ന്നത്തേത് എന്തായാലും ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. അടുത്ത ബന്ധുവാണു പ്രതി. പക്ഷെ ആ സന്ദർശനം കൊണ്ട് ഗുണമുണ്ടായി. ആശുപത്രികളിലെ പുതുരീതികൾ കുറച്ചൊക്കെ അറിയാൻ പറ്റി.

നിവർന്നു നിൽക്കാൻ പ്രയാസമുള്ളയാളാണു രോഗി. കിടക്കയിൽ തന്നെ ചിലപ്പോൾ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കേണ്ടി വരും. അത്തരമൊരു അവസ്ഥയുണ്ട്. ആശുപത്രിയിലാകുമ്പോൾ ഇതിനു സഹായം കിട്ടും എന്നാണു നമ്മുടെ വിചാരം. അരിപ്രാവുകളെ അതിശയിപ്പിക്കുന്ന സ്നേഹശീലരും ശുശ്രൂഷിക്കാൻ വൈമുഖ്യമില്ലാത്ത നഴ്സുമാർ ഉണ്ടല്ലോ. ബന്ധു പറഞ്ഞത് കേട്ടപ്പോൾ അത് ശരിയല്ലെന്ന് പിടികിട്ടി.

രോഗി സ്ത്രീയാണു. അതു കൊണ്ട് സ്ത്രീകൾ സഹായിക്കാനുണ്ടാകുന്നതാണു ഉചിതം. നിർഭാഗ്യവശാൽ സ്ത്രീകളെപ്പറ്റി ഒട്ടും നല്ലതല്ലാത്ത അനുഭവമാണവർക്കുണ്ടായത്. ബട്ടർഫ്ലൈ ഘടിപ്പിക്കുമ്പോൾ നഴ്സിണികൾ പിറുപിറുക്കും. ‘എന്തൊരു കട്ടിയാ തള്ളേടെ തൊലിക്ക്”. കഴിവതും അത് വേദനാജനകമായിട്ടായിരിക്കും അവസാനിക്കുക.

-“കരയണ്ട അമ്മച്ചി, അസുഖം വരുമ്പോ ഇതൊക്കെ സഹിക്കണം”.

കിലുകിലെ ചിരിച്ചു കൊണ്ട് നഴ്സിണിക്കൂട്ടം വിടവാങ്ങുന്നു. സംഘത്തിനു പിൻപറ്റി നിൽക്കുന്ന ഒന്നു രണ്ട് മെയിൽ നഴ്സുകൾ കാണും. അവരാണു പിന്നെ സമാധാനിപ്പിക്കുക.

-‘സാരമില്ല അമ്മച്ചി. മാറിമാറി കുത്തുന്നതല്യോ. ഇച്ചരെ നീരുണ്ട്. വേദന കൂടുവാണേ പറഞ്ഞാ മതി, എടുത്ത് മാറ്റിയേക്കാം”.

വേറൊന്നു ബഡ് സ്പ്രെഡ് മാറുമ്പോഴാണ്. രോഗി കാശ് കൊടുത്ത് വാങ്ങി ഏൽ‌പ്പിക്കുന്ന സാധനം. അതൊന്ന് മാറ്റിക്കൊടുക്കാൻ പറയുമ്പോൾ, “നിങ്ങക്കെന്താ അതൊന്നു മാറിയാൽ” എന്നാകും മറുചോദ്യം. അതിനും പുരുഷ നഴ്സിന്റെ സഹായം തേടേണ്ടി വന്ന അവസ്ഥയിലായി രോഗിയുടെ ബന്ധുക്കൾ. ഇതൊക്കെ സർക്കാർ ആശുപത്രിയിലെ സംഭവമല്ല. നല്ല പരിചരണം കിട്ടുമെന്ന് നാം സങ്കല്പിക്കുന്ന സ്വകാര്യ ആശുപത്രിയിലേതാണു.

തിന്റെ കാതലായ ഭാഗം ആശുപത്രികളേപ്പറ്റിയല്ല. സ്ത്രീയേപ്പറ്റിയാണു. സ്ത്രീയുടെ ജീനുകൾ പുരുഷനിലേക്ക് മാറിപ്പോയെന്നു തോന്നുന്നു. കരുതൽ സ്ത്രീസഹജമാണെന്നാണു എന്റെ വിചാരം. അതെന്റെ അമ്മയിൽ നിന്നു ഞാൻ മനസിലാക്കിയതാണു. എന്നോടുള്ള അമ്മയുടെ കരുതലിന്റെ ചൂട് ഇന്നും എന്റെ നെഞ്ചിലുണ്ട്. കുലീനയായ ഏതു സ്ത്രീയെയും അമ്മയെപ്പോലെ കരുതാൻ പ്രേരിപ്പിക്കുന്നതും അതാണു. പക്ഷെ ഏറ്റവും കരുതൽ വേണ്ട ശുശ്രൂഷയുടെ മേഖലയിൽ അതിന്നു സ്ത്രീയിൽ നിന്നു കിട്ടാതായി എന്നാണു മനസിലാക്കാൻ കഴിയുന്നത്.

സ്ത്രീ സ്ത്രീയോട് മോശമായി പെരുമാറുന്ന ഒരു രംഗമേ പണ്ട് ആശുപത്രികളിൽ ഉണ്ടായിരുന്നുള്ളു. പ്രസവവാർഡ്. മിക്ക ഗൈനക്കോളജിസ്റ്റുകളും നല്ല തെറി പറയും. പെറാൻ കിടക്കുന്ന പെണ്ണിനെ അപമാനിച്ചാണു പ്രസവിപ്പിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവനാദ്യം കേൾക്കുന്നത് പച്ചത്തെറിയാകുന്നത് ഈ ആശുപത്രി ഇടപാടിൽ മാത്രമാണു.

തു പഴയ കഥ. ഇന്നു മിക്കവാറും രംഗങ്ങളിലെല്ലാം ഇത് സംഭവിക്കുന്നു. പെണ്ണെല്ലാം ആണാകുന്ന പോലെ. രൂപം സ്ത്രീയുടെ. സ്വഭാവം പൌരുഷം. ലോകം കിഴ്മേൽ മറിയുകയാണു. ആണു പെണ്ണാകുന്നു. മീശയെടുത്തും നാണംകുണിങ്ങിയും സ്നേഹവും കരുതലും കാണിച്ചും ആണു സ്ത്രൈണതയിലേക്ക് ചുവട് മാറുന്നു. കുട്ടിയേ നോക്കാനും കുപ്പിപ്പാൽ കുടിപ്പിക്കാനും അവർ തയ്യാർ. സ്ത്രീ ക്യൂവിൽ നിക്കുമ്പോൾ കുട്ടിയെ കളിപ്പിച്ച് കരയാതെ നിർത്തുന്നതും പുരുഷസ്ത്രീ.

രസ്പരമുള്ള ഈ സ്വഭാവമാറ്റം ഇരുവരുടേയും ആന്തരവ്യവസ്ഥകളിൽ എന്തു മാറ്റമുണ്ടാക്കുന്നു എന്ന് നാം പഠനം നടത്താൻ ആരംഭിച്ചിട്ടില്ല. വമ്പിച്ച തോതിലുള്ള ഗർഭധാരണശേഷിക്കുറവ് ഇതുമായി ചേർത്ത് വായിക്കാമോ?

4 comments:

അശോക് കർത്താ said...

പെണ്ണെല്ലാം ആണാകുന്ന പോലെ. രൂപം സ്ത്രീയുടെ. സ്വഭാവം പൌരുഷം. ലോകം കിഴ്മേൽ മറിയുകയാണു.

sreekumar said...

പറഞ്ഞത് ശരിയാണ് കേട്ടോ

Unknown said...

so sexist!!! thankalude abhipraayangal valare praacheenavum aparishkrithavum aayi anubhavappedunnu ennu parayathe vayya.. feministukal kelkkathe irikkunnathavum bhangi!
aanu ingane perumaaranam ,pennu ingane enninganeyulla societal constructs polichezhuthenda kaalamaanithu..athanu pathiye sambhavikkunnathum..athinodu prathilomaparamaaya nilapaadedukkunnathu niraashaajanakam aanu

അശോക് കർത്താ said...

@THE EDGE
so sexist!!!
ഇതൊരു കോമ്പ്ലിമെന്റായി ഞാനെടുക്കുന്നു. ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടനുമാണു. ആ വ്യവച്ഛേദീകരണം ഒരു പ്രപഞ്ച യാഥാർത്ഥ്യമാണു. ജീവജാലങ്ങളിലെല്ലാം ആ വേർതിരിവ് ഉണ്ട്. മനുഷ്യവർഗ്ഗത്തിലെ ഒരു നിസ്സാര ന്യൂനപക്ഷം അതില്ലാ എന്ന് ഭാവന ചെയ്യുകയാണു.
ഫെമിനിസ്റ്റിനെ ആർക്കാ പേടി? ഫെമിനിസം എന്ന് പറയുന്നത് തന്നെ ഒരു പുരുഷ വർഗ്ഗീകരണമാണു. ശ്രദ്ധിച്ചിട്ടില്ലെ, ഈ ആയമ്മമാർക്ക് പിന്നിൽ പാപ്പാനേപ്പോലെ ഒരുപാട് ആണുങ്ങളെക്കാണാം. ഫെമിനിസ്റ്റുകൾ പെൺ വർഗ്ഗീകരണം നടത്തുമ്പോൾ തന്നെ ആണിന്റെ ഉണ്മ അംഗീകരിക്കുകയാണു. അവർ സംവരണം ആവശ്യപ്പെടുന്നത് അബലത്വം കൊണ്ട് മാത്രമാണെന്നാണു ഞാൻ മനസിലാക്കുന്നത്. തങ്ങൾക്ക് കഴിവില്ലാത്തത് സൌജന്യമായി പുരുഷനോ ഭരണവർഗ്ഗമോ നൽകണം എന്നാണു അതിന്റെ അന്തർധാര. അല്ലെ?
പിന്നെ ഇതൊന്നുമല്ല പോസ്റ്റിലെ വിഷയം. താങ്കൾ അത് മനസിലാക്കിയിട്ട് തെറ്റിദ്ധരിപ്പിക്കാൻ ഒരു കമന്റിട്ടതായേ ഞാൻ കാണുന്നുള്ളു. പുരുഷനിൽ സ്ത്രൈണത വർദ്ധിക്കുന്നു. അതിനു ആനുപാതികമായി സ്ത്രീയിൽ പൌരുഷവം. രണ്ടും ഒരു ബിന്ദുവിൽ കൂട്ടിമുട്ടും. പ്രത്യുല്പാദനരാഹിത്യത്തിൽ. ഇപ്പോഴത്തെ വർദ്ധിച്ച വന്ധ്യതാ നിരക്കിനു ഒരു കാരണം ഇതായിക്കൂടേ? കാരണം ഹൊർമോൺ ഇംബാലൻസ് സ്വാഭാവിക ജൈവസ്വഭാവത്തെ മാറ്റി മറിക്കും.