...........................................................ചെന്നയില്‍ നിന്ന് ഞാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍, റിസപ്ഷനിലുള്ളവര്‍ ഒരു പ്രത്യേകവ്യക്തിയെ 'മാനിയ' എന്ന 'രോഗം' കാരണമാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അറിയിച്ചു. ഡോക്ടറുടെ സെല്‍ഫോണ്‍ നമ്പറും തന്നു. ഞാന്‍ ഡോക്ടറെ വിളിച്ച് രോഗിയുടെ പേരുപറഞ്ഞതും അയാള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തു. അയാളും മാനേജുമെന്റും ചെയ്തുകൂട്ടുന്ന വൃത്തികേടുകളുടെ സൂചനയാണത്...... ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സമൂഹത്തിനും സമാധാനജീവിതത്തിനും ഭീഷണീയായ ഇത്തരം നിയന്ത്രിക്കപ്പെടാത്ത ആശുപത്രികള്‍ പലതുമുണ്ട്.
(ഡോ.പി.രാധാകൃഷ്ണന്‍ നടത്തുന്ന നിരീക്ഷണത്തിന്റെ പൂര്‍ണ്ണരൂപം 2008 ജൂണ്‍ 13 ലെ സമകാലിക മലയാളത്തില്‍ കാണാവുന്നതാണു. www.malayalamvarikha.com)
മേമ്പൊടി:
മരുന്ന് പരീക്ഷണത്തിനു രോഗിയെ അയാള്‍ അറിയാതെ വിധേയമാക്കുന്ന എത്ര ആശുപത്രികള്‍ വേണമെങ്കിലും നമുക്കുണ്ട്. ഇത് പുതിയൊരു മേഖലയാണു. താളവട്ടം സിനിമയില്‍ വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരില്‍ ഒരു ഡോക്ടര്‍ ചെയ്യുന്ന ക്രൂരത നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ സിനിമയിലല്ല ജീവിതത്തില്‍ തന്നെ നമുക്കത് കാണാന്‍ കഴിയും. എന്തൊരു പുരോഗതി. ഹ.. ഹാ ......രോഗം പരത്തുന്ന വൈദ്യന്‍? മരണം വില്‍ക്കുന്ന ആതുരാലയങ്ങള്‍ ?