Sunday, June 23, 2013
Thursday, June 20, 2013
ആർജ്ജിത വൈകാരികത
ഒരു
തരം ആർജ്ജിതവൈകാരികതയിൽ ത്രസിക്കുകയാണു ഇന്നു ഇന്ത്യൻ സമൂഹം.
പ്രത്യേകിച്ചും കേരളത്തിലുള്ളവർ. 1980 കളുടെ പകുതിയോടെയാണു ഇതു
ശക്തിപ്രാപിക്കാൻ തുടങ്ങിയത്. ലൈംഗിക അരാജകത്വത്തിന്റെ മേമ്പൊടിയോടെ അതു
പടർന്നു പിടിച്ചു. ഇന്ത്യൻ കുടുംബങ്ങൾ ആന്തരികമായി തകർന്ന ഒരു ബിന്ദുവാണത്.
1990ൽ അതിന്റെ തുടർച്ചയായി ആഗോളികരണം ഇന്ത്യയിൽ എത്തി. ശരിക്കും പറഞ്ഞാൽ
ആഗോളീകരണത്തിനു പശ്ചാത്തലമൊരുക്കാനായിരുന്ന ു ആ വൈകാരികത അഴിച്ചുവിട്ടത്.
തുടർന്നു സ്ത്രീയും പുരുഷനും തുറന്നിടപഴകുന്ന ഒരു ലോകം ഉണ്ടായി വന്നു. സ്ത്രീപുരുഷന്മാർക്ക് വേണ്ടത്ര ശിക്ഷണമില്ലാതിരുന്നതിനാൽ കാമവും ഒപ്പം കടന്നു കൂടി. സത്വരജതമോഗുണാത്മകമാണു മനസും ശരീരവും. അതു അതിന്റെ ഗുണമേ കാണിക്കു. ഇഷ്ടത്തിനും അനിഷ്ടത്തിനും ഇതല്ലാതെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. സ്ത്രീപുരുഷബന്ധങ്ങൾ ഉണ്ടാകുന്നത് ഈ ഇഷ്ടാനിഷ്ടത്തിൽ നിന്നുമാണു. അതിനപ്പുറമുള്ള കയ്യേറ്റങ്ങളോ, പിടിച്ചടക്കലോ തമോഗുണത്തിന്റെ ആധിക്യത്താലുണ്ടാകുന്ന മനോരോഗമാണു. അതു മൃഗീയവുമാണു.
ഭാരതീയർ ഇതേക്കുറിച്ച് നന്നായി പഠിച്ചിരുന്നു. അതിന്റെ വെളിച്ചത്തിൽ സമൂഹം അന്തരാളത്തിൽ പെടാതിരിക്കാൻ നിയന്ത്രിതമായ കുടുബബന്ധങ്ങൾ ആവിഷ്കരിച്ചു. ഗുണാധിക്യമുണ്ടാകാതെ സമത്വത്തിൽ പോകുന്നവർക്കേ ദാമ്പത്യം പരഞ്ഞിട്ടുള്ളു. അല്ലാത്തവർ വിട്ടു നിൽക്കും. അതുകൊണ്ടാണു മുൻപ് പലകുടുംബങ്ങളിലും ധാരാളം അവിവാഹിതർ ഉണ്ടായിരുന്നത്.
ഏതുകാലത്തും ഗുണഭേദമനുസരിച്ച് സ്ത്രീപുരുഷന്മാർ അന്യോന്യം വശീകരിക്കപ്പെടാറുണ്ട്. കുടുംബബന്ധങ്ങൾക്കിടയിൽ പോലും അതു സംഭവിക്കാം. അതിനു അടിസ്ഥാനം ലൈംഗികതയാകണമെന്നില്ല. സ്ത്രീയെ സംബന്ധിച്ചിടത്തോളം കരുതലാണു അവൾക്ക് പ്രധാനം. പുരുഷനു ലാളനയും. ഒന്നിച്ചു ജീവിക്കാതെയും ലൈംഗികബന്ധത്തിലേർപ്പെടാതെയ ും പാരസ്പര്യം തുടരുന്ന വഴികളുമുണ്ട്. സേവനം, ബഹുമാനം, ഭക്തി, ആരാധനയൊക്കെ അതിന്റെ ലക്ഷണങ്ങളാണു.
ദാമ്പത്യം എപ്പോഴും പരസ്പരധാരണയിൽ അധിഷ്ഠിതമാണു. ഭാര്യയ്ക്കും ഭർത്താവിനും പൊതുവായുണ്ടാകുന്ന ഭാവനയാണു കുടുംബമായി പരിണമിക്കുന്നത്. കുട്ടിയുണ്ടാകുന്നതോടെ അതു വികസിക്കും. ഇതോടൊപ്പം അച്ഛനപ്പുപ്പുന്മാരും അമ്മ അമ്മുമ്മമാരരും സഹോദരങ്ങളുമൊക്കെ ഉൾപ്പെടുന്ന വലിയൊരു കുടുംബവൃക്ഷം രൂപപ്പെടും. അതു ഭംഗിയായി കൊണ്ടുനടത്താനായിരുന്നു പണ്ടുള്ളവർ ശ്രമിച്ചിരുന്നത്. അതിനവർ ദൈവം, ദാമ്പത്യ ദൃഢത. സ്നേഹത്തിലധിഷ്ഠിതമായ ലൈംഗികത, കുട്ടികളുടെ ഭാവി, സമൂഹത്തിലുള്ള മാന്യത തുടങ്ങിയ കുറ്റികളിൽ ബന്ധങ്ങളെ തറച്ച് ഭദ്രമാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആധുനിക വിദ്യാഭ്യാസം സമന്വയമല്ല, വ്യക്തിസ്വാതന്ത്ര്യമാണ് വലുതെന്ന് പഠിപ്പിക്കുകയും കുടുംബങ്ങൾ തകരാൻ തുടങ്ങുകയും ചെയ്തു.
പാചകം, കുട്ടികളെ വളർത്തൽ, ഭർത്താവിന്റെയും മുതിർന്നവരുടേയും പരിചരണം, വീടുനോക്കൽ, പശുപരിപാലനം, കൃഷിയിൽ സഹായിക്കൽ എല്ലാം കഴിഞ്ഞ് സഹശയനവും. തിരക്കിട്ട ജോലിക്കിടയിൽ സ്ത്രീക്ക് വിനോദത്തിനും ആലസ്യത്തിനും, അതിരുകടക്കാനും സമയമില്ലായിരുന്നു എന്നായിരുന്നു അന്നത്തെ ആക്ഷേപം. ഇതുവ്യക്തിപരമായ അടിച്ചമർത്തലായി ചിത്രീകരിച്ചു. ഇങ്ങനെ ജീവിച്ചിട്ടും അവൾക്കു സുരക്ഷിതത്വമുണ്ടായിരുന്നു.
അതിനെ മറികടക്കാനാണു അവൾക്ക് സ്വകാര്യസ്വത്തില്ലെന്ന വാദം മുന്നോട്ട്
വച്ചത്. കറൻസിയിൽ എണ്ണുന്ന ശമ്പളമില്ലെന്നതായിരുന്നു ചൂണ്ടക്കൊളുത്തു. അതു
മനസിലാക്കിക്കാൻ അവൾക്ക് ആധുനിക വിദ്യാഭ്യാസം നൽകി. ഏതാണ്ട് രണ്ടുതലമുറ
കഴിഞ്ഞപ്പോഴേക്കും അവൾ വ്യക്തിസ്വാതന്ത്ര്യത്തിന്റ െ
രുചി അനുഭവിച്ചറിഞ്ഞു. സ്വതന്ത്രമായ സഞ്ചാരം, സ്വന്തമായ ജോലിയും,
വരുമാനവും, പാരസ്പര്യത്തിനു പകരം വ്യക്തിതാല്പര്യത്തിനു മുൻഗണന, അങ്ങിനെ
ചിലത് അവൾ നേടിയെടുക്കുന്നു. പക്ഷെ അതിനനുസരിച്ച് ആരോപിതമായ വിഷയങ്ങൾക്ക്
കുറവുണ്ടായില്ല. അവയുടെ എണ്ണവും വ്യാപ്തിയും കൂടി. എന്നുമാത്രമല്ല മുൻപ്
കിട്ടിയിരുന്ന സാമൂഹിക സുരക്ഷിതത്വം നഷ്ടമാകുകയും ചെയ്തു. നേരത്തെ
ഭർത്താവും കുടുംബവും അടിമയാക്കി വച്ചിരുന്നു എന്നു പറയപ്പെട്ട സ്ത്രീ
പൊതുസമൂഹത്തിലേക്ക് വലിച്ചെറിയപ്പെട്ടു. അവളുടെ സാമൂഹിക
സുരക്ഷിതത്വത്തേക്കുറിച്ചായ ി
പിന്നെ മുറവിളി. തൊഴിലിടങ്ങളിൽ ഭർത്തൃഗൃഹങ്ങളിലേക്കാൾ നീചമായി അവൾ
അടിമപ്പണിക്കു വിധേയമാക്കപ്പെട്ടു. ലൈംഗികമായ ചൂഷണങ്ങൾ സർവ്വസാധാരണമായി.
തൊഴിലിടങ്ങളിൽ മാത്രമല്ല, പഠനത്തിലും പെണ്ണിനു അതു അനുഭവിക്കാൻ
നിർഭാഗ്യമുണ്ടായി. ഇന്നു ഒട്ടെല്ലാ മേഖലയിലും സ്ത്രീ ആദരിക്കപ്പെടുകയല്ല,
അപമാനിക്കപ്പെടുകയാണു ചെയ്യുന്നത്.
ഇതിനെല്ലാം പുരുഷനും അവന്റെ മൃഗീയമായ ലൈംഗികതയുമാണു കാരണമെന്നാണു കണ്ടെത്തൽ. അതിനെ നേരിടാൻ നിയമങ്ങൾ ഉണ്ടാക്കുന്നു. അവ ലംഘിക്കപ്പെടുന്നു. ഇവിടെയാണു ആ ചോദ്യം. സ്ത്രീക്കും പുരുഷനും പാരസ്പര്യമുണ്ടോ? അവർക്കിടയിൽ കരുതലും ലാളനയും ഇന്നുണ്ടോ? ഏതെങ്കിലും വിഷയത്തിൽ അഭിപ്രായസമന്വയമുണ്ടോ? ഏറെ ആഘോഷിക്കപ്പെടുന്ന ലൈംഗികതയിലെങ്കിലും? ഒരു കഷണം തുണിമേടിക്കണമെങ്കിൽ പോലും സ്ത്രീ പുരുഷന്റെ വാക്ക് കേൾക്കുമോ, പരസ്യത്തിലെ വാചകം കേൾക്കുമൊ? അതുപോലെ തിരിച്ച് അവളുടെ ഒരു തിരുത്തലിനു വിധേയമാകാൻ എത്ര പുരുഷന്മാർ തയ്യാറാകും? പാരസ്പര്യം നഷ്ടപ്പെട്ട്, സ്വതന്ത്രമായി കുത്തഴിഞ്ഞുപോയ ഒരു സാമൂഹികക്രമത്തിൽ നിയമങ്ങൾ കൊണ്ട് അതെങ്ങനെ ശരിപ്പെടുത്തി എടുക്കും? വാഗ്ദാനലംഘനത്തിൽ വിജയം നേടാൻ വേണ്ടി കൂട്ടുവിളിക്കുന്നതല്ലെ ഈ നിയമത്തിനെ. അല്ലാതെ സ്ഥായിയായ എന്തു പരിഗണന അതു നേടിത്തരുന്നുണ്ട്? ഒറ്റപ്പെട്ട സംഭവങ്ങളിൽ തുടങ്ങിയ ഈ അതിവൈകാരിക ഇപ്പോൾ സമൂഹത്തെ ആകെ ഗ്രസിച്ചു കഴിഞ്ഞു.
ഇനി എന്താണു വഴി : ഒരു വഴിയുമില്ല. എല്ലാം തകർന്നടിയുമ്പോൾ ബോധം തെളിയുകയും പുതിയ സാമൂഹികക്രമം ഉദിച്ചുയരുകയും ചെയ്യും. അതുവരെ ഇങ്ങനെയൊക്കെ അങ്ങ് പോകട്ടെ. ആക്രമിച്ചും പരിക്കേറ്റും നമുക്ക് ജീവിക്കാം
തുടർന്നു സ്ത്രീയും പുരുഷനും തുറന്നിടപഴകുന്ന ഒരു ലോകം ഉണ്ടായി വന്നു. സ്ത്രീപുരുഷന്മാർക്ക് വേണ്ടത്ര ശിക്ഷണമില്ലാതിരുന്നതിനാൽ കാമവും ഒപ്പം കടന്നു കൂടി. സത്വരജതമോഗുണാത്മകമാണു മനസും ശരീരവും. അതു അതിന്റെ ഗുണമേ കാണിക്കു. ഇഷ്ടത്തിനും അനിഷ്ടത്തിനും ഇതല്ലാതെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. സ്ത്രീപുരുഷബന്ധങ്ങൾ ഉണ്ടാകുന്നത് ഈ ഇഷ്ടാനിഷ്ടത്തിൽ നിന്നുമാണു. അതിനപ്പുറമുള്ള കയ്യേറ്റങ്ങളോ, പിടിച്ചടക്കലോ തമോഗുണത്തിന്റെ ആധിക്യത്താലുണ്ടാകുന്ന മനോരോഗമാണു. അതു മൃഗീയവുമാണു.
ഭാരതീയർ ഇതേക്കുറിച്ച് നന്നായി പഠിച്ചിരുന്നു. അതിന്റെ വെളിച്ചത്തിൽ സമൂഹം അന്തരാളത്തിൽ പെടാതിരിക്കാൻ നിയന്ത്രിതമായ കുടുബബന്ധങ്ങൾ ആവിഷ്കരിച്ചു. ഗുണാധിക്യമുണ്ടാകാതെ സമത്വത്തിൽ പോകുന്നവർക്കേ ദാമ്പത്യം പരഞ്ഞിട്ടുള്ളു. അല്ലാത്തവർ വിട്ടു നിൽക്കും. അതുകൊണ്ടാണു മുൻപ് പലകുടുംബങ്ങളിലും ധാരാളം അവിവാഹിതർ ഉണ്ടായിരുന്നത്.
ഏതുകാലത്തും ഗുണഭേദമനുസരിച്ച് സ്ത്രീപുരുഷന്മാർ അന്യോന്യം വശീകരിക്കപ്പെടാറുണ്ട്. കുടുംബബന്ധങ്ങൾക്കിടയിൽ പോലും അതു സംഭവിക്കാം. അതിനു അടിസ്ഥാനം ലൈംഗികതയാകണമെന്നില്ല. സ്ത്രീയെ സംബന്ധിച്ചിടത്തോളം കരുതലാണു അവൾക്ക് പ്രധാനം. പുരുഷനു ലാളനയും. ഒന്നിച്ചു ജീവിക്കാതെയും ലൈംഗികബന്ധത്തിലേർപ്പെടാതെയ
ദാമ്പത്യം എപ്പോഴും പരസ്പരധാരണയിൽ അധിഷ്ഠിതമാണു. ഭാര്യയ്ക്കും ഭർത്താവിനും പൊതുവായുണ്ടാകുന്ന ഭാവനയാണു കുടുംബമായി പരിണമിക്കുന്നത്. കുട്ടിയുണ്ടാകുന്നതോടെ അതു വികസിക്കും. ഇതോടൊപ്പം അച്ഛനപ്പുപ്പുന്മാരും അമ്മ അമ്മുമ്മമാരരും സഹോദരങ്ങളുമൊക്കെ ഉൾപ്പെടുന്ന വലിയൊരു കുടുംബവൃക്ഷം രൂപപ്പെടും. അതു ഭംഗിയായി കൊണ്ടുനടത്താനായിരുന്നു പണ്ടുള്ളവർ ശ്രമിച്ചിരുന്നത്. അതിനവർ ദൈവം, ദാമ്പത്യ ദൃഢത. സ്നേഹത്തിലധിഷ്ഠിതമായ ലൈംഗികത, കുട്ടികളുടെ ഭാവി, സമൂഹത്തിലുള്ള മാന്യത തുടങ്ങിയ കുറ്റികളിൽ ബന്ധങ്ങളെ തറച്ച് ഭദ്രമാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആധുനിക വിദ്യാഭ്യാസം സമന്വയമല്ല, വ്യക്തിസ്വാതന്ത്ര്യമാണ് വലുതെന്ന് പഠിപ്പിക്കുകയും കുടുംബങ്ങൾ തകരാൻ തുടങ്ങുകയും ചെയ്തു.
പാചകം, കുട്ടികളെ വളർത്തൽ, ഭർത്താവിന്റെയും മുതിർന്നവരുടേയും പരിചരണം, വീടുനോക്കൽ, പശുപരിപാലനം, കൃഷിയിൽ സഹായിക്കൽ എല്ലാം കഴിഞ്ഞ് സഹശയനവും. തിരക്കിട്ട ജോലിക്കിടയിൽ സ്ത്രീക്ക് വിനോദത്തിനും ആലസ്യത്തിനും, അതിരുകടക്കാനും സമയമില്ലായിരുന്നു എന്നായിരുന്നു അന്നത്തെ ആക്ഷേപം. ഇതുവ്യക്തിപരമായ അടിച്ചമർത്തലായി ചിത്രീകരിച്ചു. ഇങ്ങനെ ജീവിച്ചിട്ടും അവൾക്കു സുരക്ഷിതത്വമുണ്ടായിരുന്നു.
ഇതിനെല്ലാം പുരുഷനും അവന്റെ മൃഗീയമായ ലൈംഗികതയുമാണു കാരണമെന്നാണു കണ്ടെത്തൽ. അതിനെ നേരിടാൻ നിയമങ്ങൾ ഉണ്ടാക്കുന്നു. അവ ലംഘിക്കപ്പെടുന്നു. ഇവിടെയാണു ആ ചോദ്യം. സ്ത്രീക്കും പുരുഷനും പാരസ്പര്യമുണ്ടോ? അവർക്കിടയിൽ കരുതലും ലാളനയും ഇന്നുണ്ടോ? ഏതെങ്കിലും വിഷയത്തിൽ അഭിപ്രായസമന്വയമുണ്ടോ? ഏറെ ആഘോഷിക്കപ്പെടുന്ന ലൈംഗികതയിലെങ്കിലും? ഒരു കഷണം തുണിമേടിക്കണമെങ്കിൽ പോലും സ്ത്രീ പുരുഷന്റെ വാക്ക് കേൾക്കുമോ, പരസ്യത്തിലെ വാചകം കേൾക്കുമൊ? അതുപോലെ തിരിച്ച് അവളുടെ ഒരു തിരുത്തലിനു വിധേയമാകാൻ എത്ര പുരുഷന്മാർ തയ്യാറാകും? പാരസ്പര്യം നഷ്ടപ്പെട്ട്, സ്വതന്ത്രമായി കുത്തഴിഞ്ഞുപോയ ഒരു സാമൂഹികക്രമത്തിൽ നിയമങ്ങൾ കൊണ്ട് അതെങ്ങനെ ശരിപ്പെടുത്തി എടുക്കും? വാഗ്ദാനലംഘനത്തിൽ വിജയം നേടാൻ വേണ്ടി കൂട്ടുവിളിക്കുന്നതല്ലെ ഈ നിയമത്തിനെ. അല്ലാതെ സ്ഥായിയായ എന്തു പരിഗണന അതു നേടിത്തരുന്നുണ്ട്? ഒറ്റപ്പെട്ട സംഭവങ്ങളിൽ തുടങ്ങിയ ഈ അതിവൈകാരിക ഇപ്പോൾ സമൂഹത്തെ ആകെ ഗ്രസിച്ചു കഴിഞ്ഞു.
ഇനി എന്താണു വഴി : ഒരു വഴിയുമില്ല. എല്ലാം തകർന്നടിയുമ്പോൾ ബോധം തെളിയുകയും പുതിയ സാമൂഹികക്രമം ഉദിച്ചുയരുകയും ചെയ്യും. അതുവരെ ഇങ്ങനെയൊക്കെ അങ്ങ് പോകട്ടെ. ആക്രമിച്ചും പരിക്കേറ്റും നമുക്ക് ജീവിക്കാം
ഗംഗാരോഷം
ഉത്തരഖണ്ഡത്തിൽ
ഗംഗ അലറി ഒഴുകുകയാണു. കരകളെ നക്കിയെടുത്തും ജീവിജാലങ്ങളെ വാതുറന്നു
വിഴുങ്ങിയും. ആയിരങ്ങൾ മരിച്ചതായിപ്പറയപ്പെടുന്നു. വാർത്തയിൽ പറയുന്ന
ഏറെപ്പേരും അവിടുത്തെ സ്ഥിരവാസികളല്ല. തീർത്ഥാടകരോ വിനോദയാത്രികരോ ആണു. അതു
കൊണ്ടുതന്നെയാണെന്നു തോന്നുന്നു പ്രളയവാർത്ത ഇത്ര സെൻസേഷണലാകുന്നതും.
ഗംഗ രോഷാകുലയാകുന്നതു ഇതാദ്യമായല്ല. പലപ്പോഴും അവൾ ഇങ്ങനെയാണു. മുൻപും
ദുരന്തങ്ങൾ വിതച്ചിട്ടുണ്ട്. പക്ഷെ വാർത്തയാകുന്നത് ചുരുക്കം. മുൻപൊരിക്കൽ
പ്രോതിമാബോഡി മരിച്ച അവസരത്തിൽ ഗംഗയുടെ രോഷം വാർത്തയായതു ഓർക്കുന്നു.
വിൽക്കുവാനുള്ള എന്തെങ്കിലും ഒന്നുണ്ടെങ്കിലേ മാദ്ധ്യമങ്ങളിൽ മരണം പോലും
സ്ഥാനം പിടിക്കു. പ്രോതിമയുടെ സെലിബ്രിറ്റി സ്റ്റാറ്റസും, മാനസസരോവര
തീർത്ഥാടനവുമായിരുന്നു അന്നതിനെ വാർത്തയിൽ കൊണ്ടുവന്നത്. ആ ദുരന്തത്തിൽ 300
പേർ മരിച്ചു.
തപസില്ലാത്ത സന്യാസിമാർ കണ്ടെത്തുന്ന ഒരു
വരുമാനമാർഗ്ഗമാണു ചതുർധാം യാത്രകൾ. ഗംഗയുടെ പുണ്യത്തേപ്പറ്റിയും ഹിമവാന്റെ
അനുഗ്രഹത്തെപ്പറ്റിയും ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവർ കൊണ്ടുപോകും.
പാപബോധമുള്ള മനസുകൾ പെട്ടെന്നു ഇത്തരം ചതിക്കുഴികളിൽ വീഴുന്നു. കർമ്മരംഗത്തും
കുടുംബബന്ധങ്ങളിലും ഒരുപാട് അരുതായ്കകൾ ചെയ്തവർക്ക് എങ്ങനെയെങ്കിലും അതിൽ
നിന്നും മോചനം കിട്ടണമെന്നു ആഗ്രഹമുണ്ടാകുന്നതു സ്വാഭാവികം. മോക്ഷവും
മരണവുമാണു അതിനുള്ള രണ്ടു ഉപാധികൾ. മോക്ഷത്തിനു പണി ഒരുപാട് എടുക്കണം. ആശകൾ
വിട്ടിട്ടില്ലാത്ത മനസുകൾക്ക് അതു പ്രയാസമാണു. പകരമവർ തീർത്ഥാടനത്തിന്റെ
എളുപ്പവഴികൾ തേടുന്നു. ഗൂഢമന്ദസ്മിതയായ പ്രകൃതിക്ക് ഇതു കാണുമ്പോൾ ചിലപ്പോൾ
കുസൃതിതോന്നും. ദൈവത്തേ അങ്ങ് നേരിട്ട് കാട്ടിക്കൊടുത്താലോ? വാ മക്കളെ
എന്നു പറഞ്ഞ് ദൈവം ഗംഗയുടെ കൈകൾ നീട്ടി അവരെ കോരിയെടുക്കുന്നു.
ഹിമവാനും പരിസരങ്ങളും സവിശേഷമായ പ്രകൃതിയുടെയും ഭാവനകളുടെയും ലോകം
കൂടിയാണു. ആ ഭൂമി രതിവിനോദത്തിനു തെരെഞ്ഞെടുക്കുന്നവരാണു മറ്റൊരു കൂട്ടം
യാത്രികർ. അവർക്കു വേണ്ട മാളികകളും സദിരുകളും ഒരുക്കി വ്യാപാരികൾ
കാത്തിരിക്കുന്നു. അവയിൽ പലതും പാടേ ഒലിച്ചുപോയി. അവയുടെ ഉടമസ്ഥർ
തദ്ദേശവാസികൾ അല്ല. അന്നാട്ടുകാരെ ഓടിച്ചുവിട്ടും ചൂഷണം ചെയ്തും
പണമുണ്ടാക്കാൻ എത്തിയവരുടെ മുതലുകളാണു പൊയ്പോയിരിക്കുന്നത്. യഥാർത്ഥത്തിൽ
അതൊരു നല്ല കാര്യമല്ലെ? ഇപ്പോഴുണ്ടായിരിക്കുന്ന ഈ കേടുപാടുകൾ തീർക്കാൻ
സമ്പാദിച്ചതിലധികം പണവും അതിലേറെ മനുഷ്യാദ്ധ്വാനവും വേണ്ടി വരും. അതൊക്കെ
ഉയർന്നു വരുന്നത് നോക്കി ഗംഗ കാത്തിരിക്കും. എല്ലാം ശരിയാക്കി മനുഷ്യൻ
ഒന്നു നടുവ് നീർക്കുമ്പോഴേക്കും വീണ്ടും ആയമ്മ ആഞ്ഞടിക്കും. അതീവ രസകരമാണു
പ്രകൃതിയുടെ ഈ ശീലം.
മനുഷ്യനിർമ്മിതമായവ മാത്രമാണു
പ്രകൃതിക്ഷോഭങ്ങളിൽ നഷ്ടപ്പെടുന്നത്. അതു കാണുമ്പോഴാണു മനുഷ്യനു ദു:ഖം!
സരളമായും നിർമ്മലമായും ഇരിക്കുന്ന പ്രകൃതിയെ സന്ദർശിക്കുന്നതിനും
ഭാവാത്മകമായി അതിലൂടെ സഞ്ചരിക്കുന്നതിനും പ്രകൃതി എതിരല്ല. പക്ഷെ അവയിൽ
മനുഷ്യന്റെ എടുപ്പുകൾ ഉയർന്നു വരുമ്പോൾ അവൾ ഇടയ്ക്കിടെ ഇടപെട്ടുകളയും.
അപ്പോൾ മനുഷ്യനു ദു:ഖമായി. പ്രകൃതിയുടെ ഈ രീതി ഇത്രയേറെ ആവർത്തിച്ചിട്ടും
മനുഷ്യൻ പഠിക്കുന്നില്ല. അവൻ കൂടുതൽ വാശിയോടെ പ്രകൃതിയെ കീഴടക്കാൻ
ചെല്ലുന്നു. കൂടുതൽ തിരിച്ചടി വാങ്ങുന്നു.
ഈ മനുഷ്യരുടെ ഒരു കാര്യമേ...............
അടിക്കുറിപ്പ് : ശിവപ്പെരുമാളിന്റെ പ്രതിമയേയും നദി വെറുതെവിട്ടില്ലെന്നു
പറഞ്ഞ് ഗൂഢമായി ആനന്ദിക്കുന്നവരുണ്ട്. അവർ ആലോചിക്കുന്നില്ലല്ലോ അതും
മനുഷ്യ നിർമ്മിതമാണെന്നു!
Sunday, June 16, 2013
അങ്ങാടി മരുന്നുകൾ ചൊല്ലിത്തരാമോരോന്നായി...........
അങ്ങാടിമരുന്നുകൾഞാൻപറഞ്ഞുതരാംഓ രോന്നായ്
അങ്ങാടിമരുന്നുകളുടെഗുണഗണങ്ങൾപല തരം
അയമോദകംആശാളിഅതിമധുരംഅതിവിടയം
അതിതാരംഅമുക്കിരംഅത്തിക്കറുവ
അത്രഅരത്തയുംഅക്കിതൃപ്പലിയും
ഇലവർങ്ഇന്ദുപ്പ്ഇരുവേലിഇരുപ്പയു ം
അങ്ങാടിമരുന്നുകൾഞാൻപറഞ്ഞുതരാംഓ രോന്നായ്
അങ്ങാടിമരുന്നുകളുടെഗുണഗണങ്ങൾപല തരം
കരിജ്ജീരകംകരിങ്ങാലികാർകോലരികിര ിയാത്ത്
കടൽനിരയുംകടൽനാക്ക്കുങ്കുമപ്പൂക ുരുമുളക്
കൊത്തമല്ലികൽക്കണ്ടംകൃമിശത്രുകു ന്തിരിക്കം
കണ്ടിവെണ്ണകുടമാലയരികാർകോളികായവ ും
കറുവാപ്പട്ടകൊട്ടംകോലരക്ക്കൽമതം
കുരുവില്ലാക്കടുക്കകടുകിയുംകടുക ുരോഹിണി
നാകപ്പൂനെല്ലിക്കാജീരകംജാതിക്ക
ജാതിപത്രിഉള്ളി
പതിമുഖം പച്ചില പൂവത്ത് പൊൻകാരം
പവിഴപ്പുറ്റും പാവും പൊന്നരിതാരം അസൂരനഖം
ഗുൽഗുലു ഗോമേദകം ഗ്രാമ്പൂ
പുരാവൃക്ഷ അന്നമേരി പഞ്ചവൻ പഴുക്ക
അങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ്
അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ പലതരം
കർപ്പൂരം കന്നാരം പശു പശുപിതൃമണി ചെറുപുന്ന
മക്കിപ്പൂ തിരുവട്ടപ്പശ തവർക്കാരം ഗന്ധകം
അഞ്ജനം ചങ്കുവഴു താരവു അക്കിരക്കല്ല്
കടപ്പാട്: Essarpee Still Roaming Around
Sunday, June 9, 2013
പാതിരിമാർ വിദ്യാരംഭം നടത്തുന്ന കാലം
ഒരു രാത്രി ഹൈവേയിലൂടെ എറണാകുളത്തു നിന്നും ആലപ്പുഴയ്ക്ക് വന്നപ്പോൾ കണ്ട കാഴ്ച ഓർമ്മയിൽ വരുന്നു. രണ്ട് കൃസ്ത്യൻ പള്ളികളിൽ നടന്ന റാസയായിരുന്നു ദൃശ്യം. തനതു നസ്രാണിരീതികളിൽ നിന്നും വ്യത്യസ്ഥമായിരുന്നു അതു. റാസയ്ക്കൊപ്പം മാലാഖമാരേപ്പോലെ പോകുന്ന പെൺകുട്ടികളുടെ കയ്യിൽ ഇപ്പോഴും മെഴുകുതിരികൾ ഒക്കെയുണ്ട്. പക്ഷെ മിക്കവരുടേയും വേഷം ചിറകുവച്ച ഉടയാടകളിൽ നിന്നും സെറ്റും മുണ്ടുമായോ, കസവുപാവാടയും ബ്ലൌസുമായോ മാറിയിരിക്കുന്നു. പൊങ്കുരിശിനു മുന്നിൽ കത്തിച്ചുവച്ചിരിക്കുന്നത് വലിയൊരു നിലവിളക്ക്. കൂമ്പിൽ കുരിശുണ്ടെന്നതാണു സാധാരണവിളക്കിൽ നിന്നും അതിനുള്ള വ്യത്യാസം. ഈശോമിശിഹായുടേയോ വ്യാകുലമാതാവിന്റേയോ ബിംബമാണു റാസയിൽ എഴുന്നള്ളിക്കുന്നത്. അതു ചെയ്യുന്ന രീതിയാണു രസകരം. ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിൽ ജീവത എഴുന്നള്ളിക്കുന്ന പോലെയായിരുന്നു അത്. പൂജാരികൾ ജീവത തണ്ടിലെടുത്താണെന്നു എഴുന്നള്ളിക്കുന്നത്. അതു പോലെ റാസയിലെ ബിംബവും കൊണ്ടുപോകുന്നു. മുന്നിൽ തിരിയിട്ട് കത്തിച്ച കുത്തുവിളക്ക്! ചൂടാൻ മുത്തുക്കുട!! വീടുകൾക്ക് മുന്നിലെത്തുമ്പോൾ ജീവത ആടികളിപ്പിക്കുന്ന പോലെ ക്രൈസ്തവ ദേവതകളുടെ ബിംബവും ആടികളിപ്പിച്ചു ആരാധിക്കുന്നു. ഒടുവിൽ വെടിവഴിപാടും.
മദ്ധ്യതിരുവിതാംകൂറിലെ ധാരാളം പള്ളികളിൽ സ്വർണ്ണക്കൊടിമരമുണ്ട്. നിലവിളക്കും പായസവഴിപാടുമുണ്ട്. ഇതിലൊക്കെ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു. വിഗ്രഹാരാധകരും അല്ലാത്തവരുമായ ഒരു ജനതയിൽ നിന്നും മതം മാറിയവരല്ലെ കേരളത്തിലെ കൃസ്ത്യാനികളും മുസ്ലീങ്ങളും? ഇവരാരും പുറത്തുനിന്നു വന്നവരല്ല. ഇത്തരം ആരാധനാരീതികൾ കാലംകൊണ്ട് ജനിതകങ്ങളിൽ ഉറച്ചുപോയവയാണു. നൂറ്റാണ്ടുകളായി സാമൂഹികവും സാംസ്കാരികവുമായി കണ്ടും അനുഭവിച്ചും ആചരിച്ചും പോന്നിരുന്ന കാര്യങ്ങൾ. സനാതനരീതികളിൽ നിന്നും വ്യത്യസ്ഥമായ ആത്മീയപാത സ്വീകരിച്ചപ്പോൾ അതു താൽകാലികമായി അടിച്ചമർത്തപ്പെട്ടു എന്നേയുള്ളു. അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായപ്പോൾ അവയൊക്കെ വീണ്ടും ഉണർന്നുവരാൻ തുടങ്ങി. അതിൽ അതിശയത്തിനു അവകാശമില്ല. ജനിതകപരമായ തുടർച്ചയുടെ ചില സൂചനകൾ മാത്രമാണിതൊക്കെ. അതൊന്നും തൂത്താലും മായിച്ചാലും പോകില്ല.
മലയാളിയുടേതു വെറും ഒരു റബ്ബർജീവിതമാണു.
മലയാളി
ജീവിതം ഏറെയും ഐഡന്റിഫൈ ചെയ്യുന്നത് റബ്ബറിനോടാണു. വലിയ, വലിയ
കൃഷിസ്ഥലങ്ങൾ മുറിച്ച് ചെറിയ കഷണങ്ങളാക്കിയതു പോലെ മലയാളിയുടെ കുടുംബങ്ങൾ
പിരിഞ്ഞു. ലാഭത്തിനു ഒറ്റവിളയെന്ന റബ്ബറിന്റെ സങ്കല്പം പോലെ താൻ, തന്റെ
കുടുംബം എന്ന നിലയിൽ അണുകുടുംബങ്ങളിലേക്കവൻ ചുരുങ്ങി. പ്രത്യേകം
ഒരുക്കപ്പെട്ട കൃഷിയിടങ്ങളിലാണു റബ്ബർ നടുന്നത്. അവിടെ വേറൊരു
പുൽനാമ്പുപോലും മുളക്കില്ല. മലയാളി കുടുംബങ്ങളും അങ്ങനെയായിട്ടുണ്ട്. അച്ഛൻ,
അമ്മ, അമ്മായി, സഹോദരങ്ങൾ ഒന്നും ഒരുമിച്ച് ജീവിക്കുന്നത് അവനു ഇഷ്ടമല്ല.
തട്ടുതട്ടുകളായുള്ള ഭൂമിയിൽ റബ്ബർ വളരുമ്പോൾ മലയാളിയും തട്ടുതട്ടുകളായുള്ള
ഫ്ലാറ്റുകളിലേക്ക് പോകുന്നു............
നഴ്സറികളിൽ നിന്നാണു രണ്ടിന്റേയും തുടക്കം. മികച്ച തൈകൾ വേണമെന്നാണു കർഷകന്റെ ആശ. അതിനു റബ്ബർബോർഡ് മാനദണ്ഡത്തിൽ നഴ്സറികളിൽ വളർത്തുന്ന തൈകൾ വാങ്ങണം. ഗർഭവും ആശുപത്രിയിലെ അതിന്റെ പരിചരണവും ഒരു നഴ്സറി വളർത്തൽ പോലെയല്ലെ? ഗൈനക്കിന്റെ നിർദ്ദേശമനുസരിച്ചല്ലാതെ ഈ മലയാളത്തിൽ ഏതെങ്കിലും ഭ്രൂണം വളർത്തപ്പെടുന്നുണ്ടോ? കൃത്യമായ അളവിൽ പോഷണങ്ങൾ കൊടുത്തു തൈവളർത്തുന്നതുപോലെ മലയാളിയും കുഞ്ഞിനെ അമ്മയുടെ ഉദരത്തിൽ വളർത്തിയെടുക്കുന്നു. എന്തിനു? തൈനട്ടാൽ കിലോക്ക് 200 എങ്കിലും വില ലഭിക്കുന്ന പാൽ കിട്ടണം. കുട്ടിവളർന്നാൽ ധനം സമ്പാദിക്കണം.
കാർഷിക ശാസ്ത്രജ്ഞന്മാരാണു റബ്ബർകൃഷിക്ക് അവലംബം. കർഷകനു കൃഷിയിൽ ഒരു മനസുമില്ല. എല്ലാം റബ്ബർബോർഡ് പറയുന്നതുപോലെ ചെയ്യും. കുട്ടികളുടെ കാര്യവും അതു തന്നെ. ഡോക്ടറന്മാർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, മനശ്ശാസ്ത്രജ്ഞന്മാർ തുടങ്ങിയവരാണു ഇവിടെയിപ്പോൾ ഒരു മനുഷ്യന്റെ ജീവിതം നിശ്ചയിക്കുന്നത്. ഒരു കുഞ്ഞുജനിക്കുമ്പോൾ ആദ്യം കഴിക്കണ്ട ഭക്ഷണമ്പോലും മുലപ്പാൽ അല്ലാതായിട്ടുണ്ട്. നാൻ കൊടുക്കണം. എങ്കിലേ വെട്ട്ഗുണമാകു. ശാസ്ത്രജ്ഞർ പറയുന്നത് പരമാവധി ഭംഗിയായി ചെയ്യുന്നിടത്താണു മാതാപിതാക്കളുടെ ഉദാത്തത. അതോടെ അവരുടെ ചുമതലകൾ തീരുകയും ചെയ്യുന്നു. പാരസ്പര്യവും സ്നേഹവും ഒരധികപ്പറ്റാണു.
റബർ വളരുമ്പോൾ കാറ്റുപിടിക്കാതെ നോക്കണം. കുഞ്ഞുവളരുമ്പോഴും അങ്ങനെ തന്നെ വേണം. റബ്ബറിനു ഊന്നുകൊടുക്കാം. കുട്ടിക്ക് കരിക്കുലമാണു താങ്ങ്. പിന്നീട് ഉൽപ്പാദനക്ഷമമാക്കണമെങ്കിൽ
അതിനു തക്ക സാഹചര്യത്തിൽ വളർത്തണം. സ്കൂൾ തെരെഞ്ഞെടുക്കുന്നത്
റബ്ബറിനോടുള്ള ഈ മനോഭാവം വച്ചാണു. റബ്ബർ വളർത്താൻ വായ്പകിട്ടും.
കുട്ടികൾക്കു പഠിക്കാനും അതുണ്ട്.
തോട്ടത്തിൽ പടുനാമ്പുകൾ മുളയ്ക്കാതിരിക്കാൻ റബ്ബറിനിടയിൽ പയറിട്ടുകൊടുക്കും. മലയാളിക്ക് മത്സരപ്പരീക്ഷകളാണു പയർ. അങ്ങനെ കാലമെത്തുമ്പോൾ പാലെടുത്തു തുടങ്ങാം. പക്ഷെ പരിരക്ഷ എപ്പോഴും വേണം. മഴക്കാലത്തും പാലെടുക്കണ്ടെ? അതിനു റയിൻഗാർഡ് ഉപയോഗിക്കാം. മനുഷ്യനു ഇൻഷ്വറൻസുകൾ. റബ്ബറിനു സബ്സിഡി കിട്ടും. മനുഷ്യനും കിട്ടുമത്...............
റബ്ബർ നടുന്നതിന്റെ ലക്ഷ്യം പരമാവധി ഉല്പാദനം മാത്രമാണു. അതു കിട്ടിയില്ലെങ്കിൽ കർഷകന്റെ മനസുമടുക്കും. പിന്നെ കടുംവെട്ടായി. റീപ്ലാന്റിങ്ങായി. മലയാളി കുടുംബങ്ങളും ആ വഴി സ്വീകരിക്കുന്നു. കേരളത്തിൽ വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ റബ്ബറിനെ ധ്യാനിച്ചിട്ടാണെന്നു തോന്നുന്നു.
വെട്ടുകഴിഞ്ഞ് പട്ടമരച്ചു തുടങ്ങിയാൽ റബ്ബർത്തടികൾ സോമില്ലിലേക്ക്........... അച്ഛനമ്മമാർ ആശുപത്രികളിലേക്ക്. അല്ലെങ്കിൽ വൃദ്ധസദനത്തിൽ............. ...
റബ്ബർ മലയാളിയുടെ അസ്തിത്വമായി മാറിയിരിക്കുന്നു.
നഴ്സറികളിൽ നിന്നാണു രണ്ടിന്റേയും തുടക്കം. മികച്ച തൈകൾ വേണമെന്നാണു കർഷകന്റെ ആശ. അതിനു റബ്ബർബോർഡ് മാനദണ്ഡത്തിൽ നഴ്സറികളിൽ വളർത്തുന്ന തൈകൾ വാങ്ങണം. ഗർഭവും ആശുപത്രിയിലെ അതിന്റെ പരിചരണവും ഒരു നഴ്സറി വളർത്തൽ പോലെയല്ലെ? ഗൈനക്കിന്റെ നിർദ്ദേശമനുസരിച്ചല്ലാതെ ഈ മലയാളത്തിൽ ഏതെങ്കിലും ഭ്രൂണം വളർത്തപ്പെടുന്നുണ്ടോ? കൃത്യമായ അളവിൽ പോഷണങ്ങൾ കൊടുത്തു തൈവളർത്തുന്നതുപോലെ മലയാളിയും കുഞ്ഞിനെ അമ്മയുടെ ഉദരത്തിൽ വളർത്തിയെടുക്കുന്നു. എന്തിനു? തൈനട്ടാൽ കിലോക്ക് 200 എങ്കിലും വില ലഭിക്കുന്ന പാൽ കിട്ടണം. കുട്ടിവളർന്നാൽ ധനം സമ്പാദിക്കണം.
കാർഷിക ശാസ്ത്രജ്ഞന്മാരാണു റബ്ബർകൃഷിക്ക് അവലംബം. കർഷകനു കൃഷിയിൽ ഒരു മനസുമില്ല. എല്ലാം റബ്ബർബോർഡ് പറയുന്നതുപോലെ ചെയ്യും. കുട്ടികളുടെ കാര്യവും അതു തന്നെ. ഡോക്ടറന്മാർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, മനശ്ശാസ്ത്രജ്ഞന്മാർ തുടങ്ങിയവരാണു ഇവിടെയിപ്പോൾ ഒരു മനുഷ്യന്റെ ജീവിതം നിശ്ചയിക്കുന്നത്. ഒരു കുഞ്ഞുജനിക്കുമ്പോൾ ആദ്യം കഴിക്കണ്ട ഭക്ഷണമ്പോലും മുലപ്പാൽ അല്ലാതായിട്ടുണ്ട്. നാൻ കൊടുക്കണം. എങ്കിലേ വെട്ട്ഗുണമാകു. ശാസ്ത്രജ്ഞർ പറയുന്നത് പരമാവധി ഭംഗിയായി ചെയ്യുന്നിടത്താണു മാതാപിതാക്കളുടെ ഉദാത്തത. അതോടെ അവരുടെ ചുമതലകൾ തീരുകയും ചെയ്യുന്നു. പാരസ്പര്യവും സ്നേഹവും ഒരധികപ്പറ്റാണു.
റബർ വളരുമ്പോൾ കാറ്റുപിടിക്കാതെ നോക്കണം. കുഞ്ഞുവളരുമ്പോഴും അങ്ങനെ തന്നെ വേണം. റബ്ബറിനു ഊന്നുകൊടുക്കാം. കുട്ടിക്ക് കരിക്കുലമാണു താങ്ങ്. പിന്നീട് ഉൽപ്പാദനക്ഷമമാക്കണമെങ്കിൽ
തോട്ടത്തിൽ പടുനാമ്പുകൾ മുളയ്ക്കാതിരിക്കാൻ റബ്ബറിനിടയിൽ പയറിട്ടുകൊടുക്കും. മലയാളിക്ക് മത്സരപ്പരീക്ഷകളാണു പയർ. അങ്ങനെ കാലമെത്തുമ്പോൾ പാലെടുത്തു തുടങ്ങാം. പക്ഷെ പരിരക്ഷ എപ്പോഴും വേണം. മഴക്കാലത്തും പാലെടുക്കണ്ടെ? അതിനു റയിൻഗാർഡ് ഉപയോഗിക്കാം. മനുഷ്യനു ഇൻഷ്വറൻസുകൾ. റബ്ബറിനു സബ്സിഡി കിട്ടും. മനുഷ്യനും കിട്ടുമത്...............
റബ്ബർ നടുന്നതിന്റെ ലക്ഷ്യം പരമാവധി ഉല്പാദനം മാത്രമാണു. അതു കിട്ടിയില്ലെങ്കിൽ കർഷകന്റെ മനസുമടുക്കും. പിന്നെ കടുംവെട്ടായി. റീപ്ലാന്റിങ്ങായി. മലയാളി കുടുംബങ്ങളും ആ വഴി സ്വീകരിക്കുന്നു. കേരളത്തിൽ വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ റബ്ബറിനെ ധ്യാനിച്ചിട്ടാണെന്നു തോന്നുന്നു.
വെട്ടുകഴിഞ്ഞ് പട്ടമരച്ചു തുടങ്ങിയാൽ റബ്ബർത്തടികൾ സോമില്ലിലേക്ക്........... അച്ഛനമ്മമാർ ആശുപത്രികളിലേക്ക്. അല്ലെങ്കിൽ വൃദ്ധസദനത്തിൽ.............
റബ്ബർ മലയാളിയുടെ അസ്തിത്വമായി മാറിയിരിക്കുന്നു.
Friday, June 7, 2013
ആദിവാസിജീവിതം
അട്ടപ്പാടിയിലെ ആദിവാസികൾക്ക് 125 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. സാമൂഹികമായ ആധുനീകരണമാണു ലക്ഷ്യം. ആശുപത്രി, റോഡ്, കുടിവെള്ളം, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ ആ പണം വിനിയോഗിക്കും. കരാറുകാർക്ക് സന്തോഷമുളവാക്കുന്ന ഒരു പ്രഖ്യാപനമാണിത്. ആദിവാസിത്തനിമയെ നിലനിർത്താൻ ഇതെത്രമാത്രം പ്രയോജനപ്പെടും എന്നതിലേ സംശയമുള്ളു. മുൻപ് നടപ്പാക്കിയപദ്ധതികളുടെ ചരിത്രം നോക്കിയിട്ടാണു ഇതു പറയുന്നത്.
ആധുനീകരണം ആധുനികനുപോലും ഇന്നു വേണ്ട. ആഗോളതാപനവും, ജലസ്ത്രോതസ്സുകളുടെ വരൾച്ചയും, സാംസ്കാരികമായ അധ:പതനവും കൊണ്ട് ലോകമെമ്പാടും ജനത വീർപ്പുമുട്ടുന്നു. അപ്പോൾ ഇനിയും തനിമ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത ആദിവാസി സമൂഹത്തെ ആധുനീകരിക്കണോ. നമ്മുടെ യുക്തികൾ വച്ചുതയ്യാറാക്കുന്ന പദ്ധതികൾ അവർക്ക് പ്രയോജനപ്പെടുമെന്നു എന്താണു ഉറപ്പ്? നാം കാണുന്ന ആവശ്യങ്ങളായിരിക്കുമോ യഥാർത്ഥത്തിൽ അവരുടെ ആവശ്യം? നമ്മൾ തയാറാക്കുന്ന പദ്ധതികൾ അവരുടെ അവശേഷിക്കുന്ന പൈതൃകം കൂടി നഷ്ടപ്പെടുത്തുമോ. ഇല്ലെന്നുള്ളതിനു എന്തു ഉറപ്പുണ്ട് പദ്ധതികളിൽ?
ആധുനീകരണം വഴി ലോകത്തെമ്പാടുമുള്ള ആദിവാസികൾക്ക് ആദ്യം നഷ്ടമായത് ആരോഗ്യമായിരുന്നു. കേരളത്തിലും അതു സംഭവിച്ചു. ആദിവാസികളുടെ കൈവശമുള്ള ഭൂമിയിൽ കണ്ണുവച്ച കുടിയേറ്റക്കാരാണു അതു നശിപ്പിച്ചത്. കുടിയേറ്റക്കാർ സ്വന്തം ആരോഗ്യം പരിരക്ഷിക്കാനുള്ള ആധുനികഭക്ഷണരീതിയും മരുന്നുകളും ആദിവാസികളിൽ അടിച്ചേൽപ്പിച്ചതാണു കാരണം. അടുത്തകാലത്തു അട്ടപ്പാടി സന്ദർശിച്ച ഒരു മെഡിക്കൽ ടീം മനസിലാക്കിയ കാര്യങ്ങൾ ഞെട്ടിക്കുന്നതാണു. ആദിവാസികളിൽ വലിയതോതിൽ പോഷണവൈകല്യം കാണപ്പെടുന്നു. സ്ത്രീകളിൽ അതു ഗുരുതരമാണു. വിശേഷിച്ചും ഗർഭിണികളിലും അമ്മമാരിലും. കാലം തികയാതെയുള്ള പ്രസവം, ആവർത്തിക്കുന്ന ഗർഭമലസലുകൾ, തൂക്കം കുറഞ്ഞ നവജാതശിശുക്കൾ.... ഇതാണിപ്പോൾ അട്ടപ്പാടി സിനേറിയോ. ഒരുകാലത്തു വനമേഖല കൊണ്ട് ആരോഗ്യത്തോടെ ജീവിച്ചവരാണവർ. പരിഷ്കാരത്തിന്റെ പുറത്തു നാമവർക്ക് നൽകിയവ കൊണ്ട് അവരിങ്ങനെയായി. ഇനിയും ഇവർക്ക് ഒരു ആശുപത്രി കൂടി കെട്ടിക്കൊടുക്കണോ?
ഒരു കാലത്തു ചെങ്കുത്തായ കയറ്റം കയറിപ്പോകാനും, ഉയരമുള്ള മരങ്ങളിൽ അറ്റംവരെ എത്തിപ്പെടാനും, ശരീരത്തിന്റെ തൂക്കത്തിനൊപ്പം ഭാരവുമായി കാട്ടുവഴികളിലൂടെ സഞ്ചരിക്കാനും തക്ക ആരോഗ്യമുള്ളവരായിരുന്നു അവർ. സ്ത്രീ-പുരുഷഭേദമെന്യേ. ഇത് അവർ സാധിച്ചിരുന്നത് റാഗി, ചോളം, ചാമ, വെരക്, തുവര, കാട്ടുകിഴങ്ങുകൾ തുടങ്ങിയ ഉൾപ്പെട്ട തനതു ഭക്ഷണരീതിയിലൂടെയായിരുന്നു. ആധുനികതയുടെ പേരുപറഞ്ഞ് നാം അവർക്ക് WHO സ്റ്റാൻഡാർഡിലുള്ള ഭക്ഷണം നിർദ്ദേശിച്ചു. പാവങ്ങൾ അതു അനുസരിച്ചു. ആപ്പിലുമായി. അവരുടെ ആരോഗ്യം പോയതോടെ അവരുടെ കൃഷിയിടങ്ങൾ സമതലവാസികൾക്ക് സ്വന്തമായി!
ആദിവാസികളെ പരിവർത്തനപ്പെടുത്തുക. ഒറ്റപ്പെടുത്തുക. അതുവഴി തങ്ങളുടെ താല്പര്യങ്ങൾക്ക് മറയാക്കുക എന്ന ഒറ്റ ഉദ്ദേശമേ ആ മേഖലയിൽ പ്രവർത്തിച്ച വ്യക്തികൾക്കും സംഘടനകൾക്കും ഉണ്ടായിരുന്നുള്ളു. സാമൂഹികവും, ജൈവപരവുമായി അവരെ അധുനികനൊപ്പം എത്തിക്കുക എന്നതാണു അതിനു പുറമേ പറഞ്ഞിരുന്ന ന്യായം. പാശ്ചാത്യനാടുകളിലെ ആദിവാസികൾക്കിടയിൽ നടന്ന ഇത്തരം പരിവർത്തനത്തിന്റെ പിന്നാമ്പുറക്കഥകൾ ഇന്നു പാട്ടാണു. പരിക്ഷ്കരണങ്ങളുടെ മറവിൽ മരുന്നു പരീക്ഷണവും കോസ്മറ്റിക് വ്യവസയത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ ശേഖരണവുമായിരുന്നു നടന്നത് എന്നാണു കേൾക്കുന്നത്. നമ്മുടെ ഗവണ്മെന്റുകളുടെ ശക്തമായ ഇടപെടലുകൾ കാരണം അതൊന്നും ഇവിടെ സംഭവിച്ചു കാണില്ലാ എന്നു ആശ്വസിക്കാം.
കൃഷി, കാലിവളർത്തൽ, ആരോഗ്യപരിപാലനം,പ്രകൃതിജീവനം ഇവയിലൊക്കെ ആദിവാസിയുടെ അറിവുകൾ നമുക്ക് സങ്കല്പിക്കാവുന്നതിനേക്കാൾ ഉന്നതമായിരുന്നു. പ്രകൃതിക്കു ഒരൂനവും തട്ടാതെയാണു അവർ കൃഷിനടത്തുകയും പ്രകൃതിവിഭവങ്ങൾ ശേഖരിക്കുകയും ചെയ്തത്. ജലസ്ത്രോതസ്സുകളെ അവർ മലിനപ്പെടുത്തിയില്ല. ആധുനികനെപ്പോലെ അവയെ നിർദ്ദയം ചൂഷണം ചെയ്യാൻ ഒരാദിവാസി തയ്യാറായില്ല. വന്യമൃഗങ്ങളെ വിനോദത്തിനോ അനാവശ്യത്തിനോ കൊന്നില്ല. ചെടികളെ അവർ പരിപാവനമായി കാത്തുസൂക്ഷിച്ചു. എന്നിട്ടാണു നാമിപ്പോൾ അവരെ കൃഷി പഠിപ്പിക്കാമെന്നു പറഞ്ഞു ചെല്ലുന്നത്. അവരുടെ പരമ്പരാഗത കൃഷിരീതിയും ആധുനികന്റെ കൃഷിരീതിയും സമന്വയിപ്പിക്കണമെന്നാണു ചിലർ വയ്ക്കുന്ന നിർദ്ദേശം. മോരും മുതിരയും തമ്മിലെങ്ങനെ ചേരും?
ആദിവാസികൾക്ക് അറിവുള്ള ഔഷധങ്ങളുടെ നൂറിലൊന്നു പോലും മോഡേൺ മെഡിസിനു അറിയാമോ? രോഗവിമുക്തമാകാനും, പ്രതിരോധം വർദ്ധിപ്പിക്കാനും, വാജീകരണത്തിനും, കുട്ടികൾ ഉണ്ടാകാനും, ഉണ്ടാകാതിരിക്കാനുമൊക്കെ അവരുടെ കൈവശം ഫലവത്തായ ഔഷധങ്ങൾ ഉണ്ടായിരുന്നു. അവരുടെ അറിവ് ഏത് നൊബേൽ ജേതാവിനേക്കാളും മികച്ചതാണു. പക്ഷെ അതൊന്നും ഇംഗ്ലീഷിൽ പ്രബന്ധങ്ങളായി എഴുതിവയ്ക്കുകയോ പേറ്റന്റ് നേടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണു അവരുടെ അറിവുകളെ ആധുനികൻ വിലകുറച്ചു കാണുന്നത്.
ജീവിതത്തിനു പ്രയോജനപ്പെടുന്ന വിദ്യാഭ്യാസമേ അവർ നടത്തിയിട്ടുള്ളു. ഒരറിവു നേടുന്നതു കൊണ്ടു തനിക്കും തന്റെ ചുറ്റുപാടുകൾക്കും എന്തു നന്മ ലഭിക്കുന്നു എന്നാണവർ നോക്കിയിരുന്നത്. അങ്ങനെ ചിന്തിച്ചിട്ടേ ഒരു അറിവ് പഠിക്കണമോ വേണ്ടയോ എന്നു അവർ തീരുമാനിച്ചിരുള്ളു. അർഹതയുള്ള എല്ലാവർക്കും അറിവ് സ്വായത്തമായിരുന്നു. അതു കൊണ്ടു അവരുടെ ജീവിതം ഗുണപരമായിരുന്നു. ലളിതമായ അവരുടെ കുടികളും കൃഷിയിടങ്ങളും കണ്ടാൽ നമുക്കിതു മനസിലാകും. ആധുനികനേപ്പോലെ മത്സരത്തിനും ചൂഷണത്തിനും വേണ്ടി പഠിക്കുകയായിരുന്നില്ല അവർ ചെയ്തിരുന്നത്. യൂണിവേഴ്സിറ്റികൾക്കും ബിരുദങ്ങൾക്കും അവർ ഒരുവിലയും കല്പിച്ചില്ല. അല്ലെങ്കിൽ ഏത് ആധുനികയൂണിവേഴ്സിറ്റികളേക്കാൾ മികച്ച യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള അറിവും പ്രായോഗികപരിജ്ഞാവും ഉണ്ടായിരുന്നു.
ഇന്നിപ്പോൾ എന്താണു ആധുനികന്റെ അവസ്ഥ? വലിയ ബിരുദങ്ങൾ ഉള്ളവൻ ലോകം നിയന്ത്രിക്കുന്നു. ബിരുദങ്ങളില്ലാത്ത, പഠിക്കാത്തവൻ പ്രവർത്തിയെടുത്തു ലോകം നിലനിർത്തുന്നു. കൃഷിയിലായാലും കാലിവളർത്തലിലായാലും എഞ്ജിനിയറിങ്ങിലായാലും ഇതല്ലെ സ്ഥിതി. ജോലി ചെയ്യുന്നവന്റെ വിയർപ്പിനെ ചൂഷണം ചെയ്യുന്നവനാണു അഭ്യസ്തവിദ്യർ. ഉന്നതവിദ്യാഭ്യാസം നേടിയവർ അലസരായി നോക്കിയിരിക്കുക മാത്രമേയുള്ളു. ഒപ്പിടാനുള്ള വെറും യന്ത്രങ്ങൾ മാത്രമാണു അവർ. അവർക്ക് പണിയെടുക്കുന്നവരെ പുച്ഛമാണു. ഈ ബിരുദധാരികളാണു ഇന്നു ലോകം നിയന്ത്രിക്കുന്നത്. അതിന്റെ ഒരു അന്തരാളത്തിലാണു ലോകസമൂഹം, എമ്പാടും. അറിവ് മനുഷ്യരൂപമെടുത്തു നിൽക്കുന്ന ആദിമഗോത്രങ്ങളെ പാഠപുസ്തകജ്ഞാനികൾക്ക് ഉപദേശിക്കാനും നയിക്കാനും ഉയർത്താനും കഴിയുമെന്നന്നത് എത്രബാലിശമായ ഒരു ചിന്തയാണു!
ജീവിതത്തോട് ചേർന്ന കലയും സാഹിത്യവുമൊക്കെയേ സംസ്കാരസമ്പന്നരായ ആ ജനതയ്ക്കുണ്ടായിരുന്നുള്ളു. നാശത്തിന്റേയും, പീഡനങ്ങളുടേയും, അവിഹിതങ്ങളുടേയും, അഴിമതിയുടേയും നാറുന്നകഥകൾ പുറത്തുവിടുന്ന സാംസ്കാരിക വിനിമയമായിരുന്നില്ല അവർ നടത്തിയത്. നമ്മെപ്പോലെ നശീകരണത്തിനു ഉദ്യമിക്കുന്നവരായിരുന്നില്ല ആദിവാസികൾ. അവരുടെ ആയുധങ്ങൾ തന്നെ നോക്കു. ലളിതവും അപകടം കുറഞ്ഞതുമായിരുന്നു അവയെല്ലാം. അമ്പെയ്താൽ ഒരു ജീവിയ്ക്ക്, അല്ലെങ്കിൽ ഒരാളിനുമാത്രമേ അപകടമുണ്ടാകു. എന്നാൽ നമ്മുടെ ആയുധങ്ങളോ? അനേകം പേരെ ഒന്നിച്ചു കൊല്ലാൻ ശേഷിയുള്ളവയാണു സാധാരണ ആധുനിക ആയുധങ്ങളെല്ലാം. ഒരു സമൂഹത്തേ, വേണ്ടിവന്നാൽ ലോകം മൊത്തവും നശിപ്പിക്കാനുള്ള ആയുധമിന്നു നാം ശേഖരിച്ചു വച്ചിട്ടുണ്ട്. ജീവിക്കുന്നതിലല്ല, നശിപ്പിക്കുന്നതിലാണു നമുക്ക് കമ്പം.
പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന ഒരു തീരുമാനത്തിലേക്ക് ലോകം തിരിയുന്ന സന്ധിയിൽ ഇത്തരം ആദിവാസി വികസന പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കേണ്ടതുണ്ടോ? അതൊരു വൈരുദ്ധ്യമാണു. നമ്മുടെ പദ്ധതികളും പ്ലാനുകളും കൊണ്ട് അവരേ ആവശ്യത്തിലധികം ദ്രോഹിച്ചു കഴിഞ്ഞു. ഇനിയും പുതിയ പദ്ധതികൾ അവരിൽ അടിച്ചേൽപ്പിക്കണോ? പരിഷ്കൃതരെന്നു അഭിമാനിക്കുന്ന നാം ആലോചിക്കണം.
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പരിഷ്കൃത ലോകത്തിനു മാതൃകയാക്കാവുന്നതാണു ആദിവാസിജീവിതം. ലോകത്തിലെ എല്ലാ ആദിവാസിസമൂഹങ്ങൾക്കും പ്രകൃതിയോട് ഇണങ്ങിജീവിക്കുന്ന ഒരു ശാസ്ത്രം പരമ്പരയാ സ്വന്തമായുണ്ട്. അതു അവനിൽ നിന്നു ഇരന്നു മേടിക്കാൻ തയ്യാറായാൽ ഒരുപക്ഷെ ഈ ലോകം സമ്പൂർണ്ണനാശത്തിൽ നിന്നും രക്ഷപ്പെട്ടേക്കാം.
എങ്കിൽ നാം അവരോട് ചെയ്യേണ്ടത് എന്താണു? ആദിവാസിമേഖലയിൽ നിന്നു പരിഷ്കൃതർ മൊത്തം പിൻവാങ്ങണം. പരിഷ്കൃതന്റെ നിഴൽ പോലും ആദിവാസിമേഖലകളിൽ കാണരുത്. അവരെ ആരും പരിവർത്തിപ്പിക്കണ്ട. സംസ്ഥാന ഭദ്രതയ്ക്കു റെവന്യൂ, വനം, പോലീസ് നിയമങ്ങൾ ആദിവാസിമൂപ്പന്മാരുടെ സാന്നിദ്ധ്യത്തിൽ നടപ്പാക്കാം. ഇന്നുവരെയുള്ള ഒരു ചർച്ചകളിലും ആരും മൂപ്പന്മാരെ പങ്കെടുപ്പിക്കുന്നതായോ അവരുടെ അഭിപ്രായങ്ങൾക്ക് വിലകൊടുക്കുന്നതായോ കണ്ടിട്ടില്ല. വനഭൂമിയിൽ പൂർണ്ണാവകാശം അവർക്കായിരിക്കണം. അതിലുള്ള ക്രയവിക്രയ്‌വും കരണങ്ങളും എല്ലാക്കാലത്തേക്കും അസാധുവായിരിക്കണം. ആദിവാസിമേഖലയിൽ ഭൂമി കൈവശപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കി കുടിയേറ്റക്കാരുടെ അതിമോഹം അവസാനിപ്പിക്കണം. ആദിവാസി മരുന്നുകളും കാർഷികോൽപ്പന്നങ്ങളും സർക്കാരുകൾ വാങ്ങി വിപണനം നടത്തണം. എറ്റവും പ്രധാനപ്പെട്ടതു ഇതൊന്നുമല്ല. അവന്റെ സംസ്കൃതിയിൽ നിന്നും ആധുനികനു പ്രയോജനപ്പെടുത്താവുന്ന എല്ലാ മേഖലയിലുമുള്ള അറിവുകൾ ശേഖരിക്കണം. അതിന്റെ പകർപ്പുകൾക്ക് കനത്ത വിലയിടണം. അതുമൂലധനമാക്കി ആദിവാസിക്ക് തന്നെ തിരികെ കൊടുക്കണം. ആ അറിവുകളിൽ നിന്നു ആധുനികൻ ഇന്നു നേരിടുന്ന പാരിസ്ഥിതിക, മാലിന്യ, ആണവ വിപത്തുകൾക്ക് പരിഹാരം ലഭിച്ചേക്കാനിടയുണ്ട്.

Monday, June 3, 2013
ആയുർവ്വേദം : ധവളപത്രമിറക്കണം
ആയുർവ്വേദത്തിനു ഇതര മെഡിക്കൽ ശാഖകളെ
അപേക്ഷിച്ച് രോഗം ഭേദമാക്കാനുള്ള കഴിവ് എത്രമാത്രമുണ്ട്? മോഡേൺ മെഡിസിൻ
ഇല്ലെങ്കിൽ മനുഷ്യൻ രോഗം വന്നു മരിച്ചു പോകില്ലെ?
ഒരല്പം മുൻപ് ദുബായിൽ നിന്നു ഒരു സ്നേഹിതൻ ഫോണിലൂടെ ചോദിച്ച സംശയമാണു.
50നൂറ്റാണ്ടുകളായി വലിയ കൂട്ടിച്ചേർക്കലോ ഇളക്കിമാറ്റലോ ഇല്ലാതിരിക്കുന്ന ഒരു വൈദ്യശാഖയാണു ആയുർവ്വേദം. അതിന്റെ അടിസ്ഥാനമായ ത്രിദോഷ സിദ്ധാന്തത്തിനു ഒരു പരിഷ്കാരവും വന്നിട്ടില്ല. എന്നിട്ടും അതിലെ മരുന്നുകളുപയോഗിച്ച് ചികിത്സിക്കാനും ഫലം നേടാനും കഴിയുന്നുണ്ട്. അനുഭവം കൊണ്ട് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ നമുക്കെന്തോ തകരാറുണ്ടെന്നു വിശ്വസിക്കണം.
300 കൊല്ലത്തിലധികം പഴക്കമില്ലാത്തതാണു മോഡേൺ മെഡിസിൻ. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ അതു കേട്ടിട്ടുള്ള പഴിക്ക് കയ്യും കണക്കുമില്ല. അനേകം രോഗങ്ങൾക്ക് ആ ശാഖയിൽ പ്രതിവിധികളില്ല. ഒട്ടനവധി രോഗങ്ങൾ പൂർണ്ണമായി ഭേദമാക്കാനും കഴിയുന്നില്ല. മാത്രമല്ല ആശുപത്രിചികിത്സ പുതിയ പുതിയ രോഗങ്ങളേ ജനിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇരിക്കെ കാര്യങ്ങൾ സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ തന്നെ വ്യക്തമാകും. പക്ഷെ നാമതു ചെയ്യില്ല. നമുക്ക് സായിപ്പ് പറയുന്നത് ശാസ്ത്രവും ഭാരതീയമായിട്ടുള്ളത് വിശ്വാസവുമാണു.
ഇനി, സ്നേഹിതൻ ഉന്നയിച്ച സംശയം ദൂരികരിക്കാൻ ഒരൊറ്റ മാർഗമേയുള്ളു. ആധുനിക ചികിത്സ തെളിവുകളുടെ അടിസ്ഥാനത്തിലാണു ശാസ്ത്രീയമെന്നു പറഞ്ഞ് മേൽക്കൈ നേടുന്നത്. അനുഭവം തെളിവായി എടുക്കാൻ നമുക്ക് സമ്മതമല്ല. അതിനു കാരണം യന്ത്രങ്ങളിലും പരിശോധനകളിലുമുള്ള നമ്മുടെ അമിതവിശ്വാസമാണു. ഒരുതരം അന്ധവിശ്വാസം. ആ അന്ധവിശ്വാസം കൊണ്ടേ ഇനി സുഹൃത്തിന്റെ ചോദ്യത്തിനു ഉത്തരം കണ്ടെത്താനാവു. യന്തിരൻ പറയട്ടെ ഏതാണു മികച്ച ചികിത്സ എന്നു.
രോഗം വന്നു അലോപ്പതി നോക്കുകയും അവിടെ രക്ഷയില്ലാതെ ആയുർവ്വേദത്തിൽ ചികിത്സ നടത്തി സുഖപ്പെടുന്ന ലക്ഷക്കണക്കിനാളുകൾ നമുക്കിടയിലുണ്ട്. അവരുടെ രോഗചരിത്രം പരിശോധിച്ചാൽ ഉത്തരം കിട്ടും. അപ്പോഴും ആധുനികവൈദ്യം ഒരു ഒഴിവുകഴിവു പറയാനിടയുണ്ട്. നേരത്തെ നടത്തിയ പരിശോധനകൾ തെറ്റായിരുന്നു. പിന്നെ എന്തിനു അതിനെ അടിസ്ഥനമാക്കി ചികിത്സിച്ചു എന്നു ചോദിക്കരുത്. ഡയഗണോസിസ് ചെയ്ത രോഗം രോഗിക്ക് കാണില്ല. അതുകൊണ്ടാണിപ്പോൾ ആയുർവ്വേദം കൊണ്ട് മാറിയത്.......... അപ്പോൾ പിന്നെ ഒരു വഴിയേ അവശേഷിക്കുന്നുള്ളു.
ആധുനിക വൈദ്യം രോഗനിർണ്ണയത്തിനു ഉപയോഗിക്കുന്ന (അ)ശാസ്ത്രീയരീതികൾ ആയുർവ്വേദരോഗികളിലും ബാധകമാക്കുക. ആയുർവ്വേദ ചികിത്സക്ക് പോകുന്നവർ മോഡേൺ മെഡിസിൻ പറയുന്ന ടെസ്റ്റുകൾ എടുത്തു രോഗനിർണ്ണയം ചെയ്തുവയ്ക്കുക. വൈദ്യൻ തന്റെ സ്വകീയമായ രോഗനിർണ്ണയ രീതിഉപയോഗിച്ച് ഡയഗണോസിസ് നടത്തുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യട്ടെ. എന്നിട്ട് രോഗശമനം വിശകലനം ചെയ്യുക. ഇതെങ്ങനെ സാധിക്കും?
1.ഇക്കാര്യത്തിൽ സർക്കാറിനു മുങ്കൈ എടുക്കാവുന്നതാണു. ഏതു ചികിത്സാരീതി സ്വീകരിച്ചാലും അതിന്റെ ഫയൽ സർക്കാറിൽ ഏൽപ്പിക്കണം എന്നൊരു നിബന്ധന ഉണ്ടാക്കണം. വിവരസാങ്കേതിക വിദ്യ ഇത്ര വികസിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇ-ഫയലിങ് മതി. അതത്ര ചെലവുള്ള കാര്യമല്ല. അതു വിദഗ്ദർ പരിശോധിക്കട്ടെ. പഠിക്കട്ടെ. കിട്ടുന്ന ഫലം സത്യസന്ധമായി പുറത്തുവിടണമെന്നു മാത്രം.
2.ഇതു തന്നെ ആയുർവ്വേദ ഡോക്ടറന്മാരുടെ സംഘടനകൾക്കോ, IMAക്കോ ചെയ്യാവുന്നതാണു. അതാണു നല്ലതും. കാരണം ഏതാണ് മികച്ചതു ഏതാണു മോശം എന്നറിയുന്നത് ഇരുവർക്കും പ്രയോജനപ്രദമാണല്ലോ.
3.എല്ലാ ശാസ്ത്രയുക്താ വേണമെന്നു ശഠിക്കുന്ന സംഘടനകൾക്ക്/വകുപ്പുകൾക്ക് സർക്കാരിന്റെ സമ്മതത്തോടെ ഇതു ചെയ്യാവുന്നതാണു. ICMR / CCIM / AYUSH / ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയവയ്ക്ക് ഈ അവലോകനം നടത്തി ഫലം പുറത്തുവിടാൻ കഴിയും.
കാര്യങ്ങൾ ഈ വഴിക്ക് പോകട്ടെ എന്നു പറയാൻ ആർജ്ജവമുള്ള എത്ര അലോപ്പാത്തുകൾ കാണും? എന്തു കൊണ്ട് അലോപ്പാത്തുകൾ എന്നു ചോദിച്ചാൽ ഈ തർക്കത്തിൽ അവർക്ക് ചെയ്യാവുന്നത്ര സഹായം മറ്റാർക്കും ചെയ്യാനാവില്ല. ആരോഗ്യരംഗത്തെ രണ്ടുശാഖകളാണു അലോപ്പതിയും ആയുർവ്വേദവുമെങ്കിലും അലോപ്പതിക്ക് കിട്ടുന്ന സമരക്ഷണമോ പരിഗണനയോ ആയുർവ്വേദത്തിനില്ല. അപ്പോൾ അലോപ്പാത്തുകളല്ലെ കാരുണ്യപൂർവ്വം പ്രവർത്തിക്കേണ്ടത്?

കേരളത്തിൽ പപ്പായ നിരോധിക്കണം.
പപ്പായ (ഓമ എന്നു ചിലയിടങ്ങളിൽ) ഇലയുടെ നീരു പിഴിഞ്ഞെടുത്ത് പാലിൽ ചേർത്തു ഡെങ്കിപ്പനിക്ക് ഔഷധമായി ഉപയോഗിക്കുന്ന ഒരു പ്രവണത കേരളത്തിൽ വ്യാപകമായിട്ടുണ്ട്. അതു രക്തത്തിലെ കൌണ്ട് വർദ്ധിപ്പിക്കുകയും രോഗിയുടെ ശാരീരികക്ഷമത കൂട്ടി രോഗവിമുക്തനാക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ രീതി മെഡിക്കൽ വ്യവസായത്തിനു വൻപിച്ച നഷ്ടം വരുത്തി വക്കുന്നതിനാൽ പപ്പായ ഉടൻ നിരോധിച്ച് മുറിച്ചു മാറ്റണം.
മാധവിക്കുട്ടി അല്ല കമലാ സുരയ്യ : മരണക്കുഴിതോണ്ടിയ വെളിപാടുകൾ
വേണ്ട,
വേണ്ട എന്നു വിചാരിച്ചാലും ഈ മാദ്ധ്യമങ്ങൾ സമ്മതിക്കില്ല. നാലപ്പാട്ടെ കമല
മലയാളത്തിൽ സുന്ദരൻ കഥകളും ഇംഗ്ലീഷിൽ സുന്ദരിക്കവിതകളും എഴുതി നമ്മളെ
ആനന്ദിപ്പിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അതുമതി ആയമ്മയുടെ ജന്മം ഇവിടെ
രേഖപ്പെടുത്താൻ. പക്ഷെ അവർ മതം മാറി
എല്ലാരേയും ഞെട്ടിച്ചു. മാധവിക്കുട്ടി മതം മാറിയാലും ഇല്ലെങ്കിലും
മലയാളിക്കൊന്നും വരാനില്ലായിരുന്നു. എന്നാൽ മതംമാറ്റത്തിന്റെ പിന്നിൽ ഒരു
പ്രണയമുണ്ടെന്ന രഹസ്യം അവർ ഒട്ടിച്ചുവച്ചു. പരിണാമഗുപ്തി
വെളിപ്പെടുത്താത്ത നോവൽ പോലെ. എന്നിട്ട് ആയമ്മ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
പ്രണയമെന്നു കേൽക്കുമ്പോൾ മലയാളിക്ക് ഒരു തരിപ്പ് കേറും. വിക്ടോറിയൻ കാമത്തിന്റെ സൂക്കേടാണത്. കുറേ ഭാവന ചെയ്യുമ്പോൾ അതങ്ങ് പോകണ്ടതാണു. അങ്ങനെ പോയിരിക്കുകയുമായിരുന്നു. അപ്പോഴാണു ഉണ്ടിരിക്കുകയായിരുന്ന ഇന്ദു നായർക്ക് (മേനോൻ) ഒരു വിളി കിട്ടിയത്. ആയമ്മ പ്രണയിച്ചത് ഒരു പണ്ഡിതനെയാണെന്ന (പേരിപ്പോൾ എല്ലർക്കുമറിയാം) വെളിപ്പെടുത്തൽ മേനോത്തി പുറത്തുവിട്ടു. കിണറ്റിൽ വീണു മരിക്കുന്ന കുട്ടിയേയും അമ്മയച്ഛന്മാർ ഞെക്കിക്കൊല്ലുന്ന കുട്ടിയേയും ഒരേതലത്തിൽ കാണുന്ന പാണ്ഡിത്യവിശേഷമുള്ള ഒരു വിദ്വാനാണു കക്ഷി. (ഞാനൊരു പുലിയാണെങ്കിൽ അയാളൊരു കോലാടാണെന്നു ആയമ്മ പറഞ്ഞത് അങ്ങനെ കറക്ടുമായി) ഇന്ദുപ്പെണ്ണ് ഇത്രയും വലിയൊരു മത്താപ്പ് കത്തിച്ചപ്പോൾ അടുത്ത നായർക്കും സോറി മേനോത്തിക്കും കിട്ടി ഒരു വിളി. കാച്ചി തന്റെ വക വേറൊരെണ്ണം. പണ്ഡിതനു കഷ്ടകാലമാണെന്നു തോന്നുന്നു. ഏത് ഖരാനയിലുള്ള ഗസലുപാടിയാലാണു ഇനി ഒന്നു പിടിച്ചു നിൽക്കാൻ കഴിയുക? ആയമ്മ മണ്ണിനടിയിൽ കിടന്നു പൊട്ടിച്ചിരിക്കുകയാകും! എന്റെ കഥ എഴുതി അതിന്റെ ദുരൂഹത തീർക്കാതെ മരിച്ചയാളാണു കമല. ജീവിതം കൊണ്ടുപോലും നോവൽ എഴുതാൻ കഴിയുന്ന മാധവിക്കുട്ടിയ്ക്ക് നോബേൽ പുരസ്കാരം കൊടുക്കേണ്ടതുതന്നെയായിരുന്നു............
ഈ കഥയ്ക്ക് വളരെ രസകരമായ ഒരു മറുവശമുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും സംഘിക്കോ ഹിന്ദുപുളകിതനോ കഴിയാതെ പോയകാര്യം. തങ്ങളുടെ എതിരാളിയായ മതത്തെ ഇത്രയേറെ ചുറ്റിക്കാൻ മറ്റാർക്കും കഴിഞ്ഞില്ല. മതംമാറ്റത്തെത്തുടർന്നു ശരിയത്തുപഠിപ്പിക്കാൻ മുക്രിമാരുടെ ഘോഷയാത്രയായിരുന്നു. എല്ലാം ആസ്വദിച്ചിട്ട് ആയമ്മ കാച്ചി : “ഈ അത്തറുകാരെക്കൊണ്ട് പൊറുതിമുട്ടിയല്ലോ എന്റെ ഗുരുവായൂരപ്പാ....” ഓത്തുമുഴവൻ ആവിയായില്ലെ? പുറകെ വന്നു അടുത്ത ഗുണ്ട് : “ഞാനിപ്പോഴും ഉള്ളിൽ രാധയാണു“. മറ്റേവിദ്വാനു ഓടക്കുഴൽ വശമില്ലല്ലോ. അറിയാവുന്നതു ഗസലുമാത്രം. തസ്ലീമാ നസ്രിനൊക്കെ പുകഞ്ഞുനിൽക്കുന്ന കാലത്താണു ഇതൊക്കെ പുറത്തുവരുന്നത്. ഒന്നും സംഭവിച്ചില്ല. ഒടുവിൽ മരിച്ചപ്പോൾ മയ്യത്തുകൊണ്ടും കളിച്ചു ഒരു കളി. സ്ത്രീയുടെ മയ്യത്തിൽ മകനുപോലും അത്ര സ്വാതന്ത്ര്യമില്ലാത്ത ഒരു മതത്തിൽ അതുമായി കേരളം ചുറ്റിക്കറങ്ങി. അതിനു അന്നത്തെ സാംസ്കാരിക കർദ്ദിനാളിനേയും നമിക്കണം. തൂവാല ചുറ്റുന്നതിൽപ്പോലും മതപരമായ അഭിപ്രായമുള്ള മതത്തിലെ ഒരൊറ്റ പണ്ഡിതൻ പോലും ഒന്നും മിണ്ടിയില്ല. വിക്റ്റർലീനസിന്റെ ഒരു കഥയുടെ പേരാണു : സമുദ്രപരിണാമം. ആയമ്മയുടെ കുസൃതികൾക്ക് ഒരു പേരിടണമെങ്കിൽ ആ പേർ കടമെടുക്കാം. മതപരിണാമം. മതവും ഒരു വലിയ സമുദ്രമാണല്ലോ.
ഗുണപാഠം : പ്രതിഭയെ ഏതുമതവും അംഗീകരിക്കും. സ്വയം ഒതുങ്ങിയിട്ടാണെങ്കിലും. അതൊരു ശുഭസൂചനയാണു..............

വൈറൽ പനികളും ആയുർവ്വേദവും
“പനി. ശരീരമാസകലം വേദന. തലക്ക് പെരുക്കും. കണ്ണ്
കഴപ്പ്. അരക്കെട്ടിനും പാദങ്ങൾക്കും കഠിനമായ വേദന. അനങ്ങാൻ പ്രയാസം.
മൂന്നു ദിവസം വിയർക്കും. ചിലർക്ക് മൂക്കിൽ നിന്നു ചോരവരും. അഞ്ചാം നാൾ പനി
പെട്ടെന്നു കൂടും. ലക്ഷണങ്ങൾ ശക്തമായി ആവർത്തിക്കും. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പനിവിടുകയും വീണ്ടും ആവർത്തിക്കുകയും ചെയ്യും................“
ആഗന്തുകജ്വരങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഗുരുനാഥൻ പറഞ്ഞു.
പണ്ടും കേരളത്തിലെ ചിലപ്രദേശങ്ങളിൽ ആഗന്തുക ജ്വരം ഉണ്ടായിട്ടുണ്ട്. അതിനു ആയുർവ്വേദത്തിൽ ചികിത്സയുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആയുർവ്വേദം ഇത്തരം രോഗങ്ങളിൽ പഠനം നടത്തിയിട്ടുള്ളതാണു. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ പകർച്ചവ്യാധികളായി പരിണമിക്കുമെന്നു ആചാര്യന്മാർക്ക് അറിയാമായിരുന്നു. അപ്പോൾ ഭയം വർദ്ധിക്കുകയും മരണസംഖ്യ വലുതാവുകയും ചെയ്യും.
രസധാതുവിനെ ബാധിക്കുന്ന രോഗമാണു ഇത്തരം പനികൾ. വളർത്തു ജന്തുക്കളും, കൊതുക്, ഈച്ച, എലി തുടങ്ങിയ വീടുകളിൽ കാണപ്പെടുന്ന അന്യജന്തുക്കളും ഇതു വ്യാപകമാക്കാറുണ്ട്. എന്നാൽ അവയേ ഒന്നും തന്നെ വ്യത്യസ്ഥപേരുകൾ ഇട്ട് വിളിക്കണ്ട കാര്യമില്ല. ശുദ്ധവൃത്തികൾ നഷ്ടപ്പെടുന്നതും മാലിന്യം കുന്നുകൂടുന്നതുമാണു രോഗങ്ങൾ ആരംഭിക്കാൻ കാരണം. പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച ജീവിതം മറ്റൊരു കാരണമാണു. ഭക്ഷണ ശീലം മാറുന്നതാണു പാരമ്പര്യ വ്യതിചലനത്തിന്റെ ആദ്യത്തെ ലക്ഷണം. പിന്നെ തൊഴിൽ, കുടുംബബന്ധങ്ങൾ അങ്ങനെ ഓരോന്നും മാറുമ്പോൾ അതു പൂർണ്ണമാകുന്നു...........
ചില സന്ദർഭങ്ങളിൽ ഇതൊന്നും തടയുവാൻ ആർക്കും കഴിയില്ല. അതു കാലസ്വഭാവമാണു. ‘കാലോ ജഗത് ഭക്ഷക” എന്നാണല്ലൊ. കാലം ഈ ജഗത്തിനെ തിന്നു തീർക്കും. ഭുക്ക് വർദ്ധിക്കുമ്പോൾ കാലവും ആർത്തിയോടെ തിന്നെന്നിരിക്കും. കാലത്തിനു മനുഷ്യൻ രുചിപ്രദമായ ഒരു ഭക്ഷണമാണു. ഇതൊക്കെ മനസിലാക്കിയിരുന്ന പുർവ്വികർ പുണ്യമുള്ളവരെ സംരക്ഷിക്കാനായി ഇതിനു പ്രത്യൌഷധങ്ങൾ നിർദ്ദേശിച്ചു.
ഒന്നു മുതിരരസം. മുതിരയോ മാംസമോ സൂപ്പുവച്ച് അതിന്റെ ആവി കൊള്ളുന്നതും ഉത്തമമാണു. ആന്ദഭൈരവ രസം, ശീതാംശുരസം എന്നു രണ്ട് ഔഷധങ്ങൾ ഉണ്ട്. വൈദ്യന്മാർ നിർമ്മിക്കുന്നതാണവ. അവയോരോന്നും ഈരണ്ട് അരിമണി വലുപ്പം ഇഞ്ചിനീരും തേനും ചേർത്തു സേവിച്ചാൽ ഏതു അത്യാസന്ന നിലയിൽ നിന്നും രോഗിയെ രക്ഷിക്കാൻ കഴിയുമെന്നു ആചാര്യന്മാർ പറയുന്നു. പനിയോടൊപ്പം തൊണ്ടവേദനകാണും. അതിനു താലീസപത്രാദി. പഞ്ചകോലം കഷായവും കഴിക്കണം. ഏറ്റവും മികച്ച ഔഷധം പ്രകൃതി നേരിട്ട് തരുന്നതാണു. അതിൽ കലർപ്പുണ്ടാകാൻ ഇടകുറവാണു. 41 വെള്ളില കഞ്ഞിവെച്ചു കുടിക്കാം. ചെറുകടലാടി അരച്ചും കഴിക്കാം. രണ്ടുമാകാം. ഇതൊക്കെ മതിയാകും രസധാതുവിനെ ബാധിക്കുന്ന പനികൾ അകറ്റുവാൻ.
ഇന്നു കാണുന്ന പനികൾക്ക് പേരുകൾ പലതുണ്ടെങ്കിലും സ്വഭാവത്തിൽ അവ ആഗന്തുകജ്വരത്തിൽ നിന്നു വ്യത്യസ്ഥമല്ല. പുണ്യമുള്ളവർക്ക് ആയുർവ്വേദം വാതിൽ തുറന്നു വച്ചിട്ടുണ്ട്.
മേമ്പൊടി : ആഗന്തുക ജ്വരങ്ങൾക്ക് കാലാകാലങ്ങളിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന വിവിധതരം പനികളുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അതു വാസ്തവമാണു.

Subscribe to:
Posts (Atom)