വേലിയില്‍ ഇരിക്കുന്ന പാമ്പ്..
(പുനഃപ്രസിദ്ധീകരണം)
മുന്നറിയിപ്പ് :
മഷിനോട്ടം, ഉറുക്ക് കെട്ടല്‍, ഹസ്തരേഖ, പ്രശ്നംവയ്പ്,മന്ത്രവാദം തുടങ്ങിയവയില്‍ വിശ്വാസമുള്ളവര്‍ തുടര്‍ന്ന് വായിക്കുന്നതിനു മുന്‍പ് ദയവായി ഒരു ജ്യോത്സ്യനെ കണ്ട് ഇതു വായിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന് ചോദിച്ചറിയുന്നത് നന്നായിരിക്കും. കാരണം ഇതു വായിച്ച് കഴിഞ്ഞാല്‍ സൂര്യന്‍ നില്‍ക്കുന്നിടത്ത് ചന്ദ്രന്‍ കയറി നില്‍ക്കുകയോ, പാപനിരിക്കുന്നിടത്ത് പുണ്യന്‍ കേറി കിടക്കുകയോ മറ്റോ ചെയ്താല്‍ കുഴപ്പമാകും. അതു എന്തായാലും വേണ്ട.ഇനി തുടര്‍ന്ന് വായിക്കുക......
മുന്നറിയിപ്പ് :
മഷിനോട്ടം, ഉറുക്ക് കെട്ടല്‍, ഹസ്തരേഖ, പ്രശ്നംവയ്പ്,മന്ത്രവാദം തുടങ്ങിയവയില്‍ വിശ്വാസമുള്ളവര്‍ തുടര്‍ന്ന് വായിക്കുന്നതിനു മുന്‍പ് ദയവായി ഒരു ജ്യോത്സ്യനെ കണ്ട് ഇതു വായിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന് ചോദിച്ചറിയുന്നത് നന്നായിരിക്കും. കാരണം ഇതു വായിച്ച് കഴിഞ്ഞാല്‍ സൂര്യന്‍ നില്‍ക്കുന്നിടത്ത് ചന്ദ്രന്‍ കയറി നില്‍ക്കുകയോ, പാപനിരിക്കുന്നിടത്ത് പുണ്യന്‍ കേറി കിടക്കുകയോ മറ്റോ ചെയ്താല്‍ കുഴപ്പമാകും. അതു എന്തായാലും വേണ്ട.ഇനി തുടര്‍ന്ന് വായിക്കുക......
രോഗം വരുമ്പോഴും, ജീവിതത്തിനു എന്തെങ്കിലും പാളിച്ച പറ്റുമ്പോഴും നമ്മള്‍ ക്ഷണിച്ചു വരുത്തുന്ന ഒരു വിപത്തുണ്ട്. ജോത്സ്യന്‍! അഥവാ വേലിയില്‍ ഇരിക്കുന്ന പാമ്പ്..! വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നു. കുറച്ചു കാലം ചികിത്സിച്ചിട്ടും ഭേദമായില്ല. അല്ലെങ്കില്‍ ബിസ്സിനസ്സില്‍ പരാജയം സംഭവിച്കു. ജോലിയില്‍ പ്രശ്നമുണ്ടായി.. അങ്ങനെ സ്വാഭാവികമായി സംഭവിക്കാവുന്ന എന്തെങ്കിലുമൊക്കെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ ധൈര്യം കൊണ്ടോ പാരസ്പര്യം കൊണ്ടോ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം നേരെ ചെല്ലുന്നത് ജോത്സ്യന്റെ അടുത്തേക്കാണു. അവരാണെങ്കില്‍ ഒരിര വന്ന് വീഴാന്‍ നോക്കിയിരിക്കുകയാണു. കവടി നിരത്തി ഒന്ന് പിടിച്ചു വച്ചാല്‍ മതി അയാള്‍ എല്ലാം കാണുകയായി...എന്തൊക്കെ ദോഷങ്ങളാണു അയാള്‍ കണ്ടുപിടിക്കുന്നത്....അത് വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന വീടാണു. പെട്ടെന്ന്, ഒരു ദിവസം, ചൊവ്വയും ശനിയും ശുക്രനും സര്‍പ്പവുമൊക്കെ അവരുടെ സകലപണിയും നിര്‍ത്തിവച്ക് ആ വീടിനേയും വീട്ടുകാരേയും ശരിപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കുന്നു. അതാണു രോഗം!! ബിസ്സിനസ്സ് പൊട്ടാനും കാരണം വേറൊന്നുമല്ല!!! ജോലിയുടെ കാര്യം പ്രത്യേകം പറയണോ? ശനിയുടെ ദൃഷ്ടിയുണ്ട്...അല്ലെങ്കില്‍ ചൊവ്വയുടെ സ്ഥാനം ശരിയല്ല.. അല്ലാതെ നമ്മുടെ പ്രവൃത്തികൊണ്ടാണെന്ന് സമ്മതിക്കാന്‍ നമുക്ക് പ്രയാസ്സമാണു.
ആ കുടുംബത്തിന്റേയും വീട്ടുകാരുടെയും ചരിത്രമെടുത്ത് നോക്കിയാല്‍ പത്തറുപതു കൊല്ലം നല്ല നിലയില്‍ കഴിഞ്ഞു പോന്നതാണു. കൃഷിയും കച്ചവടവുമൊക്കെ തരക്കേടില്ലാതെ ചെയ്തു പോന്നിട്ടുണ്ട്. എന്നിട്ടാണു ജ്യോതിഷി പറയുന്നത്, ദാ ചന്ദ്രന്‍ നോക്കുന്നു, വീടിന്റെ സ്ഥാനം ശരിയല്ല, മുറ്റത്ത് നില്‍ക്കുന്ന കായിക്കുന്ന മാവ് രണ്ടും വെട്ടെണം, തെക്കോട്ട് വാതില്‍ പാടില്ല, നടക്ക് താഴെ പഞ്ചശിരസ്സ് സ്ധാപിക്കണം, അങ്ങനെ...അങ്ങനെ...എല്ലാം കൂടി ഒരു ഉശ്ശിരന്‍ കച്ചവടത്തിനു സ്കോപ്പുണ്ട് ജ്യോതിഷിക്ക്. നഷ്ടത്തിനു മീതേ മറ്റൊരു നഷ്ടക്കച്ചവടത്തിനു വഴിമരുന്നിടുകയാണു വീട്ടുകാരന്‍.
നാല്‍പ്പതോ അമ്പതോ വയസ്സുള്ള ജ്യോത്സ്യനാണു വന്നിരുന്ന് ഇതൊക്കെ പറയുന്നതെന്ന് ഒാര്‍ക്കണം. അയാള്‍ കുത്തിയിരിക്കുന്ന പലകയ്ക്ക് കാണും അയാളേക്കാള്‍ പ്രായം. അതു ആ വീട്ടില്‍ ആയുസ്സറ്റുപോകാതെ കിടക്കുമ്പോഴാണു അതിലിരുന്ന് അയാളുടെ ഒരു പ്രവചനം! ആയുസ്സിനെപ്പറ്റി!!ജ്യോത്സ്യന്‍ വെണ്ടക്കയിലോ വഴുതനങ്ങയിലോ ഇരിക്കുന്ന കാലത്ത് പ്രകൃതി മുളപ്പിച്ച മാവാണു മുറ്റത്ത് നില്‍ക്കുന്നതു. അതു വെട്ടണം പോലും!!സ്ഥലത്തെ വിവരമുള്ള ആശാരി സ്ഥാനം കണ്ട് ഇപ്പോഴത്തെ ജ്യോത്സ്യന്റെ അപ്പുപ്പന്‍ ജ്യോത്സ്യന്‍ സമയം കുറിച്ചു കൊടുത്ത നേരത്ത് പത്തറുപത് വര്‍ഷം മുമ്പ് പണിയിച്ച വീടിനുള്ളിലിരുന്നാണു അയാള്‍ ഇതൊക്കെ തട്ടിവിടുന്നതു..ആ വീട്ടില്‍ താമസ്സിക്കുന്നവര്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ ജീവിക്കുമെന്ന് അങ്ങോരു പ്രവിച്ചതൊക്കെ തട്ടിക്കളഞ്ഞു കൊണ്ടാണു ഇയ്യാളുടെ പ്രവചനം! എങ്ങനെയുണ്ട് ജോത്സ്യന്‍? മുന്‍ തലമുറയേക്കാള്‍ ഇക്കാര്യത്തിലെങ്കിലും ഇവര്‍ക്ക് കൂടുതല്‍ എന്തു പരിജ്ഞാനമാണുള്ളതു? കമ്പ്യൂട്ടറൊക്കെ മേടിച്ച് വച്ച് എല്ലാവരേയും പറ്റിക്കാനുള്ള വക്രബുദ്ധി കൂടിയിട്ടുണ്ട് എന്നല്ലാതെ?
ജ്യോതിഷത്തിന്റെ സൂക്കേട് ഇപ്പ്പ്പോള്‍ വളരെക്കൂടുതലാണു. ഏന്നാല്‍ അതിനു വല്ല അടിസ്ഥാനവുമുണ്ടോ? അതില്ലാതാനും. ഈ സൂര്യനും, ചന്ദ്രനും,ചൊവ്വായുമൊക്കെ എല്ലാവരേയും അങ്ങ് കയറി ബാധിക്കാതെ ചിലരെ മാത്രം തിരഞ്ഞുപിടിച്ചു ബാധിക്കുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഈ ഗ്രഹങ്ങള്‍ക്കൊന്നും വേറെ പണിയില്ലെ?വേദത്തിലും പുരാണത്തിലുമൊക്കെ അധിഷ്ഠിതമാണു ജ്യോത്സ്യം എന്നാണു ഈ വിദ്വാന്മാര്‍ വച്ച് കാച്ചുന്നത്. അവരെ വെറുതെ വിടരുത്. വേദത്തില്‍ അതെവിടെയാണു പറഞ്ഞിരിക്കുന്നതെന്ന് ചോദിക്കണം. ചോദിച്ചാല്‍ മാത്രം പോരാ കാണിച്ച് തരാന്‍ കൂടിപ്പറയണം. സംശയം വേണ്ട. അവര്‍ ഈ പറയുന്ന ജ്യോതിഷമൊന്നും പുരാണേതിഹാസങ്ങളിലോ, വേദത്തിലോ ഇല്ല.
കാലക്രമം നിര്‍ണ്ണയിക്കാനുള്ള ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചുള്ള പരാമര്‍ശം അവിടെ കാണാം. ദിനം, തിഥി, പക്കം, ഞാറ്റുവേല, സംക്രമം തുടങ്ങിയ മനുഷ്യനു ആവശ്യമുള്ള കാര്യങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള ഒരു ശാസ്ത്രം അവിടെയുണ്ട്. അതിനേയും ജ്യോതിഷം എന്നാണു വിളിക്കുന്നതു. പക്ഷെ അതു മറ്റേ തട്ടിപ്പല്ല! അതാണു തങ്ങളുടെ ജ്യോതിഷം എന്ന് ജ്യോത്സ്യന്മാര്‍ അവകാശവാദവുമായി വന്നേക്കാന്‍ ഇടയുള്ളതുകൊണ്ടാണു ഇതു സൂചിപ്പിച്ചതു.ജ്യോതിഷം വളരെപ്പഴക്കമുള്ളതാണെങ്കിലും ജോത്സ്യം യവന്മാരുടെ വരവോടുകൂടിയുണ്ടായതാണെന്നാണു അറിവുള്ളവര്‍ പറയുന്നത്. ഭാരതത്തില്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
ജീവതത്തിന്റെ അന്തഃസത്ത മനസ്സിലാകാത്തവരാണു പൊതുവെ ഭാവിയെക്കുറിച്ച് ഉല്‍കണ്ഠാകുലരാകുന്നത്. അവരെ പറ്റിക്കുവാന്‍ വേണ്ടി ഉടലെടുത്ത വര്‍ഗ്ഗമാണു ജ്യോത്സ്യന്മാര്‍. തട്ടിപ്പിനു ഒരു ഗൗരവമൊക്കെ വരാന്‍ വേണ്ടിയാണു സംഗതി ദൈവീകമാണെന്നൊക്കെ പറയുന്നത്. ദൈവത്തിനു ഇതില്‍ ഒരു പങ്കുമില്ല!ജ്യോത്സ്യത്തിന്റെ ആധികാരികത സ്ഥാപിക്കാന്‍ രാമന്റെ ജാതക കര്‍മ്മത്തെക്കുറിച്ചൊക്കെ പറയാറുണ്ട്. സൂക്ഷ്മമായി പരിശ്ശോധിച്ചാല്‍ അങ്ങനെയൊരു ഗ്രഹനില ഉണ്ടാകാന്‍ പ്രയാസമാണു. ആത്മാവ് മനുഷ്യരൂപമെടുക്കുന്നതിനു യോജിക്കുന്ന ഒരു കാവ്യകല്‍പ്പന മാത്രമാണു അതു. അല്ലാതെ അത്തരം ഒരു യോഗത്തില്‍ ഒരാള്‍ ജനിക്കുന്നു എന്നര്‍ത്ഥമില്ല. അങ്ങനെ ഒരു ഗ്രഹനിലയുണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും ഒരു മനുഷ്യന്‍ അതില്‍ ജനിച്ചുകൂടായ്കയുമില്ല. അപ്പോള്‍ ദൈവത്തിന്റെ അവതാരം എന്ന് പറയുന്നതിനു എന്ത് പ്രത്യേകത? അങ്ങനെ ഒരു ഗ്രഹനിലയുണ്ടാവാനേ പാടില്ല എന്ന് ചുരുക്കം. പുരാണപ്രസിദ്ധരായ കഥാപാത്രങ്ങള്‍ ആരും തന്നെ ജ്യോത്സ്യന്മാരെ സമീപിക്കുന്നതായി എവിടെയും കാണുന്നുമില്ല. അതു കൊണ്ട് ഈ ജ്യോത്സ്യം എന്ന് പറയുന്ന ഏര്‍പ്പാട് ശാസ്ത്രസമ്മതമുള്ളതോ ആചാരപരമോ അല്ല.
ശ്രീരാമന്‍ കാട്ടില്‍ പോകുന്നതിനു മുന്‍പ് കൗസല്യ പ്രശ്നം വയ്പിച്ചോ? സംഗതികള്‍ കുഴഞ്ഞുമറിയുന്നൂ എന്ന് കാണുമ്പോള്‍ കുറഞ്ഞ പക്ഷം ലക്ഷ്മണനെങ്കിലും ഒരു ജ്യോത്സ്യനെ തേടിപ്പോകേണ്ടതായിരുന്നു. അതും സംഭവിച്ചില്ല. രാജാക്കന്മാര്‍ എന്നൊക്കെ പറയുന്നവര്‍ ആര്‍ക്കീറ്റയിപ്പുകളാണു. സമൂഹത്തെ ശാസ്ത്രം പഠിപ്പിക്കുവാനുള്ള കഥാപാത്രങ്ങള്‍! ജ്യോത്സ്യം ഒരു ശാസ്ത്രമായിരുന്നെങ്കില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തെക്കൊണ്ട് അതു സൂചിപ്പിക്കുമായിരുന്നു. അതുണ്ടായില്ല.
പാണ്ഡവ സഹോദരനായ നകുലന്‍ ജ്യോതിഷത്തില്‍ അതീവ നിഷ്ണാതനാണെന്ന് മഹാഭാരതം പറയുന്നുണ്ട്. ആ ജ്യോതിഷം ഇന്നത്തെ ജ്യോത്സ്യമായിരുന്നെങ്കില്‍ ഭാവിയെക്കുറിച്ചറിയാന്‍ ആരെങ്കിലുമൊക്കെ വരുമായിരുന്നില്ലെ? കുറഞ്ഞപക്ഷം സ്വന്തം വീട്ടുകാരെങ്കിലും? പക്ഷെ, ഒന്ന് പ്രശ്നം വയ്പിക്കാന്‍ സ്വന്തം ജ്യേഷ്ഠന്മാര്‍ പോലും അയാളെ സമീപിച്ചതായി കാണുന്നില്ല. എന്തോരം കഷ്ടപ്പാടാണു ആ അമ്മയും മക്കളും അനുഭവിച്ചതു. എന്നിട്ടുമൊന്ന് കവടിവയ്പിക്കാന്‍ അവര്‍ക്ക് തോന്നിയില്ലല്ലോ? പോട്ടെ, സ്വയമൊന്ന് വാരിപ്പിടിക്കണമെന്ന് നകുലനുപോലും തോന്നിയില്ല.
പാമ്പില്‍ത്തന്നെ ചില രാജവെമ്പാലകള്‍ ഉണ്ട്. വിഷം മുറ്റിയ വര്‍ഗ്ഗം! ദേവപ്രശ്നം നടത്തുന്നവര്‍. ദേവജ്ഞര്‍ എന്നൊക്കെ അവരെക്കേറി വിളിച്ചെന്നിരിക്കും. അതില്‍ സത്യമൊന്നുമില്ല. അത്യാര്‍ത്തിക്കാര്‍ എന്ന് വിളിക്കുന്നത് മോശമായതുകൊണ്ടാണു ദേവജ്ഞര്‍ എന്ന് വിളിക്കുന്നത്. ദേവലോകങ്ങളെക്കുറിച്ചുള്ള ജ്ഞാനമൊന്നും അവര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. ധനലോകത്താണു അവരുടെ കണ്ണ്‍! എന്നിട്ട് അടിച്ച് വിടുന്ന ഗീര്‍വ്വാണങ്ങളോ? "ദാ, ഞാന്‍ ഇപ്പോള്‍ ഭഗവാനെ കാണുകയാണു. ഞാന്‍ ചോദിച്ചു. നിങ്ങള പറയുന്നതൊന്നും അങ്ങ് ട് പിടിക്കിണില്യാ" ഈ പറയുന്നതു കേട്ടാല്‍ തോന്നും അയാള്‍ ദേവന്റെ കാര്യസ്ഥനാണെന്ന് അല്ലെങ്കില്‍ വകേലൊരു അളിയനാണെന്ന്. അയാളോട് നമ്മള്‍ ഒരു ചോദ്യം ചോദിക്കുന്നു. ഭഗവാനെക്കാണുന്ന തനിക്കെന്താ കുറ്റക്കാരെ തെളിവുസഹിതം പേരെടുത്തങ്ങ് പറഞ്ഞാല്‍? ഭഗവാനെക്കാണാന്‍ കണ്ണുണ്ടെങ്കില്‍ മനുഷ്യനെ കാണാനാണോ പ്രയാസം! പക്ഷെ പറയില്ല. കാരണം സംഗതി മൊത്തം തട്ടിപ്പാണെന്ന് അയാള്‍ക്കറിയാം. അയാള്‍ക്ക് തന്നെ വിശ്വാസമില്ല ആ പറയുന്നതിലൊന്നിലും. പിന്നെ തടി കേടാക്കാന്‍ എന്തിനാ ആരുടെയെങ്കിലും പേര്‍ പറയുന്നത്??? അല്ലാതെ തന്നെ അമ്പലം കമ്മറ്റിക്കാരും സപ്താഹക്കാരും, പരിഹാരക്രിയക്ക് ഒഴിവുകാണുന്ന പുരോഹിതന്മാരും, കോണ്ട്രാക്ടറന്മാരും ചേര്‍ന്ന് വേണ്ട കമ്മീഷന്‍ കൊടുക്കുന്നുണ്ട്.
ഇനിയും വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വയ്ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ വിധി. അത്ങ്ങട് അനുഭവിച്ചു തീര്‍ക്ക്വാ. അല്ലാതെന്താ.
ശംഭോ മഹാദേവ!!
പിന്നറിയിപ്പ്:
ഈ ബ്കോഗില്‍ എഴുതിയിരിക്കുന്ന എന്തും ആര്‍ക്കും എവിടെയും ഉപയോഗിക്കാവുന്നതാണു. കോപ്പീറൈറ്റ് നിയമം ബാധകമയിരിക്കുന്നതല്ല. അങ്ങനെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരികമോ, മാനസ്സികമോ, സാമ്പത്തികമോ ആയ കഷ്ട നഷ്ടങ്ങള്‍ക്കൊന്നും പക്ഷെ ബ്ലോഗുടമ ഉത്തരവാദി ആയിരിക്കുന്നതല്ല.അതങ്ങ് സ്വയം സഹിച്ചോണം.
പിന്നറിയിപ്പ്:
ഈ ബ്കോഗില്‍ എഴുതിയിരിക്കുന്ന എന്തും ആര്‍ക്കും എവിടെയും ഉപയോഗിക്കാവുന്നതാണു. കോപ്പീറൈറ്റ് നിയമം ബാധകമയിരിക്കുന്നതല്ല. അങ്ങനെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരികമോ, മാനസ്സികമോ, സാമ്പത്തികമോ ആയ കഷ്ട നഷ്ടങ്ങള്‍ക്കൊന്നും പക്ഷെ ബ്ലോഗുടമ ഉത്തരവാദി ആയിരിക്കുന്നതല്ല.അതങ്ങ് സ്വയം സഹിച്ചോണം.