Thursday, November 18, 2010

ചില ചോദ്യങ്ങൾ ചില ഉത്തരങ്ങൾ

വേൾഡ് ഡയബറ്റിക്ക് ഡേയെക്കുറിച്ച് വന്ന പോസ്റ്റിനു ഇന്ത്യാഹെറിറ്റേജിട്ട കമന്റ് പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവയ്ക്ക് എന്റെ തോന്നലുകളാണു ഈ പോസ്റ്റ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:
=അന്ധമായി ആധുനികവൈദ്യത്തോടു വിരോധം പുലര്‍ത്തുന്ന രീതിയില്‍ എഴുതാതെ. കാരണം അതില്ലായിരുന്നു എങ്കില്‍ ഇന്നുള്ള emergency ഒന്നും നമുക്ക്‌ കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല എന്നുള്ളത്‌ ഒരു സത്യം ആണ്‌.

+ഒരു പരിധി വരെ. പക്ഷെ ആധുനിക വൈദ്യശാസ്ത്രം സമ്മാനിക്കുന്ന രോഗമാനേജുമെന്റിനു ശേഷമുള്ള രോഗിയുടെ അവസ്ഥ പരിഗണിച്ചാൽ emergency management നിസാരമാണെന്ന് മനസിലാകും. ഇന്ന് ഒരു രോഗവുമായി ആധുനിക വൈദ്യത്തെ സമീപിച്ചാൽ ആ വ്യക്തി എക്കാലവും ഒരു രോഗിയായി തുടരുന്ന അവസ്ഥയാണു കാണുന്നത്. അതാണോ ഒരു ചികിത്സാശാസ്ത്രത്തിന്റെ ഉദ്ദേശം? അങ്ങനെ രോഗാവാസ്ഥ നിയന്ത്രിതമായി മാത്രം തുടരുമ്പോൾ അയാൾക്ക് അയാളുടെ കുടുംബത്തിനു സമൂഹത്തിനു ഒക്കെ ഉണ്ടാകുന്ന പ്രയാസങ്ങൾ, സാമ്പത്തിക ബാദ്ധ്യതകൾ, കർമ്മരംഗത്തുണ്ടാകുന്ന തടസ്സങ്ങൾ ഒക്കെ ഒന്ന് ഓർത്തുനോക്കു. അവിടെ ഒരു വ്യതിയാനം ഉണ്ടാകാൻ ഡോക്ടറന്മാർ ആഗ്രഹിച്ചാലും മരുന്നു കമ്പനിക്കാരും, മെഡിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുന്നവരും ആശുപത്രി മാനേജുമെന്റും സമ്മതിക്കില്ല. ചികിത്സാരംഗം ഇന്ന് ഒരുപാട് മൂലധനവും മാൻപവറും ഇൻ‌വെസ്റ്റ് ചെയ്തിരിക്കുന്ന ഒരു വ്യവസായമാണു. അത് ലാഭത്തിൽ നടത്തിക്കൊണ്ടുപോകാൻ ഫൈനാൻഷ്യൽ മാനേജരന്മാരെ ഏൽ‌പ്പിച്ചിരിക്കുകയാണു. ചികിത്സാരംഗത്ത് ഡോക്ടറന്മാർക്ക് ഒരു സ്വാധീനവും ഇന്നില്ല. അത് ഡോക്റ്ററന്മാർ മനസിലാക്കണം. രോഗികൾക്ക് ഗുണകരമല്ലാത്ത ആ അവസ്ഥയോട് ഡൊക്റ്ററന്മാർ പ്രതികരിക്കാതിരിക്കുമ്പോഴാണ് എന്നെ പോലെയുള്ള പൊട്ടന്മാർ കേറി ഇടപെടുന്നത്.

വേറൊന്നുള്ളത്. കഴിഞ്ഞ 5 വർഷം അലോപ്പതി ആശുപത്രികൾ എത്ര ടെർമിനൽ രോഗികളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്നൊരു കണക്ക് തരാമോ? അവരിൽ എത്ര പേർ സുഖമായി ജീവിച്ചിരിക്കുന്നു എന്നും.

ഇനിയുമുണ്ട് വേറൊരു ചോദ്യം: സ്പെഷാലിറ്റി, സൂപ്പർസ്പെഷാലിറ്റി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരിൽ എത്ര ശതമാനം സുരക്ഷിതമായി ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്? ഈ സ്പെഷാലിറ്റി/സൂപ്പർ സ്പെഷാലിറ്റികളാണല്ലോ ഇന്ന് ആരോഗ്യരംഗത്തിന്റെ അവസാനവാക്ക്. അത് കൊണ്ട് ചോദിച്ചതാണു. നമ്മുടെ കണ്മുൻപിൽ കാണുന്ന കാഴ്ചകൾ ശരിയാണൊ തെറ്റാണോ എന്നറിയാൻ മാത്രം!

ഇന്‍ഡ്യാഹെറിറ്റേജ്‌
=
താങ്കളുടെ പല വാദങ്ങളും കൂടുതല്‍ പഠിക്കേണ്ടതു തന്നെ എന്നെനിക്കും അഭിപ്രായം ഉണ്ട്‌.

+നന്ദി. ഈ രംഗത്ത് പരിജ്ഞാനമുള്ളവർ കൂടുതൽ നന്നായി നിരീക്ഷിക്കുകയും ആഴത്തിൽ പഠനം നടത്തുകയും ചെയ്തു തുടങ്ങുമ്പോൾ എന്റെ പോസ്റ്റുകൾ അപ്രസക്തമാവും. അതിനു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌
=ആദ്യകാലങ്ങളില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാനുള്ള ഔഷധങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പ്രമേഹരോഗികള്‍ അതിന്റെ ആദ്യ complications ആയ Diabetic keto acidosis പോലെ ഉള്ളവയാല്‍ ചെറു പ്രായത്തില്‍ തന്നെ മരിക്കുകയായിരുന്നു.

+ഇതൊരു പ്രസ്താവന മാത്രമായാണു ഞാൻ കരുതുന്നത്. ഒരു പുതിയ തത്ത്വമോ ഔഷധമോ പരിചയപ്പെടുത്തുന്നതിന്റെ മുന്നോടിയായി ഇറക്കുന്ന ലിറ്ററേച്ചറുകളിൽ പൂർവ്വപക്ഷമായി ഇത്തരം വാദങ്ങൾ ഉൾപ്പെടുത്താറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം എങ്കിലും ഇതിനു ആസ്പദമായ രേഖ ഏതാണെന്ന് പറഞ്ഞൂ തന്നാൽ ഉപകാരമായി. 1960 മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന പ്രമേഹരോഗികളുടെ എണ്ണം എത്രയാണു? ആധുനിക വൈദ്യം ചിട്ടയോടെ വേരുറപ്പിച്ച ഒരു കാലഘട്ടമാണത്. അന്നത്തെ ആശുപത്രി രേഖകളിൽ ഡോക്ട്രറെ സമീപിക്കുന്നവരിൽ എത്ര പ്രമേഹ രോഗികൾ ഉണ്ടായിരുന്നു? ഇന്നത്തെപ്പോലെ സ്പെഷലിസ്റ്റുകൾ വ്യാപകമല്ലാതിരുന്നതിനാൽ ഫിസിഷ്യന്മാരോ സിവിത്സർജ്ജന്മാരോ ആണു രോഗികളെ ആദ്യം കണ്ടിരുന്നത്. അവർ വിശദമായ ഒരു കുറിപ്പ് തയ്യാറാക്കിയ ശേഷമാണു ചികിത്സ തുടങ്ങിയിരുന്നത്. പലരും അത് സ്വന്തമായി കുറിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. താങ്കൾ പൊതുന്മക്കായി അത് നൽകുമെന്ന് വിശ്വസിക്കുന്നു.

എന്റെ അറിവിൽ സ്ത്രീകൾ ഡയബറ്റിക്കാകുന്ന കേസുകൾ അന്ന് നിസ്സാരമായിരുന്നു. അത് തന്നെ നല്ല വിദ്യാഭ്യാസവും പുറത്തൊക്കെ പോയി പരിചയവുമുള്ള സ്ത്രീകളിലേ കണ്ടിരുന്നുള്ളു.

അതു പോലെ പ്രമേഹം മൂർച്ഛിച്ച് മരിക്കുന്നവർ നന്നേ കുറവായിരുന്നു. അതിൽ നിന്നാണു ഇപ്പോൾ ജനസംഖ്യയുടെ 10%ലേക്ക് ഉള്ള പ്രമേഹരോഗികളുടെ ഈ വളർച്ച. അപ്പോൾ ന്യായമായും നാം അന്വേഷിക്കേണ്ട ഒരു ഭാഗമുണ്ട്. എന്തായിരുന്നു അന്ന് പ്രമേഹം വ്യാപകമാകാതിരുന്നതിനു കാരണം? ഭക്ഷണ രീതിയാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഇന്നത്തേക്കാൾ പ്രാകൃതമായിരുന്നു അന്ന് ഭക്ഷണരീതികൾ. ഇന്ന് നാം പഠിപ്പുള്ളവരും ഒരുപാട് കാര്യങ്ങൾ അറിയാവുന്നവരുമാണു. നാം ഇന്ന് മെഡിക്കൽ സയൻസിന്റെ നിർദ്ദേശാനുസരണം ശാസ്ത്രീയമായി ജീവിക്കാൻ ശ്രമിക്കുന്നവരാണു. ഭക്ഷണവും അതിനനുസരിച്ചാണു. ചപ്പു ചവറൊന്നും തിന്നില്ല. എല്ലാം ശാസ്ത്രീയമായി സംസ്കരണം ചെയ്യപ്പെട്ടവയാണു. എന്നിട്ടും ഈ വ്യതിയാനം ഉണ്ടാകുമ്പോൾ അത് പഠിക്കണ്ടെ? അതു പോലെ, അന്ന് പ്രമേഹത്തിനു ആധുനികമല്ലാത്ത ചികിത്സാ ശാസ്തങ്ങളിൽ പഠനം നടന്നിരുന്നോ അവയിൽ എന്തെങ്കിലും പ്രതിവിധി ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അതേപ്പറ്റി ഒരു പഠനം നടത്തി പ്രയോജനപ്പെടുത്തുകയല്ലെ നാമിപ്പോൾ ചെയ്യേണ്ടത്? ഇത് പോലെ ഒരു ചിന്തയായിരിക്കില്ലെ ഡോ.എം.എസ്.വല്യത്താനേപ്പോലെ പ്രതിഭാശാലിയായ ഒരു ഡോക്ടറെ ചരകന്റെ ഈട്‌വയ്പിലേക്ക് നയിച്ചത്. ആ പാത എല്ലാവരും തുടരുകയല്ലെ യുക്തം?

ഇന്‍ഡ്യാഹെറിറ്റേജ്‌

=ഇന്‍സുലിന്‍ പോലെ ഉള്ള മരുന്നുകള്‍ വന്നതിനു ശേഷം ആണ്‌ രോഗികളുടെ ജീവിതകാലം നീണ്ടത്‌.
അപ്പോഴാണ്‌ പ്രമേഹത്തിന്റെ തന്നെ മറ്റു complications പുറമെ വരാന്‍ തുടങ്ങിയത്‌ .
+ഇത് പറഞ്ഞു കഴിഞ്ഞിട്ട്.......................

ഇന്‍ഡ്യാഹെറിറ്റേജ്‌

=
അതിനെ ചികില്‍സയുടെ അനന്തരഫലം ആയി ഉണ്ടാകുന്നു എന്ന് എഴുതുന്നത്‌ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്‌.

+ഇതെങ്ങനെ ശരിയാകും? താങ്കൾ തന്നെ പറയുന്നു പ്രമേഹത്തിന്റെ കോമ്പ്ലിക്കേഷൻ അതിന്റെ ആധുനിക ചികിത്സയുടെ ഫലമാണെന്ന്. എനിക്കും അത്രയേ അഭിപ്രായമുള്ളു. എനിക്ക് വിവരക്കേട് പറയാം. താങ്കൾ അത് പറയരുതായിരുന്നു. പിന്നെ, ഇൻസ്യുലിൻ രോഗിയുടെ ജീവിത ദൈർഘ്യം കൂട്ടുന്നുണ്ടെന്ന് പറയുന്നത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അനുഭങ്ങൾ മറിച്ചാണു.

മേമ്പൊടി:
മെഡിക്കൽ ശാസ്തമെന്നല്ല ആധുനികമായ ഒരു ശാസ്ത്രവും ഇന്ന് ആ പേരിനോട് നീതിപുലർത്തുന്നവയല്ല. ശാസ്ത്രഗവേഷണങ്ങൾ ഒക്കെ ഏതാണ്ട് 1930ലെ അവസ്ഥയിൽ തുടരുകയാണു. പിന്നെ നമുക്ക് മുന്നിൽ കാണുന്ന കളർഫുൾ കാര്യങ്ങൾ ടെക്നോളജിയുടെ വികാസവും പ്രയോജനപ്പെടുത്തലുമാണു. അവയ്ക്കു മീതേ ശാസ്ത്രജ്ഞന്മാർക്ക്/ഡോക്ട്രറന്മാർക്ക് ഒരു കണ്ട്രോളുമില്ല. പിന്നെ ഒരു തൊഴിലായത് കൊണ്ട് അവരൊക്കെ അതിനെ ന്യായീകരിക്കാൻ ഇറങ്ങുന്നു എന്നു മാത്രം.
ശാസ്ത്രജ്ഞനുൾപ്പെടെ ഈ ജനം എന്ന സാധനം ശാസ്ത്രത്തേക്കാൾ അന്ധവിശ്വാസങ്ങളിലാണു ഇന്ന് ജീവിക്കുന്നത്. മറ്റുള്ളവർ കുറച്ചിൽ പറയേണ്ട എന്ന് വിചാരിച്ച് ശാസ്തത്തെ പുകഴ്ത്തി പറയും. പക്ഷെ സമാന്തരവഴികൾ തേടിപ്പോവുകയും ചെയ്യും. ദൈവവിശ്വാസവും ലാടവൈദ്യവുമൊക്കെ കൂടുതൽ കൂടുതൽ പ്രസക്തമാകുന്നത് ഇങ്ങനെയാണു.

6 comments:

അശോക് കർത്താ said...

വേൾഡ് ഡയബറ്റിക്ക് ഡേയെക്കുറിച്ച് വന്ന പോസ്റ്റിനു ഇന്ത്യാഹെറിറ്റേജിട്ട കമന്റ് പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവയ്ക്ക് എന്റെ തോന്നലുകളാണു ഈ പോസ്റ്റ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കര്‍ത്താ ജി

ദൈവമേ ഇനി കുറെ ഏറെ നേരം മെനക്കെട്ട്‌ എഴുതണമല്ലൊ

അതുകൊണ്ട്‌ ഇതിനുത്തരം ഞാനും ഒരു പോസ്റ്റായിടാം.

തല്‍ക്കാലം കുറച്ചു പറയാം.

അത്യാഹിത സന്ദര്‍ഭങ്ങളില്‍ ആധുനികവൈദ്യത്തിനല്ലാതെ ഇപ്പോള്‍ നിലവിലുള്ള
ശുദ്ധ ആയുര്‍വേദത്തിനും ശുദ്ധ ഹോമിയോയ്ക്കും ഒന്നും ചെയ്യാന്‍
സാധിക്കില്ല.

അത്‌ ഒരു പരിധി വരെ അല്ല അങ്ങെ അറ്റം വരെ ശരിയാണ്‌. അല്ല എന്നു
വാദിക്കുന്നവരോട്‌ തര്‍ക്കിക്കാന്‍ മെനക്കെടുന്നില്ല.

അത്യാഹിതം എന്താണെന്ന് ഒരു ആശുപത്രിയില്‍ പോയി നോക്കി കണ്ടതിനുശേഷം
അഭിപ്രായം പറയാം എങ്കില്‍ മറുപടി തരാം. അല്ലാതെ ജീപ്പ്‌ മറിഞ്ഞു നെഞ്ചു
വേദന എടുത്തു. എന്നിട്ടും ആശുപത്രിയില്‍ പോയില്ല കുറച്ചു ദിവസം
കഴിഞ്ഞപ്പോള്‍ എണ്ണ പുരട്ടി സുകമായി അതൊക്കെ ആണ്‌ അത്യാഹിതം എങ്കില്‍
മറുപടി ഇല്ല എന്നു ചുരുക്കം- (പണ്ടത്തെ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെ)

എന്നാല്‍ ശരീരശാസ്ത്രത്തിന്റെ Subtle കാര്യങ്ങള്‍ ആധുനിക വൈദ്യശാസ്ത്രം
കാണുന്നതില്‍ പാകപ്പിഴകള്‍ ഉണ്ട്‌. അവര്‍ കണ്ടതും കാണാവുന്നതും മാത്രമേ
തെളിവായെടുക്കൂ.

അതുകൊണ്ടാണ്‌ ദീര്‍ഘകാലാനുബന്ധികളായ രോഗങ്ങളില്‍ താങ്കള്‍ പറഞ്ഞത്‌ ശരിയാകുന്നത്‌.

അതിനെ ഞാനും ശരി വയ്ക്കുന്നു. എന്റെ രോഗികള്‍ക്കും ഞാന്‍ അതേ
ഉപദേശിക്കാറുള്ളു (അതുകൊണ്ടല്ലെ ജീവിക്കുവാന്‍ കേരളം വിട്ട്‌ ഓടിപോരേണ്ടി
വന്നത്‌):)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രമേഹരോഗത്തിന്റെ സ്വന്തം complications ആണ്‌ പിന്നീട്‌ ഉണ്ടാകുന്നത്‌.
പ്രമേഹം എന്നത്‌ ശരീരത്തിലെ ഓരോ കലകളെയും ബാധിക്കുന്നതാണ്‌. അത്‌ ഓരേ
കാലഘട്ടത്തിലല്ല എന്നു മാത്രം .

ശസ്ത്രക്രിയവഴി ആഗ്നേയഗ്രന്ധി നീക്കം ചെയ്ത ആളുകളില്‍ ദീര്‍ഘകാലം insulin
കൊടുത്താലും സാധാരണ പ്രമേഹരോഗികള്‍ക്കുണ്ടാകുന്നവൃക്ക, നാഡി, നേത്രാദി
complications അവരില്‍ ഉണ്ടാകുന്നില്ല.

അപ്പോള്‍ പ്രമേഹരോഗികളുടെ ജീവിത ദൈര്‍ഘ്യം നീണ്ടതുകൊണ്ടാണ്‌ അതിന്റെ
ദൂരവ്യാപകമായ പാര്‍ശ്വരോഗങ്ങള്‍ മറനീക്കി പുറത്തുവരുന്നത്‌ എന്നര്‍ത്ഥം

വ്യക്തമായിക്കാണും എന്നു പ്രതീക്ഷിക്കട്ടെ

Unknown said...

ഇന്‍ഡ്യാഹെറിറ്റേജ്‌

=ഇന്‍സുലിന്‍ പോലെ ഉള്ള മരുന്നുകള്‍ വന്നതിനു ശേഷം ആണ്‌ രോഗികളുടെ ജീവിതകാലം നീണ്ടത്‌.
അപ്പോഴാണ്‌ പ്രമേഹത്തിന്റെ തന്നെ മറ്റു complications പുറമെ വരാന്‍ തുടങ്ങിയത്‌ .
+ഇത് പറഞ്ഞു കഴിഞ്ഞിട്ട്.......................

ഇന്‍ഡ്യാഹെറിറ്റേജ്‌

=അതിനെ ചികില്‍സയുടെ അനന്തരഫലം ആയി ഉണ്ടാകുന്നു എന്ന് എഴുതുന്നത്‌ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്‌.

ഇതിന്റെ അര്‍ഥം എനിക്ക് മനസ്സിലായത്‌, രോഗിയുടെ ആയുസ്സ് മരുന്ന് കാരണം കൂടിയപ്പോഴാണ് മറ്റു രോഗങ്ങള്‍ വരാനും മാത്രം ആള് ജീവിച്ചിരിക്കാന്‍ തുടങ്ങിയത് എന്നാണു. ഇന്‍സുലിനു മുന്‍പ് മറ്റു രോഗങ്ങള്‍ വരാനുള്ള സമയം ആവുമ്പോഴേക്കും രോഗി സമാധി ആയിരുന്നു എന്ന് സാരം. ഇനി താങ്കള്‍ക്കു മാത്രം ഇതിന്റെ അര്‍ഥം മനസ്സിലാവാഞ്ഞതാണോ?

അശോക് കർത്താ said...

@ഞാന്‍ : Njan
മലയാളിയുടെ ജീവിത ദൈർഘ്യം കൂടി എന്നുള്ള പ്രചരണം ഒരു മിഥ്യയാണു. അതറിയാൻ അവരവരുടെ കുടുംബത്തിലെ ജീവിച്ചിരുന്ന ആളുകളുടെ പട്ടിക ഒന്ന് പരിശോധിച്ചാൽ മതിയാകും. അല്ലെങ്കിൽ പത്രങ്ങളുടെ ചരമക്കോളം. 40-60 നിടയിൽ മരിക്കുന്നവരുടെ എണ്ണം ശ്രദ്ധിക്കു. 60 വർഷം മുൻപ് ഈ റേറ്റ് ആയിരുന്നോ എന്നും ആലൊചിക്കാം. പഴന്തടികൾ ഇപ്പോഴും ഇരിപ്പുണ്ട്. 80-100 റേഞ്ചിൽ ഉള്ളവർ. ഇതൊക്കെ സത്യമാണെങ്കിലും അക്ഷരക്കഷായത്തിൽ വരുന്നത് കൊണ്ട് പൊട്ടത്തമാണെന്ന് വിചാരിക്കാം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"@ഞാന്‍ : Njan
മലയാളിയുടെ ജീവിത ദൈർഘ്യം കൂടി എന്നുള്ള പ്രചരണം ഒരു മിഥ്യയാണു. അതറിയാൻ അവരവരുടെ കുടുംബത്തിലെ ജീവിച്ചിരുന്ന ആളുകളുടെ പട്ടിക ഒന്ന് പരിശോധിച്ചാൽ മതിയാകും. അല്ലെങ്കിൽ പത്രങ്ങളുടെ ചരമക്കോളം. 40-60 നിടയിൽ മരിക്കുന്നവരുടെ എണ്ണം ശ്രദ്ധിക്കു.
"

പ്രിയമുള്ള കര്‍ത്താ ജി,

മലയാളിയുടെ ജീവിത ദൈര്‍ഘ്യം കൂടി എന്നാരു പറഞ്ഞു. പ്രമേഹരോഗി ഇന്‍സുലിന്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ തുടങ്ങി എന്നല്ലെ പറഞ്ഞത്‌?