പപ്പായ ഇലനീരു ഡെങ്കിപ്പനിക്ക് പരിഹാരമല്ല എന്നു
ബോധവൽക്കരിക്കാൻ ഡോ.സജികുമാർ കായംകുളം മാതൃഭൂമി പത്രത്തിൽ ഒരു ലേഖനം
എഴുതിയിരുന്നു. ജനം വ്യാപകമായി പപ്പായ ഇല നീരുപയോഗിക്കുകയും വലിയ അപകടം
കൂടാതെ ഡെങ്കിപ്പനിയേ തരണം ചെയ്യുകയും ചെയ്യുന്നത് കണ്ടിട്ടാവണം
സ്വന്തം പ്രൊഫ്രഷനിലെ കച്ചവടം രക്ഷിക്കാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചത്. അതിൽ
സന്തോഷമേയുള്ളു. അലോപ്പതി ഡോക്ടന്മാർക്കും ബിരിയാണി തിന്നു ജീവിക്കണമല്ലോ.
ഇനി അതല്ല മെഡിക്കൽ ബോധനമാണു അദ്ദേഹത്തിന്റെ ഉദ്ദേശമെങ്കിൽ പപ്പായയേക്കാൾ
ഗൌരവമുള്ള എത്രയോ വിഷയങ്ങൾ ഉണ്ട്. അതെന്താണു അദ്ദേഹം കാണാതെ പോകുന്നതു?
ഈ അടുത്തകാലത്താണു 200 ൽ പരം അലോപ്പതി ഔഷധങ്ങൾ നിരോധിച്ചത്. അവയുപയോഗിച്ച
ആരോഗ്യാർത്ഥികളേക്കുറിച്ച് അദ്ദേഹം വേവവലാതിപ്പെട്ടോ? രാസപരിശോധനയും ഡബിൾ
ബ്ലൈൻഡ് ടെസ്റ്റും ഗിനിപ്പന്നികളിലും മനുഷ്യനിലും പരീക്ഷിച്ച്
അപകടരഹിതമെന്നു സാക്ഷ്യപ്പെടുത്തിയ മരുന്നുകളായിരുന്നു നിരോധിച്ചത്. അതും
അവ കണ്ടുപിടിച്ച് പേറ്റെന്റെടുത്തു പത്തും പതിനഞ്ചും വർഷത്തിനുള്ളിൽ. അവ
മനുഷ്യവിനാശകരമാണെന്നു ഇപ്പോൾ പറയുമ്പോൾ അതുപയോഗിച്ചവരുടെ
അവസ്ഥയെക്കുറിച്ച് ഡോക്ടർ എന്താണു ചിന്തിക്കാത്തത്? അതെഴുതിയതിനു അലോപ്പതി
വൈദ്യം മാപ്പു പറയണമെന്നും അതിന്റെ ഇരയായവർക്ക് മരുന്നുകമ്പനികൾ
നഷ്ടപരിഹാരം നൽകണമെന്നും ചുമ്മാതെങ്കിലും എഴുതാമായിരുന്നില്ലെ? കുറഞ്ഞപക്ഷം
ഈ വിധദോഷങ്ങൾ ഭാവിയിലും ഉണ്ടാകാനിടയുള്ളതിനാൽ അലോപ്പതി ഉപയോഗിക്കുന്നവർ
ജാഗ്രത പുലർത്തെണമെന്നു പറഞ്ഞെങ്കിലും ഒരു ലേഖനം എഴുതാമായിരുന്നു.
ഡോക്ടറുടെ ലേഖനം വായിച്ചിട്ട് അനുഭവസ്ഥർ എടുത്തു അലക്കിയ ലക്ഷണമുണ്ട്.
അതാണു ഇന്നു ഒരു വിശദീകരണക്കുറിപ്പുമായി അദ്ദേഹം വീണ്ടും വന്നത്. അതിൽ
ഊന്നാൻ അദ്ദേഹം ഉദ്ദേശിക്കുന്നത് ഇന്ത്യയിലുള്ള സസ്യങ്ങളേക്കുറിച്ചു
മാത്രമേ ആയുർവ്വേദത്തിൽ പരാമർശമുള്ളു എന്നാണു. അവിടെയും ഡോക്ടർക്ക് പാളി.
അക്ലാരിത്തേങ്ങ (സീഷെത്സ്), എരുമക്കള്ളി (മെക്സിക്കോ),
അക്കിക്കറുക(മെഡിറ്ററേനിയൻ), കശുമാവ് (പരന്തീസ്) തുടങ്ങി അനവധി
വിദേശസസ്യങ്ങളെ ആയുർവ്വേദം ഉപയോഗിക്കുന്നുണ്ട്. അപ്പോൾ മദ്ധ്യ അമേരിക്കയിൽ
മാത്രം കാണപ്പെടുന്ന ഒരു സസ്യമാണു പപ്പായ എന്നു പറഞ്ഞ് വാദിച്ചാൽ എന്തു
പ്രയോജനം? മദ്ധ്യ അമേരിക്കയാണെങ്കിലും അതിന്റെ ഉറവിടമെങ്കിലും ആയുർവ്വേദ
ആചാര്യന്മാർക്ക് അതേക്കുറിച്ച് പഠിച്ചു കൂടായോ? ഇന്ത്യയിൽ വ്യാപകമായി
പപ്പായ എന്ന കപ്ലിങ്ങ എന്ന ഓമക്കാ കൃഷി ചെയ്യുന്നുണ്ട്. അതെങ്ങനെ,
എത്രകാലമായി ഉണ്ടെന്നും അന്വേഷിക്കാമായിരുന്നു. പണ്ടു തൊട്ടേ വൈദ്യന്മാർ
കപ്ലിങ്ങ ചികിത്സയ്ക്കു ഉപയോഗിക്കുന്നു. ഇപ്പോഴും പഴയകാര്യങ്ങളൊക്കെ
അറിയാവുന്നവർ, ഗർഭിണികൾക്ക് പപ്പായ കൊടുക്കില്ല. അതു ഒരു പാരമ്പര്യ
വൈദ്യനിർദ്ദേശമാണു. അതെങ്കിലും അദ്ദേഹത്തിനു ഓർക്കാമായിരുന്നു. അതിനു പകരം
മലേഷ്യയിൽ നിന്നും 2005ൽ ഇ-മെയിൽ വഴി പ്രചരിച്ച പെഗാഗ തെറ്റായി
ഉപയോഗിച്ചതാണു പപ്പായ എന്നും ഇതൊക്കെ അലോപ്പതിയുടെ കാര്യം മാത്രമാണെന്നും
പറഞ്ഞ് എട്ടുകാലിമമ്മുഞ്ഞിന്റെ പിന്തലമുറക്കാരനാവണ്ട കാര്യമില്ലായിരുന്നു.
“ബ്രഹ്മൈരണ്ടകുലം, എരണ്ടകിർക്കിടോ വൃക്ഷ: ചിർഭിക സൂചിക ദല:
വാനകുഭഫലപ്രോക്താ, സചൈവ മധുകർക്കിടി.....” എന്നു സാലിഗ്രാമ നിഘണ്ടുവിൽ
കാണുന്നത് പപ്പായ തന്നെയാണോ എന്നു പരിശോധിച്ചിരുന്നെങ്കിൽ
ലക്ഷക്കണക്കിനാളുകൾ വായിക്കുന്ന പത്രം വഴി ഒരു ഹിമാലയൻ മണ്ടത്തരം
ഡോ.സജികുമാർ കായംകുളത്തിനു വിളിച്ചുകൂവാതെ കഴിക്കാമായിരുന്നു.
ഡോ.പി.കെ.ആർ.വാര്യർ പപ്പായ ആയുർവ്വേദത്തിലില്ല എന്നു സാക്ഷ്യം പറഞ്ഞു എന്നു
പറയുന്നതു വിശ്വസിക്കാൻ കഴിയുന്നില്ല. ഓർമ്മയില്ല എന്നു അദ്ദേഹം
പറഞ്ഞുകാണും. വാര്യർ ഡോക്ടറെപ്പോലെ തിരക്കുള്ള വൈദ്യന്മാരെ സമീപിച്ചു
പെട്ടെന്നു എന്തെങ്കിലും ചോദിച്ചാൽ ഉടനെ ഓർമ്മവന്നില്ലെങ്കിൽ അപ്പോൾ
അറിയില്ലെന്നു പറയും. എല്ലാ നിഘണ്ടുക്കളും അദ്ദേഹം വായിച്ചിരിക്കണമെന്നും
നിർബ്ബന്ധമില്ല.
എന്തായാലും സജി ഡോക്ടറോട് നന്ദിയുണ്ട്. ഇതിപ്പോൾ
എല്ലാരോടും പറയാൻ കഴിഞ്ഞല്ലോ. അതിനു ഡോക്ടർ ഒരു അവസരം ഒരുക്കിത്തന്നു.
സജിഡോക്ടറും കുടുംബവും ദീർഘായുസ്സോടെ ജീവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
വാൽക്കഷണം :
1. ഇപ്പോൾ
കിട്ടിയത്. ഡോ.പി.കെ.ആർ വാര്യർ ഇങ്ങനെ പറയില്ല എന്നു പേരു വെളിപ്പെടുത്താൻ
ആഗ്രഹമില്ലാത്ത ഒരാൾ. കാരണം കോട്ടക്കൽ ഇറക്കിയ ഇന്ത്യൻ മെഡിസനൽ പ്ലാന്റ്
എന്ന പുസ്തകത്തിൽ സാലിഗ്രാമ നിഘണ്ടുവിനേക്കുറിച്ച് പരാമർശമുണ്ട്. അതു
വായിക്കാതെ ഒന്നും അദ്ദേഹമിരിക്കില്ല.
2. ഭാവപ്രകാശത്തിൽ
മധുകർക്കിടി, എരണ്ടകർക്കിടി, ഗോപാലകർക്കിടി എന്ന മൂന്നു തരം
പപ്പായകളെക്കുറിച്ചു പരാമർശമുണ്ട്. രാജനിഘണ്ടുവിൽ ഗോപാലകർക്കിടിയാണു
പപ്പായ.
Showing posts with label Doctors. Show all posts

Wednesday, July 3, 2013
Thursday, November 3, 2011
നരബലി
ആ രാജ്യത്തിലെ സർക്കാർ തന്നെ പറഞ്ഞതാണിത്.
ശാസ്ത്രപരീക്ഷണത്തിന്റെ ഒരു ബാക്ഡ്രോപ്പില്ലെങ്കിൽ ഈ മരണത്തെ എന്തു പറഞ്ഞു വിശേഷിപ്പിക്കുമായിരുന്നു?
നരബലി?
പ്രത്യേക ഒരു ഉദ്ദേശത്തോടെ ആളെക്കൊല്ലുന്നതല്ലെ നരബലി?
മരുന്നു പ്രവർത്തിക്കുന്നതെങ്ങനെ എന്നറിയാൻ മനുഷ്യനെ കൊല്ലുക. മനുഷ്യനെ മാത്രമല്ല ശാസ്ത്രപരീക്ഷണങ്ങളുടെ പേരിൽ കൊന്നൊടുക്കുന്നത്. വെള്ളെലികളും, കുതിരയും, കുരങ്ങുമായി കൊല ചെയ്യപ്പെടുന്നവ വേറെയുണ്ട്. അവയുടെ എണ്ണം ലക്ഷങ്ങൾ കവിയും. ശാസ്ത്രത്തിന്റെ പിൻബലമില്ലെങ്കിൽ അവയെന്താകുമായിരുന്നു?
ജന്തുബലികൾ?
ആധുനിക സമൂഹം നരബലിയും ജന്തുബലിയും പ്രാകൃതമായാണു കാണുന്നത്. അത് ചെയ്യുന്നവരെ സംസ്കാരശൂന്യരായാണു വ്യവഹരിക്കുന്നത്. ഇത്തരം നരഹത്യകളൂം ജന്തുഹിംസയും തടയാൻ എല്ലാ ആധുനിക സർക്കാറുകൾക്കും നിയമങ്ങളുമുണ്ട്. എന്നിട്ടും അവയിപ്പോഴും അഭംഗുരം തുടരുകയാണു! നാം ആധുനിക കാലത്തിലാണു പോലും.
ഇവയൊക്കെ ഇത്ര പരസ്യമായി പുറംലോകം അറിഞ്ഞിട്ടും ഒരു മനുഷ്യാവകാശ സംഘടനയും ഇടപെട്ടു കണ്ടില്ല. വഴിയിൽ കാണുന്ന പട്ടിയേയും പൂച്ചയേയും പിടിച്ചു സംരക്ഷിക്കുന്ന സെലിബ്രിട്ടികളും അവരുടെ സമിതികളും നിശബ്ദമാണു. ലോകത്തിന്റെ ഏത് കോണിൽ അനീതി കണ്ടാലും പ്രസ്താവന ഒപ്പിട്ടു കൊടുക്കുന്ന ഒപ്പ് പ്രതിഷേധക്കാരുടെ ഒരു പ്രസ്താവന പോലും പുറത്തു വന്നില്ല. ആക്റ്റിവിസ്റ്റുകൾ നല്ല വരായ്കയുള്ളതു കൊണ്ടാവാം ഇതൊന്നും കണ്ടതായി നടിച്ചിട്ടില്ല. കോളം കോളം സ്രവിക്കുന്ന പത്രപ്രവർത്തകരോ മാരത്തോൺ ചാനൽ ചർച്ചകൾ സംഘടിപ്പിക്കുന്ന വി.ജേകളോ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇത്രേയൊക്കയേ ഉള്ളു എല്ലാരുടേയും പ്രതിബദ്ധത.
ഈ നരഹത്യകളൊന്നും മൂന്നാം ലോകരാജ്യത്തിന്റെ സർക്കാരുകൾ സ്വയം ചെയ്യുന്നതല്ല. ആ രാജ്യങ്ങളിലെ വൈദ്യശാസ്ത്രഗവേഷണ സ്ഥാപനങ്ങളും ചെയ്യുന്നതുമല്ല. എന്തിനു അവിടുത്തെ സ്വകാര്യ മരുന്നു വ്യവസായികൾ പോലും ചെയ്യുന്നതല്ല.
വികസിതനാടുകളിലെ മരുന്നു കമ്പനികൾക്കു വേണ്ടിയാണു ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടക്കുന്നത്. അവരുടെ രാജ്യത്ത് ഇത്തരം പ്രാകൃത പരീക്ഷണങ്ങൾ അനുവദനീയമല്ല. അതിനു അനുമതി കിട്ടിയാൽ തന്നെ കടക്കേണ്ട നൂലാമാലകൾ അനേകം. അതൊക്കെ സാധിച്ച് പരീക്ഷണത്തിനു ഒരു രോഗിയെ സമ്പാദിച്ചാൽ കൊടുക്കേണ്ട നഷ്ടപരിഹാരം കോടികൾ. എന്നാൽ മൂന്നാം ലോകത്തിൽ ഈവിധ പ്രശ്നങ്ങൾ ഒന്നുമില്ല. ഇത്തരം പരീക്ഷണങ്ങൾ ചെയ്തു കൊടുക്കാൻ ആശുപത്രികൾ തയ്യാറാണു. ആവശ്യത്തിലധികം സ്പെസിമനുകൾ കിട്ടും. ചെലവ് വളരെക്കുറവ്. ഗിനിപ്പന്നികളാകുന്ന രോഗികൾക്ക് തങ്ങൾ മരുന്നു പരീക്ഷണത്തിനു വിധേയരാകുന്നുണ്ടെന്നു അറിയുക പോലുമില്ല. അതു കൊണ്ട് നഷ്ടപരിഹാരവുമില്ല. അതു കൊണ്ട് തന്നെ വികസിതരാജ്യങ്ങളിലെ മരുന്നു കമ്പനികൾ പരീക്ഷണങ്ങൾക്ക് മൂന്നാംലോകരാജ്യങ്ങളിലേക്ക് നീങ്ങുന്നു. അവിടുത്തെ ജനത വികസിതരാജ്യങ്ങളിലെ വ്യവസായികൾക്ക് ഗിനിപ്പന്നികളാണു. ആ പാവങ്ങളുടെ വിധിയെ ചോദ്യം ചെയ്യാൻ ആരും വരില്ലെന്നു അവർക്കറിയാം. ആരെങ്കിലും ഇറൺഗിപ്പുറപ്പെട്ടാൽ തന്നെ നക്കാപ്പിച്ച കൊടുത്ത് ഒതുക്കിത്തീർക്കാമെന്നു ഉറപ്പുണ്ട്.
ഇന്ത്യയും മൂന്നാം ലോകത്തിന്റെ പട്ടികയിലാണു പെടുന്നതെന്നു ഓർക്കുക. കഴിഞ്ഞ മുപ്പതു കൊല്ലത്തിനിടയിൽ സർക്കാരിന്റെ പൊതുജനാരോഗ്യാശുപത്രികൾ പിന്നാക്കം പോവുകയും സ്വകാര്യ ആശുപത്രികൾ തഴച്ചു വളരുകയും ചെയ്ത ഒരു ചിത്രവുമുണ്ട്. ഇന്നിപ്പോൾ അത് കാണുമ്പോൾ ഭയമാണു തോന്നുന്നത്. അവിടെ നടക്കുന്നതെന്തായിരിക്കും? സ്വകാര്യ ആശുപത്രികൾക്ക് മേൽ സർക്കാരുകൽക്ക് പരിമിതമായ നിയന്ത്രണമേയുള്ളു എന്നത് കൂടിയറിയുമ്പോൾ ഭയം ഇരട്ടിക്കുകയാണു. ചികിത്സയിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ആശുപത്രികൾ ലാഭകരമായി നടത്തിക്കൊണ്ടു പോകാനാവില്ലെന്നു സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ ഉളുപ്പില്ലാതെ പറയുമ്പോൾ അവർ എന്താണു ഉദ്ദേശിക്കുന്നത്? (ഇന്നത്തെ, 3-11-11, മാതൃഭൂമി പത്രം കാണുക) ചികിത്സയ്ക്ക് പുറമേ മറ്റുവഴിയിലൂടെ വരുമാനമുണ്ടാക്കാൻ ശ്രമിക്കും എന്നു പ്രഖ്യാപിക്കുകയല്ലെ? മരുന്നു പരീക്ഷണം പോലെ ലാഭകരമായ എന്തു വഴിയുണ്ട് വേറെ?
സർക്കാർ ആശുപത്രികളിൽ കഴിവും യോഗ്യതയുമുള്ള ഡോക്ടറന്മാർ പരിമിത സാഹചര്യങ്ങളിൽ പ്രവർത്തിച്ച് സാധാരണക്കാരായ രോഗികളുടെ ജീവൻ സംരക്ഷിക്കുന്നുണ്ട്. അതിനിടയിൽ സംഭവിക്കുന്ന നിസ്സാരമായ തെറ്റുകൾ പെരുപ്പിച്ചു കാട്ടി വാർത്തയാക്കുമ്പോഴും, സൌകര്യങ്ങളുടെ കുറവിലും, സംവിധാനങ്ങളുടെ കുറ്റം കൊണ്ടും, മരുന്നു കൊണ്ട് തന്നെയും മരണമെന്തെങ്കിലും സംഭവിച്ചാൽ അത്തരം മരണങ്ങളെ നരഹത്യയാക്കാനുംനമ്മുടെ പൊതു സമൂഹത്തിനു എന്തൊരു ഉത്സാഹമാണു? ഡോക്ടറന്മാർക്കെതിരേ കേസ്സെടുപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന സാമൂഹ്യപ്രവർത്തകർക്കും അതിനു എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിൽ വാർത്ത ചമക്കുന്ന മാദ്ധ്യമങ്ങൾക്കും ശാസ്ത്രത്തിന്റെ പേരിൽ നടക്കുന്ന നരബലികൾ കാണാൻ കണ്ണില്ലാതെ പോയത് എന്തു കൊണ്ടാണ്?
Thursday, October 13, 2011
ആശുപത്രികൾ നിരീക്ഷിക്കപ്പെടണം
ആരോഗ്യരംഗത്ത് ലോകനിലവാരം പുലർത്തുന്നതാണു കേരളം എന്നു ഒരു കാലത്ത് മലയാളി അഭിമാനിച്ചിരുന്നു. ഇന്നത് എത്തി നിൽക്കുന്നത് എവിടെയാണ്?
നിങ്ങൾക്ക് ഒരസുഖം ബാധിച്ചാൽ അതിനു ചികിത്സ ചെയ്യണം. അതിനു നിങ്ങൾ ഒരു ഡോക്ടറെ / ആശുപത്രിയെ സമീപിക്കുന്നു. അവിടെ നിങ്ങൾ പലവിധ പരിശോധനകൾക്ക് വിധേയമാകുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി മരുന്നുകൾ കഴിക്കുകയോ ശസ്ത്രക്രിയപോലുള്ള മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുകയോ ചെയ്യുന്നു. അസുഖം മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും.ചിലപ്പോൾ ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി മടങ്ങും. മിക്കപ്പോഴും അവശനായി മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. അപ്പോഴെല്ലാം മറ്റുള്ളവർക്ക് ബാദ്ധ്യതയും സ്വയം നിരാശ്ശനുമായിരിക്കും. എല്ലാവരാലും അവഗണിക്കപ്പെട്ട് പിന്നെ ഒരു ദിവസം മരിക്കും. അല്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധത്തിൽ തുച്ഛമാണു. ഇതൊക്കെയാണു സാധാരണ മലയാളി പേഷ്യന്റ്സിന്റെ സ്ഥിരം അനുഭവങ്ങൾ. ഈ അനുഭവത്തിൽ ആശുപത്രികൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും എന്തുമാത്രം പങ്കുണ്ട് എന്നു നമുക്കറിയാൻ ഒരു സംവിധാനം ഇന്നില്ല.
അല്ലെങ്കിൽ തന്നെ ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ അതു കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ. അപ്പോൾ അത് പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു സംവിധാനം ഇന്ത്യയിൽ ഇല്ല. ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന അന്ധവിശ്വാസം നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം ഉണ്ടാകണം. രോഗത്തിനു ചികിത്സമാത്രം നടത്തിയാൽ അതുണ്ടാവില്ല. കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ വേണം.
പനിയായി ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു. അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല. ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല.
അപ്പോൾ പിന്നെ എന്തു ചെയ്യണം? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം. നല്ല ഡോക്ടറാണെങ്കിൽ പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കും. അയാൾ സ്പെഷാലിറ്റി ആശുപത്രിയിൽ ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ പക്ഷെ കാക്കത്തൊള്ളായിരം ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്താനൊന്നുമല്ല. പണമുണ്ടാക്കാനുള്ള ഒരു വഴി. ടെസ്റ്റ് നടത്തണ്ടെങ്കിൽ അതയാൾ കുറിപ്പടിയിൽ സൂചിപ്പിക്കുകയോ വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട് ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ അതൊരു പരിരക്ഷയാകും. ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്. ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ വിനയായി. മാവേലിക്കരയിലെ ഒരു ഹൊസ്പിറ്റലിലാണത് സംഭവിച്ചത്. രോഗി കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു എന്നു മാത്രമല്ല ചികിത്സക്ക് അവരിൽ നിന്നു ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം അയാളിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.
കേരളത്തിന്റെ അയൽസംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക് കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു നായകനായി അഭിനയിച്ചത്.
അപകടക്കേസ്സുകളിൽ മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ പെട്ടെന്നു നടത്താറുണ്ട്. രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു ആർത്തിക്കാരയ ഭിഷഗ്വരവർഗ്ഗവും അവരുടെ മുതലാളിമാരും അതു ചെയ്യുന്നത്. മിക്കതും വെറുതെ. ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗിയുടെ അസ്ഥിയൊടിഞ്ഞെങ്കിൽ അതു മാറ്റി പ്ലേറ്റിടണമെന്നു അവർ പറയും. എന്നാൽ ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. അതവർ പറയില്ല. അസ്ഥിക്ക് സർജ്ജറി നടത്തണമെന്നു നിർബ്ബന്ധിക്കും. പക്ഷെ പക്ഷെ കീറികുറിക്കുന്നതല്ലാതെ വേറൊന്നും ചെയ്യില്ല. അതു കഴിഞ്ഞ് മരിക്കുമ്പോൾ അകത്ത് കമ്പിയിട്ടിട്ടുണ്ടോ എന്നാരും അന്വേഷിക്കാറില്ല. ശവം ദഹിപ്പിക്കുന്നവർക്കാണെങ്കിൽ സഞ്ചയത്തിന്റെയന്നു കമ്പിയുണ്ടായിരുന്നോ എന്നു വേണമെങ്കിൽ പരിശോധിക്കാം. പക്ഷെ സങ്കടത്തിനിടയിൽ അതിനാരും മിനക്കെടാറില്ല.
വേറൊരു കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ, ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ രഹസ്യമായി പറയും: “വിദേശത്തു ഇതിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ എത്തീട്ടില്ല.വേണമെങ്കിൽ വരുത്തിത്തരാം. എന്താ?”
അതു കൂടി ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു കമ്പനിയിൽ നിന്നും പണം.
വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം നടക്കുനുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു. രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു. ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല എന്റെ ഒരു സംശയമാണു.
അപ്പോൾ എവിടെയോ എലിയൊക്കെ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ മതിയോ?
രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?
ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?
ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടു?
മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?
നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?
അതിനൊക്കെ ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ, ഡോ.കെ.മാധവൻകുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ് കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.
ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.
ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?

Wednesday, November 10, 2010
ഒറിജിനൽ വ്യാജനാരാണു?
വീണ്ടും അല്പം ആശുപത്രിക്കാര്യമാകാം.
അലോപ്പതി ഡോക്ടറന്മാരുടെ സംഘടന വ്യാജന്മാരെ പിടികൂടണമെന്നുള്ള വാശിയിലാണു. ആയുർവ്വേദക്കാർക്കുമുണ്ട് ആ ആവേശം. ഹോമിയോക്കാരും യൂനാനിക്കാരുമൊന്നും അത്ര സജീവമായിട്ടില്ല. വ്യാജഡോക്ടറന്മാരുടെ വേട്ടക്കുള്ള സന്നാഹം കാണുമ്പോൾ സത്യത്തിൽ ചിരിയാണു വരുന്നത്.
ഡോക്ടർ എന്ന് പറയുന്നത് ഏതു കൊജ്ഞാണനും എത്തിച്ചേരാവുന്ന ഒരു പദവിയല്ല. അതിനു നന്നായി പഠിക്കണം. അല്ലെങ്കിൽ തന്തക്കും തള്ളക്കും നല്ല പൂത്ത കാശു വേണം. നമുക്ക് നന്നായി പഠിക്കുന്നവരുടെ കാര്യമെടുത്താൽ മതി. മറ്റേ കക്ഷികളെ യഥാർത്ഥത്തിൽ വ്യാജന്മാരുടെ പട്ടികയിൽ തന്നെയാണു പെടുത്തേണ്ടത്. യൂണിവേഴ്സിറ്റി പരീക്ഷയിൽ കൂടുതൽ മാർക്കുള്ള ഒരുവനെ പുറത്ത് നിർത്തിയിട്ട് കാശുകൊണ്ട് സീറ്റ് കരസ്ഥമാക്കിയവൻ നേടുന്ന ഡിഗ്രി വ്യാജമായ ഡിഗ്രിതന്നെയാണു. അർഹതയില്ലാത്തവൻ ചെയ്യുന്ന ചികിത്സയാണു അവൻ ചെയ്യുന്ന ചികിത്സ. പച്ചയായി പറഞ്ഞാൽ അവനാണു യഥാർത്ഥ വ്യാജ ഡോക്ടർ. അതെന്തുമായിക്കോട്ടെ. വിഷയമതല്ല.
എക്കാലത്തും ഒരു ഡോക്ടറുടെ പണിയെന്താണു?
ആരോഗ്യാർത്ഥികളെ പരിശോധിച്ച് വേണ്ടത് ചെയ്ത് അവരെ ആരോഗ്യത്തിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവരിക. അതിനുള്ള പഠിപ്പാണു അഞ്ചും പിന്നെ ഒന്നരയും വർഷം കൊണ്ടവർ നേടുന്നത്. അങ്ങനെ വിദഗ്ധനാകുന്ന ഒരാൾ വ്യാജന്മാരെ എന്തിനു പേടിക്കണം? തനിക്കറിയാവുന്ന തൊഴിൽ വൃത്തിയായി ചെയ്താൽ പോരെ?
വ്യാജൻ എന്ന് പറയുന്നത് അക്കാദമിക്ക് വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരേയാണു. അല്ലെ?
അതായത് വെൽഡിങ്ങ് നടത്തിക്കൊണ്ടിരുന്ന ഒരുവൻ പെട്ടെന്ന് ഒരു ദിവസം ബോർഡ് വച്ചു കളയുന്നു: “ഞാൻ ഡോക്ടറാണു. നിങ്ങളെ ചികിത്സിച്ചു കളയും”. ആരോഗ്യാർത്ഥികൾ നേരെ പോയി അയാളുടെ മുന്നിൽ ക്യൂ നിൽക്കാൻ തുടങ്ങുന്നു. അയാൾ കാശുണ്ടാക്കും. ഇതാണു വ്യാജവൈദ്യത്തിന്റെ ഒരു ലൈൻ.
ഇവിടെ ഒരു ചോദ്യമുണ്ട്. വെൽഡിങുകാരൻ ഡോക്ടറാണെന്ന് പറഞ്ഞ് ചികിത്സിച്ചാൽ എത്ര പേർ രക്ഷപ്പെടും? കാലന്റെ ഫ്രാഞ്ചൈസി വേറെ അന്വേഷിക്കണോ? പക്ഷെ അങ്ങനെ ഒരു പ്രതിഭാസം കാണുന്നില്ല. അംഗീകാരമുള്ള ഡോക്ടേഴ്സിനേക്കാൾ കൂടുതൽ അംഗീകാരമില്ലാത്തവർ ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിൽക്കുന്ന പെമ്പിള്ളാർ, നഴ്സുമാർ- റിട്ടയർ ചെയ്തതും അല്ലാത്തതും-, പട്ടാളത്തിൽ നിന്നും പിരിഞ്ഞ കമ്പോണ്ടറന്മാർ, തലവേദനയാണോ എന്ന് ചോദിച്ച് പരസെറ്റമോൾ പ്രിസ്ക്രൈബു ചെയ്യുന്ന സുഹൃത്ത് , കണ്ടും കേട്ടും ബോർഡ് വച്ചും ബോർഡ് വക്കാതെയും ചികിത്സിക്കുന്ന നാടി നാടോടി നായാടി അട്ടപ്പാടി തുടങ്ങി വ്യാജന്മാരുടെ ഗണത്തിൽ ലക്ഷക്കണക്കിനാളുകൾ ഉണ്ട്. അലോപ്പതി ഡോക്ടറന്മാരുടെ നിർവ്വചനമനുസരിച്ച്. ഇത്രയും പേർ ചികിത്സ നടത്തിയിട്ടും പക്ഷെ ജനസംഖ്യക്ക് ഒരു കുറവുമില്ല. കണക്കുകൾ എടുത്ത് പരിശോധിച്ചാൽ അംഗീകാരമുള്ള ഡോക്ടറന്മാരുടെ അടുത്ത് പോയി രോഗം മൂർച്ഛിക്കുന്നവരും മരിക്കുന്നവരുമാണു കൂടുതൽ. വ്യാജന്മാരുടെ അടുത്ത് ചെന്ന് വഷളാകുന്നവർ നന്നേ കുറവാണു. ഇതിന്റെ ലോജിക്ക് സിമ്പിളാണു. ഒരു മനുഷ്യൻ ജീവിച്ചിരുന്നാലേ തനിക്ക് ആ ഒരു രോഗിയേ തുടർന്നും കിട്ടു എന്ന് വ്യാജനറിയാം. മറ്റേക്കക്ഷികൾ രോഗിയെ കടുംവെട്ട് വെട്ടിക്കളയും. ആശുപത്രിയുടമ കൊടുത്ത നിർദ്ദേശം അതാണു.
രണ്ട്: കരുതൽ.
ഒരു കയ്യബദ്ധം പോലും പറ്റാതെ നോക്കണം. വ്യാജമായിട്ട് ചെയ്യുന്ന പണിയാണു. റിസ്കുണ്ട്. ഒരിക്കൽ പാളിയാൽ പണി എന്നെന്നത്തേക്കും പാളും. ചിലപ്പോൾ അകത്ത് പോയി കിടക്കേണ്ടി വരും. അതു കൊണ്ട് അംഗീകാരമുള്ളവർ കാണിക്കുന്ന ജാടകൾ പറ്റില്ല. സൂക്ഷ്മത ഏറും. രോഗിയോട് സൌമ്യമായി പെരുമാറാൻ അവർ നിഷ്കർഷിക്കും. പരമാവധി അപകടം കുറഞ്ഞ മരുന്നേ കൊടുക്കു. ഫീസും ന്യായമായിരിക്കും. രോഗിയേയും ബന്ധുക്കളേയും സമാധാനിപ്പിക്കാനും കയ്യിലെടുക്കാനും വ്യാജന്മാർ ശ്രദ്ധിക്കും. ഒരാവശ്യം വന്നാൽ വീട്ടിൽ ചെന്നും ചികിത്സിക്കും.
ഇനി, ചികിത്സയുടെ കാര്യത്തിൽ വ്യാജനും ഒറിജനലും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒന്ന് ആലോചിച്ചു നോക്കു. ഇന്നത്തെക്കാലത്ത് എങ്ങനെയാ ചികിത്സ നിശ്ചയിക്കുന്നത്? ഒരു ഡോക്ടർക്ക് അതിൽ എന്തും മാത്രം പങ്കുണ്ട്?
ഒരു രോഗി ആശുപത്രിയിൽ ചെന്നാൽ ഡോക്ടർക്ക് സ്വന്തമായി ഒരു നിഗമനത്തിൽ എത്താൻ പറ്റില്ല. ആശുപത്രി മാനേജുമെന്റ് അതിനു സമ്മതിക്കില്ല. ഡോക്ടർ കുറേ ടെസ്റ്റുകൾ ആദ്യം എഴുതി കൊടുക്കണം. ആ ചിറ്റും കൊണ്ട് ഐ.ടി.ഐക്കാരേയും ഡിപ്ലോമാക്കാരേയുമാണു പിന്നെ പോയി കാണുന്നത്. അവരാണു ആ ടെസ്റ്റുകൾ നടത്തുന്നത്. ഡോക്ടർക്ക് അതിന്റെ സാങ്കേതിക വിദ്യ അറിയില്ല. റിപ്പോർട്ടിന്റെ താഴെ ഒപ്പിടുന്ന ഡോക്ടർക്കും അറിയില്ല. ശേഷം ഭംഗിയായി അച്ചടിച്ച ഒരു കടലാസ് കിട്ടും. റിപ്പോർട്ട്. റിപ്പോർട്ടിൽ രോഗത്തിന്റെ വിശദവിവരങ്ങൾ കാണും. ഈ റിപ്പോർട്ട് തെറ്റാകാനും ഇടയുണ്ടെന്ന കുറിപ്പോടെ. അത് വായിക്കാനുള്ള അക്ഷരജ്ഞാനമുണ്ടായാൽ മതി, രോഗമെന്താണെന്നറിയാം. അപ്പോൾ രോഗം നിശ്ചയിക്കാൻ യഥാർത്ഥത്തിൽ ഒരു ഡോക്ടറുടെ ആവശ്യമുണ്ടോ?
ഇനി രോഗമാനേജുനെന്റാണു. അതിലാണു മരുന്നുകൾ വരുന്നത്. മരുന്ന് നിശ്ചയിക്കാൻ ഇഷ്ടം പോലെ കൈപ്പുസ്തകങ്ങൾ ഉണ്ട്. മുൻപ് പറഞ്ഞ എഴുത്തും വായനയും അറിയാമെങ്കിൽ അതിലേതെങ്കിലും ഒന്ന് വായിച്ച് നോക്കാം. ഇല്ലെങ്കിൽ മെഡിക്കൽ റെപ്പുകൾ പറഞ്ഞു തരും. അത് വച്ച് കാച്ചിയാൽ മതി. ചികിത്സ തീർന്നു. ഇതിൽ എവിടെയാ ഒരു ഡോക്ടറുടെ പ്രതിഭ ആവശ്യമുള്ളത്? ഇത്രയും ചെയ്യുന്നതിനു 5 കൊല്ലം പഠിക്കേണ്ടതുണ്ടോ? ഇതിനു വ്യാജനായാലെന്ത്? അവ്യാജനായാലെന്ത്?
അപ്പോൾ അംഗീകരാമുള്ള ഡോക്ടറന്മാർ മനസിലാക്കേണ്ട കാതലയ കാര്യം എന്താണെന്ന് വച്ചാൽ അവർ ഇനിയെങ്കിലും വല്ലവരും പറയുന്നത് കേട്ട് എന്തൊക്കെയോ ചെയ്യുന്നത് നിർത്തി നേരിട്ട് ചികിത്സ ആരംഭിക്കാൻ ശ്രമിക്കണം. അതിനുള്ള ആർജ്ജവവും വിനയവും ഉണ്ടാകണം. തങ്ങൾ തങ്ങളേപ്പോലുള്ള മനുഷ്യരേയാണു ചികിത്സിക്കുന്നതെന്ന് ഓർക്കണം. ഡോക്ടറന്മാർ തങ്ങളുടെ പണി ആത്മാർത്ഥതയോടെയും മികവോടേയും ചെയ്യാനാരംഭിച്ചാൽ ആരോഗ്യാർത്ഥികൾ അന്വേഷിച്ച് വരും. ദൈവത്തേപ്പോലെ കണക്കാക്കും. സമ്പത്തും ഉണ്ടാകും. വ്യാജനു ചെയ്യാൻ പറ്റാത്തത് ഒരു ഒറിജനലിനു ചെയ്യാൻ പറ്റണം. അതിനു പകരം പോലീസിനെ കൊണ്ട് നടന്ന് റെയിഡ് നടത്തിയിട്ട് ഒരു കാര്യവുമില്ല. വ്യാജൻ ഈ പണി കള്ളമാണെന്നറിഞ്ഞ് കൊണ്ട് തിരഞ്ഞെടുത്തയാളാണു. കക്കാനറിയാവുന്നവനു നിക്കാനുമറിയാമെന്ന് ഓർത്താൽ നന്ന്.

Sunday, February 17, 2008
"ഞങ്ങളുടെ പിഴ.....ഞങ്ങളുടെ പിഴ....ഞങ്ങളുടെ മാത്രം പിഴ"
തലക്കെട്ട് കണ്ട് അമ്പരക്കണ്ട! അക്ഷരക്കഷായത്തിനു ഒരാമുഖമാണിത്. ബ്ലോഗ് ആരംഭിച്ചിട്ട് ഒരു വര്‍ഷവും 25 പോസ്റ്റും കഴിഞ്ഞു. അതിനു ശേഷം ഇങ്ങനെ ഒരാമുഖം വേണ്ടിവന്നത് തലകുത്തി നില്‍പ്പാണന്നറിയാം. ബ്ലോഗിന്റെ സ്വാഭാവം വച്ച് നോക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാര്യങ്ങള്‍ അല്‍പം തലതിരിഞ്ഞ രീതിയിലാണല്ലോ ഇതിലൂടെ പുരത്ത് വരുന്നത്.
അക്ഷരക്കഷായം എന്തിനാണെന്ന് ഹെഡറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അധികമാരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. 'പാരമ്പര്യത്തിനായി ഒരിടം'. അത്രേയുള്ളു ഉദ്ദേശം. അത് മനസിലാക്കാതെയാണു ബ്ലോഗില്‍ വരുന്നതിനോട് പലരും പ്രതികരിയ്ക്കാറുള്ളത്.
ഈ ബ്ലോഗ് പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ച് പോക്കാനെന്ന് പലരും ഭയപ്പെടുന്നു. സയന്‍സിനെ മുറുകെ പിടിക്കുന്നവരാണവര്‍. എന്നിട്ടും കാര്യങ്ങളെ സയന്‍സിന്റെ കണ്ണിലൂടെ കാണുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. കാലത്തിനെ പിന്നിലേക്ക് കൊണ്ടുപോകാന്‍ സയന്‍സിനു പോലും ഇന്നുവരെ കഴിഞ്ഞിട്ടില്ല. പിന്നെയാണോ ഈ കുറിപ്പുകള്‍ക്ക്.....? അക്ഷരക്കഷായം കാണുമ്പോള്‍ എന്തേ ഇത് മറന്നുപോകുന്നത്? വാക്കുകള്‍ക്ക് കാലത്തെ പിന്നിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍- ഇവരൊക്കെ ഭയപ്പെടുന്ന പോലെ-കാലത്തെക്കുറിച്ചുള്ള സയന്‍സിന്റെ തത്ത്വശാസ്ത്രം തകരും.. പ്രപഞ്ചം ആകെ ഒരു യന്ത്രമാണെന്നും അതിന്റെ ചലനവുമായി ബന്ധപ്പെട്ട് നേര്‍രേഖയിലുള്ള ഒരക്ഷമാണു കാലമെന്നുമാണല്ലോ സയന്‍സിന്റെ ചിന്ത. വാക്കുകള്‍ ഒരു മനുഷ്യനെ ആ അക്ഷത്തിലൂടെ പിന്നിലേക്ക് നടത്തുമെന്ന് വിചാരിക്കാന്‍ മാത്രം ദുര്‍ബ്ബലചിത്തരാണോ ഇന്നിന്റെ ശാസ്ത്രവാദികള്‍?
ലോകത്തെമ്പാടുമുള്ള ഈ പാരമ്പര്യത്തെ സയന്‍സിന്റെ ബാലിശമായ ജാര്‍ഗണുകള്‍ കൊണ്ട് എതിര്‍ക്കാനുള്ള ശ്രമം ശാസ്ത്രവാദികള്‍ തുടങ്ങിയിട്ട് കാലമേറെയായി. പാരമ്പര്യങ്ങള്‍ക്ക് പിന്നില്‍ അവര്‍ക്ക് പരിചയമുള്ള ഒരു ശാസ്ത്രസിദ്ധാന്തം കാണാനില്ലെന്നാണു ശാസ്ത്രജ്ഞന്മാരുടെ പരാതി. അതിനു ആരാണു ഉത്തരവാദി?
പാരമ്പര്യത്തെ പഠിച്ചു നോക്കാന്‍ എത്ര പേര്‍ ശ്രമിച്ചിട്ടുണ്ട്?
ആരെങ്കിലുമൊക്കെ പറയുന്നത് കേട്ട് വിശ്വസിച്ചിരിക്കുകയല്ലെ ശാസ്ത്രവാദികള്‍?
വെറും 300 വര്‍ഷത്തിന്റെ ചരിത്രം മാത്രമുള്ള ഒരു പഠന പദ്ധതിയാണു ഇന്നത്തെ സയന്‍സ്. അതിന്റെയുള്ളില്‍ 5000 വര്‍ഷത്തെ ചരിത്രമുള്ള ഭാരതീയ പാരമ്പര്യധാരയുടെ തെളിവുകള്‍ തേടുന്നവരെ എന്തു വിളിക്കണം. കുങ്കുമം ചുമക്കുന്ന കഴുതയെന്നോ?
അനുഭവത്തേക്കാള്‍ വലിയ തെളിവു തേടുന്നവര്‍ക്ക് ഉചിതമായ പേര് മറ്റെന്താണു?
പിന്നെ പാരമ്പര്യങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രതത്ത്വങ്ങള്‍ ഇല്ലെന്നാണോ?
കഷ്ടം!
മന്ത്രപൂരിതമായ ജലത്തിനു സാധാരണ വെള്ളത്തില്‍ നിന്ന് വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസം.
ശബ്ദം ജലത്തിന്റെ ക്രിസ്റ്റലീകരണത്തെ സ്വാധീനിച്ച് അതിന്റെ സ്വഭാവത്തെ മാറ്റുന്നു എന്ന് പറയുമ്പോള്‍ സയന്‍സ്.
രണ്ടും തമ്മില്‍ ഫലത്തിലുള്ള വ്യത്യാസം എന്താണു?
പാരമ്പര്യത്തില്‍ സംഭവിച്ചതെന്താണെന്ന് വച്ചാല്‍, ശാസ്ത്രീയമായ അടിത്തറയുള്ള ഒരു കാര്യം കാലത്തിന്റെ നേര്‍രേഖയിലൂടെ കൈമാറി വന്നപ്പോള്‍ അതിന്റെ തത്ത്വങ്ങള്‍ ഓര്‍ക്കാതാവുകയും പ്രായോഗികവശം മാത്രം നിലനില്‍ക്കുകയും ചെയ്തു.
ഭ്രാന്തന്മാര്‍ക്കും അവിശ്വാസികള്‍ക്കും അവയെ വീണ്ടും കണ്ടെത്താവുന്നതേയുള്ളു. വെള്ളത്തിന്റെ കാര്യത്തില്‍ ആ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ചെയ്തതുപോലെ.
പാരമ്പര്യത്തിലുള്ള ഓരോന്നും കാലത്തെ അതിജീവിച്ചവയാണു.
ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ അനുഭവത്തേക്കാള്‍ വിലമതിക്കുന്നത് കെട്ടിച്ചമച്ചുണ്ടാക്കുന്ന അക്കാദമിക്ക് പ്രബന്ധങ്ങളേയാണു. പഠനം ഇന്ന് അറിവുണ്ടാകുന്നതിനല്ല. കണ്ടെത്തലുകള്‍ മനുഷ്യന്റെ ജിവിതം സുഖപ്രദമാക്കുന്നതിനുമല്ല. അവ ഒരു തൊഴിലാണു. ഗവേഷണഫലങ്ങള്‍ ചൂഷണത്തിനും മത്സരത്തിനുമുള്ള ഉപാധികളാണു. അതിനിടയില്‍ പാരമ്പര്യത്തേക്കുറിച്ച് പറയുന്നത് കല്ല് കടിയാകും. അതറിയാം. തൊഴില്‍ നഷ്ടപ്പെടാന്‍ ആരാണു ഇഷ്ടപ്പെടുക?
സയന്‍സ് വളരുകയും ടെക്നോളജി മുന്നോട്ട് കുതിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും സംഭവിക്കേണ്ടത് എന്തായിരുന്നു?
പഴയ കാലത്തെ അപേക്ഷിച്ച് മനുഷ്യന്‍ കൂടുതല്‍ സന്തുഷ്ടനും സ്വതന്ത്രനും ആകുകയായിരുന്നില്ലെ വേണ്ടത്? അത് സംഭവിച്ചിട്ടുണ്ടോ?
ആരോഗ്യത്തിന്റെ കാര്യത്തില്‍, ലോകാരോഗ്യസംഘടനയെ ഒരു മാപിനിയായെടുക്കാമെങ്കില്‍ അവര്‍ പോലും ഇന്ന് നിരാശ്ശരാണു. രോഗാതുരമായ ലോകജനതയെ കണ്ട് ഭയപ്പെട്ട് 'ആരോഗ്യ'ത്തിന്റെ നിര്‍വ്വചനം അവര്‍ പരിഷ്കരിച്ചു. രോഗമില്ലാത്ത അവസ്ഥയെ WHO ഇപ്പോള്‍ ആരോഗ്യമായിക്കാണുന്നില്ല. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഒരു തുലനാവസ്ഥയെ അവര്‍ ആരോഗ്യമായി സങ്കല്‍പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയുര്‍വ്വേദം 5000 കൊല്ലം മുന്‍പ് പറഞ്ഞിടത്താണു WHO ഇന്ന് നില്‍ക്കുന്നത്. അതിനിടയില്‍ എത്ര പണം മുടക്കി. മനുഷ്യന്റെ കര്‍മ്മശേഷി എത്രമാത്രം കളഞ്ഞുകുളിച്ചു? ശാസ്ത്രജ്ഞന്മാരുടെ വിഭ്രാന്തികള്‍ക്ക് അനുസരിച്ച് ലോകജനത എത്ര ദുരിതമനുഭവിച്ചു?
ഏതെങ്കിലും രോഗത്തിനു ഇന്നൊരു മരുന്നിറക്കും.
അത്ഭുത സിദ്ധിയുണ്ടെന്നൊക്കെ ആദ്യം പറയും.
അടുത്ത വര്‍ഷം ദാ കണ്ടെത്തുന്നു അത് അപകടകാരിയായിരുന്നു എന്ന്.
പിന്നെ നിരോധനമായി. മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കലായി. അക്കാലമത്രയും മരുന്ന് ഉപയോഗിച്ചവരുടെ അവസ്ഥയെക്കുറിച്ച് സയന്‍സിനു എന്ത് പറയാനുണ്ട്? ശാസ്ത്രവും ശാസ്ത്രജ്ഞരും തങ്ങളുടെ ഉത്തരവാദിത്തം വേണ്ട രീതിയില്‍ നിര്‍വ്വഹിച്ചോ?
ഇതൊക്കെ കാണുമ്പോഴാണു പാരമ്പര്യത്തിലേക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നത്.
ഇന്ത്യയെപ്പോലെ ശാസ്ത്രത്തെ അനുഭവമാക്കിയ രാജ്യങ്ങളില്‍ ആരോഗ്യരംഗത്തെ എന്ത് അവധാനതയോടെയാണു കണ്ടിരുന്നത്. അതറിയാന്‍ അവരുടെ ഗ്രന്ഥങ്ങള്‍ നോക്കണം.
ആധുനികനു ചെയ്യാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
രോഗത്തിനു ഇന്ന് ഒരു മരുന്ന് കണ്ടുപിടിക്കുന്നു.
ആദ്യം ആ രോഗത്തെക്കുറിച്ച് അവരുടെ പ്രമാണഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടോ എന്നൊന്നു നോക്കുക?
എന്തായിരുന്നു അതിനു അവരുടെ മെഡിക്കല്‍ മാനേജ്‌മന്റ്?
അത് പ്രയോജനപ്രദമാണോ?
അത് ആധുനികകാലത്തിനനുസരിച്ച് പരിക്ഷ്കരിക്കേണ്ടതുണ്ടോ? ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നെങ്കില്‍ ലോകത്തിനു എത്രമാത്രം ഉപകാരപ്രദമാകുമായിരുന്നു. കോടിക്കണക്കിനു മനുഷ്യദിനങ്ങളും മില്യണ്‍ മില്യണ്‍ ഡോളറുകളും പാഴാക്കാതെ കഴിക്കാമായിരുന്നു. ജനതയുടെ ആരോഗ്യം രക്ഷിക്കാമായിരുന്നു.
അതിനു പകരം സയന്‍സ്, അക്കാദമിക്ക് പാണ്ഡിത്യമെന്ന എന്ന മാര്‍പ്പാപ്പയെ അവരോധിച്ച് ഒരു മതമായി വളര്‍ന്നു. തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ അറിവില്ലാ എന്ന് പറഞ്ഞ് പഠിക്കാന്‍ ശ്രമിക്കുന്നതിനു പകരം. എന്തിനേയും എതിര്‍ക്കുന്നതായി മാറി.
അതിനെയാണു മുഖ്യമായും അക്ഷരക്കഷായത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. അക്കാഡമിക്ക് ബുദ്ധി ജീവികള്‍ക്ക് ശാസ്ത്രം ഒരു വരുമാനമാര്‍ഗ്ഗമാണെങ്കില്‍ സാധരണക്കാരനു അത് തടിയില്‍ തൊട്ടുള്ള കളിയാണു. അതു കൊണ്ട് മാത്രം.
സയന്‍സ് ഗംഭീരമായി മുന്നോട്ട് പോയി.....പഴയതിനേക്കാള്‍ മനുഷ്യനു സമാധാനം കൂടുതല്‍ കിട്ടിയോ?
ലോകം ഇന്ന് ഒരു ആണവയുദ്ധത്തിന്റെ മുള്‍മുനയിലാണു. സയന്‍സ് ലോകത്തെ അവിടെ കൊണ്ടു ചെന്നെത്തിച്ചു.
ഇതില്‍ ശാസ്ത്രത്തിനു എന്ത് പങ്ക് എന്ന് ചോദിക്കുന്നവരുണ്ടാകാം. ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടിയാണെന്ന് വാദിക്കുന്നവരുണ്ടാകാം. അവര്‍ ശാസ്ത്രത്തിന്റെ ചരിത്രം ഒന്ന് വായിച്ച് നോക്കുന്നത് നന്നായിരിക്കും.
ലോകത്തിനു സൗഖ്യമേകുകയാണു ശാസ്ത്രത്തിന്റെ ധര്‍മ്മമെന്ന് അതിനെ പണ്ട് പിന്തുണച്ചവര്‍ പറഞ്ഞിരുന്നു. വ്യവസായ വിപ്ലവത്തിനുശേഷം പ്രത്യേകിച്ചും. ശാസ്ത്രം ഒരാവേശമായി മാറിയത് ഈ മുദ്രാവാക്യത്തിന്റെ പിന്‍ബലത്തിലായിരുന്നു.
അതിന്നെവിടെ ചെന്ന് അവസാനിച്ചു?
മത്സരത്തിനും വിനാശത്തിനും ഉതകുന്ന ടെക്നോളജി അര്‍ബ്ബുദം പോലെ വളര്‍ന്നു വികസിച്ചു.
അടിസ്ഥാനശാസ്ത്രശാഖയില്‍ ഗവേഷണം ചെയ്യാന്‍ ഇന്നാളില്ല.
മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കേണ്ട മെഡിസിന്‍ അമ്പേ പരാജയപ്പെട്ടു. ഫിസിക്സും കെമിസ്ട്രിയും കൈനീട്ടി സ്വീകരിച്ചപ്പോള്‍ മെഡിസിനു ഈ ദുര്‍ഗ്ഗതി വരുമെന്ന് ആ ശാഖയിലെ പ്രഗത്ഭര്‍ വിചാരിച്ചു കാണില്ല. ഫിസിക്സിന്റേയും കെമിസ്ട്രിയുടേയും വികാസമാണു ഇന്ന് മെഡിക്കല്‍ സയന്‍സ് തങ്ങളുടേതെന്ന് പറഞ്ഞ് ആഘോഷിക്കുന്നത്.
വെറുമൊരു സാദാ ടെക്നീഷനു സ്വാധീനിക്കാവുന്ന വിധത്തില്‍ ദുര്‍ബ്ബലമാണു മെഡിക്കല്‍ സയന്‍സ്. തങ്ങള്‍ കണ്ടെത്തിയ ക്ലിനിക്കല്‍ തെളിവുകളെ പോലും ഒരു ടെക്നീഷന്റെ തെളിവിനുമുന്നില്‍ തള്ളിക്കളയുന്നവരാണു മിക്ക ഡോക്ടറന്മാരും.
സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ലാത്തവര്‍.
ടെക്കനിക്കല്‍ റിപ്പോര്‍ട്ടുകള്‍ കുറ്റമറ്റവയാണോ? ഒരിക്കലുമല്ല.
സ്കാന്‍ റിപ്പോര്‍ട്ടുകളുടെയൊക്കെ ചുവട്ടില്‍ അച്ചടിച്ച് ചേര്‍ത്തിരിക്കുന്നത് വായിച്ചിട്ടില്ലെ?
'ക്ലിനിക്കല്‍ തീരുമാനത്തിനു അനുഗുണമാണെങ്കില്‍ മാത്രമേ ഇത് സാധുവായിരിക്കുകയുള്ളു'.
ഒരു സാങ്കേതിക റിപ്പോര്‍ട്ടില്‍ ഒരാള്‍ക്ക് ഇന്ന് രോഗം ഉണ്ടാവാനിടയുണ്ടെന്ന് തെളിഞ്ഞാല്‍ പോലും ക്ലിനിക്കല്‍ പരിശോധനയില്‍ മറിച്ച് തെളിവ് കിട്ടിയാല്‍ സാങ്കേതിക റിപ്പോര്‍ട്ട് തള്ളിക്കളയണം. അതിനു ധൈര്യമുള്ളവരായി എത്ര ഭിഷഗ്വരന്മാര്‍ ഇന്നുണ്ട്? ഏതെങ്കിലും ഡോക്ടറന്മാര്‍ തങ്ങളുടെ ക്ലിനിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു സാങ്കേതിക റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
യന്ത്രങ്ങള്‍ക്ക് തലച്ചോര്‍ പണയം വച്ചവരാണു ഇന്നത്തെ ഡോക്ടറന്മാര്‍.
ഈ നാട്ടില്‍ മനുഷ്യനു ജീവിക്കണ്ടെ?
അതിനു പാരമ്പര്യത്തെ മുറുകെ പിടിക്കയല്ലാതെ വഴിയില്ല.
അറകളിലും ചാളകളിലും നാം അലക്ഷ്യമായി വലിച്ചെറിഞ്ഞ അറിവിന്റെ മുത്തുകള്‍ തേടിയെടുത്ത് മുന്നോട്ട് പോകേണ്ടി വരും. അതിനുള്ള ഒരു കാടൊരുക്കല്‍ മാത്രമാണു അക്ഷരക്കഷായം.
ഇത് അവസാന വാക്കൊന്നുമല്ല.
കാത് കുത്തിയവനു പിന്നാലെ കടുക്കനിട്ടവന്‍ വരുന്നുണ്ട്.
ശാസ്ത്രം അതിന്റെ സാത്വിക വഴിയിലൂടെ മുന്നേറട്ടെ. ആര്‍ക്കും എതിര്‍പ്പില്ല. മനുഷ്യന്റെ ജീവിതം സുഖകരമാക്കാനുള്ള ഏത് കണ്ടുപിടിത്തത്തിനും സ്വാഗതം. പക്ഷെ വണിക്കുകളുടെയും വ്യവസായികളുടേയും അടുക്കളപ്പുറത്ത് കിടന്നു കൊണ്ട് തത്ത്വമോതാന്‍ തുടങ്ങിയാല്‍ അതിനെ പൊളിച്ച് കാണിക്കേണ്ടി വരും.
അത് ബ്ലോഗ് വായിക്കുന്നവര്‍ക്കെല്ലാം പാഠമാകാന്‍ വേണ്ടിയല്ല ചെയ്യുന്നത്. ലേഖകന്‍ തന്നോട് തന്നെ പറഞ്ഞ് പഠിക്കുകയാണു.
ഇനി ഒരു പതനം ഉണ്ടാകാതിരിക്കാന്‍. ഒപ്പം സമാനഹൃദയര്‍ക്കും അതില്‍ പങ്കുചേരാം. അത്രേയുള്ളു.
മേമ്പൊടി
ഒരു മാപ്പിന്റെ സ്വരം ഈ പോസ്റ്റിന്റെ തലക്കെട്ടായിക്കൊടുത്തത് എന്തെങ്കിലും തെറ്റു ചെയ്തെന്നോ ആരോടെങ്കിലും മാപ്പു പറയണമെന്നോ വിചാരിച്ചല്ല. അതിന്റെ ആവശ്യം ഒന്നുമില്ല.
ശാസ്ത്രവാദികള്‍ക്ക് ഒരു ദിശാസൂചകമായി അതിരിക്കട്ടെ എന്ന് വിചാരിച്ച് കൊടുത്തതാണത്.
മനസിലാകുന്നെങ്കില്‍ മനസിലാകട്ടെ.
അടുത്തിട ആസ്ത്രേലിയന്‍ പാര്‍ലമന്റ് ചരിത്രത്തിന്റെ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്താവുന്ന ഒരു മാപ്പപേക്ഷ നടത്തി. ആസ്ത്രേലിയയുടെ സ്വന്തം സ്ഥലവാസികളോട്! 'ആദിവാസി'കളോട് എന്ന് പണ്ഡിതന്മാരുടെ ഭാഷ. (ഭൂമിയുടെയും സംസ്കൃതിയുടേയും യഥാര്‍ത്ഥ അവകാശികളെ എത്ര വേറിട്ടാണു പണ്ഡിതന്മാര്‍ കാണുന്നത്! വിദ്യാഭ്യാസം നേടിയതിന്റെ ഗുണമേ!!) ആസ്ത്രേലിയയിലെ വരുത്തന്മാര്‍ അവിടുത്തെ സഥലവാസികളോട് ഭംഗിയായി ക്ഷമപറഞ്ഞു. അവരുടെ ഭൂമി കയ്യേറിയതിനു. അവര്‍ക്ക് ആ വിവേകമുണ്ടായതിനു മാനവരാശി സ്തുതി പറയണം. സ്ഥലവാസികളിലെ ഒരു മൂത്തമ്മയെ കൊണ്ടുവന്ന് അവര്‍ സമസ്താപരാധവും ഏറ്റ് പറഞ്ഞ് മാപ്പപേക്ഷിച്ചു.
ഇന്നത്തെ ശാസ്ത്രലോകത്തിനും താമസിയാതെ ഈ ലോകത്തോട് അത്തരം ഒരു മാപ്പപേക്ഷിക്കല്‍ നടത്തേണ്ടി വരും.
ഈ ലോകത്തെ ശാസ്ത്രത്തിന്റെ പേരില്‍ അതിന്റെ ഡൈനാമിക്ക് സ്റ്റേജില്‍ നിന്ന് തള്ളിയിട്ടതിനു.
പ്രകൃതിയെ വ്യവസ്ഥയില്ലാതെ ചൂഷണം ചെയ്തതിനു.
അന്തരീക്ഷത്തിനു തുളയിട്ടതിനു.
മരുന്നിന്റെ പേരില്‍ മനുഷ്യനെ വിഷം തീറ്റിച്ചതിനു.
തദ്ദേശീയമായ അറിവുകളെ അട്ടിമറിച്ചതിനു.
വ്യവസായ മത്സരങ്ങള്‍ക്ക് കൂട്ടു നിന്നതിനു.
ആണവായുധങ്ങള്‍ ഉണ്ടാക്കിയതിനു.
ആഡംബരങ്ങളുടെ പേരില്‍ സംസ്കൃതി നഷ്ടപ്പെടുത്തിയതിനു....................
അക്ഷരക്കഷായം എന്തിനാണെന്ന് ഹെഡറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അധികമാരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. 'പാരമ്പര്യത്തിനായി ഒരിടം'. അത്രേയുള്ളു ഉദ്ദേശം. അത് മനസിലാക്കാതെയാണു ബ്ലോഗില്‍ വരുന്നതിനോട് പലരും പ്രതികരിയ്ക്കാറുള്ളത്.
ഈ ബ്ലോഗ് പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ച് പോക്കാനെന്ന് പലരും ഭയപ്പെടുന്നു. സയന്‍സിനെ മുറുകെ പിടിക്കുന്നവരാണവര്‍. എന്നിട്ടും കാര്യങ്ങളെ സയന്‍സിന്റെ കണ്ണിലൂടെ കാണുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. കാലത്തിനെ പിന്നിലേക്ക് കൊണ്ടുപോകാന്‍ സയന്‍സിനു പോലും ഇന്നുവരെ കഴിഞ്ഞിട്ടില്ല. പിന്നെയാണോ ഈ കുറിപ്പുകള്‍ക്ക്.....? അക്ഷരക്കഷായം കാണുമ്പോള്‍ എന്തേ ഇത് മറന്നുപോകുന്നത്? വാക്കുകള്‍ക്ക് കാലത്തെ പിന്നിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍- ഇവരൊക്കെ ഭയപ്പെടുന്ന പോലെ-കാലത്തെക്കുറിച്ചുള്ള സയന്‍സിന്റെ തത്ത്വശാസ്ത്രം തകരും.. പ്രപഞ്ചം ആകെ ഒരു യന്ത്രമാണെന്നും അതിന്റെ ചലനവുമായി ബന്ധപ്പെട്ട് നേര്‍രേഖയിലുള്ള ഒരക്ഷമാണു കാലമെന്നുമാണല്ലോ സയന്‍സിന്റെ ചിന്ത. വാക്കുകള്‍ ഒരു മനുഷ്യനെ ആ അക്ഷത്തിലൂടെ പിന്നിലേക്ക് നടത്തുമെന്ന് വിചാരിക്കാന്‍ മാത്രം ദുര്‍ബ്ബലചിത്തരാണോ ഇന്നിന്റെ ശാസ്ത്രവാദികള്‍?
സയന്‍സ് കാത്തലിസം(Catholism) പോലെ ഒരു മതമായിത്തീര്‍ന്നിട്ടുണ്ട്.
അത് സത്യം. എന്നാല്‍ പാരമ്പര്യത്തിന്റെ കഥ അതല്ല. അനുഭവസിദ്ധമായ ശാസ്ത്രമാണത്. കാലാതീതവും. ഏതൊരാള്‍ക്കും അത് അനുഭവിച്ചറിയാം. അതിനു ശാസ്ത്രയുക്ത്യാ ചിന്തിക്കുന്ന മനസുണ്ടാവണം ആദ്യം. അല്ലാതെ പാണ്ഡിത്യവും ബിരുദങ്ങളും ഒന്നും ആവശ്യമില്ല. (കര്‍ഷകരും കാര്‍ഷിക-ശാസ്ത്രജ്ഞരും തമ്മിലുള്ള വ്യത്യാസം ആലോചിച്ചു നോക്കിയാല്‍ ഇത് മനസിലാകും). ഗവേഷണ പ്രബന്ധങ്ങളും എഴുതണ്ട. മുന്‍ധാരണകള്‍ ഇല്ലാതെ കാര്യങ്ങളെ സമീപിക്കാനുള്ള ആര്‍ജ്ജവം ഉണ്ടായിരുന്നാല്‍ മതി. അനുഭവവും പ്രയോജനവുമായിരിക്കണം ലക്ഷ്യം.ലോകത്തെമ്പാടുമുള്ള ഈ പാരമ്പര്യത്തെ സയന്‍സിന്റെ ബാലിശമായ ജാര്‍ഗണുകള്‍ കൊണ്ട് എതിര്‍ക്കാനുള്ള ശ്രമം ശാസ്ത്രവാദികള്‍ തുടങ്ങിയിട്ട് കാലമേറെയായി. പാരമ്പര്യങ്ങള്‍ക്ക് പിന്നില്‍ അവര്‍ക്ക് പരിചയമുള്ള ഒരു ശാസ്ത്രസിദ്ധാന്തം കാണാനില്ലെന്നാണു ശാസ്ത്രജ്ഞന്മാരുടെ പരാതി. അതിനു ആരാണു ഉത്തരവാദി?
പാരമ്പര്യത്തെ പഠിച്ചു നോക്കാന്‍ എത്ര പേര്‍ ശ്രമിച്ചിട്ടുണ്ട്?
ആരെങ്കിലുമൊക്കെ പറയുന്നത് കേട്ട് വിശ്വസിച്ചിരിക്കുകയല്ലെ ശാസ്ത്രവാദികള്‍?
വെറും 300 വര്‍ഷത്തിന്റെ ചരിത്രം മാത്രമുള്ള ഒരു പഠന പദ്ധതിയാണു ഇന്നത്തെ സയന്‍സ്. അതിന്റെയുള്ളില്‍ 5000 വര്‍ഷത്തെ ചരിത്രമുള്ള ഭാരതീയ പാരമ്പര്യധാരയുടെ തെളിവുകള്‍ തേടുന്നവരെ എന്തു വിളിക്കണം. കുങ്കുമം ചുമക്കുന്ന കഴുതയെന്നോ?
അനുഭവത്തേക്കാള്‍ വലിയ തെളിവു തേടുന്നവര്‍ക്ക് ഉചിതമായ പേര് മറ്റെന്താണു?
പിന്നെ പാരമ്പര്യങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രതത്ത്വങ്ങള്‍ ഇല്ലെന്നാണോ?
കഷ്ടം!
മന്ത്രപൂരിതമായ ജലത്തിനു സാധാരണ വെള്ളത്തില്‍ നിന്ന് വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസം.
ശബ്ദം ജലത്തിന്റെ ക്രിസ്റ്റലീകരണത്തെ സ്വാധീനിച്ച് അതിന്റെ സ്വഭാവത്തെ മാറ്റുന്നു എന്ന് പറയുമ്പോള്‍ സയന്‍സ്.
രണ്ടും തമ്മില്‍ ഫലത്തിലുള്ള വ്യത്യാസം എന്താണു?
പാരമ്പര്യത്തില്‍ സംഭവിച്ചതെന്താണെന്ന് വച്ചാല്‍, ശാസ്ത്രീയമായ അടിത്തറയുള്ള ഒരു കാര്യം കാലത്തിന്റെ നേര്‍രേഖയിലൂടെ കൈമാറി വന്നപ്പോള്‍ അതിന്റെ തത്ത്വങ്ങള്‍ ഓര്‍ക്കാതാവുകയും പ്രായോഗികവശം മാത്രം നിലനില്‍ക്കുകയും ചെയ്തു.
ഭ്രാന്തന്മാര്‍ക്കും അവിശ്വാസികള്‍ക്കും അവയെ വീണ്ടും കണ്ടെത്താവുന്നതേയുള്ളു. വെള്ളത്തിന്റെ കാര്യത്തില്‍ ആ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ചെയ്തതുപോലെ.
പാരമ്പര്യത്തിലുള്ള ഓരോന്നും കാലത്തെ അതിജീവിച്ചവയാണു.
ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ അനുഭവത്തേക്കാള്‍ വിലമതിക്കുന്നത് കെട്ടിച്ചമച്ചുണ്ടാക്കുന്ന അക്കാദമിക്ക് പ്രബന്ധങ്ങളേയാണു. പഠനം ഇന്ന് അറിവുണ്ടാകുന്നതിനല്ല. കണ്ടെത്തലുകള്‍ മനുഷ്യന്റെ ജിവിതം സുഖപ്രദമാക്കുന്നതിനുമല്ല. അവ ഒരു തൊഴിലാണു. ഗവേഷണഫലങ്ങള്‍ ചൂഷണത്തിനും മത്സരത്തിനുമുള്ള ഉപാധികളാണു. അതിനിടയില്‍ പാരമ്പര്യത്തേക്കുറിച്ച് പറയുന്നത് കല്ല് കടിയാകും. അതറിയാം. തൊഴില്‍ നഷ്ടപ്പെടാന്‍ ആരാണു ഇഷ്ടപ്പെടുക?
സയന്‍സ് വളരുകയും ടെക്നോളജി മുന്നോട്ട് കുതിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും സംഭവിക്കേണ്ടത് എന്തായിരുന്നു?
പഴയ കാലത്തെ അപേക്ഷിച്ച് മനുഷ്യന്‍ കൂടുതല്‍ സന്തുഷ്ടനും സ്വതന്ത്രനും ആകുകയായിരുന്നില്ലെ വേണ്ടത്? അത് സംഭവിച്ചിട്ടുണ്ടോ?
ആരോഗ്യത്തിന്റെ കാര്യത്തില്‍, ലോകാരോഗ്യസംഘടനയെ ഒരു മാപിനിയായെടുക്കാമെങ്കില്‍ അവര്‍ പോലും ഇന്ന് നിരാശ്ശരാണു. രോഗാതുരമായ ലോകജനതയെ കണ്ട് ഭയപ്പെട്ട് 'ആരോഗ്യ'ത്തിന്റെ നിര്‍വ്വചനം അവര്‍ പരിഷ്കരിച്ചു. രോഗമില്ലാത്ത അവസ്ഥയെ WHO ഇപ്പോള്‍ ആരോഗ്യമായിക്കാണുന്നില്ല. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഒരു തുലനാവസ്ഥയെ അവര്‍ ആരോഗ്യമായി സങ്കല്‍പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയുര്‍വ്വേദം 5000 കൊല്ലം മുന്‍പ് പറഞ്ഞിടത്താണു WHO ഇന്ന് നില്‍ക്കുന്നത്. അതിനിടയില്‍ എത്ര പണം മുടക്കി. മനുഷ്യന്റെ കര്‍മ്മശേഷി എത്രമാത്രം കളഞ്ഞുകുളിച്ചു? ശാസ്ത്രജ്ഞന്മാരുടെ വിഭ്രാന്തികള്‍ക്ക് അനുസരിച്ച് ലോകജനത എത്ര ദുരിതമനുഭവിച്ചു?
ഏതെങ്കിലും രോഗത്തിനു ഇന്നൊരു മരുന്നിറക്കും.
അത്ഭുത സിദ്ധിയുണ്ടെന്നൊക്കെ ആദ്യം പറയും.
അടുത്ത വര്‍ഷം ദാ കണ്ടെത്തുന്നു അത് അപകടകാരിയായിരുന്നു എന്ന്.
പിന്നെ നിരോധനമായി. മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കലായി. അക്കാലമത്രയും മരുന്ന് ഉപയോഗിച്ചവരുടെ അവസ്ഥയെക്കുറിച്ച് സയന്‍സിനു എന്ത് പറയാനുണ്ട്? ശാസ്ത്രവും ശാസ്ത്രജ്ഞരും തങ്ങളുടെ ഉത്തരവാദിത്തം വേണ്ട രീതിയില്‍ നിര്‍വ്വഹിച്ചോ?
ഇതൊക്കെ കാണുമ്പോഴാണു പാരമ്പര്യത്തിലേക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നത്.
ഇന്ത്യയെപ്പോലെ ശാസ്ത്രത്തെ അനുഭവമാക്കിയ രാജ്യങ്ങളില്‍ ആരോഗ്യരംഗത്തെ എന്ത് അവധാനതയോടെയാണു കണ്ടിരുന്നത്. അതറിയാന്‍ അവരുടെ ഗ്രന്ഥങ്ങള്‍ നോക്കണം.
ആധുനികനു ചെയ്യാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
രോഗത്തിനു ഇന്ന് ഒരു മരുന്ന് കണ്ടുപിടിക്കുന്നു.
ആദ്യം ആ രോഗത്തെക്കുറിച്ച് അവരുടെ പ്രമാണഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടോ എന്നൊന്നു നോക്കുക?
എന്തായിരുന്നു അതിനു അവരുടെ മെഡിക്കല്‍ മാനേജ്‌മന്റ്?
അത് പ്രയോജനപ്രദമാണോ?
അത് ആധുനികകാലത്തിനനുസരിച്ച് പരിക്ഷ്കരിക്കേണ്ടതുണ്ടോ? ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നെങ്കില്‍ ലോകത്തിനു എത്രമാത്രം ഉപകാരപ്രദമാകുമായിരുന്നു. കോടിക്കണക്കിനു മനുഷ്യദിനങ്ങളും മില്യണ്‍ മില്യണ്‍ ഡോളറുകളും പാഴാക്കാതെ കഴിക്കാമായിരുന്നു. ജനതയുടെ ആരോഗ്യം രക്ഷിക്കാമായിരുന്നു.
അതിനു പകരം സയന്‍സ്, അക്കാദമിക്ക് പാണ്ഡിത്യമെന്ന എന്ന മാര്‍പ്പാപ്പയെ അവരോധിച്ച് ഒരു മതമായി വളര്‍ന്നു. തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ അറിവില്ലാ എന്ന് പറഞ്ഞ് പഠിക്കാന്‍ ശ്രമിക്കുന്നതിനു പകരം. എന്തിനേയും എതിര്‍ക്കുന്നതായി മാറി.
അതിനെയാണു മുഖ്യമായും അക്ഷരക്കഷായത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. അക്കാഡമിക്ക് ബുദ്ധി ജീവികള്‍ക്ക് ശാസ്ത്രം ഒരു വരുമാനമാര്‍ഗ്ഗമാണെങ്കില്‍ സാധരണക്കാരനു അത് തടിയില്‍ തൊട്ടുള്ള കളിയാണു. അതു കൊണ്ട് മാത്രം.
സയന്‍സ് ഗംഭീരമായി മുന്നോട്ട് പോയി.....പഴയതിനേക്കാള്‍ മനുഷ്യനു സമാധാനം കൂടുതല്‍ കിട്ടിയോ?
ലോകം ഇന്ന് ഒരു ആണവയുദ്ധത്തിന്റെ മുള്‍മുനയിലാണു. സയന്‍സ് ലോകത്തെ അവിടെ കൊണ്ടു ചെന്നെത്തിച്ചു.
ഇതില്‍ ശാസ്ത്രത്തിനു എന്ത് പങ്ക് എന്ന് ചോദിക്കുന്നവരുണ്ടാകാം. ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടിയാണെന്ന് വാദിക്കുന്നവരുണ്ടാകാം. അവര്‍ ശാസ്ത്രത്തിന്റെ ചരിത്രം ഒന്ന് വായിച്ച് നോക്കുന്നത് നന്നായിരിക്കും.
ലോകത്തിനു സൗഖ്യമേകുകയാണു ശാസ്ത്രത്തിന്റെ ധര്‍മ്മമെന്ന് അതിനെ പണ്ട് പിന്തുണച്ചവര്‍ പറഞ്ഞിരുന്നു. വ്യവസായ വിപ്ലവത്തിനുശേഷം പ്രത്യേകിച്ചും. ശാസ്ത്രം ഒരാവേശമായി മാറിയത് ഈ മുദ്രാവാക്യത്തിന്റെ പിന്‍ബലത്തിലായിരുന്നു.
അതിന്നെവിടെ ചെന്ന് അവസാനിച്ചു?
മത്സരത്തിനും വിനാശത്തിനും ഉതകുന്ന ടെക്നോളജി അര്‍ബ്ബുദം പോലെ വളര്‍ന്നു വികസിച്ചു.
അടിസ്ഥാനശാസ്ത്രശാഖയില്‍ ഗവേഷണം ചെയ്യാന്‍ ഇന്നാളില്ല.
മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കേണ്ട മെഡിസിന്‍ അമ്പേ പരാജയപ്പെട്ടു. ഫിസിക്സും കെമിസ്ട്രിയും കൈനീട്ടി സ്വീകരിച്ചപ്പോള്‍ മെഡിസിനു ഈ ദുര്‍ഗ്ഗതി വരുമെന്ന് ആ ശാഖയിലെ പ്രഗത്ഭര്‍ വിചാരിച്ചു കാണില്ല. ഫിസിക്സിന്റേയും കെമിസ്ട്രിയുടേയും വികാസമാണു ഇന്ന് മെഡിക്കല്‍ സയന്‍സ് തങ്ങളുടേതെന്ന് പറഞ്ഞ് ആഘോഷിക്കുന്നത്.
വെറുമൊരു സാദാ ടെക്നീഷനു സ്വാധീനിക്കാവുന്ന വിധത്തില്‍ ദുര്‍ബ്ബലമാണു മെഡിക്കല്‍ സയന്‍സ്. തങ്ങള്‍ കണ്ടെത്തിയ ക്ലിനിക്കല്‍ തെളിവുകളെ പോലും ഒരു ടെക്നീഷന്റെ തെളിവിനുമുന്നില്‍ തള്ളിക്കളയുന്നവരാണു മിക്ക ഡോക്ടറന്മാരും.
സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ലാത്തവര്‍.
ടെക്കനിക്കല്‍ റിപ്പോര്‍ട്ടുകള്‍ കുറ്റമറ്റവയാണോ? ഒരിക്കലുമല്ല.
സ്കാന്‍ റിപ്പോര്‍ട്ടുകളുടെയൊക്കെ ചുവട്ടില്‍ അച്ചടിച്ച് ചേര്‍ത്തിരിക്കുന്നത് വായിച്ചിട്ടില്ലെ?
'ക്ലിനിക്കല്‍ തീരുമാനത്തിനു അനുഗുണമാണെങ്കില്‍ മാത്രമേ ഇത് സാധുവായിരിക്കുകയുള്ളു'.
ഒരു സാങ്കേതിക റിപ്പോര്‍ട്ടില്‍ ഒരാള്‍ക്ക് ഇന്ന് രോഗം ഉണ്ടാവാനിടയുണ്ടെന്ന് തെളിഞ്ഞാല്‍ പോലും ക്ലിനിക്കല്‍ പരിശോധനയില്‍ മറിച്ച് തെളിവ് കിട്ടിയാല്‍ സാങ്കേതിക റിപ്പോര്‍ട്ട് തള്ളിക്കളയണം. അതിനു ധൈര്യമുള്ളവരായി എത്ര ഭിഷഗ്വരന്മാര്‍ ഇന്നുണ്ട്? ഏതെങ്കിലും ഡോക്ടറന്മാര്‍ തങ്ങളുടെ ക്ലിനിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു സാങ്കേതിക റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
യന്ത്രങ്ങള്‍ക്ക് തലച്ചോര്‍ പണയം വച്ചവരാണു ഇന്നത്തെ ഡോക്ടറന്മാര്‍.
ഈ നാട്ടില്‍ മനുഷ്യനു ജീവിക്കണ്ടെ?
അതിനു പാരമ്പര്യത്തെ മുറുകെ പിടിക്കയല്ലാതെ വഴിയില്ല.
അറകളിലും ചാളകളിലും നാം അലക്ഷ്യമായി വലിച്ചെറിഞ്ഞ അറിവിന്റെ മുത്തുകള്‍ തേടിയെടുത്ത് മുന്നോട്ട് പോകേണ്ടി വരും. അതിനുള്ള ഒരു കാടൊരുക്കല്‍ മാത്രമാണു അക്ഷരക്കഷായം.
ഇത് അവസാന വാക്കൊന്നുമല്ല.
കാത് കുത്തിയവനു പിന്നാലെ കടുക്കനിട്ടവന്‍ വരുന്നുണ്ട്.
ശാസ്ത്രം അതിന്റെ സാത്വിക വഴിയിലൂടെ മുന്നേറട്ടെ. ആര്‍ക്കും എതിര്‍പ്പില്ല. മനുഷ്യന്റെ ജീവിതം സുഖകരമാക്കാനുള്ള ഏത് കണ്ടുപിടിത്തത്തിനും സ്വാഗതം. പക്ഷെ വണിക്കുകളുടെയും വ്യവസായികളുടേയും അടുക്കളപ്പുറത്ത് കിടന്നു കൊണ്ട് തത്ത്വമോതാന്‍ തുടങ്ങിയാല്‍ അതിനെ പൊളിച്ച് കാണിക്കേണ്ടി വരും.
അത് ബ്ലോഗ് വായിക്കുന്നവര്‍ക്കെല്ലാം പാഠമാകാന്‍ വേണ്ടിയല്ല ചെയ്യുന്നത്. ലേഖകന്‍ തന്നോട് തന്നെ പറഞ്ഞ് പഠിക്കുകയാണു.
ഇനി ഒരു പതനം ഉണ്ടാകാതിരിക്കാന്‍. ഒപ്പം സമാനഹൃദയര്‍ക്കും അതില്‍ പങ്കുചേരാം. അത്രേയുള്ളു.
മേമ്പൊടി
ഒരു മാപ്പിന്റെ സ്വരം ഈ പോസ്റ്റിന്റെ തലക്കെട്ടായിക്കൊടുത്തത് എന്തെങ്കിലും തെറ്റു ചെയ്തെന്നോ ആരോടെങ്കിലും മാപ്പു പറയണമെന്നോ വിചാരിച്ചല്ല. അതിന്റെ ആവശ്യം ഒന്നുമില്ല.
ശാസ്ത്രവാദികള്‍ക്ക് ഒരു ദിശാസൂചകമായി അതിരിക്കട്ടെ എന്ന് വിചാരിച്ച് കൊടുത്തതാണത്.
മനസിലാകുന്നെങ്കില്‍ മനസിലാകട്ടെ.
അടുത്തിട ആസ്ത്രേലിയന്‍ പാര്‍ലമന്റ് ചരിത്രത്തിന്റെ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്താവുന്ന ഒരു മാപ്പപേക്ഷ നടത്തി. ആസ്ത്രേലിയയുടെ സ്വന്തം സ്ഥലവാസികളോട്! 'ആദിവാസി'കളോട് എന്ന് പണ്ഡിതന്മാരുടെ ഭാഷ. (ഭൂമിയുടെയും സംസ്കൃതിയുടേയും യഥാര്‍ത്ഥ അവകാശികളെ എത്ര വേറിട്ടാണു പണ്ഡിതന്മാര്‍ കാണുന്നത്! വിദ്യാഭ്യാസം നേടിയതിന്റെ ഗുണമേ!!) ആസ്ത്രേലിയയിലെ വരുത്തന്മാര്‍ അവിടുത്തെ സഥലവാസികളോട് ഭംഗിയായി ക്ഷമപറഞ്ഞു. അവരുടെ ഭൂമി കയ്യേറിയതിനു. അവര്‍ക്ക് ആ വിവേകമുണ്ടായതിനു മാനവരാശി സ്തുതി പറയണം. സ്ഥലവാസികളിലെ ഒരു മൂത്തമ്മയെ കൊണ്ടുവന്ന് അവര്‍ സമസ്താപരാധവും ഏറ്റ് പറഞ്ഞ് മാപ്പപേക്ഷിച്ചു.
ഇന്നത്തെ ശാസ്ത്രലോകത്തിനും താമസിയാതെ ഈ ലോകത്തോട് അത്തരം ഒരു മാപ്പപേക്ഷിക്കല്‍ നടത്തേണ്ടി വരും.
ഈ ലോകത്തെ ശാസ്ത്രത്തിന്റെ പേരില്‍ അതിന്റെ ഡൈനാമിക്ക് സ്റ്റേജില്‍ നിന്ന് തള്ളിയിട്ടതിനു.
പ്രകൃതിയെ വ്യവസ്ഥയില്ലാതെ ചൂഷണം ചെയ്തതിനു.
അന്തരീക്ഷത്തിനു തുളയിട്ടതിനു.
മരുന്നിന്റെ പേരില്‍ മനുഷ്യനെ വിഷം തീറ്റിച്ചതിനു.
തദ്ദേശീയമായ അറിവുകളെ അട്ടിമറിച്ചതിനു.
വ്യവസായ മത്സരങ്ങള്‍ക്ക് കൂട്ടു നിന്നതിനു.
ആണവായുധങ്ങള്‍ ഉണ്ടാക്കിയതിനു.
ആഡംബരങ്ങളുടെ പേരില്‍ സംസ്കൃതി നഷ്ടപ്പെടുത്തിയതിനു....................
Wednesday, June 6, 2007
ഡോക്ടറന്മാരുടെ തലപ്പന്ത് കളി - പുതിയ ട്രെന്‍ഡ്

ആധുനിക വൈദ്യശാസ്ത്രം ഉപേക്ഷിച്ച രോഗികള്‍ ആയുര്‍വ്വേദത്തെ തേടി എത്തുന്നു എന്നതാണു പുതിയ ട്രെന്‍ഡ്. ഒരു രോഗം വന്നാല്‍ ആളുകള്‍ ആദ്യം സമീപിക്കുന്നത് അലോപ്പതിയെ ആയിരിക്കും. ആ ശാസ്ത്രശാഖ നൂതനവും പാരമ്പര്യ വൈദ്യത്തേക്കാള്‍ ഫലപ്രദവുമാണെന്ന് വിചാരിച്ചാണു അങ്ങനെ ചെയ്യുന്നത്.അഞ്ചോ എട്ടോ വര്‍ഷം പഠിച്ച ഒരു ഡോക്ടര്‍ തനിക്കുള്ള അറിവ് വച്ച് ചികിത്സ ആരംഭിക്കുന്നു. രോഗം ചിലപ്പോള്‍ മാറിയേക്കാം. മാറുന്നില്ലെങ്കില്‍ അയാള്‍ മറ്റൊരു ഡോക്ടര്‍ക്ക് അല്ലെങ്കില്‍ ആശുപത്രിക്ക് രോഗിയെ കൈമാറും. ഇതിനു റഫര്‍ ചെയ്യുക എന്നു പറയുന്നു.
യഥാര്‍ത്ഥത്തില്‍ ആ ഡോക്ടര്‍ക്ക് ആ രോഗിയെ കൊണ്ടുള്ള പ്രയോജനം തീര്‍ന്നു എന്നാണു അതിനര്‍ത്ഥം. ഭൂരിഭാഗം രോഗങ്ങളും ഭേദമാക്കാന്‍ പഠിപ്പൊന്നുമില്ലാത്ത പണ്ടത്തെ അമ്മമാര്‍ക്ക് നിസ്സാരമായി കഴിഞ്ഞിരുന്നു. ഇന്ന് ഇത്രയും പഠിപ്പുള്ള ഡോക്ടറന്മാര്‍ക്ക് അത് അതിലും എളുപ്പത്തില്‍ സാധിക്കേണ്ടതാണു? അതിനു കഴിയാതെ രോഗിയെ മറ്റൊരാള്‍ക്ക് കൈമാറുന്നതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡ എന്തെങ്കിലും ഉണ്ടാകുമോ?.
ചികിത്സ കഴിയുമ്പോള്‍ പലപ്പോഴും രോഗി സുഖമായി വീട്ടില്‍ പോകാറില്ല. ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കാനാണു പലര്‍ക്കും വിധി.
പ്രതിവര്‍ഷം ആയിരക്കണക്കിനു ഡോക്ടറന്മാരണു പഠിച്ചിറങ്ങുന്നത്.അവര്‍ക്കറിയാവുന്ന ഏക തൊഴില്‍ മരുന്ന് കുറിക്കുകയാണു. പഠിച്ചിറങ്ങുന്ന ഇത്രയേറെ ഡോക്ടറന്മാര്‍ക്ക് ജീവിക്കാന്‍ ആ തൊഴിലുവേണം. അതിനു രോഗികള്‍ ഉണ്ടായിരിക്കണം. രോഗികളുടെ രോഗം മാറാതെ നിലനില്‍ക്കണം. അതിനു വേണ്ടി അവര്‍ രോഗികളെ സൃഷ്ടിക്കുകയും കൈമാറുകയും ചെയ്തു കൊണ്ടിരിക്കും.
അങ്ങനെ ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടര്‍ക്ക് രോഗിയെ കൈമാറുന്നു. അയാള്‍ തന്നാലാവുന്നത് എല്ലാം ചെയ്തിട്ടും രോഗം മാറുന്നില്ല. എന്നു മാത്രമല്ല വര്‍ദ്ധിച്ചിട്ടുമുണ്ട്. നടന്നു വന്ന രോഗി ഇപ്പോള്‍ വീല്‍ ചെയറിലോ ICUലോ ആയിരിക്കും. എത്ര ഫലപ്രദമായ നൂതന ചികിത്സ!! അയാള്‍ വേണ്ടതെല്ലാം സമ്പാദിച്ച് കഴിഞ്ഞിട്ട് അടുത്ത ഡോക്ടര്‍ക്ക് കൊടുക്കും.
ഇങ്ങനെ ഫുട്ട്ബോളുകളിയില്‍ പന്ത് കൈമാറുന്ന പോലെ രോഗിയെ കൈമാറി, കൈമാറി അവസാനം ഒരു നിവര്‍ത്തിയുമില്ലാതെ വരുമ്പോള്‍ ആയുര്‍വ്വേദത്തിന്റെയോ ഹോമിയോപ്പതിയുടേയോ, സിദ്ധയുടേയോ ഗോള്‍പ്പോസ്റ്റിലേക്ക് നീട്ടിയൊരടി.
“ഇനി ഒന്നും ചെയ്യാനില്ല. വല്ല ആയുര്‍വ്വേദമോ മറ്റോ നോക്കിക്കൊള്ളു....."
ഇത്രയും കാലം പ്രതീക്ഷ നല്‍കിക്കൊണ്ട് ചികിത്സിച്ചത് അലോപ്പതിയാണെന്ന് അവര്‍ മറക്കുന്നു.
മരുന്ന് കൊണ്ടും ചികിത്സയുടെ വ്യഥ കൊണ്ടും രോഗിയും ബന്ധുക്കളും അവശരായിരിക്കുമ്പോഴാണു സുഖമായി മരിക്കാന്‍ ആയുര്‍വ്വേദം തേടിക്കൊള്ളാന്‍ പറയുന്നത്. പെയിന്‍ ആന്റ് പാലിയേറ്റീവ് ചികിത്സ! അതു പോലും നേരാംവണ്ണം കൊടുക്കാന്‍ ആധുനിക വൈദ്യത്തിനു കഴിവോ സന്മനസോ ഇല്ലെന്നറിയുമ്പോള്‍ കഷ്ടം തോന്നുന്നു.
ഇതിനൊരു മറുവശം ഉണ്ട്.
അലോപ്പതിക്കാര്‍ ഉപേക്ഷിച്ച ഇത്തരം ഒരു രോഗിയെ ആയുര്‍വ്വേദക്കോളെജിലൊക്കെ പോയി പഠിച്ച് വന്ന ഒരു വൈദ്യന്റെ അടുത്ത് കൊണ്ട് ചെല്ലുമ്പോള്‍, അങ്ങനെയുള്ള കേസുകള്‍ കണ്ട് പരിചയിച്ചിട്ടില്ലാത്ത അയാള്‍ ഒന്ന് പകയ്ക്കും. പക്ഷെ 'ഡോക്ടര്‍' എന്ന അഭിമാനം കാരണം അയാള്‍ക്ക് ഉപേക്ഷിക്കാനും വയ്യ. രോഗിക്കുണ്ടായിട്ടുള്ള ധാതു വൈഷമ്യങ്ങളും, ദോഷവൈഷമ്യങ്ങളും വ്യക്തമായി അറിയുവാന്‍ വേണ്ട അനുഭവമില്ലാത്തതു കൊണ്ട് യഥാര്‍ത്ഥ ചികിത്സ നിശ്ചയിക്കാനുമാവാതെ കുഴങ്ങുന്നു. അപ്പോഴാണു പാരമ്പര്യത്തിലെങ്ങോ കേട്ട ഏതെങ്കിലും ഒരു മരുന്നെടുത്ത് പൊട്ടന്‍ മാവിലെറിയുന്ന പോലെ കൊടുക്കുന്നതു. ഭാഗ്യം കൊണ്ട് രോഗി രക്ഷപ്പെട്ടൂ എന്നിരിക്കട്ടെ. പിന്നെ അത്തരം രോഗികള്‍ അവിടേക്ക് ഓടിച്ചെല്ലുകയായി. പത്രക്കാര്‍ അത് അത്ഭുതമായി ചിത്രീകരിച്ച് പബ്ലിസിറ്റി കൊടുക്കുകയും ചെയ്യും. എന്നാല്‍ അതെങ്ങനെ മാറി എന്ന് മരുന്ന് കൊടുത്ത വൈദ്യനു വിശദീകരിക്കാന്‍ ആവാതിരിക്കുമ്പോള്‍ ആ വൈദ്യശാസ്ത്രം തന്നെ അവഹേളിക്കപ്പെടുകയാണു.
'സിദ്ധി'യുടെയും, 'അത്ഭുത'ത്തിന്റേയും, 'പാരമ്പര്യ'ത്തിന്റേയും മറക്കുടകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതില്‍ അത്തരക്കാര്‍ക്ക് ലജ്ജയൊട്ടില്ലതാനും.
രണ്ടായാലും രോഗവും ചികിത്സയും വല്ലാത്ത ദുരിതമായി മാറിക്കഴിഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെ കുത്തഴിഞ്ഞ ഒരു രംഗമാണിന്നത്.
ലോറികളില്‍ സ്പീഡ് ഗവര്‍ണ്ണര്‍ വയ്ക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന സര്‍ക്കാറിനു എന്തു കൊണ്ട് ചികിത്സക്ക് ഒരു ഗവര്‍ണ്ണറെ വച്ച് കൂടാ?
ആതുരസേവനക്കാര്‍ക്ക് ഹാലിളകിയേക്കാം. എന്നാലും വരുംകാലങ്ങളില്‍ വോട്ട് ചെയ്യാന്‍ ആളുണ്ടാകണമെന്ന ഒരു വിചാരമെങ്കിലും ബാകിയുള്ളവര്‍ക്ക് വേണ്ടേ? അതുമില്ല!
ഗവണ്മെന്റിനു വളരെ നിസ്സാരമായി ചെയ്യാവുന്ന ഒരു കാര്യമെങ്കിലും ഉണ്ട്. വിവരസാങ്കേതികരംഗം ഇത്ര വികാസം പ്രാപിച്ച് നില്‍ക്കുന്ന ഈ കാലത്ത് വളരെ ഫലപ്രദമായി ചെയ്യാവുന്ന കാര്യം.
ഓരോ ഡോക്ടര്‍ക്കും ഓരോ id കൊടുക്കണം. അതിനെ ഒരു കേന്ദ്രീകൃത നിരീക്ഷണ ഏജന്‍സിയുമായി ബന്ധപ്പെടുത്തുക. ആശുപത്രികളും, ഫാര്‍മസികളും, മെഡിക്കല്‍ സ്റ്റോറുകളും, ലാബറട്ടറികളും, സ്കാനിംഗ് കേന്ദ്രങ്ങളും ആ ഏജന്‍സിയിലേക്ക് ലിങ്ക് ചെയ്തിരിക്കണം. ഒരു മരുന്ന് കുറിപ്പടി എഴുതുമ്പോള്‍, ഒരു മെഡിക്കല്‍ മാനേജുമന്റ് നിശ്ചയിക്കുമ്പോള്‍ അത് ആ കേന്ദ്രത്തിലേക്ക് സ്വയം റിപ്പോര്‍ട്ട് ചെയ്യപ്പെടണം. അതിനു കമ്പ്യൂട്ടറിനേയും വിവര സാങ്കേതിക വിദ്യയേയും ആശ്രയിക്കാം. അതിനും വേണ്ടേ 'ഇറോട്ടിസ'ത്തിനു പുറമേ എന്തെങ്കിലും ഉപയോഗം? ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു രോഗിയുടെ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിച്ച് പാകപ്പിഴകള്‍ വരുന്നുണ്ടോ എന്ന് നോക്കാനാകും. എന്ത് മരുന്നു കൊടുത്തു. ആ സന്ദര്‍ഭത്തില്‍ ആ മരുന്ന് ആവശ്യമുണ്ടായിരുന്നോ? മരുന്നെഴുതിയെങ്കിലും അത് കൊടുത്തിട്ടുണ്ടോ? അങ്ങനെ പലതും.
അത്ഭുതപ്പെടെണ്ടാ! വലിയ വലിയ ആശുപത്രികളില്‍ അങ്ങനെ ചില പരിപാടികള്‍ ഉണ്ട്. മരുന്നെഴുതും. വാങ്ങിപ്പിക്കും. വലിയ വിലകൂടിയ മരുന്നുകള്‍. പക്ഷെ ഉപയോഗിക്കില്ല. അതവര്‍ വീണ്ടും വില്‍ക്കും. ചിലപ്പോള്‍ ഒരു വയല്‍ മരുന്ന് കൊണ്ട് ലക്ഷങ്ങള്‍ വരെ ഉണ്ടാക്കാം.
അതു പോലെയാണു അത്യാസന്ന ഓര്‍ത്തോപീഡിക്ക് സര്‍ജ്ജറികളില്‍ ചില റോഡുകളും മറ്റും ഘടിപ്പിക്കുന്നത്. മരണം ഉറപ്പായിക്കഴിഞ്ഞ രോഗിക്ക് വേണ്ടി അതൊക്കെ ഉപയോഗിച്ചു എന്ന് രേഖപ്പെടുത്തിയിട്ട് ഉപയോഗിക്കാതിരിക്കും. മരിച്ച് കഴിഞ്ഞാല്‍ ആരാണതൊക്കെ ശ്രദ്ധിക്കുക?
മദ്ധ്യതിരുവിതാംകൂറിലെ ഒരാശുപത്രിയില്‍ ഇത് സ്ഥിരമായി അരങ്ങേറുന്നുണ്ടെന്ന് മനസ്സിലാക്കിയ ഒരാള്‍ അവിടെ ചികിത്സയില്‍ ഇരുന്ന തന്റെ ബന്ധുവിനു അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് സംശയിച്ചു. രോഗി മരിച്ച് കഴിഞ്ഞപ്പോള്‍ നേരെ സര്‍ജ്ജനെ പോയിക്കണ്ടു. പതിവ് മുതലക്കണ്ണീരിനും പതം പറച്ചിലിനും ശേഷം ഡോക്ടര്‍ വിടവാങ്ങാന്‍ തുടങ്ങിയപ്പോള്‍ വന്നയാള്‍ പറഞ്ഞു:
"ഡോക്ടര്‍ ഒരു കാര്യം പറഞ്ഞോട്ടെ? ശവം ദഹിപ്പിച്ച് കഴിയുമ്പോള്‍ മാറ്റിയ കമ്പി രണ്ടും കണ്ടില്ലെങ്കില്‍ ഞാന്‍ ഇങ്ങു വരും. അതിന്റെ കാശ് ഇങ്ങ് തന്നേക്കണം"
പെയ്മെന്റിനു പോയ ബില്ല് പെട്ടെന്ന് തിരികെ വിളിക്കപ്പെടുകയും ബില്‍ തുകയില്‍ നിന്ന് 43000 രൂപാ കുറയുകയും ചെയ്തു.
ഈ സംവിധാനം നിലവില്‍ വന്നാല്‍ രോഗികള്‍ക്ക് ഇതു പോലുള്ള ധന നഷ്ടം ഇല്ലാതാകും. എന്ന് മാത്രമല്ല അനാവശ്യമായി മരുന്ന് കഴിക്കുന്നതും ടെസ്റ്റുകള്‍ക്ക് വിധേയമാകുന്നതും ഒഴിവാക്കം. അത് വഴി ആയുര്‍ദൈര്‍ഘ്യം കൂടും.
പക്ഷെ ഈ സംവിധാനത്തോട് എതിര്‍പ്പ് ശക്തമായിരിക്കും. അത് സ്വാഭാവികം. കാരണം നിരിക്ഷിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. വിശേഷിച്ചും ഡോക്ടറന്മാരേപ്പോലെ ഉദ്ധൃത 'ഈഗോ'യുള്ള കൂട്ടര്‍.
അവര്‍ പലതരത്തിലുള്ള പ്രസ്താവനകളുമായി രംഗത്തെത്തും. അതൊക്കെ അവഗണിക്കണം. രാഷ്ടീയ കക്ഷികള്‍ പിന്തുണക്കരുത്. ജനം ജീവിച്ചു പോട്ടെന്നേ. എന്നാലല്ലെ രാഷ്ട്രീയമുള്ളു.
ഡോക്ടറന്മാരൊന്നും സമരത്തിനു പോവൂല്ല. ആര്‍.ടി.ഒ, രജിസ്റ്റ്രേഷന്‍, സെയില്‍ റ്റാക്സ് തുടങ്ങിയ വരായ്ക ഉള്ള വകുപ്പില്‍ സമരം ചെയ്യുന്നതും അവധി എടുക്കുന്നതും ഉദ്ദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യമുള്ള വിഷയമല്ല.
മരുന്ന് കുറിക്കാനല്ലാതെ മറ്റൊരു പണിയും അറിയാത്ത ഡോക്ടറന്മാരുടെ കാര്യവും വ്യത്യസ്ഥമല്ല. സമരം ചെയ്താല്‍ വരുമാനം കുറയും.
അതിനേക്കാള്‍ വലിയൊരു ആപത്ത് ഉണ്ട്. ആശുപത്രികള്‍ അടച്ച് പൂട്ടിയിട്ടാല്‍ ജനം മറ്റ് വഴി തേടും. അത് സ്വയം ചികിത്സയൊ മന്ത്രവാദമോ വരെ ആകാം. ചികിത്സാ സൗകര്യമില്ലെങ്കില്‍ ജീവിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ശരീരം തന്നെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് കൊടുക്കാന്‍ തുടങ്ങും. ചികിത്സിക്കാതെ രോഗങ്ങള്‍ മാറുമെന്ന് അറിഞ്ഞാല്‍ ജനം പിന്നെ ഡോക്ടറന്മാരുടെ അടുത്ത് പോകുമോ?. അത് അവരുടെ തൊഴിലിനെ ബാധിക്കും. അതിനു ഒരു തൊഴിലാളിയും അനുവദിക്കില്ല.
മുമ്പൊരിക്കല്‍ ബ്രിട്ടനിലെ ഡോക്ടറന്മാര്‍ രണ്ടാഴ്ച പണി മുടക്കി. ആരോഗ്യരംഗം സ്തംഭിച്ചു. ആശങ്കാകുലരായ ശാസ്ത്രവാദികള്‍ ഒരു സര്‍വ്വേ നടത്തി. ഡോക്ടര്‍ പിണങ്ങിയാല്‍ അതു മനുഷ്യന്റെ ആയുസ്സിനെ എങ്ങനെ ബാധിക്കും?
സര്‍വ്വേയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു.
ആശുപത്രികള്‍ അടച്ചിട്ടപ്പോള്‍ മരണ നിരക്ക് കുറയുന്നു. ഉടനെ ഡോക്ടറന്മാര്‍ സമരം നിര്‍ത്തുകയും ചെയ്തു. അതില്‍ കവിഞ്ഞൊന്നും ഇവിടെയും സംഭവിക്കില്ല.
തീരെ നിവര്‍ത്തിയില്ലെങ്കില്‍ ഇടയ്കൊക്കെ ജനം ചെയ്യുന്നതുമാകാം. നല്ല അടി കൊടുക്കുക. അടിയോളം നന്നല്ല ഒരു ഉത്തരവും!
പിന്നെ ഉന്നയിക്കാവുന്ന ഒരു ഉടക്കുണ്ട്. സാമ്പത്തിക ഭാരം! ഉറുമ്പിനു അരി ഭാരം. ആനയ്കു തടി ഭാരം. പക്ഷെ ആനക്ക് അരി ഭാരമാകുമോ?
കോടികള്‍ മുടക്കി ആശുപത്രി പണിയാമെങ്കില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ സംഘടിപ്പിക്കാനുള്ള ചെലവ് ഒരു ഭാരമാകുമോ?
ടെലിഫോണ്‍ ബൂത്ത് തുടങ്ങുന്നവനുപോലും പലവിധ നിബന്ധനകള്‍ ഉണ്ട്. അവര്‍ അതൊക്കെ അനുസരിക്കുന്നുമുണ്ട്. അപ്പോള്‍ ആശുപത്രികള്‍ക്കും, ഡോക്ടറന്മാര്‍ക്കും, മെഡിക്കല്‍ സ്റ്റോറുകള്‍ക്കും, ലാബുകള്‍ക്കും അതു പോലെ ചില നിബന്ധനകള്‍ നിര്‍ബ്ബന്ധമാക്കുന്നതില്‍ ഒരു അന്യായവും പറയാനില്ല.
ഇതിന്റെ പ്രശ്നം അതൊന്നുമല്ല.
പലരും ഗവണ്മെന്റില്‍ കൊടുക്കുന്ന കണക്കുകള്‍ കള്ളമാണു. അതു പുറത്ത് വരും. വന്നാല്‍ നികുതി കൊടുക്കണം. പല മാന്യപൗരന്മാരും അതിനൊന്നും തയ്യാറല്ല.
ഈ സംവിധാനം വന്നാല്‍ കടക്കെണിയില്‍ പെട്ട് ഉഴലുന്ന സര്‍ക്കാരിനു ഒരു ഗുണം ലഭിക്കും. നികുതിയിനത്തില്‍ ഗവണ്മെന്റിനു കോടികളുടെ അധിക വരുമാനം കിട്ടും.
പൗരന്റെ ആയുസ്സിനു ദൈര്‍ഘ്യവും സര്‍ക്കാറിനു പണവും കിട്ടുന്ന ഈ കഷായം ഇത്തിരി ഏറെ കൈപ്പുള്ളതാണെങ്കിലും ബലമായി കുടിപ്പിക്കണം.
മരുന്ന് സേവിപ്പിക്കേണ്ട വിധം
രോഗിക്ക് ബലമായി കൊടുക്കേണ്ട ഒരു മരുന്നാണിത്. ഇപ്പോള്‍ കൊടുത്താല്‍ രോഗിയും നാട്ടുകാരും രക്ഷപ്പേട്ടേക്കും. ചികിത്സ ഒരു ജൂബ്ബ ഇട്ട വൈദ്യനേക്കൊണ്ട് വേണം ചെയ്യിക്കാന്‍. നല്ല കരുത്തരായ പരിചാരകര്‍ വൈദ്യന്റെ കൂടെ കാണണം. പരദേശിയായ ഒരു മീശക്കാരന്‍ നിര്‍ബ്ബന്ധമായും ഒപ്പം നില്‍ക്കണം. ബാക്കി മൂന്ന് പേരെ തെരെഞ്ഞെടുക്കുമ്പോള്‍ മീശയില്ലാത്ത ഒരാളും കോട്ടിട്ട ഒരാളും ഉണ്ടായിരിക്കുന്നത് നന്ന്. പിന്നത്തെ ഒരാള്‍ എന്തും അന്വേഷിച്ച് കണ്ട് പിടിക്കാന്‍ കഴിവുള്ള ഒരു ക്രിസ്ത്യാനിയുമായിരിക്കണം. മരുന്ന് മാത്രനോക്കി വൈദ്യന്‍ തന്നെ രോഗിയുടെ വായിലൊഴിച്ച് കൊടുക്കണം. വാതുറക്കാന്‍ വിസമ്മതിച്ചാല്‍ ഒരു JCB കൊണ്ട് വായ പിളര്‍ന്ന് ഒഴിക്കുകയാണു വേണ്ടത്. ആ സമയം വൈദ്യന്റെ കുടുംബത്തിലെ സ്ത്രീകള്‍ അവിടെപ്പോയി നില്‍ക്കരുത്. മരുന്ന് ഇറങ്ങുമ്പോള്‍ രോഗി പരാക്രമം കാണിക്കുകയും അസഭ്യം പറയുകയും മുണ്ട് വലിച്ചഴിക്കുകയും ചെയ്യാനിടയുണ്ട്. അതു സ്ത്രീകള്‍ക്ക് കുറച്ചിലാകും. പരവേശം കാണിക്കുന്ന രോഗിയുടെ നില കാണുമ്പോള്‍ പഴയ ചില വൈദ്യന്മാര്‍ ചികിത്സാരീതിയില്‍ തെറ്റ് കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചെന്നിരിക്കും. വൈദ്യന്‍ അതൊന്നും ശ്രദ്ധിക്കണ്ടാ. പരിചാരകരെ പഴി ചാരുകയും വൈദ്യനെത്തന്നെ വട്ടപ്പേരിട്ട് വിളിക്കുകയും ചെയ്താലും സംയമനം വെടിയരുത്. അവര്‍ യാതൊരു കാരണവശാലും ഉപദ്രവകാരികളല്ല. എന്തെങ്കിലും കൊടുത്താല്‍ മതി. അടങ്ങിക്കോളും. എന്നാ തുടങ്ങ്വാ...ല്ലേ?
Subscribe to:
Posts (Atom)