Monday, June 7, 2010

എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?

പകർച്ചപ്പനികൾ മാർക്കറ്റു ചെയ്യപ്പെട്ട് തുടങ്ങിയിട്ട് പത്തു കൊല്ലത്തിലധികമായിട്ടില്ല. ലോകം ഒരു കമ്പോളമായപ്പോൾ പനി ചരക്കായി. ഈ ചരക്കിന്റെ പ്രചാരണം ഏറ്റെടുത്തത് മാദ്ധ്യമങ്ങളാണു. എന്നാൽ മാലോകർ മനസിലാക്കാതെ അത് ചെയ്യാൻ ഈ മണ്ടക്കുണാപ്പന്മാർക്ക് പലപ്പോഴും കഴിയാറില്ല. വലിയ മത്സരമുള്ള രംഗമാണ് മാദ്ധ്യമരംഗം. ഓരോ വാർത്തയും വിലയേറിയതാണു. ഒരു വാർത്ത വീണു കിട്ടിയാൽ മറ്റേ കൃമി അറിയാതെ വേണം അത് പൊതുജനങ്ങൾക്കെത്തിക്കേണ്ടത്. എന്നാൽ പനിക്കച്ചവടത്തിൽ അങ്ങനെയല്ല കാണുന്നത്. ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഒരേ ദിവസം ഒരേ പോലെത്തെ പനിവാർത്തകൾ പുറത്ത് വിടും. ഈ തമാശ അവർ ശ്രദ്ധിക്കുന്നില്ലെങ്കിലും ദിവസം നാലഞ്ച് ചാനലും ഒന്ന് രണ്ട് പത്രങ്ങളും നക്കിത്തോർത്തുന്ന മലയാളി അത് മനസിലാക്കും. ‘ദാ, പനി വരുന്നു, ഇന്നയിന്ന സ്ഥലങ്ങളിൽ അത് ആഞ്ഞടിക്കും, അതിനുള്ള ചികിത്സകളും ടെസ്റ്റുകളും ഇന്നതാണു‘ എന്നൊക്കെ അറിയിച്ചു കൊണ്ട് ഒരേ ദിവസം പല മാദ്ധ്യമങ്ങളീൽ നിന്ന് വാർത്ത വരുമ്പോൾ ഇവരൊക്കെ പഠിച്ച പള്ളിക്കുടത്തിൽ നിന്നും പഠിച്ചുവന്ന മലയാളി എന്ത് വിചാരിക്കണം? ചുമ്മാതെയാണോ ചിലരൊക്കെ മാദ്ധ്യമക്കാരെ പിതൃശൂന്യർ എന്ന് വിളിച്ച് പോകുന്നത്?

പനിയുണ്ടാകുന്നതാണോ ഉണ്ടാക്കുന്നതാണോ എന്നതൊക്കെ അവിടെ നിക്കട്ടെ. ഈ പനി അത്ര കാര്യമുള്ളതാണോ? അതോ വെറും ബഡായിയാണോ? അക്കാര്യത്തിലുള്ള ഒരു ടേബിൾ ടെസ്റ്റാണിവിടെ പറയുന്നത്. അവിടെയും പത്രക്കാർ/മാദ്ധ്യമ കുണാപ്പന്മാരെ പന്നിയാക്കാവുന്നതാണു. ഗിനിപ്പന്നി എന്ന് പറഞ്ഞാൽ അവറ്റകൾക്ക് പിടിച്ചില്ലെങ്കിലോ?

പത്തു വർഷമായല്ലോ പനിയൊരു ചരക്കായിട്ട്. അത് വിറ്റ് കിട്ടുന്നവന്റെ ഏഴു തലമുറയുടെ കാര്യം പോക്കാണു. അത് പോകട്ടെ. ഈ പത്ത് വർഷത്തിനുള്ളിൽ ഏതെങ്കിലും പത്രക്കാരൻ ഈ പനി വന്ന് ചത്തിട്ടുണ്ടോ? (മരിക്കുക, നിര്യാതനാവുക, ചരമഗതി പ്രാപിക്കുക, ഇഹലോകവാസം വെടിയുക തുടങ്ങിയ പ്രയോഗങ്ങൾ മനുഷ്യർക്കുള്ളതാണു). എന്റെ അറിവിൽ അങ്ങനെയാരും ചത്ത് കെട്ട് പോയിട്ടില്ല. (ദൈവം ദുഷ്ടന്മാർക്ക് ആയുസ്സ് കൊടുക്കും). ജർണലിസ്റ്റ് യൂണിയൻ അനുശോചനം നടത്തുകയോ പ്രസ് ക്ലബ്ബിൽ ഫോട്ടോ വയ്ക്കുകയോ ചെയ്തതായും കേട്ടിട്ടില്ല. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് എന്താണു? അതി ഭീകരമെന്നും വന്നാൽ കൊണ്ടേ പോകൂ എന്നും പറയുന്ന പനി അതിന്റെ വാർത്ത നിർമ്മിക്കുന്ന ജന്തുക്കളേ ഒന്നും ഇന്നു വരെ കൊണ്ടുപോയിട്ടില്ല. എന്താണതിന്റെ ഗുട്ടൻസ്?

നമ്മുടെ തടിയിൽ തട്ടുന്ന ഒരു കാര്യമാണെങ്കിൽ നാമെല്ലാം സൂക്ഷിക്കും. പൊതുവിൽ നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണത്. പത്രക്കാരനാണെങ്കിലും വ്യത്യാസമൊന്നുമില്ല. കാരണം ഈ ശരീരം ചീഞ്ഞു കെട്ടുപോയാൽ വേറൊന്നു ഇതുപോലെ കിട്ടില്ല. പുനർജ്ജന്മത്തിൽ വിശ്വസിച്ചാലും ഈ ശരീരം തന്നെ വീണ്ടും കിട്ടിയെന്ന് വരില്ല. അപ്പോൾ സ്വാഭാവികമായും നാം ചെയ്യുന്നതെന്തായിരിക്കും? ഏതുവിധേനയും ഈ തടി രക്ഷിക്കാൻ നോക്കും. പനിയാണ് ശത്രുവെങ്കിൽ അതിനെ അതിർത്തി കടക്കാതെ ശരീരം കാക്കും. അതിന്റെ ഭാഗമാണു മുൻ‌കരുതലുകൾ!

മൂന്നാറിൽ പോകുമ്പോൾ നാമൊരു സ്വറ്ററെടുത്ത് വക്കും. എന്തിനാ? ശീതം അധികമുണ്ടെങ്കിൽ ബോഡിയിൽ തട്ടരുത്. ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കും. എന്തിനാ? താഴെ വീണാലും തല പൊട്ടാതെ നോക്കണമല്ലോ. മുറിവുണ്ടായാൽ ടി.ടി എടുക്കും. ഓരോരോ മുന്നറിവുകൾ കിട്ടുമ്പോൾ അതിനനുസരിച്ചുള്ള മുൻ‌കരുതലുകൾ നാം എടുക്കാറുണ്ട്. ഇവിടെയാണു ആ ചോദ്യം ഉദിക്കുന്നത്. പകർച്ചപ്പനിയേപ്പറ്റി സംഭ്രമിപ്പിക്കുന്ന വിവരം കിട്ടുന്ന മാദ്ധ്യമക്കാർ അതിന്റെ വാക്സിൻ എടുക്കാറുണ്ടോ? പനി ഗുരുതരമാണെങ്കിൽ അവർ അങ്ങനെ ചെയ്യേണ്ടതല്ലെ? ജോലി സ്ഥലത്തെ സുരക്ഷിതത്ത്വക്കുറിച്ച് വളരെയധികം ഇടപെടലുകൾ ഉള്ള കാലമാണ്. പനിയൊക്കെ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ അത് പകരാനിടയുണ്ട്. എന്നിട്ടും എത്ര മാദ്ധ്യമമാനേജുമെന്റുകൾ പകർച്ചപ്പനി റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറന്മാർക്ക് ഈ കുത്തിവയ്പ് എടുപ്പിച്ചിട്ടുണ്ട്? അങ്ങനെയൊന്നും ചെയ്തതായി നമ്മൾ അറിഞ്ഞിട്ടില്ല. എന്തേ പകർച്ചപ്പനി മാദ്ധ്യമങ്ങൾക്ക് ബാധകമല്ലേ?

ഇനി നമുക്ക് കാര്യത്തിലേക്ക് പ്രവേശിക്കാം. ഈ തെളിവുകൾ വച്ചു നോക്കുമ്പോൾ പനിവാർത്തകൾ അത്ര കാര്യമുള്ളതാണോ എന്ന് സംശയിക്കനം? സംഗതി ഗൌരവമുള്ളതായിരുന്നെങ്കിൽ മാദ്ധ്യമത്തിലുള്ളവർ തന്നെ ആദ്യം പേടിക്കും. മുൻ‌ കരുതൽ എടുക്കും. കാരണം ഡോക്ടറന്മാരും നഴ്സുമാരും അറിയുന്നതിനു മുൻപ് പനിയേ അറിയുന്നവരാണു പത്രക്കാർ.

പക്ഷെ ഇവിടെ അതൊന്നും സംഭവിക്കുന്നില്ല. അപ്പോൾ ഈ വാർത്തകളുടെ ഉറവിടം എവിടെയാണു?പത്രത്തിൽ ഫൈനാൻസ് മാനേജർ എന്നൊരുത്തനുണ്ട്. അവന്റെ മേശക്കീഴിൽ നിന്നാണു ഇത്തരം വാർത്തകൾ പൊട്ടിപ്പുറപ്പെടുന്നത്. അവിടെയാണ് ഇതിന്റെ കച്ചവടം നടക്കുന്നത്.
സംഭ്രമജനകമായ പനി വാർത്തകൾ പുറത്ത് വിടുന്നതിനു മരുന്ന് കമ്പനികൾ കാശ് കൊടുക്കും. ബിസിനസ്സ് കൂട്ടാൻ മലബാർ ഗോൾഡും കല്യാൺ സിൽക്ക്സുമൊക്കെ പരസ്യം ചെയ്യുന്ന പോലെ. അവരൊക്കെ നല്ല പക്കാ ബിസിനസ്സുകാർ ആയത് കൊണ്ട് ‘ഇതാണു ചരക്ക്, വരു, വാങ്ങു‘ എന്ന് പറയും. വിജയ് മല്യ ആണെങ്കിലും അതാണു ചെയ്യുന്നത്. സർക്കാർ സമ്മതിക്കാത്തത് കൊണ്ടാണു വൈകിട്ടെന്താ പരിപാടി എന്നും “ദാ ഈ ഷോഡാ” കുടി എന്നൊക്കെ പറയുന്ന ചിറ്റിക്കളി വേണ്ടി വരുന്നത്.

എന്നാൽ മരുന്ന് കമ്പനിക്കാരും മാദ്ധ്യമക്കാരും തനി നെറികേടേ കാണിക്കു. അക്കാര്യത്തിൽ അവർക്ക് നിർബ്ബന്ധമുണ്ട്. പിതൃസംബന്ധമായ കുഴപ്പം കൊണ്ടായിരിക്കാം അവർ അങ്ങനെയൊക്കെ ചെയ്യുന്നത്. കാശുമേടിച്ച് വാർത്തയിടുന്നതിൽ മാദ്ധ്യമങ്ങൾക്ക് ഒരു ഉളുപ്പുമില്ല. ഒരു ദേശത്തെ ജനങ്ങൾ മുഴുവൻ വാർത്ത കണ്ട് പരിഭ്രമിച്ചാലും പത്രക്കാർക്ക് ഒരു മൈ.... മൈൻ‌ഡുമില്ല. പകർച്ചപ്പനിയുടെ പേരിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തയിടുന്നതിനു നിശ്ചയമായും പ്രതിഫലം ഉണ്ട്. അതിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ പുറത്തായിക്കഴിഞ്ഞു.

പകർച്ചപ്പനിയെ ഒരു പേടിപ്പിക്കുന്ന സാംക്രമിക രോഗമായി ലോകമെമ്പാടും ചിത്രീകരിക്കുന്നതിനു WHO യുടെ ഉപദേഷ്ടാക്കൾ മരുന്ന് കമ്പനികളിൽ നിന്ന് കോഴ വാങ്ങി എന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്യുന്നു. BMJ അത് പുറത്ത് കൊണ്ടുവന്നപ്പോൾ കോഴയെപ്പറ്റി പരാമർശിക്കതെ പകർച്ചപ്പനി ഒരു സാംക്രമിക രോഗമാണെന്ന് പറഞ്ഞൊഴിയുക മാത്രമാണു ലോകാരോഗ്യസംഘടന ചെയ്തത്. ബലേ ഭേഷ്. അവർ പറഞ്ഞത് നമ്മൾ വിശ്വസിച്ചിരിക്കുന്നു. പകർച്ചപ്പനി ഒരു സാംക്രമിക രോഗമാണു. കോഴ വാങ്ങിയിട്ട് ഉളിപ്പില്ലാതെ നടക്കുന്നവനെ കണ്ട് കിടക്കുന്ന നാടാണ് ഇന്ത്യ. അത്തരം ആയിരക്കണക്കിനു ആളുകളെ നമുക്കറിയാം. ചിലരൊക്കെ ഭരണത്തിന്റെ ഉന്നത ശ്രേണികൾ വരെ എത്തിയവരാണു. അവരേയൊക്കെ കണ്ടിരിക്കുന്ന നമ്മളോടാ ലോകാരോഗ്യ സംഘടനയുടെ കളി.

ലോകാരോഗ്യ സംഘടന പോലെ ഒരു കടലാസുപുലിക്ക് കാശു കിട്ടുമെങ്കിൽ തനി സിംഗങ്ങളായ മാദ്ധ്യമങ്ങൾക്ക് എന്ത് കിട്ടിക്കാണും? അങ്ങനെ കിട്ടി എന്നതിന്റെ തെളിവല്ലെ WHO കോഴ വാങ്ങിയ വാർത്ത നമ്മുടെ അച്ചടി മാദ്ധ്യമങ്ങൾ ഒരു കോളം അഞ്ചു സെന്റീമീറ്ററായിപ്പോലും അച്ചടിക്കാതെ വിട്ടുകളഞ്ഞത്? ചാനലുകൾ അലക്ഷ്യമായിപ്പോലും പരാമർശിക്കാതെ അവഗണിച്ചത്. കരുണാകരൻ മൂത്രമൊഴിക്കാൻ പോകുന്നത് പോലും വാർത്തയാക്കുന്ന മാദ്ധ്യമങ്ങളാണു നമ്മുടേതെന്ന് ഓർക്കണം. അപ്പോഴാണു ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു വാർത്ത മുക്കിക്കളഞ്ഞത്.

നമ്മുടെ മാദ്ധ്യമങ്ങളിൽ പരാമർശിക്കപ്പെടാതെ പോയ ആ വാർത്ത യൂറോപ്പിൽ വലിയ ചർച്ചയായി. കോഴ വാങ്ങി എന്നത് മാത്രമല്ല അതിലെ വിഷയം. പകർച്ചപ്പനിയുടെ ഭീദിദമായ ചിത്രീകരണം ജനങ്ങളെ പരിഭ്രാന്തരാക്കുന്നെന്നും അനാവശ്യമായി മരുന്നുകൾ വാങ്ങിക്കൂട്ടാൻ അത് പ്രേരിപ്പിക്കുന്നു എന്നും അവർ പറഞ്ഞു. അതിനു കാരണക്കാർ WHO ആണെന്ന് അവർ കുറ്റപ്പെടുത്തി. വാഷിങ്ങ്ടൺ പോസ്റ്റ് യാതൊരു പൂഴ്ത്തലുമില്ലാതെ അതെല്ലാം അമേരിക്കയെ അറിയിക്കുകയും ചെയ്തു. ഇങ്ങനെയിരിക്കുമ്പോഴാണു നമ്മുടെ മാദ്ധ്യമങ്ങൾ പകർച്ചപ്പനിയെ ഒരു വലിയ സംഭവമാക്കി അവതരിപ്പിക്കുന്നത്. അതാണു സാക്ഷാൽ ജന്മഗുണം. കാശ് കൊടുത്ത് മാദ്ധ്യമങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നവനെക്കൊണ്ട് പിതൃർമഹത്ത്വം പറയിപ്പിക്കാതെ ഇവർ അടങ്ങുമെന്ന് തോന്നുന്നില്ല.

5 comments:

അശോക് കർത്താ said...

എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?

manojmaani.com said...

Nannai paranju sir...appa kashanangalkkai sammohathay otti kodukkunna yudasukalai maariyirikkunnu pathrakkar.

ജിവി/JiVi said...

tracking

ഷൈജൻ കാക്കര said...

ചിക്കുൺഗുനിയയും മാധ്യമങ്ങൾ കൊണ്ടുവന്നതാ!

പറഞ്ഞിട്ട്‌ എന്ത്‌ കാര്യം രണ്ട് വർഷം മുൻപ്‌ ചിക്കുൺഗുനിയ വന്നവർക്ക്‌ ഇപ്പോഴും കൈകാലുകൾക്ക്‌ വേദനയുണ്ട്.

മാധ്യമങ്ങളുടെ കൂടെ വി.എസ്സിന്റെ ഡ്രൈവറും കൂടി എന്നതാണ്‌ ഈ വർഷത്തെ ഹൈലൈറ്റ്‌!

മാധ്യമങ്ങളുടെ മേൽ കുതിരകയറിയതുകൊണ്ട് കേരളത്തിലെ പകർച്ചപനികൾ ഇല്ലാതാവുകയുമില്ല!

mirchy.sandwich said...

കഷ്ടം കഷായക്കാരാ..! എന്തിനും ഏതിനും മാധ്യമങ്ങളുടെ മേല്‍ പാഞ്ഞു കയറുക എന്നതാണല്ലോ അല്ലേ ഇപ്പഴത്തെ ഒരു ഇടതുപക്ഷ സ്വയം പ്രഖ്യാപിത ബുദ്ധിജീവി സ്റ്റൈല്‍. പനി പിടിച്ച് പത്രക്കാര്‍ ചാവാത്തതുകൊണ്ട് പനി ഇല്ല എന്നൊക്കെ ഹ്റ്റാഹ സിനിമയിലെ വളിപ്പുകോമഡി പോലെ അടിച്ചു വിടും മുന്‍പ് കുറച്ച് കോണ്ടാക്ടുകളോടെങ്കിലും വിളിച്ചു ചോദിക്കാമായിരുന്നു. മാധ്യമങ്ങളിലെ ഫിനാന്‍സ് ഓഫീസര്‍മാരാണത്രെ പനിപ്പേടി പരത്തുന്നത്. എന്തൊരു മഹത്തായ കണ്ടു പിടുത്തം. കഴിഞ്ഞകൊല്ലം പനി വരാത്ത ( ചുമ്മ പനിയല്ല ചിക്കനും മട്ടനും ഒക്കെത്തന്നെ) ഒരു വീടുപോലും ഞങ്ങളുടെ പഞ്ചായത്തില്‍ ഇല്ല. ഈ വര്‍ഷം ഇതാ സംഭവം ചൂട് പിടിച്ചു തുടങ്ങി. പത്രകാര്‍ പത്രക്കെട്ടില്‍ പനി പടര്‍ത്തുന്ന അണുക്കളെയും കയറ്റി അയക്കുന്നുണ്ടാവുമോ ഇനി കണ്ടെത്തല്‍. സഹതാപം സഖാവേ. നമ്മള്‍ ഭരിക്കുമ്പം പകര്‍ച്ച പനിയോ..? ഉണ്ടെങ്കില്‍തന്നെ വല്ല ജലദോഷം എന്നല്ലേ പറയാവൂ അല്ലേ..? പട്ടിണി കൊണ്ടു മരിച്ചാലും പോഷകാഹാര കുറവാണ് മരണകാരണം എന്നല്ലേ പാര്‍ട്ടി രീതി.