ആയുർവ്വേദത്തിനു ഇതര മെഡിക്കൽ ശാഖകളെ
അപേക്ഷിച്ച് രോഗം ഭേദമാക്കാനുള്ള കഴിവ് എത്രമാത്രമുണ്ട്? മോഡേൺ മെഡിസിൻ
ഇല്ലെങ്കിൽ മനുഷ്യൻ രോഗം വന്നു മരിച്ചു പോകില്ലെ?
ഒരല്പം മുൻപ് ദുബായിൽ നിന്നു ഒരു സ്നേഹിതൻ ഫോണിലൂടെ ചോദിച്ച സംശയമാണു.
50നൂറ്റാണ്ടുകളായി
വലിയ കൂട്ടിച്ചേർക്കലോ ഇളക്കിമാറ്റലോ ഇല്ലാതിരിക്കുന്ന ഒരു വൈദ്യശാഖയാണു
ആയുർവ്വേദം. അതിന്റെ അടിസ്ഥാനമായ ത്രിദോഷ സിദ്ധാന്തത്തിനു ഒരു പരിഷ്കാരവും
വന്നിട്ടില്ല. എന്നിട്ടും അതിലെ മരുന്നുകളുപയോഗിച്ച് ചികിത്സിക്കാനും ഫലം
നേടാനും കഴിയുന്നുണ്ട്. അനുഭവം കൊണ്ട് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ
നമുക്കെന്തോ തകരാറുണ്ടെന്നു വിശ്വസിക്കണം.
300 കൊല്ലത്തിലധികം
പഴക്കമില്ലാത്തതാണു മോഡേൺ മെഡിസിൻ. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ അതു
കേട്ടിട്ടുള്ള പഴിക്ക് കയ്യും കണക്കുമില്ല. അനേകം രോഗങ്ങൾക്ക് ആ ശാഖയിൽ
പ്രതിവിധികളില്ല. ഒട്ടനവധി രോഗങ്ങൾ പൂർണ്ണമായി ഭേദമാക്കാനും കഴിയുന്നില്ല.
മാത്രമല്ല ആശുപത്രിചികിത്സ പുതിയ പുതിയ രോഗങ്ങളേ ജനിപ്പിക്കുകയും
ചെയ്യുന്നു. ഇങ്ങനെ ഇരിക്കെ കാര്യങ്ങൾ സാമാന്യബുദ്ധി ഉപയോഗിച്ച്
ചിന്തിച്ചാൽ തന്നെ വ്യക്തമാകും. പക്ഷെ നാമതു ചെയ്യില്ല. നമുക്ക് സായിപ്പ്
പറയുന്നത് ശാസ്ത്രവും ഭാരതീയമായിട്ടുള്ളത് വിശ്വാസവുമാണു.
ഇനി,
സ്നേഹിതൻ ഉന്നയിച്ച സംശയം ദൂരികരിക്കാൻ ഒരൊറ്റ മാർഗമേയുള്ളു. ആധുനിക
ചികിത്സ തെളിവുകളുടെ അടിസ്ഥാനത്തിലാണു ശാസ്ത്രീയമെന്നു പറഞ്ഞ് മേൽക്കൈ
നേടുന്നത്. അനുഭവം തെളിവായി എടുക്കാൻ നമുക്ക് സമ്മതമല്ല. അതിനു കാരണം
യന്ത്രങ്ങളിലും പരിശോധനകളിലുമുള്ള നമ്മുടെ അമിതവിശ്വാസമാണു. ഒരുതരം
അന്ധവിശ്വാസം. ആ അന്ധവിശ്വാസം കൊണ്ടേ ഇനി സുഹൃത്തിന്റെ ചോദ്യത്തിനു ഉത്തരം
കണ്ടെത്താനാവു. യന്തിരൻ പറയട്ടെ ഏതാണു മികച്ച ചികിത്സ എന്നു.
രോഗം
വന്നു അലോപ്പതി നോക്കുകയും അവിടെ രക്ഷയില്ലാതെ ആയുർവ്വേദത്തിൽ ചികിത്സ
നടത്തി സുഖപ്പെടുന്ന ലക്ഷക്കണക്കിനാളുകൾ നമുക്കിടയിലുണ്ട്. അവരുടെ
രോഗചരിത്രം പരിശോധിച്ചാൽ ഉത്തരം കിട്ടും. അപ്പോഴും ആധുനികവൈദ്യം ഒരു
ഒഴിവുകഴിവു പറയാനിടയുണ്ട്. നേരത്തെ നടത്തിയ പരിശോധനകൾ തെറ്റായിരുന്നു.
പിന്നെ എന്തിനു അതിനെ അടിസ്ഥനമാക്കി ചികിത്സിച്ചു എന്നു ചോദിക്കരുത്.
ഡയഗണോസിസ് ചെയ്ത രോഗം രോഗിക്ക് കാണില്ല. അതുകൊണ്ടാണിപ്പോൾ ആയുർവ്വേദം
കൊണ്ട് മാറിയത്.......... അപ്പോൾ പിന്നെ ഒരു വഴിയേ അവശേഷിക്കുന്നുള്ളു.
ആധുനിക വൈദ്യം രോഗനിർണ്ണയത്തിനു ഉപയോഗിക്കുന്ന (അ)ശാസ്ത്രീയരീതികൾ
ആയുർവ്വേദരോഗികളിലും ബാധകമാക്കുക. ആയുർവ്വേദ ചികിത്സക്ക് പോകുന്നവർ മോഡേൺ
മെഡിസിൻ പറയുന്ന ടെസ്റ്റുകൾ എടുത്തു രോഗനിർണ്ണയം ചെയ്തുവയ്ക്കുക. വൈദ്യൻ
തന്റെ സ്വകീയമായ രോഗനിർണ്ണയ രീതിഉപയോഗിച്ച് ഡയഗണോസിസ് നടത്തുകയും ചികിത്സ
നിശ്ചയിക്കുകയും ചെയ്യട്ടെ. എന്നിട്ട് രോഗശമനം വിശകലനം ചെയ്യുക. ഇതെങ്ങനെ
സാധിക്കും?
1.ഇക്കാര്യത്തിൽ സർക്കാറിനു മുങ്കൈ എടുക്കാവുന്നതാണു.
ഏതു ചികിത്സാരീതി സ്വീകരിച്ചാലും അതിന്റെ ഫയൽ സർക്കാറിൽ ഏൽപ്പിക്കണം
എന്നൊരു നിബന്ധന ഉണ്ടാക്കണം. വിവരസാങ്കേതിക വിദ്യ ഇത്ര വികസിച്ചിരിക്കുന്ന
സാഹചര്യത്തിൽ ഇ-ഫയലിങ് മതി. അതത്ര ചെലവുള്ള കാര്യമല്ല. അതു വിദഗ്ദർ
പരിശോധിക്കട്ടെ. പഠിക്കട്ടെ. കിട്ടുന്ന ഫലം സത്യസന്ധമായി പുറത്തുവിടണമെന്നു
മാത്രം.
2.ഇതു തന്നെ ആയുർവ്വേദ ഡോക്ടറന്മാരുടെ സംഘടനകൾക്കോ,
IMAക്കോ ചെയ്യാവുന്നതാണു. അതാണു നല്ലതും. കാരണം ഏതാണ് മികച്ചതു ഏതാണു മോശം
എന്നറിയുന്നത് ഇരുവർക്കും പ്രയോജനപ്രദമാണല്ലോ.
3.എല്ലാ
ശാസ്ത്രയുക്താ വേണമെന്നു ശഠിക്കുന്ന സംഘടനകൾക്ക്/വകുപ്പുകൾക്ക്
സർക്കാരിന്റെ സമ്മതത്തോടെ ഇതു ചെയ്യാവുന്നതാണു. ICMR / CCIM / AYUSH /
ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയവയ്ക്ക് ഈ അവലോകനം നടത്തി ഫലം പുറത്തുവിടാൻ
കഴിയും.
കാര്യങ്ങൾ ഈ വഴിക്ക് പോകട്ടെ എന്നു പറയാൻ ആർജ്ജവമുള്ള
എത്ര അലോപ്പാത്തുകൾ കാണും? എന്തു കൊണ്ട് അലോപ്പാത്തുകൾ എന്നു ചോദിച്ചാൽ ഈ
തർക്കത്തിൽ അവർക്ക് ചെയ്യാവുന്നത്ര സഹായം മറ്റാർക്കും ചെയ്യാനാവില്ല.
ആരോഗ്യരംഗത്തെ രണ്ടുശാഖകളാണു അലോപ്പതിയും ആയുർവ്വേദവുമെങ്കിലും
അലോപ്പതിക്ക് കിട്ടുന്ന സമരക്ഷണമോ പരിഗണനയോ ആയുർവ്വേദത്തിനില്ല. അപ്പോൾ
അലോപ്പാത്തുകളല്ലെ കാരുണ്യപൂർവ്വം പ്രവർത്തിക്കേണ്ടത്?
Monday, June 3, 2013
കേരളത്തിൽ പപ്പായ നിരോധിക്കണം.
പപ്പായ (ഓമ എന്നു ചിലയിടങ്ങളിൽ) ഇലയുടെ നീരു പിഴിഞ്ഞെടുത്ത് പാലിൽ ചേർത്തു ഡെങ്കിപ്പനിക്ക് ഔഷധമായി ഉപയോഗിക്കുന്ന ഒരു പ്രവണത കേരളത്തിൽ വ്യാപകമായിട്ടുണ്ട്. അതു രക്തത്തിലെ കൌണ്ട് വർദ്ധിപ്പിക്കുകയും രോഗിയുടെ ശാരീരികക്ഷമത കൂട്ടി രോഗവിമുക്തനാക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ രീതി മെഡിക്കൽ വ്യവസായത്തിനു വൻപിച്ച നഷ്ടം വരുത്തി വക്കുന്നതിനാൽ പപ്പായ ഉടൻ നിരോധിച്ച് മുറിച്ചു മാറ്റണം.
മാധവിക്കുട്ടി അല്ല കമലാ സുരയ്യ : മരണക്കുഴിതോണ്ടിയ വെളിപാടുകൾ
വേണ്ട,
വേണ്ട എന്നു വിചാരിച്ചാലും ഈ മാദ്ധ്യമങ്ങൾ സമ്മതിക്കില്ല. നാലപ്പാട്ടെ കമല
മലയാളത്തിൽ സുന്ദരൻ കഥകളും ഇംഗ്ലീഷിൽ സുന്ദരിക്കവിതകളും എഴുതി നമ്മളെ
ആനന്ദിപ്പിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അതുമതി ആയമ്മയുടെ ജന്മം ഇവിടെ
രേഖപ്പെടുത്താൻ. പക്ഷെ അവർ മതം മാറി
എല്ലാരേയും ഞെട്ടിച്ചു. മാധവിക്കുട്ടി മതം മാറിയാലും ഇല്ലെങ്കിലും
മലയാളിക്കൊന്നും വരാനില്ലായിരുന്നു. എന്നാൽ മതംമാറ്റത്തിന്റെ പിന്നിൽ ഒരു
പ്രണയമുണ്ടെന്ന രഹസ്യം അവർ ഒട്ടിച്ചുവച്ചു. പരിണാമഗുപ്തി
വെളിപ്പെടുത്താത്ത നോവൽ പോലെ. എന്നിട്ട് ആയമ്മ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
പ്രണയമെന്നു കേൽക്കുമ്പോൾ മലയാളിക്ക് ഒരു തരിപ്പ് കേറും. വിക്ടോറിയൻ കാമത്തിന്റെ സൂക്കേടാണത്. കുറേ ഭാവന ചെയ്യുമ്പോൾ അതങ്ങ് പോകണ്ടതാണു. അങ്ങനെ പോയിരിക്കുകയുമായിരുന്നു. അപ്പോഴാണു ഉണ്ടിരിക്കുകയായിരുന്ന ഇന്ദു നായർക്ക് (മേനോൻ) ഒരു വിളി കിട്ടിയത്. ആയമ്മ പ്രണയിച്ചത് ഒരു പണ്ഡിതനെയാണെന്ന (പേരിപ്പോൾ എല്ലർക്കുമറിയാം) വെളിപ്പെടുത്തൽ മേനോത്തി പുറത്തുവിട്ടു. കിണറ്റിൽ വീണു മരിക്കുന്ന കുട്ടിയേയും അമ്മയച്ഛന്മാർ ഞെക്കിക്കൊല്ലുന്ന കുട്ടിയേയും ഒരേതലത്തിൽ കാണുന്ന പാണ്ഡിത്യവിശേഷമുള്ള ഒരു വിദ്വാനാണു കക്ഷി. (ഞാനൊരു പുലിയാണെങ്കിൽ അയാളൊരു കോലാടാണെന്നു ആയമ്മ പറഞ്ഞത് അങ്ങനെ കറക്ടുമായി) ഇന്ദുപ്പെണ്ണ് ഇത്രയും വലിയൊരു മത്താപ്പ് കത്തിച്ചപ്പോൾ അടുത്ത നായർക്കും സോറി മേനോത്തിക്കും കിട്ടി ഒരു വിളി. കാച്ചി തന്റെ വക വേറൊരെണ്ണം. പണ്ഡിതനു കഷ്ടകാലമാണെന്നു തോന്നുന്നു. ഏത് ഖരാനയിലുള്ള ഗസലുപാടിയാലാണു ഇനി ഒന്നു പിടിച്ചു നിൽക്കാൻ കഴിയുക? ആയമ്മ മണ്ണിനടിയിൽ കിടന്നു പൊട്ടിച്ചിരിക്കുകയാകും! എന്റെ കഥ എഴുതി അതിന്റെ ദുരൂഹത തീർക്കാതെ മരിച്ചയാളാണു കമല. ജീവിതം കൊണ്ടുപോലും നോവൽ എഴുതാൻ കഴിയുന്ന മാധവിക്കുട്ടിയ്ക്ക് നോബേൽ പുരസ്കാരം കൊടുക്കേണ്ടതുതന്നെയായിരുന്നു............
ഈ കഥയ്ക്ക് വളരെ രസകരമായ ഒരു മറുവശമുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും സംഘിക്കോ ഹിന്ദുപുളകിതനോ കഴിയാതെ പോയകാര്യം. തങ്ങളുടെ എതിരാളിയായ മതത്തെ ഇത്രയേറെ ചുറ്റിക്കാൻ മറ്റാർക്കും കഴിഞ്ഞില്ല. മതംമാറ്റത്തെത്തുടർന്നു ശരിയത്തുപഠിപ്പിക്കാൻ മുക്രിമാരുടെ ഘോഷയാത്രയായിരുന്നു. എല്ലാം ആസ്വദിച്ചിട്ട് ആയമ്മ കാച്ചി : “ഈ അത്തറുകാരെക്കൊണ്ട് പൊറുതിമുട്ടിയല്ലോ എന്റെ ഗുരുവായൂരപ്പാ....” ഓത്തുമുഴവൻ ആവിയായില്ലെ? പുറകെ വന്നു അടുത്ത ഗുണ്ട് : “ഞാനിപ്പോഴും ഉള്ളിൽ രാധയാണു“. മറ്റേവിദ്വാനു ഓടക്കുഴൽ വശമില്ലല്ലോ. അറിയാവുന്നതു ഗസലുമാത്രം. തസ്ലീമാ നസ്രിനൊക്കെ പുകഞ്ഞുനിൽക്കുന്ന കാലത്താണു ഇതൊക്കെ പുറത്തുവരുന്നത്. ഒന്നും സംഭവിച്ചില്ല. ഒടുവിൽ മരിച്ചപ്പോൾ മയ്യത്തുകൊണ്ടും കളിച്ചു ഒരു കളി. സ്ത്രീയുടെ മയ്യത്തിൽ മകനുപോലും അത്ര സ്വാതന്ത്ര്യമില്ലാത്ത ഒരു മതത്തിൽ അതുമായി കേരളം ചുറ്റിക്കറങ്ങി. അതിനു അന്നത്തെ സാംസ്കാരിക കർദ്ദിനാളിനേയും നമിക്കണം. തൂവാല ചുറ്റുന്നതിൽപ്പോലും മതപരമായ അഭിപ്രായമുള്ള മതത്തിലെ ഒരൊറ്റ പണ്ഡിതൻ പോലും ഒന്നും മിണ്ടിയില്ല. വിക്റ്റർലീനസിന്റെ ഒരു കഥയുടെ പേരാണു : സമുദ്രപരിണാമം. ആയമ്മയുടെ കുസൃതികൾക്ക് ഒരു പേരിടണമെങ്കിൽ ആ പേർ കടമെടുക്കാം. മതപരിണാമം. മതവും ഒരു വലിയ സമുദ്രമാണല്ലോ.
ഗുണപാഠം : പ്രതിഭയെ ഏതുമതവും അംഗീകരിക്കും. സ്വയം ഒതുങ്ങിയിട്ടാണെങ്കിലും. അതൊരു ശുഭസൂചനയാണു..............

വൈറൽ പനികളും ആയുർവ്വേദവും
“പനി. ശരീരമാസകലം വേദന. തലക്ക് പെരുക്കും. കണ്ണ്
കഴപ്പ്. അരക്കെട്ടിനും പാദങ്ങൾക്കും കഠിനമായ വേദന. അനങ്ങാൻ പ്രയാസം.
മൂന്നു ദിവസം വിയർക്കും. ചിലർക്ക് മൂക്കിൽ നിന്നു ചോരവരും. അഞ്ചാം നാൾ പനി
പെട്ടെന്നു കൂടും. ലക്ഷണങ്ങൾ ശക്തമായി ആവർത്തിക്കും. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പനിവിടുകയും വീണ്ടും ആവർത്തിക്കുകയും ചെയ്യും................“
ആഗന്തുകജ്വരങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഗുരുനാഥൻ പറഞ്ഞു.
പണ്ടും കേരളത്തിലെ ചിലപ്രദേശങ്ങളിൽ ആഗന്തുക ജ്വരം ഉണ്ടായിട്ടുണ്ട്. അതിനു ആയുർവ്വേദത്തിൽ ചികിത്സയുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആയുർവ്വേദം ഇത്തരം രോഗങ്ങളിൽ പഠനം നടത്തിയിട്ടുള്ളതാണു. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ പകർച്ചവ്യാധികളായി പരിണമിക്കുമെന്നു ആചാര്യന്മാർക്ക് അറിയാമായിരുന്നു. അപ്പോൾ ഭയം വർദ്ധിക്കുകയും മരണസംഖ്യ വലുതാവുകയും ചെയ്യും.
രസധാതുവിനെ ബാധിക്കുന്ന രോഗമാണു ഇത്തരം പനികൾ. വളർത്തു ജന്തുക്കളും, കൊതുക്, ഈച്ച, എലി തുടങ്ങിയ വീടുകളിൽ കാണപ്പെടുന്ന അന്യജന്തുക്കളും ഇതു വ്യാപകമാക്കാറുണ്ട്. എന്നാൽ അവയേ ഒന്നും തന്നെ വ്യത്യസ്ഥപേരുകൾ ഇട്ട് വിളിക്കണ്ട കാര്യമില്ല. ശുദ്ധവൃത്തികൾ നഷ്ടപ്പെടുന്നതും മാലിന്യം കുന്നുകൂടുന്നതുമാണു രോഗങ്ങൾ ആരംഭിക്കാൻ കാരണം. പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച ജീവിതം മറ്റൊരു കാരണമാണു. ഭക്ഷണ ശീലം മാറുന്നതാണു പാരമ്പര്യ വ്യതിചലനത്തിന്റെ ആദ്യത്തെ ലക്ഷണം. പിന്നെ തൊഴിൽ, കുടുംബബന്ധങ്ങൾ അങ്ങനെ ഓരോന്നും മാറുമ്പോൾ അതു പൂർണ്ണമാകുന്നു...........
ചില സന്ദർഭങ്ങളിൽ ഇതൊന്നും തടയുവാൻ ആർക്കും കഴിയില്ല. അതു കാലസ്വഭാവമാണു. ‘കാലോ ജഗത് ഭക്ഷക” എന്നാണല്ലൊ. കാലം ഈ ജഗത്തിനെ തിന്നു തീർക്കും. ഭുക്ക് വർദ്ധിക്കുമ്പോൾ കാലവും ആർത്തിയോടെ തിന്നെന്നിരിക്കും. കാലത്തിനു മനുഷ്യൻ രുചിപ്രദമായ ഒരു ഭക്ഷണമാണു. ഇതൊക്കെ മനസിലാക്കിയിരുന്ന പുർവ്വികർ പുണ്യമുള്ളവരെ സംരക്ഷിക്കാനായി ഇതിനു പ്രത്യൌഷധങ്ങൾ നിർദ്ദേശിച്ചു.
ഒന്നു മുതിരരസം. മുതിരയോ മാംസമോ സൂപ്പുവച്ച് അതിന്റെ ആവി കൊള്ളുന്നതും ഉത്തമമാണു. ആന്ദഭൈരവ രസം, ശീതാംശുരസം എന്നു രണ്ട് ഔഷധങ്ങൾ ഉണ്ട്. വൈദ്യന്മാർ നിർമ്മിക്കുന്നതാണവ. അവയോരോന്നും ഈരണ്ട് അരിമണി വലുപ്പം ഇഞ്ചിനീരും തേനും ചേർത്തു സേവിച്ചാൽ ഏതു അത്യാസന്ന നിലയിൽ നിന്നും രോഗിയെ രക്ഷിക്കാൻ കഴിയുമെന്നു ആചാര്യന്മാർ പറയുന്നു. പനിയോടൊപ്പം തൊണ്ടവേദനകാണും. അതിനു താലീസപത്രാദി. പഞ്ചകോലം കഷായവും കഴിക്കണം. ഏറ്റവും മികച്ച ഔഷധം പ്രകൃതി നേരിട്ട് തരുന്നതാണു. അതിൽ കലർപ്പുണ്ടാകാൻ ഇടകുറവാണു. 41 വെള്ളില കഞ്ഞിവെച്ചു കുടിക്കാം. ചെറുകടലാടി അരച്ചും കഴിക്കാം. രണ്ടുമാകാം. ഇതൊക്കെ മതിയാകും രസധാതുവിനെ ബാധിക്കുന്ന പനികൾ അകറ്റുവാൻ.
ഇന്നു കാണുന്ന പനികൾക്ക് പേരുകൾ പലതുണ്ടെങ്കിലും സ്വഭാവത്തിൽ അവ ആഗന്തുകജ്വരത്തിൽ നിന്നു വ്യത്യസ്ഥമല്ല. പുണ്യമുള്ളവർക്ക് ആയുർവ്വേദം വാതിൽ തുറന്നു വച്ചിട്ടുണ്ട്.
മേമ്പൊടി : ആഗന്തുക ജ്വരങ്ങൾക്ക് കാലാകാലങ്ങളിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന വിവിധതരം പനികളുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അതു വാസ്തവമാണു.

Wednesday, May 29, 2013
ഇന്ത്യൻ യുക്തിവാദം
ഒരു യുക്തിവാദിയുടെ ജൈവപൈതൃകം എത്ര തലമുറകൾ വരെ
പിന്നിലേക്ക് യുക്തി ഭദ്രമായി തെളിയിക്കാനാവും? അച്ഛൻ, അപ്പുപ്പൻ,
അപ്പുപ്പന്റെ അച്ഛൻ അങ്ങനെ പിന്നിലേക്ക് പോയാൽ...........
അച്ഛന്റെ കാര്യം അമ്മ പറയുന്നത് വിശ്വാസത്തിലെടുത്തില്ലെങ്കിലും ജനിതക പരീക്ഷണങ്ങളിലൂടെ തെളിയിക്കാമെന്നു വയ്ക്കാം. അച്ഛൻ മരിച്ചുപോയാലും മതപരമായ വിശ്വാസത്തിന്റെ പുറത്തു സൂക്ഷിച്ചിട്ടുള്ള വല്ല എല്ലോ കരിയോ പരീക്ഷിച്ചാലും പിടികിട്ടുമെന്നു വയ്ക്കാം. ഇവിടെ യുക്തിവാദിയെ രക്ഷിക്കാനെത്തുന്നത് അന്ധവിശ്വാസമാണെന്നു ഓർക്കണം. സഞ്ചയിച്ചു വച്ചിരിക്കുന്ന പിതൃശിഷ്ടം.
ആ പരമ്പരയ്ക്കും പിന്നിലേക്ക് പോകുമ്പോൾ ജൈവചങ്ങലയിലെ കണ്ണി ഭിത്തിയിലിരിക്കുന്ന ഒരു ഫോട്ടോ മാത്രമായി എന്നു വരാം. ഫോട്ടോ ഒരു തെളിവാനൊ? അതു എത്രകണ്ട് ശാസ്ത്രീയവും യുക്തിഭദ്രവുമാണു. അമ്മയോട് ചോദിച്ചപോലെ ചോദിക്കാൻ ആളില്ലെങ്കിൽ കുഴങ്ങി. ഫോട്ടോയിലിരിക്കുന്ന ആൾ തന്നെയാവണം യഥാർത്ഥ സൂത്രധാരൻ എന്നില്ലല്ലോ. അവിടെ നിന്നും പിന്നിലേക്കു പോകുമ്പോൾ പൈതൃകം നാമങ്ങളിലേക്ക് ഒതുങ്ങുന്നതു കാണും. രേഖകളിലൊക്കെ കാണുന്ന പേർ മുത്തച്ഛന്റെയോ മുത്തച്ഛന്റെ അച്ഛന്റെയോ ആണെന്നു പറഞ്ഞ് അങ്ങ് വിശ്വസിക്കുകയാണു. തെളിവൊന്നുമില്ല. അല്ലെങ്കിൽ നിയമപരമായ തെളിവ് മാത്രമേ ഉള്ളു. ജൈവപരമായി എന്തുതെളിവു കിട്ടും, ആ പറയുന്ന ആൾ തന്നെയാണു പിതാമഹൻ എന്നു? പിന്നയും പുറകിലോട്ട് പോയാലോ, കേട്ട് കേഴ്വികൾ മാത്രമാകും. അതൊക്കെ ചുമ്മാ അങ്ങ് വിശ്വസിക്കണം. യുക്തിവാദികൾ എതിർക്കുന്ന അന്ധവിശ്വാസത്തിൽ അവർ അങ്ങനെ എത്തിച്ചേരുന്നു............ എന്നാൽ വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു വിശ്വാസമായതു കൊണ്ട് ഇതിൽ പ്രശ്നമൊന്നും വരുന്നില്ല.
സ്വന്തം പൈതൃകത്തെപ്പോലും ജൈവപരമായി തെളിയിക്കാൻ കഴിയാത്ത യുക്തിവാദി ഏതെങ്കിലും അമ്പലത്തിലിരിക്കുന്ന വിഗ്രഹത്തെ സംബന്ധിച്ച് യുക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചാൽ അതിനു എത്രമാത്രം സാധുതയുണ്ട്? ആ ക്ഷേത്രത്തിലിരിക്കുന്ന വിഗ്രഹത്തിനു നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വാസിപറയുന്നതിനെ സ്വന്തം ജൈവശൃംഗലയിലെ പത്താമത്തേയോ ഇരുപതാമത്തേയോ ആളിന്റെ പേരുപോലും ഓർക്കാത്ത യുക്തിവാദി എങ്ങനെ യുക്തിപൂർവ്വം നിഷേധിക്കും? ശിലയിലോ തടിയിലോ ചെയ്തുവച്ചിരിക്കുന്ന ഒരു എഞ്ജിനിയറിങ്ങിനെ അതിന്റെ യുക്തി കൊണ്ട് നിഷേധിക്കാൻ അറിയില്ലെങ്കിലും അതിനു പണ്ട് സാധുതയുണ്ടായിരുന്നോ ഇല്ലയോ എന്നു ഒരു യുക്തിവാദി എങ്ങനെ നിശ്ചയിക്കും? ചുരുക്കത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തങ്ങൾക്ക് മനസിലാകുന്നില്ലെന്നും അതിനെ നിഷേധിക്കാൻ ഒരു യുക്തികണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ട് അതു ഉപേക്ഷിക്കുന്നു എന്നു വേണമെങ്കിൽ യുക്തിവാദിക്ക് തീരുമാനിക്കാം. എന്നുവച്ച് വിശ്വാസിയുടെ വിശ്വാസത്തെ തള്ളിപ്പറയാനുള്ള അവകാശം അതു നൽകുന്നില്ല. വിശ്വാസത്തെ യുക്തിഭദ്രമായി നിഷേധിക്കാനുള്ള കോപ്പുകൾ കിട്ടുന്നതുവരെ യുക്തിവാദി അടങ്ങിയിരിക്കുന്നതായിരിക്കില്ലെ യുക്തി?
ഓം..ശാന്തി!...ശാന്തി
ലേബൽ : ജീവിതത്തിനില്ലാത്ത യുക്തി മറ്റുകാര്യങ്ങളിൽ ഉപയോഗപ്പെടുത്തിയാലുള്ള ഫലം

Subscribe to:
Posts (Atom)