ഇക്കഴിഞ്ഞ മേടത്തിൽ മെക്സിക്കോവിലും അമേരിക്കയിലും അവന്റെ അസാധാരണമായ വ്യാപകത്വം ഉണ്ടായി എന്ന് ആരോഗ്യക്കച്ചവടക്കാരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു തുടങ്ങുന്നു. അത് പൊതുജന നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു അറിയിപ്പായിരുന്നു എന്ന് വിചാരിക്കണ്ട. കാരണം പ്രചരണത്തിന്റെ പോക്ക് അതിനു അനുഗുണമായിരുന്നില്ല. വൈറസിന്റെ ആഗമനം നടുക്കുന്ന വിധത്തിൽ ആകാൻ WHO എന്ന കഴമ്പില്ലാ കമ്പനി സഹായിച്ചു കൊടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ സംഘടന നമുക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കടന്നിരിക്കുകയാണ്. അത് നിലവിൽ വന്നതിനു ശേഷം ഹെൽത്ത് ബിസിനസ്സ് വർദ്ധിച്ചതല്ലാതെ ആഗോളതലത്തിൽ മനുഷ്യന്റെ ആരോഗ്യത്തിനു എന്തു ഗുണമുണ്ടായിട്ടുണ്ട്? ഈ ഒരു കാര്യം ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആദ്യം അത് ചെയ്യണം. എന്നിട്ട് വേണം അവർ പറയുന്നത് കേൾക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.
മനുഷ്യന്റെ ആരോഗ്യപരിപാലനരംഗത്ത് ആധുനിക വൈദ്യം അമ്പേ പരാജയപ്പെട്ട് നിൽക്കുകയാണു. യഥാർത്ഥ രോഗങ്ങളേക്കാൾ ആശുപത്രിജന്യ രോഗങ്ങൾ കൂടിയിരിക്കുന്നു. ഇത് മനസിലാക്കാൻ സാമാന്യ യുക്തി മതി. പക്ഷെ ആധുനിക കാലത്ത് ആ ഫാക്കൽറ്റി പ്രയൊജനപ്പെടുത്താൻ ആരും തയ്യാറാകുന്നില്ല.
ഒരു രോഗവുമായി ആശുപത്രി കയറുന്ന വ്യക്തി പണ്ടേപ്പോലെ പൂർണ്ണ ആരോഗ്യത്തോടേ അല്ല തിരിച്ചു വരുന്നത്. ഒട്ടനവധി രോഗങ്ങളുടെ വിത്തുകളുമായിട്ടായിരിക്കും മടക്കം. പിന്നെ അതിന്റെ ചികിത്സയായി. ഇത് ചാക്രികമായി തുടരും. അത് അവസാനിക്കുന്നത് രോഗിയുടെ മരണത്തിലോ കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയിലോ ആയിരിക്കും. അതു വരെ ആ രോഗി ആശുപത്രി വ്യവസായത്തിനു ഇരയാകുകയാണു. ഈ വസ്തുത കണ്ടില്ലെന്ന് നടിക്കാനാണു രോഗിക്കും ബന്ധുക്കൾക്കും താൽപ്പര്യം. രോഗവും ചികിത്സയും അഭിമാനത്തിന്റെ പ്രശ്നമാണിന്ന്. രോഗി രക്ഷപ്പെടുന്നില്ലെങ്കിൽ കൂടി കൂടുതൽ ചെലവുള്ള ചികിത്സ ചെയ്തു എന്ന് അഭിമാനിക്കാനാണു ലോകർ ഇഷ്ടപ്പെടുന്നത്. ഇതു മുതലെടുത്തുകൊണ്ട് ആശുപത്രികളും ലാബുകളും മെഡിക്കൽ ഇൻഷ്വറൻസ് കമ്പനികളും തഴച്ചു വളരുന്നു.
രോഗം ചികിത്സിക്കപ്പെട്ട് ഭേദമാകുന്നില്ല എന്ന പ്രതിസന്ധി തരണം ചെയ്യാൻ ലോകം എമ്പാടും മെഡിക്കൽ കമ്പനികൾ - മരുന്നുണ്ടാക്കുന്നതും ആശുപത്രികൾ നടത്തുന്നതും ക്ലിനിക്കൽ ടെസ്റ്റുകൾ ചെയ്യുന്നതും - പലതരം രോഗങ്ങളുടെ ആശങ്കകൾ പരത്തി ജനതയെ മുൾമുനയിൽ നിർത്തുന്നു. അതിന്റെ ഭാഗമായിട്ടാവില്ലെ പുതുരോഗങ്ങളുടെ കഥകൾ പ്രചരിക്കുന്നത്?
സൂക്ഷ്മമായി പരിശോധിച്ചാൽ കഴിഞ്ഞ 10 വർഷത്തിനിടെ പുറത്തിറങ്ങിയ ഒട്ടു മിക്ക രോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞിരുന്ന രോഗത്തിന്റെ തന്നെ വ്യതിയാനങ്ങൾ (VARIENTS) ആണ്. പുതിയ രോഗങ്ങൾ അല്ല. അവയെ കീഴടക്കാൻ നിലവിലുള്ള മരുന്നും ചികിത്സാ രീതിയും മതി. പക്ഷെ അത് ധീരമായി പറയാൻ ഡോക്ടറന്മാർക്ക് ഇന്ന് കഴിവില്ല. വ്യവസായികൾ അവരെ വിലയ്ക്കെടുത്ത് വച്ചിരിക്കുകയാണു. കോടികൾ വരെ ചെന്നെത്തുന്ന ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിനു ചെലവാകുന്ന പണം തിരികെ പിടിക്കുന്നതിനു പ്രയാസപ്പെടുന്ന ആധുനിക ഡോക്ടറന്മാർ വ്യവസായികളുടെയും വണിക്കുകളുടേയും കെണിയിൽ പെട്ടുപോയാൽ അത്ഭുതമില്ല.
H1N1 ന്റെ കഥയെടുത്താലും ഒരു സാധാരണ വൈറൽപ്പനിയുടെ ഗണത്തിനു അപ്പുറം അതിനെ പെടുത്താനാവില്ല. പന്നിപ്പനി വൈറസ് ആരേയെങ്കിലും കൊല്ലുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്ന ഒരു രോഗിയിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടാൽ ഉടൻ മരണകാരണം ഈ വൈറാവിയാണെന്ന് നിശ്ചയിക്കുന്നു. ഇന്ത്യയിലാണു ഈ ശീലം വ്യാപകമായിരിക്കുന്നത്. വിദേശത്ത് പലപ്പോഴും യഥാർത്ഥ മരണകാരണം തന്നെ റിപ്പോർട്ടിൽ ചേർക്കും.
ഈ വൈറസ്സ് ബാധിച്ച എല്ലാവരും മരിക്കുന്നില്ല ശ്രദ്ധിച്ചിട്ടുണ്ടോ? അത്രേയുള്ളു അതിന്റെ ഭീഷണി. രോഗബാധിതരായി ചികിത്സ തേടിയെത്തുന്ന മിക്കവരും രോഗവിമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രോഗ പഠനങ്ങളിൽ മരണം ഒരു Exeception ആയിക്കാണണം. രോഗമില്ലെങ്കിലും മനുഷ്യൻ മരിക്കും. രോഗിയും മരിക്കും. അതിനു ചില സന്ദർഭങ്ങളിൽ രോഗം ഒരു നിമിത്തമാകാമെന്നേയുള്ളു. ആ തീരുമാനത്തിൽ എത്തെണമെങ്കിൽ അത്രയ്ക്ക് കൂടിയ അളവിൽ ആ രോഗം കൊണ്ട് മരണം ഉണ്ടാകണം. ഇവിടെ അത് സംഭവിക്കുന്നില്ല. എന്നിട്ടും മരണത്തെ ചൂണ്ടിക്കാണിച്ച് ആശങ്കകൾ ഉണർത്തി വിടുന്നത് ഒരു കുടില തന്ത്രം മാത്രമായേ കരുതാവു. അതിനു മാദ്ധ്യമങ്ങൾ സഹായം ചെയ്തു കൊടുക്കുന്നു. ആ കർമ്മത്തിനു അവർ വേണ്ടവിധത്തിൽ സൽക്കരിക്കപ്പെടുന്നുണ്ടാവണം. അല്ലെങ്കിൽ ഒരേ ദിവസം ഒരേ തലക്കെട്ടോടെ എല്ലാ മാദ്ധ്യമങ്ങളും ആശങ്കയുടെ ആ വാർത്ത ഒരേ പോലെ കൊടുക്കുമായിരുന്നില്ല. മാദ്ധ്യമങ്ങൾക്ക് അതിന്റെ വരിക്കാരോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ രോഗബാധിധരിൽ കൂടുതലും പേരും ആരോഗ്യത്തിലേക്ക് മടങ്ങുന്ന ചിത്രം പ്രചരിപ്പിച്ച് ബാക്കിയുള്ളവരെയെങ്കിലും ആത്മവിശ്വാസത്തിലേക്ക് നയിക്കുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നതിന്റെ പിന്നിൽ മാദ്ധ്യമങ്ങൾ വലിയ എന്തോ ലാഭം പ്രതീക്ഷിക്കുന്നു. പണമായോ അവസരങ്ങളായോ. ഈ കുത്സിതത്വം ചലിപ്പിക്കുവാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വസിക്കണം. മാദ്ധ്യമങ്ങളും ആരോഗ്യ കച്ചവടക്കാരും, NGO കളും ചേർന്ന വലിയ ഒരു ഗൂഡ സംഘം. അവരെ തിരിച്ചറിയുകയാണ് ഇനി വേണ്ടത്.
*****************************************************
മേമ്പൊടി
*****************************************************
- യഥാർത്ഥത്തിൽ H1N1 വൈറസ് ശക്തി കുറഞ്ഞ ഇനത്തിൽ പെട്ടതാണു.
- സാധാരണ പകർച്ചപ്പനിയുടെ അത്ര മാരകമല്ല
(ആരോഗ്യ വകുപ്പ് സെക്രട്ടറി, ഭാരത സർക്കാർ)
*****************************************************
- ലോകമെമ്പാടും പന്നിപ്പനി ബാധിച്ച 95% പേരും സുഖം പ്രാപിച്ചു കഴിഞ്ഞു.
- രോഗബാധിധരിൽ 6% നു മാത്രമേ ആസ്പത്രിയിൽ കിടത്തി ചികിത്സ വേണ്ടി വന്നുള്ളു.
- അതിൽ തന്നെ തീവ്രപരിചരണ ശുശ്രൂഷ 2% നു മാത്രം
- (രൺദീപ് ഗുലേറിയ, AIMS മെഡിസിൻ വിഭാഗം മേധാവി)
*****************************************************
അനുപാനം
പന്നിപ്പനിയേപ്പറ്റി മുൻപ് പ്രസിദ്ധീകരിച്ച പോസ്റ്റുകൾ കൂടി ശ്രദ്ധിക്കുക
അവ താഴെ ലഭ്യമാണു