ആക്റ്റിവിസ്റ്റുകൾ പ്രശ്നങ്ങളിൽ ഇടപെടുന്നതു സാമൂഹികപ്രതിബദ്ധത
കൊണ്ടൊന്നുമല്ല. അവർക്കു പിന്നിൽ വങ്കിടമൂലധനതാല്പര്യക്കാരുണ്ട്. അവർ മിക്കപ്പോഴും വെറും ബിനാമികൾ മാത്രമായിരിക്കും.
ഇവരുടെ
ജീവിതം ആരെങ്കിലും അടുത്തുനിന്നു ശ്രദ്ധിച്ചിട്ടുണ്ടോ? നിരന്തരം സമരപഥങ്ങളിൽ മാത്രമാണെന്നു
അവകാശപ്പെടുന്ന ഇവർ എത്ര ആർഭാടപൂർണ്ണമായാണു കഴിഞ്ഞുപോകുന്നതു. അതിനുള്ള വരുമാനം
എവിടെ നിന്നുണ്ടാകുന്നു. രാഷ്ട്രീയക്കാരുടെ വരുമാനം അന്വേഷിണിക്കണമെന്നു
ആവശ്യപ്പെടുന്നവർ മിക്കവാറും ആക്റ്റിവിസ്റ്റുകൾ ആയിരിക്കും. പക്ഷെ ആക്റ്റിവിസ്റ്റുകളുടെ ജീവിതം കണ്ടിട്ടും അതൊന്നും
അന്വേഷിക്കണമെന്നു ആരുമെന്താണു പറയാത്തതു? നാമവരെ വല്ലാതെ മുഖവിലയ്ക്കെടുക്കുന്നു.
തീവണ്ടിയിലും
വിമാനത്തിലുമൊക്കെ മുന്തിയ ക്ലാസിലാണു അവർ സഞ്ചരിക്കുന്നതു. ആരാണു അവർക്ക്
ടിക്കറ്റെടുത്തു കൊടുക്കുന്നതു? അല്ലെങ്കിൽ എവിടെ നിന്നാണു അവർക്കതിനുള്ള
വരുമാനം? ഒരു ആക്റ്റിവിസ്റ്റും ദാരിദ്ര്യത്തിൽ ജീവിക്കുന്നതായി
കാണുന്നില്ല. മക്കൾക്കൊക്കെ നല്ല വിദ്യാഭ്യാസവും പോസ്റ്റിങ്ങും. മെച്ചപ്പെട്ട വീടോ ഫ്ലാറ്റോ. ഉന്നത ബന്ധങ്ങൾ. ആധുനിക സൌകര്യങ്ങൾ. കമ്മ്യൂണിക്കേഷനു അത്യന്താധുനിക ഗാഡ്ജെറ്റുകൾ. സ്ഥിരം തൊഴിലില്ലാത്ത ആക്റ്റിവിസ്റ്റുകളും ഇതൊക്കെ സ്വന്തമാക്കുന്നു.
സ്ഥിരവരുമാനക്കാർക്കുപോലും അസൂയ ഉളവാക്കുന്നതാണു ആക്റ്റിവിസ്റ്റുകളുടെ
ജീവിതം. അധികവരുമാനം കൊണ്ടല്ലാതെ അതെങ്ങനെ സാദ്ധ്യമാകും? ആ വരുമാനത്തിന്റെ
ഉറവിടമാണു അന്വേഷിക്കേണ്ടതു. പുറമേയുള്ള ആദർശവും ലാളിത്യവും
അഭിനയത്തിനപ്പുറം മറ്റൊന്നുമല്ല.
അതുപോലെ തന്നെ സമാനമായ
രണ്ടുപ്രശ്നങ്ങളുണ്ടെങ്കിൽ അവർ അതിൽ ഒന്നേ തിരഞ്ഞെടുക്കു. അതു പിന്നിൽ
നിൽക്കുന്നവന്റെ താല്പര്യം സംരക്ഷിക്കാനുള്ളതുമായിരിക്കും. സമരങ്ങൾ എല്ലാം
എതിർക്കാൻ വേണ്ടിയുള്ളതാണെന്നാണു നാം ധരിച്ചുവച്ചിരിക്കുന്നതു. സമരം കൊണ്ട്
സഹായിക്കാനും കഴിയും. പലപ്പോഴും സമരങ്ങൾ പ്രശ്നങ്ങളെ കേന്ദ്ര വിഷയത്തിൽ
നിന്നും മാറ്റിനിർത്താൻ സഹായിക്കാറുണ്ട്. വേറെ ചില സന്ദർഭങ്ങളിൽ ഇത്തരം
ഇടപെടലുകൾ ബിസിനസ്സിനെ സഹായിക്കുന്നതാകും. കേരളത്തിലെ
വിദ്യുച്ഛക്തിമേഖലയിലും മറ്റുമുണ്ടായ ആക്റ്റിവിസ്റ്റ് ഇടപെടലുകൾ വിശകലനം ചെയ്തു നോക്കിയാൽ അതിന്റെ
തെളിവുകൾ കിട്ടും.
കുറേക്കാലം മുൻപ് കേരളത്തിൽ ഒരു സമരമുണ്ടായി. ഒരു
ബ്രാൻഡിനെ പുകമറയിൽ നിർത്തി അതിന്റെ സ്ഥാനത്തു 2015ൽ മറ്റൊരു ബ്രാൻഡിറക്കാൻഒരു ബിസിനസ്സ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു അതു. പക്ഷെ
പുറത്തുപറഞ്ഞതു പാരിസ്ഥിതിക വിഷയമാണെന്നാണു. അതല്ലെ പറ്റൂ. അതിന്റെ നേതൃത്വം സ്വാഭാവികമായും
ആക്റ്റിവിസ്റ്റുകളിൽ ചെന്നു പെട്ടു. ന്യായമായ സമരമായതുകൊണ്ട് പല സാധാരണക്കാരും
അതിൽ ആവേശത്തോടെ പങ്കെടുത്തു. ചിലരൊക്കെ ജീവിതം തന്നെ തുലച്ചു. മെച്ചമുണ്ടായതു
ആക്റ്റിവിസ്റ്റുകൾക്കു മാത്രം. അതിലൊരാൾക്ക് തന്റെ ഓഫീസ് എക്സിക്യൂട്ടീവ്
സ്റ്റൈലിലാക്കാൻ പറ്റി. പക്ഷെ മുഖ്യസമരാംഗം പട്ടിണികിടന്നും രോഗം വന്നും
ചത്തു. ഒരു ആക്റ്റിവിസ്റ്റും തിരിഞ്ഞുനോക്കിയില്ല. ദോഷം പറയരുതല്ലോ അനുശോചന
സമ്മേളനത്തിൽ കരഞ്ഞഭിനയിച്ച് പ്രസംഗിച്ചു. സമരം വിജയിച്ചോ? അതുമില്ല.
ആക്റ്റിവിസ്റ്റുകൾ സമരങ്ങൾ വിജയിക്കുവാൻ ആഗ്രഹിക്കുന്നില്ല.
പൊതുപ്രശ്നവുമായി കോടതിയെ സമീപിക്കുന്ന
വേറൊരു വിഭാഗം ആക്റ്റിവിസ്റ്റുകളുണ്ട്. പക്ഷെ അവർ കൊടുക്കുന്ന അന്യായം
ആരെങ്കിലും വായിച്ചു നോക്കാറുണ്ടോ? അന്യായത്തിലെ വിഷയമാർക്കുമറിയില്ല. പത്രങ്ങളിൽ
വരുന്നതൊക്കെ നാം അങ്ങ് വിശ്വസിക്കുന്നു. യഥാർത്ഥ കക്ഷികൾ
കോടതിയിലെത്താതിരിക്കാനാണു ഇവർ മുങ്കൂറായി കേസ് ഫയൽ ചെയ്യുന്നതു. പിന്നീട് മറ്റുള്ളവർക്ക് അതിൽ കക്ഷിചേരാനൊക്കാത്തവിധം അതു ബ്ലോക്കാവും. കേസുചെലവ്
മുതലാളി കൊടുക്കും. എന്നിട്ടു അയാൾക്ക് സഹായകരമാകുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. ജനം വിചാരിക്കുന്നതു ആക്റ്റിവിസ്റ്റ് ജനത്തെ
സഹായിക്കാനാണു അങ്ങനെയൊക്കെ ചെയ്യുന്നതെന്നാണു. ഒരിക്കലുമല്ല. വിഷയം കോടതിയുടെ പരിഗണനയിൽ വരുമ്പോൾ
ജനത്തിന്റെ ആവശ്യമൊന്നും അതിൽ കാണില്ല. ആർക്കും മനസിലാകാത്ത കുറേ
സാങ്കേതികതയിൽ തൂങ്ങി നിന്നുള്ള വാദം നടക്കും. തെളിവുകളെ അടിസ്ഥാനമാക്കി
കോടതി കേസ്പരിഗണിക്കുമ്പോൾ അന്യായം തുടങ്ങിയിടത്തായിരിക്കില്ല വിധി എത്തുക. അതിന്റെ
പഴിമുഴുവനും കേൾക്കേണ്ടതു കോടതി. ചതിച്ച ആക്റ്റിവിസ്റ്റുകൾ ദിവ്യന്മാർ. അവരെ വിശ്വസിച്ച് ജനം കോടതിയേ വെറുക്കും.
ഈ ആക്റ്റിവിസത്തിന്റെ മറ്റൊരു
രൂപമാണു നില്പുസമരത്തിൽ ഇപ്പോൾ നടക്കുന്നതു. പ്രകൃതിവാസികൾക്ക് അവരുടെ ഭൂമി
കിട്ടാൻ അവകാശമുണ്ട്. അതിനു ഉപോൽബലകമായ ഒരു കോടതിവിധിയുമുണ്ട്. അതു വന്നിട്ട് കൊലം 13 ആയി. ഇതുവരെയായി വിധിനടത്തിപ്പിനു ഒരുനടപടിയും
ഉണ്ടായില്ല. ഗോത്രമഹാസഭയ്ക്ക് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ
വിധിനടത്തിപ്പിനുള്ള സാങ്കേതിക വഴികൾ ഇതിനിടെ പൂർത്തിയാക്കുമായിരുന്നു.
എന്നിട്ടും നടപ്പാകാതെ വരുമ്പോൾ സമരം നടത്തിയിരുന്നെങ്കിൽ മനസിലാക്കാം.
ഇതിപ്പോൾ പ്രകൃതിവാസികൾക്ക് കൂടുതൽ സമയം നിൽക്കാൻ പറ്റുന്ന ആരോഗ്യമുള്ള
കാലുകളുള്ളതു കൊണ്ട് നില്പുസമരമുണ്ടായി. അതിലെ കൌതുകം പ്രചരിപ്പിക്കുക
എന്നതാണു ഇപ്പോൾ നടക്കുന്നതു. ഇതിന്റെ സ്പോൺസർ ആരാണെന്നു കാലക്രമേണ ജനത്തിനു
മനസിലാകും. താല്ക്കാലിക ഗുണഭോക്താക്കൾ ആരാണെന്നു പ്രത്യേകം പറയണ്ടല്ലോ.
നയപരമായ ഒരു കാര്യത്തിനാണു സമരമെങ്കിൽ പ്രതിപക്ഷത്തിന്റെ സഹായം തേടണം.
അല്ല, കോടതിവിധി നിഷേധിക്കുന്നുവെന്നാണെങ്കിൽ കോടതിയോട് അപേക്ഷിക്കണം.
കുറഞ്ഞപക്ഷം ഈ നില്പുസമരം കാട്ടിയെങ്കിലും കോടതിയിൽ ഒരു
ഹരജിയിടണമായിരുന്നു. അതു പോലും ചെയ്യുന്നില്ല. ചെയ്താൽ കോടതിയെങ്ങാനും
അനുകൂലമായി ഇടപെട്ടാലോ? ആക്റ്റിവിസ്റ്റുകൾ അതാഗ്രഹിക്കുന്നില്ല.
Showing posts with label Gothramahasabha. Show all posts
Showing posts with label Gothramahasabha. Show all posts
Monday, September 15, 2014
Tuesday, September 9, 2014
ആദിവാസികളോട് സമതലങ്ങൾ ചെയ്യുന്നതു
ലോകത്തിന്റെ
എല്ലാ ഭാഗത്തുമുള്ള ആദിവാസികളാണു ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ. സമതല
മനുഷ്യനേക്കാൾ എന്തുകൊണ്ടും അവർ വളരെ മുകളിലുമാണു. എന്നാൽ ആധുനികർ
അവരെക്കാണുന്നതു പ്രാകൃതരായിട്ടാണു. അതിനുകാരണം ചൂഷണോന്മുഖമായ ആധുനികന്റെ
വിദ്യാഭ്യാസമാണു. ആധുനികൻ വിദ്യാഭ്യാസത്തിലൂടെ വളർത്തിക്കൊണ്ടുവന്ന ഒരു
ജീവിതമാതൃകയുണ്ട്. അതുമാത്രമാണ് ശരിയെന്ന ആധുനികന്റെ അഹന്തയാണു ആദിവാസിക്കു
ഇപ്പോൾ ദുരന്തമായിരിക്കുന്നതു.
പ്രകൃതിയുമായി നേരിട്ടു സംവദിക്കാൻ കഴിയുന്ന ആദിവാസി സമൂഹം ഈ യുഗത്തിലും ആധുനികനു അത്ഭുതമാണു. തന്നെപ്പോലെയല്ല ആദിവാസി ജീവിക്കുന്നതു. അതുകൊണ്ട് അവന്റെ ജീവിതം പരിമിതവും പ്രാകൃതവുമാണെന്നാണു ആധുനികന്റെ വാദം. ഈ നിഗമനം ആദിവാസികളുടെ തലത്തിൽ നിന്നും പഠിച്ചിട്ടുണ്ടായതല്ല.
ആദിവാസിസ്വത്തു തനിക്കുകൂടി അവകാശപ്പെട്ടതാണെന്നു ഓരോ ആധുനികനും വിചാരിക്കുന്നു. എന്നാൽ താൻ കൈവശം വച്ചിരിക്കുന്നതു എപ്പോഴും തന്റേതു മാത്രവുമായിരിക്കും. അതിന്റെ കാര്യം വരുമ്പോൾ ആധുനികൻ അവന്റെ അദ്ധ്യാനത്തിന്റെ കണക്കു പറയും. എന്നാൽ ആദിവാസി പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ കണക്കൊട്ട് എടുക്കുകയുമില്ല. പ്രകൃതി നൽകിയ സമ്പത്തു ചൂഷണം ചെയ്തും ധൂർത്തടിച്ചും തീർത്തകൂട്ടത്തിലാണു ആധുനികൻ. കൂടുതൽ ചൂഷണത്തിനാണു അവൻ മലകയറിയതു. എന്നാൽ സമതലത്തിൽ തനിക്ക് അവകാശപ്പെട്ടതു പകരം കൊടുക്കാനും തയ്യാറല്ല. തനിക്കു വേണ്ടി ആദിവാസി ചുരുങ്ങണം എന്നാണു നാട്ടുകാരുടെ മനോഭാവം.
റബ്ബർ, ചായത്തോട്ടങ്ങളുടെ നിർമ്മാണത്തിനു ബ്രിട്ടീഷുകാരും സിൽബന്ധികളുമാണു ആദ്യമായി ആദിവാസി ഭൂമി കയ്യേറാൻ തുടങ്ങിയതു. അതൊന്നും വിശപ്പടക്കാനായിരുന്നില്ല. കൂടുതൽ മിച്ചമൂലധനം ഉണ്ടാക്കി പ്രഭുക്കന്മാരകാൻ ആയിരുന്നു. അങ്ങനെ കാടുകേറിയവരാണു ആദിവാസികളുടെ ജീവിതം നികൃഷ്ടമാണെന്നു പറഞ്ഞതു. തങ്ങൾക്ക് പിടിച്ചു നിൽക്കാനാവാത്ത പലപ്രതിഭാസങ്ങളും കുടിയേറ്റക്കാർ അവിടെ കണ്ടു. കുത്തുകയറ്റങ്ങൾ. അവിചാരിതമായ പ്രകൃതിക്ഷോഭങ്ങൾ. കാട്ടുമൃഗങ്ങൾ. മലമ്പനിപോലുള്ള രോഗങ്ങൾ.... തങ്ങൾക്ക് ഭീകരമായതു ആദിവാസികൾക്കും ഭീകരമാണെന്നു അവരങ്ങുറപ്പിച്ചു. അപ്പോൾ പിന്നെ കാട്ടുവെട്ടലായി, വേട്ടയാടലായി, അണകെട്ടലായി, റോഡു നിർമ്മാണമായി. കുടിയേറ്റക്കാർക്കു വേണ്ടിയുള്ള മെഡിക്കൽ കിറ്റുകളുമായി കയറിയ സന്നദ്ധസേവകർ അതു ആദിവാസികളിലും പ്രയോഗിച്ചു. തങ്ങളെ നശിപ്പിച്ച വിദ്യാഭ്യാസം ആദിവാസികളും പഠിക്കണമെന്നു നിർബ്ബന്ധിച്ചു. അതാണു പുരോഗമനപരം എന്നു പ്രചരിപ്പിച്ചു. ഇതിനൊന്നും സമതലത്തിൽ പകരം കൊടുക്കാൻ അവർ ഒട്ടു തയ്യാറുമായില്ല. ആദിവാസികളെ നശിപ്പിക്കുക എന്നതു തന്നെയായിരുന്നു പാശ്ചാത്യ അജണ്ട. സ്വാതന്ത്ര്യാനാന്തരവും അതു തുടർന്നു. അതു മനുഷ്യരാശിയുടെ അവസാനത്തോടെയേ തീരു.
ആഗോളീകരണം വന്നപ്പോൾ ആദിവാസി ചൂഷണം മറ്റൊരു തലത്തിലേക്ക് വളർന്നു. മെഡിക്കൽ ഗവേഷണം. സമതലവാസികൾക്ക് എത്രയൊക്കെ ശാസ്ത്രീയമായി ജിവിച്ചിട്ടും ആരോഗ്യത്തോടെ ഇരിക്കാൻ കഴിയുന്നില്ല. ആളുകൾക്ക് അനവധി രോഗങ്ങൾ. എന്നാൽ ഒരുപാട് പ്രാതികൂല്യങ്ങളെ നേരിട്ടിട്ടും ആദിവാസികൾ പിടിച്ചു നിൽക്കുന്നു. അതവരുടെ ജനിതകഘടനയുടെ സവിശേഷത കൊണ്ടാണെന്നു നാടൻ കൌശലക്കാർ മനസിലാക്കി. എങ്കിൽ അവരിൽ പരീക്ഷണം നടത്തി അതിന്റെ ഗുട്ടൻസ് പിടിച്ചെടുക്കണം. അതിനു ഫണ്ടുകൾ ഉണ്ടായി. സഹായിക്കാൻ NGO കൾ രംഗത്തിറങ്ങി. ഇതിനൊക്കെ ആതുരശുശ്രൂഷയുടേയും, സാമൂഹിക സേവനത്തിന്റെയും, ആധുനികവൽക്കരണത്തിന്റെയും നിറം കൊടുത്തു. ഇന്നു ആദിവാസി മേഖലയിലുള്ള ഒട്ടുമിക്ക NGO കളും ഈ ഗൂഡലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നതെന്നു അന്വേഷിച്ചാൽ കണ്ടെത്തും. ആദിവാസി സ്നേഹവും അതിന്റെ പൊളിറ്റിക്സും അതിനൊരു മറമാത്രം. ഏറ്റവുമൊടുവിൽ NGO കൾ ആദിവാസി മേഖലയിൽ തേടുന്നതു ഉദ്ധാരണശേഷിക്കുള്ള മരുന്നുകളാണെന്നതാണു തമാശ. ക്ലീബത്വമുള്ളവർക്ക് ഇതിൽ ഉത്സാഹം കൂടും. അതു കാണാനുണ്ട്. പോരാത്തതിനു സ്വദേശത്തും വിദേശത്തും അതിനുള്ള സ്കോപ്പ്.
ഇവിടെ സർക്കാർ ഇടപെടേണ്ടതാണു. ആദിവാസികളിൽ നിന്നും അതു ശേഖരിച്ച് സർക്കാർ പ്രമോട്ട് ചെയ്യണം. ഇപ്പോൾ മാർക്കറ്റിലുള്ള അത്തരം മരുന്നുകൾക്ക് ഫലപ്രാപ്തി തീരെക്കുറവാണു. ആദിവാസി മരുന്നിനു നല്ല റിസൾട്ടു കിട്ടും. അല്ലെങ്കിൽ ഈ NGO കൾ ഇങ്ങനെ ആദിവാസിപ്രേമികളാവില്ലല്ലോ. അതിൽ നിന്നും വലിയ റെവന്യൂ കിട്ടും. അതു ആദിവാസിക്ഷേമത്തിനു ഉപയോഗിച്ചാൽ മതി. ക്ഷേമം എന്നതു കൊണ്ടുദ്ദേശിക്കുന്നതു, തനതു രീതിയിൽ അവർക്കു ജീവിക്കാനുള്ള സൌകര്യമുണ്ടാക്കിക്കൊടുക്കുക എന്നതാണു. അധികവരുമാനം സർക്കാരിനെടുക്കാം. അത് ചെറുതൊന്നുമായിരിക്കില്ല.

Subscribe to:
Posts (Atom)