Sunday, March 24, 2013

കൃഷിയെപ്പറ്റി രണ്ട് പോസ്റ്റുകൾ




ഒന്നു

ചുമ്മാ ഒരു ചെടി നട്ടുവളർത്തുമ്പോഴറിയാം അതിന്റെ പാട്!

ശാസ്ത്രം പഠിച്ചതു കൊണ്ടൊന്നും ചെടിവളരില്ല. അതിനു കൃഷി അറിയണം. ശാസ്ത്രം പഠിച്ചവർ കൃഷിയെ നശിപ്പിച്ചിട്ടേയുള്ളു. കൃഷി ചെയ്യാനാണെങ്കിൽ കാർഷിക സർവ്വകലാശാലയിലൊന്നും പോകണ്ട കാര്യമില്ല. കർഷകന്റെ പാരമ്പര്യമറിഞ്ഞിരുന്നാൽ മതി. പണിയെടുക്കാതെ പണം കിട്ടാൻ വേണ്ടിയാണു ശാസ്ത്രം പഠിക്കുന്നതു തന്നെ. പാന്റിടണം. വെയിലു കൊള്ളാതിരിക്കണം. നല്ല വരുമാനവും മാന്യതയും വേണം. അതിനാണു കൃഷിശാസ്ത്രം പഠിക്കുന്നത്. അല്ലാതെ കൃഷി ചെയ്യാനല്ല. കൃഷിശാസ്ത്രജ്ഞനുകൊടുക്കുന്ന അത്രയും പണം കൊടുത്ത് കൃഷി നടത്താനുള്ള പാങ്ങ് നമുക്കില്ല. കൃഷിക്ക് പകരം കൃഷിശാസ്ത്രജ്ഞന്മാരെ നിയമിക്കാൻ പണം വകയിരുത്തിയതു കൊണ്ടാണിവിടെ കൃഷി മുടിഞ്ഞത് തന്നെ. നമുക്ക് വേണ്ടത് കാർഷിക ശാസ്ത്രജ്ഞന്മാരല്ല, തനി കർഷകരാണു.


രണ്ട്


നമ്മൾ മലയാളികൾക്കിടയിലെ ഒരു അന്ധവിശ്വാസമാണു കൃഷി ഓഫീസർ കൃഷിയെ രക്ഷിക്കുമെന്നത്. അതിൽ യാതൊരു സത്യവുമില്ല. അല്ലെങ്കിൽ ഇന്നു കേരളം കാർഷിക സമൃദ്ധി കൊണ്ട് തിങ്ങിവിങ്ങുമായിരുന്നു. കാരണം എല്ലാ പഞ്ചായത്തിലും കൃഷിഭവനുണ്ട്. അവിടെല്ലാം കൃഷിഓഫീസറുമുണ്ട്. എന്നാൽ അതിൽ കൃഷി നടത്തുന്ന ഓഫീസറന്മാർ നൂറിൽ താഴെ. ബാക്കിയെല്ലാരുടേയും കൃഷി ഏട്ടിലാണു. സർക്കാർ പദ്ധതി നടപ്പാക്കാനുള്ള വെറും ഗുമസ്തന്മാരാണവർ. ശാസ്ത്രജ്ഞന്മാരെ വിശ്വസിച്ചു കൊണ്ട് കൃഷിതുടങ്ങുകയോ, കാലിവളർത്തുകയോ ചെയ്യരുത്.........

1 comment:

അഷ്‌റഫ്‌ സല്‍വ said...

സമയ ക്രമം ഇല്ലാത്ത വിത്ത്‌ വിതരണം വേനൽ കാലത്ത് വെള്ളം കയറി നശിച്ച കൃഷിക്കുള്ള നഷ്ട പരിഹാരം , മഴ കാലത്ത് ജല സേചന സഹായം ., കൃഷി ഭവനുകൾക്ക് സമീപം വിതരണം ചെയ്യാത്ത തെങ്ങിന തൈകളും കുരുമുളക് വള്ളി കളുടെയും ചെറിയ കാട് ..... ഓരോ മാസവും രാഷ്ടീയ പാര്ട്ടികളുടെ നോമിനികളെ ചെര്ത്തുണ്ടാക്കിയ ഒരു സംഘത്തിന്റെ സിറ്റിംഗ് അലവൻസ് എഴുതി ഒപ്പിട്ടു കൈപ്പറ്റുക , ഇതൊക്കെയാണ് കൃഷി ഭവനുകളുടെ പ്രധാന റോൾ ,
നമുക്ക് വേണ്ടത് കൃഷി ഭവനുകൾ അല്ല , പകരം കാര്ഷിക വിപണന കേന്ദ്രങ്ങളാണ് ..കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിച്ചു ഉപഭോക്താക്കള്ക്ക് നേരിട്ട് കൈമാറ്റം ചെയ്യാൻ ഉതകുന്ന കാര്ഷിക ചന്തകൾ