Thursday, October 9, 2008

ഇനി ഈ രതികള്‍ക്ക് ഒരു സയോനര

യൂറോപ്പിലും അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെ അനിവാര്യമായത്‌ സംഭവിച്ചു തുടങ്ങി. സാമ്പത്തിക വാണിജ്യ സ്ഥാപനങ്ങള്‍ തകരുന്നു. അതിനിയും കുടുതല്‍ വ്യാപകമാകുകയേയുള്ളു. ഈ തകര്‍ച്ച അനിവാര്യമാകുന്നത്‌ എങ്ങനെ എന്നൊരു ചോദ്യമുണ്ടാകാം. മനുഷ്യാദ്ധ്വാനത്തെ അടിസ്ഥാനമാക്കിയല്ല ധനകാര്യ-ബാങ്കിംഗ്‌ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. കണക്കുകൊണ്ടുള്ള മായക്കാഴ്ചകള്‍ വഴി മനുഷ്യനെ ചൂഷണം ചെയ്യുന്നതാണു അതിന്റെ രീതി. വഞ്ചനയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണു അവ പ്രവര്‍ത്തിക്കുന്നത്‌. അത്‌ പ്രകൃതി വിരുദ്ധമാണു. അതുകൊണ്ട്‌ തന്നെ അവയ്ക്ക്‌ തകരാതിരിക്കാനാവില്ല!
ഇപ്പോള്‍ പൊളിഞ്ഞ സ്ഥാപനങ്ങള്‍ ലാഭത്തിനുവേണ്ടി വലിയ വലിയ ചൂഷണങ്ങള്‍ നടത്തിയിട്ടുള്ളവയാണു. സാമൂഹികനീതി മാനദണ്ഡമാക്കിയിരുന്നെങ്കില്‍ സാധാരണക്കാരനുകൂടി ലഭ്യമാകേണ്ട ഭൂമിയെ വാണിജ്യവല്‍ക്കരിക്കുകയാണു അത്തരം സ്ഥാപങ്ങള്‍ ചെയ്തത്‌. കൃഷി ചെയ്യാനും വീട്‌ വയ്ക്കാനും വേണ്ടിയുള്ള ഭൂമിയെ നമുക്ക്‌ ചുറ്റും ലാഭച്ചരക്കാക്കി മാറ്റുന്നകാഴ്ച കാണുന്നില്ലെ. അതിന്റെ വിപുലമായ ഒരു പതിപ്പാണു അവിടെ സംഭവിച്ചത്‌. അതിനു ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടായിരുന്നു.
ആദ്യമായി ഭൂമിക്ക്‌ കൃത്രിമമായ വിലവര്‍ദ്ധനയുണ്ടാക്കും. റിയല്‍ എസ്റ്റേറ്റിനേ ആകര്‍ഷകമാക്കുന്നത്‌ ഇത്തരം അസ്വാഭാവിക വിലകളാണു. അതുവഴി യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക്‌ ഭൂമിയും വീടും അപ്രാപ്യമാക്കുകയാണു ഉദ്ദേശം. പിന്നീട്‌ വായ്പകള്‍ നല്‍കി ആവശ്യക്കരെ കടക്കെണിയില്‍ പെടുത്തുന്നു. മറ്റ്‌ മാര്‍ഗ്ഗമൊന്നുമില്ലാത്തത്‌ കൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ ധനകാര്യസ്ഥാപനങ്ങളുടെ ഇത്തരം കെണികളില്‍ ചെന്ന് മുളയേണ്ടി വരുന്നു. അതില്‍ നിന്നൂറുന്ന പലിശ നിക്ഷേപകനു അര്‍മ്മാദിക്കാന്‍ കൊടുത്ത്‌ അവന്റെ രുചിയും നിലനിര്‍ത്തുന്നു.
ലാഭക്കൊതിയന്മാരും മുതലാളിത്ത സര്‍ക്കാരുകളും ധനകാര്യസ്ഥാപനങ്ങളുടെ ഈ സാമൂഹികവിരുദ്ധതയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവര്‍ക്കുമുണ്ട്‌ അതിന്റേതായ ലാഭം! ഈ പ്രവര്‍ത്തനത്തിനു അവര്‍ നല്‍കുന്ന ഒരു മുഖമ്മൂടിയുണ്ട്‌. വികസനം! പൌരന്റെ 'കടം' എങ്ങനെ വികസനമാകുമെന്ന് ആരും ചോദിക്കാറില്ല.
അത്തരം സ്ഥാപനങ്ങളില്‍ ചിലതാണു ഇന്ന് ചീട്ട്‌ കൊട്ടാരം പോലെ നമ്മുടെ കണ്മുന്നില്‍ തകര്‍ന്ന് വീഴുന്നത്‌. അതില്‍ സഹതപിയ്ക്കേണ്ടതായി ഒന്നുമില്ല. സ്വാഭാവികമായ ഒരു പരിണിതിയാണത്‌. ഇത്തരം സ്ഥാപനങ്ങളില്‍ മുതലിറക്കിയിരുന്നവര്‍ക്ക്‌ അവരുടെ പണം പോയി. അതില്‍ എന്ത്‌ സങ്കടപ്പെടാനിരിക്കുന്നു? അതൊരു നല്ലകാര്യമാണു. അത്‌ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടെണ്ടതുള്ളു. എത്രയോ ലക്ഷം ആളുകളെ വഞ്ചിച്ചും ചൂഷണം ചെയ്തും ഭീഷണിപ്പെടുത്തിയും ജീവിതം നശിപ്പിച്ചുമാണു ധനകാര്യസ്ഥാപനങ്ങള്‍ അതിന്റെ ഓഹരി ഉടമകള്‍ക്ക്‌ ലാഭം ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്നത്‌. ആ പണമാണു ഇപ്പോള്‍ പൊലിഞ്ഞത്. അല്ലാതെ ആ വ്യക്തി അദ്ധ്വാനിച്ചുണ്ടാക്കിയതല്ല.
ചൂഷണത്തിന്റെ പങ്കുപറ്റിയവര്‍ ഇപ്പോള്‍ കരയുകകയല്ല വേണ്ടത്‌. തങ്ങള്‍ ചെയ്തുപോയ അപരാധത്തിനു ലോകത്തോട്‌ മാപ്പ്‌ പറയുകയും അവശേഷിക്കുന്ന സ്വത്തുക്കള്‍ വല്ലതുമുണ്ടെങ്കില്‍ അത്‌ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയും വേണം. അല്ലെങ്കില്‍ മനസമാധനമുണ്ടാകുകയില്ല. ആത്മഹത്യാ മുനമ്പുകള്‍ അവര്‍ക്കായി കാത്തിരിക്കുന്നു. കഴിഞ്ഞദിവസം തന്നെ ഇന്ത്യന്‍ വംശജനായ ഒരു നിക്ഷേപകന്‍ അതിനു തുടക്കമിട്ടു. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ നമുക്ക്‌ പ്രതീക്ഷിക്കാം. കാരണം ഇത്തരം നിക്ഷേപകരുടെ മനോനില വളരെ ദുര്‍ബ്ബലമാണു. അദ്ധ്വാനിച്ച്‌ പണമുണ്ടാക്കാന്‍ കഴിയാത്തവരാണവര്‍. വഞ്ചനയെ കൂട്ടുപിടിച്ചാണെങ്കിലും എളുപ്പവഴിയില്‍ പണമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം എളുപ്പവഴിയില്‍ പണമുണ്ടാക്കുന്നത്‌ ഒരു മനോരോഗമാണെന്നവര്‍ അറിയുന്നില്ല. ആധുനികസാമ്പത്തികശാസ്ത്രം ലോകത്തിനു സംഭാവന ചെയ്ത ഒരു മനോരോഗം. അവര്‍ ആത്മഹത്യ ചെയ്യുക തന്നെ ചെയ്യും.
അമേരിക്കയുടേയോ യൂറോപ്പിന്റേയോ ഈ തകര്‍ച്ചകൊണ്ട്‌ ലോകം ഇതാ ഇപ്പോള്‍ ഇരുളിലാണ്ട്‌ പോകുമെന്ന് ആരും പരിഭ്രമിക്കേണ്ട. കുറേ ധനമോഹികളുടെ ജീവിതം അസ്തമിച്ചു. അത്രമാത്രം. പ്രകൃതിയുടെ ഒരു തിരുത്തല്‍ നടപടിയാണിതൊക്കെ. വെള്ളപ്പൊക്കമോ മലയിടിച്ചിലോ പോലെ വേറൊന്ന്. അങ്ങനെ കണ്ടാല്‍ മതിയാകും ഈ തകര്‍ച്ചയേയും. അത്‌ തിരിച്ചറിഞ്ഞു ഭാവി തിരുത്താനുള്ള വിവേകം മനുഷ്യരാശിക്ക്‌ ഉണ്ടായാല്‍ മതി.
ലോകമെമ്പാടുമുള്ള വാണിജ്യ-വ്യാപാരങ്ങള്‍ ഇതിനേത്തുടന്ന് ചിലപ്പോള്‍ തളര്‍ന്ന് പോയേക്കാം. ആയുധക്കച്ചവടം സമാപിച്ചേക്കാം. 35കോടി ഡോളറിന്റെ ഇന്റര്‍നെറ്റിലെ പ്രതിദിന രതിവ്യാപാരം സ്തംഭിച്ചേക്കാം. സാമ്പത്തിക ഞെരുക്കം കൊണ്ടും പ്രകൃതിക്ഷോഭം കൊണ്ടും ഭ്രാന്തായിക്കൊണ്ടിരിക്കുന്ന ഭരണാധികാരികളെക്കൊണ്ടും അമേരിക്ക ഒരു ഇരുണ്ടഭൂഖണ്ഡമായി മാറിയെന്നും വരാം. യഥാര്‍ത്ഥ മനുഷ്യര്‍ക്ക്‌ ഭൂമിക്ക്‌ മേല്‍ അവകാശമുണ്ടാകാന്‍ പോകുന്നതിന്റെ സൂചനയായി അതിനെ ഒക്കെ എടുത്താല്‍ മതി.
യാദവകുലം നശിച്ചതു പോലെ ഭൂമിക്ക്‌ ഭാരമായ ഒരു സമൂഹം ലോകത്തുനിന്നും തുടച്ചുമാറ്റപ്പെടുകയാണെന്ന് വിചാരിക്കാം..
അമേരിക്ക എന്നത്‌ വെറും ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാത്രമല്ല. അതൊരു ചൂഷണ മനോഭാവമാണു. അതാണു തകരുന്നത്‌. തകരേണ്ടത്.
അതുകൊണ്ട്‌ അതിന്റെ പ്രത്യാത്ഘാതങ്ങള്‍ മല്ലപ്പള്ളിയിലോ മയ്യനാട്ടോ അലയടിച്ചാലും അത്ഭുതപ്പെടേണ്ട. നമുക്കിടയിലും അമേരിക്കയുണ്ട്‌.
വളരെ ചെറിയൊരുകാലമേ ഈ പതനത്തിനു എടുത്തുള്ളു എന്നതാണു ആശ്വാസകരം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എന്തൊക്കെ വാഗ്ദാനങ്ങളോടെ കടന്ന് വന്നതാണു ആധുനിക സാമ്പത്തിക സമൂഹം. അതാണിപ്പോള്‍ തവിടുപൊടിയാകാന്‍ പോകുന്നത്‌. മുമ്പൊക്കെ ഒരു സമൂഹം തകരാന്‍ നൂറ്റാണ്ടുകള്‍ എടുക്കുമായിരുന്നു. ഇതിപ്പോള്‍ 70കൊല്ലം തികച്ചെടുത്തില്ല. നമ്മുടെ ഭാഗ്യം! അതിനു സഹായിച്ച അമേരിക്കയോട്‌ നാം നന്ദിപറയുക.
വളരെയധികം ബൌദ്ധിക-സാംസ്കാരിക പാരമ്പര്യമുണ്ടായിരുന്ന തദ്ദേശവാസികളെ ഉന്മൂലനം ചെയ്തുകൊണ്ട്‌ വളര്‍ന്നു വന്നതുകൊണ്ടാവാം അമേരിക്കയ്ക്ക്‌ അതിത്രപെട്ടെന്ന് സാധിച്ചെടുക്കാന്‍ കഴിഞ്ഞത്‌. വാളെടുത്തവന്‍ വാളാല്‍ തീരും. ലോകത്തിലെ എല്ലാ പുരോഗതിക്കും പിന്നില്‍ ഈ പിതൃശൂന്യരായ കുടിയേറ്റക്കാരാണന്ന പ്രചരണം എത്രകണ്ട്‌ വ്യാജമായിരുന്നെന്ന് തെളിയിക്കാന്‍ പോകുന്ന കാലമാണിനി വരാന്‍ പോകുന്നത്‌. തദ്ദേശവാസികളുടെ അറിവിനേയും സാങ്കേതിക വിദ്യയെയും തമസ്കരിച്ചു കൊണ്ട്‌ ലാഭക്കൊതിയുടെ തത്ത്വശാസ്ത്രത്തില്‍ മുന്നേറിയ ഒരു സംസ്കാരത്തിനു 'സയോനര' പറയാന്‍ നേരമായി.

18 comments:

അശോക് കർത്താ said...

35കോടി ഡോളറിന്റെ ഇന്റര്‍നെറ്റിലെ പ്രതിദിന രതിവ്യാപാരം സ്തംഭിച്ചേക്കാം

പൊറാടത്ത് said...

വളരെ നല്ല പോസ്റ്റ് മാഷേ..

ഇത് ശരിയ്ക്കും ഒരു കഷായം തന്നെയായിരിയ്ക്കും പലർക്കും..ആശംസകൾ

വര്‍ക്കേഴ്സ് ഫോറം said...

നന്നായിട്ടുണ്ട് മാഷെ

രഘുനാഥന്‍ said...

കൊള്ളാം മാഷേ ....നല്ല പോസ്റ്റ് ... തുടരൂ ..ആശംസകള്‍

KUTTAN GOPURATHINKAL said...

യെന്റമ്മോ, ആ കശണ്ടിത്തലയില്‍ ഇത്ത്രേം പുത്തി ഒളിച്ചിരിപ്പുണ്ടെന്ന് ആര് കരുതി ?
പോസ്റ്റ് കിടിലന്‍ !

Unknown said...

വളരെ കാലികപ്രസക്തിയുള്ള പോസ്റ്റ്. ഒരു ദു:ഖം മാത്രം . മാനവരാശിയെ ഈ വിഷമവൃത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇനി ഒരു പ്രവാചകനും ദാര്‍ശനികനും ചിന്തകനും പ്രസ്ഥാനത്തിനും കഴിയില്ല. തല്‍ക്കാലം ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയാലും സര്‍വ്വനാശം അനിവാര്യമാണ് . ഗാന്ധിജിയിലേക്ക് മടങ്ങുക എന്നതാ‍ണ് ഞാന്‍ കാണുന്ന പോംവഴി . അതിന് ആരും തയ്യാറാവുകയില്ല . ധൂര്‍ത്തടിച്ച് നശിക്കാനും നശിപ്പിക്കാനും ആധുനികകാലം മനുഷ്യനെ വിധിച്ചിരിക്കുന്നു . ഇത് ഒരു അശുഭവിശ്വാസിയുടെ വിലാപമല്ല. നാളെ നാം അഭിമുഖീകരിക്കാന്‍ പോകുന്ന യാഥാര്‍ഥ്യം !

Dinkan-ഡിങ്കന്‍ said...

1)ഇപ്പോള്‍ പൊളിഞ്ഞ സ്ഥാപനങ്ങള്‍ ലാഭത്തിനുവേണ്ടി വലിയ വലിയ ചൂഷണങ്ങള്‍ നടത്തിയിട്ടുള്ളവയാണു.
2)അത്തരം സ്ഥാപനങ്ങളില്‍ ചിലതാണു ഇന്ന് ചീട്ട്‌ കൊട്ടാരം പോലെ നമ്മുടെ കണ്മുന്നില്‍ തകര്‍ന്ന് വീഴുന്നത്‌. അതില്‍ സഹതപിയ്ക്കേണ്ടതായി ഒന്നുമില്ല. സ്വാഭാവികമായ ഒരു പരിണിതിയാണത്‌. ഇത്തരം സ്ഥാപനങ്ങളില്‍ മുതലിറക്കിയിരുന്നവര്‍ക്ക്‌ അവരുടെ പണം പോയി. അതില്‍ എന്ത്‌ സങ്കടപ്പെടാനിരിക്കുന്നു?
3)അമേരിക്കയുടേയോ യൂറോപ്പിന്റേയോ ഈ തകര്‍ച്ചകൊണ്ട്‌ ലോകം ഇതാ ഇപ്പോള്‍ ഇരുളിലാണ്ട്‌ പോകുമെന്ന് ആരും പരിഭ്രമിക്കേണ്ട. കുറേ ധനമോഹികളുടെ ജീവിതം അസ്തമിച്ചു. അത്രമാത്രം.
4)ലോകമെമ്പാടുമുള്ള വാണിജ്യ-വ്യാപാരങ്ങള്‍ ഇതിനേത്തുടന്ന് ചിലപ്പോള്‍ തളര്‍ന്ന് പോയേക്കാം. ആയുധക്കച്ചവടം സമാപിച്ചേക്കാം. 35കോടി ഡോളറിന്റെ ഇന്റര്‍നെറ്റിലെ പ്രതിദിന രതിവ്യാപാരം സ്തംഭിച്ചേക്കാം.
5)യാദവകുലം നശിച്ചതു പോലെ ഭൂമിക്ക്‌ ഭാരമായ ഒരു സമൂഹം ലോകത്തുനിന്നും തുടച്ചുമാറ്റപ്പെടുകയാണെന്ന് വിചാരിക്കാം

ഇത്രയും ക്വാട്ടിയാൽ പോരേ ഏകപക്ഷീയമാണെന്ന് തെളിയിക്കാൻ

Anonymous said...
This comment has been removed by the author.
അശോക് കർത്താ said...

ഡിങ്കന്‍ സാബ്,
എല്ലാ അഭിപ്രായങ്ങള്‍ക്കും അതിന്റേതായ ഒരു വീക്ഷണവും പക്ഷവുമുണ്ട്. പോസ്റ്റ് ഏകപക്ഷീയമാണെന്ന് തെളിയിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നതിനു വേണ്ടി എഴുതിയ കുറിപ്പിലും അതുണ്ട്. അവ തമ്മില്‍ വിശ്ലേഷണം നടക്കട്ടെ. പിന്നെ ഞാന്‍ എന്തെങ്കിലും ഭാവന പറഞ്ഞോ? യാഥാര്‍ത്ഥ്യത്തിന്റെ ഒരു നിഴല്‍ മാത്രമല്ലെ വരച്ചിട്ടിട്ടുള്ളു. ധനകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ അന്തര്‍ രഹസ്യം ഏത് ഡിറ്റക്റ്റീവ് കഥയേക്കാളും സ്ഫോടനാത്മകമാണു. അതിന്റെ സ്വാഭാവിക പരിണിതിയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. അദ്ധ്വാനിക്കാതെ സമ്പത്ത സഞ്ചയിക്കാനുള്ള മനുഷ്യന്റെ ത്വരയെ പ്രകൃതി തകര്‍ക്കും. കണ്ണു തുറന്ന് ചുറ്റും നോക്കിയാല്‍ അത് മനസിലാകും.
സുകുമാരേട്ടാ,
ഗാന്ധിസത്തിലേക്ക് മടങ്ങുക എന്ന് പറയുമ്പോള്‍ ഒരു എതിര്‍പ്പ് സ്വാഭാവികമായി ഉണ്ടാകും. അതില്‍ ഒരു അതിപരിചയത്തിന്റെ ലാളിത്യമുണ്ട്. പക്ഷെ അതല്ലാതെ രക്ഷയില്ല. അത് മനസിലാക്കിയില്ലെങ്കില്‍ സ്വയമേവ പിന്നീട് മനസിലാകും.

Unknown said...

അപ്പോള്‍ കര്‍ത്താവ് സാര്‍ ലാടവൈദ്യം വിട്ടു സാമ്പത്തിക ശാസ്ത്രത്തെ കയറിപ്പിടിച്ചിരിക്കുകയാണു അല്ലെ? ആരോഗ്യരംഗത്ത് നിന്ന് നിങ്ങളെ തുരത്തിയതിനു ഡോ.സൂരജിനു ഒരു പൂച്ചെണ്ട്.

ഡി .പ്രദീപ് കുമാർ said...

അമേരിക്കന്‍ സമ്പദ് രംഗം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞതിന്റെ അടിസ്ഥാനകാരണം സ്വതന്ത്രവിപണി ഉയര്‍ത്തിയ പണത്തോടുള്ള അത്യാര്‍ത്തിയും ഇടിയുന്ന ജനസംഖ്യാനിരക്കുമാണു.ഇതില്‍ നിന്നു കരകയറണമെങ്കില്‍ യൂറോപ്പിലാകമാനം രാഷ്ട്രീയ പൊളിച്ചെഴുത്തുഴുത്ത് അനിവാര്യാമാണു.ഇതിനെക്കുറിച്ചു ഞാനൊരു പോസ്റ്റ് ഇടുന്നുണ്ടു.

കാസിം തങ്ങള്‍ said...

അമേരിക്ക വിതച്ചത് കൊയ്തുകൊണ്ടിരിക്കുന്നു. ചൂഷകരുടേയും മര്‍ദ്ദകരുടെയും മരണമണിയാണോ മുഴങ്ങുന്നതെന്നറിയാന്‍ കാത്തിരിക്കാം. ചൂഷണമുക്തമായ നവലോകം പിറക്കട്ടെ.

Joji said...

അമെരിക്കക്കു ഒരു ചുക്കും സംഭവിച്ചിട്ടില്ലാ . അവിടെയും പുരതും ഉള്ള സധാര്ണക്കാരുടെ കാശു പൊയി, ബുദ്ധിമുട്ടിലായി അല്ലെങ്കില്‍ ആകും അത്രമാത്രം

അശോക് കർത്താ said...

Unni(ജോജി)എന്ന ജോജി മാഷെ,
സാധാരണക്കാരന്റെ ഒരു ദമ്പിടിയും പോയിട്ടില്ല. കാരണം ചൂതാട്ടത്തിനിടാന്‍ അവന്റെ കയ്യില്‍ കാശില്ല. ആര്‍ത്തിക്കാരുടെ പണം പോയിട്ടുണ്ട്. അവര്‍ സാധാരണക്കാരല്ല.
പ്രദീപ്,
ജനസംഖ്യാനിരക്ക് ഭീകരമായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞല്ലോ...ഹാവു. അതു മതി.
കാസീം തങ്ങള്‍ക്ക്,
അമേരിക്ക വിതച്ചത് കൊയ്യുന്നത് ശരി. അവര്‍ക്ക് വേണ്ടി വിതച്ചുകൊണ്ടിരിക്കുന്നവരോ?

chithrakaran ചിത്രകാരന്‍ said...

ഒന്നോ രണ്ടോ ബാങ്കു പൊളിഞ്ഞെന്നു കരുതി ലോകം മുഴുവന്‍ തകരുമോ ?
ഗൌരീ നാഥന്‍ പൊളിഞ്ഞാല്‍ തിരുവനതപുരം മുഴുവന്‍ തകരുമോ ?

നമ്മള്‍ അതില്‍ നിന്നെന്ന് എന്തെങ്കിലും പഠിക്കുക എന്നാല്ലാതെ, നമ്മളാണ് ശരി എന്ന് വിധിക്കാതിരിക്കുന്നതാണ് നല്ലത്.
പണത്തേയും വിപണിയേയും ദൈവമാക്കാതെ നിര്‍ത്തേണ്ട സ്ഥാനത്ത് നിര്‍ത്തണമെന്ന് ബോധ്യപ്പെടുത്തിയ തകര്‍ച്ച. വളരെ നല്ല ഫലം പശ്ചാത്യരില്‍ ഈ തകര്‍ച്ച ഉളവാക്കും. എന്നാല്‍ , നമ്മള്‍ എന്തെങ്കിലും പഠിക്കുമെന്ന് തോന്നുന്നില്ല.
നമ്മുടെ ആത്മീയത തന്നെ ഭയമാണ്.
ഓ.ടോ.
നമ്മുടെ രോഗം അധമവിശ്വാസങ്ങളാണ്.ദൈവത്തിന്റെ രൂപത്തില്‍ വരുന്ന ചെകുത്തന്റെ ബിംബങ്ങളാണ്.
അല്‍ഫോണ്‍സാമ്മ പുരോഹിത വൈദിക റിയാലിറ്റി ഷോ. :)

Dr Rejani.H said...

താങ്കളുടെ ലേഖനം അമേരിക്കന്‍ ചൂഷണ തത്വ ശാസ്ത്രത്തിന്റെ പതനം വളരെ നന്നായി ഉള്‍ക്കൊള്ളുന്നുണ്ട്......ശരിയായ രീതിയില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും പാതയിലല്ലാതെ വളര്‍ന്നിട്ടുള്ള എല്ലാ ജനപദങ്ങളും തകര്‍ന്നിട്ടുണ്ട്. ആയുര്‍വേദത്തില്‍ അതിനെ ജനപദ ഉധ്വംസം എന്ന് പറയും.... ഭരനാധികരികലുടെയോ ജനങ്ങളുടെയോ അധര്‍മ്മം മൂല വിവിധ തരത്തില്‍ ആ ജനപദങ്ങള്‍ നശിച്ചു പോകുന്നത്യന് അത്. പിന്നെ ചരിത്രം ചാക്രികം ആയതു കൊണ്ടു എല്ലാ ഉയര്‍ച്ചയും താഴ്ചയുടെ പിനെതുടര്ച്ചയകുന്നു..... ആശംസകള്‍ .

Anonymous said...
This comment has been removed by a blog administrator.
chellappan chettan said...

post anyaaayam, haahhahahaha