Sunday, May 20, 2007

വി.എസ്സും നോബല്‍ സമ്മാനവും

വി.എസ്സും നോബല്‍ സമ്മാനവും

തെക്കു വടക്ക്‌ ആയിരം കിലോമീറ്ററില്‍ താഴെ നീളം.
ഏറിവന്നാല്‍ 150 ഒ 200 ഓ കി.മി. കിഴക്ക്‌ പടിഞ്ഞാറു വീതി.
ബസ്തര്‍ ജില്ലയെക്കാള്‍ ചെറുത്‌.
ഇതാണു കൊച്ച്‌ കേരളം.
അവിടെ ഇപ്പോള്‍ ഒരു അത്ഭുതം നടക്കുന്നു.

പണത്തിനും പേശീ ബലത്തിനും താഴെയാണു ജനകീയാധികാരം എന്ന് മേനി നടിച്ച്‌ നടന്നവര്‍ക്ക്‌ ഒരു നടുക്കം! അവരുടെ സ്വപ്നങ്ങള്‍ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണു ദൃശ്യമാദ്ധ്യമങ്ങള്‍ ഓരോ നിമിഷവും കാണിച്ചു കൊണ്ടിരിക്കുന്നത്‌.

ഇപ്പോള്‍ മൂന്നാറില്‍.
താമസിക്കാതെ കേരളമൊട്ടാകെ!!

ഇതിനൊക്കെ നാം നന്ദി പറയേണ്ട ഒരു ഉരുക്ക്‌ മനുഷ്യനുണ്ട്‌.
വി.എസ്സ്‌. അച്യുതാനന്ദന്‍ എന്ന കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി.

സ്വകാര്യ സ്വത്തിനെ അമ്പേ നിഷേധിക്കുന്ന തത്ത്വ ചിന്തയാണു കമ്മ്യൂണിസത്തില്‍.
അതു സ്വന്തം രക്തത്തില്‍ അലിയിച്ചു ചേര്‍ത്ത വ്യക്തിയാണു വി.എസ്സ്‌.
ജനകീയ ജനാധിപത്യത്തില്‍ ആ തത്ത്വചിന്തക്ക്‌ സാരമായ കട്ടി കുറവ്‌ സംഭവിച്ചു.
എന്നാല്‍ അതു പൊതുജനത്തിന്റെ മൊത്തം മുതലും കൊള്ളയടിക്കുന്നതിലേക്ക്‌ എത്തിച്ചേരുന്നത്‌ കാണുമ്പോള്‍ വി.എസ്സിനെപ്പോലെ ഒരാള്‍ക്ക്‌ രോഷം കൊള്ളാതിരിക്കാനാവുമോ?
ആ രോഷാഗ്നിയാണു മൂന്നാറില്‍ ഇന്ന് ആളിപ്പടരുന്നത്‌.
മലമുകളിലെ ശീതളമായ കുളിരിനെ അലിയിച്ച്‌ കളയുന്നത്‌.

നദികള്‍, അരുവികള്‍, ചെറു തോടുകള്‍, കായല്‍പ്പരപ്പ്‌.
കേരളത്തെ സസ്യശ്യാമളമാക്കുന്ന ഈ ജലസമൃദ്ധിയുടെ പിന്നില്‍ കിഴക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന മലകളും അതില്‍ പടര്‍ന്ന നില്‍ക്കുന്ന കാടുകളുമാണു.
മനുഷ്യന്റെ അതിരില്ലാത്ത മോഹം മലകയറി കാടുകളെ തീണ്ടിത്തുടങ്ങിയപ്പോള്‍ പരക്കാന്‍ ആരംഭിച്ച ജനതയുടെ അസ്വാസ്ഥ്യമാണു ഇന്ന് ശമനം നേടുന്നത്‌.
പോയ കാടുകള്‍ ഇനി തിരിച്ച്‌ വരില്ല.
പക്ഷെ കൂടുതല്‍ ഇടപെടലുകള്‍ തടയാം.
ഒരു ഭരണാധികാരിയും ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം.
ആഗ്രഹിച്ചവര്‍ക്കൊന്നും നടപ്പാക്കാന്‍ കഴിയാതെ പോയത്‌.
ഇതൊരു നിസ്സാര സംഗതിയല്ല.

ആസ്ത്രേലിയായിലും ന്യൂസിലാന്‍ഡിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പേപ്പര്‍ നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാന്‍ പോയ ഭരണകര്‍ത്താക്കള്‍ അനുഭവിച്ച ദുരിതം ഓര്‍ക്കുക.

കേരളത്തേപ്പോലെ ഒരു ചെറിയ സ്ഥലമല്ല അതൊന്നും.
ആധുനികരും സംസ്കാരസമ്പന്നരും നിവസിക്കുന്ന നാട്‌.
സജീവമായ പരിസ്ഥിതി സംഘടനകളുടെ പിന്തുണ വേറെ.
എന്നിട്ടും അവര്‍ അനുഭവിച്ച ദുരിതം വളരെ വലുതായിരുന്നു.
അപ്പോള്‍ കേരളം പോലെ Politically sesitive ആയ ഒരു സ്ഥലത്ത്‌ എന്തൊക്കെ സംഭവിച്ചു കൂടാ? ആ ഉള്‍ഭയങ്ങളേ ഒക്കെ വിസ്മരിച്ച്‌ കൊണ്ട്‌ ഒരു നീക്കമുണ്ടാകുമ്പോള്‍ അതിനെ എത്ര കണ്ട്‌ പ്രശംസിച്ചാല്‍ മതിയാകും?
അച്യുതാനന്ദന്റെ ഉരുക്ക്‌ മുഷ്ഠിക്ക്‌ മുന്നില്‍ എല്ലാ എതിര്‍പ്പുകളും അസ്തമിച്ചു.
കേരളത്തിനു പ്രത്യാശയുണര്‍ന്നു.
സാധാരണ മനുഷ്യന്റെ ആത്മവിശ്വാസം ഉയര്‍ന്നു.
കലികാലത്തില്‍ ധര്‍മ്മ ധേനു മൂന്ന് കാലുകളും നഷ്ടപ്പെട്ട്‌ നിന്ന് കേഴുമ്പോള്‍ രക്ഷകനായവതരിച്ച പുരാണകഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു വി.എസ്സ്‌.
ജീവന്റെ നിലനില്‍പ്പിനെയാണു അദ്ദേഹം പരിരക്ഷിച്ചിരിക്കുന്നത്‌.
ലോകമെമ്പാടും പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണു.
ചൂട്‌ കൂടുന്നു.
കുടിവെള്ളം കിട്ടാതാകുന്നു.
നദികള്‍ നഷ്ടപ്പെടുന്നു.
ഭൂമി ദുര്യുപയോഗം ചെയ്യപ്പെടുന്നു.
മനുഷ്യന്റെ നിലനില്‍പ്പ്‌ തന്നെ മുള്‍മുനയിലാണു.
എന്തും സംഭവിക്കാവുന്ന ഒരു ആത്മഹത്യാ മുനമ്പില്‍ ചെന്നു നില്‍ക്കുകയാണു മാനവം.
പിന്‍ വിളി വിളിക്കാന്‍ ആരുമില്ല.

ഈ സാഹചര്യത്തില്‍ വി.എസ്സിന്റെ നടപടി സൃഷ്ടിക്കുന്ന മൂല്യം അതുല്യമാണു.
മനുഷ്യരാശിയെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള ദിശാനക്ഷത്രമാകാന്‍ അതിനു കഴിയുന്നു.

ഇതു പൂര്‍ണ്ണവും സമഗ്രവുമാണെന്നൊന്നും അഭിപ്രായമില്ല.
പക്ഷെ ഇന്നത്തെ ലോകക്രമത്തില്‍ ഇത്രയെങ്കിലും കഴിയുന്നതു അത്ഭുതമാണു.
അതിനു അച്യുതാനന്ദന്‍ ആദരിക്കപ്പെട്ടേ തീരു.
നാം അതിനു വിമുഖത കാട്ടിയാല്‍ ലോകം നമ്മെ പരിഹസിക്കും.
കേരളവും മൂന്നാറുമൊന്നും ഇന്ന് പാശ്ചാത്യലോകത്തിനു അജ്ഞാതമല്ല.
മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതൊക്കെ ഉറ്റ്‌ നോക്കുന്നുണ്ട്.
നാം ആദരിക്കുന്നത്‌ കണ്ടില്ലെങ്കില്‍ അവര്‍ മുന്നോട്ട്‌ വന്നെന്ന് ഇരിക്കും.
ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക്‌ പോലും പലരും ആദരിക്കപ്പെട്ടിട്ടുണ്ട്‌.
അതു കൊണ്ട്‌ വി.എസ്സും സംഘവും ആദരിക്കപ്പെടാതെ പോകില്ല.
അതു ഒരു പക്ഷെ മഗ്സാസേ പുരസ്കാരമാകാം.
ചിലപ്പോള്‍ നോബല്‍ സമ്മാനം തന്നെയാകാം.
രണ്ടായാലും നേടുന്നത്‌ വി.എസ്സ്‌ ആയതു കൊണ്ട്‌ അതു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തൊപ്പിയിലെ ചുവന്ന ഒരു തൂവലായിരിക്കും.
കേരളത്തിലെ സാധാരണക്കാരനു അതു അഭിമാന പൂര്‍വ്വം നെഞ്ചിലെടുത്തണിയാനും സാദ്ധ്യമാകും. ഇനി നാമതിനു കാത്തിരിക്കുകയേ വേണ്ടു.
അതിനു മുന്‍പ്‌ നാം വേണ്ടത്‌ ചെയ്യണം.

അനുപാനം.

മലയമുക്കികളെ നടുക്കി. അതു കൊണ്ട്‌ തീരുന്നില്ല. മണലൂറ്റന്മാരും, മദ്യവാറ്റന്മാരും, മുന്തിയറപ്പന്മാരും (ബാങ്കുകളും പൊതു മേഖലാ സ്ഥാപനങ്ങളുമുള്‍പ്പെടെ) വേറെ കിടക്കുന്നു...അവ ഓരോ കഴഞ്ച്‌ എടുത്ത്‌ സ്ഫുടപാകം ചെയ്തു സേവിക്കണം. എങ്കിലെ കേരളത്തിലെ ജനതയുടെ നെഞ്ചിടിപ്പ്‌ മാറൂ.

അറിയിപ്പ്‌.


നിങ്ങളുടെ അഭിപ്രായം ചുരണ്ടിയെടുത്ത്‌ താഴെ കാണുന്ന കഷായക്കുപ്പിയില്‍ ഇടുക.
http://www.orkut.com/Scrapbook.aspx?uid=7558426525359753485

16 comments:

അശോക് കർത്താ said...

ഈ സാഹചര്യത്തില്‍ വി.എസ്സിന്റെ നടപടി സൃഷ്ടിക്കുന്ന മൂല്യം അതുല്യമാണു.
മനുഷ്യരാശിയെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള ദിശാനക്ഷത്രമാകാന്‍ അതിനു കഴിയുന്നു.

അനൂപ് അമ്പലപ്പുഴ said...

അരുണണ് കുമാറും ശോഭനാ ജോര്ജ്ജും ചെയ്തത് ഒരേ കാര്യമല്ലേ. തെറ്റായ രേഖ ഉണ്ടാക്കി. ഒരേ പന്തിയില്‍ ര്‍ണ്ട് രീതിയില്‍ ഉള്ള വിളമ്പ് ശരി ആണോ സഖാവേ?

Anonymous said...

Idichchu polikkAn Arkkum kazhiyum oreNnam undakkananu padu , ithellam undakkunnathuvare enthu cheythu, ippOl cpikkareyum pinarayiyeyum onnu virappikkanulla adavu

ithukondokke janaththinu enthu kitti

അശോക് കർത്താ said...

തെറ്റുകള്‍ നിര്‍ണ്ണയിക്കുന്നതു നിയമമാണു. ഒരു കാര്യവും ചെയ്യുമ്പോള്‍ തെറ്റല്ല. പിന്നെ അതിനെ വിശകലനം ചെയ്യുമ്പോള്‍ തെറ്റ് കണ്ടെത്തുകയാണു. തെറ്റ് ചെയ്യാതിരിക്കന്‍ ധാര്‍മ്മികതയാണു ആദ്യം ഉണ്ടാകേണ്ടത്. അരുണ്‍ കുമാര്‍-ശോഭനാ ജോര്‍ജ്ജ് വിവാദം അതിനു അര്‍ഹതപ്പെട്ടവര്‍ കൈകാര്യം ചെയ്യട്ടെ.

അനോണിമസ്സെ ഇതു നന്നല്ല. ഒരു കാര്യം പറയാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനു തക്ക ധൈര്യം കാണിക്കണം. മറഞു നിന്നു ഒളിയമ്പെയ്യരുത്....
പിന്നെ, ഇടിച്ച് പൊളിച്ച കാര്യം. പ്രകൃതി എത്ര നൂറ്റാണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ മനുഷ്യന്‍ അവന്റെ ആര്‍ത്തികാരണം നശിപ്പിക്കുന്നത്. മനുഷ്യന്‍ മാത്രമല്ലല്ലോ ഭൂമിയുടെ അവകാശികള്‍. മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടതു തട്ടിപ്പറിക്കുമ്പോള്‍ ഇങ്ങെചിലതുണ്ടാകുമെന്ന് കരുതിയിരിക്കണം. സുനാമിയും, കൊടുംകാറ്റും ഭൂമി കോപം. അത്രക്കൊന്നും ഇല്ലല്ലോ ഇതു.

അനൂപ് അമ്പലപ്പുഴ said...

ശരി ആണ് , മൂന്നാറിലെ സകല കെട്ടിടങ്ങളും പൊളിക്കണമെന്നുള്ള അഭിപ്രായക്കാരനാണ് ഞാന്. എങ്ങനെ ഒരു നല്ല പ്രക്രിതിയെ നശിപ്പിക്കാന് തോന്നുന്നു എന്നു ഞാന് ചിന്തിക്കാറുണ്ട്, അതും മൂന്നാര്, വാഗമണ് പോലെ ഒരു ജൈവ വൈവിധ്യം നിറഞ്ഞ ഒരു സ്തലത്ത്. ഓരോ ദേശീയ ഉദ്യാനങ്ങളും പുതുതായി പ്രഖ്യാപിക്കുമ്പോള് സന്തോഷമാണ് കാരണം, അവയുടെ നാശം പെട്ടന്നു സംഭവിക്കില്ലല്ലോ എന്ന്.

സൈലന്റ് വാലിയെ ഒരു വിധത്തില് പ്രക്രിതിസ്നേഹികള് രക്ഷിച്ചെടുത്തപ്പോള് അതിന്റെ ബഫര് സോണായ പാത്രക്കടവിലായ് കണ്ണ്. അതാണ് നമ്മുടെ നാട്. ആദ്യം ബോധവല്ക്കരണം എന്നതാണ് ശരി. ജനങ്ങള് പ്രബുധരാവണം . അല്ലാതെ ഇവ ഒരിക്കല് പൊളിച്ചു മാറ്റിയതു കൊണ്ട് മാത്രം പ്രശ്നങ്ങള് തീരുന്നില്ല. അരുവികള്, നദികള്, മലകള് ഇവയുടെ ഒക്കെ പ്രാധാന്യം ജനങ്ങള് മനസ്സിലാക്കണം.

ഈ കേരളം പോലെ പ്രക്രിതിഭംഗിയാലും കാലാവസ്തയാലും അനിഗ്രഹീതമായ ഒരു നാട് ലോകത്ത് മറ്റെങ്ങും കാണ്ല്ല. അത് കാണാനാണല്ലോ സഞ്ജാരികള് വരുന്നത്. തേക്കട്, മൂന്നാര്, വാഗമണ് ഇവയെ അവയുടെ തനത് രീതിയ്ല് നില നിലനിര്ത്തിയാല് മത്രം മതി. അവര്ക്ക് കാണേണ്ടത് അതാണ് . അവര്ക്ക് മാത്രമല്ല, നമുക്കും നമുടെ തലമുറകള്ക്കും.

Anonymous said...

കാശും കയ്യൂക്കുമുണ്ടെങ്കില്‍ ഈശ്വരനേത്തന്നെ കയ്യേറും...പിന്നല്ലേ കാടും നാടും...
അതിനു പീണിയാളുകളായി കീശയില്‍ മാത്രം കണ്ണുള്ള
കുറെ ഉദ്യോഗസ്ഥന്മാരും രാഷ്ട്രിയക്കാരും..
ഇവര്‍ക്കിടയില്‍ വീയെസ്സ് വേറിട്ടു നില്‍ക്കുന്നു...
ഈ ഇടിച്ചുനിരത്തല്‍ വീയെസ്സിനു മാത്രമെ പറ്റൂ..
അവകാശവാദങ്ങളും അപവാദങ്ങളുമായി ചില പത്രക്കാരും..നേതാക്കന്മാരും ഇറങ്ങിത്തിരിച്ചിട്ടുന്ണ്ടല്ലോ...
പലരും മുഖതേ ജാള്യത മരയ്ക്കാന്‍ പാടുപെടുന്നു..

ഞാന്‍ നേരത്തേതന്നെ ഒരു അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു

അശോക് കർത്താ said...

വെട്ടിനിരത്തല്‍ പ്രകാശ് കാരാട്ടിനും പഥ്യമാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?

Kiranz..!! said...

സത്യം പറഞ്ഞാല്‍ ഇപ്പോളാണ് ഇടത് പക്ഷാനുഭാവിയെന്നാല്‍‍ ഒരു അഭിമാനം തോന്നുന്ന നിമിഷം.പാര്‍ട്ടിക്കതീതന്മാരായി വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നവര്‍ക്ക് പാര്‍ട്ടിയുടെ കേഡറിസ സ്വഭാവം മനസിലാക്കിക്കൊടുക്കുക തന്നെവേണം..!

അശോക് കർത്താ said...

Suresh:
താങ്കള്‍ പറഞ്ഞ നോബല്‍ പ്രൈസും മഗ്‌സസെയും ഒന്നും പി.ബി. വി.എസിനു കൊടുത്തില്ലല്ലൊ അശൊകേട്ടാ..!!


ജേര്‍ണ്ണലിസ്റ്റ് ശുംഭന്മാര്‍ എനിക്ക് നല്‍കിയ ഒരു വിവരമായിരുന്നു, അതു. നോബല്‍ പ്രൈസ്. ഇപ്പോള്‍ മനസിലായി അവന്മാര്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന്. ഒക്കെ നമ്മെ പറ്റിക്കുകയാണ്

അശോക് കർത്താ said...

Suresh:
ഹ..ഹ..ഹ.. അതും ഒരു തമാശതന്നെ.. ഞാനതിനെ അന്നേ അതുകൊണ്ടുതന്നെയാണ് അമിതമായ പ്രാധാന്യത്തൊടെ കാണാഞ്ഞതും, ഇതൊക്കെ ഒരു നല്ല ഭരണാധികാരി തീര്‍ച്ചയായും ചെയ്യേണ്ട കാര്യംതന്നെയാണ്. ഇവരെയായിരിക്കാം പിണറായി സിന്റിക്കേറ്റ് എന്നുവിളിക്കുന്നത്

അശോക് കർത്താ said...

ഇപ്പോള്‍ കിട്ടിയത്:
മാണി, ജോസഫ്, ജേക്കബ്ബ് - “ ബേബി മെത്രാനോട് കളിച്ചാല്‍ അച്യുതാനന്ദനു ഇങനിരിക്കും”

sandoz said...

പഴേ ഒരു കോളേജ്‌ പാട്ട്‌ ഓര്‍ക്കുന്നുണ്ടോ മാഷ്‌...

കേരളം കേരളം...കേരളം മനോഹരം
പിള്ളയുള്ള മാണിയുള്ള ജേക്കബ്ബുള്ള കേരളം...

Anonymous said...

അവന്മാര്‍ (ജേര്‍ണലിസ്റ്റ്) പൊക്കും...അവന്റെ ജോലി അതല്ലേ..
പൊക്കലും താക്കലും...
എത്രയോ വട്ടപ്പൂജ്യങ്ങളെ അവന്‍ പൊക്കിയിട്ടില്ലേ?
അച്ചുമ്മാ പൊങ്ങിയാലോ
ദാ...കണ്ടില്ലേ

Anonymous said...

അച്ചുമ്മാ ചാടിയാല്‍ പിബിയോളം എന്നൊരു ചൊല്ലുണ്ടാകുമോ?

JIJI JOHN said...

അച്ചുമ്മാമന്റെ ചാട്ടം പിബി യായാലും ജെസി ബി കൊണ്ടായാലും കേരളത്തിലെ അനുസരണം കെട്ട പിള്ളേര്‍ക്ക്‌ വൈകിയാണെങ്കിലും ഒരു ചുട്ട അടി യായിരുന്നു കൊടുത്തത്‌ ആവശ്യമല്ലേ ഈ തല്ലും തല്ലിപ്പൊളിയുമൊക്കെ അല്ലെങ്കില്‍ സെക്രട്ടറിയേറ്റും കൈയ്യേറി വല്ല 'ഹില്‍ട്ടണ്‍ റിസോര്‍ട്ടും'മറ്റും ആക്കില്ലേ .

Unknown said...

eghane.....