Saturday, June 2, 2007

ഇച്ചിരി ഇക്കിളി പറയട്ടെ?

മാദ്ധ്യമങ്ങളുടെ താത്രീവിചാര ചിന്തകള്‍
‍വാര്‍ത്തകളായി വരുന്ന വ്യഭിചാര-ബലാല്‍സംഗ കഥകള്‍ രോഗമുണ്ടാക്കുമോ?
കേരളത്തില്‍ വ്യാപകമാകുന്ന പ്രോസ്റ്റ്രേറ്റ്‌ കാന്‍സറിനും ഗര്‍ഭാശയ മുഴകള്‍ക്കും പിന്നില്‍ മാദ്ധ്യമങ്ങള്‍ ഒരു തരം രതി നിര്‍വ്വേദത്തോടെ പ്രചരിപ്പിക്കുന്ന നീല ചിത്രങ്ങള്‍/നീല വാര്‍ത്തകള്‍ക്ക്‌ പങ്കുണ്ടോ? അങ്ങനെ സംശയിക്കേണ്ടിയിരിക്കുന്നു.

മുന്‍പ്‌ മാദ്ധ്യമങ്ങള്‍ ഇത്ര നീചമല്ല്ലാതിരുന്ന കാലത്ത്‌ പ്രത്യുല്‍പാദനാവയവങ്ങളിലെ രോഗബാധ ഇന്നത്തേ പോലെ സര്‍വ്വസാധാരണമായിരുന്നില്ല..

പീഢനം/ലൈംഗികത ഒരു വാര്‍ത്തയായി വരുമ്പോള്‍ ഒരു ഇക്കിളിയൊക്കെ ആര്‍ക്കും ഉണ്ടാകും. ചന്തവും താരപ്രഭയുമുള്ള നേതൃനിരയിലെ യുവതികളും ടെന്നീസുകളിക്കാരുമൊക്കെ വാര്‍ത്തചിത്രങ്ങളായി പ്രദര്‍ശിപ്പിക്കപ്പെടുമ്പോഴും അതുണ്ടാവും. ഈ ഇക്കിളി മാദ്ധ്യമങ്ങള്‍ക്ക്‌ വെറും ഇക്കിളിയല്ല. കാശണു. കാശ്‌!

മാദ്ധ്യമങ്ങള്‍ ആകെ മാറിപ്പോയിരിക്കുന്നു. എഡിറ്റര്‍ക്ക്‌ പകരം ഇന്ന് ഫൈനാന്‍ഷ്യല്‍ മാനേജരന്മാരാണു മാദ്ധ്യമങ്ങള്‍ നിയന്ത്രിക്കുന്നത്‌. മാദ്ധ്യമ നയം അവര്‍ നിശ്ചയിക്കും.
ഇക്കിളി വില്‍ക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്ക്‌ നന്നായറിയാം.
കട്ടന്‍ കാപ്പി പത്രമായാലും, പരമ്പരാഗത സാംസ്കാരിക പത്രമായാലും ഫിനാന്‍സ്‌ വിഭാഗം വച്ച്‌ നീട്ടുന്ന ഇക്കിളിക്ക്‌ വഴങ്ങും. ജേര്‍ണ്ണലിസ്റ്റുകളും മോശമല്ല! ഈ ഇക്കിളിയൊക്കെ എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ അവര്‍ക്കുമുണ്ട്‌ ഒരു ഓര്‍ഗ്ഗാസം. കൂലിക്കൊപ്പം സുഖം ഫ്രീ.
ചിലരത്‌ നേരിട്ട്‌ സംഘടിപ്പിക്കാനും ശ്രമിച്ചെന്നിരിക്കും.
കുപ്രസിദ്ധമായ ഒരു വ്യഭിചാരക്കേസില്‍ 'പ്രതി'ക്കെതിരെ നീളന്‍ പരമ്പര എഴുതി നാറ്റിക്കാന്‍ ഒരു പത്രപ്രവര്‍ത്തകനെ പ്രേരിപ്പിച്ചത്‌ പ്രതിയുടെ 'വഴക്ക'ക്കുറവാണെന്ന് മാദ്ധ്യമലോകത്ത്‌ ഒരു ശ്രുതിയുണ്ട്‌. നേരോ നുണയോ എന്ന് അറിയില്ല.
പയ്യന്‍ കഥകള്‍ വായിച്ച ഏതെങ്കിലും നേരമ്പോക്കുകാരന്‍ പ്രചരിപ്പിച്ചതാവാനും ഇടയുണ്ട്‌.

ലൈംഗികതയെ വാര്‍ത്തയോ വാര്‍ത്താചിത്രങ്ങളോ ചിത്ര/ശ്രവ്യ വാര്‍ത്തയോ ആക്കുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക്‌ പണം കിട്ടും. വരിക്കാരനു രോഗവും. കാശ്‌ കൊടുത്ത്‌ രോഗം വാങ്ങുന്ന പ്രബുദ്ധരായ ഒരു ജനതയെക്കാണമെങ്കില്‍ വരൂ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌!!

സാമൂഹിക പ്രതിബദ്ധതയുടേയും മൂല്യച്ച്യുതിക്കെതിരേയുള്ള ശക്തമായ പ്രതികരണത്തിന്റേയും മറവിലാണു ചൂടന്‍ വാര്‍ത്തകള്‍ അച്ച്‌ നിരത്തപ്പെടുകയും റിക്കോര്‍ഡ്‌ ചെയ്യപ്പെടുകയും ചെയ്യുന്നത്‌.പക്ഷെ മാദ്ധ്യമങ്ങളിലൂടെ ഒരാള്‍ അതാസ്വദിക്കുമ്പോള്‍ അറിവല്ല കാമമാണു ഉണ്ടാകുന്നത്‌.

ഏത്‌ പീഢനത്തിലായാലും ഇക്കിളിയുടെ വശമല്ലാതെ മറ്റ്‌ എന്താണു മാദ്ധ്യമങ്ങള്‍ക്ക്‌ പറയാനുള്ളത്‌? ഇതാണോ സാമൂഹിക പ്രതി ബദ്ധത? ഇത്രയും കാലം ജേര്‍ണ്ണലിസം നടത്തിയിട്ടും പീഢനങ്ങളുടെ എണ്ണം കൂടുകയല്ലാതെ കുറഞ്ഞിട്ടുണ്ടോ? മറവില്ലാതെ ഏത്‌ വൈകാരികതയും വര്‍ണ്ണിക്കാനുള്ള ഒരവസരമെന്നാല്ലാതെ മറ്റ്‌ എന്താണു ഇത്തരം വാര്‍ത്തകള്‍?

ഇവ പരത്തുന്ന സന്ദേശങ്ങള്‍ ശരിക്കും ശ്രദ്ധിച്ചിട്ടുണ്ടോ?
മന്ത്രിക്കും തന്ത്രിക്കുമാകാമെങ്കില്‍ തനിക്കുമാകാം.
പിന്നെ അവര്‍ തടഞ്ഞു വീണ കുറ്റികള്‍ സൂക്ഷിക്കണം. ഒഴിവാക്കണം.
സംഗതി വ്യാപകമാകുമ്പോള്‍ അതിലെ ക്രൈം ലഘൂകരിക്കപ്പെടുന്നു.
എങ്ങനെയുണ്ട്‌ പീഡന കഥകളുടെ അപനിര്‍മ്മാണം!

വികാരം എങ്ങനെ രോഗമായി പരിണമിക്കും എന്നറിയണമെങ്കില്‍ അന്തര്‍ സ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തങ്ങളേപ്പറ്റി വിശദമായി അറിയണം. ആധുനിക വൈദ്യശാസ്ത്രത്തിനു പൂര്‍ണ്ണമായി വഴങ്ങിയിട്ടില്ലാത്ത ഒരു മേഖലയാണത്‌. എന്നാല്‍ ഭാരതത്തിലെ പൗരാണികര്‍ ഈ രംഗത്ത് ബഹുകാതം മുന്നോട്ട്‌ പോയിട്ടുണ്ട്.

അക്ഷരങ്ങളിലെ/ദൃശ്യങ്ങളിലെ/ശബ്ദത്തിലെ 'ഇക്കിളി' ഗൂഢമായ ഒരു information packet ആണു. അത്തരം ഒരു ന്യൂസ്‌ സ്റ്റോറി ഉള്ളിലേക്ക്‌ കടന്ന് ചെന്നാല്‍ നാം അറിയാതെ അതില്‍ നിന്നും ലൈംഗിക സിഗ്നലുകള്‍ പുറപ്പെടും.
വായിച്ച/കണ്ട/കേട്ട ആ 'കഥ' മുഴുവന്‍ തലച്ചോറിനുള്ളില്‍ പ്ലേ ചെയ്യപ്പെടും.
തലച്ചോര്‍ അതിനനുസരിച്ച്‌ വിദ്യുത്‌ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നു.
തുടര്‍ന്ന് ഒരു സ്വപ്നലോകമുണ്ടാകുന്നു. കണ്ണു തുറന്നു കൊണ്ട്‌ കാണുന്ന സ്വപ്ന ലോകം!
മറ്റൊരാളുടെ അനുഭവം സ്വന്തം ഓജസ്സ്‌ കൊണ്ട്‌ പുനര്‍ നിര്‍മ്മിച്ച്‌ നാം അതില്‍ രമിക്കുന്നു.
അതിലെ കഥാപാത്രങ്ങളായി നാം സ്വയമറിയാതെ വേഷം മാറുന്നു.
മന്ത്രിയും തന്ത്രിയുമാകുന്നു.
അവര്‍ ചെയ്തതതും ചെയ്യാവുന്നതും ചെയ്യേണ്ടതും നാം ഭാവനയില്‍ അനുഭവിക്കുന്നു.
വാര്‍ത്തയിലൂടെ കടന്ന് പോകുന്ന നേരമത്രയും ഇതൊക്കെ യാഥാര്‍ത്ഥ്യമായാണു മനസ്സ്‌ സങ്കല്‍പിക്കുന്നത്‌. ഫലമോ ഗ്രന്ഥികള്‍ ഒക്കെ ഉണര്‍ന്ന് സ്രവങ്ങള്‍ ഒഴുകും. ശരീരത്തില്‍ ഒരുപാട്‌ രാസമാറ്റങ്ങള്‍ ഉണ്ടാകും. രക്തചംക്രമണം കൂടുന്നു. മൂക്കിലും തൊണ്ടയിലും കഫം നിറയുന്നു. അന്തരംഗം സൃഷ്ടിക്ക്‌ സജ്ജമാകുന്നു. ഹോര്‍മ്മോണുകളും ബീജാണ്ഡങ്ങളും പുറപ്പെടുന്നു. ഇതൊക്കെ നാം അറിയാതെ സംഭവിക്കുന്ന കാര്യങ്ങളാണു.
ഉള്ളില്‍ ആ സംഭവങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയും ചേതന അതില്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഈ മാറ്റങ്ങളൊക്കെ അപകടകരമാണു.
വാര്‍ത്ത അവസാനിക്കുമ്പോള്‍ ഇതൊരു സ്വപ്നാടനമാമയിരുന്നെന്ന് ബോദ്ധ്യമാകും.
പക്ഷെ തുടങ്ങി വച്ച ശാരീരിക മാറ്റങ്ങള്‍ക്ക്‌ എന്തു സംഭവിക്കുന്നു?
അതൊക്കെ പകുതി വഴിയില്‍ നിര്‍ത്തി വയ്കേണ്ടി വരുന്നു.
സ്രവിച്ച രാസവസ്തുക്കള്‍ പലതും പുറത്ത്‌ പോകേണ്ടതാണു. പക്ഷെ വഴിയില്ല.
അകത്ത്‌ തടഞ്ഞ അവ രാസ പരിണാമം വഴി കല്ലുകള്‍, മുഴകള്‍ ഒക്കെ ആയി മാറുന്നു. കാലാന്തരത്തില്‍ അവ കാന്‍സര്‍ പോലുള്ള വലിയ രോഗങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യും.
ഇക്കിളി പങ്ക്‌ വയ്ക്കുന്നത്‌ വഴി മാദ്ധ്യമങ്ങള്‍ രോഗം സംഭാവന ചെയ്യുന്നതിങ്ങനെയാണു.

പൗരാണികര്‍ ഇത്‌ മുന്‍പ്‌ തന്നെ മനസ്സിലാക്കിയിട്ടുണ്ട്‌. അതു കൊണ്ടാണു ഭാരതത്തിലെ എക്കാലത്തേയും വലിയ മീഡിയാ റിസര്‍ച്ചറായിരുന്ന ഭരതമുനി പറഞ്ഞത്‌; ഭയം, ഭീതി, മരണം, യുദ്ധം, ലൈംഗികത തുടങ്ങി ഋണാത്മകമായ ജീവിത സന്ദര്‍ഭങ്ങള്‍ പൊതു സദസ്സില്‍ പ്രകടിപ്പിക്കരുത്‌. കാമം, കോപം, ഭയം എന്നിവ രോഗങ്ങളായിത്തന്നെയാണു അഷ്ടാംഗ ഹൃദയവും കരുതുന്നത്‌. ദുരാചാരങ്ങളെ ഉപേക്ഷിക്കാനും ഇന്ദ്രിയങ്ങളെ അടക്കി വക്കാനും അതു ഉപദേശിക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ അത്‌ അനിവാര്യമാണു.

മാദ്ധ്യമങ്ങള്‍ തങ്ങളുടെ താത്രീ വിചാര പരമ്പരകളിലൂടെയും ലൈംഗികത ഉണര്‍ത്തുന്ന മറ്റ്‌ പരാമര്‍ശങ്ങളിലൂടെയും അത്‌ അട്ടിമറിക്കുന്നു.
ഒരാളുടെ ലൈംഗികത മറ്റൊരാള്‍ അറിയുന്നത്‌ കൊണ്ട്‌ സമൂഹത്തിനു എന്തു പ്രയോജനം?
കൂടുതല്‍ ദുരാചാരങ്ങള്‍ക്ക്‌ അത്‌ വഴിവയ്ക്കുമെന്നല്ലാതെ? സമൂഹത്തിലെ പുഴുക്കുത്താണവ.
അവയെ ബാക്കിയുള്ളവര്‍ക്കു കൂടി പരിചയപ്പെടുത്തി കൊടുക്കുന്നത്‌ കൊണ്ട്‌ എന്ത്‌ നേട്ടമാണുണ്ടാകുക? വേറൊരാള്‍ക്കു കൂടി അതില്‍ താല്‍പ്പര്യമുണ്ടാകുമെന്നല്ലാതെ?
സമൂഹ ദുഷ്കൃതികളെ പരസ്യപ്പെടുത്തലിലൂടെ പരിഹരിക്കാനാവുമായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഇന്ന് പീഡനങ്ങളൊ, കത്തിക്കുത്തോ, വിഭാഗീയതയോ, ചേരിപ്പോരോ, മത വൈരമോ കാണില്ലായിരുന്നു. ശരിയല്ലെ? ആലോചിച്ച്‌ നോക്കുക.

പഥ്യം:

സ്ത്രീകള്‍ക്കുള്ള ഒരു പ്രസിദ്ധീകരണവും വീട്ടില്‍ കയറ്റരുത്‌.
ഡോക്ടറോട്‌ ചോദിക്കരുത്‌. പഥ്യം തെറ്റിക്കണമെന്ന് തോന്നിയാല്‍ വല്ല അശ്ലീല സാഹിത്യവും വായിച്ച്‌ തൃപ്തി അടഞ്ഞുകൊള്ളണം.
ഇത്ര അപകടം അതിനില്ല.

18 comments:

Anonymous said...

accept with the first part of the blog....the second part (about the secrition and stagnation of bodily fluids) is real crap....

Will give 5/10 .....( +8 for the first part and -3 for the second) ....

SUNISH THOMAS said...

ഈ കഷായക്കുറിപ്പിനോടു ഞാന്‍ യോജിക്കുന്നില്ല. പ്രത്യേകിച്ചും ആദ്യഭാഗത്തോട്. ക്ഷമിക്കുക.

asdfasdf asfdasdf said...

മാധ്യമങ്ങള്‍ക്ക് സാമുഹിക പ്രതിബദ്ധതയോ ?
എനിക്കോ നിങ്ങള്‍ക്കോ ഇല്ലാത്ത ഒന്നിനെ മാധ്യമങ്ങളില്‍ കെട്ടിവെക്കുന്നത് എന്റെ ശരിയെ സാധൂകരിക്കാനുള്ള അടവുനയം മാത്രമല്ലേ ?
തെരെഞ്ഞെടുപ്പ് നമ്മുടെയാണ്.. നമ്മുടെ മാത്രം.

Kaithamullu said...

പ്രതിബദ്ധത പണത്തിനോടും പദവിയോടും മാ‍ത്രം!(എന്ന്വച്ചാ, മുതലാളിയോട്)
-മേന്‍‌ന്നേ, തെരഞ്ഞെടുക്കല്‍ എങ്ങിനെ?
-കുരുടനെ വേണോ അതോ ഒറ്റക്കണ്ണനെ വേണൊ എന്ന നിലയില്‍?

Unknown said...

കേരളത്തില്‍ പൊതുവെ ഒരു തരം ഞരമ്പ് രോഗം വ്യാപിച്ചു വരുന്നുണ്ടു എന്നതും, പത്രങ്ങള്‍ സെന്‍സേഷണലായ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു എന്നതും ഒരു വസ്തുത തന്നെയാണു . എന്നാല്‍ പഴി മുഴുവന്‍ പത്രങ്ങളുടെ മേല്‍ ചാര്‍ത്തുന്നത് ദുരുദ്ദേശപരമാണു. വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ധര്‍മ്മമാണു മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്. നാട് നന്നാക്കല്‍ അവരുടെ മാത്രം ബാധ്യതയല്ല. ചൂണ്ടുവിരല്‍ മറ്റുള്ളവരുടെ നേര്‍ക്ക് ചൂണ്ടി സ്വയം കുറ്റവിമുക്തനാകാനുള്ള തന്ത്രം ഇന്ന് പലരും പയറ്റുന്നുണ്ട്. ഈ പോസ്റ്റിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമ്മാണു. ഒരു തരം നീചമനോഭാവം ഇതില്‍ ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ലൈംഗീകതയെക്കുറിച്ച് ഇത്രയും ജുഗുപ്സാവഹമായ ഒരു വര്‍ണ്ണന ഞാന്‍ മറ്റെവിടെയും വായിച്ചിട്ടില്ല. അന്തര്‍സ്രാവഗ്രന്ഥികളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ നമ്മുടെ പൌരാണീകര്‍ , ഇന്നത്തെ ആധുനീക വൈദ്യശാസ്ത്രജ്ഞരെക്കളും ബഹുകാതം മുന്നിലായിരുന്നു എന്ന പ്രസ്ഥാവനയെക്കുറിച്ച് എന്ത് പറയാന്‍ ! വാക്കുകളുടെ ധാരാളിത്തം കൊണ്ട് വസ്തുതകള്‍ ഇവിടെ അപമാനിതമാകുന്നു..

Anonymous said...

പുളി എന്ന് എഴുതിക്കാണിച്ചാല്‍ നാവില്‍ വെള്ളമൂറുമെങ്കില്‍, പോസ്റ്റില്‍ പറയുന്നതിലും കാര്യമുണ്ട്. കൊള്ളാവുന്ന ഒരു പോസ്റ്റ്

Anonymous said...

പോസ്റ്റിട്ടവനും കമന്റ്ടിച്ചവരും സ്ഥാപിത താല്‍പ്പര്യ്ക്കാരാകുന്നു. ഇക്കിളി നല്ലൊരു വില്‍പ്പനച്ചരക്കാണെന്ന് സമ്മതിച്ച് കൊണ്ട് തന്നെ ബ്ലോഗര്‍ അത് വില്‍ക്കുന്നു. മിടുക്കന്‍! അതു കണ്ടിട്ട് ഹാളിളകിയവര്‍ അത് എതിര്‍ക്കുന്നു. ഇതില്‍ ശാസ്ത്രീയത എത്ര ശതമാനമുണ്ടെന്ന് ആ വിഷയത്തില്‍ അറിവുള്ളവര്‍ പറയണം

കുട്ടനാടന്‍ said...

എന്റെ കര്‍ത്താവേ
എന്നാതാ ഈപ്പറയുന്നേ

Anonymous said...

പഴി മുഴുവന്‍ മാധ്യമങ്ങളുടെ മേല്‍ ചാരല്ലേ..
ഇഷ്ടം പോലെ വിഭവങ്ങളുണ്ടല്ലൊ നമുക്കു ചുറ്റും...
മാധ്യമങ്ങളത് അല്പം ഇക്കിളി മസാലചേര്‍ത്ത് ദിനവും...
മുന്‍പില്‍ വിളമ്പിത്തരുന്നു...
അത്രയല്ലെയുള്ളു...
പക്ഷെ ഈ മന്ത്രിയുടേയും തന്ത്രിയുടേയും കയ്യിലിരുപ്പ് മാധ്യമങ്ങളിലല്ലെങ്കില്‍‍ നാട്ടുകാരെങ്ങനെ അറിയും?
മാധ്യമങ്ങളാണ് ഇത്തരം സംഭവങ്ങള്‍ പെരുകുന്നതിനു പിന്നില്‍ എന്ന് ആരോപിയ്ക്കാനാവില്ലല്ലോ.
പക്ഷെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍
തീര്‍ച്ചയായും ഉത്തരവാദിത്തവും നിയന്ത്രണവും പാലിയ്ക്കീണ്ടതു തന്നെ.
വായനക്കാരന് സ്വേദവും സീല്‍ക്കാരവും പുറപ്പെടുവിയ്ക്കാനായി മസാലക്കഥകള്‍ നിറച്ച പ്രത്യേക പ്രസിദ്ധീകരണങ്ങളുമായി ചില മുഖ്യധാരാപത്രങ്ങളു തന്നെ ഇറങ്ങിയിട്ടുണ്ടല്ലോ..

(പത്രധര്‍മ്മത്തെപ്പറ്റി-
പത്രങ്ങളെന്താ ധര്‍മ്മസ്ഥപനങ്ങളോ?
പണം മുടക്കിയാല്‍ പണം കിട്ടണം...
പണം കിട്ടണമെങ്കില്‍ ആളുകള്‍ വാങ്ങി വായിയ്ക്കണം..
വായിയ്ക്കുന്നവന് സുഖിച്ചില്ലെങ്കില്‍,പത്രം കെട്ടിലിരിയ്ക്കും..
അതു വരരുതെങ്കില്‍ ആളെ സുഖിപ്പിയ്ക്കണം.. അതിനു ഏതുവഴിയുമാകാം
ഇക്കിളിയിട്ടും സുഖിപ്പിയ്ക്കാം...
അത്രയേയുള്ളു ഈ പത്രധര്‍മ്മം.)
------------------------
തിരുവനന്തപുരം റീജീയനല്‍ ക്യാന്‍സര്‍ സെന്ററിന്റെ സത്വര ശ്രദ്ധയ്ക്ക്-
പത്രങ്ങളും പ്രൊസ്ട്രേറ്റ്/ഗര്‍ഭാശയ ക്യാന്‍സറും തമ്മിലുള്ള ബന്ധത്തേപ്പറ്റി ഒരു പുതിയ ഗവേഷണപ്രോജക്റ്റ് ആരഭിയ്ക്കുമോ? റോക്ഫെല്ലര്‍ ഫൌണ്ടേഷനില്‍ നിന്ന് ഗ്രാന്റും വിദേശയാത്രയും തരപ്പെടും.
പത്രങ്ങളുടെ അടിയില്‍ ഒരു സ്റ്റാറ്റ്യൂട്ടറി വാണിംഗും കൂടി ആകാം..

Anonymous said...

ഈ പോസ്റ്റ് വായിച്ചപ്പോഴാണ് ശരിക്കും ഇക്കിളി വന്നത്.പക്ഷെ മാഷ് പറഞ്ഞ പോലുള്ള ഇക്കിളിയല്ലെ..ഈ തമാശയൊക്കെ വായിക്കുമ്പോഴൊ കാണുമ്പോഴൊ ഉണ്ടാകുന്ന ഇക്കിളിയില്ലെ,അത് :)
മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചും മസാല ചേര്‍ത്തും അവതരിപ്പിക്കുന്നു എന്ന് പറഞ്ഞതിനോട് യോജിക്കുന്നു. എന്നാല്‍ മാദ്ധ്യമങ്ങള്‍ പ്രോസ്റ്റ്രേറ്റ്‌ കാന്‍സറിനും ഗര്‍ഭാശയ മുഴകള്‍ക്കും കാരണമാകുന്നു എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല..താങ്കളുടെ ഭാവനയില്‍നിന്നും ഉടലെടുത്ത ആശയമാണെന്ന് തോന്നുന്നു.വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ അതൊക്കെ വിശ്വസിക്കാന്‍ പറ്റുകയുള്ളു.

എല്ലാ കുറ്റവും മാദ്ധ്യമങ്ങളുടെ പുറത്ത് വെച്ചുകെട്ടി തടിതപ്പുന്നത് ശരിയല്ല.അവര്‍ കുറച്ച് മസാല ചേര്‍ത്ത് ഇതൊക്ക് അവതരിപ്പിക്കുന്നു എന്നുള്ളത് സത്യം തന്നെ.അവര്‍ക്കും ജീവിക്കണ്ടെ.എന്നിട്ടും ഈ തൊലിക്കട്ടിയുള്ള മന്ത്രിമാരും തന്ത്രിമാരും സിനിമാനടന്മാരുമൊക്കെ കേസുകളില്‍നിന്നും ഊരിപ്പോകുന്നതും ജനങ്ങളെ കൈയും വീശി കോടതി മുറികളില്‍നിന്നും ഇറങ്ങി പോകുന്നതും നാം കാണുന്നില്ലെ.അത് കൊണ്ട് മാദ്ധ്യമങ്ങളെ കുറ്റം പറയുന്നതിന് മുമ്പ് ഇവിടെയുള്ള നിയമപാലകര്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നത് നന്നായിരിക്കും.

ഈ പത്രങ്ങള്‍ വായിച്ച് ഇക്കിളിയുണ്ടാകുന്ന ഞരമ്പ് രോഗികള്‍ ഉണ്ടാകുമായിരിക്കും. അവര്‍ക്ക് ഈ പത്രം കിട്ടിയില്ലെങ്കിലും ഇക്കിളിയുണ്ടാകാന്‍ വേണ്ടി വേറെ വഴി നോക്കിക്കൊള്ളും.വിഷമിക്കണ്ട..

...sijEEsh... said...

Athu kalakke maashe..

Anonymous said...

camisetas personalizadas,
aadhy commentinte link...

nalla charakku pennungalude phottam.. ithivide thanne venam ...

Anonymous said...

For heaven's sake, dont spread such manipulated information to people... I still dont understand what it drives the author to do this !!... Think that the readers are not kids to buy your fantacies.

Anonymous said...

ശ്രദ്ധേയമായ ഒരു വിഷയം. വേഗങ്ങള്‍ തടുക്കുന്നത് കൊണ്ട് രോഗമുണ്ടകുമെന്ന് അഷ്ടാംഗഹൃദയകാരന്‍ പറയുന്നുണ്ട്. കാമം ശുക്ലോത്പാദമാണു. അത് തടുത്താല്‍ അശ്മരി (സ്റ്റോണ്‍) ഉണ്ടാകും. നിദാനസ്ഥാനം, മൂത്രാഘാദനിദാനം 16 മുതല്‍ 19 വരെ ശ്ലോകങ്ങള്‍. സൂത്രസ്ഥാനത്തിലും വേഗം ത്ടുക്കുന്നത് അപകടമാണെന്ന് പറയുന്നുണ്ട്. പരിഹാരം മരുന്നുകള്‍ക്കൊപ്പം സംഭോഗവും നിര്‍ദ്ദേശിക്കുന്നു. അപ്പോള്‍ ലേഖനത്തില്‍ പറയുന്നതിനു അടിസ്ഥാനമുണ്ടെന്ന് വിശ്വസിക്കാം. കുറവുള്ളത് കൂട്ടുകയും മറിച്ചും അയുര്‍വ്വേദത്തില്‍ സാധാരണമാണു. പക്ഷെ വേഗനിരോധം അര്‍ബ്ബുദത്തിനു കാരണമാകുമോ എന്നറിയില്ല. ഇപ്പോള്‍ ചിലരൊക്കെ അങ്ങനെ പറയുന്നുണ്ട്. ഘര്‍ഷണം അര്‍ബ്ബുദം ഉണ്ടാക്കിയേക്കാം എന്നുള്ള അലോപ്പതിയുടെ തത്ത്വം മനസില്‍ വച്ച് ഗ്രന്ഥകര്‍ത്താവു എത്തിയ ഒരു നിഗമനമാകാനാണു സാദ്ധ്യത. പൊതുവില്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് നല്ലതാണു.

Anonymous said...

This article lost its value by distorting the facts from the beginning. It is true that media doesn't do a faithful job and tries to satisfy the uncivilized animal inside every human being which is easier than enlightening them. TV serial does the same function. But what has been written here is Total nonsense.World has witnessed a sudden leap in technology and science since couple of centuries.Science never wanted to presume anything rather it tested everything and rejected whatever failed in test.People were living here since centuries before all these developments but their lives remained unchanged for centuries comparing to modern man's life.

Lifestyle of a person cannot be a blame on Science or technology, as he is the sole responsible one to shape his life.
One can always say "I dont know" if things are beyond their reach of perception instead of making your own theories or jumping into hasty conclusions based on unproven ancient theories.These kind of articles spread pseudoscience.

Retheesh said...

താത്രീ വിചാരം ...ഇക്കിളിയിലും കാര്യമുണ്ട്....ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും കലിയുഗത്തിലും ധര്‍ മ്മത്തിനു ഓരോരോ പാദം കുറഞ്ഞു വരും ....ഇതു കലിയുഗമാണ്. കലിയുഗത്തില്‍ മാധ്യമവും ഒരു അവതാരമാണ്......

KUTTAN GOPURATHINKAL said...

jeevikalil mattoruththante kamakeli nokki rasikkunnathu
MANUSHYAN maathramaanathre!

Anonymous said...

Valare seriousum pala thalathil charcha nadakkendathum aaya oru vishayam thara reetiyil kaikaaryam cheythu nashippikkendiyirunilla.