ബിസിനസ്സ് പൊട്ടിയാൽ............?
എന്റെ വിനീതശിഷ്യനായ അനിരുദ്ധൻ ഒരാഴ്ചയായി വിളിച്ചു കൊണ്ടിരിക്കുന്നു. പ്രശ്നം അവൻ നടത്തുന്ന വ്യവസായത്തിൽ ഒരു പ്രതിസന്ധിയുണ്ടായിരിക്കുന്നു. പലതവണ പലതരം ബിസിനസ്സുകൾ നടത്തി പൊട്ടിയിട്ടുള്ള എന്നേക്കാൾ വലിയൊരു മാനേജുമെന്റ് ഗുരുവിനെ അവനു കിട്ടാനില്ല.
സ്വാഭാവിക റബ്ബർ കൊണ്ട് ചപ്പലുണ്ടാക്കി കയറ്റുമതി ചെയ്യുന്ന വ്യവസായമായിരുന്നു തുടക്കം. സംഗതി ക്ലിക്കായി. 20 കൊല്ലമായി തുടരുന്നു. അതിനിടയിൽ മറ്റുപല മേഖലകളിലേക്കും വികസിച്ചു. ആറുമാസം മുൻപാണു ആദ്യമായി ഒരു പാളിച്ച പറ്റിയതു. ഒരു കൺസെയിന്മെന്റ് അയച്ചപോലെ തിരിച്ചുവന്നു. സംഗതി സായിപ്പിനു പിടിച്ചില്ല. നഷ്ടമുണ്ടായി. എന്നാലും സാധനം പകുതിവിലയ്ക്ക് നാട്ടിൽ വിറ്റ് നഷ്ടം കുറച്ചു. അതൊരു അപശകുനമായി അന്നേ തോന്നിയതാണു.
രണ്ടാത്തെ സംഭവം. കൃത്യസമയത്തിനു ഒരു ഷിപ്മെന്റ് നടത്താൻ പറ്റിയില്ല. അനിരുദ്ധൻ മാന്യനായതു കൊണ്ടതു വായുവിലൂടെ പറത്തി വിട്ടു. അതിലുമുണ്ടായി നഷ്ടവും ചില കുഴപ്പങ്ങളും. ഒരു പെട്ടി പായിപ്പാട്ടിറക്കിയപ്പോൾ മറ്റേതു പള്ളിപ്പാട്ടായിപ്പോയി. കാലദോഷം എന്നല്ലാതെ എന്തു പറയാൻ. വിമാനക്കമ്പനിക്കാരുടെ പാളിച്ച അനിരുദ്ധന്റെ തലയിൽ കെട്ടിവച്ച് ഇടനിലക്കാരൻ ഒരു കളികളിച്ചു. പേമെന്റ് പിടിച്ചുവച്ചു. പറഞ്ഞ സമയമൊക്കെ കഴിഞ്ഞിട്ടും അവർ അതു റിലീസു ചെയ്തില്ല. പലിശ കണക്കു കൂട്ടിയാൽ എന്തോരം ലാഭമാ ഇടനിലക്കാരനു. അനിരുദ്ധൻ വിഷമിക്കാൻ തുടങ്ങി. ബാങ്ക് പേമെന്റുകൾ മുടങ്ങുന്നു. സപ്ലയർ പിണങ്ങി. വില്ലയുടെ ഇ.എം.ഐ അടയ്ക്കാൻ പറ്റുമോ എന്നൊരു സംശയം. കരഞ്ഞ് കാലുപിടിച്ചപ്പോൾ ഇടനില തെണ്ടി 5% റിലീസ് ചെയ്തു. 5% മാത്രം. ആനവായിൽ അമ്പഴങ്ങ!
അപ്പോഴാണു അവൻ എന്നെ മനപ്രയാസപ്പെടുത്തുന്ന രീതിയിൽ വിളിക്കുന്നതു. -അണ്ണോ, ഞാനിനി എന്തോ ചെയ്യും?
-ഒരുമാതിരിപ്പെട്ട ഇടനിലക്കാരൊന്നും തന്തയ്ക്ക് പിറന്നവരായിരിക്കില്ലടാ. അതു കൊണ്ട് അവന്മാരുടെ അപ്പന്മാർക്ക് വർക്കലയിൽ പോയി വായിക്കരിയിട്. ചത്തവർ ചതിക്കില്ല. അവൻ പൈസാ തരും.
ഞാൻ ആലോചിച്ചു. ശരിക്കും അതായിരുന്നോ അവനോട് പറയേണ്ടിയിരുന്നതു?
തുടങ്ങിയ ബിസിനസ്സ് പൊട്ടിയാൽ നന്നായി എന്നു വിചാരിച്ചാലെന്താ. ജനിച്ച മനുഷ്യൻ തന്നെ മരിക്കുന്നു. പിന്നാ മനുഷ്യൻ തുടങ്ങിയ വ്യവസായം! പക്ഷെ മലയാളികൾക്ക് അങ്ങനെ ചിന്തിക്കാൻ പ്രയാസമാണു. അത്രയ്ക്കുണ്ട് മലയാളിയുടെ ഈഗോാ. കമ്പനി നിയമങ്ങളിൽ പറയുന്നതു വ്യവസായി വ്യക്തിയല്ല ഒരു അരൂപിയാണെന്നാണു. പൊട്ടുന്നതു അരൂപിയാണു. അതിനു നാം എന്തിനു ഐഗോയിസ്റ്റാകണം? പല ബിസിനസ്സുകാരുടേയും ഉള്ളിലേ വ്യക്തി നമ്മളേക്കാൾ നല്ലവരായിരിക്കും പലപ്പോഴും. പക്ഷെ അവരേയല്ല നാം കാണുന്നതു. അമ്പാനി തന്നെ നാം വിളിക്കുന്ന ചീത്തയ്ക്കൊക്കെ അർഹനാണോ എന്നു സംശയമാണു.
അനിരുദ്ധനു ഇതൊരു നല്ലൊരു ചാൻസാണു. അവന്റെ ഉള്ളറിയാവുന്നതു കൊണ്ട് പറയുന്നതാണു. അവനു വ്യവസായം മടുത്തിട്ട് 10 കൊല്ലമെങ്കിലും ആയിക്കാണും. തുടക്കത്തിൽ തോന്നിയ ഹരം ബിസിനസ്സ് സ്റ്റെഡിയായപ്പോൾ പോയി. പണം കുന്നുകൂടുന്നതിൽ ഒരു രസവുമില്ല. അതു കളയാൻ അവൻ പല ഫിലാന്ത്രോപ്പികളും ചെയ്തു. പണം ഉണ്ടാക്കുന്നവനു അതു ഉപയോഗിക്കാനുള്ള അവസരമില്ലെന്നു അവൻ കണ്ടുപിടിച്ചു. നമ്മൾ പറയുന്ന ബിസിനസ്സുകാരുടെ ആർഭാടങ്ങളൊക്കെ ബിസിനസ്സ് അരൂപിക്കു വേണ്ടി കെട്ടുന്ന വേഷങ്ങളാണു. പക്ഷെ അതൊക്കെ അവന്റെ വ്യക്തിയുടേതാണെന്നു നാം തെറ്റിദ്ധരിക്കുന്നു. അതൊക്കെ നമ്മുടേയും മറ്റുള്ളവരുടേയും കണ്ണിൽ മണ്ണിടാനുള്ളതാണു.
വ്യാപാരവും വ്യവസായവുമൊക്കെ മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണ’ത്തിലെ ഫ്ലാറ്റുപോലെയാണു. കയറിയാൽ ഇറങ്ങാൻ പാടാണു. അപ്പോൾ അതു സ്വയം പൊളിയുന്നതു ഒരു അനുഗ്രഹമാണു. പക്ഷെ അതിനെ അങ്ങനെ കാണാൻ ആർജ്ജവമുണ്ടായിരിക്കണം. പകരം ഇപ്പോൾ അനിരുദ്ധൻ ചിന്തിക്കുന്നപോലെ ബിസിനസ്സ് തകർന്നിട്ട് എങ്ങനെ സമൂഹത്തിന്റെ മുഖത്തു നോക്കും എന്ന ചിന്തിക്കaരുതു. അവൻ പറയുന്ന സമൂഹം അവന്റെ ബിസിനസ്സിന്റെ ഒപ്പം ഉണ്ടായി വന്നതാണു. അതിനു മുൻപോ അതിനുശേഷമോ ആ സമൂഹമില്ല. അപ്പോൾ സമൂഹം ഒരു പ്രശ്നമല്ല.
പിന്നെയുള്ളതു കുടുംബമാണു. ബിസിനസ്സിനൊപ്പം വളർന്നു വന്ന കുടുംബം പൊട്ടുമ്പോൾ അതും മനസിലാക്കണം. പള്ളത്തിനടുത്തു ഫാക്റ്ററിയോട് ചേർന്ന ഒരൊറ്റമുറി വീട്ടിലാണു രാഖി അനിരുദ്ധനൊപ്പം ജീവിതം തുടങ്ങിയതു. അന്നു ചെരിപ്പൂവെട്ടാനും പാക്കു ചെയ്യാനും അവളും സഹകരിച്ചതാണു. ബിസിനസ്സ് പൊട്ടുന്നതു അവൾക്കു മനസിലായില്ലെങ്കിൽ പിന്നാർക്കു മനസിലാകും? വില്ലയും, ലാൻഡ് ക്രൂയിസറുമൊക്കെയാണു അവളുടേയും മക്കളുടേയും പ്രശ്നമെങ്കിൽ അതവർ എടുത്തോട്ടെ എന്നു വക്കണം. നിനക്കതൊന്നും ഇനി മെയിന്റെയിൻ ചെയ്യാൻ കഴിയില്ലാ എന്നു മനസിലാക്കിയെങ്കിൽ പോട്ടെ പുല്ലെന്നു പറഞ്ഞ് എല്ലാം വിട്ടുകൊടുത്തു ഇറങ്ങണം. പിന്നെ നിന്റെ അഭിലാഷമായ തെണ്ടൽ തെണ്ടാമല്ലോ.
ഒരാൾ എപ്പോഴും നോക്കേണ്ടതു അവനവന്റെ ഉള്ളിലേക്കാണു. അവിടെയാണു മഷിനോട്ടം. ബിസിനസ്സു ചെയ്യാനുള്ള പൂതി ഇനിയും തീർന്നിട്ടില്ലെങ്കിൽ അതവിടെയറിയാം. എങ്കിൽ വട്ടിപ്പലിശയ്ക്കു പണമെടുത്തു അതു സ്റ്റെഡിയാക്കണം. തകർന്നിട്ട് വീണ്ടും കരകയറിയ എത്രയോ പേരുണ്ട്.. മറിച്ചു ബിസിനസ്സ് പൊട്ടി എന്നറിയുമ്പോൾ ഉള്ളിലും ലഡുപൊട്ടുന്നുണ്ടെങ്കിൽ ശങ്കിക്കാനൊന്നുമില്ല മനസിനിണങ്ങിയ കാര്യത്തിലേക്കിറങ്ങണം. അതു തെണ്ടലാണെങ്കിൽ തെണ്ടൽ. പടം വരയെങ്കിൽ അതു.
# പൊട്ടാൻ ആഗ്രഹിക്കുന്നവർക്കും തൊഴിൽ വിടാൻ ആഗ്രഹിക്കുന്നവർക്കും ഇനിയും ഉപദേശമുണ്ട്. ആവശ്യമുള്ളവർ ദക്ഷിണ സഹിതം നേരിൽക്കാണുക.
Sunday, October 19, 2014
Friday, October 17, 2014
ശാലിനി എന്റെ കൂട്ടുകാരി...........
1980ലിറങ്ങിയ ഒരു മോഹൻ-പദ്മരാജൻ ചിത്രമാണു, ശാലിനി എന്റെ കൂട്ടുകാരി.
കേരളത്തിലെ കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ അമ്മയില്ലാതെ വളരുന്ന ചേട്ടന്റെയും പെങ്ങളൂടേയും വൈകാരിക ഏകാന്തതയും അവർ അനുഭവിക്കുന്ന സംഘർഷങ്ങളുമാണു ചിത്രത്തിന്റെ പശ്ചാത്തലം. ക്രൂരനായ അച്ഛൻ. കാമുകനെ സ്വീകരിക്കാൻ കഴിയാതെ വരുന്ന നായിക. സഹോദരന്റെ ആത്മഹത്യ. തുടർന്നുള്ള നായികയുടെ ഒറ്റപ്പെടൽ. അതിനിടയിൽ കോളേജിൽ പുതുതായി എത്തിയ അദ്ധ്യാപകന്റെ നായികയുടെ ജീവിതത്തിലേക്കുള്ള കടന്നുവരവ്. അതവൾക്ക് ആത്മവിശ്വാസം നൽകിയെങ്കിലും ആ ബന്ധത്തോട് സമൂഹത്തിനുള്ള എതിർപ്പ്. അതിടയിൽ കടന്നുവരുന്ന ബ്രെയിൻ ട്യൂമർ എന്ന വില്ലൻ! അതിന്റെ മുന്നിൽ അടിയറവു പറയുന്ന പ്രണയം.
എൺപതുകളിലെ പുതുതലമുറയെ വിഷാദത്തിലേക്ക് തള്ളിവിട്ട ഒരു ചിത്രമാണു ശാലിനി എന്റെ കൂട്ടുകാരി. സ്നേഹം ജീവിതത്തെ നനച്ചുവളർത്താൻ ശ്രമിച്ചാലും രോഗം അതിനനുവദിക്കില്ല എന്നതായിരുന്നു അതിലെ സന്ദേശം. അതുവരെ യാഥാസ്ഥിതിക വില്ലന്മാരെ കണ്ടുമടുത്ത കാണികൾക്ക് രോഗമെന്ന വില്ലൻ പുതുമയായി. ശാലിനിയിൽ ശോഭയുടെയുടേയും, മദനോത്സവത്തിൽ സറീനാ വഹാബിന്റേയും (1978) അഭിനയത്തികവ് കാൻസർ എന്ന വില്ലനെ കാണികളുടെ മജ്ജയിലേക്ക് ഒരു തണുത്തസൂചിപോലെ കടത്തിവിട്ടു. സിനിമ കണ്ടവർ ഒരു നിമിഷമെങ്കിലും രോഗത്തിലൂടെ കടന്നുവരുന്ന ആ തണുത്ത മരണത്തെ മുഖാഭിമുഖം കണ്ടിരിക്കണം. ആ രണ്ടു സിനിമകളും കണ്ട ആർക്കെങ്കിലും ഇതു നിഷേധിക്കാമോ?
ശാലിനി എന്റെ കൂട്ടുകാരി പോലെ യുവാക്കൾ ഇത്ര താദാത്മ്യം പ്രാപിച്ച മറ്റൊരു സിനിമ അക്കാലത്തു ഇറങ്ങിയില്ല. അതിന്റെ പ്രത്യാത്ഘാതങ്ങൾ പിന്നീടുണ്ടായി. പ്രണയങ്ങൾ തകരുമ്പോൾ പലരും ബ്രെയിൻ ട്യൂമറിനെ സ്വാഗതം ചെയ്തു. വണ്ടുമൂളിപ്പറക്കുന്നതുപോലുള്ള തലവേദനകൾ പലരും വിഷാദത്തോടെ വിവരിച്ചു. അടുത്ത തലമുറയിൽ ഇഷ്ടം പോലെ ബ്രെയിൻ ട്യൂമർ രോഗികളുണ്ടായി. പ്രേമവിവാഹങ്ങളെ കുടുംബവും സമൂഹവും എതിർപ്പില്ലാതെ സ്വാഗതം ചെയ്തു തുടങ്ങി. ആശുപത്രികളിൽ കാൻസർ വാർഡുകൾ കൂണുപോലെ മുളച്ചുപൊന്താൻ തുടങ്ങി.
രോഗവും സെന്റിമെന്റ്സും ചേർത്തുവിളമ്പിയാൽ അതു മനുഷ്യമനസിനെ വല്ലാതെ സ്പർശിക്കും. ഇത്തരം സിനിമകളുടെ ബോക്സോഫീസ് വിജയം നോക്കിയാൽ അതു മനസിലാകും. ഇതുപോലെ തന്നെ ഹിറ്റായ മറ്റൊരു ചിത്രമായിരുന്നു മദനോത്സവം. ഹോളിവുഡിൽ ലവ് സ്റ്റോറിയും. എല്ലാത്തിലും വില്ലൻ രോഗമാണു. പിന്നീട് ഹൃദയസ്തംഭനംവും, വൃക്കമാറ്റി വെക്കലും, ഗർഭപാത്രം വാടകയ്ക്ക് കൊടുക്കലും വരെ സെന്റിമെന്റ്സിന്റെ ചേരുവയായി. ഇവയ്ക്കൊന്നിനു പോലും ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ടായിരുന്നില്ല എന്നതാണു വിചിത്രം. തിരക്കഥാകൃത്തുക്കളുടെ ഭാവനാ വിലാസത്തിലൂടെ രോഗവും ചികിത്സയും മരണവും വിരിഞ്ഞു. അതിന്റെ പശ്ചാത്തലത്തിൽ സെന്റിമെന്റ്സ് പൊടിപാറി. അതു കണ്ടവർക്ക് എന്തൊക്കെ ആന്തരിക മാറ്റങ്ങൾ ഉണ്ടാക്കിക്കാണും എന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അവ എത്രയെത്രരോഗങ്ങൾക്ക് ശരീരത്തെ സജ്ജമാക്കിക്കാണും? ഒരു മെഡിക്കൽ വിദഗ്ദനും അതിനു ഉത്തരം പറയുന്നില്ല. എല്ലാ ശാരീരികരോഗങ്ങൾക്കും ഒരു മാനസിക ഘടകം കൂടി ഉണ്ടെന്നു ആധുനികവൈദ്യശാസ്ത്രത്തിനറിയാം. അപ്പോൾ ഈ താദാത്മ്യം നൽകുന്ന കലാസൃഷ്ടികൾ എന്തൊക്കെ രോഗങ്ങൾ ഉണ്ടാക്കിയിരിക്കും?
ഒരു സിനിമയ്ക്ക് അത്രയ്ക്കൊക്കെ ചലനങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമോ? പിന്നീട് വർദ്ധിച്ച വന്ന കാൻസർ രോഗങ്ങളുടെ കണക്കുവച്ചു നോക്കുമ്പോൾ കഴിയുമെന്നു പറയണം. അല്ലാതെ അതിനു മറ്റൊരു കാരണവും കാണാൻ കഴിയുന്നില്ല. ട്യൂമറുകളേപ്പറ്റിയോ, കാൻസറുകളേപ്പറ്റിയോ അത്ര ബോധവാന്മാരായിരുന്നില്ല കേരളീയർ അതുവരെ. വളരെ ചുരുക്കം പേർക്കേ അന്നൊക്കെ അതുണ്ടായുള്ളു. അത്തരം രോഗങ്ങൾ അതീവ രഹസ്യമായി ചികിത്സിക്കുന്നതായിരുന്നു പതിവും. ഉത്തരവാദത്തമുള്ള ഡോക്ടറന്മാർ അങ്ങനെയാണു ചെയ്തതു. രോഗത്തെപ്പറ്റിയുള്ള പ്രചാരണം അന്നു തീരെക്കുറവായിരുന്നു. ചില പത്രാധിപ കുസൃതികളുടെ ഭാവനയായ ‘ഡോക്ടറോട് ചോദിക്കാം’ പംക്തികൾ ഒഴിവാക്കിയാൽ മെഡിക്കൽ ജേണലിസം അന്നില്ലായിരുന്നു.
സിനിമകൾക്ക് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ ഈ കാലത്തു മെഡിക്കൽ ജേണലിസം ചെയ്യുന്ന അപകടം എന്തായിരിക്കും? രോഗങ്ങളെപ്പറ്റിയും അതിനുള്ള ചികിത്സകളേപ്പറ്റിയും നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കുകയല്ലെ ആരോഗ്യമാസികകൾ ചെയ്യുന്നതു. നിങ്ങൾ വായിക്കുന്ന ഒരു ആരോഗ്യമാസികയുടേയും പത്രാധിപർ ഡോക്ടറല്ല. അതിലെ ഒരു ലേഖനവും ആരോഗ്യവിദഗ്ദർ പരിശോധിച്ചിട്ടല്ല അച്ചടിക്കുന്നതു. പക്ഷെ നിങ്ങൾ അവയൊക്കെ ആധികാരികമാണെന്നു വിശ്വസിച്ചുകൊണ്ട് വായിക്കുന്നു. വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് എന്തു മാറ്റമാണു ഉണ്ടായതെന്നു ചിന്തിക്കാറുണ്ടോ. അവ ആരോഗ്യമുണ്ടാക്കുകയാണോ രോഗങ്ങൾ പരത്തുകയാണോ ചെയ്യുന്നതു.
നിങ്ങൾ ഇപ്പോൾ ഇൻഫൊർമേഷൻ എക്സ്പ്ലോഷന്റെ ഇരയാണു. മെഡിക്കൽ വ്യവസായത്തിന്റെയും.

മലയാളിയുടെ യഥാർത്ഥ രോഗം
ആരുടെയെങ്കിലും നഗ്നതയോ അതിലേക്കുള്ള ഉളിഞ്ഞുനോട്ടമോ അല്ല കേരളത്തിന്റെ
കാതലായ പ്രശ്നം. രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണതു. മലയാളിക്ക് ഒരു ജീവിത
തത്ത്വശാസ്ത്രമില്ല. അതണു യഥാർത്ഥ പ്രശ്നം. മാറ്റമില്ലാത്ത ഒന്നുമായി
താരതമ്മ്യപ്പെടുത്തുമ്പോഴെ തനിക്കുണ്ടായ മാറ്റങ്ങൾ മനസിലാക്കാൻ കഴിയു.
അങ്ങനെ മാറ്റമില്ലാത്ത ഒന്നു ഇന്നു മലയാളിക്കില്ല. വ്യക്തി മാതൃകയായാലും
തത്ത്വചിന്തയായാലും. ഏതു വിഷയമെടുത്താലും വിഭിന്ന വീക്ഷണങ്ങൾ അവതരിപ്പിച്ച്
ന്യായീകരിക്കുകയോ എതിർക്കുകയോ ചെയ്യുക മാത്രമാണു മലയാളി ചെയ്യുന്നതു.
അതിനു അപ്പപ്പോൾ കിട്ടുന്ന തത്ത്വശാസ്ത്രങ്ങളേയോ, വ്യക്തിമാതൃകകളേയോ
കൂട്ടുപിടിക്കും. തന്റെ അനുഭവം പോലും അവൻ പലപ്പോഴും ഒരു ന്യായമായി
എടുക്കാറില്ല.
മലയാളിയുടെ ഈ
സ്വഭാവം അരാജകത്വമാണു. പക്ഷെ അതിലുമില്ല ആത്മാർത്ഥത. അരാജകത്വം മോശമാണെന്നു
എനിക്ക് അഭിപ്രായമില്ല. ചില അവസ്ഥകൾ അങ്ങനെ വരും. പക്ഷെ അരാജകത്വം പോലും
അതിന്റെ അന്ത:സത്തയിൽ ഉൾക്കൊള്ളാനുള്ള പരിപ്പ് മലയാളിക്കില്ല. അരാജകത്വ
ചിന്തകൾ പ്രതിഫലിപ്പിക്കുമ്പോൾ പോലും അതു തന്റെ ജീവിതത്തെ വന്നു
മുട്ടുന്നതുവരെ മാത്രമേ അതിൽ നിൽക്കു. ജീവിതത്തിൽ തട്ടുമെന്നു തോന്നിയാൽ
ഉടൻ ചുവട് മാറും. വേറൊരു ന്യായം പറയും. ഏതു പുരോഗമനവാദിയായ മലയാളിയുടേയും
ഉള്ളിൽ ഒളിച്ചിരിക്കുന്നതു ശക്തരായ പാരമ്പര്യവാദികളാണു. തങ്ങളുടെ
ജീവിതത്തിനു തട്ടുകിട്ടാത്ത കാര്യങ്ങളിൽ മാത്രമേ ഒരു മലയാളി പുരോഗമനവാദം
പറയുകയുള്ളു. ഇതു ഭിന്നവ്യക്തിത്വത്തിന്റെ ലക്ഷണമാണു. കേരളം, ഇപ്പോഴാണു
വിവേകാനന്ദൻ പറഞ്ഞ തനി ഭ്രാന്താലയമായതു. മലയാളിയുടെ മനോനില തീരെ ശരിയല്ല.
ഇന്നുള്ളതു ഒരു തരം ആശയക്കുഴപ്പമാണു. അതു സൈക്കോസിന്റെ വക്കിൽ എത്തിനിൽക്കുകയാണു. ഇപ്പോഴാണു ചികിത്സിക്കാൻ പറ്റിയ സമയം. ചികിത്സ ഒന്നു മാത്രമേയുള്ളു. ഈ അവസ്ഥയിൽ നിന്നും മാറിപ്പോകുക. ഭ്രാന്തുണ്ടെങ്കിൽ ഭ്രാന്തില്ലാത്ത അവസ്ഥ കൈവരിക്കുക. അതിനു ചർച്ചകളോ, സംവാദങ്ങളോ സഹായിക്കുകയില്ല. സ്വയം മാറണം. മാറ്റങ്ങൾ പല നഷ്ടങ്ങളുമുണ്ടാക്കും. അതു സഹിക്കണം. മാറുമ്പോൾ നഷ്ടപ്പെടാനിടയുള്ളവ കൂടി ആസ്വദിച്ചിട്ടു മാറിക്കളയാമെന്നു വിചാരിച്ചിരുന്നാൽ മാറ്റം നടക്കാൻ പോകുന്നില്ല. ആശയക്കുഴപ്പത്തോടെ മരിക്കും.
മലയാളി താൻ മാറാൻ തീരുമാനിച്ചിരിക്കുന്നു എന്നു ആഘോഷപൂർവ്വം പറയാൻ തുടങ്ങിയാൽ അതു വിശ്വസിക്കരുതു. അതു പച്ചക്കള്ളമാണു. മാറ്റത്തെ അട്ടിമറിക്കാനുള്ള പതിവു കൌശലമാണു. ഒന്നു പറയുകയുകയും വേറൊന്നു ചെയ്യുകയും ചെയ്യുന്നതു മലയാളിയുടെ സ്വഭാവമാണു.
തനിക്കു മാറാൻ കഴിയുമോ എന്നു ഒരോ മലയാളിയും പ്രവർത്തികൊണ്ട് തെളിയിക്കേണ്ടതുണ്ട്. ആധുനിക ഗാഡ്ജറ്റുകളിൽ കുരുങ്ങിക്കിടക്കുകയാണു മലയാളികൾ. ആദ്യത്തെ ടെസ്റ്റ് അതിനെ അവഗണിക്കാൻ കഴിയുമോ എന്നതാണു. അതു സ്വയം പരിശോധിക്കണം. മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയതും, സോഷ്യൽ നെറ്റുവർക്കുകളിൽ നിന്നും പിൻവാങ്ങിയും, മാദ്ധ്യമങ്ങളെ അവഗണിച്ചും കുറഞ്ഞതു 3 ദിവസമെങ്കിലും കഴിയാൻ പറ്റുന്ന എത്ര മലയാളികൾ ഉണ്ടാകും? അതാണു ടെസ്റ്റ്.
ഇപ്പോൾ തന്നെ ഇതിനെതിരേ ന്യായങ്ങളും വെല്ലുവിളിയും ഉണ്ടാകുമെന്നു അറിയാം. സുഹൃത്തേ ആർക്കെങ്കിലും വേണ്ടി മുദ്രാവാക്യം വിളിക്കലല്ല. അവനവനോടുള്ള ഒരു പരിശോധന മാത്രമാണു. തനിക്കതു ആവശ്യമില്ലെന്നു തോന്നുന്നവർക്ക് ഇതു അവഗണിക്കാം. മാറേണ്ടതു ഓരോത്തരുമാണു. നിങ്ങൾക്ക് (എനിക്കും) അതിനുള്ള കരുത്തുണ്ടോ എന്നു പരീക്ഷിച്ചു നോക്കണം. വെല്ലുവിളിക്കാതെയും, ന്യായങ്ങൾ പറയാതെയും അവനവനോട് ചെയ്യേണ്ട ഒരു ചലഞ്ച്.

Wednesday, October 15, 2014
യോഷിദാ കെങ്കോ സ്ത്രീകളെപ്പറ്റി
രാജകീയഭോഗങ്ങൾ ത്യജിച്ച് ബുദ്ധഭിക്ഷുവായ യോഷിദാ കെങ്കോയുടെ. നിരീക്ഷണങ്ങൾ അത്യന്തം രസകരമാണു. അണിയിച്ചൊരുക്കലിനേക്കുറിച് ച് കെങ്കോ ഒരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നു:
ഈ പ്രപഞ്ചത്തിന്റെ അവികലമായ സൃഷ്ടിയിൽ ഒട്ടും തൃപ്തിയില്ലാത്തവളാണു സ്ത്രീ. അതുകൊണ്ട് എല്ലാത്തിനേയും തന്റെയൊരു സ്പർശം നൽകി അണിയിച്ചൊരുക്കാൻ അവൾ ആഗ്രഹിക്കുന്നു. ഒരു പുരുഷൻ എങ്ങനെ നടക്കണമെന്നു തീരുമാനിക്കുന്നതു സ്ത്രീയാണു. ചെറുപ്പത്തിൽ തന്നെ അതിനുള്ള പരിശീലനം അവൾക്ക് കിട്ടുന്നു. ആൺകുട്ടികൾ പാവകളെ എറിഞ്ഞുടയ്ക്കുമ്പോൾ അവൾ അതിനെ മനോഹരമായി അലങ്കരിച്ചു വക്കും. തനിക്കൊപ്പമുള്ള പുരുഷൻ. അതു മകനോ, ഭർത്താവോ, കാമുകനോ, അച്ഛനോ ആകട്ടെ എങ്ങനെയിരിക്കണമെന്നു സ്ത്രീയ്ക്ക് ചില നിശ്ചയങ്ങൾ ഉണ്ട്. അവർ മുടി എങ്ങനെ കെട്ടണം. ഏതു വസ്ത്രം ധരിക്കണം. മുഖം മിനുക്കണോ. എന്തു ഭക്ഷണമാണു കഴിക്കേണ്ടതു. അവരുടെ ചലനങ്ങൾ എങ്ങനെയിരിക്കണം. എന്നു വേണ്ട പുരുഷനുമായി ബന്ധപ്പെട്ടതെല്ലാം നിയന്ത്രിക്കുവാൻ അവൾ ആഗ്രഹിക്കുന്നു. അതിനു വിഘാതം നേരിട്ടാൽ അവൾ കോപാകുലയാകും. അതാണു പ്രപഞ്ചത്തിന്റെ സംഹാരം.

Tuesday, October 14, 2014
മരുന്നുവില കൂടിയാൽ ഇന്ത്യാക്കാർക്കെന്താ?
ജീവൻ രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം നീക്കിയതു ഇന്ത്യയെ തകർക്കും. - - ഡോ.ബി.ഇക്ബാൽ. ലേഖനം മാതൃഭൂമി വാരികയിൽ.
ആദ്യമേ തന്നെ പറയട്ടെ, ജീവൻരക്ഷാ മരുന്നുകൾ എന്നൊരു മരുന്നില്ല. എല്ലാ മരുന്നുകളും ജീവൻ രക്ഷിക്കാനുള്ളതാണു. ഇങ്ങനെയൊരു വേർതിരിവു വന്നതു കച്ചവടപരമായ ഒരു തന്ത്രത്തിന്റെ ഭാഗമാണു. കുറച്ചു മരുന്നുകൾ ആ പേരിലുണ്ടാക്കുകയും, അതിന്റെ മറവിൽ മറ്റ് മരുന്നുകളിൽ നിന്നും വൻപിച്ച ലാഭമുണ്ടാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണതു.
രണ്ടാമതു മരുന്നുവില കൂടിയാൽ അതു ഇന്ത്യയെ തകർക്കുമെന്നു പറയുന്നു. അതെങ്ങനെ ഇന്ത്യയെ തകർക്കും? ജനസംഖ്യയുടെ 15% ൽ താഴെ വരുന്നവർ മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു ചികിത്സാരീതിയാണു ആധുനിക വൈദ്യം. വില വർദ്ധിച്ചാൽ അതു അവരേയല്ലെ ബാധിക്കു. അതെങ്ങനെ മൊത്തത്തിൽ ഇന്ത്യയെ ബാധിക്കും? ഇന്ത്യയിലെ ഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നതു പ്രാദേശിക ചികിത്സാരീതികളാണു. ഒരു പക്ഷെ കേരളം മാത്രമാകും ഇതിനൊരപവാദം. കേരളമല്ലല്ലോ ഇന്ത്യ. ഭാരതത്തിലെ ഭൂരിപക്ഷം സാധാരണക്കാർക്കും മോഡേൺ മെഡിസിൻ അപ്രാപ്യമാണു. ആധുനിക ചികിത്സ വലിയ പണച്ഛെലവുള്ളതാണു. അതിനുള്ള സാമ്പത്തിക സ്ഥിതി ഇന്ത്യൻ ഗ്രാമീണനില്ല. ആധുനിക ഡോക്ടറന്മാർ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് പോകാൻ വിമുഖരാണു. നഗരങ്ങളിലും മഹാനഗരങ്ങളിലും വലിയ ആശുപത്രികളിലും മാത്രമേ അവർ ജോലി ചെയ്യു. അവിടെയെ അവർക്ക് വേണ്ടത്ര പണം കിട്ടു. പണമില്ലാത്ത ഗ്രാമീണനെ മോഡേൺ മെഡിസിനു വേണ്ട. പതിനായിരക്കണക്കിനു ഗ്രാമങ്ങളിൽ ഇന്നും പബ്ലിക്ക് ഹെൽത് സെന്ററുകൾ ഇല്ല. ഉള്ളവയിൽത്തന്നെ പലതിലും ഡോക്ടറന്മാരുമില്ല. അപ്പോൾ ഗ്രാമീണന്റെ രോഗങ്ങൾ ആരു ചികിത്സിക്കും? അവർക്ക് നാട്ടുചികിത്സകരെ സമീപിച്ചല്ലെ പറ്റൂ. അപ്പോൾ ഈ മരുന്നുവിലയിലെ വർദ്ധന ആരേയാണു ബാധിക്കുന്നതു? ഇന്ത്യൻ ഇടത്തരക്കാരനെ മാത്രം? ഇതു ഇടത്തരക്കാരന്റെ ആശങ്കയാണു. ഇന്ത്യയുടെ മൊത്തം ആശങ്കയല്ല. എന്നിട്ടും അതു ഇന്ത്യയുടെ ആശങ്കയാണെന്നു പ്രചരിപ്പിക്കുന്നതു ദുരുദ്ദേശപരമായിട്ടാണു. മരുന്നിന്റേയും ചികിത്സയുടേയും ചെലവുകൂടി ഇടത്തരക്കാരനും തങ്ങളെ വിട്ടുപോയാലോ എന്ന മോഡേൺ ഡോക്ടറന്മാരുടെ ഭയം മാത്രമാണിതിനു പിന്നിൽ.
ഇന്ത്യൻ സാമൂഹികാവസ്ഥയുമായി ഒരു പൊരുത്തവുമില്ലാത്തതാണു ആധുനികവൈദ്യം. പടിഞ്ഞാറു നിന്നു വന്നതുകൊണ്ട് ഇന്ത്യയിൽ അതൊരു എലീറ്റ് വൈദ്യമായി. ഇക്ബാൽ സാറുൾപ്പെടെയുള്ളവർ പഠിച്ചതു പാശ്ചാത്യ മാതൃകയിലുള്ള ആ വൈദ്യമാണു. അതിന്റെ അടിസ്ഥാനം തന്നെ കച്ചവടമാണു. ഇംഗ്ലണ്ടിലെ കെമിക്കൽ കമ്പനികൾക്ക് വിപണി ഉണ്ടാക്കുന്നതിന്റെ ഭാഗമായാണു ഇന്ത്യയിൽ അതു പ്രചരിക്കുന്നതു. ജോർജ്ജു സാവേയുടെ പുസ്തകം വായിച്ചാൽ അതു മനസിലാകും.
മനുഷ്യനെ യന്ത്രമായിക്കാണുകയും അതിനു അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന ഒരു തത്ത്വശാസ്ത്രമാണു മോഡേൺ മെഡിസിന്റെ അടിസ്ഥാനം. അതിനുള്ള വർക്കുഷോപ്പുകളാണു ആശുപത്രികൾ. കേടുകണ്ടുപിടിക്കാനുള്ള സംവിധാനമാണു ടെസ്റ്റുകൾ. റിപ്പയറിനു നടത്താൻ മരുന്നും സർജറിയും. ഇതിലൊന്നും മനുഷ്യന്റെ ആരോഗ്യം കടന്നുവരുന്നതേയില്ല. ഇവിടെയെല്ലാം ഉള്ളതു ബിസിനസ്സ് മാത്രമാണു. കച്ചവടക്കാർ എപ്പോഴും മാർക്കറ്റിനെ ശ്രദ്ധിക്കും. ലാഭമുണ്ടാക്കേണ്ടതു വ്യവസായിയുടെ ധർമ്മമാണു. അവിടെ മെക്കാനിക്കുകളായ ഡോക്ടറന്മാർക്ക് ഒരു റോളുമില്ല.
മരുന്നു കമ്പനികളുടെ കച്ചവട താല്പര്യങ്ങൾക്കെതിരേ പ്രതികരിക്കാൻ ഇന്ത്യയിലെ ഒരു ഡോക്ടർക്കും അവകാശമില്ല. ആയുർവ്വേദത്തിലായാലും, യൂനാനിയിലായാലും, ഹോമിയോയിലായാലും വൈദ്യനു സ്വയം മരുന്നു നിർമ്മിക്കാൻ കഴിയും. അങ്ങനെ ചെയ്യാറുമുണ്ട്. മോഡേൺ മെഡിസിനിൽ പണ്ട് അതു ചെയ്യുമായിരുന്നു. ഇപ്പോഴതില്ല. കമ്പനി മരുന്നുകൾ ഇല്ലെങ്കിൽ ചികിത്സയില്ല. മരുന്നിൽ ഡോക്ടർക്ക് ഒരു നിയന്ത്രണവുമില്ല.
ഇന്ത്യയിൽ പൊതുജനാരോഗ്യത്തിനു ഒരു വകുപ്പുണ്ട്. പക്ഷെ മരുന്നു നിർമ്മാണം ആ വകുപ്പിന്റെ കീഴിലല്ല. പെട്രോളിയം - രാസവസ്തുവകുപ്പും വ്യവസായ വകുപ്പും ചേർന്നാണു മരുന്നു കമ്പനികൾ നിയന്ത്രിക്കുന്നതു. ഇതിൽ നിന്നും വ്യക്തമല്ലെ മരുന്നുകൾ വെറും വ്യാവസായിക ഉൽപ്പന്നങ്ങൾ മാത്രമാണെന്നു. അപ്പോൾ അവയുടെ നയങ്ങളും വ്യാവസായിക വകുപ്പിന്റേതായിരിക്കും. വ്യവസായവകുപ്പിന്റെ ദൃഷ്ടിയിൽ നിന്നു നോക്കുമ്പോൾ സർക്കാരിന്റെ തീരുമാനം 100% ശരിയാണു. അല്ലെങ്കിൽ മരുന്നു നിർമ്മാണവും, പരിശോധനാ യന്ത്രങ്ങളും, ടെസ്റ്റ് കിറ്റുകളും ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരട്ടെ. എന്നിട്ട് ഉന്നത ഡോക്ടറന്മാർ അതിൽ നയപരമായ തീരുമാനമെടുക്കട്ടെ. സ്വാതന്ത്ര്യം കിട്ടി 65 കൊല്ലമായിട്ടും നടക്കാത്ത ഒരു കാര്യമാണതു. എന്തു കൊണ്ടായിരിക്കും? ഡോക്ടറന്മാർക്ക് അതിൽ താല്പര്യമില്ല. മരുന്നു നിർമ്മാണം ആരോഗ്യവകുപ്പിന്റെ കീഴിലായാൽ ഇതുപോലെ ലാഭം ഉണ്ടാക്കാൻ കഴിയില്ല. ലാഭം ഉണ്ടായില്ലെങ്കിൽ മരുന്നു കമ്പനികൾ ഡോക്ടറന്മാർക്ക് കൊടുക്കുന്ന പാരിതോഷികം ഔലോസുണ്ടയോ, ബാൾ പെന്നോ ആയിപ്പോകും. ഇന്നത്തെപ്പോലെ കാറോ, ഫ്രിഡ്ജോ, സിംഗപ്പൂർ യാത്രയോ, മക്കൾക്ക് മെഡിക്കൽ കോളേജിൽ സീറ്റോ കൊടുക്കുകയില്ല. അതൊക്കെ കിട്ടണമെങ്കിൽ മരുന്നു നിർമ്മാണം വ്യവസായ വകുപ്പിന്റെ കീഴിലും നയത്തിലും തുടരണം.
അതു കൊണ്ട് ഡോ.ഇക്ബാലിനേപ്പോലുള്ള മനുഷ്യസ്നേഹികളായ ഡോക്ടറന്മാർ ഇങ്ങനെ പ്രതിഷേധിക്കുന്നതിനു പകരം അവശ്യമരുന്നുകളുമായി ഗ്രാമങ്ങളിൽ ചെന്നു ചെറിയ ചെറിയ ക്ലിനിക്കുകൾ നടത്തി മരുന്നു കമ്പനികളുടെ പിടിയിൽ നിന്നും ജനതയെ മോചിപ്പിക്കണം. പഴയ RMP, LMP ക്കാരെപ്പോലെ ജനത്തോട് ഇടകലർന്നു ആരോഗ്യപ്രവർത്തനം നടത്താൻ പുതുതലമുറ ഡോക്ടറന്മാരെ പ്രേരിപ്പിക്കണം.

Subscribe to:
Posts (Atom)