Friday, July 1, 2011

ജീവിത ദൈർഘ്യം.


ജീവിത ദൈർഘ്യത്തെപ്പറ്റിയുള്ള നമ്മുടെ കണക്കുകളിൽ എനിക്ക് സംശയമുണ്ട്.

ഏതാണ്ട് 50 വർഷം മുൻപ് ഇന്നത്തേക്കാൾ ജീവിത ദൈർഘ്യം കുറവായിരുന്നു എന്നാണു പ്രചരണം.

അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?

ജനമരണങ്ങൾ നിർബ്ബന്ധമായും രേഖപ്പെടുത്താൻ തുടങ്ങിയിട്ട് വളരെ കാലമായിട്ടില്ല.

1900-1950 വരെയുള്ള കാലത്ത് രേഖപ്പെടുത്തൽ ഇന്നത്തെപ്പോലെ കൃത്യമായിരുന്നില്ല. കുറേ രേഖപ്പെടുത്തിയിട്ടുണ്ട്. അവയേയും ഇന്നത്തെ കണക്കുകളേയും താരതമ്മ്യം ചെയ്യുന്നത് ശാസ്ത്രീയമാണോ?

നമുക്ക് അവലംബിക്കാൻ കഴിയുന്നത് നമ്മുടെ നേരിട്ടുള്ള അറിവുകളെയാണു. നമ്മൂടെ കുടുംബത്തിലും ചുറ്റുപാടും ജീവിത ദൈർഘ്യം എത്രയായിരുന്നു എന്നു ഓർത്തു നോക്കാം.

എന്റെ കുടുംബം

മുത്തച്ഛൻ - 92 വയസ്സ്

മുത്തശ്ശി 96 (അക്ഷരാഭ്യാസമില്ലായിരുന്നു)

അച്ഛൻ 62 (മോഡേൺ മെഡിക്കൽ പ്രാക്റ്റീഷണർ - മരണ കാരണം പാങ്ക്രിയാറ്റൈറ്റിസ്)

അമ്മ 84 (നാലാം ക്ലാസ്. 58 ആം വയസിൽ അലർജ്ജിക്ക് ചികിത്സിച്ച് ഡയബറ്റിക്കായി. പ്രമേഹം മൂർച്ഛിച്ചതാണു മരണ കാരണം)

മൂത്ത ജേഷ്ഠൻ 49 (പ്രമേഹം ചികിത്സിച്ചിട്ടും ജീവിക്കാൻ കഴിഞ്ഞില്ല)

രണ്ടാമത്തേയാൾ 48 (വാഹനാപകടം - ഇത് ഈ കണക്കിൽ കൂട്ടണ്ട)

അമ്മാവൻ 68 (ബിരുദധാരി, അദ്ധ്യാപകൻ - വങ്കുടലിൽ രക്തസ്രാവം - സൂപ്പർ സ്പെഷലിസ്റ്റുകൾ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല)

അമ്മയി 63 (10 ആം ക്ലാസ്സ് - വങ്കുടലിൽ രക്തസ്രാവം - സൂപ്പർ സ്പെഷലിസ്റ്റുകൾ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല)

അപ്പച്ചി 94 (ആരോഗ്യത്തോടെ ഇരുന്ന് സുഖ മരണം.)

അമ്മയുടെ അമ്മാവൻ 101 (ഒരു പഴന്തടീ- നിയമ ബിരുദധാരി - കർഷകൻ)

ചെറിയച്ഛൻ - 89

ചെറിയമ്മ - 87

ഭാര്യയുടെ അപ്പുപ്പൻ 98

പണ്ടൂള്ളവർ അതായത് 50 വർഷം മുൻപ് ആളുകൾ ആരോഗ്യത്തോടെ ദിർഘകാലം ജീവിച്ചിരുന്നു എന്നാണു എനിക്ക് മനസിലാകുന്നത്. ആധുനിക വൈദ്യവും ലോകാരോഗ്യസംഘടനയും ഇടപെടാൻ തുടങ്ങിയപ്പോൾ അത് കുറഞ്ഞു എന്നു ചരമക്കോളം നോക്കിയാലും മനസിലാകും. കുറഞ്ഞപക്ഷം അതിനു ശേഷം മനുഷ്യൻ ജീവിച്ചാൽത്തന്നെ മരുന്നുകളുമായി ആശുപത്രിക്ക് ഒരു ഉപകാരമായി മാത്രമാണു ജീവിച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്തു തോന്നുന്നു

17 comments:

അശോക് കർത്താ said...

ജീവിത ദൈർഘ്യത്തെപ്പറ്റിയുള്ള നമ്മുടെ കണക്കുകളിൽ എനിക്ക് സംശയമുണ്ട്.

ഏതാണ്ട് 50 വർഷം മുൻപ് ഇന്നത്തേക്കാൾ ജീവിത ദൈർഘ്യം കുറവായിരുന്നു എന്നാണു പ്രചരണം.

അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?

അനില്‍@ബ്ലോഗ് // anil said...

ഇത് മാഷിന്റെ വീട്ടിലെ കണക്കു മാത്രമല്ലേ?
അതെങ്ങിനെ സ്ടാടിസ്ടിക്സ് ആകും?
താങ്കളുടെ ഗ്രാമത്തിലെ മൊത്തം കണക്കു നോക്ക്.

അശോക് കർത്താ said...

അനില്‍@ബ്ലോഗ് // anil
താങ്കളുടെ വീട്ടിലെ കണക്കു കൂടി ചെർത്ത് അങ്ങനെ ഓരോത്തര് ചേർന്നു വരുമ്പോൾ സത്യസ്ഥിതിയറിയാം. എന്നാലും സ്റ്റാറ്റിസ്റ്റിക്സാവില്ല. സ്റ്റാറ്റിസ്റ്റിക്സ് സത്യമല്ലല്ലോ. .

സ്വന്തം സുഹൃത്ത് said...

marunnillathe jeevikkan allenkil marikkan anuvadhikkenamenns chittilappally eeyide paranje

Anonymous said...

@ അനില്‍@ബ്ലോഗ് // anil എന്റെ ഗ്രമ്മത്തിലെ കണക്ക് ഞാന്‍ ഇട്ടിരുന്നു. ഇയാള്‍ കമന്റുകള്‍ മായ്ക്കുന്നു! കഷ്ടം!

അശോക് കർത്താ said...

അനോണി, ഇവിടാരും കമന്റ് മായിക്കുനില്ല. എന്തോ സാങ്കേതിക തകരാറാണ്.

Anonymous said...

സോറി വക്കീല്‍ സാറേ, മലയാളം ബോലോഗത്തിന്റെ തനിസ്വഭാവത്തില്‍ പെട്ടെന്ന് ചൂടായി തെറിവിളിച്ചതൊന്നുമല്ല. ഞാന്‍ മിനക്കെട്ട് രണ്ട് പ്രാവശ്യം കണക്കെല്ലാം ടൈപ്പി, പോസ്റ്റ് ചെയ്തു, കണക്കില്‍ കാണുകയും ചെയ്തു. ഒറിഗിനല്‍ ഐഡിയില്‍ ഇടാന്‍ നോക്കിയിട്ട് നടക്കാഞ്ഞിട്ടാണ്‍ അനോണുന്നത്. തെറ്റിദ്ധാരണയ്ക്ക് ക്ഷമിയ്ക്കൂ. ഇനി കാര്യം: താങ്കള്‍ പോസ്റ്റിടുന്നതിന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ എനിക്ക് ഉണ്ടായിരുന്ന ഒരു സംശയം, പിന്നീട് ബന്ധുക്കളായ അലോപ്പതി കണക്കുകാര്‍ തീര്‍ത്ത് തന്നതിനാല്‍ സംശയമില്ല.

എന്റെ കുടുംബത്തിലും കോട്ടയം ജില്ലയിലെ എന്റെ ചെറുഗ്രാമത്തിലും ഇപ്പോഴും വെള്ളപ്പൊക്കവും കൊടിയ വേനലും വെച്ച് വയസ്സ് കണക്കാക്കുന്ന തൊണ്ണൂറിന്‍ മേല്‍ പ്രായം ഉറപ്പുള്ള പഴയ തലമുറക്കാര്‍ ഉണ്ട്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തില്‍ അവരുടെ തലമുറയുടെ മുന്‍‌തലമുറയില്‍ ആരും തൊണ്ണൂറിന്‍ താഴെ മരിച്ചിട്ടില്ല. എന്നാല്‍ അവരുടെ തലമുറക്കാര്‍ എഴുപത്തഞ്ചിനുമേല്‍ പോയിട്ടില്ല, നാല്പതുകളില്‍ ലിവര്‍ സിറോസിസ്, ക്യാന്‍സര്‍ മുതലായവ വന്ന് മരിച്ചവരുമുണ്ട്. പഴേ തലമുറക്കാരിലെ മറ്റൊരു പ്രത്യേകത, ഭൂരിപക്ഷം സ്ത്രീകളും മരിക്കുന്നത് വരെ ദിവസവും നല്ല ജോലിയെടുത്തിരുന്നു എന്നതും പലരുടേയും തലമുടിപോലും നരച്ചിരുന്നില്ല എന്നതുമാണ്‍. എന്റെ തലമുറ നാല്പതില്‍ നരച്ചവരും കഷണ്ടിക്കാരുമാണ്‍.
കണക്കില്‍ സംശയിക്കേണ്ട: പച്ച കള്ളമാണ്‍. വയറ്റിപ്പിഴപ്പല്ലേ മാഷേ, ക്ഷമി! ക്ഷയരോഗ നിവാരണത്തിനും മറ്റും ദേശീയ പ്രോഗ്രാമെന്ന് പറഞ്ഞ് കാശടിക്കണമെങ്കില്‍ പാവം പി.എഛ്. സി. ഡോക്ടറോട് ഇല്ലാത്ത ക്ഷയരോഗിയുടെ കണക്ക് നല്‍കാന്‍ നിര്‍ബന്ധിക്കുന്നതുപോലെ ഒന്ന്! പോട്ടെ! ഇതൊക്കെ ഇവിടെ കമന്റിടുന്ന പുതു തലമുറ അസഹിഷ്ണൂതാ തെറിവിളി ബോലോഗര്‍ക്കുമറിയാമേ, പക്ഷേ, കണ്ണടച്ചിരിക്കുന്നതിനാല്‍ നല്ല ഇരുട്ട്!

Dr Abdul Latheef said...

എന്റെ വിഇട്ടിലെ കാര്യം പറയാം..
മുത്തച്ഛന്‍, കച്ചവടക്കാരന്‍ ( ബിസിനസ് ) 45 -ആം വയസ്സില്‍ മരിച്ചു പോയി. വയറിനകത്ത്‌ അര്‍ബുദം.
മുത്തശ്ശി , വീട്ടമ്മ, 46 -ആം വയസ്സില്‍ മരണപ്പെട്ടു. പെട്ടെന്നുള്ള മരണം. കാരണം അറിഞ്ഞൂടാ. മരണം വരെ ആരോഗ്യവതി ആയിരുന്നു.
അപ്പച്ചി നമ്പര്‍ 1 . 31 -ആം വയസ്സില്‍ പ്രസവ ശേഷമുള്ള രക്തസ്രാവം മൂലം മരണപ്പെട്ടു.
അപ്പച്ചി നമ്പര്‍ 2 . 63 -ആം വയസ്സില്‍ തലച്ചോറില്‍ രക്ത സ്രാവം മൂലം മരണപ്പെട്ടു
അപ്പച്ചി നമ്പര്‍ 3 40 -ആം വയസ്സില്‍ തലച്ചോറില്‍ രക്തസ്രാവം മൂലം മരണപ്പെട്ടു.
അച്ഛന്റെ അനിയന്‍ , 9 -ആം വയസ്സില്‍ ജ്വരം ബാധിച്ചു മരിച്ചു.
അച്ഛന്‍ , കൃഷി, ബിരുദ ധാരി, 63 -ആം വയസ്സില്‍ ഹൃദയ സ്തംഭനം മൂലം മരിച്ചു. രക്താതി സമ്മര്‍ദത്തിനു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
അമ്മ, 62 വയസ്സ്, ഇപ്പോളും ജീവിച്ചിരിക്കുന്നു. അസുഖം ഒന്നുമില്ല.
ഇനി ഇതിന്റെ കണക്കൊന്നു പറഞ്ഞെ മാഷെ..

അശോക് കർത്താ said...

Dr Abdul Latheef : Exceptions are not to be genaralised.

Dr Abdul Latheef said...

അത് തന്നെയാ അങ്ങോട്ടും പറയാനുള്ളത്! സ്വന്തം വീടല്ല ഇന്ത്യ മഹാരാജ്യം എന്ന് മനസ്സിലാക്കുക.

Anonymous said...

http://www.mathrubhumi.com/online/malayalam/news/story/1410290/2012-01-24/kerala..... ഇതുകൂടി ഒന്നു വായിച്ചു നോക്കൂ കഷായക്കാരാ... സ്വന്തം വീട്ടിലെ കണക്കെടുത്തു ലോകം മുഴുവനും അങ്ങിനെത്തന്നെ ആണെന്ന് പറയുന്ന നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഓര്‍മവരുന്നത് ഒരു പഴയ കഥയാണ്.... - കൂപ മണ്ടൂകം.....

Anonymous said...

പിന്നെ statistics - അത് സത്യമാല്ലത്രേ!!!! പിന്നെ തങ്ങള്‍ പറയുന്നത് മാത്രമാണോ സത്യം?!!!!

അശോക് കർത്താ said...

https://www.facebook.com/notes/ashok-kartha/%E0%B4%87%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81-%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%B6/304829356231133

Dr Abdul Latheef said...

എന്തായാലും ഒരു കുടുംബത്തിന്റെ കണക്കു വെച്ച് generalisation പറ്റില്ലെന്ന് കര്‍ത്താവ്‌ തന്നെ സമ്മതിച്ച സ്ഥിതിക്ക് എനിക്കൊന്നും പറയാനില്ല.
കര്‍ത്താവിന്റെ കണക്കു കൂട്ടലുകളും Generalisation തന്നെ അല്ലെ? അപ്പൊ പിന്നെ കര്‍ത്താവ്‌ ആദ്യം എഴുതിയത് ഒന്നിനും വില കല്‍പ്പിക്കാന്‍ കഴിയില്ലല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഈ കുറിപ്പ് മുഴുവന്‍ ഒരു വേസ്റ്റ്‌ അല്ലെ? അങ്ങനെ അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഒഴുകി വരുന്നു..

അശോക് കർത്താ said...

Dr Abdul Latheef : താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. ധനാത്മകമായ ഒരു കണക്കിനകത്തേക്ക് ഋണാത്മകമായ ഒരു ഘടകം കൊണ്ടുവന്നു അതിനെ ലളിതവൽക്കരിക്കുന്നത് ശരിയാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ. യാഥാർത്ഥ്യബോധമുള്ളവർക്ക് കാര്യം മനസിലാകും. രഹസ്യ അജണ്ടയുള്ളവർ താങ്കളെപ്പോലെ അതിൽ കുനുഷ്ട് കണ്ട് പ്രതികരിക്കാൻ ശ്രമിക്കും. ജനം അതൊക്കെ അവഗണിക്കുകയേ ഉള്ളു.

Dr Abdul Latheef said...

ജനം അതൊക്കെ കണ്ടു അവഗണിക്കുന്നത് കൊണ്ടായിരിക്കും ലോകത്തിലെ ഭൂരിപക്ഷം പേരും modern medicine ഉപയോഗിക്കുന്നത്.
അത് കൊണ്ടായിരിക്കും വാക്സിനേഷന്‍ നിരക്ക് കൂടി വരുന്നത്.
ശരാശരി എങ്ങനെ കണക്കു കൂട്ടും എന്നത് പഴയ എട്ടാം ക്ലാസ്സിലെ കണക്കു പുസ്തക ഒന്ന് എടുത്തു നോക്കിയാല്‍ മനസ്സിലാകും. കര്‍ത്താവ്‌ ആദ്യം പറഞ്ഞു ശരാശരിയുടെ കണക്കു മൊത്തം വെള്ളം ചെര്തതാനെന്നു. ഇപ്പൊ പറയുന്നു ധനാത്മകതയും ഹൃനാത്മകതയും തമ്മിലുള്ള മിശ്രണം ആണെന്ന്. ആദ്യം എന്തിലെങ്ങിലും ഉറച്ചു നില്‍ക്കൂ കര്‍താവേ. എന്നാലെല്ലേ എന്തെങ്കിലും കര്‍മവും ക്രിയ യും ഒക്കെ ചെയ്യാന്‍ പറ്റൂ.
എന്തായാലും, സ്വന്തം കുടുംബത്തിന്റെ കണക്കു വെച്ച് ലോകക്രമം പറയാന്‍ പറ്റില്ല എന്ന് കര്‍ത്താവ്‌ തന്നെ സമ്മതിച്ച സ്ഥിതിക്ക് കര്‍ത്താവിനു താന്‍ പറയുന്നതിന് തന്നെ വിലയില്ല എന്ന് എല്ലാവര്ക്കും മനസ്സിലായി!
പിന്നെ, ഉത്തരം മുട്ടുമ്പോള്‍ "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ " എന്ന വചനം വളരെ ഉപകാരപ്രദമാണ്! മറക്കാതെ കാത്തു സൂക്ഷിചോള്.കൊഞ്ഞനം കുത്തുന്നതിനെക്കാലും എന്തുകൊണ്ടും നല്ലത് അത് തന്നെയാണ്.

Anonymous said...

Dr Abdul Latheef ഇങ്ങനെ പ്രതികരിക്കുന്നതില്‍ അത്ഭുതമില്ല. അയാളെപ്പോലെ തന്നെ ചതിവും കള്ളത്തരവുമായി ജീവിച്ചിരുന്നവരാണ്‍ കുടുംബക്കാരുമെന്ന് കാണാം. കളിയാക്കാന്‍ വേണ്ടി അയാള്‍ കള്ളമെഴുതിയതാണെങ്കിലും ഇവന്റെയൊക്കെ കുലത്തിന്റെ പ്രജ്ഞാപരാധം മൂലം 'കില്ലര്‍ ഹോര്‍മോണുകള്‍' ഉണ്ടായി നശിച്ചതാണെന്നും വരാം. വര്‍ഗ്ഗ സ്വഭാവം മൂലം ഇയാള്‍ക്കും മിനിമം ആറ് മക്കളുണ്ടാവും, മറ്റുള്ളവരെ വഞ്ചിച്ച് ജീവിക്കുന്നത് കൊണ്ട് ഒക്കെ മുടന്തോ, കുരുടോ, മന്തബുദ്ധിയോ, അല്ലേങ്കില്‍ തലതെറിച്ചറിച്ചതോ ആകും.
ഒരു കുടുംബത്തിന്റെ കാര്യമല്ലല്ലോ കര്‍ത്താസാറ് പറഞ്ഞത്, കേരളത്തിലങ്ങോളമിങ്ങോളം ജോലി സംബന്ധമായി സഞ്ചരിച്ചപ്പോള്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതും സ്വന്തം അനുഭവവും മരിക്കുന്ന വയസ്സ് കുറഞ്ഞ് വരുന്നു എന്നാണ്‍. കുറെ വര്‍ഷം ഉത്തരേന്ത്യയിലും ജോലി ചെയ്തിരുന്നു. "മോഡേണ്‍ മെഡിസിനും" കൃത്രിമ രാസ ഭക്ഷ്യപേയങ്ങളും കടന്നു വരാത്ത ഗ്രാമങ്ങളില്‍ ഇപ്പോഴും ഭാരതീയ പുരുഷായുസ്സ് 120 വയസ്സ് തന്നെ!
ഡോക്ടറുടെ കഞ്ഞിയില്‍ പാറ്റയിടുന്നകാര്യം കര്‍ത്താസാറ് പറഞ്ഞാല്‍ അയാളെങ്ങിനെ സഹിക്കും! തട്ടിപ്പും വെട്ടിപ്പുമായി ജീവിക്കട്ടേന്നേ. മ
ഴപെയ്യുന്നതും ആളുകള്‍ വീട്ടില്‍ സാമ്പാര്‍ വെച്ചതും തമ്മില്‍ കണക്കെടുത്താലും സ്റ്റാറ്റിസ്റ്റിക്കലി സിഗ്നിഫിക്കനറ്റാകും! അത് കൊണ്ട് വീട്ടില്‍ സാമ്പാറ് വെച്ചാല്‍ മഴപെയ്യുമെന്ന് കണ്‍ക്ലൂഷനും! (ഇപ്പോഴത്തെ ഗവേഷണപ്പിള്ളേര്‍ക്കൊക്കെ ഏതും സിഗ്നിഫിക്കന്റാക്കാനുള്ള സൂത്രമൊക്കെ അറിയാം!)