Thursday, November 19, 2009

അമേരിക്ക തോറ്റ യുദ്ധം

അർബ്ബുദ ബാധയ്ക്ക് അനേകം കാരണങ്ങൾ ആധുനിക വൈദ്യശാസ്ത്രം പറയുന്നു. പക്ഷെ ലോകോപാകാരപ്രദമാകാവുന്ന ഒരു പ്രതിവിധിക്ക് ഉതകുന്ന ഒരു കാരണവും അവർ കണ്ടെത്തിയതായി അറിവില്ല. കരിക്കലും പൊരിക്കലും വിഷം കുത്തിവയ്ക്കലുമായി അനവധി ആധുനിക ചികിത്സാരീതികൾ അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. പക്ഷെ കാൻസർ വഴങ്ങിയിട്ടില്ല. എന്നുമാത്രമല്ല അത് നാൾക്ക് നാൾ വർദ്ധിക്കുകയാണെന്ന് അവർ തന്നെ ആണയിടുകയും ചെയ്യുന്നു. സ്വയം നിഷേധിക്കുന്ന തെളിവുകൾക്ക് മുന്നിൽ നിന്നുകൊണ്ട് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് അവർ പറയുമ്പോൾ അതൊരു ഫലിതമല്ലാതെ മറ്റെന്താണു?

കാൻസർ പ്രതിവിധിക്കായി ലോകമെമ്പാടും വമ്പിച്ച ഗവേഷണം നടക്കുന്നുണ്ടെന്നാണു പ്രചരണം. ഉണ്ടാവാം. അതിൽ ഇന്ത്യയുടെ കാര്യം നോക്കണ്ട. ഗവേഷണം എന്നൊക്കെ പറയുന്നത് ഇവിടെ ഒരു വകയാണു. കാശടിക്കാൻ മറ്റൊരു വഴി. എന്നാൽ അമേരിക്കയുടെ കാര്യം അതാണോ?


1971 ൽ റിച്ചാഡ് നിക്സൺ - അന്ന് അയാൾ അമേരിക്കയുടെ പ്രസിഡന്റായി - അമേരിക്കൻ വൈദ്യശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു ‌-

“ആധുനികമെന്ന് നാം അഭിമാനിക്കുന്ന അമേരിക്ക ഒരു വിപത്സന്ധിയിലാണു. അർബ്ബുദരോഗികൾ എണ്ണമില്ലാതെ പെരുകുന്നു. ലോകത്തെ നയിക്കാനുള്ള നമ്മുടെ നിയോഗത്തിൽ ഇത് വിള്ളൽ വീഴ്ത്തും എന്ന് ഞാൻ ഭയപ്പെടുകയാണു.....”

(നിക്സൺ അത് പറയുമ്പോൾ ഇന്ത്യയിൽ കാൻസർ രോഗികൾ താരത‌മ്യേന കുറവായിരുന്നു എന്നോർക്കണം. ഓങ്കോളജിസ്റ്റുകൾ വളരെ വിരളം. അവർ രോഗികളെ തേടി നടന്നു. സംശയമുള്ളവർക്ക് സി.പി.മാത്യുസാറിനോട് ചോദിക്കാം).

“പത്തു വർഷത്തിനകം ഈ ഭീകര രോഗം നിങ്ങൾ കീഴടക്കിയില്ലെങ്കിൽ അമേരിക്ക അർബ്ബുദരോഗികളുടെ ഒരു സാനട്ടോറിയമായി മാറും. അതു കൊണ്ട് ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണു, അല്ല ആജ്ഞാപിക്കുക തന്നെ ചെയ്യുന്നു, പത്തു കൊല്ലക്കാലത്തിനകം അർബ്ബുദം എന്ന രോഗത്തെ ഈ മണ്ണിൽ നിന്ന് തുടച്ച് മാറ്റണം. അതിനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടെന്നാണു എന്റെ വിശ്വാസം. കാൻസറിനെതിരെയുള്ള യുദ്ധം നാമിതാ പ്രഖ്യാപിക്കുന്നു. വിജയവുമായേ തിരിച്ചു വരാവു. അതിനു നിങ്ങളെ സഹായിക്കാനായി നാഷണൽ കാൻസർ പോളിസിയും അതിലേക്കായി 100 മില്യൺ ഡോളറിന്റെ സഹായനിധിയും ഞാനിതാ പ്രഖ്യാപിക്കുന്നു......”

പിന്നിട് സംഭവിച്ചത് വ്യക്തം. പല യുദ്ധങ്ങളിലും വിജയിച്ചെന്ന് അഭിമാനിക്കുന്ന അമെരിക്ക കാൻസറിനു മുന്നിൽ മുട്ടുമടക്കി. രോഗത്തെ കീഴടക്കാൻ പോയിട്ട് കാൻസർ രോഗികളുടെ വർദ്ധനവ് കണ്ട് അന്ധാളിച്ചു നിൽക്കുകയാണു ഇന്ന് അമേരിക്ക. അതേക്കുറിച്ച് ന്യൂസ് വീക്ക് 2008 സെപ്തംബർ 15 നു ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി.


We Fought Cancer…And Cancer Won.
After billions spent on research and decades of hit-or-miss treatments, it's time to rethink the war on cancer.

ഇതാണു ഇന്ന് അമേരിക്കയുടെ അവസ്ഥ. അവിടെ നിന്ന് ആക്രി വാങ്ങി ചികിത്സിക്കുന്ന ഇന്ത്യയുടെ അവസ്ഥ അപ്പോൾ എത്ര ഭയാനകമായിരിക്കും?

എന്തായിരിക്കും അമേരിക്കക്ക് വിജയം ലഭിക്കാതെ പോയതിനു കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? അതിനു സാദ്ധ്യത കുറവാണു. കഴിഞ്ഞ 300 കൊല്ലമായി ലോകമെമ്പാടും നിലനിൽക്കുന്ന വിദ്യാഭ്യാസപദ്ധതി അങ്ങനെയൊരു ചിന്തയ്ക്ക് സഹായിക്കില്ല. ചൂഷണമാണു ആ പദ്ധതിയുടെ കാതൽ. അത് വച്ചു യാഥാർത്ഥ്യത്തിലേക്ക് ഉറ്റു നോക്കാനാവില്ല. മെഡിക്കൽ വിദ്യാഭ്യാസം രോഗപരിഹാരത്തിനുള്ള മാർഗ്ഗമല്ല ഇന്നു. അതൊരു തൊഴിലാണു. ആ തൊഴിൽ ചെയ്യുന്നത് ലാഭം ഉണ്ടാക്കാനാണ്. അത് ലാഭകരമായി നിലനിൽക്കണമെങ്കിൽ രോഗികൾ വർദ്ധിച്ചു വരണം. അങ്ങനെ ആഗ്രഹിക്കുന്ന ഭിഷഗ്വരവർഗ്ഗത്തിനു മുന്നിൽ അർബ്ബുദം പോലെ മാരകമായ രോഗങ്ങളുടെ പ്രതിവിധികൾ തെളിഞ്ഞു വരില്ല. അത് തെളിഞ്ഞ് വരണമെങ്കിൽ കാരുണ്യമുള്ള മനുഷ്യർ ഉണ്ടായിരിക്കണം. ചികിത്സ വരുമാനമാർഗ്ഗമാകരുത്. അങ്ങനെ ഒരു കാലഘട്ടം ഭാരതത്തിൽ ഉണ്ടായിരുന്നു. അന്നുള്ളവർ രോഗമുണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് ഭേദമാക്കാനുമുള്ള വഴികൾ കണ്ടെത്തി സമൂഹത്തിനു സമർപ്പിച്ചു. അവർ ഒന്നിനും പേറ്റെന്റ് എടുത്തില്ല. ഇന്നും അവരുടെ വഴികൾ നിലനിൽക്കുന്നുണ്ട്. ഇന്നും അവയ്ക്കൊ പേറ്റെന്റില്ല. എന്നിട്ടും അവ പഠിച്ച് ലോകനന്മക്ക് ഉപയോഗപ്പെടുത്താൻ നാം തയ്യാറാകുന്നില്ലെങ്കിൽ രോഗങ്ങൾ ഈ ജനതതിയുടെ സമാപനത്തിനുവേണ്ടി ഉദ്ദേശിച്ചുള്ളതാണെന്ന് നമുക്ക് സമാധാനിക്കാം.

5 comments:

അശോക് കർത്താ said...

We Fought Cancer…And Cancer Won.
After billions spent on research and decades of hit-or-miss treatments, it's time to rethink the war on cancer.

KUTTAN GOPURATHINKAL said...

അശോക്,
ഈയൊരുകുറിപ്പുകൊണ്ട് എന്തുസംഭവിക്കും എന്നതിനേക്കാള്‍, ഇങ്ങനെയൊരുകുറിപ്പ് എഴുതാന്‍ ഒരാളെങ്കിലുമുണ്ടല്ലോ എന്നാശ്വസിയ്ക്കുന്നു. ഏതൊരുത്തനും അവനര്‍ഹിയ്ക്കുന്നത് കിട്ടുന്നു. പോരാ, അര്‍ഹിയ്ക്കുന്നതേ കിട്ടൂ..
സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് ചില്ലറ സ്വരുക്കൂട്ടാന്‍ ആശയങ്ങളന്വേഷിച്ച്, പണ്ട്, ‘വ്യാജപ്പശു‘ സര്‍ക്കാര്‍ ഒരു പരസ്യം കൊടുത്തിരുന്നു. ഈയുള്ളവന്‍ കുറേ സജഷനുകള്‍ കൊടുത്തകൂട്ടത്തിലെ ഒരു ഐറ്റം ഇതായിരുന്നു..
“ഡിങ്കോളാഫി മെമ്മോറിയല്‍........ആന്‍ഡ് റിസെര്‍ച് സെന്റര്‍” എന്നപേരില്‍ നികുതി ഇളവുകിട്ടാന്‍‌ /വെട്ടിയ്ക്കാന്‍ നടത്തുന്ന സ്ഥാപനങ്ങള്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് നടത്തിയ റിസര്‍ച്ചിന്റെ പൂര്‍ണ്ണരൂപവും; അതുമൂലം ആ രംഗത്ത് അവര്‍ നടത്തിയ മുന്നേറ്റത്തിന്റെ റിപ്പോര്‍ട്ടും ഒരു സമിതി പരിശോധിച്ച് ബോദ്ധ്യംവന്നില്ലായെങ്കില്‍; ആ അഞ്ചുവര്‍ഷത്തെ ഇളവായിക്കിട്ടിയ/ വെട്ടിച്ച നികുതി മുഴുവന്‍ പിഴസഹിതം സര്‍ക്കാര്‍ വസൂലാക്കുക..
(സമിതിക്കാര്‍ക്കു പുട്ടടിയ്ക്കാന്‍ വകയാവും. അല്ലാതെന്ത് ?)
ഇതിനെനിയ്ക്ക് ഒരു അക്നോളെഡ്ജ്മെന്റ് പൊലും കിട്ടിയില്ല.
സര്‍ക്കുലേഷനിലുള്ളതിന്റെ മുന്നൂറിരട്ടിയില്‍‌കൂടുതല്‍ കള്ളപ്പണമുള്ള ഈ നാടിനെക്കുറിച്ച് ആര്‍ക്കും ഒരു പ്രതീക്ഷയും വച്ചുപുലര്‍ത്താന്‍ യാതൊരവകാശവുമില്ല.

Senu Eapen Thomas, Poovathoor said...

:)

പാട്ടോളി, Paattoli said...

കനപ്പെട്ട വിഷയമാണ്
കഷായീ,
ഞാൻ തല വെക്കുന്നില്ല...

!!....LoOlaN...!! said...

now somthing for we keralites to cheer ,, the researchers found a very special thing for cancer treatment fro our own "KASHAYAMS!!!"..YA its true ..it known as "NANO DISCs" which they found surprisingly found in our traditional medicinal preparations...