Friday, May 2, 2008

വയോക്സ് - പ്രതി ഡോക്ടറാണു


ചിത്രം കടപ്പാട്: ദി ഹിന്ദു


ലോക മരുന്ന് ഭീമന്‍ മെര്‍ക്കിന്റെ ഒരു പ്രോഡക്റ്റ്‌ ആയിരുന്നു വയോക്സ്‌(Vioxx)। ഒരു വേദനാസംഹാരിയായാണു അത്‌ വിപണിയില്‍ എത്തിയത്‌. 2004 ല്‍ മരുന്ന് അപകടകരമാണെന്ന് മനസിലാക്കിയ കമ്പനി അത്‌ സ്വയം പിന്‍വലിച്ചു. മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വയ്ക്കുകയും കൃത്രിമ തെളിവുകള്‍ നിരത്തി പൊതുജനത്തെ വഞ്ചിക്കുകയും ചെയ്തതിനു മെര്‍ക്ക്‌ കമ്പനി ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണു.
Nonsteroidal anti-inflammatory drugs (NSAIDs)- പട്ടികയില്‍ പെടുന്നതായിരുന്നു വയോക്സ്‌. ജ്വരവും വേദനയും ഇല്ലാതാക്കുന്ന ഒരത്ഭുത മരുന്നായാണ്‌ കമ്പനി അതിനെ അവതരിപ്പിച്ചത്‌! ഒട്ടുമിക്ക തരത്തിലും പെട്ട വേദനകള്‍ക്ക്‌ അത്‌ ഫലപ്രദമാണെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. മരുന്നിന്റെ ഇന്‍ഡിക്കേഷന്‍സില്‍ അത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Vioxx reduce pain, inflammation, and stiffness caused by osteoarthritis, rheumatoid arthritis and certain forms of juvenile rheumatoid arthritis; to manage acute pain in adults; to treat migraines; and to treat menstrual pain.........
ഒരു സര്‍വ്വ വേദനാ സംഹാരി. സിദ്ധമര്‍മ്മാണി വൈദ്യന്മാരാണു ഇതുപോലെയുള്ള പരസ്യങ്ങള്‍ നല്‍കാറ്‌. അത്‌ തട്ടിപ്പാണെന്ന് നമുക്കുടന്‍ മനസിലാകുകയും ചെയ്യും. പഠിപ്പുള്ളതു കൊണ്ടാണോ എന്നറിയില്ല ഡോക്ടറന്മാര്‍ക്കത്‌ മനസിലാകാന്‍ കാലം ഏറെയെടുത്തു.
വേദനയുള്ള ഏത്‌ രോഗി വന്നാലും എഴുതിക്കൊടുക്കാന്‍ പറ്റുന്ന ഒരു സാധനമായി ഡോക്ടറന്മാര്‍ വയോക്സിനെ കണ്ടു! ആമവാതം മുതല്‍ മാസമുറക്കാലത്തെ സ്വാഭാവിക വേദന വരെ മാറുമെങ്കില്‍ പിന്നെ എന്തു വേണം। മുട്ടു വേദന, തലവേദന, ശരീരവേദന, ചെന്നിക്കുത്ത്‌ - ഇതില്‍ ഏതെങ്കിലുമൊക്കെ വല്ലപ്പോഴുമെങ്കിലും ഇല്ലാത്ത ഒരു രോഗി ഈ ഭൂലോകത്ത്‌ കാണുമോ? അപ്പോള്‍ ആര്‍ക്ക്‌ വേണമെങ്കിലും ഈ മരുന്ന് എഴുതിക്കൊടുക്കാം। ഡോക്ടറന്മാര്‍ ഹാപ്പിയായി। 2004 വരെ തുരുതുരാ മരുന്നെഴുത്തായിരുന്നു। വേദന മാറുന്നുണ്ടോ എന്ന് ചോദിച്ചാല്‍ പലരുടേയും വേദന മാറി। ഇനി ഒരിക്കലും ഉണ്ടാകാത്ത വിധം അതങ്ങ്‌ മാറാന്‍ തുടങ്ങിയപ്പോള്‍ കമ്പനി ഒന്നാലോചിച്ചു. ഇതിനിയും തുടരണമോ? മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയ പലരേയും പിന്നീട്‌ കാണാനില്ല. കാണണമെങ്കില്‍ സെമിത്തേരിയില്‍ ചെല്ലണം എന്നതായി അവസ്ഥ. ഇക്കണക്കിനു പോയാല്‍ മരുന്ന് കഴിക്കാന്‍ ആളുണ്ടാവില്ലെന്ന് കരുതിയാണോ വേണ്ടത്ര ലാഭം കിട്ടിയതു കൊണ്ടാണോ എന്നറിയില്ല കമ്പനി മരുന്ന് പിന്‍വലിച്ചു.
വെളുക്കാന്‍ തേച്ചത്‌ പാണ്ഡായി എന്ന് പണ്ട്‌ പറയാറുള്ളത്‌ വല്ല ലൊട്ടുലൊടുക്ക്‌ വൈദ്യന്മാരുടേയും വാക്ക്‌ കേട്ട്‌ ഏതെങ്കിലുമൊക്കെ മരുന്ന് ആരെങ്കിലുമൊക്കെ ശീലിക്കുമ്പോഴായിരുന്നു. ഇപ്പോള്‍ ഇത്‌ പഠിപ്പും ഡിഗ്രിയുമുള്ള ഡോക്ടറന്മാരുടെ വാക്ക്‌ കേട്ടാലും സംഭാവ്യമാണെന്ന് മെര്‍ക്കിന്റെ വയോക്സ്‌ ഉപയോഗിച്ചവര്‍ക്ക്‌ മനസിലായി. വേദന മാറാന്‍ മരുന്ന് കഴിച്ചവര്‍ക്ക്‌ ഹൃദ്രോഗബാധ!. 'വട പേടിച്ച്‌ വടകരയില്‍ ചെന്നപ്പോള്‍ ദാ മുന്നില്‍ വടയക്ഷി' എന്ന അവസ്ഥയിലായി പലരും. അരലക്ഷത്തോളം പേര്‍ ഇന്ന് നഷ്ടപരിഹാരത്തിനായി കമ്പനിക്ക്‌ പുറകേയുണ്ട്‌. മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചവര്‍ വേറെ.
വയോക്സ്‌ മാത്രമല്ല ഈ പട്ടികയില്‍ മാര്‍ക്കറ്റിലുണ്ടായിരുന്നത്‌। അനേകം പേരിലുള്ള അനേകം മരുന്നുകള്‍. (Rofecoxib - COCK sib).എതാണ്ട്‌ 6 കൊല്ലക്കാലം ഡോക്റ്ററന്മാര്‍ അതെല്ലാം എഴുതിക്കൊടുത്ത ശേഷമാണു പിന്‍വലിക്കല്‍ നടപടിയുണ്ടായത്‌. കമ്പനികള്‍ക്ക്‌ അത്‌ മതി. അതിനിടയില്‍ അവര്‍ വേണ്ടത്ര ലാഭം ഉണ്ടാക്കിക്കഴിഞ്ഞിരിക്കും. ഒരു ടാബ്‌ലെറ്റിനു 2.50 മുതല്‍ 5 രൂപവരെയായിരുന്നു ഈ മരുന്നുകളുടെ വില. കേരളത്തില്‍ തന്നെ എത്ര ലക്ഷങ്ങള്‍ അവ കഴിച്ചു കാണും? ഏതു ചെറിയ വേദനയ്ക്കും ഡോക്ടറെപ്പോയിക്കാണുന്ന മലയാളി എത്ര കിലോഗ്രാം വയോക്സോ തത്തുല്യമായ മറ്റ്‌ മരുന്നുകളോ കഴിച്ചിട്ടുണ്ടാകുമെന്ന് ആലോചിച്ചാല്‍ ഞെട്ടിപ്പോകും! മരുന്ന് ഉപയോഗത്തില്‍ നിയന്ത്രണവും നിരീക്ഷണവുമുള്ള അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ വയോക്സിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക്‌ വിധേയരായതായി കണ്ടെത്തുമ്പോള്‍ ഇവിടെ അതിന്റെ തോത്‌ എത്രയായിരിക്കും? ആലോചിക്കാനാവുമോ?
കഴിഞ്ഞ അഞ്ചെട്ട്‌ വര്‍ഷമായി നമ്മുടെ നാട്ടില്‍ ഒരു പ്രത്യേക തരം മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. കുഴഞ്ഞ്‌ വീണു മരിക്കുക! അധികം കാലമായിട്ടില്ല അത്‌ വ്യാപകമായിട്ട്‌. അത്തരക്കാരുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്യുന്നു. ഏത്‌ പത്രമെടുത്താലും കുഴഞ്ഞ്‌ വീണു മരിക്കുന്ന ഒന്ന് രണ്ട്‌ വാര്‍ത്തകളെങ്കിലും ഇല്ലാത്ത ദിവസമില്ല. അവയെല്ലാം ഹൃദയാഘാതത്തിന്റെ പട്ടികയില്‍ പെടുത്തി സമാധാനിക്കുകയാണു പതിവ്‌. പണ്ടില്ലാതിരുന്ന ഈ പ്രതിഭാസം-ഈ കുഴഞ്ഞ്‌ വീഴലും മരണവും - അത്‌ ഡോക്ടറന്മാര്‍ മരണസര്‍ട്ടിഫിക്കറ്റില്‍ പറയുന്ന പോലെ ഹൃദയാഘാതം തന്നെ ആയിരിക്കാം. പക്ഷെ വയോക്സ്‌ പോലുള്ള മരുന്നുകളുടെ ഉപയോഗം അതിനു കാരണമാകുന്നുണ്ടോ? കുഴഞ്ഞ്‌ വീണുള്ള മരണത്തില്‍ മരുന്നുകള്‍ക്കുള്ള പങ്ക്‌ ആരും ഗവേഷണം നടത്തിയതായി അറിവില്ല! വളരെയധികം മരുന്ന് ഉപയോഗിക്കുന്ന മലയാളിയുടെ കാര്യത്തില്‍ അത്തരമൊരു പഠനത്തിനു പ്രസക്തി വളരെയുണ്ട്‌. വയോക്സ്‌ മാത്രമല്ല, ഒട്ടനവധി മരുന്നുകള്‍ ഇത്തരം പ്രത്യാത്ഘാതങ്ങള്‍ ഉണ്ടാക്കാം. പല മരുന്നുകളിലും അത്‌ രേഖപ്പെടുത്തി വച്ചിട്ടുമുണ്ട്‌. പക്ഷെ പൂച്ചയ്ക്കാര്‌ മണി കെട്ടും?
മരുന്ന് കമ്പനികളില്‍ നിന്ന് കാറും ഹോംതീയറ്ററും സിങ്കപ്പൂര്‍ യാത്രയുമൊക്കെ സ്വപ്നം കണ്ടിരിക്കുന്ന ഡോക്ടറന്മാര്‍ ഇതിനു മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിയ്ക്കണ്ട. വയോക്സിന്റെ കാര്യത്തില്‍ ലാന്‍സെറ്റ്‌ മാസിക അപകടം ചൂണ്ടിക്കാണിച്ചു കൊണ്ട്‌ നേരത്തെ തന്നെ എഴുതിയിരുന്നു. എന്നിട്ട്‌ എത്ര ഡോക്ടറന്മാര്‍ അതറിഞ്ഞു? മരുന്നെഴുത്ത്‌ നിര്‍ത്തി? വേണ്ട പത്രാധിപര്‍ക്ക്‌ ഒരു കത്തെങ്കിലുമയച്ചോ? പ്രാക്ടീസിനിടയ്ക്ക്‌ ഇതിനൊക്കെ ആര്‍ക്കാ നേരം! മെഡിക്കല്‍ കോളേജില്‍ നിന്ന് ഇറങ്ങിയിട്ട്‌ പിന്നെ പുസ്തകം തുറക്കേണ്ട ഗതികേട്‌ ഉണ്ടായിട്ടില്ല! എന്തിനു മാര്‍ട്ടിന്‍ഡേല്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഡോക്ടറന്മാരുള്ള നാടാണു കേരളം! മെഡിക്കല്‍ റെപ്പുകള്‍ പറയുന്നതിലപ്പുറം മരുന്നുകളെപ്പറ്റി അറിയാവുന്ന ഡോക്ടറന്മാര്‍ ചുരുങ്ങും. ഈ റെപ്പ്‌ വിവരിച്ചു കൊടുക്കുന്നതു തന്നെ മനസിലാകുന്നുണ്ടോ ആവോ? ഇംഗ്ലീഷിലുള്ള അവന്റെ വാക്‌ക്‍ധോരണിക്കു മുന്നില്‍ 'മനസിലാകുന്നില്ല' എന്ന് പറയാന്‍ ദുരഭിമാനം ഡോക്ടറന്മാരെ അനുവദിക്കാറില്ല. അത്‌ കൊണ്ട്‌ റെപ്പ്‌ പറയുന്നത്‌ തലകുലുക്കി കേള്‍ക്കുന്നതായി ഭാവിച്ചിട്ട്‌ മരുന്നിന്റെ പേരും ഓഫറും മാത്രം ഓര്‍ത്തിരിക്കും. ഇതു നന്നായി അറിയാവുന്നവരാണു മരുന്ന് കച്ചവടക്കാര്‍. പക്ഷെ അതിനു ബലിയാടാകേണ്ടി വരുന്നത്‌ പാവം ജനങ്ങളാണു. ഒരലപം അവധാനത ഡോക്ടറന്മാര്‍ക്കുണ്ടെങ്കില്‍ വിലപ്പെട്ട എത്ര മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ കഴിയും!

37 comments:

അശോക് കർത്താ said...

മരുന്ന് കമ്പനികളില്‍ നിന്ന് കാറും ഹോംതീയറ്ററും സിങ്കപ്പൂര്‍ യാത്രയുമൊക്കെ സ്വപ്നം കണ്ടിരിക്കുന്ന ഡോക്ടറന്മാര്‍ ഇതിനു മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിയ്ക്കണ്ട.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആയുര്‍വേദത്തിലേക്ക് മാറുക...അതാവും നല്ലത് ല്ലേ?

അഹങ്കാരി... said...

ഞാന്‍ ഒരു ഇംഗ്ലീഷ് മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ആളാണ്. അതിനാല്‍ തന്നെ ഡോ‍ക്ടര്‍മാര്‍ നടത്തുന്ന കളികള്‍, മേഡിക്കല്‍ റെപ്പുമാരുടെ കാശും മൊബൈലും ഗൃഹോപകരണങ്ങളും ഒക്കെ സപ്ലൈ ചെയ്യുന്ന വിദ്യയും ചാത്തന്‍ എന്നു വിളിക്കുന്ന് ഗുണനിലവാരം കുറഞ്ഞ മരുന്ന് ഒരാവശ്യവും ഇല്ലാതെ ലോഡ് കണക്കിനെഴുതി വിടുന്ന പരിപാറ്റിയും എല്ലാം എനിക്ക് നേരിട്ട് പരിചയമുള്ളതു തന്നെ.

ഇതു സാധാരാണ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കാണ്‍ കൂടുതല്‍...

എല്ലാവരും ഇതില്‍പ്പെടുന്നില്ല, മനസ്സാക്ഷി ഉള്ളവരും ധാരാളമുണ്ട്. എങ്കിലും...

ധാ‍രാളം ഇംഗ്ലീഷ് ഡോക്ടര്‍മാരുണ്ട് പരിചയത്തിലും ബന്ധത്തിലും എങ്കിലും , ജീവനെ പേടിച്ച് ഞാന്‍ ഇംഗ്ലീഷ് മരുന്ന് കഴിയുന്നതും കഴിക്കാറില്ല.. ചിലപ്പോള്‍ നാളേ അറിഞ്ഞാലോ മരുന്ന് അപകടകാരിയാണെന്ന്? (ഒരുകാലത്ത് (ഇപ്പോശ്ഴും) സര്‍ക്കാര്‍ ആശുപത്രിയില്‍ ചെല്ലുന്ന എല്ലാവര്‍ക്കും വാരിക്കോരി കൊടുത്തിരുന്ന ഒന്നാണ് പാരാസെറ്റാമോള്‍. ഇന്നാ മരുന്നിറ്റെ പുറത്തു തന്നെ ലേബലുണ്ട്, അധികം കഴിച്ചാല്‍ കരളിനു കേട് എന്ന്...)

അഹങ്കാരി... said...

കുട്ടിച്ചാത്തോ, അതത്ര മോശം കാര്യമാണോ???

Unknown said...

ഇങ്ങേരിതെന്തിന്റെ പുറപ്പാടാ. മരുന്ന് കമ്പനിക്കാര്‍ കാണിക്കുന ഓരോ കൃത്രിമങ്ങള്‍ക്ക് ഡോക്ടറന്മാര്‍ എന്ത് പിഴച്ചു. ആയുര്‍വ്വേദത്തില്‍ എല്ലാം അങ്ങ് ഭദ്രമാണല്ലോ. അവിടെ ഹെവി മെറ്റത്സ് കൊറ്റുക്കുന്നതിനു കേസ്സെടുക്കാത്തതെന്താന്ന് ഇയ്യാള്‍ അന്വേഷിക്കുന്നില്ലല്ലോ.

Anonymous said...

മരുന്ന് കമ്പനികളില്‍ നിന്ന് കാറും ഹോംതീയറ്ററും സിങ്കപ്പൂര്‍ യാത്രയുമൊക്കെ സ്വപ്നം കണ്ടിരിക്കുന്ന ഡോക്ടറന്മാര്‍......
athethra per kanumennaanu thankal vicharikkunnathu?

ജ്യോതിര്‍ഗമയ said...

ആത്മാന്വേഷി said :
-- ഞാന്‍ ഒരു ഇംഗ്ലീഷ് മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ആളാണ്
-- ധാ‍രാളം ഇംഗ്ലീഷ് ഡോക്ടര്‍മാരുണ്ട് പരിചയത്തിലും ബന്ധത്തിലും എങ്കിലും , ജീവനെ പേടിച്ച് ഞാന്‍ ഇംഗ്ലീഷ് മരുന്ന് കഴിയുന്നതും കഴിക്കാറില്ല..


ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!!!!

ഇങ്ങനെയൊരു യുക്തിയായാലോ :

“ഞാനൊരു വേശ്യാലയം നടത്തുന്നുണ്ട്. പക്ഷേ എയിഡ്സ് പേടിച്ച് ഞാനതിലാരെയും കഴിവതും പ്രാപിക്കാറില്ല !”

Anonymous said...

" വയോക്സിന്റെ കാര്യത്തില്‍ ലാന്‍ഡ്‌സെറ്റ്‌ മാസിക അപകടം ചൂണ്ടിക്കാണിച്ചു കൊണ്ട്‌ നേരത്തെ തന്നെ എഴുതിയിരുന്നു....എന്നിട്ട്‌ എത്ര ഡോക്ടറന്മാര്‍ അതറിഞ്ഞു? "

"Landset" എന്നാണോ ഉദ്ദേശിച്ചത് സാറേ ?

വല്ലയിടത്തുനിന്നും കേട്ടെഴുതുമ്പോഴും കട്ടെഴുതുമ്പോഴും ഇങ്ങനെയൊക്കെ വന്നു ഭവിക്കും. എന്തുചെയ്യാം..."നാഹം ദേഹോ ന മേ ദേഹോ ജീവോ" എന്നാണല്ലോ ?

ചന്ദനമരം said...

താങ്കള്‍ ഈ അലോപ്പതിക്കാരെ നന്നാക്കിയേ അടങ്ങൂ എന്ന തീരുമാനത്തിലാണോ? എങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. അടിസ്ഥാനപരമായി ഡോക്ടര്‍ പണി ഒരു തൊഴിലാണു സര്‍. ഇപ്പോള്‍ 40-50 ലക്ഷം മുടക്കണം അതില്‍ ഭേദപ്പെട്ട ഒരു ഡിഗ്രിയൊക്കെ എടുക്കണമെങ്കില്‍. പി.ജി മുതല്‍ മുകളിലേക്കുള്ള കാര്യമാണു ഞാന്‍ ഉദ്ദേശിച്ചത്. അത് കഴിഞ്ഞിറങ്ങുമ്പോള്‍ മുടക്ക് മുതല്‍ തിരിച്ച് പിടിക്കാന്‍ ആരായാലും നോക്കും. ഡോക്ടറന്മാരും നോക്കും. മദ്യമുതലാളിക്കാണെങ്കില്‍ സ്പിരിറ്റില്‍ നിറം ചേര്‍ത്ത് വിറ്റാല്‍ മതി. ഡൊക്ടര്‍ക്ക് അത് പറ്റുമോ? വിഷമായാലും മരുന്ന് കമ്പനിക്കാരന്‍ നല്ല ഇന്‍സെന്റീവ് കൊടുക്കാമെന്ന് പറഞ്ഞാല്‍ അവര്‍ക്ക് വഴങ്ങാതിരിക്കാനാവുമോ. ഇതിനു അവരെ എന്തിനു കുറ്റം പറയണം? ഇതൊക്കെ നന്നായി അറിയാവുന്നവരാണു കേരളത്തിലെ രോഗികള്‍. അവര്‍ ഡോക്ടറന്മാര്‍ ക്ഷണിച്ചിട്ടൊന്നുമല്ലല്ലോ ചെന്ന് തല വച്ച് കൊടുക്കുന്നത്. പിന്നെ പോയി ചാകട്ടെ എന്ന് വിചാരിക്കണം. അല്ലാതെ ഒരു തൊഴിലു ചെയ്തു ജീവിക്കുന്ന ഒരു സമൂഹത്തിനെ എന്തിനാണു ഇങ്ങനെ വേട്ടയാടുന്നത്.

അശോക് കർത്താ said...

അജ്ഞാത നാമാവിനു
ലാന്‍ഡ്‌സെറ്റ്‌ - lancet
തിരുത്തിയിട്ടുണ്ട്.
മറ്റ് തെറ്റുകള്‍ ഒന്നും ഇല്ലെന്നറിയിച്ചതില്‍ സന്തോഷം.

കാപ്പിലാന്‍ said...

മരുന്നിനെക്കുറിച്ച്‌ സംസാരിക്കാന്‍ എനിക്കറിയില്ല .കായംകുളത് ഏതു മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നു എന്നറിഞ്ഞാല്‍ കൊള്ളാം .ഞാന്‍ കൃഷ്ണപുരം കാപ്പില്‍ കാരനാനെ .മാസം തോറും നല്ലൊരു തുക നിങ്ങള്‍ക്കൊക്കെ കൊണ്ട് തരുന്നും ഉണ്ട് .എന്‍റെ അമ്മക്ക് മരുന്നു വാങ്ങാന്‍ ..
കായംകുളത്ത് വന്നാല്‍ കണ്ടാല്‍ കൊള്ളാം എന്നുണ്ട് ..സന്തോഷം ഇവിടെ കണ്ടതില്‍

അഹങ്കാരി... said...

ഓ.ടോ. കാപ്പിലാനേ ഞാനാ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നു എന്നു പറഞ്ഞത്..

ഞാന്‍ ശാസ്താം കോട്ടക്കാരനാ...

അറിയുമോ എന്റെ മനോഹരമായ നാടിനെ?

പരിചയപ്പെട്ടതില്ല് അതിയായ സന്തോഷം...

പിന്നെ കര്‍ത്താ മാഷെ, കായംകുളത്തെവിടെയാ?
ഒന്നു നേര്രില്‍ പരിചയപ്പെടാന്‍ പറ്റുമോ?

jp said...

ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ലല്ലോ.
വയൊക്സ് അപകടകാരിയാണെന്ന് മെര്‍ക്കിന് ആദ്യമേതന്നെ അറിവുള്ളതായിരുന്നു.
അമേരിക്കന്‍ സെനറ്റ് ഫൈനാന്‍സ് കമ്മറ്റിയ്ക്കു മുന്‍പാകെ മൊഴിനല്‍കിയ ശാസ്ത്രജ്ഞര്‍ സമ്മതിച്ചതാണത്.
സംഗതി കുഴപ്പമുണ്ടാക്കും എന്നു വിളിച്ചു പറഞ്ഞാല്‍ ആരെങ്കിലും മരുന്നു വാങ്ങുമോ?
അതുകോണ്ട് അക്കാര്യം മറച്ചുവെച്ചു.
‘ന ബ്രൂയാല്‍ സത്യമപ്രിയം‘ എന്നല്ലേ?

വയോക്സിന് അംഗീകാരം കിട്ടുന്നത് 1999-ല്‍. അതിനു മുന്‍പ് 1998-ല്‍ തന്നെ മെര്‍ക് ഗവേഷകനായ ഡഗ് വാട്സണ്‍ ഈ മരുന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു.

വളച്ചൊടിച്ച ക്ലിനിക്കല്‍ ട്രയലുകള്‍, പാരിതോഷികങ്ങള്‍,ഭീഷണിപ്പെടുത്തലുകള്‍‍, കൂലി കൊടുത്ത് റിവ്യൂ എഴുതിയ്ക്കല്‍‍..അങ്ങനെ മരുന്നുകമ്പനിക്കാ‍ര്‍ ഉപയോഗിയ്ക്കുന്ന വിദ്യകള്‍ അനവധിയുണ്ട്.
പ്രിസ്ക്രിപ്ഷന്‍ മരുന്നിന്റെ ദോഷഫലമായി (Adverse Drug Reaction-ADR)അമേരിക്കയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം ആളുകള്‍ മരിയ്ക്കുന്നു എന്നല്ലേ അമേരിക്കന്‍ മെഡി. ജേറ്ണല്‍ തന്നെ സമ്മതിച്ചത്. ടെററിസം കാരണമോ വാഹനാപകടം കാരണമോ ഇത്ര മരണങ്ങള്‍ അവിടെ നടക്കുന്നുണ്ടോ?

ഡോക്ടര്‍മാര്‍ക്ക് തന്നെ പലപ്പോഴും മരുന്നിന്റെ ദോഷഫലങ്ങളേപ്പറ്റി അറിവുണ്ടാകണമെന്നില്ല. പോസ്റ്റില്‍ പറഞ്ഞിരിയ്ക്കുമ്പോലെ റപ്പായിയുടെ വാചകക്കസര്‍ത്തില്‍ അതൊന്നുമുണ്ടാവില്ലല്ലോ.മാര്‍ട്ടിന്‍ഡേലും മെഡിക്കല്‍ ജേര്‍ണ്‍ണലുകളുമൊക്കെ നോക്കാനൊട്ടു സമയവുമില്ല.
തന്നെയുമല്ല അതൊക്കെ നോക്കിയിരുന്നാല്‍ എങ്ങനെ മനസ്സമാധാനമായി ചികിത്സിയ്ക്കാന്‍ പറ്റും!
25-ഉം 50-ഉം ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്ന ഡോക്ടറുടെ, അല്ലെങ്കില്‍ കോടികള്‍ ചെലവാക്കി ആശുപത്രി നടത്തുന്ന മാനേജ്മെന്റിന്റെ ബുദ്ധിമുട്ടുകള്‍ നാം മനസ്സിലാക്കേണ്ടതല്ലേ?

പിന്നെ മെഡികല്‍ എത്തിക്സ്-
ഇന്ത്യയില്‍ മെഡിക്കല്‍ എത്തിക്സ് എന്നാല്‍ ജോലി ചെയ്യുന്ന ആശുപത്രിയ്ക്ക് വരുമാനം കൂട്ടുക, പരിസരത്തുള്ള മെഡി.ലാബുകള്‍ക്കും മരുന്നുകടകള്‍ക്കും വരുമാനം ഉറപ്പുവരുത്തുക, മരുന്നുകമ്പനിക്കാര്‍ പറയുന്ന മരുന്നുകള്‍ പരമാവധി കുറിച്ചു കോടുക്കുക എന്നതില്‍ കവിഞ്ഞൊന്നുമല്ല.
ഇതിന് അപവാദമായി രോഗിയോടും സമൂഹത്തോടും പ്രതിബദ്ധത പുലര്‍ത്തുന്ന മണ്ടന്‍ ഡോക്ടര്‍മാരുമുണ്ട്.

(തിരു.പുരം വത്സലാ നേഴ്സിംഗ് ഹോമില്‍ വെച്ച് കേട്ട ഫോണ്‍ സംഭാഷണം.
ഡോക്റ്റര്‍-‘എനിക്ക് നിങ്ങളുടെ മരുന്നു കുറിയ്ക്കാന്‍ പറ്റില്ല..അതിനു ചില ദോഷങ്ങളുണ്ടല്ലോ..‘
അങ്ങേത്തലയ്ക്കല്‍ മരുന്നുകമ്പനിയുടെ പ്രതിനിധിയില്‍ നിന്നുള്ള വാഗ്ദാനങ്ങളെപ്പറ്റിയാവാം ഡൊക്ടറുടെ പ്രതികരണം-‘അതൊന്നും എന്റെ ആശുപത്രിയില്‍ നടപ്പില്ല..നിങ്ങളുടെ മരുന്നിനേക്കാള്‍ വിലക്കുറവുള്ളതും പ്രശ്നങ്ങളില്ലാത്തതുമായ മരുന്ന് ഉണ്ടല്ലോ‘)

കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും പോസ്റ്റില്‍ പറഞ്ഞിരിയ്ക്കുന്ന തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുമ്പോള്‍ ഇന്ത്യയേപ്പോലെയുള്ള രാജ്യത്തെ കാര്യം പരയാനുണ്ടോ.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിരോധിച്ച മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ മരുന്നുകടകളില്‍ നിന്നും വാങ്ങിത്തിന്നാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം എന്നതില്‍ നമുക്ക് അഭിമാനിയ്ക്കാം.

പല രാജ്യങ്ങളിലും നിരോധിച്ച ഈ മരുന്നുകളൊക്കെ നമ്മള്‍ എത്ര കഴിച്ചതാ..
1.വിക്സ് ആക്ഷന്‍ 500-ഫിനൈല്‍ പ്രൊപ്പനോള്‍ അമൈന്‍ ചേര്‍ന്ന മരുന്നുകള്‍ അമെരിക്കയില്‍ 2000-ല്‍ നിരോധിച്ചു.
2.നിമുലിഡ്- നൈട്രോഫ്യൂറസോണ്‍ ചേര്‍ന്ന മരുന്നുകള്‍ അമേരിക്കയില്‍ അനുമതി കോടുത്തില്ല. പല രാജ്യങ്ങളിലും പിന്നീട് നിരോധിച്ചു.
3.എന്ററൊക്വിനോള്‍: ക്വിനിയോഡോക്ലോര്‍ ചേറ്ന്നത്
4.സിസാപ്രൈഡ്

കമ്പോളത്തില്‍ കിട്ടുന്നതെല്ലാം വാങ്ങി വിഴുങ്ങുന്ന ഉപഭോക്താക്കള്‍ എന്ന നിലയില്‍ നിന്നും അതുളവാക്കുന്ന ദോഷഫലങ്ങളെപ്പറ്റിക്കൂടി അറിവുള്ള ഒരു സമൂഹമായി നാം മാറിയാലേ ആശയ്ക്കു വഴിയുള്ളൂ.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പോലും സ്വയം ചികിത്സ നടത്തുന്ന രാജ്യത്ത് സാധാരണക്കാരന്റെ കാര്യം എന്തു പറയാന്‍..
ആയുര്‍വേദത്തിന്റെ മറവിലുമുണ്ടേ തട്ടിപ്പുകള്‍..
അതൊക്കെ കര്‍ത്തായ്ക്കും അറിവുള്ളതാകുമല്ലോ.

(പോസ്റ്റിനേക്കാള്‍ നീണ്ടു പോയോ കമന്റ്?
ക്ഷമിയിക്കണേ..)

-------------------------------
*(അമേരിക്കന്‍ മെഡിക്കല്‍ ജേര്‍ണല്‍ (http://jama.ama-assn.org/cgi/content/abstract/279/15/1200).

rahim teekay said...

''ഇന്ത്യയില്‍ മെഡിക്കല്‍ എത്തിക്സ് എന്നാല്‍ ജോലി ചെയ്യുന്ന ആശുപത്രിയ്ക്ക് വരുമാനം കൂട്ടുക, പരിസരത്തുള്ള മെഡി.ലാബുകള്‍ക്കും മരുന്നുകടകള്‍ക്കും വരുമാനം ഉറപ്പുവരുത്തുക, മരുന്നുകമ്പനിക്കാര്‍ പറയുന്ന മരുന്നുകള്‍ പരമാവധി കുറിച്ചു കോടുക്കുക എന്നതില്‍ കവിഞ്ഞൊന്നുമല്ല.''

പരമാര്‍ത്ഥം തന്നെ ജേപ്പീ. നൂറില്‍ നൂറ്റൊന്നുമാര്‍ക്ക്.

ഡോക്ടര്‍മാര്‍ക്കുമാത്രമാണോ, രോഗികള്‍ക്കിടയിലുമില്ലേ ചില തെറ്റായ ധാരണളും പ്രവണതകളും. ഒരു ജലദോഷപ്പനിക്കുപോലും ചുരുങ്ങിയത് അഞ്ചുതരം ഗുളികനും, കുപ്പിമരുന്നും, കൂടാതെ ഒരു കുത്തിവയ്പ്പും കൂടി കുറിച്ചുകിട്ടിയാലേ രോഗിക്ക് സമാധാനമുള്ളൂ, ഡോക്ടറില്‍ വിശ്വാസമുള്ളൂ.
യഥാര്‍ത്ഥത്തില്‍ ഇതു മുതലെടുക്കുകയല്ലേ മരുന്നുകമ്പനിക്കാരനും ആശുപത്രിമുതലാളിയും മേല്പ്പറഞ്ഞ ഡോക്ടറുമൊക്കെ.

കര്‍ത്തായുടെ ഒരു നല്ല പോസ്റ്റ്.
'പൂര്‍വ്വജന്മപാപം - രോഗം' തുടങ്ങിയ ഉള്‍ക്കൊള്ളാനാകാത്തതും ഉദ്ദെശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതുമായ വരട്ടുസിദ്ധാന്തങ്ങള്‍ക്കുപകരം ഇത്തരം സമകാലികവും വിജ്ഞാനപ്രദവുമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു, ബഹുമാന്യ കര്‍ത്തയില്‍ നിന്നും.

Anonymous said...

ജ്യോതിര്‍ഗമയ said...
“ഞാനൊരു വേശ്യാലയം നടത്തുന്നുണ്ട്. പക്ഷേ എയിഡ്സ് പേടിച്ച് ഞാനതിലാരെയും കഴിവതും പ്രാപിക്കാറില്ല !”


ഡാ ജ്യോതിര്‍ഗമയ, പു------ മോനേ, നിന്റെ അമ്മേം പെങ്ങന്മാരും അവിടെത്തന്നെയാണോടാ work ചെയ്യുന്നത്? എത്രയാ റേറ്റ്?

ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!!

അശോക് കർത്താ said...

കാപ്പിലാനും ആത്മാന്വേഷിക്കും: ദയവായി അണുതപാല്‍ വഴി ബന്ധപ്പെടുക : ashokkartha@gmail.com
ജേപ്പിക്ക്, വിഷയത്തിനു പൂരകമായ കമന്റിട്ടതിനു നന്ദി.
ചന്ദനമരം പറഞ്ഞ കാര്യം ആലോചിക്കുന്നുണ്ട്. ചക്കിക്കൊത്ത ചങ്കരന്മാരെപ്പോലെ രോഗി-ഡോക്ടര്‍ ആ‍്യിരിക്കുമ്പോള്‍ ഞാനെന്തിനു ഇതിലൊക്കെ തലയിടണം? എങ്കിലും ആദര്‍ശനിഷ്ഠമായ ഒരു വൈദ്യപാരമ്പര്യം കണ്ട് വളര്‍ന്നതു കൊണ്ട് അറിയാതെ പ്രതികരിച്ച് പോകുകയാണു. ക്ഷമിക്കുക.
റഹീംടീകെയുടെ പ്രതിഷേധത്തിനു ഇടയാക്കിയ മുന്‍ കുറിപ്പുകളെക്കുറിച്ച്: ആയുറ്‌വ്വേദത്തെക്കുറിച്ച് കുടുതല്‍ വിശദമായ കുറിപ്പുകള്‍ കാണുമ്പോള്‍ താങ്കളുടെ സന്ദേഹങ്ങള്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു. 5000 കൊല്ലത്തിനു ശേഷവും സജീവമായി നില്‍ക്കുന്ന ആയുര്‍വ്വേദത്തിന്റെ അടിസ്ഥാനശിലകളാണു കുറിപ്പുകളായി പ്രസിദ്ധീകരിക്കുന്നത്. ന്യായ-വൈശേഷിക തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയുര്‍വ്വേദത്തെ പരിചയപ്പെടുത്താന്‍ തുടങ്ങുന്നതിന്റെ ആദ്യ ഭാഗമാണു താങ്കള്‍ കണ്ടത്.
ആത്മാന്വേഷി വൈകാരികമായി കാര്യങ്ങളെ കാണുന്നോ എന്നൊരു സംശയം! ജ്യോതിര്‍ഗമയാ അജ്ഞാതനാമാവുഅകളെക്കുറിച്ചെന്ത് പറയാന്‍. നല്ല കൃഷിക്കൊപ്പം പുല്ലുവിളകളും കാണപ്പെട്ടേക്കും. അതങ്ങ് പറിച്ച് കളയുക തന്നെ. രാജേഷിനെ എന്റെ തന്നെ പ്രതിലോമ പ്രതിരൂപമായേ ഞാന്‍ എടുത്തിട്ടുള്ളു. എനിക്ക് പറ്റാവുന്ന അപകടങ്ങളെ അദ്ദേഹം മുങ്കൂട്ടി വെളിപ്പെടുത്തുന്നതു കൊണ്ട് സൂക്ഷിക്കാനാവുന്നുണ്ട്. പിന്നെ ആ കേസ്സെന്തായി രാജേഷെ? രാഗിണിതോമസ്സിന്റെ കമന്റിലെ വിലാപസ്വരം മനസിലാകുന്നുണ്ട്. നല്ല ഡോക്ടറന്മാര്‍ ഇല്ലെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ വൈദ്യത്തെ വഷളാക്കുന്ന ഒരുപാട് ഡോക്ടറന്മാരുണ്ട്. കമന്റിട്ട എല്ലാവര്‍ക്കും നന്ദി.

Unknown said...

രാജേഷിനെ എന്റെ തന്നെ പ്രതിലോമ പ്രതിരൂപമായേ ഞാന്‍ എടുത്തിട്ടുള്ളു.
ചുമ്മാ വാചകമടിക്കാതെ ഒന്ന് പോ മാഷെ. പ്രതിലോമ പ്രതിരൂപം പോലും. നിങ്ങളുടെ നാലാം കിട ബ്ലോഗുകള്‍ക്ക് ഞാന്‍ കമന്റിടുന്നതാണു എന്റെ ഭാഗത്തു നിന്നുള്ള തെറ്റ്. ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം. എങ്കിലും ഓരോ വിഡിത്തങ്ങള്‍ എഴുതിക്കൂട്ടുന്നത് കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോകും. ശാസ്ത്രബ്ലോഗുകള്‍ എഴുതുന്നത് എണ്‍ഗനെയാണെന്നറിയാന്‍ http://medicineatboolokam.blogspot.com/ പോയി നോക്ക്. അല്ലാതെ കുറെ അന്ധവിശ്വാസങ്ങളും കുറേ ചപ്പടാച്ചികളും എഴുതി വച്ചാല്‍ അത് ശാസ്ത്രമാകില്ല. ഡോ.സൂരജിനെപ്പോലുള്ളവര്‍ നിങ്ങള്‍ നന്നാകുമോ എന്ന് അറിയാന്‍ കുറേ പരിശ്രമിച്ച് നോക്കിയതാണു. പക്ഷെ എന്ത് ഫലം. കര്‍ത്താവിന്റെ നാവ് വീണ്ടും പഴയ പടി തന്നെ. അതു കൊണ്ട് അവരെപ്പോലുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് പോയി. അത് മുതലാക്കി നിങ്ങള്‍ ആളാവുകയാണു. പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണു.

ജ്യോതിര്‍ഗമയ said...

അണ്ണാ അണ്ണന്റെ പാരമ്പര്യവൈദ്യത്തിലുമുണ്ടല്ലോ ഇതുപോലുള്ള കളകള്‍. അറിയാ‍വുന്ന മേഖലയില് കേറി നിരങ്ങിയാപോരേ ? ലാന്‍സെറ്റെന്താ COX എന്താ എന്നറിയാത്തവനൊക്കെ കേറി എന്തിന് അഭിപ്രായം പറയുന്നു? അലോപ്പതിയെ മാത്രം ഇങ്ങനെ പിറകേ നടന്ന് ഞോണ്ടുന്നത് കൊതിക്കെറുവല്ലേ ?
ബൂലോകത്ത് എഴുതുന്ന ഡോക്ടര്‍മാര് ഇന്‍ഡ്യാഹെറിറ്റേജും സൂരജും ബാബുരാജും എല്ലാം അവനോന്റെ ഫീല്‍ഡിലെ തറവേലകള്‍ തുറന്നുകാട്ടാറുണ്ടല്ലോ.

പ്രകൃതിചികിത്സ നടത്തി എയിഡ്സ് രോഗിയെ കൊന്നതും മുസലി പവര്‍ എക്ട്രാന്നും പറഞ്ഞ് ഉദ്ധരിക്കാന്‍ നടക്കുന്നതിനെക്കുറിച്ചുമൊക്കെ അണ്ണനും എഴുത്. അപ്പഴേ ഉദ്ദേശത്തിലെ ആത്മാര്‍ത്ഥത വരൂ. അല്ലാതെ എപ്പോഴും അന്യനെ ചൂണ്ടി കുറ്റവും പറഞ്ഞിരുന്നാല്‍ ബാക്കിയുള്ള 4 വിരലില്‍ മൂന്നും തിരിച്ചു ചൂണ്ടിക്കൊണ്ടിരുപ്പാണെന്ന് ഓര്‍ക്കണം.

ജ്യോതിര്‍ഗമയ said...
This comment has been removed by the author.
അഹങ്കാരി... said...
This comment has been removed by the author.
അശോക് കർത്താ said...

ജ്യോതിര്‍ഗമയായും സത്യാന്വേഷിയും ഇവിടെ കിടന്ന് അടി കൂടണമോ? അക്ഷരക്കഷയവുമായി ബന്ധപ്പെട്ടല്ല അത് നടക്കുന്നതെന്നത് രണ്ട് പേരും ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. എല്ലാ കമന്റുകളും അക്ഷരക്കഷായത്തില്‍ അനുവദിക്കുമ്പോള്‍ ദയവായി ഭാഷയിലും ഒന്ന് ശ്രദ്ധിക്കണമെന്ന് ഒരപേക്ഷയുമുണ്ട്.

അഹങ്കാരി... said...
This comment has been removed by the author.
അഹങ്കാരി... said...

ക്ഷമിക്കണം മാഷേ...

ഞാന്‍ ഒന്നിനും വന്നില്ല...

എന്നെ വിടില്ല എന്നാണെങ്കില്‍ പിന്നെന്നാ ചെയ്യാനാ?

ആദ്യമായാണ് ഞാന്‍ ഈ ഭാഷ ഈ ബൂലോകത്തില്‍ ഊപയോഗിക്കുന്നെ ( കാരണം വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോ?)

താങ്കള്‍ക്കും കേള്‍‌വിക്കാരുണ്ട്...
ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു...

അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു...

ഭാരതീയ പാരമ്പര്യത്തിന്റെ ( വൈദ്യ ശാസ്ത്രത്തിനു വെളിയിലുള്ള ) നന്മയുടെ കൂടുതാല്‍ നുറുങ്ങുകള്‍ക്കായി...

yousufpa said...

മനുഷ്യനേക്കാള്‍ വിലയാണ് മരുന്നിന്.
അല്ലെങ്കില്‍ ഏത് മരുന്നാണ് ഫലപ്രദം..?
പാവം ജനങ്ങള്‍ വിഡ്ഡികള്‍

അശോക് കർത്താ said...

വികാരം കൊള്ളുന്നത് കൊണ്ട് രാജേഷിനു പലതും മനസിലാകുന്നില്ല. ഒരു പോസ്റ്റിനോടൊക്കെ ഇത്ര വൈകാരികമായി പ്രതികരിയ്ക്കേണ്ടതുണ്ടോ? എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല.
പിന്നെ മെഡിസിന്‍ അറ്റ് ബൂലോകത്തെക്കുറിച്ചു:
ഡോക്ടര്‍ സൂരജ് മൌലികതയുള്ള ‘എഴുത്തുകാരന്‍’ ആണു. പക്ഷെ ചിന്തയില്‍ ആ മൌലികതയില്ല. അദ്ദേഹത്തിന്റെ ആത്മാര്‍ത്തതയും ആര്‍ജ്ജവവും അംഗീകരിക്കുമ്പോള്‍ തന്നെ പറയട്ടെ, ആ ബ്ലോഗ് ഒരു സാധാരണ ക്ലാസ് റൂം മാത്രമാണു. ഇംഗ്ലീഷില്‍ പഠിക്കുമ്പോള്‍ നമുക്ക് മനസിലാകാത്തത് പലതും സൂരജ് പറഞ്ഞ് തരുമ്പോള്‍ മനസിലാകുന്നു. അതാണു അതിന്റെ മെച്ചവും. സൂരജ് എഴുതുന്ന കാര്യങ്ങള്‍ ഒക്കെ ശ്രമിച്ചാല്‍ ആര്‍ക്കും മനസിലാക്കി എടുക്കാവുന്നതേയുള്ളു. അതിനു മിനക്കെടാന്‍ തയ്യാറല്ലാത്തവര്‍ക്ക് അതൊരു സഹായവുമാണു. അത്രയും നന്ന്. പക്ഷെ അത് പുതുതായിട്ട് ഒരു ചിന്തയോ പ്രതീക്ഷയോ മുന്നോട്ട് വയ്ക്കുന്നില്ല. അതാണു അതിന്റെ ഒരു പരാധീനത. ആരെക്കെയോ എന്തൊക്കെയോ കണ്ടെത്തിയതിനെ വിശ്വസിച്ച് - ശാസ്ത്രം എന്ന ലെബല്‍ ഉള്ളതു കൊണ്ടുണ്ടാകുന്ന ഒരു തരം അന്ധവിശ്വാസം - അതൊക്കെ ബാക്കിയുള്ളവരേക്കൂടി ബോധ്യപ്പെടുത്തുവാനുള്ള ശ്രമമാണത് സൂരജ് തന്റെ ബ്ലോഗിലൂടെ നിര്‍വ്വഹിക്കുന്നത്. തന്റെ ചിന്തയിലോ വീക്ഷണത്തിലോ മുന്‍പ് കോറിയിട്ട ചാലില്‍ നിന്നും ഒട്ടും വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറല്ല. (അതല്ലെ ഏറ്റവും വലിയ അശാസ്ത്രീയത?. ചില പ്രത്യേകതരം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഷെല്‍ഫില്‍ വച്ചിരിക്കുന്ന ഒരു മൌലിക ഗവേഷണത്തെ അടിസ്ഥാനമാക്കിയാണു നാപ്കിന്‍ സംബന്ധിച്ച പോസ്റ്റ് ഞാനിട്ടത്. സൂരജിനേപ്പോലെ തന്നെ വൈദ്യശാസ്ത്രം പഠിക്കുകയും അതില്‍ തുടര്‍ഗവേഷണം ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ നാലഞ്ച് കൊല്ലത്തെ ഗവേഷണ ഫലത്തെയാണു സൂരജ് ഉള്‍പ്പെടെയുള്ളവര്‍ അവഗണിച്ചത്. ഒരു ഈ-മെയിലോ ഫോണോ ചെയ്തിരുന്നെങ്കില്‍ ആ വ്യക്തിയെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ എനിക്ക് കഴിയുമായിരുന്നു. അതിനൊന്നും ശ്രമിക്കാതെ സൂരജ് അതിന്റെ എതിര്‍ഭാഗം ന്യായീകരിക്കാനാണു മുതിര്‍ന്നത്. മൌലികതയുള്ള ഗവേഷണങ്ങള്‍ ഇങ്ങനെയാണു അറിയപ്പെടാതെ പോകുന്നത്. അതു പോലെ തന്നെ ലുക്കീമിയയില്‍ കോശങ്ങള്‍ ആവര്‍ത്തിച്ച് പെരുകുന്നതിനേക്കുറിച്ച് ഗവേഷണം നടത്തുന്ന മറ്റൊരു ശാസ്ത്രജ്ഞന്റെ അനുമാനമായിരുന്നു അവനുകളെക്കുറിച്ചുള്ളത്. അക്ഷരക്കഷായം ആധുനിക ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ആധുനിക ശാസ്ത്രത്തിനു സംഭവിക്കുന്ന വീഴ്ചകളെ അത് ഉപയോഗപ്പെടുത്തുമെന്ന് മാത്രം. പാരമ്പര്യമെന്നുള്ളത് തെളിയിക്കപ്പെട്ട ശാസ്ത്രമാണു. അത് കൊണ്ടാണു അത് തലമുറകളിലൂടെ കടന്ന് പോകുന്നത്. പുതിയ പശ്ചാത്തലത്തില്‍ അതിനെ കാണുകയും പ്രചരിപ്പികയുമാണു ഈ ബ്ലോഗിലൂടെ ഞാന്‍ ചെയ്യുന്നത്. ഇത് ഈ അര്‍ത്ഥത്തില്‍ തന്നെ മനസിലാക്കിയിരുന്നെങ്കില്‍ ഈ വിവാദമൊന്നും ഉണ്ടാകുമായിരുന്നില്ല.
പിന്നെ രാജെഷ് കമന്റിടുമ്പോള്‍ ഞാന്‍ കാണാത്ത പലതും കാണാന്‍ എനിക്ക് കഴിയുന്നുണ്ട്. എന്റെ എതിര്‍ഭാഗത്തുള്ള ഞാനാണു രാജേഷ, രാജെഷ് അത് സമ്മതിച്ചാലും ഇല്ലെങ്കിലും. നന്ദി.

അശോക് കർത്താ said...

വരാന്‍ പോകുന്ന കൊടുങ്കാറ്റിനേപ്പറ്റി സൂചന നല്‍കും വിധം ഉറക്കെക്കരയുന്ന കടല്‍ക്കാക്കയ്ക്ക്‌ പ്രവാചക സ്വഭാവമുണ്ടോ.................
ഓ.എന്‍.വിയുടെ വാക്കുകള്‍ - ഋതുബോധം - ബ്ലോഗ് പേജ് എലമെന്റില്‍ കാണുക.

മൃദുല്‍രാജ് said...

ഇസ്ലാം മതത്തോട് ആഭിമുഖ്യമുള്ള ബ്ലൊഗുകളീല്‍ ak എന്ന അജ്ഞാതനായി കമന്റ് ഇടുന്നത് താങ്കള്‍ ആണോ?

ഇവിടെ നോക്കൂ

Anonymous said...

ഒരു പോസ്റ്റിട്ടാല്‍ അതിനെക്കുറിച്ചുള്ള കമന്റുകള്‍ വരേണ്ടതിനു പകരം ഇവിടെ നടക്കുന്നതെന്താ? തമ്മില്‍ തല്ലും തെറിവിളിയും ഒക്കെ. ഇതൊക്കെ മെയില്‍ വഴി രഹസ്യമായിട്ടുപോരെ? എന്തിനാ വേറെ ആളുകളെയൊക്കെ കാണിക്കുന്നത്? മലയാളം ബ്ലോഗേഴ്സ് ഭാഷാപ്രയോഗത്തില്‍ ഈയിടെയായി കുറച്ച് അതിരുകടക്കുന്നുവെന്നു കാണുന്നു. മോശമല്ലെ ഇതൊക്കെ?

(ഇനി എന്നെ ആരെങ്കിലും തെറിപറഞ്ഞു തുടങ്ങു.)

Sujith Bhakthan said...

:-)

അശോക് കർത്താ said...

മൃദുലന്‍
അവന്‍ ഞാന്‍ അല്ലൈ!

ജ്യോതിര്‍ഗമയ said...

ak സാറേ
--- ചില പ്രത്യേകതരം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഷെല്‍ഫില്‍ വച്ചിരിക്കുന്ന ഒരു മൌലിക ഗവേഷണത്തെ അടിസ്ഥാനമാക്കിയാണു നാപ്കിന്‍ സംബന്ധിച്ച പോസ്റ്റ് ഞാനിട്ടത്. ?

മുജ്ജന്മ പാപമാണ് രോഗങ്ങള്‍ക്ക് കാരണം എന്ന് തട്ടിവിട്ടത് ഏത് മൌലിക ഗവേഷണത്തിന്റെ റിസള്‍ട്ടാണെന്ന് കൂടി പറഞ്ഞിട്ട് പോ.

നാപ്കിന്‍ വിവാദം ഇപ്പോഴാ വായിക്കാനൊത്തത്. നല്ല ലേഖനം.വായിച്ചട്ട് ആകെ കുളിരുകോരി. അപ്പോ ഏത് ഗവേഷണമച്ചാന്റെ റിസര്‍ച്ചാ അത് എന്നാ പറഞ്ഞത് ? (അല്ലാ,പോസ്റ്റിലതൊന്നും പറഞ്ഞു കണ്ടില്ല. ഉള്ളത് കൊറേ പരസ്യ വെബ് സൈറ്റുകള്‍ട ലിങ്കും. അദോണ്ട് ചോദിച്ചതാ.)

നെറ്റീന്നു ഫോര്‍വേഡ് ചെയ്ത് കിട്ടുന്ന ചവറ് ഈ മെയിലൊക്കെ പോസ്റ്റാക്കിയിട്ടട്ട് അത് ഒറിജിനല്‍ ഗവേഷണമാണെന്നൊന്നും ഗുണ്ടടിക്കല്ലേ സാറേ.

Anonymous said...

കണ്ണട വച്ച ആത്മാന്വേഷീ..കണ്ട്രോള്‍...
ജ്യോതിര്‍ഗമയ പറഞ്ഞതില്‍ എന്താണു തെറ്റ്?
അതു കുറഞ്ഞ്പോയി..
സ്വന്തം ജീവനില്‍ പേടിച്ച് കഴിക്കാത്ത മരുന്നുകള്‍ മറ്റ് പാവങ്ങള്‍ക്ക് വിറ്റ് കാശാക്കുന്ന താങ്കള്‍ ഒരു പക്കാ ഫ്രോഡ് ആണല്ലോ മാഷേ?
രാത്രി കിടന്നാല്‍ എങ്ങനെ ഉറക്കം വരുന്നു?

അഹങ്കാരി... said...

അനോണീ...ഉള്ളാതു പറഞ്ഞാല്‍ താങ്കള്‍ക്ക് ഒരു മാന്യത് ഉണ്ട്..ജ്യോതിര്‍ഗമയയുടെ വാക്കുകള്‍ താങ്കള്‍ വായിച്ചുകാണുമെന്നു വിശ്വസിക്കുന്നു...അതു കുറഞ്ഞു പോയി എന്നു പറയ്യുന്ന താങ്കള്‍ക്ക് സ്വന്തം പേരു വെളിപ്പെടുത്താന്‍ നാണമാകുന്നു അല്ലേ???

ആ കമന്റില്‍ കാര്യം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍‌ വേണ്ടില്ല...അല്ല, പുള്ളിക്കാരന്റെ ഏതു കമന്റിലാ കാര്യമുള്ളേ???

ജ്യോതിര്‍ഗമയ ഈ പോസ്റ്റൂമായി ബന്ധപ്പെട്ട കാര്യമല്ലായിരുന്നല്ലോ പറഞ്ഞത്?,, എന്റെ ബ്ലോഗുമയി ബന്ധപ്പെട്ട കാര്യത്തിനു മറ്റൊരാളുടെ ബ്ലോഗില്‍ വന്നു വെറും നാലാംകിട ഭാഷ ഉപയോഗിച്ചത്ന്തിന്????

ആ പോസ്റ്റ് അസഭ്യമാണെന്നു മനസ്സിലായതിനാലാണല്ലോ ജ്യോതി അതു ഡിലീറ്റ് ചെയ്തത്???

പിന്നെ ഞാനല്ല ,എന്റെ അമ്മ ആണ് മെഡിക്കത്സ്റ്റോറ് നടത്തുന്നത്.ഫാര്‍മസി കോഴ്സു പഠിച്ച ഒരാള്‍ ആ ബീസിനസ് നടത്തുന്നതല്ലേ നല്ലത്???
പിന്നെ കിടന്നലുറക്കം വരാത്ത പ്രവൃത്തികള്‍ ഞാന്‍ ചെയ്യാറില്ല...രോഗികള്‍ക്ക് ചാത്തന്‍ എന്നു വിളിക്കുന്ന ജനറല്‍ ഐറ്റം ഡോക്ടര്‍മാര്‍ എഴുതിയാല്‍ ഞങ്ങള്‍ അതിന്റെ സൈഡ് ഇഫക്ട് രോഗിയോട് പറയാറുണ്ട്.പിന്നെയും രോഗിക്ക് ആ മരുന്നു വേണാമെന്നാണെങ്കില്‍ പിന്നെ എനിക്കെന്തിനു കുറ്റബോധം???പോയിസണ്‍ എന്ന ലേബലൊട്ടിച്ച സാധനം വാങ്ങി തിന്നുന്നവന്റെ മരണത്തിനു വിഷം നിര്‍മ്മിച്ചവന്‍ എന്തിനു പരിതപിക്കണം???പിന്നെ ഞങ്ങള്‍ പരിചയമുള്ളവരോടും , ഇംഗ്ലീഷ് മരുന്നിന്റെ സൈഡ് ഇഫക്ട് മനസ്സിലാക്കുന്ന രോഗികളോടും ആയുര്‍വേദം ശുപാര്‍ശ ചെയ്യാറുണ്ട്.പിന്നെ ഇംഗ്ലീഷ് വൈദ്യം പൂര്‍ണമായും തെറ്റാണെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ???അതില്‍ മറ്റ് ശാഖകളെ അപേക്ഷിച്ച് കള്ളക്കളികളും അപകടസാധ്യതകളും കൂടുതലാണെന്നും ഡൊക്ടര്‍മാര്‍ക്ക് എത്തിക്സ് നഷ്ടപ്പെടുന്നു എന്നുമല്ലേ പറഞ്ഞുള്ളൂ???

Leaves of Mind said...

പെപ്സി ഉല്‍പ്പന്നണ്‍ഗളായ ------ ഉം-------ഉം തങ്ങളുടെ അംഗങ്ങള്‍ വഴി രാജ്യത്താകമാനം ശുപാര്‍ശ ചെയ്യാന്‍ പെപ്സി കമ്പനിയുമായി IMA മൂന്ന് വര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയ വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് (8/5/08) ചേട്ടന്‍ കണ്ടില്ലെ? രണ്ട് ചരക്കുകളും ആരോഗ്യത്തിനു അത്യന്താപേക്ഷിതമാണെന്ന് ഇനി ഡോക്ടറന്മാര്‍ പറയും. 2 ലക്ഷം ഡോക്ടറണ്മാരുള്ള സംഘടനയാണു IMA. ഇനിയതിനെ IMA എന്നോ Amway എന്നോ വിളിക്കേണ്ടത്.

positron said...

'വട പേടിച്ച്‌ വടകരയില്‍ ചെന്നപ്പോള്‍ ദാ മുന്നില്‍ വടയക്ഷി'
puthu chollu kollamallo

അശോക് കർത്താ said...

അക്ഷരക്കഷായം റേഡിയോ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ലക്കത്തില്‍ സന്തോഷ് മാധവന്‍ വിവാദങ്ങള്‍

Anonymous said...

圣诞树 小本创业
小投资
条码打印机 证卡打印机
证卡打印机 证卡机
标签打印机 吊牌打印机
探究实验室 小学科学探究实验室
探究实验 数字探究实验室
数字化实验室 投影仪
投影机 北京搬家
北京搬家公司 搬家
搬家公司 北京搬家
北京搬家公司 月嫂
月嫂 月嫂
育儿嫂 育儿嫂
育儿嫂 月嫂
育婴师 育儿嫂
婚纱 礼服

婚纱摄影 儿童摄影
圣诞树 胶带
牛皮纸胶带 封箱胶带
高温胶带 铝箔胶带
泡棉胶带 警示胶带
耐高温胶带 特价机票查询
机票 订机票
国内机票 国际机票
电子机票 折扣机票
打折机票 电子机票
特价机票 特价国际机票
留学生机票 机票预订
机票预定 国际机票预订
国际机票预定 国内机票预定
国内机票预订 北京特价机票
北京机票 机票查询
北京打折机票 国际机票查询
机票价格查询 国内机票查询
留学生机票查询 国际机票查询