Saturday, December 22, 2007

ഓടാം....ചാടാം....ആടാം...നോ ടെന്‍ഷന്‍......

(ഓടാനും ചാടാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കാന്‍സര്‍ വിലകൊടുത്ത്‌ വാങ്ങാന്‍ തയ്യാറുള്ള സ്ത്രീകള്‍ ദയവായി ഇത്‌ വായിക്കാതിരിക്കുക)
കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ കാന്‍സര്‍ കൂടി വരുന്നു! അതിനുള്ള കാരണത്തെക്കുറിച്ച്‌ ഗൗരവതരമായ ഒരന്വേഷണം ഇനിയും ആരംഭിച്ചിട്ടില്ല. കേരളത്തിലെ ഒരു സ്ഥാപനം അനൗപചാരികമായി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍, പക്ഷെ ഈ പ്രവണതയുടെ കാരണത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌.
ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സ്‌ ഗര്‍ഭാശയകാന്‍സറിനു കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഒരു പ്രദേശത്തു നടത്തിയ സര്‍വ്വേയില്‍ ലഭിച്ച സാമ്പിളിലെ സ്ത്രീകളില്‍ 60% ഉം ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ ഉള്ളതായി കണ്ടു.
നൂറോളം തരത്തിലുള്ള ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സുകളുണ്ട്‌. ഡി.എന്‍.എ അടിസ്ഥാനമായി വളരുന്ന ഒരു രോഗാണുവാണത്‌. ചര്‍മ്മത്തെയും ശ്ലേഷ്മസ്തരത്തേയും ബാധിച്ച്‌ കാന്‍സര്‍ രോഗമുണ്ടാക്കാന്‍ അതിനു കഴിയും. ഗര്‍ഭാശയ കാന്‍സറുമായി അതിനുള്ള അടുത്ത ബന്ധമാണു ശാസ്ത്രജ്ഞരെ ഞെട്ടിക്കുന്നത്‌. രോഗബധയുണ്ടായാല്‍ പിന്നെ പ്രതിവിധിയില്ല. ആധുനിക വൈദ്യം നിസ്സഹായമാണു ഇക്കാര്യത്തില്‍. ശരീരത്തിനു പ്രതിരോധശക്തിയുള്ളിടത്തോളം കാലം വൈറസ്സ്‌ ബാധ പ്രകടമാവുകയില്ലെങ്കിലും രോഗം പകരുവാന്‍ ഇടയൊരുക്കുന്നു.ഗുഹ്യഭാഗത്തുണ്ടാകുന്ന അരിമ്പാറകള്‍, മുഴകള്‍, മാംസം തള്ളിച്ച, ചുവന്നതും തിളങ്ങുന്നതുമായ വീക്കങ്ങള്‍, ഇവയെല്ലാം ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സുമായി ബന്ധപ്പെട്ടതാണെന്നാണു ശാസ്ത്രമതം. മലദ്വാരത്തേയും അത്‌ ബാധിക്കുന്നുണ്ട്‌.
അമേരിക്കയിലെ HPV ബാധിതരുടെ എണ്ണത്തിനടുത്തുണ്ട്‌ കേരളത്തിലും. അവിടെയത്‌ 60-80% ആണു. വൈറസ്സ്‌ ബാധിധരുടെ പ്രായം 14-65 എന്നുള്ളതും ശ്രദ്ധേയമാണു. അമേരിക്കന്‍ പഠനത്തില്‍ രോഗബാധയുടെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്‌ അനഭിലഷണീയമായ ലൈംഗികബന്ധങ്ങളാണു. പ്രത്യേകിച്ചും പ്രകൃതിവിരുദ്ധമാര്‍ഗ്ഗങ്ങള്‍. ലൈംഗികരോഗങ്ങളുടെ പട്ടികയിലാണു അവിടെ HPV ബാധയും. ഇണകളെ മാറ്റി ബന്ധപ്പെടുന്നതിലൂടെ ഇത്‌ പകരുന്നതായി അനുമാനിക്കുന്നു.
ഇന്ത്യയില്‍ HPV ബാധയെക്കുറിച്ച്‌ വിപുലമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ പുറത്തുവിടാന്‍ തയ്യാറാകുന്നുമില്ല. വിദേശത്ത്‌ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ ഈ രോഗത്തെപ്പറ്റി ഇപ്പോള്‍ എന്തെങ്കിലും പറയാനാകു.
കേരളത്തിലെ രോഗവ്യാപനത്തിന്റെ തോത്‌ അമ്പരപ്പിക്കും വിധം വലുതാണു. തന്മൂലം ഗവേഷകര്‍ തങ്ങളുടെ നിരീക്ഷണഫലം പുറത്തുവിടാന്‍ ഭയക്കുന്നുണ്ടെന്ന് തോന്നുന്നു. അറിവ്‌ പൊതിഞ്ഞ്‌ വയ്ക്കുന്നതിനനുസരിച്ച്‌ രോഗം പടരുകയും ചെയ്യുന്നു.
പ്രകൃതിവിരുദ്ധമായ ലൈംഗികമാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങിയതു കൊണ്ടാണോ ഇവിടെയും ഇതിത്ര വ്യാപകമായത്‌? അതൊരു കാരണമാകാം. സ്ത്രീ-പുരുഷ ബന്ധം മുന്‍പ്‌ എന്നത്തേക്കാളും കുത്തഴിഞ്ഞതായിട്ടുണ്ട്‌. പാരമ്പര്യ വഴികള്‍ വിട്ടും ഇണകളെ മാറ്റിയും സാന്ദര്‍ഭികമായി ലഭിക്കുന്ന ഇണകള്‍ക്കൊപ്പവുമുള്ള ലൈംഗികബന്ധം കേരളത്തിലും വ്യാപകമായി.
പരസ്യമായി ചുംബിക്കുന്നതും ഇണചേരുന്നതും മാന്യവും പരിഷ്കൃതവുമാണെന്ന ഒരു തോന്നല്‍ ഇന്നുണ്ട്‌. എന്നാല്‍ പരസ്യമായി മൂത്രമൊഴിക്കുകയോ മലവിസര്‍ജ്ജനം നടത്തുകയോ ചെയ്യുന്നത്‌ ഹീനവും അപരിഷ്കൃതവുമാകും.
ആദ്യത്തേതിനേക്കാള്‍ അപകടം പിടിച്ചതാണു രണ്ടാമത്തേതെന്ന് നാം അറിയുന്നില്ല. വേഗങ്ങള്‍ തടഞ്ഞാല്‍ രോഗമുണ്ടാകും എന്ന് ആയുര്‍വ്വേദം. മൂത്രപുരീഷാദികള്‍ വേഗമുണ്ടാകുമ്പോള്‍ തന്നെ പുറത്ത്‌ പോക്കണം. അല്ലെങ്കില്‍ ശരീരത്തിനെ അത്‌ ബാധിക്കും. പണ്ടുള്ള ഡോക്ടറന്മാര്‍ക്കും ഇത്‌ അറിയുമായിരുന്നു. ക്ലിനിക്കല്‍ പരിശോധനകളില്‍ ശോധനയും മൂത്രം തടച്ചിലും അവര്‍ കൃത്യമായി അന്വേഷിച്ചറിഞ്ഞിരുന്നു.
എന്നാല്‍ കാമം അങ്ങനെയല്ല. അത്‌ നിയന്ത്രണവിധേയമാണു. അതേക്കുറിച്ച്‌ ആഴത്തില്‍ പഠിച്ച ഒരു ഋഷിപാരമ്പര്യം ഇന്ത്യക്കുണ്ട്‌. അതില്‍ നിന്നുള്‍ക്കൊണ്ട ഒരു കുടുംബ സംവിധാനവും നിലനിന്നിരുന്നു. ഇന്ന് താറുമാറായിരിക്കുന്നത്‌ അതാണു. ഫലമോ ഇനിയും കീഴ്‌പ്പെടുത്താനാവാത്ത കാന്‍സറുകളും.
എന്നാല്‍ വഴിവിട്ട ശാരീരിക ബന്ധമില്ലാത്തവര്‍ക്കിടയിലും ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്‌ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. വൃത്തിഹീനമായ യൂറോപ്യന്‍ ക്ലോസറ്റുകള്‍, അബോര്‍ഷനുകള്‍, ലൈംഗിക ബന്ധത്തിനുപയോഗിക്കുന്ന ജെല്ലികള്‍ തുടങ്ങിയവയെ ന്യായമായമായും സംശയിക്കുന്നുണ്ട്‌. എന്നാല്‍ ആയുര്‍വ്വേദം വിരല്‍ ചൂണ്ടുന്നത്‌ മാസമുറക്കാലത്തെ ശുചിത്വത്തിലേക്കാണു. ഇന്നത്‌ ഒരു സാനിട്ടറി നാപ്‌കിന്‍ ധരിക്കുന്നതിലേക്ക്‌ മാത്രം ചുരുങ്ങിയിട്ടുണ്ട്‌. ഇത്‌ അപകടകരമാനെന്നാണു ആയുര്‍വ്വേദ പണ്ഡിതന്മാരുടെ അഭിപ്രായം.
ഉഷ്ണമേഖലാപ്രദേശത്ത്‌ അന്തരീക്ഷോഷ്മാവ്‌ കൂടിയിരിക്കുന്നതിനാല്‍ ധാരാളം വിയര്‍പ്പ്‌ ഉല്‍പ്പാദിപ്പിക്കപ്പെടും. ധാതുവൈപരീത്യം ഉണ്ടാക്കുന്ന ഒരു മലമാണത്‌. അതു തണുപ്പിച്ചോ ഒപ്പിയോ മാറ്റേണ്ടതാണു. രക്തവും വൈറ്റ്‌ ഡിസ്ചാര്‍ജ്ജും വിയര്‍പ്പിനൊപ്പം കലരുമ്പോള്‍ ഭൂതോല്‍പ്പാദനത്തിനു ഒരു മാദ്ധ്യമമാകുന്നുവെന്ന് ആയുര്‍വ്വേദാചാര്യന്മാര്‍ അനുമാനിക്കുന്നു. വൈറസ്സും ബാക്ടീരയകളും ആയുര്‍വ്വേദത്തില്‍ ഭൂതഗണത്തിലാണു പെടുന്നത്‌.
അലക്കി ഉണക്കിയെടുത്ത പരുത്തിത്തുണികളായിരുന്നു വിഷമ ദിവസങ്ങളില്‍ പണ്ട്‌ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്‌. സൂര്യപ്രകാശം ഏത്‌ അണുനാശിനിയേക്കാള്‍ മികച്ച അണുനാശകമാണെന്ന് മുന്‍പുള്ളവര്‍ മനസിലാക്കിയിരുന്നു. എന്നു മാത്രമല്ല, ഒരു ദിവസം തന്നെ പലതവണ തുണി മാറ്റിവച്ച്‌ പരമാവധി ശുചിത്വം സൂക്ഷിക്കുക്കാനും അവര്‍ ശ്രദ്ധിച്ചു. ആ ദിവസങ്ങളില്‍ സ്ത്രീകളെ ദൈനംദിന ജോലികളില്‍ നിന്നൊഴിവാക്കി മാതൃക കാട്ടാനും അവര്‍ മടിച്ചില്ല. ഇത്‌ ആന്തരിക സ്രവങ്ങളുടെ ഒഴുക്ക്‌ പരമാവധി കുറയ്ക്കാന്‍ സഹായിക്കും. എഞ്ജിന്‍ ഓയല്‍ ചെയ്ഞ്ച്‌ ചെയ്യുന്ന ഒരു വണ്ടി പോലും 'ഐഡലില്‍' നിര്‍ത്തിയാണത്‌ ചെയ്യുന്നത്‌. സ്ത്രീക്ക്‌ പരമാവധി സ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്ന 21 ആം നൂറ്റാണ്ടില്‍ ഒരു ശാരീരികമായ ഒഴുക്കിക്കളയലിനു പോലും ഉടല്‍ 'ഐഡലില്‍' ഇടാന്‍ നമ്മുടെ സ്ത്രീകള്‍ക്ക്‌ കഴിയുന്നില്ല!!
ഇന്ന് സ്ത്രീകള്‍ ഉപയോഗിക്കുന്ന നാപ്‌കിനുകള്‍ക്ക്‌ എത്രമാത്രം ശുചിത്വമുണ്ട്‌? റീസൈക്കിള്‍ഡ്‌ സ്പോഞ്ച്‌ ഉള്ളില്‍ വച്ച്‌ പ്ലാസ്റ്റിക്ക്‌ കടലാസ്സുകൊണ്ട്‌ പൊതിഞ്ഞ മാസമുറത്തുണികള്‍ സുരക്ഷിതമാണോ?
എട്ടും പത്തും രൂപാ കൊടുത്ത്‌ വാങ്ങുന്ന അവ പഴയ പരുത്തിത്തുണികളേപ്പോലെ രക്തവും വിയര്‍പ്പും സ്രവങ്ങളും വലിച്ചെടുക്കുന്നുണ്ടോ?
അതോ അതിന്റെ പ്ലാസ്റ്റിക്ക്‌ തൊട്ടിലില്‍ അവ ശേഖരിച്ച്‌ വച്ച്‌ വൈറസ്സുകള്‍ വളരാനുള്ള ഒരു മാദ്ധ്യമമായി മാറുകയാണോ?
ഈ സംശയം പരിഹരിക്കാനുള്ള ഗവേഷണമൊന്നും ഇവിടെ നടക്കുന്നില്ല. പക്ഷെ നമ്മുടെ കണ്മുന്നിലുള്ള യാഥാര്‍ത്ഥ്യം ചിലത്‌ ചൂണ്ടിക്കാണിച്ച്‌ തരുന്നുണ്ട്‌. ലഭ്യമായിട്ടുള്ള ഗവേഷണ ഫലങ്ങളും അവയ്ക്കനുഗുണമാണു.
HPV വൈറസ്‌ ബാധിതരുടെ പ്രായം 14-65 ആണു. അതിനര്‍ത്ഥം 65 നു മുകളിലുള്ളവര്‍ സുരക്ഷിതരാണെന്നാണു. അതേതാണ്ട്‌ പഴയ തലമുറയില്‍ പെട്ടവരായി വരും. കീറത്തുണിയുപയോഗിച്ച്‌ മാസമുറയെ നേരിട്ടവര്‍! അവരില്‍ സെര്‍വ്വിക്സ്‌ കാന്‍സറോ ഗര്‍ഭാശയ കാന്‍സറോ വിരളമാണു. വയറ്റില്‍ മുഴയോ ഗുഹ്യഭാഗത്ത്‌ അരിമ്പാറകളോ ഇല്ല. എന്നാല്‍ പുതുതലമുറയില്‍ അതെല്ലാം 14 വയസ്സില്‍ തന്നെ തുടങ്ങുന്നു. ജനിച്ച്‌ വീഴുമ്പോള്‍ തൊട്ട്‌ നാപ്പി കെട്ടി ജീവിതത്തിലേക്കിറങ്ങുന്നവരാണവര്‍. 14 വയസ്സില്‍ അവരില്‍ HPV സാന്നിദ്ധ്യം കണ്ട്‌ തുടങ്ങുന്നു. ഒരു 35-45 വയസ്സാകുമ്പോഴേക്കും ഗര്‍ഭാശയ കാന്‍സറിലേക്ക്‌ അത്‌ വളരുന്നു. എങ്ങനെയുണ്ട്‌ നമ്മുടെ പുരോഗതി?

ബ്രാ പറിച്ചെറിയാന്‍ ഉപദേശിച്ച പഴയ കാല സ്ത്രീസമത്വ വാദികളെപ്പോലെ, നാപ്‌കിന്‍ വലിച്ചെറിഞ്ഞ്‌ വീട്ടിലോ ഫ്ലാറ്റിലോ സ്വസ്ഥമായിരിക്കാന്‍ ആധുനിക ഫെമിനിസ്റ്റുകള്‍ ആഹ്വാനം ചെയ്യുമോ? ശരീരത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനല്ല, അവനവന്റെ ആരോഗ്യം നിലനിര്‍ത്താന്‍? തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ ആ ദിവസം ശമ്പളത്തോടെ അവധി കൊടുക്കാന്‍ സമരം ചെയ്യുമോ? എത്രയൊ അവധികള്‍ ബന്ദായും ഹര്‍ത്താലായും നമ്മള്‍ ആഘോഷിക്കുന്നു.ഇതിനു മറുപടി പറയുമ്പോള്‍ യഥാര്‍ത്ഥ ഫെമ്മുകളുടെ മാറ്ററിയും.

മേമ്പൊടി:

ഈ സൈറ്റുകള്‍ കൂടി നോക്കുക

1. http://www.diaperaps.com/home/dp1/myth_main.html

2. http://www.diaperjungle.com/Cloth-Diapers-Exposed.html

(കടപ്പാട്: മൂര്‍ത്തി said...
THE DISPOSABLE DIAPER MYTH എന്ന ഈ ലേഖനവും Cloth Diapers Exposed! The Facts and the Fiction! എന്ന ഈ ലേഖനവും ഉപയോഗപ്പെടുമെന്നു കരുതുന്നു. )

3. http://www.thebody.com/content/art497.html

(കടപ്പാട്:Jayaprakash:
സായിപ്പ് പറഞെങ്കില്‍ മലയാളിക്ക് സംശയല്യ ..ഇല്ലല്ലീ?ഡയോക്സിന്‍, റയോണ്‍ അപകടത്തെപ്പറ്റിയുള്ള ഒരു ലിങ്ക്http://www.thebody.com/content/art497.html)

മൂര്‍ത്തിയുടേയും ജയപ്രകാശിന്റേയും കമന്റുകള്‍ കമന്റ് ബൊക്സില്‍ കാണുക

28 comments:

അശോക് കർത്താ said...

എഞ്ജിന്‍ ഓയല്‍ ചെയ്ഞ്ച്‌ ചെയ്യുന്ന ഒരു വണ്ടി പോലും 'ഐഡലില്‍' നിര്‍ത്തിയാണത്‌ ചെയ്യുന്നത്‌. സ്ത്രീക്ക്‌ പരമാവധി സ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്ന 21 ആം നൂറ്റാണ്ടില്‍ ഒരു ശാരീരികമായ ഒഴുക്കിക്കളയലിനു പോലും ഉടല്‍ 'ഐഡലില്‍' ഇടാന്‍ നമ്മുടെ സ്ത്രീകള്‍ക്ക്‌ കഴിയുന്നില്ല!!

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

വായിച്ചു. സ്ത്രീകള്‍ കാര്യമായികാണേണ്ടതായ, ചിന്തിക്കേണ്ടതായ ഒരു വിഷയം. നന്നായി സര്‍

നികൃഷ്‌ടജീവി said...

വന്നു . വായിച്ചു എന്നല്ലാതെ ഈ വിഷയത്തില്‍ കൂടുതല്‍ പറയാന്‍ അറിയില്ല.
മാന്യ വനിതാ ബ്ലോഗേഴ്സ് പ്രതികരിക്കട്ടെ..
തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു ലേഖനം.
എങ്കിലും പ്രായോഗികത ഇല്ല എന്നു തോന്നുന്നു..

ഒരു “ദേശാഭിമാനി” said...

സ്ത്രീവിഷയമായതിനാല്‍ കൂടുതല്‍ വിശദീകരിക്കാന്‍ അറിയില്ല. എങ്കിലും ആദ്യമെ സൂചിപ്പിച്ച് കുത്തഴിഞ്ഞ ജീവിതരീതി, പാശ്ചാത്യരുടെ അനുകരണം കൊണ്ടു വരുന്നതാണു. ദൃശ്യമാധ്യമങ്ങളും, പിന്നെ സിനിമകളും, പരസ്യങ്ങളും , പോരാത്തത്നു കൊച്ചമ്മ നാരുടെ പൊങ്ങച്ചം കാണിക്കലൊക്കെ ആണു ഇതിനു കാരണം

വേണു venu said...

വേഗത. സൌകര്യം. ഇതൊക്കെ അല്ലെ കൊക്കകോളകളേയും ജീവിതത്തില്‍‍ ഉള്‍പ്പെടുത്തിയത്.
നല്ല ലേഖനം അശോക്ജീ,
ഈ വേഗതയില്‍‍ പ്രായോഗികത വലിയൊരു ഭാഗമാണ്‍.:)

കാട്ടുപൂച്ച said...

ശാസ്തീയവീക്ഷണകോണിനെ അവലംബിച്ചീട്ടുണ്ടെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തിൽ വിശ്വസിക്കാൻ പ്രയാസം. വായിൽതോന്നുന്നത് കോതക്കു പാട്ട് എന്ന രീതിയിൽ ചിന്തിപ്പിക്കാനേ ഇമ്മാതിരി ലേഖനങ്ങൾ സഹായിക്കുന്നത്

KUTTAN GOPURATHINKAL said...

പ്രിയ അശോക്,
പഴയതുകളിലേയ്ക്ക് ഒരു തിരിച്ചുപോക്ക് ഇനിയൊരിയ്ക്കലുമുണ്ടാവില്ല. സമയം ലാഭിക്കാനായി നാം സൌകര്യപൂര്‍വം ചിലതൊക്കെ ചെയ്യും. അതിന്റെ ഭവിഷ്യത്തിനെപ്പറ്റി ഇപ്പോള്‍ ആരും ഓറ്മ്മിച്ച് തലപുണ്ണാക്കാറുമില്ല. ജനിച്ചുവീഴുമ്പോള്‍മുതല്‍ പിറകില്‍ വച്ച്കെട്ടുമായി നടക്കാന്‍ വിധിയ്ക്കപ്പെട്ട പൈതങളെയോര്‍ത്ത് ദു:ഖം തോന്നാറുണ്ട്.

അശോക് കർത്താ said...

തെളിവുകള്‍ക്കായി കാട്ടുപൂച്ചയെ ബന്ധപ്പെട്ട സൈറ്റുകളിലേക്ക് ക്ഷണിക്കുന്നു. ആയുര്‍വ്വേദ പണ്ഡിതന്മാരുടെ അഭിപ്രായം ലഭിക്കുവാന്‍ പ്രയാസമുണ്ടാവാനിടയില്ല

അശോക് കർത്താ said...

ബാബേല്‍ ഗോപുരം പോലെയാണു പുരോഗതി. അതുകൊണ്ട് തിരിച്ച് പോക്ക് അനിവാര്യം, കുട്ടേട്ടാ

absolute_void(); said...

തീണ്ടാരിയായാല്‍ നാലുദിവസം വീടിനു വെളിയില്‍ ഭക്ഷണമില്ലാതെ കഴിയേണ്ട അവസ്ഥ ഇന്ത്യയില്‍ തന്നെ ചിലയിടങ്ങളില്‍ ചില സമുദായങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. പഴയതെല്ലാം നല്ലത്, പുതിയതെല്ലാം തീയത് എന്ന കടുംപിടുത്തം ശരിയാണോ എന്ന് സംശയം. വെയിലത്ത് ഉണക്കാനിടുകയും വീണ്ടുംവീണ്ടും ഉപയോഗിക്കകയും ചെയ്യുന്ന തീണ്ടാരിത്തുണിയെക്കാള്‍ ഇപ്പോഴത്തെ സാനിറ്ററി നാപ്കിനുകള്‍ക്ക് ശുചിത്വവും സൌകര്യവുമേറും.

പിന്നെ മേല്‍പ്പറഞ്ഞ വൈറസിന്റെ കാര്യം. നാപ്‌കിന്‍ ഉപയോഗമാണ് അവ പെരുകാന്‍ കാരണമെന്ന് തെളിവുണ്ടോ? ലൂസായ ത്രെഡ് ഉപയോഗിച്ച് നിഗമനങ്ങളിലെത്താന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ ഈ പഴമ സ്നേഹവും ഒരുതരം മൌലികവാദത്തിന്റെ സ്വഭാവം കൈവരിക്കുന്നു.

മൂര്‍ത്തി said...

THE DISPOSABLE DIAPER MYTH എന്ന ഈ ലേഖനവും Cloth Diapers Exposed! The Facts and the Fiction! എന്ന ഈ ലേഖനവും ഉപയോഗപ്പെടുമെന്നു കരുതുന്നു.

സൂരജ് എങ്കേ? അദ്ദേഹത്തിനു നമ്മളെ സഹായിക്കാന്‍ കഴിയും.

അടുക്കളയില്‍ പച്ചക്കറി നുറുക്കാന്‍ ഉപയോഗിക്കുന്ന കറപിടിച്ച മരപ്പലക, നല്ല വെട്ടിത്തിളങ്ങുന്ന പ്ലാസ്റ്റിക് ബോര്‍ഡിനേക്കാന്‍ നല്ലതാണെന്ന് ഒരു റിപ്പോര്‍ട്ട് പണ്ട് വായിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ബോര്‍ഡില്‍ കത്തികൊണ്ടുണ്ടാകുന്ന ചെറിയ ചെറിയ കോറലുകളിള്‍ ധാരാളം അണുക്കള്‍ ഉണ്ടത്രെ. മരപ്പലക കാണാന്‍ വൃത്തിയില്ലെങ്കിലും അണുക്കളെ വളരാന്‍ അനുവദിക്കുന്നില്ല എന്നും വായിച്ചിട്ടുണ്ട്.

jp said...

ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സും അതു മൂലമുണ്ടാകുന്ന സെര്‍വിയ്ക്കല്‍/ഗര്‍ഭാശയക്യാന്‍സറും പെരുകുന്നതായാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്.പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കി ബ്രീട്ടീഷ് സര്‍ക്കാര്‍ 12-13 വയസ്സുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും എച്ച്.പി.വി മൂലമുണ്ടാകുന്ന ക്യാന്‍സറിനെതിരെയുള്ള വാക്സിനേഷന്‍ സെപ്റ്റംബറ് 2008 മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങളില്ലാത്ത ലൈഗികബന്ധങ്ങളാണ് വൈറസ്സ് ബാധ പകരാനുള്ള കാരണമായി കണ്ടെത്തിയത്.
65% സെര്‍വികല്‍/ഗര്‍ഭാശയക്യാന്‍സറിനും ഹേതു ചില ഇനത്തില്പെട്ട എച്ച്.പി.വി ആണ്.

എന്നാല്‍ സെര്‍വിക്കല്‍/ഗര്‍ഭാശയക്യാന്‍സറിന് സാനിട്ടറി നാപ്കിനുകളും ടാമ്പൂണുകളും കാരണമാകുന്നതായി ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടിട്ടുണ്ട്. വെണ്മകൂട്ടാനായി ക്ലോറിന്‍ ഉപയോഫിച്ച് ബ്ലീച്ചുചെയ്യുമ്പോള്‍ അതില്‍ കടന്നുകൂടുന്ന ഡയോക്സിന്‍ ഒരു കാര്‍സിനോജന്‍ (ക്യാന്‍സറിനു കാരണമാകുന്ന വസ്തു)ആയി തെളിയിയ്ക്കപ്പെടുകയും 1989 -ല്‍ വൈദ്യരംഗത്തുള്‍ലവരുടെയും പൊതുജനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ബ്രിട്ടനിലെ നിര്‍മ്മാതാക്കള്‍ ഓക്സിജന്‍ അടിസ്ഥനമാക്കിയുള്ള ബ്ലീച്ചിംഗിലേക്ക് മാറുകയും ചെയ്തു. അതുപോലെ തന്നെ അവയില്‍ ഉപയോഗിയ്ക്കുന്ന റയോണും (ആഗിരണശക്തി കൂട്ടാന്‍)അപകടകാരിയെന്നു കണ്ടതിനാല്‍ അതു ഒഴിവാക്കാന്‍ പല നിര്‍മ്മാതാക്കളും നിര്‍ബന്ധിതരായി.

ഭാരതത്തില്‍ ഇത്തരം പഠനങ്ങളൊന്നും നടന്നതായി അറിവില്ല. മാത്രവുമല്ല ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര അവബോധം വന്നിട്ടില്ലാത്തതിനാലും ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിയമങ്ങളും സമഗ്രമല്ലാത്തതിനാലും നിര്‍മ്മാതാക്കള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ നിഷ്കര്‍ഷ പുലര്‍ത്തുമെന്ന് പറയാനാവില്ല.

സാനിട്ടറി നാപ്കിനുകള്‍ ഭരതത്തിലെ സ്ത്രീകളില്‍ എത്ര ശതമാനം പേര്‍ക്ക് വാങ്ങി ഉപയോഗിയ്ക്കാനാവും? അപ്പോള്‍ പിന്നെ സുരക്ഷിതവും എന്നാല്‍ ചെലവു കുറഞ്ഞതും സുലഭമായി ലഭിയ്ക്കുന്നതുമായ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കേണ്ടതും ആവശ്യമായി വരുന്നു.എന്റെ ഒരു സ്ത്രീ സുഹൃത്ത് ദില്ലിയിലുള്ള ഒരു എന്‍.ജി.ഓ-യുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്നുണ്ടായിരുന്നു.
ഉപയോഗിച്ചു തള്ളിയ പരുത്തിതുണി ഉപയോഗിച്ച് ചെലവുകുറഞ്ഞതും സുരക്ഷിതവുമായ സാനിടറി നാപ്കിനുകള്‍ പാവപ്പെട്ട സ്ത്രീകള്‍ക്കായി ഉണ്ടാക്കി വിതരണം ചെയ്യുന്ന ഒരു പ്രൊജക്റ്റിനെ പറ്റി പറഞ്ഞുകേട്ടിരുന്നു.

അശോക് കര്‍ത്തായുടെ പോസ്റ്റ് ഈ വിഷയത്തെപ്പറ്റി കൂടുതല്‍ ചിന്തിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നു.

എസ്സ് ശിവപ്രസാദ് said...

കാര്യത്തില്‍ നിന്നും കാരണത്തിലേക്കെത്തിച്ചേരാന്‍ ലേഖകന്‍ സ്വീകരിച്ച വാദങ്ങള്‍ കൂടുതല്‍ വിശദീകരിക്കപ്പെടേണ്ടതാണെങ്കില്‍ പോലും അത്യന്തം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു. പക്ഷേ ശ്രീ. ജെ പ്പിയുടെ കമന്റില്‍ പറഞ്ഞിരിക്കുന്ന പലതും (ബ്രിട്ടനിലെ നിര്‍മ്മാതാക്കള്‍ ഓക്സിജന്‍ അടിസ്ഥാനമാക്കിയുള്ള ബ്ലീച്ചിംഗിലേക്ക് മാറുകയും ചെയ്തു.) ലേഖകന്റെ നിമഗനങ്ങളെ ശരി വയ്ക്കുകയും ചെയ്യുന്നു.

വേഗത കൂടിയ ഇന്നത്തെ ചര്യകളില്‍ “വെയില്‍ കൊണ്ടുണങ്ങിയ” പരുത്തിത്തുണിയും “ഒഴുക്കിക്കളയലിനു പോലും ഉടല്‍ 'ഐഡലില്‍' ഇടാന്‍”, തുടങ്ങിയവയുടെ പ്രായോഗികതയെ പലരും സംശയിച്ചു കണ്ടു. ആരോഗ്യവും ലൈംഗികാസ്വാദന പ്രക്രിയയും അപ്രായോഗികമാക്കുന്ന ചര്യയോ ആരോഗ്യദായകമായ ചര്യയോ വേണ്ടത് എന്ന് സ്വയം തീരുമാനിക്കുക.
പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു നാപ്കിന്‍ വികസിപ്പെച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മറ്റൊരു ഗുരുതരമായ ചിന്തയ്ക്കും വഴി തെളിക്കുന്നു. ശിശുക്കളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നാപ്പി ഉപയോഗവും ഇത്തരം ഏതെങ്കിലും രോഗജന്യത്തിന് കാരണമാകുന്നുണ്ടോ? പല പുതിയ സിന്‍ഡ്രോമുകളും വൈകല്യങ്ങളും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നല്ലോ? പെണ്‍കുട്ടികള്‍ നേരത്തേ ഋതുമതികളാകുന്നതിന്റെ കണ്ടെത്തലുകളും കൌതുകമുണര്‍ത്തുന്നവയായിരുന്നു.

മാസത്തില്‍ രണ്ടോ നാലോ ദിവസം തീണ്ടാരികള്‍ക്ക് വീട്ടിലിരിക്കാനുള്ള സൌകര്യം ഉണ്ടാകുവാന്‍ സര്‍ക്കാറുകളും സ്ത്രീസംഘടനകളും വിശേഷാല്‍ പുരുഷന്‍മാരും ശ്രമം നടത്തേണ്ടതാണ്.

എണ്‍പതുകളുടെ അവസാനം കലാകൌമുദിയില്‍ വന്ന ഒരു പഠനം ഇതുമായി കൂട്ടി വായിക്കപ്പെടേണ്ടതുണ്ട്. ചേര്‍ത്തല,വൈക്കം എന്നീ ഭാഗങ്ങളിലെ സ്ത്രീകളില്‍ വര്‍ധിച്ചു വന്ന സെര്‍വിക്കല്‍ ക്യാന്‍സര്‍ ആയിരുന്നു വിഷയം. കയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളായിരുന്നു കൂടുതലായും ഇതിന്റെ ഇരകള്‍. തൊണ്ട് തല്ലുമ്പോള്‍ മുഖത്തും കഴുത്തിലും മറ്റും വീഴുന്ന ചാറ് ഒഴുകി ഗുഹ്യഭാഗങ്ങളിലെത്തുകയും തന്മൂലം ഇവിടെ ലേഖകന്‍ സൂചിപ്പിച്ചിരിക്കുന്നതിന് സമാനമായ പലതും മൂലം ചെറുപ്രായത്തില്‍ തന്നെ അവരെ ആ രോഗം പിടികൂടുകയും ചെയ്യുന്നു എന്നായിരുന്നു കണ്ടെത്തല്‍.

ആയുര്‍വേദ രീതികളെക്കുറിച്ച് അത്ര പരിചയമില്ലാത്തവര്‍ക്ക് ചില വാക്കുകളുടെ അര്‍ഥം വിശദീകരിച്ചു കൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നു. ശരീര മലങ്ങളും, ശരീര വേഗങ്ങളും, വായുക്കളും, ധാതുക്കളും പോലുള്ളവ. അതിന് മറ്റൊരു ബ്ലോഗ് ചെയ്യുന്നതായിരിക്കും ഭംഗി.

അങ്ങേയറ്റം ശ്രദ്ധയര്‍ഹിക്കുന്ന അതീവ ഗൌരവതരമായ ഈ വിഷയത്തേക്കുറിച്ച് ഇത്രയധികം ഗവേഷണം നടത്തിയ ശ്രീ.അശോക് കര്‍ത്ത അഭിനന്ദിക്കപ്പെടേണ്ട ഒരു സേവനമാണ് ചെയ്തിരിക്കുന്നത്.

Anonymous said...

വര്‍ദ്ധിച്ചു വരുന്ന ഗര്‍ഭാശയ കാന്‍സറിനു പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ലൈംഗികാവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തതും വൃത്തിഹീനമായ രീതിയിലുള്ള ലൈംഗികബന്ധവുമാണ്.

മൂത്രമൊഴിച്ച്തിനു ശേഷവും ലൈംഗികബന്ധത്തിനു മുമ്പും ശേഷവും ഗുഹ്യഭാഗങ്ങള്‍ വൃത്തിയായി കഴുകണം.
പുരുഷന്മാര്‍ അഗ്രചര്‍മ്മം മുറിച്ചു നീക്കുന്നത് പലമാതിരി അസുഖങ്ങളില്‍ നിന്ന് രക്ഷിക്കും. ലിംഗത്തിലെ തൊലിക്കുള്ളില്‍ അടിഞ്ഞു കൂടുന്ന അഴുക്കും മറ്റും സ്ത്രീകളെയാണ് ഗുരുതരമായി ബാധിക്കുന്നത്.
അഗ്രചര്‍മ്മം ഛേദിക്കുന്നത് നിര്‍ബന്ധമാക്കിയ മുസ്‌ളിം സമുദായത്തില്‍ (കേരളത്തില്‍) സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ജാതിഭേദമന്യേ പലരും അഗ്രചര്‍മ്മം നീക്കുന്നുണ്ട്.
മാസമുറക്കാലത്ത് സ്ത്രീകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നാപ്‌കിനുകളാണെങ്കില്‍ തന്നെ അത് കൂടെക്കൂടെ മാറ്റേണ്ടതാണ്. വേണ്ടത്ര വിശ്രമം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക.
മാസമുറയുള്ളപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചു വരുത്തുമെന്നോര്‍ക്കുക.

ammu said...

അശോക്,
എച് പി വി മൂലമുണ്ടാകുന്ന കാന്‍സെറുകള്‍ക്ക് ഇന്നു[2007 മുതല്‍] വാക്സിന്‍ ലഭ്യമാണ്. വൈറസിനെ ഉന്മൂലനം ചെയ്യാന്‍ ആയുര്‍വേദത്തില്‍ എന്തെങ്കിലും ഉണ്ടോ എന്നു കൂടി പറഞ്ഞു തരിക. അലോപ്പതി തോറ്റ് തൊപ്പിയിട്ട് നിക്കാണല്ലൊ.

പഴയതിലേയ്ക്ക് തിരിഞ്ഞു നടക്കാന്‍ തുടങ്ങും മുന്‍പേ ഒന്നു കണ്ണടയൊക്കെ എടുത്ത് വച്ച്, സൂക്ഷ്മായി തിരിഞ്ഞു നോക്കു. മാസമുറക്കാലത്ത് കുളിച്ച് ശുചിച്ച് ഉണ്ടുറങ്ങി കഴിയാന്‍ ഉരല്‍പ്പുരകളും അതിനോട് ചേര്‍ന്ന കുളവും കടവുമൊക്കെ ഉള്ള എത്ര എട്ടു കെട്ടുകളും പതിനാറ് കെട്ടുകളുമുണ്ടായിരുന്നു കേരള സംസ്ഥനത്ത്? നാലു കെട്ടിനു പോലും ഈവകയ്ക്ക് ,ഒരു കുളം മാറ്റി വയ്ക്കാന്‍ തികയില്യ.
അപ്പോള്‍ ‘പൊതു’ സൌകര്യങ്ങളില്‍ സ്ത്രീകള്‍ക്ക് എത്ര പ്രൈവസി അന്നു കിട്ടിക്കാണും എന്നും വെറുതെ ഇരുന്നു ഊഹിക്കുക.
3നേരം തികച്ച് ഉണ്ണാനോ, മാറു മറച്ചുടുക്കാനോ വകയില്യാത്ത ഭൂരിപക്ഷം, അക്കാലത്ത്, നനച്ച് വെയിലത്തുണക്കി .. മാഷ്ക്ക് നല്ല സുഖല്യെ?
ഇനി അക്കാലത്തേയ്ക്ക് പൂവണ്ട. ഇന്ത്യ മഹാരാജ്യത്തിന്റെ അകത്തന്നെ, ഐ ടി കുതിപ്പില്‍ ലോകം വെല്ലാന്‍ നില്‍ക്കുന്ന നഗരങ്ങളുടെ വഴീന്നു , ഒന്നു യു പി ,ഉതെര്‍ പ്രദേശ് ഗ്രാമങ്ങളിലേയ്ക്ക്[നമ്മ്ടെ വയനാട്, അട്ടപ്പാടി ഒക്കെ വരെ വണ്ടിക്കൂലി ചെലവാക്ക്യാലും മത്യാവും] . വസ്ത്രം വിദൂരമായ ഒരു സ്വപ്നം പോലെ ഉള്ള സ്ത്രീകള്‍, പിഞ്ഞി പഴകിയ തുണിയോ കടലാസൊ അതും ഇല്ലാത്തവര്‍ മണ്ണുകുഴച്ചും ‘പ്രകൃതിയെ ‘ പ്രതിരോധിക്കുന്നതും, ഇന്‍ഫെക്ഷന്‍ ആയി മരണമടയുന്നതും ആളപായങ്ങളില്‍ രേഖപ്പെടുത്താത്തവ ആയതുകൊണ്ട്, കര്‍ത്താ പോലുള്ളവര്‍ക്ക് നെറ്റ് ഗവേഷണത്തിനു വിഷയമാകാതിരിക്കുന്നതും..

ammu said...

സര്‍കാര്‍ ജോലി ചെയ്യുന്ന സ്ത്രീകളെ മാത്രെ കര്‍ത്തായ്ക്ക് നോട്ടമുള്ളു. ഇനി അവറ്റകള്‍ പഞ്ഞിതുണിയുടെ ചുവന്ന കൊടിയും പിടിച്ച് , സര്‍കാര്‍ നാണംക്കേട്ട് അവധി തരപ്പെടാച്ചാല്‍, ചുളുവില്‍ റെജിസ്റ്റെറില്‍ ഒരു ലിംഗമാറ്റശസ്ത്രക്രിയയും
.. സര്‍കാര്‍ ജോലിക്കാരുടെ ലീവ് അസ്കിതകള്‍ക്ക് ആദ്യം ചികിത്സിക്കേണ്ടത്..

ammu said...

12-40 വയസ്സിനിടയിലെ ,മാസത്തില്‍ 7 ദിവസം വീതം തുണിയുണക്കി വീട്ടിലെ അധിക പണികളുടെ വിശ്രമവും ചെയ്താല്‍ , ലാഭിക്കുന്ന ആയുസ്സ്, 65 വയസ്സിനു ശേഷം വച്ചുകെട്ടി ജീവിക്കാന്‍ , ലോകത്തിലെ എത്ര യുവതികള്‍ തയ്യാറാവും?
അതും ,‘നാപ്കിന്‍‘ കാന്‍സെര്‍ വരുമെന്ന അശങ്കയില്‍!

ammu said...

നാപ്കിന്‍ മാറ്റുന്നതിലും പ്രതിരോധം, ഇഫെക്റ്റിവ് ,പുരുഷന്മാരുടെ പരസ്ത്രീ ഗമനം ഒഴിവാക്കുകയാണ്. അതെത്ര ഭര്‍ത്താക്കന്മാര്‍ സന്നദ്ധരാവും?

വലിഞ്ഞു മുറുകിയ വി ഐ പികള്‍ ആവാതെ ആദ്യം പോയി വെയിലത്തുണക്കി കാറ്റ് കടക്കുന്ന പഴയ കോണാന്‍ എടുത്തിട്ട് ഒരു മുണ്ടും ചുറ്റി ആപ്പീസിപ്പോയി കാണിക്ക്.. ബസിറങ്ങി കഴിയുമ്പോള്‍, മുണ്ടഴിഞ്ഞില്ലെന്നു നോക്കണേ..
സകല സൌകര്യങ്ങളും പുരുഷനു!
പെണ്ണുങ്ങള്‍ ഉരല്‍പ്പുരയിലേയ്ക്ക് തിരിച്ചു പോണത്രെ.
നടക്കില്യ അശോക്. ഈ സൂത്രം .

krish | കൃഷ് said...

വായിച്ചു. ഇത് ഉപയോഗിക്കുന്ന സ്ത്രീകള്‍ തന്നെ ഇതിന്‍ മറുപടി നല്‍കുന്നതാകും ഉത്തമം.

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

kurachokke manasssilaaayi....njaaaan onnum koode valthaaaayittu vaaayikkkaaam

കാര്‍വര്‍ണം said...

കൂട്ടുകുടുംബങ്ങളില്‍ താമസിച്ചിരുന്ന സ്ത്രീകള്‍ക്ക് ‘ഉടല്‍ 'ഐഡലില്‍' ഇടാനും’,‘ കഴുകി, വെയിലിലുണക്കി ഉടുക്കാനും’ ഒക്കെ കഴിയും കാരണം ഉത്തരവാദിത്വങ്ങള്‍ പകുത്തെടുക്കാന്‍ ആളുണ്ട്, ഇന്നതു സാധിക്കുമോ. അപ്പോള്‍ സൌകര്യം പോലെ. പിന്നെ നാപ്കിന്‍ ഉപയോഗിക്കാതിരുന്നാല്‍ ക്യാന്‍സര്‍ വരികയേ ഇല്ലെന്നോ, ഉപയോഗിച്ചാല്‍ വന്നിരിക്കുമെന്നോ ഇല്ലല്ലോ. സാധ്യതകള്‍ കൂടുതലാണെന്നല്ലെ. ഇനി ഇതു കേട്ട് ഭയന്ന് പരുത്തിതുണിയിലേയ്ക്കു പോകാന്‍. എവിടെ ചേട്ടാ തുണീ. അച്ചനും ചേട്ടനും ഇടുന്നത് പാന്റും ജീന്‍സും അമ്മ പട്ടുസാരിയോ അല്ലെല്‍ സിന്തറ്റിക്കോ.പെണ് മക്കളും സിന്തറ്റിക്ക് തുണിത്തരങ്ങളുടെ ആരാധകര്‍.കാരണം അലക്കാനും ഉണക്കാനും ഉടുക്കാനുമുള്ള സൌകര്യം. പിന്നെവിടുന്നാ പരുത്തിത്തുണി. ഇനി ഇതു സംഘടിപ്പിച്ചാല്‍ തന്നെ മാളോരു കാണാതെ അലക്കി ഉണക്കുന്നതെങ്ങനെ. നേരാം വണ്ണം കഴുകാതെയും ഉണക്കാതെയും ഉപയോഗിച്ചാല്‍ നേരെ വിപരീതഫലമാണിതിനും.
ചുരൂക്കത്തില്‍ തിരിച്ചുപോക്ക് സാധ്യമല്ല.
പിന്നെ അമ്മു പറയുന്നപോലെ ഇതൊക്കെ സ്തീകള്‍ക്കു മാത്രമുള്ള പ്രശ്നമല്ല. ഇറുകിയ അടിവസ്ത്രങ്ങള്‍ പുരുഷവദ്ധ്യതയ്ക്ക് കാരണമാണ്.പ്രൊസ്റ്റേറ്റ് ക്യാന്‍സറിനും.

അശോക് കർത്താ said...

(ഓടാനും ചാടാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കാന്‍സര്‍ വിലകൊടുത്ത്‌ വാങ്ങാന്‍ തയ്യാറുള്ള സ്ത്രീകള്‍ ദയവായി ഇത്‌ വായിക്കാതിരിക്കുക)
കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ കാന്‍സര്‍ കൂടി വരുന്നു! അതിനുള്ള കാരണത്തെക്കുറിച്ച്‌ ഗൗരവതരമായ ഒരന്വേഷണം ഇനിയും ആരംഭിച്ചിട്ടില്ല. കേരളത്തിലെ ഒരു സ്ഥാപനം അനൗപചാരികമായി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍, പക്ഷെ ഈ പ്രവണതയുടെ കാരണത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌.

ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സ്‌ ഗര്‍ഭാശയകാന്‍സറിനു കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഒരു പ്രദേശത്തു നടത്തിയ സര്‍വ്വേയില്‍ ലഭിച്ച സാമ്പിളിലെ സ്ത്രീകളില്‍ 60% ഉം ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ ഉള്ളതായി കണ്ടു..................................

മേമ്പോടി ചേര്‍ത്ത് പരിഷ്കരിച്ച അക്ഷരക്കഷായംബ്ലോഗ് സന്ദര്‍ശിക്കുക

കുറുമാന്‍ said...

വളരെ നല്ല, പ്രസക്തമായ ലേഖനം

Anonymous said...

വായിച്ചു..നല്ല ലേഖനം..വളരെയേറെ ശ്രദ്ധയര്‍ഹിക്കുന്ന വിഷയം..മേമ്പൊടിയായി ചേര്‍ത്ത ലിങ്കുകള്‍ ഇതിന്റെ വിപത്തിനെ കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായിച്ചു.

Unknown said...

ബ്രാ പറിച്ചെറിയാന്‍ ഉപദേശിച്ച പഴയ കാല സ്ത്രീസമത്വ വാദികളെപ്പോലെ, നാപ്‌കിന്‍ വലിച്ചെറിഞ്ഞ്‌ വീട്ടിലോ ഫ്ലാറ്റിലോ സ്വസ്ഥമായിരിക്കാന്‍ ആധുനിക ഫെമിനിസ്റ്റുകള്‍ ആഹ്വാനം ചെയ്യുമോ?

cheyyumO?

Sapna Anu B.George said...

പക്ഷെ ഇങ്ങനെ അടച്ചഅധിക്ഷേപിക്കരുത്
പ്രായോഗികതയും കൂടി കണക്കിലെടുക്കണം. എത്ര ആണുങ്ങള്‍ക്കു ക്ഷമയുണ്ടാകും,ഇതൊക്കെ അനുവദിച്ചു കൊടുക്കാന്‍??? അതാലോചിച്ചോ??സ്ത്രീകളേ ഉപയോഗിക്കുന്നത് ആണുങ്ങളാണ്. സ്ത്രീകള്‍ക്ക് ‘ഉടല്‍ 'ഐഡലില്‍'ഇടാനും’കഴുകി,വെയിലിലുണക്കി ഉടുക്കാനും’ഒക്കെ എത്ര ആണുങ്ങള്‍ സമ്മതിക്കും??????

Anonymous said...

എന്റെ ഭാര്യ ഒന്നു കൂടി ചെയ്യും. ആ തുണി വെള്ളത്തില്‍ തിളപ്പിച്ച് കഴുകുകകൂടി ചെയ്യുമായിരുന്നു. അത് പഴയ കഥ. ഇപ്പോള്‍ അതൊക്കെ നിന്നു. വയസ് ൫൫ കഴിഞ്ഞേ.

Anonymous said...

[/url] ain secure regardless of the climate . Read > Shopping Herve Leger Sequined-Detail [url=http://www.kidsuggbootsinuk.co.uk]baby ugg boots uk
[p]can easily be determined [url=http://www.uggbootsoutletclearance.co.uk]cheap ugg boots outlet[/url] just by examining a signature . Although these boots are designed for keeping your feet warm during cold spells they have not been designed for wearing in wet [url=http://www.genuineuggcardyboots.co.uk]cheap genuine ugg boots[/url] conditions . kids ugg boots outlet [url=http://www.classicuggsbootssale.co.uk]classic ugg boots sale online
[/url] Bandage Dress-ladyluxuryshoes 10th November 2010 Alluring shine adds an element of sensation to this iconic bandage dress . We've updated the most recent conventional design of our traditional Tall providing additional styling range using the [url=http://www.genuineuggbootsonlinesale.co.uk]genuine ugg boots online[/url] womens UGG? Bailey key Triplet . Here are some tips to help you: The very first thing to consider when buying your boots is the warmth it would give you . Having said that a number of months straight down the road and not only have we not lost a lot fat, but we're [url=http://www.kidsuggbootsinuk.co.uk]genuine ugg boots uk[/url] also disappointed with our diet.[/p]